Friday, April 26, 2024
Novel

പാർവതി പരിണയം : ഭാഗം 8

Spread the love

എഴുത്തുകാരി: ‌അരുൺ

Thank you for reading this post, don't forget to subscribe!

എന്താ മോനേ അവിടെ തന്നെ നിന്ന് കളഞ്ഞത് കേറിവാ
ആ വരുവാ അച്ഛാ എന്ന് പറഞ്ഞ് മനു വീടിനകത്തേക്ക് കയറി
വീടിനകത്തേക്ക് കയറിയെങ്കിലും മനുവിന് അവരുടെയെല്ലാം മുഖത്ത് നോക്കാൻ ഒരു മടിയായിരുന്നു

എങ്കിലും പാർവ്വതിയുടെ അച്ഛൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞു കുറച്ചു നേരം അവിടെ തന്നെ ഇരുന്നു
അപ്പോഴാണ് പാർവതിയുടെ അമ്മ വന്ന് ആഹാരം കഴിക്കാൻ വിളിച്ചത്
ആഹാരം കഴിക്കാൻ വന്നിരുന്നപ്പോഴാണ് പിന്നെ മനു പാർവ്വതിയെ കണ്ടത്

പാർവ്വതി മനുവിൻറെ അടുത്താണ് ഭക്ഷണം കഴിക്കാൻ ഇരുന്നത് ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ പാർവ്വതിയുടെ അച്ഛനും അമ്മയും ഒരു കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു പക്ഷേ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ പാർവ്വതി മനുവിനെ ഒന്നു നോക്കിയത് പോലുമില്ല ഇതെല്ലാം അവളുടെ അനിയത്തി ഗൗരി ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ആഹാരം കഴിച്ച് അവിടുന്ന് എണീറ്റ് മനു ഹാളിൽ വന്നിരുന്നു

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഗൗരി മനുവിനെ അടുത്തേക്ക് വന്നത്

ചേട്ടാ ഒറ്റക്കിരുന്ന് ബോറടിച്ചോ

അച്ഛൻ ജംഗ്ഷനിൽ വരെ പോയതാണ് ഇപ്പോൾ വരും അതുവരെ ഞാൻ ചേട്ടന് കമ്പനി തരാം

ബാ ചേട്ടാ നമുക്ക് ഇവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി വരാം എന്നും പറഞ്ഞു കൊണ്ട് ഗൗരി മനുവിനും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി

എ ചേട്ടാ ചേച്ചിയുടെ കലിപ്പന് കുറവ് വല്ലതും ഉണ്ടോ

മനു ഗൗരിയെ നോക്കി ദയനീയമായി ഒന്നു ചിരിക്കും

അവൾ ഒരു പാവമാണ് ചേട്ടാ ഇത്തിരി എടുത്തു ചാട്ടവും മുൻകോപവും ഉണ്ടെന്നേ ഉള്ളൂ

പക്ഷേ അവളുടെ അനുവാദമില്ലാതെ അവളുടെ സാധനത്തിൽ ആരെങ്കിലും തൊട്ടാൽ അന്ന് അവരുടെ കാര്യം പോക്കാണ്

അതു പറഞ്ഞപ്പോഴാണ് ഒരുകാര്യം ഓർത്തത് ബാ ചേട്ടന് ഒരു കാര്യം കാണിച്ചു തരാം

ഇത് ആരുടേതാണ്

ചേച്ചിയുടെതാണ്

ബുള്ളറ്റ് ഒക്കെ ഓടിക്കുമോ പാർവതി

പിന്നെ അവളെ ബുള്ളറ്റ് ടീച്ചർ എന്നാണ് സ്കൂളിൽ വിളിക്കുന്നത് വരെ

പക്ഷേ ഇത് ആർക്കും ഓടിക്കാൻ പോലും കൊടുത്തില്ല

ഒരു ദിവസം ഞങ്ങളുടെ ഒരു ബന്ധു ഇവിടെ വന്നപ്പോൾ അവൻ ബുള്ളറ്റ് എടുത്തു അന്ന് അവനെ ചെയ്യാനും പറയാനും ഒന്നുമില്ല അന്ന് ഒരു യുദ്ധം ആയിരുന്നു ഇവിടെ

അപ്പോഴാണ് മനു ഒരു കാര്യം ശ്രദ്ധിച്ചു

അവരെ രണ്ടിന് നോക്കി സിറ്റൗട്ടിൽ നിൽക്കുന്ന പാർവ്വതിയെ

മനു അങ്ങോട്ട് നോക്കുന്നത് കണ്ടു കൊണ്ടാണ് ഗൗരിയും അങ്ങോട്ട് നോക്കിയത്

ചേച്ചി ഞാൻ ചേട്ടനെ ഇവിടെയൊക്കെ ഒന്ന് കാണിച്ചു കൊടുക്കുകയായിരുന്നു

ഗൗരിയുടെ പിറകെ മനുവും പാർവതിയുടെ അടുത്തേക്ക് പോയി

മനുവിനെ പാർവ്വതി രൂക്ഷമായി ഒന്ന് നോക്കി

മനു അത് കാര്യമാക്കാതെ വീട്ടിനുള്ളിലേക്ക് പോയി

അതെ അമ്മ പറഞ്ഞു കിടക്കണം എങ്കിൽ എൻറെ റൂമിൽ പോയി കിടന്നോളാൻ

മനു പാർവതിയുടെ പറച്ചിൽ കേട്ട് ഒന്ന് ഞെട്ടി അത് നമുക്ക് പോകേണ്ടേ ഒരുപാട് വീട്ടിൽ കയറേണ്ട താണ് ഇനിയും താമസിച്ചാൽ

അത് മോനെ ഇനിയിപ്പോൾ ചായ കുടിച്ചിട്ട് പോകാം എന്നും പറഞ്ഞ് പാർവതിയുടെ അമ്മ അങ്ങോട്ട് വന്നു

എന്ത് നോക്കി നിൽക്കുകയാണ് മോളെ മോനെ വിളിച്ചുകൊണ്ടുപോയി റൂം കാണിച്ചു കൊടുക്ക്

പാർവതി മനുവിനെ വിളിച്ചു കൊണ്ട് അകത്തേക്ക് പോയി

ഇതാണ് എൻറെ റൂം എന്നും പറഞ്ഞ് പാർവ്വതി തിരിച്ചുപോയി

മനൂ റൂം മുഴുവനും ഒന്ന് നോക്കി

വളരെ വൃത്തിയുള്ള ചെറിയ ഒരു റൂം ഒരു സൈഡ് ഒരു അലമാരി മുഴുവൻ പുസ്തകങ്ങൾ

അതിൽ നിന്ന് ഒന്ന് എടുത്തു നോക്കാം എന്നു വിചാരിച്ചപ്പോൾ മുഴുവൻ ഇംഗ്ലീഷ്

അത് നമുക്ക് പറ്റിയ പണി അല്ല എന്ന് മനസ്സിലായതോടെ മനു അത് പയ്യെ അവിടെവച്ച് പോയി കട്ടിലിൽ കിടന്നു

പിന്നെ പാർവതി വന്നു വിളിച്ചപ്പോഴാണ് മനു എണീറ്റത്

പെട്ടെന്ന് തന്നെ ഒന്ന് ഫ്രഷ് ആയി എല്ലാവരോടും യാത്രാ പറഞ്ഞ് അവർ അവിടുന്ന് ഇറങ്ങി

അവർ രണ്ടുപേരും കൂടി അവിടുന്ന് നേരെ പോയത് മനുവിൻറെ അമ്മാവൻറെ വീട്ടിലേക്കാണ്

ചെന്നപ്പോൾ തന്നെ അമ്മാവൻ എടാ മനു നിനക്ക് ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ

അതെന്താ അമ്മാവാ അങ്ങനെ പറഞ്ഞത് ഓർമ്മ ഇല്ലാഞ്ഞിട്ടാണോ ഞാൻ ഇങ്ങോട്ട് വന്നത്

നീ ഒരു കല്യാണം കഴിച്ചിട്ട് ഞങ്ങളെ ഒന്നും അറിയിച്ചില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ

അതെങ്ങനാ മനുഷ്യാ അവനെയും അവളെയും കൂടി അവളുടെ വീട്ടിൽ നിന്ന് നാട്ടുകാരെ പിടിച്ച് കെട്ടിച്ചതല്ലേ പിന്നെങ്ങനെ വിളിക്കാനാ കല്യാണം എന്നും പറഞ്ഞ് അമ്മാവി അങ്ങോട്ട് വന്നു

ഭഗവാനെ ഈ തള്ള എന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങും

അവനും എൻറെ മോളും തമ്മിൽ അവളുടെ പഠിത്തം കഴിഞ്ഞു കല്യാണം നടത്താൻ വച്ചിരുന്നത് ആണ് അപ്പോഴല്ലേ ഇതൊക്കെ ഉണ്ടായത്

എപ്പോ അമ്മ വന്ന് പെണ്ണ് ചോദിച്ചപ്പോൾ പത്താം ക്ലാസ് തോറ്റവനെ കൊണ്ട് കെട്ടിക്കാൻ ആണോ ഞാൻ എൻറെ മോളെ ഇത്രയും പഠിപ്പിച്ചത് എന്നും പറഞ്ഞ് അമ്മയുടെ മെക്കിട്ട് കയറിയ മുതലാണ് ഇപ്പോ പറയുന്ന പറച്ചിൽ കേട്ടില്ലേ

മനു പയ്യെ പാർവ്വതിയെ ഒന്ന് നോക്കി കൂടുതൽ ഈ തള്ളേ കൊണ്ട പറയിപിച്ചാൽ ഇന്ന് അവളുടെ കരാട്ടെ പ്രാക്ടീസ് എൻറെ നെഞ്ചത്ത് ആയിരിക്കും എന്ന് മനസ്സിലാക്കിയ മനു

എന്നാ അമ്മാവാ ഞങ്ങൾ ഇറങ്ങട്ടെ കുറച്ച് എടുത്തു കൂടി കയറാൻ ഉള്ളതാണ്

ഡാ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ പോകുവാണോ

വേണ്ട അമ്മായി ഇപ്പോൾതന്നെ നിറഞ്ഞു എന്നും പറഞ്ഞ് മനു പാർവതിയും കുട്ടി അവിടെ നിന്നിറങ്ങി

ഇനി കൂടുതൽ നല്ലവരായ ബന്ധുക്കളുടെ വീട്ടിൽ കയറിയാൽ നാളെ അവൻറെ ശവം എടുക്കേണ്ടി വരും എന്ന് മനസ്സിലാക്കിയ മനു വണ്ടി നേരെ വീട്ടിലേക്കു വിട്ടു

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5

പാർവതി പരിണയം : ഭാഗം 6

പാർവതി പരിണയം : ഭാഗം 7