Friday, November 15, 2024
Novel

നിന്നോളം : ഭാഗം 18

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


“എന്താ ഉദ്ദേശം….

ബെഡിൽ കുനിഞ്ഞിരുന്നു ഫോണിൽ കണ്ണും നട്ടിരിക്കുന്ന സരസുവിന്റെ മുന്നില് ചെന്ന് നിന്ന് ആദി അത് ചോദിക്കവേ.. അവളൊന്നും മനസിലാവാത്തത് പോലെ നിഷ്കു ഭാവത്തിൽ അവനെ നോക്കി

“എന്ത്……

“അത്… പിന്നെ… നേരതെ… ഡോറിന്റെ അവിടെ വെച്ച്….

അവനൊന്ന് തപ്പിത്തടഞ്ഞു….കൊണ്ട് മുഖം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വെട്ടിച്ചു

അവന്റെ മുഖഭാവം കണ്ട് അവൾക്ക് നല്ലോണം ചിരി വരുന്നുണ്ടായിരുന്നു

അവള് കുനിഞ്ഞിരുന്നു വാ പൊത്തി ചിരിക്കാൻ തുടങ്ങിയതും അവന് ദേഷ്യം വന്നു…

“എന്തിനാടി എന്നെ ഉമ്മ വെച്ചത്… ….. !!!!!അവളെ കാണിക്കാനാ…. !!!!

അതാണ് ഇങ്ങനെ ഡയറക്റ്റ് ആയിട്ട് പറയെന്റെ കെട്യോനെ…

“പിന്നെ.. അവളെ കാണിച്ചിട്ട് വേണ്ടേ എനിക്ക് ബിരിയാണി കിട്ടാൻ… എന്നെ വഴക്ക് പറഞ്ഞോണ്ടാ ഞാൻ ഉമ്മിച്ചേ…. ഇഷ്ട്ടയിലെങ്കിൽ തിരിച്ചു തന്നേക്ക്…

അവള് കഴുത്ത് നീട്ടി കൊണ്ട് പറഞ്ഞു…

അവനാണെങ്കിൽ അയ്യടാ എന്ന മട്ടിൽ ഒരു നിമിഷം വാ തുറന്നു നിന്നു പോയി..

പിന്നെ ടേബിളിൽ വെച്ച പാത്രത്തിൽ നിന്ന് കഞ്ഞി കുടിക്കാനായി എടുത്തു… അവൾക്ക് നേരെ നീട്ടി..

അച്ഛൻ കൊണ്ട് വന്നതാവും… എന്നിട്ടും ഇങ്ങോട്ടൊന്ന് വരാത്തതെന്തേ…

എന്നും കഞ്ഞി കഞ്ഞി…. മടുത്തു ഇ ജീവിതം…. 😩മീനും കൂട്ടി ചോറ് തിന്നിട്ട് തന്നെ എത്ര ദിവസായി….

എല്ലാം കൂടി ആലോചിക്കവേ സങ്കടം കൊണ്ടവളുടെ കണ്ണ് നിറഞ്ഞു…

“എനിക്ക് വേണ്ട…

അവള് മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു…

“വാശി കാണിക്കല്ലേ സരസു…കഴിച്ചിട്ട് മരുന്ന് കഴിക്കാനുള്ളതാ

“എനിക്ക് വേണ്ടാഞ്ഞിട്ട ഇ കഞ്ഞി…. എനിക്കിത്തിരി ചോറ് തരാവോ പ്ളീസ്…

അവളവനോട് കെഞ്ചിയതും അവനലിവ് തോന്നി…

“നിനക്ക് ഇടക്കിടെ വിട്ടു വിട്ടു പനിയുണ്ട്…. ഇപ്പോ ഇത് കുടിച് ഗുളികയൊക്കെ കഴിക്കുവാണെങ്കിൽ എല്ലാം പെട്ടെന്ന് ശെരിയായി വേണമെങ്കിൽ നാളെ തന്നെ ചോറ് കഴിക്കാം….

അതും പറഞ്ഞവൻ ബെഡിലായി ഇരുന്നു കൊണ്ട് കയ്യിലെ പാത്രത്തില് നിന്ന് സ്പൂണിൽ കഞ്ഞി കോരി അവൾക്ക് കൊടുത്തു…

വാതിലിന്റെ ഇടയിലൂടെ ഇതൊക്കെ കണ്ടു നിന്ന കൃതി ദേഷ്യത്തോടെ വാതിൽ തുറന്നു അകത്തേക്ക് കയറി..

“ആദി…ഡ്യൂട്ടി ടൈമിൽ ഇങ്ങനെ ഇവളെ ഊട്ടിക്കൊണ്ട് റൂം അടച്ചു വന്നിരിക്കാനാണെങ്കിൽ പിന്നെ നിന്റെ പേഷ്യന്റ്സ് ന്റെ കാര്യം എന്താവും…

“എന്റെ പേഷ്യന്റ്സ്ന്റെ കാര്യം ഓർത്ത് നീ പേടിക്കണ്ട.. അതിന് ഇപ്പോ ഇവിടെ ഞാനുണ്ട്… പിന്നെ ഇവളെ ഊട്ടാണോ ഉറക്കണോ എന്നൊക്കെ ഞാൻ തീരുമാനിചോളാം നീ എന്തിനാ ആവിശ്യം ഇല്ലാത്ത കാര്യങ്ങളിൽ തലയിടുന്നത്…

സരസുവിന് കോരിക്കൊടുക്കുന്നതിൽ മാത്രം ശ്രെദ്ധിച്ചു കൊണ്ട് ആദി പറഞ്ഞതും കൃതി ദേഷ്യത്തോടെ സരസുവിനെ നോക്കി…

അവളാണെങ്കിൽ ചിരിയോടെ കഞ്ഞി പാത്രത്തില് മാത്രം ശ്രെദ്ധ കേന്ദ്രികരിച്ചു കൊണ്ട് ഇരിപ്പാണ്…

ദേഷ്യത്തോടെയവൾ വാതിലടച്ചു പോകവേ സ്വാഭാവിക നിറഞ്ഞ മുഖഭാവത്തിൽ കഞ്ഞി കോരി തരുന്ന അവന്റെ മുഖത്തേക്ക് തന്നെയവൾ നോക്കി ഇരുന്നു..

പിരികക്കൊടി പൊക്കിക്കൊണ്ട് എന്തെന്ന അവന്റെ ചോദ്യത്തിന് കണ്ണ് ചിമ്മലോടെ അവൾ നോട്ടം മാറ്റിക്കളഞ്ഞു…

“ആ പെണ്ണത്ര ശെരിയല്ല….
നിങ്ങളോടവൾക്ക് ലവ് ആണെന്നാ തോന്നുന്നേ…

ആദി വെറുതെ ചിരിച്ചതേയുള്ളു…

“ഇനി നിങ്ങൾക്കവളോടും ഉണ്ടോ.അത്…

“എന്ത്…

“ലവ്…

“നിനക്കെന്ത് തോന്നുന്നു….

പത്രത്തിലെ അവസാനവറ്റും സ്പൂണിൽ കോരിയെടുത്തു അവൾക്ക് നേരെ നീട്ടിക്കൊണ്ടവൻ ചോദിച്ചു…

“ഇല്ലെന്ന്…. അല്ലേ…

“ചോദ്യവും ഉത്തരവും നീ തന്നെ പറഞ്ഞില്ലെ… പിന്നെയും സംശയമോ

അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് ടേബിളിൽ ഇരുന്നു ടാബ്ലറ്റിനോടൊപ്പം ഗ്ലാസിൽ വെള്ളം കൂടി എടുത്തു അവൾക്ക് നേരെ നീട്ടി

അവള് ഗുളിക വായിലേക്കിട്ടു വെള്ളം മൊത്തം കുടിച്ചിറക്കി കൊണ്ട് ഗ്ലാസ് അവന് നേരെ നീട്ടി..

“ഞാൻ പോവാ… ഇവിടെ തന്നെ അടങ്ങി ഒതുങ്ങി ഇരിക്കണം… കേട്ടല്ലോ… പുറത്തോട്ടെങ്ങാനും ഇറങ്ങി സവാരി നടത്തിയാൽ നിന്റെ മുട്ടു കാല് ഞാൻ തല്ലിയൊടിക്കും… പറഞ്ഞില്ലെന്ന് വേണ്ട…

ബീസണി അതും എന്നോട്….. ഹും… ഞാനിവിടിരുന്നു ബോർ അടിച്ചു മൂത്ത് നരച്ചു ചാവും… ഇങ്ങനാണേൽ

ആദി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും സരസു പിറകെ ചെന്നു…

“ഞാനുടെ കൂടെ വന്നോട്ടെ… ഇവിടെ ഒറ്റയ്ക്ക് ഇരുന്നു ബോർ അടിക്കുവാ… പ്ളീസ്… പ്ളീസ്.. പ്ളീസ്..

അവനെന്തെങ്കിലും തടസ്സം പറയുന്നതിന് മുന്നേ കണ്ണടച്ച് കൈകൂപ്പി നടന്നവൾ ഏത്തം ഇടാൻ തുടങ്ങി..

അവന്റെ ഡ്യൂട്ടി റൂമിലേക്ക് അവളെ കൂട്ടികൊണ്ട് പോയി..

പെണ്ണാണെങ്കിൽ എന്നെ കാണാൻ വരുന്ന പേഷ്യന്റ്സിനെ മുതൽ നഴ്സ്മാരോട് വരെ കത്തിയടിയാണ്….

മിണ്ടാതിരിക്കാൻ പറഞ്ഞാൽ ഒരഞ്ചു മിനിറ്റ് വാ പൂട്ടുന്നത് കാണാം… പിന്നെയും തുടങ്ങും…

ഇടയ്ക്ക് അവരോടൊപ്പം ഒന്ന് പുറത്തിറങ്ങാൻ പുള്ളിക്കാരി നോക്കിയെങ്കിലും എന്റൊരു നോട്ടത്തിൽ ഒരു വളിച്ച ചിരിയോടെ അകത്തേക്ക് വലിഞ്ഞു…

ഇതിനെ ഒരിടത് ഇരുത്തണമെങ്കിൽ വല്ല കൂടും വാങ്ങി അതിലിട്ട് വായില് ഫെവിക്യുക്കും ഒട്ടിക്കേണ്ടി വരും… അല്ലെങ്കിൽ കൂട്ടില് കിടന്നും ഇവള് അലപ്പായിരിക്കും..

കൃതിയുടെ തല ഇടയ്ക്കിടെ റൂമിന് മുകളിൽ പ്രത്യക്ഷപെടാറുണ്ട്…

ഇവൾക്ക് ഇത് എന്തിന്റെ കേടാണവോ….

ദിവസങ്ങൾ പിന്നെയും കടന്നു പോയി…

കൃതി ഇടയ്ക്കിടെ വെറുതെ ചൊറിയാൻ വരുമെന്നല്ലാതെ പ്രേതെകിച്ചു കുഴപ്പമൊന്നുമില്ല…അതിനൊക്കെ പെണ്ണ് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും കൊടുത്തു മടക്കി വിടും…

നാളെയാണ് പെണ്ണിനെ ഡിസ്റ്റർജ് ചെയ്യുന്നത്… അതിന്റെ ഉത്സാഹം രാവിലെ മുതൽ മുഖത്ത് കാണാനുമുണ്ട്….

പതിവ് പോലെ ഡ്യൂട്ടി കഴിഞ്ഞു അവളെയും കൂട്ടി റൂമിലേക്ക് നടക്കുമ്പോഴാണ് റൂമിന് മുന്നില് കാത്തു നിൽക്കുന്ന മട്ടിൽ ദിവ്യയെ കണ്ടത്…

അവളാകെ ടെൻസ്ഡ് ആണെന്ന് തോന്നിയെനിക്ക്…

ഞങ്ങളോടൊപ്പം റൂമിലേക്ക് കയറി അവൾ വാതിലടയ്ക്കവേ വിഷയം എന്തോ ഗൗരവം ഉള്ളതായി എനിക്ക് തോന്നിയെങ്കിലും കൃതിയുടെ പ്രവർത്തികൾ പറയവേ സത്യത്തിൽ എനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല….

എന്റെ പെണ്ണിനെ….. അവള്….

എന്തോ എങ്ങനെ…. ആരുടെ പെണ്ണ്….

😁അത് പിന്നെ ഒരു… ദുർബല നിമിഷത്തിൽ…. അങ്ങനെ പറ്റിപ്പോയി… നാറ്റിക്കരുത്…

വോക്കെ…ഹും…

അയ്യോ അപ്പോ ഗന്ധർവ്വൻ അല്ലെ എന്റെ തലയ്ക്ക് അടിച്ചത് ഇ കൃമിയായിരുന്നോ…..

“നിങ്ങളിപ്പോ അവളോട്‌ ഇതേക്കുറിച്ചു ഒന്നും ചോദിക്കരുതേ…. അവളൊരു വല്ലാത്ത മനസികാവസ്ഥയിലാ….

ദിവ്യ പറഞ്ഞതും വാതിൽക്കൽ നിന്ന് കയ്യടി ഉയർന്നു..

കൃതിയായിരുന്നു…

“കൊള്ളാം എല്ലാം എല്ലാരും അറിഞ്ഞത് വളരെ നന്നായി…അതിന് നിന്നോട് എന്റെ സ്പെഷ്യൽ താങ്ക്സ്…

കൃതി ദിവ്യയോടായി പറയവേ നിസ്സഹയായി നിൽക്കാനേ അവൾകയുള്ളു

“ഇനിയിപ്പോ ഒരു ഒളിയുദ്ധത്തിന് കളമൊരുക്കണ്ട… നമുക്ക് നേരിട്ടാവാം…. എന്റെ മുന്നിലിപ്പോ അടി തിമിർക്കുന്ന വേഷങ്ങൾ നിങ്ങൾക്കും മതിയാക്കാം

“നിന്നെ കൊന്നിട്ടായാലും ഇവനെ ഞാനെന്റെതാകും… എന്റെ വാശിയാണത്….

സരസുവിന് നേരെ വിരൽ ചൂണ്ടി അവളത് പറയവേ അവളെ അമ്പരന്നു നോക്കി നിന്നു പോയി…

ഇന്ന് വരെ ഭക്ഷണത്തിന്റെ പേരിലെ ആരോടെങ്കിലും ഒരടികൂടൽ ഉണ്ടായിട്ടുള്ളൂ…. ഒന്നുറങ്ങി എഴുന്നേറ്റാൽ മറന്നുപോകാൻ മാത്രം ആയുസുള്ളവ…. ഇതിപ്പോ ആദ്യായിട്ടാണ് ഇത്തരം ഒരു വെല്ലുവിളി ജീവിതത്തിൽ…..

ആദി ദേഷ്യത്തോടെ മുന്നോട്ട് കുത്തിക്കവെ സരസു അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു. കൊണ്ട് വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി…

അവനവളെ തുറിച്ചു നോക്കവേ ദിവ്യയും അവന്റെ തോളിൽ പിടിച്ചവനെ ആശ്വസിപ്പിച്ചു നിർത്തി…

പെട്ടെന്നാണ് പടക്കം പൊട്ടുന്നത് പോലൊരു ഒച്ച കേട്ടത്…

കൃതി കവിള് പൊത്തി കൊണ്ട് ഡോറിലേക്ക് ചായുന്നതിനൊപ്പം കൈകുടയുന്ന അഭിയെ കൂടി കണ്ടതോടെ സരസു ആദിയെ വിട്ട് അവനടുത്തേക്ക് ചെന്നു..

സരസുവിനെ കാണാനെത്തിയായിരുന്നവൻ…. അപ്പോഴാണ് കൃതിയുടെ സംസാരം അവന്റെ കാതിൽ പെട്ടത്

“അഭി വേണ്ട…

“മാറി നിൽക്കെടി അങ്ങോട്ട്….കൊറേ നേരമായി അവളുടെ ഒലക്കമേലെ ഷോ… ഇ **%%$##$**** ഞാനിന്ന്…

അവളവളെ പിടിച്ചു മാറ്റി കൊണ്ട് കൃതിയുടെ കയ്യിൽ പിടിച്ചവളെ നേരെ നിർത്തിയതും ഒരിക്കൽ കൂടി ഒരു പടക്കം പൊട്ടി…

ആദിയായിരുന്നു….

അഭി ആദിയെ നോക്കവേ അവനൊന്ന് കണ്ണിറുക്കി കാണിച്ചു…. അഭി ഒരു ചെറു ചിരിയോടെ സരസുവിനെ നോക്കി..

ഇവിടിപ്പോ എന്താണപ്പാ…. രണ്ടും കൂടി ഇ പെണ്ണിന്റ കവിളത്തു ദീപാവലി ആഘോഷിക്കുവാനോ

ആ പെണ്ണാണെങ്കിൽ ഡോറിൽ ഒട്ടിയിരിക്കുന്നു… പ്യാവം

“നിന്നെയൊക്കെ ഇങ്ങനെ വെറുതെ തല്ലുവല്ല കൊന്ന് കളയണം അതാ വേണ്ടത്…. പക്ഷെ നിന്നെ പോലൊരു ചാവാലിപ്പട്ടിയെ കൊന്ന് ജയിലിൽ കളയേണ്ടതല്ല ഞങ്ങളുടെ ജീവിതം… അത്കൊണ്ട് ഇതിരിക്കട്ടെ…

വാതിലിന് പുറത്ത് ഇതെല്ലാം കണ്ടു നിന്ന അനു അവളെ ഒരു പുച്ഛത്തോടെ നോക്കി പറഞ്ഞു അവളുടെ വക കൂടി ഒരെണ്ണം കൊടുത്തു..

“നിനക്കൊരു വിചാരമുണ്ട്…. നീ വലിയ ബുദ്ധിമതിയാണെന്ന്….വീട്ടിൽ വന്നപ്പോഴുള്ള നിന്റെ കരകവിഞ്ഞു ഒഴുക്കുന്ന സ്നേഹം കണ്ടപ്പോഴേ എനിക്ക് അപകടം മണത്തതാ….

പക്ഷെ ഇത്ര ക്രൂരമായി നീ പ്രവർത്തിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല… അതെന്റെ വിശ്വാസമായിരുന്നു….

നീയെന്ന വര്ഷങ്ങളായി ഞാനെന്റെ കൂട്ടികാരിയുടെ സ്ഥാനം തന്നു ബഹുമാനിച്ചവളോടുള്ള വിശ്വാസം…

അവസാനത്തെ വരികൾ പറയവേ അവന്റെ സ്വരം ഇടറിപോയി…

ഇനിയിവളെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാൻ നീ ശ്രെമിച്ചെന്ന് ഞാനറിഞ്ഞാൽ… പുന്നാര മോളെ… നിന്നെ പിന്നെ ആരും കാണില്ല… ഇ ആദിയാ…പറയുന്നേ… ചുണയുണ്ടേൽ നീയൊന്ന് ശ്രെമിച്ചു നോക്ക്…

അവന്റെ സ്വരത്തിലെ ഉറപ്പ് അവള് തിരിച്ചറിഞ്ഞു… അവനത് ചെയ്യുമെന്ന് അവന്റെ മുഖംഭാവം കൂടി ശ്രെധിക്കവേ അവൾക് മനസിലായി…

“നീയെന്താ പറഞ്ഞെ ഇവളെ കൊന്നിട്ടായാലും നീയിവനെ സ്വന്തമാക്കുമെന്നോ…

അഭി അവളെ നോക്കി ഒന്ന് പുച്ഛിച്ചു…

“തോന്നലാ മോളെ… വെറും തോന്നലാ….. അവളെന്റെ പെങ്ങളാണെന്ന് ഞാൻ പറയുന്നത് വെറുതെയല്ല… അതോണ്ട് പറയാ…

ഇനിയിവളുടെ ദേഹത്ത് ഒരു തരി മണ്ണ് വാരിയെറിയാൻ പോലും നീയൊന്ന് ശ്രെമിച്ചാൽ അടുത്ത വർഷം ഞങ്ങൾ നിന്റെ ഒന്നാം വാർഷികത്തിന്റെ സദ്യ വടിക്കുന്നത് ചുവരിൽ പടമായിരുന്നു കാണാം… 😋

കൃതിയൊന്നും മിണ്ടാതെ എല്ലാവരെയും പകയോടെ ഒന്ന് നോക്കിയ ശേഷം ശര വേഗത്തിൽ പുറത്തേക്കിറങ്ങി പോയി…. ദിവ്യ പിറകെയും…

സരസു താടിക്കുകയ്യും കൊടുത്തു മൂന്നു പേരും മാറി മാറി നോക്കി നിന്നു….

“പെണ്ണിൻപിള്ളേരെ അടിക്കുന്നതാണോ ഹീറോയിസം… അങ്ങനാണോ രണ്ട് പേരും കരുതിയിരിക്കുന്നത്…

സരസു ആദിയെയും അഭിയേയും ചൂണ്ടി ചോദിച്ചു…

അവരൊന്ന് പരസ്പരം നോക്കി…

“പിന്നെ നീ…

അവള് അനുവിന് നേരെ തിരിഞ്ഞു…

“പ്രായം വെച്ച് നോക്കുമ്പോ അവള് നമ്മടെ ചേച്ചിയാ… അവളെയാണോ കൈനീട്ടി അടിച്ചത്…

അനു മുഖം കുനിച്ചു നിന്നുകൊണ്ട് സൈഡിലായി നിൽക്കുന്ന അഭിയെ ഒളിഞ്ഞു നോക്കി..

“നിങ്ങളെല്ലാവരും അവളെ ക്രൂശിക്കുന്നതിന് മുന്നേ…

“അവളുടെ സ്ഥാനത് നിന്ന് ചിന്തിക്കണമായിരുന്നിരിക്കും…

അഭി ചോദിക്കവേ സരസു അവനെയൊന്ന് കൂർപ്പിച്ചു നോക്കി

“നീ ഇങ്ങനെ എന്തിനും ഏതിനും മദർ തെരേസ ആവരുത്… അന്ന് ഇവൻ ഒരെണ്ണം തന്ന് വായിൽതോന്നിയത് എന്തൊക്കെയോ വിളിച്ചു കൂവിയപ്പഴും ഞാൻ ചോദിക്കാൻ പോവവേ നീ പറഞ്ഞത് അവന്റെ സ്ഥാനത് നിന്ന് ചിന്തിക്കണമെന്ന്..

അതിനും മുൻപ് ഒന്നും പറയാതെ ആ മാടൻ ന്റെ കയ്യിന്ന് വാങ്ങിച്ചു കൂട്ടിയപ്പഴും ഞാൻ ഇടപെടാന്ന് പറഞ്ഞപ്പോ നീ പറഞ്ഞത് അവന്റെ സ്ഥാനത് നിന്ന് ചിന്തിക്കണമെന്ന്…

ആദിയുടെ കണ്ണുകൾ അമ്പരപ്പോടെ വിടർന്നു….

“അതെ… അതന്നെയാ… എനിക്കിപ്പഴും പറയാൻ ഉള്ളത്…

ആദിയേട്ടൻ അവളുടെ സുഹൃത്തല്ലേ..അവളൊരു തെറ്റ് ചെയ്താൽ തിരുത്തേണ്ടത് ആദിയേട്ടനല്ലേ അതിന് പകരം ഇങ്ങനെ എല്ലാരുടെയും മുന്നില് വെച്ച് തല്ലുവാനോ വേണ്ടത്….

അത് പോലെ നിങ്ങള്.. അവള് നമ്മളെ ആ കാട്ടിലോട്ട് തള്ളിവിട്ടതല്ല… ദേ ഇവൻ തന്നെ ആ ദിവ്യയുടെ മുന്നില് വലിയ ഷോ ഓഫ് നടത്തി സ്വയം കേറികൊടുത്തതാ….

സരസു അഭിയെ ചൂണ്ടി പറഞ്ഞതും അനു അവനെ ദഹിപ്പിക്ക വണ്ണം നോക്കവേ അവനൊന്ന് ഇളിച്ചു കാണിച്ചു..

ഇന്നെത്തെക്കുള്ളതായി……

“അതിലെവിടെയ അവളുടെ കുറ്റം… നമ്മൾ സ്വയം തലവെച്ചു കൊടുത്തിട്ട് മറ്റുള്ളവരെ എന്തിന് കുറ്റം പറയണം….

ആദി അവളെ തന്നെ നോക്കി നിന്നു..

“പിന്നെ.. ഞാനന്ന് ഉണ്ടായ പ്രശ്നതിനൊക്കെ നീ ചോദിക്കാൻ പോയിരുന്നെങ്കിൽ നിനക്കും കിട്ടിയേനെ

“എന്നിരുന്നാലും ഞാൻ ചോദിക്കുമായിരുന്നു… അതാണെടി ആത്മാർത്ഥ…

“ഉവ്വ… കിട്ടുന്നതും വാങ്ങി ചരച്ചു ന്ന് പറഞ്ഞു മോങ്ങിക്കൊണ്ട് വന്നേനെ… ഹും…

“അതന്നെ…

അനു വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു…

അവിടൊരു യുദ്ധതിന് തുടക്കം ഇടവേ ആദിയുടെ ശ്രെദ്ധ അവളിലേക്ക് മാത്രമായി ചുരുങ്ങി..

👩‍❤️‍💋‍👨👫👩‍❤️‍👩

കൃതി മുറിയിലെ സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ടു കൊണ്ട് തന്റെ കോപം പ്രകടിപ്പിക്കവേ ഗണേശൻ അവളെ തടഞ്ഞു്…

“മോളെ…. എന്തായിത്….

“വിട്… എന്നെ… വിടാൻ….

അവള് അയാളുടെ കൈകകളെ ശക്തിയായി പറിച്ചെറിഞ്ഞു…

“എന്നെ.. കൊല്ലുമെന്ന്….. എന്നെ…. ഇ… എന്നെ… കൊല്ലുമെന്ന്….. അതും അവൾക്ക് വേണ്ടി…..

മേശപ്പുറത് ബാക്കിയായ പുസ്തങ്ങൾ കൂടി ഒരലർച്ചയോടെയവൾ വലിച്ചെറിഞ്ഞു…

വാതിൽക്കൽ മറ്റുള്ളവരോടൊപ്പം ഇതെല്ലാം ശ്രെദ്ധിച്ചു നിന്ന നിരഞ്ജന് ശെരിക്കും ദേഷ്യം വന്നു…

“ഇവൾക്ക് പ്രാന്താണ്…. മുഴുപ്രാന്ത്…. കല്യാണം കഴിഞ്ഞു സ്വസ്ഥമായി ജീവിക്കുന്ന അവനെ തന്നെ വേണമെന്ന് ചിന്തിക്കുന്ന ഇവളുടെ കരണത്തൊന്ന് കൊടുത്തു വല്ല ഭ്രാന്ത്ആശുപത്രിയിലും കൊണ്ട് ചെന്നാക്ക്….

“രഞ്ചു….

അച്ഛൻ താകീതോടെ വിളിക്കവേ അവന് കൂസലുണ്ടായില്ല

കൃതി അവന് നേരെ പാഞ്ഞു ചെന്നു…

“നീയും എന്നെ തള്ളിപറയ….. നിനക്കുമുണ്ടല്ലോ ഒരു പ്രണയം…. ഞാനെപ്പോഴെങ്കിലും നിന്നെ അതിൽ കുറ്റപെടുത്തിയിട്ടുണ്ടോ….. ഉണ്ടോ….. പകരം എഞ്ഞാൽ ആവുന്നത് വിധം സപ്പോർട്ട് ചെയ്തിട്ടേ ഉള്ളു… എന്നിട്ടും….

“നിന്നെ പോലെയല്ല.. ഞങ്ങൾ… ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നവരാണ്…. നീയാണെങ്കിലോ ഇഷ്ടം പിടിച്ചു വാങ്ങാനാണ് ശ്രെമിച്ചിരുന്നത് …

ഇപ്പോ അവന്റെ ജീവിതം തകർത്തു കൊണ്ടതിലേക്ക് ഇടിച്ചു കയറുവാനാണ് നോക്കുന്നത്… അത് ശെരിയല്ല… ഇതല്ല പ്രണയം…. ഇത് വെറും സ്വാർത്ഥത മാത്രമാണ്…ഇതിന് ഞാനൊരിക്കലും കൂട്ടുനിൽക്കില്ല

അത്രേം പറഞ്ഞവൻ അവിടുന്ന് പോകവേ കൃതി മറ്റുള്ളവർക്ക് നേരെ തിരിഞ്ഞു

“ഇഷ്ട്ടപെട്ടെനെ….. അവനെനെ ഇഷ്ട്ടപെട്ടെനെ…. ഇ കുടുംബത്തിൽ ജനിച്ചിലായിരുനെങ്കിൽ…. വേറെഏത് കുപ്പത്തൊട്ടിയിൽ ജനിച്ചിരുന്നെങ്കിലും അവനെന്നെ സ്നേഹിച്ചേനെ….. എന്റെ പ്രണയം അംഗീകരിച്ചേനെ…

അവളുടെ ഉറച്ച വാക്കുകൾ മറ്റുള്ളവരിൽ നിശബ്ദത നിറച്ചു..

“അവനികുടുംബത്തിലെ ഓരോതരോടും ദേഷ്യമാണ്… അവന്റെ ദേഷ്യം ന്യായവുമാണ്… ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അവനി പ്രൊഫെഷൻ തിരഞ്ഞെടുത്തത് അവന്റെ അച്ഛന്റെ നിർബന്ധപ്രകാരമായിരുന്നു…

അയാൾക്ക് നിങ്ങളോടായിരുന്നു വാശി… തള്ളിപ്പറഞ്ഞ നിങ്ങൾക്ക് മുന്നില് തലയുയർത്തി ജീവിക്കണമെന്ന്…

മക്കളെ വലിയ നിലയിൽ എത്തിച്ചു കൊണ്ട് നിങ്ങളോട് മൗനമായി പ്രതികാരം ചെയ്യാൻ അയാളുറച്ചപ്പോൾ തകർന്നു വീണത് അവന്റെ സ്വപ്‌നങ്ങലായിരുന്നു….

ഒരു നല്ല ഫോട്ടോഗ്രാഫർ ആവണമെന്നുള്ള അവന്റെ കരിയർ ഡ്രീം… എന്നിട്ടും അവൻ തളർന്നില്ല അയാളുടെ വാശി പോലെ ജീവിക്കുമ്പോഴും അവൻ നിങ്ങളെ ശപിച്ചിരിക്കണം…അതാണിപ്പോ എന്റെ തലയിൽ വന്നു വീണിരിക്കുന്നത്..

ശെരിക്കും ഞാനൊരു വിഢിതന്നെയായിരുന്നു അത്കൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും ഞങ്ങൾ തമ്മിലുള്ള ഇ കുടുംബബന്ധം അവനോട് പറഞ്ഞത്..

ജാതിയും മതവും പണവും കൊണ്ട് ബന്ധങ്ങളെ അളക്കുന്ന നിങ്ങളെ പോലെ ഉള്ളവർ ചത്തു പോയെന്നെങ്കിലും കള്ളം പറഞ്ഞു അവനൊപ്പം ജീവിക്കണമായിരുന്നു… അതാണ് ഞാൻ ചെയ്ത തെറ്റ്…

അത്കൊണ്ടാണ് നിങ്ങളുടെയൊക്കെ തള്ള ആ കിളവി ചത്തു പോകാൻ നേരത്ത് മകനെയും കുടുംബത്തെയും കാണണമെന്ന് അതിയായ ആഗ്രഹം പറഞ്ഞിട്ട് പോലും അവരുടെ കാര്യങ്ങൾ ഞാൻ പറയാതിരുന്നത്….

വെറുപ്പാണിപ്പോ നിങ്ങളോരുത്തരോടും എനിക്ക്…നിങ്ങളൊന്ന് മനസ്സ് വച്ചിരുന്നെങ്കിൽ അവനിവിടെ ഉണ്ടായിരുന്നേനെ…. എന്റെ മാത്രം ആദിയായിട്ട്…. പകരം കൊറേ ചീപ്പ്‌ കോംപ്ലക്സ് കൊണ്ടവരെ അകറ്റി നിർത്തി…. എന്ത് നേടി…. നിങ്ങളൊക്കെ…. എന്നിട്ട്…..

കിതപ്പോടെയവൾ പറഞ്ഞു നിർത്തുമ്പോൾ ആർക്കും ഉത്തരമുണ്ടായില്ല….

വാതിൽ അവർക്ക് മുന്നിൽ വലിച്ചടച്ചു കൊണ്ടവൾ തന്റെ രോക്ഷം പ്രകടിപ്പിക്കവേ ഏവരും പരസ്പരം നോക്കി നിന്നു…

🙅‍♀️🙆‍♂️💁‍♀️

രാത്രി സരസുവിന്റെ കിടക്കയ്ക്ക് അരികിലായി അവളെ തന്നെ നോക്കിയിരിക്കുവാണ് ആദി…

ഒരു കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി ശാന്തമായി ഉറങ്ങുവാണ്

അവന്റെ മനസിലേക്ക് അഭി നേരത്തെ പറഞ്ഞകാര്യങ്ങൾ ഓർമ്മ വന്നു….

ഇത്രേം നല്ലൊരു ഹൃദയത്തിനുടമായിരുന്നോ സരസമ്മേ നീ… 😂

അന്ന് ആ പറമ്പിൽ ബോധമില്ലാതെ ചോരയൊലിപ്പിച്ചു കിടക്കുന്നത് കണ്ടപ്പോഴേ ഞാൻ പാതി ചത്തു പോയി പെണ്ണെ…എന്ത് ചെയ്യണെമെന്നറിയാതെ സ്തംഭിച്ചു പോയി….ഒരു നിമിഷം കൊണ്ട് ഞാനൊറ്റയ്ക്കായത് പോലെ തോന്നി… നെഞ്ചോടു ചേർത്ത് പിടിച്ചു ഇവിടെ എത്തിക്കുമ്പോഴും എന്റെ നെഞ്ചിലെ പിടപിടപ്പ്… എനിക്കന്യമായത് പോലെ…ആരോടൊക്കൊയോ എന്തൊക്കെയോ വിളിച്ചു പറഞ്ഞു… നിന്നെ നഷ്ട്ടപെടരുതെന്ന് മാത്രേ എന്റെ മനസ്സിലപ്പോൾ ഉണ്ടായിരുന്നോളു… അമ്മു പറയുമ്പോഴാ ഞാൻ ശ്രെദ്ധിച്ചേ ഞാൻ കരയായിരുന്നു…കവിളിലെ കണ്ണീരിന്റെ നനവ് കയ്യിലായപ്പോൾ ഞാൻ തന്നെ അന്തം വിട്ടു പോയി…. പതിയെ എനിക്ക് തന്നെ മനസ്സിലാവുന്നുണ്ട് എന്റെയുള്ളിൽ ദേഷ്യത്തിന്റെ മുഖപടം കൊണ്ട് ഞാനൊളിപ്പിച്ചു വെച്ചിരുന്ന എന്റെ പ്രണയം…

❤️നിന്നോളം എന്നുള്ളിൽ നിറഞ്ഞവളിന്നില്ല പെണ്ണെ ❤️(ദക്ഷ അമ്മുസ്)

ഉറക്കത്തിനിടയിൽ തിരിഞ്ഞു കിടക്കാൻ ഉദ്ദേശിക്കുബോഴാണ് പാതി തുറന്ന കണ്ണുകൾക്കിടയിലൂടെ അടുത്ത് ആരെയോ കണ്ടത്…

കണ്ണ് തിരുമ്മി ചിമ്മി തുറന്നു നോക്കുമ്പോ വ്യാധി..

അവള് കണ്ണ് തുറന്നത് കണ്ടതും അവനുടനെ കയ്യിലെ ബുക്ക്‌ എടുത്തു നിവർത്തി മുഖത്തിന്‌ നേരെ പിടിച്ചു കൊണ്ട് അതിലേക്ക് നോക്കി ഇരുന്നു..

അനക്കമൊന്നും കാണാഞ്ഞു പതിയെ തല ഒന്നുയർത്തി നോക്കവേ പെണ്ണ് ഇങ്ങോട്ട് തന്നെ നോക്കുന്നു..

“ബുക്ക്‌ വായിക്കുവാനോ…

“അല്ല… തിന്നുവാ… എന്താ കണ്ണ് കണ്ടൂടെ നിനക്ക്…

‘കണ്ടു അതോണ്ടാ ചോദിച്ചേ…. അല്ല നിങ്ങളെപ്പഴാ തല തിരിച്ചു ബുക്ക്‌ വായിക്കാൻ പഠിച്ചത്…

ഏഹ്…. പെട്ട്… പെട്ട്…

“ഞാൻ… പിന്നെ…. അത്… ആ ഞാനി പടം ഒന്ന് നോക്കുവായിരുന്നു… തലതിരിച്ചു..

“എവിടെ നോക്കട്ടെ ആ പടം…

പെണ്ണ് ദേ ചാടിയെഴുനേൽക്കുന്നു… അവനുടനെ ബുക്കടച്ചു വെച്ചു…

“അങ്ങനിപ്പോ നീ കാണണ്ട… കിടന്നുറങ്ങേടി !!!!!!!!! പാതിരാത്രിക്കാണ് അവളുടെ ഓരോ ചോദ്യങ്ങൾ…

കപട ദേഷ്യത്തിൽ അവളോട്‌ പറഞ്ഞു കൊണ്ട് അവനെഴുനേറ്റു മേശയോട് ചേർത്തിട്ടിരിക്കുന്ന കസേരയിൽ ഇരുന്നു..കൊണ്ടതിലേക്ക് തലചായ്ക്കവേ അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു വന്നു

അവനെയൊന്ന് കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് തിരിഞ്ഞു കിടക്കവേ അവളുടെ ചുണ്ടിലുമൊരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 14

നിന്നോളം : ഭാഗം 15

നിന്നോളം : ഭാഗം 16

നിന്നോളം : ഭാഗം 17