Friday, January 17, 2025
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

നോവൽ
IZAH SAM

‘എന്തിനാ ആ ചേട്ടൻ നിന്നെ നോക്കി കണ്ണ് ചിമ്മിയത് ?’ അമ്മുവാണു .

‘എനിക്കെങ്ങനെയറിയാം . എന്നെ റാഗിങ്ങ് ചെയ്യുംമ്പോഴൊക്കെ ആ ചേട്ടൻ അവിടെയുണ്ടല്ലോ…കണ്ടിട്ടുണ്ടാവും.’.

‘എനിക്കെന്തോ ഒരു സ്‌പെല്ലിങ്മിസ്റ്റാകെ ?’ രാഹുൽ ആണ് .

എനിക്ക് ഒന്നും തോന്നീല….കാരണം എന്റയുള്ളിൽ കഴിഞ്ഞ ദിവസങ്ങളൊലൊക്കെ വൈകിട്ട് വരുന്ന ലാൻഡ് ഫോൺ ബെല്ലുകളായിരുന്നു.

പാറുവും കാശിയും ഒക്കെ എടുക്കുമ്പോ കട്ട് ആവുന്ന..വീണ്ടും ഒരു തവണയും കൂടയടിക്കുന്ന ആ ബെല്ലുകൾ.

അത് എടുക്കാതിരിക്കുമ്പോ ഞാനും അറിയുന്നു പ്രണയത്തിന്റെ നീറ്റലും കുസുര്തിയും ഒക്കെ. ഞാനും ഇഷ്ടപ്പെടുന്നു ആ നിമിഷങ്ങളെ…വീണ്ടു വീണ്ടും ഓർത്തെടുക്കുന്നു ഞാൻ ആദ്യമായി ആദിയേട്ടനെ കണ്ട ആ ദിവസത്തെ.

എന്നോട് സംസാരിച്ചത് അവസാനം കൈപിടിച്ചതു, അപ്പൊ എന്നെ നോക്കിയപ്പോൾ ആ കാപ്പികണ്ണുകളിൽ വിരിഞ്ഞ ഭാവത്തെ .

ഞാൻ അന്നൊരിക്കലും വിചാരിച്ചില്ല ആ നിമിഷങ്ങളെ ഇത്ര കൊതിയോടെ വീണ്ടും വീണ്ടും ഓർത്തെടുക്കും എന്ന്.

ഇതൊക്കെ ആസ്വദിച്ചു അയവിറക്കി കൊണ്ടിരുന്ന എന്റെ ചുണ്ടിൽ ഞാൻ പോലും അറിയാതെ വിരിഞ്ഞ മന്ദഹാസം അമ്മുവിനെയും രാഹുൽ നെയും കൊണ്ടെത്തിച്ചത് ഋഷിയെട്ടനിലായിരുന്നു.

എന്താ ചെയ്യാ….. മണ്ടശിരോമണികൾ.

അന്നൊരു ഞായറാഴ്ചയായിരുന്നു. ഞങ്ങൾ എല്ലാരും ഒരുമിച്ചു പുറത്തു പോയി .ഒന്ന് കറങ്ങി..ഭക്ഷണം ഒക്കെ കഴിച്ചു . ഒരു പത്തു മണിയോടെ വീട്ടിൽ എത്തി.

ഞാൻ വേഗം പോയി ഫ്രഷ് ആയി . താഴേ എത്തിയപ്പോ ആരുമില്ല..എല്ലാരും എനിക്കും മുന്നേ കിടന്നു. പിന്നെ ഞാൻ കിച്ചണിൽ പോയി വെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോ..ദാ ഫോൺ ബെല്ലടിക്കുന്നു. സത്യം പറയാലോ ഞാൻ ശെരിക്കും ഞെട്ടി.

ആദിയേട്ടനായിരിക്കുമോ. അച്ഛൻ വന്നു ഫോണെടുത്തു . അപ്പച്ചിയായിരുന്നു നേരത്തെ വിളിച്ചിരുന്നു അത്രേ . ദീപേച്ചി വിളിച്ചിരുന്നു. സുഖമായിരിക്കുന്നു. അങ്ങനെയൊക്കെ. ഞാൻ പതുക്കെ എന്റെ മുറിയിലേക്ക് പോയി.

ഇപ്പൊ കുറച്ചായി ആ വിളികൾ എന്നെ തേടി വന്നിട്ട്. ഒരു തവണ അന്ന് ഞങ്ങൾ ഫോണിൽ സംസാരിച്ചിട്ടുള്ളു… ‘മോൾ നിയമ്മം ഒക്കെ പഠിച്ചു കാത്തിരുന്നോ …’ ഇതാണ് അവസാനം പറഞ്ഞത്. പിന്നീട് കുറച്ചു നാൾ കഴിഞ്ഞു വൈകിട്ട് , മൂന്ന് നാല് ബെൽ കഴിഞ്ഞതും കാശിയെടുത്തു.

പക്ഷേ അനക്കം ഉണ്ടായിരുന്നില്ല. എനിക്ക് പെട്ടന്നു ആധിയേട്ടനെ ഓർമ്മ വന്നു. അല്ലേലും ആ ഫോണിലൂടെ ശിവകോച്ചേ എന്നുള്ള വിളിയാണ് എനിക്കിപ്പോ ഒരോ ഫോൺബെല്ലിലും തോന്നാറ്. കാശി ഫോൺ വെച്ചിട്ടു പോയി. കുറച്ചു നേരം കഴിഞ്ഞു വീണ്ടും വിളിച്ചു.

അപ്പൊ ഞാൻ അടുത്തുണ്ടായിട്ടും ഞാൻ എടുത്തില്ല. എനിക്ക് പറ്റിയില്ല. രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതേയ് സമയം വിളിച്ചു. അപ്പൊ പാറുവായിരുന്നു എടുത്തത്.

അന്ന് എനിക്കു ഉറപ്പായി അത് ആ അലമ്പൻ ആധിയേട്ടനാന്നു . രണ്ടാമതും വിളിച്ചു. ഞാൻ എടുത്തില്ല. ഞാൻ ആദ്യമായി അറിയുകയായിരുന്നു പ്രണയത്തിന്റെ ആകാംഷയും വേദനയും സുഖവും സന്തോഷവും എല്ലാം. അത് നഷ്ടപ്പെടുത്താൻ എനിക്ക് തോന്നീല എന്നതാണ് സത്യം.

പിന്നീട് പലവട്ടം അതേ സമയം ആ ബെല്ലുകൾ എന്നെ തേടിയെത്തും. പക്ഷേ ഞാനെടുക്കാറില്ല. ആ ബെല്ലുകൾ തരുന്ന ആനന്ദം അല്ലെങ്കിൽ ശിവകോച്ചേ എന്ന ആ വിളികൾ എന്നിൽ ജനിപ്പിക്കുന്ന പ്രണയത്തെ ഇല്ലാതാക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

പിന്നെ അല്ലേലും എന്റെ മനസ്സിലുള്ളതൊക്കെ ആ കാലമാടന് പെട്ടന്ന് മനസ്സിലാവും എന്ന് തോന്നുന്നു…അപ്പൊ എന്റെ ഈ മാറ്റവും ആദിയേട്ടൻ അറിയില്ലേ … മനസ്സിലായാലോ …പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…അതുകൊണ്ടു ഞാൻ ഒന്ന് പാകപ്പെടട്ടെ. എന്നിട്ടാവാം.

??????????????

കോളേജ് ഒക്കെ അടിപൊളിയായി പോവുന്നുണ്ട്. എല്ലാരും ആയി ഞങ്ങൾ നല്ല കൂട്ടായി . ഫസ്റ്റ് ഇയർ കഴിഞ്ഞിട്ടും യാമിയും സംഘവും മറ്റു കുട്ടികളുമായി ഇണങ്ങാൻ തയ്യാറായില്ല.

അവർ ആകാശത്തു നിന്ന് പൊട്ടിവീണതും ബാക്കിയുള്ളവർ ഭൂമിയിലും ആ ഒരു നിലപാടായിരുന്നു അവർക്കു. പക്ഷേ ആദ്യമൊക്കെ അവരോടു ചാഞ്ഞിരുന്ന പുരുഷകേസരികൾ പിന്നെ നേരെ നിവർന്നു നിന്ന് ഭൂമിയിലേക്ക് കാലുറപ്പിച്ചു നിന്നു .

പക്ഷേ ഇപ്പൊ ഒരു അത്യാഹിതം സംഭവിച്ചു. ബാക്കിയെല്ലാ പുരുഷകേസരികളും നിവർന്നു നിന്നപ്പോ ഞങ്ങളുടെ ചങ്ക് രാഹുലിനു അങ്ങോട്ടു ചായാനുള്ള അവസരം കിട്ടിയല്ലോ .

അങ്ങനെ അവൻ യാമിയെ വീഴ്ത്താനായി ആഞ്ഞു പരിശ്രമം ആരംഭിച്ചു. ഞാനും അമ്മുവു എന്തൊക്കെ പറഞ്ഞിട്ടും ഒരു രക്ഷയുമില്ല.

‘ ലവ് അറ്റ് ഫസ്റ്റ് സൈട് …എന്ന് കേട്ടിട്ടില്ലേ…ശെരിക്കും എന്റെ മനസ്സിൽ ആദ്യദിവസം തന്ന്‌നെ പതിഞ്ഞതാ അവളുടെ മുഖം. നിങ്ങൾക്കു അത് പറഞ്ഞാൽ മനസ്സിലാവില്ല .’ രാഹുലാ….കേട്ടില്ലോ … അസ്ഥിക്ക് പിടിച്ചുപോയി.

‘രാഹുൽ…ഈ പ്രണയം അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ…’ അമ്മുവാണ്. ഞാൻ അവളെ അന്തം വിട്ടു നോക്കി. കാരണം മറ്റൊന്നുമല്ല. ഓർമ്മ വെച്ച കാലം തൊട്ടു ഒരാളെ അങ്ങോട്ടു തകർത്തു പ്രേമിക്കുന്നവളാ.

അയാൾക്കു ഇങ്ങോട്ടു എന്താ എന്ന് പോലും അറിയാത്തവളാ…ഇവള് പോസ്റ്റായാൽ ഇവൾ അന്ന് ആത്മഹത്യ ചെയ്യും.

ഒരു സംശയവും വേണ്ടാ. ഞാൻ എന്റെ പ്രണയത്തെ പറ്റിയും ആലോചിച്ചു. ഞാനും അവളെ പോലെ പറഞ്ഞിട്ടില്ലലോ…ഇല്ല അത്രയും ആഴം ഒന്നും ഇല്ലാ…പിന്നെ ഞാൻ പോസ്റ്റായാലും ആത്മഹത്യ ഒന്നും ചെയ്യില്ല. ഞാൻ പോസ്റ്റ് ആവോ കൃഷ്ണാ….

‘ശിവാ ..നീ എന്താലോചിക്കുവാ….അപ്പൊ ഞാൻ പോട്ടെ? ‘ രാഹുലാണ്.

ഞാൻ യാന്ത്രികമായി ചോദിച്ചു..

‘എവിടെ ?’

‘ ഡീ യാമിയെ പ്രൊപ്പോസ് ചെയ്യാൻ പോവുന്നു…’

ഞാൻ അവനെ അത്ഭുതത്തോടെ നോക്കി. ഇവന് ഇത്രയും ധൈര്യമുണ്ടോ.

‘കൊട് മോനെ കൈ . ആമ്പിള്ളേരായാൽ ഇങ്ങനെ വേണം. നീ പോയി ധൈര്യമായി പറ’

എനിക്ക് ആദിയേട്ടന്റെ ഫോൺ പോലും എടുക്കാനുള്ള ധൈര്യമില്ല. അപ്പോഴാണ് സധൈര്യം പ്രണയം പറയ്യാൻ പോവുന്ന രാഹുൽ .

അതും ആ യാമിയെ പോലൊരു സാധനത്തിനോട് പ്രണയം പറയാൻ അവൻ കാണിച്ച ധൈര്യം എനിക്ക് അവനോടു അതിയായ ബഹുമാനം തോന്നി.

‘എന്ത് ഭ്രാന്താണ് ശിവ നീ ഈ പറയുന്നേ . രാഹുൽ വേണ്ടാട്ടോ ? ഇവൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല .’

പിശാശു പറയുന്നേ കേട്ടിലെ. ഞാൻ അനുഭവിക്കുന്നത് എനിക്ക് മാത്രമേ അറിയുള്ളൂ.

‘എനിക്ക് പറഞ്ഞില്ലേൽ ഭ്രാന്ത് പിടിക്കും’. രാഹുലാണ്.

പ്രണയത്തിന്റെ മറ്റൊരു മുഖം. ‘ഡാ നീ പോയി പറ. പക്ഷേ അവൾ ഉടനെ ഒരു എസ് ഒന്നും പറയില്ല. അത് പ്രതീക്ഷിച്ചു വേണം പോവാൻ. പിന്നെ ഒരു കാര്യം കൂടെ പറയാനുണ്ട്.’ ഞാൻ അവനെ ഒന്ന് ഇടംകണ്ണിട്ടു നോക്കി .

ഞാൻ എന്താ പറയുന്നെന്നു അറിയാനായി ഒരു വിഗ്ജ്ഞാനദാഹിയെ പോലെ നിൽക്കുന്നു.

‘ടാ മറ്റൊന്നുമില്ല….ഈ പ്രണയത്തിനു കണ്ണില്ല ശെരിയാ… എന്നാലും ഒരൽപം ബുദ്ധിയാവാമായിരുന്നു.’

അവൻ എന്നെ ദേഷ്യത്തോടെ നോക്കി. ‘എനിക്ക് ബുദ്ധിയൽപ്പം കുറവാ….നീ എന്ത് വന്നാലും എന്നോടൊപ്പം നിൽക്കുമോ? ‘ ഒന്ന് സംശയിച്ചിട്ടു ‘ ഇല്ലയോ?’

‘നീ ധൈര്യമായിട്ടു പോ . പക്ഷേ പോസിറ്റീവ് റിപ്ലൈ പ്രതീക്ഷിക്കണ്ട. ‘

‘ഓ കെ ഡീ …’ അവൻ യാമിയുടെ അടുത്തേക്ക് പോയി . ഞങ്ങൾ കുറച്ചു മാറിയിരുന്നു. ക്ലാസ് ആയതു കൊണ്ട് തന്നെ അവരുടെ സംസാരമൊക്കെ കേൾക്കാം. നമ്മുടെ കാമുകൻ നന്നായി പ്രൊപ്പോസ് ചെയ്യുന്നുണ്ട് .

‘യാമീ , എനിക്ക് തന്നെ ഇഷ്ടാണ്. ആദ്യ കാഴ്ചയിൽ തന്നെ ഒരുപാടിഷ്ടാണ്. തനിക്കു….’

ടപേ എന്നൊരു ശബ്ദം നോക്കിയപ്പോൾ ദാ കാമുകൻ ചെവിയും പൊതി നിൽക്കുന്നു.ഞാനും അമ്മുവും ഒറ്റ കുതിപ്പിന് രാഹുലിന്റെ അടുത്ത് എത്തി.

‘ഒരു കാമുകൻ വന്നിരിക്കുന്നു. ഒന്നടുത്തു ഇടപഴകിയപ്പോ നീ എന്താ വിചാരിച്ചതു. എനിക്ക് നിന്നോട് പ്രേമം ആണ് എന്നോ .

നിന്നെ പോലെയുള്ള മിഡിൽക്ലാസ്സ് ചെക്കന്മാരുടെയെല്ലാം കുഴപ്പമാ….അതിനു നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല……..നിൻ ….’ യാമിക്ക് അത് പൂർത്തിയാക്കാൻ പറ്റീല.

‘സ്റ്റോപ്പ് ഇറ്റ് യാമീ . ‘ മറ്റാരുമല്ല ഈ ഞാൻ തന്നെ ശിവ .

‘നിന്റെ കവല പ്രസംഗം ഇവിടാർക്കും കേൾക്കണ്ട. ഇപ്പൊ രാഹുലിനോട് സോറി പറയണം. ഒരു ആണ് പെണ്ണിനെ ഇഷ്ടാണ് എന്ന് പറയുന്നത് വലിയ തെറ്റൊന്നുമല്ല. അതിനു ഇങ്ങനെ അനാവശ്യമായി പ്രതിക്കരിക്കേണ്ടേ ഒരു കാര്യവുമില്ല. ഒരു കാര്യവുമില്ലാതായാണ് താൻ ഓവർ റീയാക്ട് ചെയ്തത്. താനിപ്പോ സോറി പറയണം .’

യാമിയും സംഘവും ഒന്ന് ഞെട്ടി. കാരണം അവർ ആരൊക്കെയോ ആണ് എന്നാണു അവർ വിചാരിച്ചിരുന്നത്. അല്ലെങ്കിൽ അങ്ങനയൊരു മിഥ്യാലോകത്തായിരുന്നു അവർ.

‘ഞാനാരാണ് എന്ന് നിനക്കറിയോ . നിന്നെ പോലെ ഒരു നാണവുമില്ലാതെ ആര് പറഞ്ഞാലും ഡാൻസം കളിച്ചു നടക്കുന്നവളല്ല ഞാൻ. മാത്രമല്ല ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നീ പോയി കംപ്ലൈന്റ്‌റ് കൊടുത്തു നോക്ക്. അപ്പൊ കാണാലോ .’

അതും പറഞ്ഞു എന്നെ ഒന്ന് പുച്ഛത്തോടെ നോക്കി യാമി കടന്നു പോയി.

‘യാമി മോള് അവിടെ ഒന്ന് നിന്നേ .’ ഞാൻ അവളുടെ അടുത്ത് പോയി ഒരു കൈ അകലത്തിൽ നിന്നിട്ടു ആ ചുവന്നു കോപം കൊണ്ട് തുടുത്തു ഇരിക്കുന്ന ആ കവിളിൽ കൈ വീശി ഒരണ്ണം കൊടുത്തു.

പാവം അമുൽ ബേബിയുടെ തലകറങ്ങി പോയീന്നു തോന്നുന്നു. ഞാൻ വേഗം രാഹുലിന്റെ അടുത്ത് പോയി നിന്നു. ഒരടി എങ്ങാനും ഉടനെ വന്നാൽ അവൻ തടഞ്ഞോളും.

പക്ഷേ …എവിടെ …… എന്നെ ഭയഭക്തി ബഹുമാനത്തോടെ നോക്കുന്നു. അമ്മു തലയിൽ കൈവെച്ചു നില്പുണ്ട്. യാമിയുടെയും സംഘത്തിന്റെയും കിളിയൊക്കെ പോയി നിൽക്കുന്നു.

സന്ദർഭം അനുകൂലം . എങ്കിൽ പിന്ന്‌നെ ദാ പിടിച്ചോ ഒരു ഡായ്‌ലോഗ് കൂടെ.

‘എനിക്ക് പോയി കംപ്ലയിന്റ് ഒന്നും കൊടുക്കാൻ വയ്യ. നിനക്ക് വേണേൽ നീ പോയി കൊടുക്കൂ ‘

യാമിയും സംഘവും എന്നെ നോക്കി ഇപ്പൊ കാണിച്ചുതരാം എന്ന ഭാവത്തിൽ ഇറങ്ങി പോയി. ബാക്കി കുട്ടികളെല്ലാം ഒരു നിമിഷം നിശബ്ദരായി. എന്നിട്ടു ‘കലക്കി ശിവാ …ഇത് നിങ്ങളുടെ പ്ലാൻ ആയിരുന്നോ?’

ഞാനും അമ്മുവും ഞെട്ടി. അല്ലാ എന്നു പറയാൻ തുടങ്ങുമ്പോഴേക്കും ,

‘അതേ ഞങ്ങൾ കുറച്ചു നാളായി അവളുമാർക്കു പണി കൊടുക്കണം എന്നുവിചാരിക്കുന്നു . ഞങ്ങൾ അതിന്റെ പ്ലാനിങ്ങിലായിരുന്നു. ഇങ്ങനെ ഒരു സീൻ ക്രീയേറ്റു ചെയ്യാനാ ഞാൻ അവളുടെ കൂടെ ഒലി പ്പിച്ചു നടന്നത്.’

വേറെയാരുമല്ല എന്റെ ചങ്ക് രാഹുൽ. എന്റെയും അമ്മുവിന്റെയും അവസ്ഥ പറയുന്നില്ല. പിന്നെ തുടങ്ങീലെ നമ്മുടെ കാമുകൻ , ഇവന്റെ മുന്നിൽ ആഷിക്ക് അബുവും ലിജോ ജോസ് തുടങ്ങിയ സംവിധായകർ ശിഷ്യപ്പെടേണ്ടതായിരുന്നു.

അന്ന് മുഴുവൻ അവന്റെ തള്ളലായിരുന്നു. ഇതിന്റയിടക്ക് പാവം സാറന്മാർ വന്നു പോയി. അപ്പൊ ക്ലാസ്സിൽ നിന്നിറങ്ങിപ്പോയി യാമിയും സംഘവും പിന്നെ ആ വഴിക്കു വന്നില്ല. ഇപ്പൊ എന്നെ ഓഫീസിൽ റൂമിൽ വിളിക്കും എന്നും പ്രതീക്ഷിച്ചു ഞാനിരുന്നു.

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7