Friday, April 12, 2024
Novel

വേളി: ഭാഗം 4

Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

കൃഷ്ണപ്രസാദിന്റെ ചോദ്യത്തിന് പെട്ടന്ന് ഒരു ഉത്തരം കൊടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല… കാരണം അയാൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടാരുന്നു… ഇവരുടെ നിലക്കും വിലക്കും ചേർന്ന ബന്ധം ആണോ തന്റേതെന്ന് ഓർത്തപ്പോൾ അയാളുടെ മനസ് പുകയാൻ തുടങ്ങി.. സ്ത്രീധനം കൊടുക്കാനായി ഇപ്പോൾ അയാളുടെ പക്കൽ ഒന്നുമില്ലായിരുന്നു.. തന്റെ രണ്ടുമക്കൾക്കും 101 പവൻ വീതം കൊടുത്തതാണ്..

പ്രിയമോൾക്ക് 10പവനിലും ഒരു തരി പൊന്നു കുടുരുതെന്നു ആണ് മീരയുടെ കല്പന… അതിൽ കൂടുതൽ ഇപ്പോൾ അയാളുടെ പക്കൽ ഇല്ല താനും.. സ്ത്രീധനം, കല്യാണച്ചിലവ് എല്ലാം കൂടി ഓർത്തപ്പോൾ അയാളുടെ തല പെരുത്തു വന്നു.. എല്ലാത്തിനും ഉപരി പ്രിയമോളുടെ സമ്മതം..അവൾ ഒന്ന് നേരിട്ട് കാണുക പോലും ചെയ്യാതെ… അയാൾക്ക് നൂറായിരം ചിന്തകൾ മനസ്സിൽ കൂടി കടന്നു പോയി. . ദേ”വൻ എന്താണ് ആലോചിക്കുന്നത്…. ഞങ്ങളുടെ മകന്റെ സ്വഭാവത്തെ കുറിച്ചാണെങ്കിൽ, താങ്കൾ പേടിക്കണ്ട കെട്ടോ… അവൻ യാതൊരു ദുശീലമോ ചീത്ത കുട്ടുകളോ ഇല്ലാത്ത ആളാണ്…

അങ്ങനെ ഒരു ആവലാതിയും വേണ്ട… നൂറു ശതമാനം ഞാൻ ഉറപ്പ് തരുന്നു പ്രിയ മോൾ ഇവിടെ സന്തോഷവതി ആയിരിക്കും..” കൃഷ്ണപ്രസാദ്‌ പറഞ്ഞു. ” ഞങ്ങളുടെ മകന് ഒരു സുന്ദരിയായ പെണ്കുട്ടി വേണം.. ഇത് മാത്രം ഒള്ളു ഞങ്ങളുടെ ഡിമാൻഡ്…അതു അവന്റെ അമ്മയുടെ നിർബന്ധം ആണ്. “വേണുഗോപൻ ആണെങ്കിൽ ദേവനെ നോക്കി . “ന്റെ രണ്ട് മക്കളുടേം വിവാഹം കഴിഞ്ഞിട്ട് ഒരുപാട് ആയില്ല.. അത്കൊണ്ട്…..” ദേവൻ മടിച്ചാണ് പറഞ്ഞത്.. “സ്ത്രീധനം ആണോ ഉദ്ദേശിക്കുന്നത്…

അതാണെങ്കിൽ ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല കെട്ടോ… ആവിശ്യത്തിൽ കൂടുതൽ സ്വത്ത് ഇവിടെ ഉണ്ട്.. നിങ്ങളുടെ മകൾക്ക് ഇഷ്ടം ഉള്ളത് കൊടുക്കുക…. അതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകില്ല ഇവിടെ.. “വേണു പറഞ്ഞു.. ദേവന് സമ്മതം ആണെങ്കിൽ നമ്മൾക്കു പണിക്കരെ വിളിക്കാമായിരുന്നു ഇങ്ങട്… കൃഷ്ണപ്രസാദ്‌ അയാളെ നോക്കി.. പണിക്കർ ആണ് ഇവിടെ മുഹൂർത്തം കുറിക്കുന്നത്.. ബഹുകേമനാ അയാൾ.. ഇവരെ ഒക്കെ കണ്ടിട്ട് നല്ല ആളുകൾ ആണ്.. പക്ഷെ ഒരു പെണ്കുട്ടിയുടെ ജീവിതം ആണ്..

ഒരുപാട് പരീക്ഷണങ്ങൾ ഏറ്റു വാങ്ങിയതാണ് പ്രിയമോൾ… ചെറുക്കനെ കാണാതെ എങ്ങനെയാണ് വാക്കു പറയുന്നത് എന്നായിരുന്നു അയാളുടെ ചിന്ത. പക്ഷേ ഈ കുടുംബത്തിലെ ഓരോ ആളുകളുടെയും, സ്നേഹവും സംസാരവും ഒക്കെ കേൾക്കുമ്പോൾ ഇനി ദൈവം അവൾക്ക് ഒരു നല്ല ജീവിതം തരുന്നതായിരിക്കും എന്ന് അയാൾ ഓർത്തു…. എല്ലാം കുട്ടീടെ ഭാഗ്യമാ ദേവാ, എങ്ങനെയെങ്കിലും ഇത് നടത്തി വിടുന്നതാണ് നല്ലത്. എന്ന് രാമനുണ്ണി കുടി പറഞ്ഞപ്പോൾ ദേവൻ അവരോട് സമ്മതം പറയുകയായിരുന്നു…

പിന്നീട് വേഗം തന്നെ അവർ പണിക്കരെ വിളിച്ചു. അയാൾ വരുന്ന സമയം കൊണ്ട് ദേവൻ മുറ്റത്തു കൂടി ഒക്കെ ഒന്ന് നടന്നു. തന്റെ കുടുംബത്തിൽ ആർക്കു ചിന്തിക്കാൻ പോലും പറ്റില്ല….അത്രയ്ക്ക് വലിയ ആളുകളാണ് ഇവരൊക്കെ, ഇങ്ങനെ ഒരു വീട്ടിൽ കാലു കുത്താൻ പോലും ഉള്ള യോഗ്യത ഇല്ലാത്തവർ ആണ് തങ്ങൾ… പ്രിയമോളുടെ കണ്ണീരിനു ഉള്ള പ്രതിഫലം ആണോ….. എത്ര നാളായി എന്റെ കുട്ടി ഈ യാതനകൾ അനുഭവിക്കുവാൻ തുടങ്ങിയിട്ട്.. ഒരുപക്ഷേ ഈശ്വരൻ തന്നെ കൊണ്ടുവന്ന് തന്നതായിരിക്കും അവൾക്ക് ഈ ബന്ധം..

അങ്ങനെ ആകും എന്ന് അയാൾ വിശ്വസിച്ചു. എന്നാലും അവളോട് ചോദിക്കാത്തതിൽ ആ കുട്ടിയ്ക്ക് പരിഭവം കാണുമോ…. അയാൾക്ക് ഒരു തീരുമാനമെടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.. വീണ്ടും കുറെ കൂട്ടിയും ഗുണിച്ചും ഹരിച്ചും ഒക്കെ അയാൾ നോക്കി.. ഹേയ് പ്രിയ മോൾക്ക് അങ്ങനെ തന്നോട് ദേഷ്യം ഒന്നും വരില്ലായിരിക്കും. ഒരിക്കലും അവളെ താൻ അറിഞ്ഞു കൊണ്ട് ഒരു പടുകുഴിയിൽ ചാടിക്കില്ല എന്ന് അവൾക്ക് അറിയാം… എന്തായാലും എല്ലാം നല്ലതിന് ആയിരിക്കും..

ഗുരുവായൂരപ്പനോട് മുറുക്കെ പ്രാർത്ഥിക്കുകയാണ് അയാളു ഇടയ്ക്ക് ആ കുടുംബത്തിലെ ഓരോ ആളുകൾ വന്നു ദേവനോട് സംസാരിച്ചു. എല്ലാവരും നല്ല മനുഷ്യർ… ഒക്കെ ന്റെ കുട്ടീടെ യോഗം… അങ്ങനെ ആവണേ ഈശ്വരാ.. പണിക്കർ വന്നു രണ്ട് ജാതകവും പരിശോദിച്ചു.. “പൊരുത്തം ബഹുകേമം ആണ് കെട്ടോ വേണു… ഒന്നും നോക്കാൻ ഇല്ല.. ഇതു അങ്ങട് ഉറപ്പിക്കാം “അയാൾ പറഞ്ഞു അത് വെച്ചാണ് അരുന്ധതി ഇത് തന്നെ മതിയെന്ന് പറഞ്ഞു നിക്കുന്നതെന്നു ആ വീട്ടിൽ എല്ലാവര്ക്കും അറിയാം… അരുന്ധതിക്ക് ഇതിൽ ഒക്കെ വല്യ വിശ്വാസം ആണ്.

പെട്ടന്ന് തന്നെ പണിക്കർ ആലോചനയിൽ ആണ്ടു. ഒരു പ്രശ്നം ഉണ്ടല്ലോ വേണു…. പണിക്കർ ആലോചിച്ചു ഇരിക്കുകയാണ്… എല്ലാ മുഖവും മങ്ങി വന്നു…. “എന്ത് ആണ് പണിക്കരെ… എന്ത് പറ്റി.. ” “ഈ വരുന്ന 28 മുതൽ നിരഞ്ജന്റെ ജാതകത്തിൽ കുറച്ചു മോശം സമയം ആണ്… അത്കൊണ്ട് അതിനു മുൻപായി വിവാഹം നടത്തണം…26നല്ലയൊരു മുഹൂർത്തം ഉണ്ട്.. അതിനു ഇനി രണ്ടാഴ്ച സമയം ഒള്ളു… അങ്ങനെ ഒരു പ്രശ്നം കാണുന്നുണ്ട്..”. പണിക്കർ ഇതും പറഞ്ഞു വേണുഗോപാലിന്റെ മുഖത്തേക്ക് നോക്കി…

“രണ്ടാഴ്ച കൊണ്ട് എങ്ങനെ ഒരുക്കങ്ങൾ എല്ലാം നടത്തും ഏട്ടാ… പദ്മിനി ചേച്ചിയും മക്കളും അമേരിക്കയിൽ നിന്നു വരണ്ടേ.”… അരുന്ധതി പറഞ്ഞു… എല്ലാവരുടേം ഇഷ്ടം എങ്ങനെ ആന്നെന്നു വെച്ചാ അതുപോലെ ചെയ്ക… ഞാൻ നല്ലൊരു മുഹൂർത്തം പറഞ്ഞുന്നെ ഒള്ളു…” പണിക്കർ തലകുറി രണ്ടും തിരിച്ചു കൊടുത്തു പോകാനായി എഴുനേറ്റു… “ഞങ്ങൾ വിളിക്കാം പണിക്കരെ” എന്ന് പറഞ്ഞു കൃഷ്ണപ്രസാദ്‌ അയാൾക്ക് രണ്ടായിരത്തിന്റെ രണ്ടു നോട്ടും കൊടുത്തു… അയാളുടെ മുഖം തെളിഞ്ഞു…

പണിക്കർ യാത്ര പറഞ്ഞു പോയി . “പദ്മിനി വരുന്നത് നോക്കി ഇരുന്നാൽ വിവാഹം നീണ്ടു പോകും…. ” വേണുഗോപാൽ ആശങ്കയിൽ ആണ്ടു. “അപ്പോൾനമ്മൾക്ക് ഒരു കാര്യം ചെയാം .ഏറ്റവും അടുത്ത ദിവസം തന്നെ പെണ്കുട്ടിയുടെ വീട്ടിൽ നിന്ന് വേണ്ടപ്പെട്ട ആളുകൾ ഇങ്ങട് വരട്ടെ അല്ലേ വേണു…മോനേം വിളിച്ചു വരുത്താം.. “കൃഷ്ണപ്രസാദ്‌ ചോദിച്ചു. .. അതാ നല്ലത്… എന്നിട്ട് പറഞ്ഞ ദിവസം തന്നെ കല്യാണം നടത്തം ഏട്ടാ..വേണുഗോപാൽ അത് ശരി വെച്ച്… നിരഞ്ജൻ ന്റെ കുട്ടിയെ കണ്ടില്ലലോ ദേവൻ ആരാഞ്ഞു….…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…