Novel

പ്രണയകീർത്തനം : ഭാഗം 2

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

തിരിച്ചു വീട്ടിൽ വന്നിട്ടും അവൾ ഏതോ മായാലോകത്താരുന്നു..
എങ്ങനെയെങ്കിലും ഒന്നു നാളെ ആയിരുന്നെങ്കിൽ…

ഒരു വിധത്തിൽ നേരം വെളുപ്പിച്ചു…

ഉച്ചയോടെ ടൂഷനു പോകാനിറങ്ങി..അഞ്ജനയുടെ വീട്ടിലെത്തി…മുൻവശത് ആരെയും കണ്ടില്ല..
ഹാളിൽ അവൾ ഇരിപ്പുണ്ടായിരുന്നു…

നമ്മുടെ ആളെ അവിടൊക്കെ ഒന്നു പരത്ിയെങ്കിലും അവിടെങ്ങും കണ്ടില്ല

ആന്റിയും അങ്കിൾ ഉം എന്തിയെ..ഞാൻ ചോദിച്ചു…

അവർ നാട്ടിൽ പോയി…അപ്പൂപ്പന് സുഖമില്ല…നാളെയെ വരൂ…
അപ്പൊ നീ ഒറ്റക്കോ..?. ഞാൻ കിട്ടിയ അവസരം പാഴാക്കാതെ ചോദിച്ചു…

ഇല്ലെടി ..ഉണ്ണ്യേട്ടനുണ്ട്…അവർ വന്നിട്ടെ പോകൂ…അവൾ പറഞ്ഞു..
എനിക്കെന്തോ ആശ്വാസം തോന്നി..

അപ്പൊ നമ്മുടെ ആളിവിടുണ്ട്…

കുറച്ചു നേരം അവിടിരുന്നിട്ടു ഞാൻ ക്ലാസ്സിലേക്ക് പോയി…
പുതിയ സാറിനെ പ്രതീരക്ഷിച്ചിരുന്ന ഞങ്ങൾ 40 പേരെയും നിരാശപ്പെടുത്തി കൊണ്ടു ബൈജു സർ കയറി വന്നു..

“ഇങ്ങേരാരുന്നോ …ഞാൻ ഉറങ്ങാൻ പോകുവാ..”ഹെലൻ പറഞ്ഞു..
ശ്ശോ..ആ സാറിന്റെ പേര് പോലുമൊന്ന് ചോദിച്ചില്ലാരുന്നു…അവൾ ഉറക്കത്തിൽ പറഞ്ഞു…

എനിക്ക് ചിരി പൊട്ടി…

“എന്നാലും ഉണ്ണ്യേട്ടന് എവിടെ പോയി…”
ഒരു നിരാശ എന്നെ പൊതിഞ്ഞു..

ക്ലാസ് കഴിഞ്ഞു ഞാൻ അപ്പുറത്തേക്ക് പോയി…കുറച്ചു നോട്സ് കംപ്ലീ്റ്റ് ചെയ്യാനുണ്ടാരുന്നു…ഞങ്ങൾക്ക് ചിലത് കോമണ് ക്ലാസ് ആണ്…

അജ്ഞനയുടെ കയ്യിൽ നിന്ന് ബുക് വാങ്ങി ഞാൻ എഴുതാനിരുന്നു…

4.30 ആയപ്പോൾ അവൾ പറഞ്ഞു…ഡി.. ഞങ്ങളുടെ റെസിഡൻസ് അസോസിയേഷന്റെ ഒരു മീറ്റിംഗ് ഉണ്ടിപ്പോൾ…ഞാനൊന്നു പോയിട്ടു വരാം…

വൈകുവാണെങ്കിൽ നീ കീ sit out ലെ ചെയറിന്റെ അടിയിൽ വെച്ചേക്കു…അല്ലെങ്കിൽ അതിനു മുൻപ് ചിലപ്പോൾ ഉണ്ണ്യേട്ട ൻ വരുമായിരിക്കും…

എന്റെ മനസിൽ അല്പം തണുപ്പടിച്ചു.. ആ പേര് കേട്ടപ്പോൾ…അവൾ പോയി…

എഴുത്ുന്നുണ്ടെങ്കിലും എന്റെ കണ്ണുകൾ ഗെറ്റിൽ ആയിരുന്നു…
5.30 കഴിഞ്ഞപ്പോൾ എഴുതിക്കഴിഞ്ഞു…

പോകാമെന്ന് കരുതി എഴുന്നേറ്റപ്പോൾ ആണ് അഞജ്നയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്…

ഇവൾ ഇത് ഇവിടെ ഇട്ടിട്ടാണോ പോയേ…

എടുക്കാമെന്ന് കരുതി ചെന്നെങ്കിലും കട്ടായി…
വീടുപൂട്ടാനൊരുങ്ങുമ്പോൾ വീണ്ടും ബെൽ അടിക്കാൻ തുടങ്ങി..

വേഗം ചെന്നെടുത്തു നോക്കി…
ഡിസ്പ്ലേയിൽ ‘Unniyettan Calling’ എന്നു കണ്ടു..

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയി…അപ്പോഴേക്കും അത് നിന്നു…
വീണ്ടും ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ വിറക്കുന്ന വിരലുകളോടെ അറ്റൻഡ് ചെയ്തു…

ഹെലോ എന്നു പറയുന്നതിന് മുൻപേ അപ്പുറത്തും നിന്നും സംസാരിച്ചു തുടങ്ങി…

“ഡി അന്ജജൂ…ഒരു പ്രശ്നം ഉണ്ടായി…എന്റെ ബൈക്കിനു ഒരാൾ വട്ടം ചാടി…അയാള് ഉം വീണു ഞാനും വീണു..കാലിൽ നീർുണ്ട്..ഇവിടെ സഹൃദയ ഹോസ്പിറ്റലിൽ ഒബ്സർവഷനിൽ ആണ്…നീയിങ് പോരെ…ഒറ്റക്ക് നിൽക്കേണ്ട…റൂം നമ്പർ 107..

ആഹ്…പിന്നെ..മുകളിൽ ഇരിക്കുന്ന എന്റെ ബാഗും ലാപ്പും കൂടി എടുത്തേക്..അധികം വൈകണ്ട..ഓട്ടോ പിടിച്ചു വാ..107 മറക്കണ്ടാ…”

കോൾ കട്ടായി….
എന്ത് ചെയ്യണമെന്നറിയാതെ കീർത്തന വായും പൊളിച്ചു നിന്നു…

ഈ അഞ്ചു ഇത് ഏത് വീട്ടിലാണോ ആവോ…അവൾ ഗേറ്റിനു പുറത്തിറങ്ങി നോക്കി…ഒരു പൂച്ച പോലുമില്ല…

സഹൃദയ ഹോസ്പിറ്റൽ….അവിടെ നിന്നു 10 മിനിറ്റ് ഉള്ളൂ തന്റെ വീട്ടിലേക്ക്…
എന്തോ ഒരു ഉൾപ്രേരനയിൽ അവൾ മുകളിലെ റൂമിലേക്കുള്ള പടവുകൾ കയറി…

റൂം തുറന്നപ്പോൾ തന്നെ കണ്ടു ചെയറിൽ വെച്ചിരിക്കുന്ന ബാഗ്…അതിൽ ഒരു ജോഡി ഡ്രസ് ഉണ്ടായിരുന്നു…അതിലേക്ക് അവൾ മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് എടുത്തു വെച്ചു…

ഒന്നോടിച്ചു നോക്കിയപ്പോൾ ഷെൽഫിൽ ബെഡ്‌ഷീറ്റ് മടക്കിവെച്ചിരിക്കുന്നത് കണ്ടു..

അതും ഒരു ട്ർക്കിയും കൂടി അവൾ ബാഗിൽ വെച്ചു…കൂടാതെ ജനൽപ്പടിയിൽ ഇരുന്ന ബ്രെഷും…

താഴെ വന്നു കിച്ചനിൽ നിന്നു ഒരു ബോട്ടിൽ വെള്ളം കൂടി ബാഗ് ന്റെ സൈഡ്‌പോക്കറ്റിൽ വെച്ചു..

വീടുപൂട്ടി ഒരു ഓട്ടോയിൽ സഹൃദയ ഹോസ്പിറ്റലിലേക്ക്…

സമയം 6.15 അവൾ ഹോസ്പിറ്റലിന്റെ മുന്നിൽ ഓട്ടോ ഇറങ്ങി…
റൂം നമ്പർ 107 കണ്ടുപിടിച്ചു…

വർധിച്ച ഹൃദയമിടിപ്പോടെ ഡോർ നോക്കു ചെയ്തു…പ്രതികരണം ഒന്നുമുണ്ടായില്ല…
കുറച് നിമിഷം കാത്തതിനു ശേഷം അവൾ ഡോർ തുറന്നു…

അവിടെ ആരുമുണ്ടായിരുന്നില്ല…മേശപ്പുറത്തു വാച്ചിരിപ്പുണ്ടായിരുന്നു…ഫോണും…

അവൾ ഫോൺ ഓണ് ചെയ്തു നോക്കി…ലോക്ക് സ്‌ക്രീനിൽ ഉണ്ണ്യേട്ടന്റെ മുഖം…ഗ്ലാസ്സൊക്കെ വെച്ചതു…ഉം….ചുള്ളനാണ്….ഞാൻ മനസ്‌ിലോർത്തു…

ഞാൻ പുറത്തേക്കിറങ്ങി…അടുത്തുള്ള നേഴ്സിങ് സ്റ്റേഷനിൽ 107 ലെ പേഷ്യന്റി നെ അന്വേഷിച്ചു…

ഡോക്ടർ വിളിച്ചിട്ട് പോയീന്നറിഞ്ഞു..
കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയം സന്ധ്യ ആയതിനാൽ അവൾ വീട്ടിലേക്ക് തിരിച്ചു..
****************************************

വീട്ടിലെത്തി അജ്ഞനയെ വിളിച്ചെങ്കിലും കിട്ടിയില്ല…
കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു നോക്കി…
അവൾ ഫോൺ എടുത്തു…

“ഡി…നീയതെവിടാ…”

സോറി കീർത്തൂ ഞാനിപ്പോ എത്തിയതെ ഉള്ളൂ…

ഉണ്ണിയേട്ടൻ വിളിച്ചപ്പോഴാ കാര്യങ്ങളൊക്കെ അറിഞ്ഞത്…ബാഗ് കണ്ടിട്ട് എന്നെ കാണാഞ്ഞപ്പോൾ ഉണ്ണിയേട്ടൻ വിളിച്ചു..
നീയാണല്ലേ ബാഗ് എത്തിച്ചത്….താങ്ക്സ് ഡി…

ഉം…നീ പോകുന്നില്ലേ…

ഇല്ല…രാത്രിയായില്ലേ…വരണ്ടാന്നു പറഞ്ഞു…അപ്പുറത്തെ ആന്റി വന്നു കിടന്നോളും…ഏട്ടന് നല്ല വേദന ഉണ്ടെന്ന് തോന്നുന്നു…എന്തു ചെയ്യണമെന്നറിയില്ല…ആരുമില്ലല്ലോ കൂടെ…

ഉം…ഞാൻ ഫോൺ വെച്ചു…

എന്തോ ആളുടെ വേദന എന്നിലേക്കും കൂടി പടരുന്നപോലെ…

പേരറിയാത്തോരു നൊമ്പരം എന്നെ വരിഞ്ഞു മുറുക്കി…ആരും അടുത്തില്ലാതെ…

എനിക്കെന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു…

അപ്പോഴാണ് ഞാൻ ആദർശ് ന്റെ കാര്യം ഓർത്തത്…അവന്റെ വീട് ഹോസ്പിറ്റലിന്റെ അടുത്താണ്…

ഞാൻ ഉടനെ അവനെ വിളിച്ചു…കാര്യങ്ങളൊക്കെ പറഞ്ഞു…

“ഓക്കെ ഡി ഞാൻ പോകാം…അവൻ പറഞ്ഞു…”

———————————————————

ആദർശ് 107 ന്റെ ഡോറിൽ മുട്ടി…
“ആരാ…തുറന്നോളൂ…”അകത്തു നിന്നും ഒരു ശബ്ദം കേട്ടു..

അവൻ മെല്ലെ വാതിൽ തുറന്നു അകത്തു കയറി…

“ആഹ്!ഞാൻ വിചാരിച്ചു ഞങ്ങളുടെ പ്രായം ആയിരിക്കുമെന്ന്…ഇതിപ്പോ ചേട്ടൻ സ് ആണല്ലോ അവൻ ചിരിയോടെ പറഞ്ഞു…

Varun അവനെ മനസിലാകാതെ നോക്കി…

“Hai..Iam Adarsh…കീർത്തൂന്റെ ഫ്രണ്ട്..അജ്ഞനയുടെയും…അവൻ വരുണി ന്റെ കൈകുലുക്കി കൊണ്ടുപറഞ്ഞു…കീർത്തൂ പറഞ്ഞു ഇവിടോട്ടു വരാൻ …എന്തെങ്കിലും ഹെല്പ് വേണ്ടി വരുമെന്ന്….

വരുണിന്റെ മിഴികൾ തിളങ്ങി…
സത്യത്തിൽ അവൻ ചെന്നത് വരുണി ണ് നല്ല സഹായമായിരുന്നു…

കാന്റീനിൽ നിന്ന് അവൻ ഫുഡ് വാങ്ങിക്കൊണ്ടു വന്നു ..അവർ രണ്ടുപേരും കൂടി ഇരുന്നു കഴിച്ചു…ടോയിലേറ്റിൽ പോകാനും ഫുഡ് കഴിച്ചു കഴിഞ്ഞ വാഷ് ചെയ്യാനുമൊക്കെ ആദർശ് സഹായിച്ചു…

അവർ പെട്ടെന്ന് തന്നെ നല്ല കൂട്ടായി…രാത്രി വൈകുവോളം രണ്ടാളും സംസാരിച്ചിരുന്നു…കുറേക്കഴിഞ്ഞു എപ്പോഴോ ഉറങ്ങി…
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

കീർത്തന സ്കൂളിൽ ചെന്നു അഞജ് നയെ അന്വേഷിച്ചെങ്കിലും അവൾ വന്നിട്ടില്ലായിരുന്നു…

ആദർശ് വന്നപ്പോൾ അവൾ ആദർഷിനോട് വിവരങ്ങൾ തിരക്കി…

ഡിസ്ചാർജ് ആയിട്ടില്ലെന്നും ഉച്ചയോടെ ആവും എന്നും …അവൻ പറഞ്ഞു…

ആഞ്ചനയും അച്ഛനും രാവിലെ വന്നെന്നും അവിടെ നിൽക്കാം എന്നു പറഞ്ഞിട്ടും ഉണ്ണിയേട്ടൻ തന്നെ ക്ലാസ് കളയണ്ടാന്നും പറഞ്ഞു പറഞ്ഞുവിട്ടെന്നും അവൻ പറഞ്ഞു…

കൂടുതൽ വിശേഷങ്ങൾ അറിയാൻ ഞാൻ ലഞ്ച്ബ്രേക്കിന്‌ അവന്റെ ഒപ്പമിരുന്നു…

ഉണ്ണ്യേട്ട ൻ ഒറ്റ മോനാണെന്നും അച്ഛൻ 4 വയസ്‌ുള്ളപ്പോൾ മരിച്ചുപോയീന്നും പിന്നീട് അമ്മയും താനും ഒരുപാട് കഷ്ടപെട്ടിട്ടുണ്ടെന്നും ഏട്ടൻ പറഞ്ഞെന്ന് അവൻ പറഞ്ഞു…

ഉണ്ണിയേട്ടന്റെ ‘അമ്മ ഒറ്റപ്പാലത്തെ ഒരു വലിയ ബ്രഹ്മണത്തറവാട്ടിലെ ഒറ്റമകളാണെന്നും…

വേറെ കാസ്റ്റിലുള്ള ആളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചത് കൊണ്ടു ആ വീട്ടുകാർ ആ മകളെ പൂർണ്ണമായി ഉപേക്ഷിച്ചെന്നും …

അച്ഛൻ മരിച്ചപ്പോൾ പോലും ഇരുവീട്ടുകാരും തിരക്കിയില്ല എന്നുമൊക്കെ പറഞ്ഞെന്ന് അവൻ പറഞ്ഞു…

അഞ്ചനയുടെ അച്ഛൻ പോലും ഈയിടെ ആണ്ത്രെ സഹകരിക്കാൻ തുടങ്ങിയത്..

അച്ഛന്റെ സുഹൃത്തായിരുന്ന രാമൻ മാമനാണ് തനിക്കും അമ്മക്കും തുണയായതെന്നും…

രാമൻ മാമൻ തന്റെ ഭാര്യയെ തങ്ങൾക്ക് കൂട്ടായി കൊണ്ടു നിർത്തിയെന്നും അവർ ഇപ്പോഴും ഉണ്ണ്യേട്ടന്റെയും അമ്മയുടെയും കൂടെ ഉണ്ടെന്നും പറഞ്ഞപ്പോൾ ഏട്ടന്റെ കണ്ണു നിറഞ്ഞിരുന്നു എന്നും അവൻ പറഞ്ഞു…

അച്ഛൻ തുടങ്ങി വച്ച ലഞ്ച് ഹോം രാമൻ മാമൻ നോക്കി നടത്തിയെന്നും അതിപ്പോൾ വലിയ റെസ്റ്റോറന്റ് ആയെന്നും അവൻ പറഞ്ഞു…അച്ഛൻ വാങ്ങിച്ചിട്ടിരുന്ന സ്ഥലത്തു…

ഹോം അപ്പലയന്സസ് തുടങ്ങീന്നും ഇപ്പൊ കുറച്ച സെറ്റ് അപ് ആയപ്പോൾ ഒരു ജൂവലറി കൂടി തുടങ്ങീന്നും ഒക്കെയുള്ള കാര്യങ്ങൾ അവൻ പറഞ്ഞതു ഞാൻ കേട്ടിരുന്നു…

ബിസ്സിനസ്‌ ഒക്കെ കൊച്ചിയിൽ ആയത് കൊണ്ട് തൃശൂരിലെ വീട് ഡിസ്‌പോസ് ചെയ്തു കൊച്ചിയിലേക്ക് മാറുകയാണെന്നും…അവിടെ വീട് വെച്ചുകൊണ്ടിരിക്കുകയാണെന്നും അവൻ പറഞ്ഞു..

ക്യാഷ്‌ ടീം ആണെങ്കിലും അതിന്റെ ജാഡ ഒന്നുമില്ലെന്ന്‌ ആദർശ് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു…

ആപ്പോൾ എന്നെക്കാണുമ്പോൾ ഉള്ള ജാഡയോ…അതിനു ഇപ്പൊ എന്തു വിളിക്കും…ഞാനോർത്തു…

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആശ്രയമറ്റ ആ 4 വയസ്സുകാരന്റെ മുഖം എന്നിൽ നോവ്‌ ഉണ്ടാക്കി…

ധാരാളം പീലികൾ നിറഞ്ഞ ആ കണ്ണു പണ്ടൊത്തിരി നനഞ്ഞിട്ടുണ്ട് എന്നോർത്ത് ഞാനും ആ നിമിഷം ഉരുകി…

ഈ വേദന…ഇതെന്താണെന്നു എനിക്ക് മനസ്സിലായില്ല…എന്തോ…ആ കണ്പിലികളോട് ഞാൻ കൂടുതൽ ആടുക്കുകയായിരുന്നു ….

വൈകുന്നേരം വീട്ടിലെത്തി അജ്ഞനയെ വിളിച്ചു..
ഉച്ചകഴിഞ്ഞു ഡിസ്ചാർജ് ആയെന്നും അച്ഛൻ ഏട്ടനെ വീട്ടിൽ കൊണ്ട് ആക്കാൻ പോയെന്നും അവൾ പറഞ്ഞു…

അത്താഴം കഴിഞ്ഞു കുറച് നേരം കൂടി പoിച്ചതിനു ശേഷം അവൾ വെറുതെ ഫോൺ എടുത്തു നോക്കി…

പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നുള്ള മെസേജ് കണ്ടു മിടിക്കുന്ന ഹൃദയത്തോടെ അവൾ അത് ഓപ്പണ് ചെയ്തു…
“Thanks for everything”😊
വേഗം തന്നെ ഫീഡ് ചെയ്‌തു ആ ഡി പി യിലേക്ക് നോക്കി…

പുഞ്ചിരി തൂകിയിരിക്കുന്ന ആ മുഖം അവളിൽ ഉണ്ടാക്കിയ ആനന്ദം ഒന്നു വേറെ തന്നെ ആയിരുന്നു…സന്തോഷം കൊണ്ടു തുള്ളിചാടാൻ കീർത്തനക്ക് തോന്നി…

പക്ഷെ ആ സന്തോഷം അധികം നീണ്ടുനിന്നില്ല….ആ നമ്പറിൽ നിന്ന് പിന്നൊരു മെസേജ് അവൾക്ക് കിട്ടിയതെയില്ല…

മാസങ്ങൾ കടന്നുപോയി…ഞാൻ പoനത്തിരക്കിലായി…എങ്കിലും ഇടക്കിടെ ആ മുഖവും കണ്ണുകളും എന്റെ ഉറക്കം കെടുത്തിയിരുന്നു….

ഒരു ഡിസംബർ മാസം…വെക്കേഷൻ ആണെങ്കിലും ടൂഷൻ ഉണ്ട്…ശ്ശെനിയാഴ്ച ചെന്നപ്പോൾ അജ്ഞനക്ക് ജലദോഷം ആയിരുന്നു…

പിറ്റേദിവസം ഞായറാഴ്ച്ച….ടൂഷനു ചെന്നെങ്കിലും ഉച്ചയ്ക്ക് അങ്ങോട്ട് കയറിയില്ല…

ക്ലാസ് കഴിഞ്ഞു അങ്ങോട്ട് ചെന്നു…ഫ്രണ്ടിൽ ആരെയും കണ്ടില്ല…
കിച്ചനിൽ നിന്നു നല്ല പഴം പൊരിയുടെ വാസന…

അങ്ങോട്ട് ചെന്നു…ജ്യോതി ആന്റി പഴം പൊരി ഉണ്ടാക്കുന്നു…സൈഡിലേക്ക് നോക്കിയ ഞാൻ സ്വിച്ചിട്ട പോലെ നിന്നു..

കിച്ചന്റെ സ്‌ലാബിൽ പഴംപൊരിയും കഴിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിയേട്ടൻ…

ആരോ വന്നെന്ന് തോന്നിയത് കൊണ്ടാവണം തലതിരിച്ചു നോക്കിയ ആളും എന്നെ കണ്ടു സ്ടക്ക് ആയി…

എങ്കിലും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നു ആ മുഖം വിളിച്ചു പറയുന്ന പോലെ തോന്നി…

പെട്ടെന്ന് മുഖം പിൻവലിച്ചു ഞാൻ ആന്റിയോട് തിരക്കി…

ആവളെവിടെ ആന്റി?
ആഹ്…കീർത്തൂ വന്നോ…അവൾക്കു പനി ആയി മോളെ..മുകളിലുണ്ട്…

“ഞാനൊന്ന് നോക്കട്ടെ”
മുകളിലത്തെ റൂമിൽ മൂടിപ്പുതച്ചു കിടക്കുന്ന അഞ്ജന…

ഡി….ഞാൻ വിളിച്ചു…

അവളെന്തൊ പറയാൻ തുടങ്ങിയെങ്കിലും കുത്തികുത്തി ചുമ…

“Wait…ഞാനിപ്പോ നിനക്കൊരു കുരുമുളക് കാപ്പി ഇട്ടു തരാം…”
ഞാൻ താഴേക്കു ചെന്നു…

ആന്റിയോട് ചോദിച്ചു ചക്കരയും ചുക്കും കുരുമുളകും കാപ്പിപൊടിയുമെല്ലാം എടുത്തു…എല്ലാം പാകത്തിനിട്ടു കാപ്പി തിളയ്ക്കാൻ വെച്ചു…പുറത്തേക്കിറങ്ങി അഞ്ചാറു തുളസിയിലയും കഴുകിയെടുത്തു കൊണ്ടു വന്നിട്ടു….

എന്റെ പ്രവർത്തികൾ കൗതുകത്തോടെ നോക്കിയിരുന്ന… എന്നാൽ താനിതൊന്നും ശ്രെദ്ധിക്കുന്നില്ല …

എന്ന മട്ടിലിരിക്കുന്ന നമ്മുടെ ആളെ ഞാനും കണ്ടില്ലെന്നു നടിച്ചു….

കാപ്പി കൊണ്ട് അജ്ഞനക്ക് കൊടുത്ത ശേഷം ഹാളിൽ നിന്നു തന്നെ ഞാൻ പോകുവാണെന്നു ജ്യോതി ആന്റിയോട് വിളിച്ചു പറഞ്ഞു..

അയ്യോ…പോകല്ലേ… വാ..ചായ കുടിച്ചിട്ട് പോകാം…

ആന്റി തന്ന ചായയും പഴം പൊരിയും കഴിക്കുമ്പോൾ ഞാൻ കണ്ടു… ഞാനിട്ട കുരുമുളക് കാപ്പി ആസ്വദിച്ചു കുടിക്കുന്ന ഉണ്ണ്യേട്ട നെ..

ഇടക്കൊന്നു മിഴികൾ ഉടക്കിയപ്പോൾ വലിയ ഗൗരവം…ഇപ്പൊ കണ്ടാൽ കാപ്പി ആരോ നിർബന്ധിച്ചു കുടിപ്പിക്കുകയാണെന്നു തോന്നും…

എനിക്ക് ഉള്ളിൽ ചിരിപൊട്ടി….

വൈകിട്ട് വെറുതെ ഫോണിൽ കുത്തിയിരിക്കുമ്പോൾ ആ പഴയ നമ്പറിൽ നിന്നു എനിക്ക് വീണ്ടും ഒരു മെസേജ് വന്നു….
“It was awesome”😊

അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടീല്ല….
ഞാനൊരു ക്യസ്റ്റിൻ മാർക് തിരിച്ചയച്ചു…
കുറേക്കഴിഞ്ഞു രാത്രിയിൽ എപ്പോഴോ എനിക്കതിനു റിപ്ലൈ കിട്ടി…

“That pepper coffee” “It was awesome”

കുരുമുളക് കാപ്പി ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന അമ്മമ്മയ്ക്ക് ഒരായിരം ഉമ്മകൾ മനസിൽ കൊടുത്തു കൊണ്ടു ഞാൻ ബെഡിലേക്കു ഒറ്റ വീഴ്ച്ച…

തുടരും

പ്രണയകീർത്തനം : ഭാഗം 1

Comments are closed.