Wednesday, January 22, 2025
Novel

ഒറ്റയാൻ : ഭാഗം 11

എഴുത്തുകാരി: വാസുകി വസു


“രാവിലെ തന്നെ പുറപ്പെടണം”

“ശരി”

ഒറ്റയാന്റെ ഇതുവരെയുള്ള 10 പാർട്ടുകളുടെ ലിങ്കുകൾ..

ഞാൻ അകത്തേക്ക് പോയി. പോകാനുള്ള ഒരുക്കങ്ങളായി പിന്നെ.ജോസേട്ടനും അമ്മയും ഉണർന്നു വന്നു.അവർക്കും ഒറ്റയാനും ചായ കൊടുത്തട്ട് ഞാൻ കുളിക്കാൻ പോയി.

ഞാൻ കുളിച്ചു വന്നിട്ട് മുറിയിൽ കയറി ഒരുങ്ങി തുടങ്ങി.

എല്ലാവരും റെഡിയായപ്പോൾ സമയം എട്ട് കഴിഞ്ഞു.അത്യാവശ്യമുളളതൊക്കെ പായ്ക്ക് ചെയ്തു…

‘ജോസേട്ടാ വാടകക്കാരെ കിട്ടിയാൽ നമുക്ക് വീട് വാടകക്ക് കൊടുക്കാം. കിടന്ന് നശിക്കണ്ടല്ലോ?”

“അത് മതി മോനേ”

എട്ടരയായപ്പോഴേക്കും എല്ലാവരും വാഗണറിൽ കയറി. ജോസേട്ടൻ രുദ്രന്റെ കൂടെ മുൻ സീറ്റിലും ഞാനും അമ്മയും കൂടി ബാക്ക് സീറ്റിലും കയറി…

വാഗണർ ഞങ്ങളെയും കൊണ്ട് കവല വിട്ടു.ഞാൻ ഒരിക്കൽ കൂടി ജനിച്ചു വളർന്ന ഗ്രാമത്തെ ഒരുനോക്ക് കണ്ടു..

“ഇനിയൊരു തിരിച്ച് വരവുണ്ടോന്ന് എനിക്ക് ഉറപ്പില്ല.ആരോ എഴുതി തയ്യാറാക്കിവെച്ച തിരക്കഥ പോലെയാണെന്റെ ജീവിതങ്ങൾ ഇനിയങ്ങോട്ടുളളത്”

എന്തിനെന്ന് അറിയാതെ ചുണ്ടുകളൊന്ന് വിതുമ്പി.കണ്ണുകളിൽ നനവും പടർന്നു….

നഗരത്തിലെത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. അവിടെ നിന്ന് പിന്നെയും ഒരു പതിനഞ്ച് മിനിറ്റ് യാത്രകൂടി പുതിയ വീട്ടിലേക്ക്…

വാഗണർ ഒരു ഇരുനില മാളികയുടെ മുറ്റത്താണ് ചെന്ന് നിന്നത്.നാലു വശവും മതിൽക്കെട്ട്.വലിയൊരു വീട്.ഗേറ്റിനു മുമ്പിൽ എത്തിയപ്പഴേ സെക്യൂരിറ്റി അത് തുറന്നിരുന്നു….

മുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ട്.പിന്നെ ചെറിയ മരങ്ങളും..

എന്തിനാണ് ഇത്രയും വലിയൊരു വീടെന്ന് ചിന്തിക്കാതിരുന്നില്ല.എല്ലാം രുദ്രനാണ് തീരുമാനിക്കുന്നത്…

“എല്ലാം എടുത്തോളൂ”

രുദ്രൻ പറയുന്നതിനു മുമ്പേ ഞങ്ങൾ ബാഗുകൾ കയ്യിലെടുത്തിരുന്നു..

താഴെ മൂന്നു ബെഡ് റൂം,പൂജാമുറി .ഹാൾ ,കിച്ചൺ,അറ്റാച്ച്ഡ് ബാത്ത് റൂം.മുകളിൽ മൂന്നു മുറികൾ.

താഴത്തെ മുറികളിലൊന്നിൽ ഞാൻ സ്ഥാനം പിടിച്ചു. അമ്മയും ജോസേട്ടനും താഴത്തെ രണ്ടു മുറിയാണു തിരഞ്ഞെടുത്തത്…

ടീവിയും ഹോം തീയേറ്ററും ഫ്രിഡ്ജ്,വാഷിങ്ങ് മെഷീൻ അങ്ങനെ ഒരു വീടിനു ആവശ്യമായ എല്ലാം സൗകര്യങ്ങളും ഉണ്ടായിരുന്നു….

മുറികളിൽ ഡബിൾ കോട്ട് കട്ടിലും മെത്തയും.ഓരോ മുറികളിലും അലമാരകൾ.കിച്ചണിലും പാചകത്തിനാവശ്യമായ പലചരക്ക് സാധനങ്ങളും പാത്രങ്ങളും ഗ്യാസും എല്ലാം ഉണ്ട്….

“നീയിന്ന് കോളേജിൽ പോകണ്ട.നമുക്ക് പാലു കാച്ചൽ നടത്തി ഇന്ന് തന്നെ താമസിക്കാം.നിന്റെ കൈകൊണ്ട് സദ്യ.പായസം ഉൾപ്പെടെ”

ഒറ്റയാൻ പറഞ്ഞതിനു ഞാൻ തലകുലുക്കി സമ്മതിച്ചു…

അമ്മയാണ് അടുപ്പ് കത്തിച്ച് പാലു കാച്ചിയത്.പിന്നെ സദ്യവട്ടങ്ങൾ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു .ഉച്ചക്ക് മുമ്പേ എല്ലാം റെഡിയായി….

ടൈനിങ്ങ് ടേബിളിലിരുന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. പുതിയ വീട്ടിലെ താമസം പെട്ടെന്ന് ഉൾക്കൊളളാനായില്ല.പതിയെ പൊരുത്തപ്പെടും…

എനിക്ക് അവിടെ വല്ലാത്ത വിരസത തോന്നി.ഞാനിറങ്ങി ഗാർഡനുമൊക്കെ ചുറ്റിയടിച്ചു കുറച്ചു ടൈം പുറത്ത് ചെലവഴിച്ചു. വീണ്ടും ബോറടിച്ചപ്പോൾ അകത്ത് കയറി….

ഹാളിൽ ഒറ്റയാൻ മാത്രമുണ്ട്.അയാളെ മൈൻഡ് ചെയ്യാതെ ഞാൻ മുറിയിലേക്ക് പോയി.ജനലഴിയിലൂടെ റോഡിലേക്ക് നോക്കി നിന്നു.

മനസ്സ് പൊടുന്നനെ ശൂന്യമായതുപോലൊരു മരവിപ്പ്.

ഇന്ന് വെളുപ്പിനെ വരെ ഒറ്റയാനോട് വല്ലാത്തൊരു മാനസികമായ അടുപ്പമുണ്ടായിരുന്നു.അയാളുടെ ഡയലോഗ് കേട്ടതോടെ ആദ്യമായി ഭയവും തോന്നി….

“ടീ വസുവേ എന്താ നിനക്കൊരു ഒഴിഞ്ഞുമാറ്റം”

പിന്നിൽ ഒറ്റയാനാണെന്ന് മനസ്സിലായി.ഞാൻ ഉടനെ തിരിഞ്ഞു നോക്കി…

“ഒന്നുമില്ല”

എന്റെ നിസംഗത ഒറ്റയാനെ അലസോരപ്പെടുത്തി കാണും.എന്റെ അടുത്ത് വന്ന് എന്റെ കണ്ണിലേക്ക് അയാൾ മിഴികളാഴ്ത്തി…ഞാൻ മുഖം കുനിച്ചു..

ഒറ്റയാൻ പതിയെ എന്റെ മുഖം കൈകളിൽ ഉയർത്തി..
അറിയാതെ ഉള്ളിലെവിടെയോ സങ്കടം ഉറവയെടുത്തു.കണ്ണുകൾ സമുദ്രങ്ങളായി.എനിക്ക് കരച്ചിൽ വന്നു…

“എനിക്ക് ആ പഴയ വസൂനെ മതി.സാമർത്ഥ്യക്കാരിയായ ആ പെണ്ണ്”

ഒറ്റയാൻ എന്നെ ചേർത്തു പിടിച്ചു ആലിംഗനം ചെയ്തു. ഞാൻ തീരെ പ്രതീക്ഷിച്ചില്ല.കുതറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല…

പതിയെ ചുണ്ടുകൾ അധരങ്ങളിൽ അമർന്നു.എന്റെ കൈകൾ അറിയാതെ ഒറ്റയാനെ ആലിംഗനം ചെയ്തു…

ഏറെനേരങ്ങൾക്ക് ശേഷം അധരങ്ങൾ പരസ്പരം അകന്നു..ഒറ്റയാന്റെ നെഞ്ചിലേക്ക് വീണു ഞാൻ പൊട്ടിക്കരഞ്ഞു… എന്റെ തോളിൽ തട്ടി ഒറ്റയാൾ ആശ്വസിപ്പിച്ചു….

“എന്റെ അടുത്ത് നിങ്ങൾ പൗരുഷ്യമായി പെരുമാറരുത്.എനിക്ക് സഹിക്കാൻ കഴിയില്ല”

“ഇല്ലെടി നിന്നെ ഞാൻ ഇനി കരയിക്കില്ല.സത്യം”

“മം..” ഞാൻ കുറുകിക്കൊണ്ടങ്ങനെ നിന്നു….

**********************

രാവിലെ വീണ്ടും കോളേജിലേക്ക്.ഒറ്റയാൻ ബുള്ളറ്റിലാണ് കൊണ്ട് ചെന്നു വിട്ടത്..

“ഏട്ടോ നമുക്ക് ആ പഴയ യമഹ മതി.എനിക്ക് അതാണ് ഇഷ്ടം.”

“ശരി നിന്നെ വിളിക്കാൻ വരുന്നത് അതിലാകാം”

“ഓക്കെ”

ഒറ്റയാനോട് യാത്ര പറഞ്ഞു ക്ലാസിലെത്തി.പലരുടേയും കണ്ണുകൾ എന്നിലായിരുന്നു.പ്രത്യേകിച്ച് ആൺകുട്ടികളുടെ..

കമന്റടികൾ കേട്ടെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു.ക്ലാസിൽ കുറച്ചു പുതിയ കൂട്ടുകാരെ കിട്ടി.അതുകൊണ്ട് ക്ലാസ് വലിയ ബോറായെനിക്ക് തോന്നിയില്ല…വൈകിട്ട് ഒറ്റയാൾ വിളിക്കാൻ വന്നത് യമഹയിൽ ആയിരുന്നു….

“അതേ നിന്റെ നൃത്തക്ലാസ് പുനരാരംഭിക്കണം.ടീച്ചറിനെയൊക്കെ ഞാൻ ഏർപ്പാടാക്കിയട്ടുണ്ട്”

പോകുന്ന വഴിയിൽ ഞങ്ങൾ നൃത്തക്ലാസിൽ കയറി പുതിയ അഡ്മിഷൻ എടുത്തു…

രാവിലെ ഏഴുമണി മുതൽ എട്ടുമണി വരെ ക്ലാസ്. നൃത്തം ജീവനാണ്.ഉപേക്ഷിക്കാൻ വയ്യ…

വീട്ടിൽ ചെന്നപ്പഴാണു പുതിയ വിശേഷം അറിഞ്ഞത്.ജോസേട്ടൻ നഗരത്തിലൊരു ബേക്കറി തുടങ്ങുന്നു. വീട്ടിൽ വെറുതെയിരുന്നു മടുത്ത ജോസേട്ടനു രുദ്രന്റെ സമ്മാനമായിരുന്നു അത്…

ജോസേട്ടൻ ഹാപ്പിയായി കൂടെ ഞങ്ങളും..ഇനി മുതൽ ഞാൻ ക്ലാസുളള ദിവസം അടുക്കളയിൽ കയറുരുതെന്ന് അമ്മയുടെ ഓർഡർ വന്നു…

ഇന്നു മുതൽ പഠിച്ച് തുടങ്ങണം.പെൻഡിംഗ് ആയാൽ ബുദ്ധിമുട്ടാണ്. ഒറ്റയാന്റെ സ്വപ്നങ്ങൾ എന്റെയും കൂടിയാണ്. പ്രണയത്തിന്റെ ഇടയിൽ പഠനം മുടങ്ങാൻ പാടില്ല.ഞാൻ ഉറച്ച തീരുമാനം എടുത്തു…

രാവിലെ നൃത്തക്ലാസ്, അതുകഴിഞ്ഞു കോളേജ്,പഠിത്തം ഞാൻ ബിസിയായി…

കുഴപ്പങ്ങളൊന്നുമില്ലാതെ ആറുമാസം കടന്നുപോയി.നന്നായി പഠിക്കുമെന്നതിനാൽ ഞാൻ ക്ലാസിൽ ശ്രദ്ധാ കേന്ദ്രമായി.

ചിലർക്ക് അത് രസിച്ചില്ല.അവസരത്തിനായി അവർ കാത്തിരുന്നു..

ഒരുദിവസം ക്ലാസിൽ പ്രൊഫസർ വന്നില്ല.ഞങ്ങൾ ഫ്രണ്ട്സ് സൊറ പറഞ്ഞിരുന്നു. അപ്പോൾ പുറത്ത് നിന്ന് ചില സീനിയർ ചേട്ടന്മാർ ഞങ്ങൾക്ക് അരുകിൽ എത്തിയത്..

“എന്താടീ നിന്റെ പേര്”

അതിലൊരു ചേട്ടൻ ചോദിച്ചു

“വസുമതി” ഞാൻ മടിക്കാതെ പറഞ്ഞു..

“വസുമതി..എന്തൊരു പഴഞ്ചൻ പേരാടി” അവർ പരസ്പരം കളിയാക്കി ചിരിച്ചു…

“അതൊക്കെ പോട്ടെ…ദേ ഇവനു നിന്നെ ഇഷ്ടമാണ്.”

മറ്റൊരാളെ ചൂണ്ടിക്കാട്ടി ഒരുത്തൻ പറഞ്ഞു..

“അതിനു ഞാനെന്ത് വേണം”

“തിരിച്ച് ഇഷ്ടമാണെന്ന് പറയണം”

“നടക്കില്ല ചേട്ടാ .കാരണം വസുമതി ബുക്ക്ഡാണ്.ഒറ്റയാന്റെ പെണ്ണ്”

അഭിമാനമായിരുന്നു എനിക്കപ്പോൾ തോന്നിയത്…

“ഏതവനാടി ഈ ഒറ്റയാൻ..ഏതവനായാലും ഡെവിൾസിനു പ്രശ്നമല്ല.നീ വിനയിന്റെ പെണ്ണായിരിക്കണം”

“അതേ ചേട്ടാ ആലോചിച്ചു നാളെ പറഞ്ഞാൽ മതിയോ”

“എന്നതായാലും വിനയിനെ ഇഷ്ടമല്ലെന്ന് മാത്രം നിന്റെ നാവിൽ നിന്ന് വീഴരുത്.വീണാൽ പിന്നെ നിന്റെ പൂമേനി ഉടയും.”

ഭീക്ഷണിയായിരുന്നു അത്…

“ഞങ്ങളാണു ഇവിടെ കോളേജ് ഭരിക്കുന്നത് .അതായത് ഇവിടത്തെ പ്രമുഖരുടെ മക്കൾ”

“ശരി ചേട്ടാ നാളെയാകട്ടെ….

അന്നത്തെ ക്ലാസ് തീർന്നു..വൈകിട്ട് ഒറ്റയാന്റെ കൂടെ പോകുമ്പോൾ എന്റെ മുഖം മ്ലാനമായിരുന്നു…

ഏട്ടൻ അത് ശ്രദ്ധിച്ചെങ്കിലും ഒന്നും ചോദിച്ചില്ല.രാവിലെ ഞാൻ കോളേജിൽ പോകിന്നില്ല തലവേദന എടുക്കുന്നൂന്ന് പറഞ്ഞു. അപ്പോഴാണ് ഒറ്റയാൻ ഇന്നലെ ഞാൻ മൗനമായതിന്റെ കാരണം തിരക്കി…

പറയരുതെന്ന് കരുതിയെങ്കിലും അവസാനം എല്ലാം തുറന്നു പറയേണ്ടി വന്നു…

” ഒരുങ്ങിയട്ട് വാ’

“ഏട്ടാ അത്…”

“പോയി വാ…

ഒറ്റയാന്റെ ഭാവം മാറി.അതോടെ ഞാൻ ഒരുങ്ങി വന്നു…

ബുളളറ്റിൽ ഏട്ടന്റെ പിന്നിലിരിക്കുമ്പോൾ എനിക്ക് വല്ലാത്ത ആധിയായിരുന്നു…

പഴയത് പോലെ ഒറ്റയാനെ തല്ലുണ്ടാക്കാൻ വിടാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല.അതാണ് എല്ലാം മറച്ചു പിടിക്കാൻ ശ്രമിച്ചത്…

ബുളളറ്റ് വല്ലാത്ത ഇരമ്പലോടെ കലാലയത്തിൽ പ്രവേശിച്ചു. അമിതമായ റെയ്സിങ് പലരും ശ്രദ്ധിച്ചു….

ഏട്ടൻ എന്റെ കയ്യും പിടിച്ചു ഓരോ ക്ലാസും കയറിയിറങ്ങി.സകലരും ഏട്ടനെ ഞെട്ടലോടെ നോക്കുന്നത് ഞാൻ കണ്ടു…

സീനിയേഴ്സിന്റെ ക്ലാസിലൊന്നിൽ വെച്ച് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ ഞാൻ കാണിച്ചു കൊടുത്തു…

ഒറ്റയാനെ കണ്ടിട്ട് അവരും നടുങ്ങിപ്പോയി…

” വാടാ ഇവിടെ അഞ്ചും.അല്ലെങ്കിൽ ഞാനങ്ങോട്ട് വരാം ”

ഒറ്റയാൻ ദേഷ്യത്തോടെ അവർക്ക് അരുകിലെത്തി…

“ആർക്കാടാ ഇവളെ പ്രേമിക്കേണ്ടത്”

“അയ്യോ രുദ്രൻ ചേട്ടാ മാപ്പാക്കണം.ഒരു അബദ്ധം പറ്റിയതാണ്”

അഞ്ചുപേരും ഒറ്റയാന്റെ കാലിൽ വീഴുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…

“ഇവളെന്റെ പെണ്ണാണ്.. രുദ്രപ്രതാപിന്റെ പെണ്ണ്”

എന്നെ ചേർത്തു നിർത്തി ഒറ്റയാൻ അട്ടഹസിച്ചു..

“മേലിൽ ഒരുത്തൻ പോലും അറിയാതെ പോലും ഇവളെ നോക്കിപ്പോകരുത്.സമ്മാനമായി ഇതുകൂടി ഇരിക്കട്ടെ…

അഞ്ചെണ്ണത്തിന്റെയും കവിളത്ത് ഒറ്റയാന്റെ കൈകൾ പതിക്കുന്നത് അവിശ്വസനീയതോടെ നോക്കി നിന്നു…

കോളേജിൽ കയറി ഒറ്റയാൻ തല്ലണമെങ്കിൽ,ഇങ്ങനെ ഒന്ന് നടന്നിട്ടും ആരും പ്രതികരിക്കാതെയും ഇരിക്കണമെങ്കിൽ എന്റെ ചിന്തകൾക്കും പ്രതീക്ഷകൾക്കും അപ്പുറമാണ് ഒറ്റയാന്റെ സ്ഥാനം….

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9

ഒറ്റയാൻ : ഭാഗം 10