Friday, April 12, 2024
Novel

അഷ്ടപദി: ഭാഗം 3

Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

കാർത്തു ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുക ആണ്.. ഈശ്വരാ… ഇയാൾ ആയിരുന്നോ പുതിയ എം ഡി…. അവനോട് കയർത്തു സംസാരിച്ചതും ചെളി വെള്ളം തേ തെറുപ്പിച്ചതും ഒപ്പം ഓർത്തപ്പോൾ അവൾക്ക് ഉമിനീർ പോലും വറ്റി… ഒന്നും വേണ്ടിയിരുന്നില്ല.. ജോലി യിൽ ശ്രദ്ധിക്കാൻ പോലും കാർത്തുനു കഴിഞ്ഞില്ല.. അതായിരുന്ന് സത്യം. ഉച്ച ആയപ്പോൾ ഗിരി യുടെ കാൾ വന്നു.. “എടി കാർത്തു….” ..

“എന്താടോ ” “ധരൻ സാർ ഓരോരുത്തരെ ആയി പരിചയപ്പെടാൻ വിളിക്കുന്നുണ്ട്… നി ആണ് അടുത്തത്….” കേട്ടപ്പോൾ കണ്ണ് മിഴിഞ്ഞു.. “ഹെലോ… ഗിരി ” . “മ്മ്….. ” “എടാ .. ഞാൻ ലേശം ബിസി ആണ്… നി അടുത്ത ആളെ വിളിക്ക്… ലാസ്റ്റ് പോരേ ഞാന് ” “ആഹ്.. ഓക്കേ ടി…. അങ്ങനെ മതി ” അവൻ ഫോൺ വെച്ചതും കാർത്തു ആശ്വാസത്തോടെ കസേരയിലേക്ക് ചാരി. കുറച്ചു സമയം കഴിഞ്ഞു വീണ്ടും അവൻ വിളിച്ചു എങ്കിലും കാർത്തു ഫോൺ എടുക്കാതെ ഇരുന്നു. വീണ്ടും അവന്റ കാൾ.

“ഹെലോ…. എടി… ലാസ്റ്റ് വൺ നീ ആണേ.. ചെല്ല് ” “മ്മ്… ഞാൻ ഇതിലെ കേറിക്കോളാം……” അവളുടെ കേബിന്റെ പിന്നിൽ കുറച്ചു ഓപ്പൺ സ്പേസ് ആണ്…. അവിടെ നിന്നും ലെഫ്റ്റ് തിരിഞ്ഞാൽ എം ഡി യുടെ അവിടേക്ക് നേരിട്ട് കേറാം…അതായിരുന്നു കാർത്തു ഉദ്ദേശിച്ചത്. പക്ഷെ….. അവൾ അവിടക്ക് പോയില്ല… അതായിരുന്നു സത്യം. ലഞ്ച് ബ്രേക്ക്‌ ടൈമിൽ കാർത്തു മിണ്ടാതെ ഇരുന്നു കഴിക്കുന്നത് കണ്ടു കൂടെ ഇരുന്നവർക്ക് ഒക്കെ സംശയം ആയി. എന്നും കലുപില ബഹളം വെയ്ക്കുന്നവൾ ആണ്..

. ഇന്ന് ഇത് എന്താ പറ്റിയേ… “വല്ലാത്ത തലവേദന… അതാടി.. ” കാർത്തു വേഗം കഴിച്ചു എഴുനേറ്റു. “സാറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിട്ട് ആരെ ആണോ എടുക്കുന്നെ…. എന്തൊരു ഹാൻഡ്സം ആടി……” വൃന്ദ പറയുന്നത് കേട്ട് കൊണ്ട് ടിഫിൻ ബോക്സ്‌ എടുത്തു അവൾ ബാഗിലെക്ക് വെച്ചു. “നിനക്ക് ബാം വല്ലതും വേണോ…. എങ്കിൽ റസ്റ്റ്‌ റൂമിൽ ചെന്നു എടുക്കു കാർത്തു….” . “കുഴപ്പമില്ല അനുവേ….. ഞാൻ ഒരു ടാബ് കഴിച്ചിരുന്നു..” അവൾ പെട്ടന്ന് തന്നെ അവിടെ നിന്നും എസ്‌കേപ്പ് ആയി..

അവന്റ കണ്ണിൽ പെടരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.. ഈ സമയം ധരൻ ആരെയോ കാൾ ചെയ്യുക ആയിരുന്നു.. “ഹെലോ… മോനേ…..” “ആഹ് അമ്മേ….. ഫുഡ്‌ കഴിച്ചോ ” “മ്മ്… കഴിച്ചു…. നിയോ ” “ഞാൻ കഴിക്കാൻ തുടങ്ങുവാരുന്നു….. അച്ഛൻ എന്ത്യേ ” . “ഉമ്മറത്തു ഉണ്ട്…… വീട് ശരിയായോ മോനേ ” “ഒരു ബ്രോക്കറെ കണ്ടിട്ടുണ്ട്… അയാൾ വൈകുന്നേരം പറയാം എന്ന് വിളിച്ചു പറഞ്ഞു…” “ഹ്മ്മ്…… അതിരിക്കട്ടെ എങ്ങനെ ഉണ്ട് പുതിയ ഓഫീസ് ” “കുഴപ്പമില്ല അമ്മേ… ഇങ്ങട് എത്തിയത് അല്ലേ ഒള്ളു… നോക്കാം ”

ഇത്തിരി സമയം കൂടി സംസാരിച്ചിട്ട് അവൻ ഫോൺ കട്ട്‌ ചെയ്ത്. റെവോൾവിങ് ചയറിൽ ഇരുന്ന് ഒന്നു കറങ്ങി കൊണ്ട് അവൻ നേരെ നോക്കിയത് സിസിടീവി ടേ സ്ക്രീന്ലേക്ക് ആണ്… കോഫി ബ്രൗൺ നിറം ഉള്ള ചുരിദാർ ഇട്ടു കൊണ്ട് ഒരു പെണ്ണ് വേഗത്തിൽ നടന്നുപോകുന്നു. “അത്…. അതു അവൾ അല്ലേ… താൻ കാലത്തെ കണ്ട സാധനം….” . അവൻ ചാടി എഴുനേറ്റു. എന്നട്ട് ഗിരിയെ വിളിച്ചു “സാർ… അത്… കാർത്തിക ആണ്.. കുറച്ചു മുന്നേ സാറിനെ പരിചയപ്പെട്ടില്ലേ…” “ആര് ”

ഗൗരവത്തിൽ അവൻ ചോദിച്ചു. “സാർ… ദേ ഇതിലൂടെ ആയിരുന്നു അവൾ വന്നത്….” അവൻ പിന്നിലെ ഡോറിലേക്ക് വിരൽ ചൂണ്ടി. “അതെന്താ അവൾക്ക് മുന്നിൽ കൂടെ വന്നാല് ” “അത് സാർ… ഇവിടെ നിന്നും നേരെ ഇറങ്ങുന്നത് കാർത്തികയുടെ ക്യാബിനീലേക്ക് ആണ്.. അതുകൊണ്ട് അവൾ ഇതിലെ കേറി പൊയ്ക്കോളം എന്ന് പറഞ്ഞു ” “ഓഹ്… ഓക്കേ ഓക്കേ… താൻ ചെല്ല്….. എനിക്ക് ഇപ്പൊൾ ആളെ മനസിലായി ” മീശ ഒന്ന് പിരിച്ചു കൊണ്ട് ധരൻ പറഞ്ഞപ്പോൾ ഗിരി വേഗം ഇറങ്ങി പോയി. ”

ഏത് വരെ പോകും എന്ന് നോക്കാം…എന്തായാലും ഇവളെ ഇവിടെ തന്നെ കൊണ്ട് എത്തിച്ചത് നന്നായി… ഒരു ചെറിയ പണിടേ ആവശ്യം ഉണ്ട് “.. വൈകുന്നേരം വരെ ധരൻ അവളെ പ്രതീക്ഷിച്ചു എങ്കിലും കാർത്തു വന്നില്ല. ഓഫീസ് 5മണി വരെ ആയിരുന്നു. ഓരോരുത്തർ ആയി ഇറങ്ങുക ആണ്. ധരൻ വെളിയിലേക്ക് ഇറങ്ങി ചെന്നു. കാർത്തു ആണെങ്കിൽ ബാഗ് എടുത്തു തോളിൽ ഇട്ടു കൊണ്ട് വേഗത്തിൽ ഇറങ്ങി വന്നു. നോക്കിയപ്പോൾ വാതിൽക്കൽ ധരൻസാർ…

ഈശ്വരാ… ഇയാള് എന്തിനാണ് ഇവിടെ ഇങ്ങനെ കുറ്റി അടിച്ചു നിൽക്കുന്നത്. ശ്വാസം പിടിച്ചു കൊണ്ട് അവൾ അനുവിന്റെ പിന്നിലായ്യി നടന്നു. “ഇതു ആരാണ്….ഇയാൾക്ക് നമ്മുടെ ഓഫീസിൽ എന്താണ് കാര്യം ” കാർത്തു അടുത്ത് എത്തിയതും ധരൻ അവളുടെ മുന്നിലേക്ക് കയറി നിന്നു. എല്ലാവരും അന്തിച്ചു പോയി. സാർ… ഇതു.. നമ്മുട സെക്ഷൻ ഹെഡ് ആണ്… കാർത്തിക നാരായൺ….

പവി അവനോട് പറഞ്ഞു കൊടുത്തു. “ഓഹ് അതു ശരി… എന്നിട്ട് നീ എന്താടി ഞാൻ ഓരോരുത്തരെ ആയി വിളിപ്പിച്ചപ്പോൾ വരാതിരുന്നത്…… അതോ നിന്നെ എഴുന്നള്ളിക്കാൻ ആരെങ്കിലും താലം എടുത്തു കൊണ്ട് വരണമായിരൂന്നോ ” അവന്റ ശബ്ദം അവിടമാകെ മുഴങ്ങി.. കാർത്തു പോലും വിറച്ചു പോയി.. “സോറി സാർ… എനിക്ക് നല്ല സുഖം ഇല്ലായിരുന്നു… അതുകൊണ്ട് ആണ് ” “ഇനഫ്ഫ്……” അവന്റ അലർച്ചയിൽ കാർത്തുനെ വിയർത്തു.. “കം ” അവന്റെ പിന്നാലെ പോകുമ്പോൾ എല്ലാ മുഖത്തും സങ്കടം ആയിരുന്നു. ഇത്രയും നേരം തങ്ങളോട് ഒക്കെ വളരെ കൂൾ ആയിട്ട് സംസാരിച്ചു നിന്ന സാർ ആണ്..

അയാളുടെ വേറൊരു ഭാവം കണ്ടതും എല്ലാവരും ഒരുപോലെ പേടിച്ചു. “ഓക്കേ ഗയ്‌സ്… അപ്പോ നാളെ കാണാം….” . തന്റെ റൂമിലേക്ക് കയറി പോകുമ്പോൾ അവൻ തിരിഞ്ഞു നിന്ന് എല്ലാവരെയും വിളിച്ചു പറഞ്ഞു.. ചയറിൽ ഇരുന്ന് കൊണ്ട് അവൻ കാർത്തികയെ സൂക്ഷിച്ചു നോക്കി. കുനിഞ്ഞ മുഖത്തോടെ നിൽക്കുക ആണ്. “എടി…..” അവൻ അങ്ങനെ വിളിച്ചതും കാർത്തു നു ദേഷ്യം വന്നു. പക്ഷെ വേറെ നിവർത്തി ഇല്ല…. അവൾ മുഖം ഉയർത്തി അവൻ ബാഗ് തുറന്ന് ഒരു കവർ വെളിയിലേക്ക് എടുത്തു…ഒരു പാന്റ് ആയിരുന്നു അതിൽ…..

ഇതു കൊണ്ട് പോയി നന്നായി സോപ്പിട്ടു ചെളി ഒക്കെ കളഞ്ഞു കൊണ്ട് വാ….. അവൻ കാർത്തുവിന്റെ കൈയിലേക്ക് കൊടുത്തു. അവൾ അവനെ തുറിച്ചു നോക്കി. “സാർ… എനിക്ക് സമയം പോകുന്നു… ബസ് പോകും….. പിന്നെ…..” പെട്ടന്ന് അവൻ അവന്റ ചൂണ്ടു വിരൽ കൊണ്ട് അവളുടെ ചുണ്ടിലേക്ക് മുട്ടിച്ചു. കാർത്തുവിന്റെ കണ്ണ് മിഴിഞ്ഞു പോയി…. “ഇങ്ങോട്ട് കൂട്തൽ സംസാരം വേണ്ട… പറയുന്നത് അനുസരിക്കുക…. അല്ലെങ്കിൽ നിനക്കിട്ട് വേറെ പണി തരും ഞാൻ… കാണണോ…..”

അവൻ തന്റെ കൈ വലിച്ചെടുത്തു കൊണ്ട് പറഞ്ഞു. വേറെ നിവർത്തി ഇല്ലാതെ അവൾ വാഷ് റൂമിലേക്ക്പോയി. “ഈ കൊരങ്ങനെ ഞാൻ ശരിയാക്കും… ഉറപ്പാണ് കാവിലമ്മേ….. ഇവനെ ഞാൻ വെള്ളം കുടിപ്പിക്കും…” സോപ്പ് പതപ്പിച്ചു ബക്കറ്റിലേക്ക് ഇട്ടു നനയ്ക്കുക ആണ് അവൾ അപ്പോള്.. ചെളി പോകാൻ ഇത്തിരി സമയം എടുത്തു.. ഊരി പിഴിഞ്ഞ് വെള്ളം കളഞ്ഞിട്ട് അവൾ അവന്റെ അടുത്തേക്ക് വന്നു.. എന്നിട്ട് പാന്റ് അവനു നേർക്ക് നീട്ടി. “അവിടെ തന്നെ കൊണ്ട് പോയി വിരിച്ചു ഇട്… എന്തിനാ എന്നെ പിടിപ്പിക്കുന്നത് ” ..

പല്ലിരുമ്മി കൊണ്ട് കാർത്തു വീണ്ടും വാഷ് റൂമിലേക്ക്പോയി. “സാർ….. ഇനി ഞാൻ പൊയ്ക്കോട്ടേ ” കർച്ചീഫ് എടുത്തു കൈയും മുഖവും തുടച്ചു കൊണ്ട് കാർത്തു അവന്റ അരികിലേക്ക് വന്നു. “എടി……” “എന്റെ പേര് എടി എന്നല്ല….. കാർത്തിക നാരായൺ എന്നാണ്….” . അവന്റ വിളി ഇഷ്ടം ആകാതെ കാർത്തു പറഞ്ഞു. “ഞാൻ നിന്നേ സൌകര്യം ഉള്ളത് വിളിക്കും… അതു എന്റെ ഇഷ്ടം ആണ്….” തന്റെ വീട്ടിൽ ഉള്ളവരെ പോയി വിളിക്ക് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വളരെ നിഷ്കു ഭാവത്തിൽ കാർത്തു അവനെ നോക്കി.

“നീ എന്തൊക്കെ ആണെന്നോ.. ആളെ വിളിച്ചു കൂട്ടുമെന്നോ ഒക്കെ കാലത്തെ പറയുന്നത് കേട്ടല്ലോടി….” ഞാനോ…. എപ്പോൾ. സാറിന് ആള് മാറിയോ…… എന്ന ഭാവം ആയിരുന്നു കർത്തുവിനു അപ്പോൾ…. “അധികം അഹങ്കാരം കാണിച്ചാൽ ഉണ്ടല്ലോ… നിന്റെ വിളവ് ഞാൻ എടുക്കും… പറഞ്ഞില്ലെന്നു വേണ്ട…”… അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു കൊണ്ട് ധരൻ പുറത്തേക്ക് ഇറങ്ങി പോയി.…തുടരും……

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…