Wednesday, January 22, 2025
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 17

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം


“ഹൈ ഐ അം വിവേക്..വിവേക് മേനോൻ.. അതെന്റെ അനിയത്തി സ്വാതി…”

വിവേക് അവന് നേരെ കൈ നീട്ടി..

തനിക്ക് നേരെ കൈ നീട്ടിയ ആളെ ഓർമ്മയിൽ പരതുകയായിരുന്നു അഭി..

“ഏട്ടാ…”

അനി അവനെ കൈ കൊണ്ട് തട്ടി…

അപ്പോഴാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്..

വിവേക് അപ്പോഴും അവനു നേരെ കൈ നീട്ടി ഇരിക്കുകയായിരുന്നു…

അഭി ജാള്യതയോടെ അവന് നേരെ കൈ നീട്ടി…

“ഹൈ.. ഐ അം അഭയ് ചന്ദ്രശേഖരൻ.. ആൻഡ് തിസ്‌ ഇസ് മൈ ബ്രദർ അനികേത്..”

അഭി സ്വയം പരിചയപ്പെടുത്തി…

“നമ്മള് എവിടെയോ…”

അഭി പറഞ്ഞു തീരുന്നതിനു മുൻപേ സാന്ദ്ര ഗ്രൂപ്പിന്റെ മാനേജരുടെ ശബ്ദം അവിടെ മുഴങ്ങി..

“സോ ഗുഡ് മോണിംഗ് ആൾ.. സാന്ദ്ര ഗ്രൂപ്പിന്റെ പ്രസ്റ്റീജ് ഇഷ്യൂ ആണ് ഈ പ്രോജക്ട്… ആസ്‌ യു ആൾ ക്‌നോ.. ഇത് വെറും 500 വില്ല പ്രോജക്ട് അല്ല.. 500 ഡ്രീംസ് ആണ് നമ്മള് പൂർത്തിയാക്കാൻ പോകുന്നത്.. അത് കൊണ്ട് കൂടിയാണ് ഒരു ബിസിനെസ്സ് പങ്കാളിയെ ഞങ്ങള് തേടുന്നതും………”

“ഇയാൾക്ക് കവല പ്രസംഗം നടത്തി വല്ല ശീലവും ഉണ്ടോ ഏട്ടാ…പ്രസംഗം നിർത്താൻ യാതൊരു ഉദ്ദേശവും ഇല്ലല്ലോ…കുറേ നേരമായി ..”

മാനേജരുടെ പ്രസംഗം നീണ്ടു പോയപ്പോൾ അനി പതിയെ പിറുപിറുത്തു..

അഭി ചിരി അടക്കി പിടിച്ചു ചുറ്റും നോക്കി..

എല്ലാവരും അതെ അവസ്ഥയിൽ ആണെന്ന് അവന് മനസിലായി…

എല്ലാവരുടെയും മുഖഭാവം കണ്ടിട്ടോ എന്തോ മാനേജർ കാര്യത്തിലേക്ക് കടന്നു..

ആകെ 5 ടീം ആയിരുന്നു ഉണ്ടായിരുന്നത്…

മൂന്ന് ടീമിനെയും അഭിക്കും അനിക്കും മുൻപരിചയം ഉണ്ടായിരുന്നു…

അവരുടെ പ്രസന്റേഷൻ കണ്ടപ്പോൾ കോൺട്രാക്ട് തങ്ങൾക്ക് കിട്ടും എന്ന് രണ്ടു പേർക്കും ഉറപ്പുണ്ടായിരുന്നു..

എങ്കിലും അരുന്ധതി ബിൽഡേഴ്സ്ന്റെ ആത്മവിശ്വാസം അവരെയും കുഴപ്പത്തിൽ ആക്കി..

നാലാമതായി അരുന്ധതി ബിൽഡേഴ്സ് ആണ് പ്രസെന്റ് ചെയ്തത്..

വിവേക് ഏറെ സമർഥമായി തന്നെ അത് കൈകാര്യം ചെയ്തു ..

തങ്ങൾക്ക് ഉള്ള ഏറ്റവും ശക്തനായ എതിരാളി ആണ് അവരെന്ന് രണ്ട് പേർക്കും തോന്നി..

വിവേകിന്റെ പ്രസന്റേഷൻ നല്ലൊരു കയ്യടിയോടെയാണ് അവസാനിച്ചത്…

രണ്ടു പേർക്കും വിവേകിന്റെ ടാലന്റ് നേരിട്ട് കണ്ട് ബോധ്യം വന്നിരുന്നു…

അവന്റെ പ്രോജക്ട് ഐഡിയയും തങ്ങളുടെതുമായി എവിടെയൊക്കെയോ ഒരു സാമ്യം അവർക്ക് തോന്നി..

“അനി അടുത്ത് നമ്മളാണ്… വിവേകിന്റെ ടീമിന്റെ കഴിഞ്ഞാൽ നമ്മളാണ്…നീ അതൊന്ന് എടുത്തു വച്ചേ..”

അഭി പതിയെ പറഞ്ഞു.

വിവേക് ചോദ്യങ്ങള്ക്ക് ഉള്ള ഉത്തരം നൽകുകയാണ്.

അനി ലാപ് തുറന്നു…

“ഏട്ടാ…”

അനി വിറയലോടെ വിളിച്ചു.

“എന്താ അനി..”

അഭി കൂസലില്ലാതെ ചോദിച്ചു..

“ഏട്ടാ.. അത് കാണാൻ ഇല്ല.. ഫോൾഡറിൽ ഒന്നുമില്ല ..”

അനി വെപ്രാളത്തിൽ പറഞ്ഞു..

“നീ ആ ട്രാഷ് നോക്കിയേ..ചിലപ്പോ കൈ തട്ടി ഡിലീറ്റ് ആയത് ആവും..”

അഭി മുറുകിയ സ്വരത്തിൽ പറഞ്ഞു..

“എന്താ സാർ..എന്ത് പറ്റി…”

മൂർത്തി പതിയെ ചോദിച്ചു..

“പ്രസന്റേഷൻ കാണാനില്ല മൂർത്തി അങ്കിൾ…”

അനി ട്രാഷ്‌ നോക്കി കൊണ്ട് പറഞ്ഞു..

“ട്രാഷിൽ കാണും സാർ..ഒന്ന് കൂടി നോക്ക്..”

മൂർത്തി പറഞ്ഞു..

“ഇല്ലെന്ന്..ഇതിലും ഇല്ല..”

അനി നിരാശയോടെ പറഞ്ഞു..അവന്റെ മിഴികളിൽ നീർ തിളക്കം വന്നു..

“അതിന്റെ കോപ്പി നിന്റെ മെയിലിൽ ഇല്ലെ അനി.. അത് എടുക്കു..”

അഭി അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..

“ഇല്ല ഏട്ടാ… ലാസ്റ്റ് ടൈം ഇഷ്യൂ വന്നത് കൊണ്ട് ഞാൻ എവിടെയും അത് സൂക്ഷിച്ചില്ല… ലാപില് മാത്രമാണ് ഉണ്ടായിരുന്നത്… സെക്യൂരിറ്റിക്ക് വേണ്ടിയാണ് വേറെ എവിടെയും സൂക്ഷിച്ച് വെക്കാതെ ഇരുന്നത്…”

അനി തലയ്ക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു..

“നമുക്ക് അവരോട് പറഞ്ഞിട്ട് പോയാലോ അനി.. ഈ കോൺട്രാക്ട് വിടാം..”

അഭി പതിയെ പറഞ്ഞു..

അനി ഞെട്ടലോടെ അവനെ നോക്കി..

“ഏട്ടന് അറിയില്ലേ..ഇത് അത്രയും പ്രാധാന്യം ഉള്ള പ്രോജക്ട് ആണ്…”

അനി കരച്ചിലിന്റെ വക്കിൽ ആയിരുന്നു..

“പക്ഷേ പ്രസന്റേഷൻ ഇല്ലാതെ നമുക്ക് എന്ത് ചെയ്യാൻ പറ്റും സാർ.. അഭി സാർ പറഞ്ഞത് പോലെ അവരോട് പറഞ്ഞിട്ട് മടങ്ങുന്നത് അല്ലെ നല്ലത്..”

മൂർത്തി വിഷമത്തോടെ പറഞ്ഞു..

“ആൻഡ് ഹിയർ കം അവർ ലാസ്റ്റ് ടീം മംഗലത്ത് ഗ്രൂപ്പ്…”

മാനേജർ അവരെ പ്രസന്റേഷനു ക്ഷണിച്ചു…

അനി ഞെട്ടലോടെ അഭിയെ നോക്കി..

അവന്റെ മുഖത്തെ കൂസലില്ലായ്മ അനിയെ ചിന്താ കുഴപ്പത്തിൽ ആക്കി..

“ഏട്ടാ… നമ്മള് എന്താ ചെയ്യുക..”

അനി പ്രതീക്ഷ നഷ്ടപ്പെട്ടവനെ പോലെ വിളിച്ചു..

“പ്ലീസ് കം മിസ്റ്റർ അഭയ്..”

മാനേജർ അവനെ ക്ഷണിച്ചു..

അഭി പതിയെ ഇരുന്നിടത്ത് നിന്നും എണീറ്റു..

“അപ്പോ നമ്മള് പോകുവാണോ സാർ..”

മൂർത്തി പതിയെ ചോദിച്ചു..

അഭി പുഞ്ചിരിയോടെ ലാപ് ടോപ് കയ്യിൽ എടുത്തു..പിന്നെ പോക്കറ്റിൽ നിന്നും ഒരു പെൻഡ്രൈവ് കയ്യിൽ എടുത്തു….

അനി അമ്പരപ്പോടെ അവനെ നോക്കി..

അഭി അവനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

അനി ആശ്വാസത്തോടെ സീറ്റിലേക്ക് ചാരി ഇരുന്നു..

അഭിയുടെ അവതരണം എല്ലാവരും ആകാംഷയോടെ ആണ് കണ്ടത്…

അവന്റെ പ്രസന്റേഷൻ വിവേകിന്റെ പ്രസന്റേഷനോടു കിട പിടിക്കുന്നത് ആയിരുന്നു..

നിറഞ്ഞ കയ്യടിയൊടെയാണ് അഭി അവസാനിപ്പിച്ചത്.

വിവേക് അവന്റെ പ്രസന്റേഷൻ കണ്ട് അൽഭുതപ്പെട്ട് ഇരിക്കുകയായിരുന്നു…

“വാവേ..ഇത് നമ്മുടെ പ്രസന്റേഷനുമായി നല്ല.സാമ്യം ഇല്ലെ..”

അവൻ അതിശയത്തോടെ സ്വാതിയെ നോക്കി..

“ഉണ്ടു ഏട്ടാ .അതാണ് ഞാനും ചിന്തിക്കുന്നത്…”

സ്വാതി പതിയെ പറഞ്ഞു..

“എന്തായാലും നിന്റെ വർക് അല്ലെ മോശമാവില്ല ..”

വിവേക് ആഹ്ലാദത്തോടെ പറഞ്ഞു..

അഭി പറഞ്ഞു അവസാനിപ്പിക്കുന്നത് വരെ അനി മുള്ളിൻ മേലെ ഇരിക്കുന്നത് പോലെയായിരുന്നു..

എല്ലാം കഴിഞ്ഞ് ലഞ്ച് ബ്രേക്ക് ആയിരുന്നു..

അത് കഴിഞ്ഞ് ഡീൽ പ്രഖ്യാപിക്കാൻ ആയിരുന്നു സാന്ദ്ര ഗ്രൂപ്പ് പ്ളാൻ ചെയ്തത്..

ഹാളിന് പുറത്ത് ഇറങ്ങിയപ്പോൾ അനി സന്തോഷത്തോടെ അഭിയേ കെട്ടിപിടിച്ചു..

“താങ്ക്സ് ഏട്ടാ…എന്റെ ഡ്രീം ആയിരുന്നു ഈ പ്രോജക്ട്..ഇനിയിപ്പോ കോൺട്രാക്ട് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല..എന്നാലും പകുതിക്ക് വച്ച് ഇട്ടിട്ട് പോരേണ്ടി വന്നില്ലല്ലോ..”

അവൻ ഇടറിയ സ്വരത്തിൽ പറഞ്ഞു..

“അതൊക്കെ.നമുക്ക് തന്നെ കിട്ടും മോനെ..നീ നോക്കിക്കോ..”

അഭി പുഞ്ചിരിയോടെ പറഞ്ഞു..

“അല്ല അങ്കിൾ എവിടെ അനി..”
മൂർത്തിയെ അവിടെ ഒന്നും കാണാതെ ആയപ്പോൾ അഭി ചോദിച്ചു..

“അങ്കിൾ ഇപ്പോ ഇറങ്ങി ഏട്ടാ.. പാവത്തിന്റെ മോൾക് എന്തോ അപകടം പറ്റി ആശുപത്രിയിൽ ആണ് പോലും.. അച്ഛൻ സൂചിപ്പിച്ചിരുന്നു ആ കാര്യം..അവിടുന്ന് ഫോൺ വന്നപ്പോൾ ഞാൻ തന്നെയാണ് പൊയ്ക്കോളാൻ പറഞ്ഞത്…”
അനി പറഞ്ഞു..

“ഹം….”

അഭി പതിയെ മൂളി..
****

പാറുവിനെയും കൊണ്ട് ദേവ് രാവിലെ തന്നെ മംഗലത്ത് വീട്ടിലേക്ക് വന്നിരുന്നു..

“നീ ഞങ്ങളെ ഒക്കെ നന്നായി പേടിപ്പിച്ചല്ലോ കുട്ടി…”

ദേവിന്റെ കൈ പിടിച്ചു ഉമ്മറത്തേക്ക് കയറി വന്ന പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ദേവകിയമ്മ പറഞ്ഞു..

“എനിക്ക് ഒന്നുമില്ല മുത്തശ്ശി…കണ്ടില്ലേ..”

പാറു ചിരിക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു..

“ആഹ്.. അത് കാണാനും ഉണ്ട്…”

ദേവ് അവളുടെ തലയിൽ തട്ടി കൊണ്ട് പറഞ്ഞു..

പാറു പരിഭവത്തോടെ അവനെ നോക്കി..

“ആ..മോനെ ദേവാ…വേറൊരു കാര്യം പറയാൻ ഉണ്ടായിരുന്നു…നിനക്ക് അറിയാലോ മോൾക്ക് ഇത് ആറാം മാസം തുടങ്ങി…”

മഹേശ്വരി പറഞ്ഞു..

“എനിക്ക് അറിയാലോ അമ്മേ..”

ദേവ് പറഞ്ഞു..

“അതല്ല…ഇനിയും ഈ സ്റ്റെപ് കയറലും ഇറക്കവും വേണ്ട എന്നാണ് എന്റെ അഭിപ്രായം…”

മഹേശ്വരി പതിയെ പറഞ്ഞു..

“അതിനു..”

ദേവ് സംശയത്തോടെ ചോദിച്ചു..

“അതല്ല മോനെ..പാറു ഇനി മുതൽ താഴെ ഉള്ള ഏതേലും മുറിയിൽ കിടന്നാൽ പോരെ… ഞങ്ങളുടെ കൂടെ.”

ഗൗരി ചോദിച്ചു..

പാറു നിസ്സഹായതയോടെ അവനെ നോക്കി..

“അപ്പചി…ഞാനുമൊരു ഡോക്ടർ ആണെന്ന് അറിയാലോ.. എനിക്ക് അറിയാം എന്റെ ഭാര്യയുടെ കാര്യം നോക്കാൻ..ആരെയും. എതിർത്തു പറയുന്നത് അല്ല…ഇവളെ എന്റെ കൂടെ തന്നെ വേണം..അല്ലെങ്കിൽ. എനിക്ക് സമാധാനം ഉണ്ടാവില്ല.. ”

ദേവ് പെട്ടെന്ന് തന്നെ പറഞ്ഞു..

പാരുവിൻെറ മുഖം പതിയെ തെളിഞ്ഞു.

“ദേവാ… അവരു പറയുന്നതിലും കാര്യമില്ലേ…”

മുത്തശ്ശൻ ചോദിച്ചു..

“മുത്തശ്ശ..അവിവേകം അല്ല…പക്ഷേ അവള് ഇപ്പൊ എന്റെ കൂടെ വേണം.. അവളും കുഞ്ഞുങ്ങളും തന്നെയാണ് എനിക്ക് പ്രധാനം.. എന്ന് വച്ച് ഇങ്ങനെ ഒരു അവസ്ഥയിൽ അവളെ തനിച്ച് വിടാൻ എനിക്ക് പറ്റില്ല.. ”

ദേവ് കൊച്ചു കുട്ടിയെ പോലെ പറഞ്ഞു..

പാറുവിനു ഒരേ സമയം ചിരിയും കരച്ചിലും വന്നു…

പിന്നെ ആരും എതിര് പറഞ്ഞില്ല..

“നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ പെണ്ണേ…”

മുറിയിൽ എത്തിയപ്പോൾ ദേവ് അവളോട് ചോദിച്ചു..

“എന്തിന്..എന്റെ ദേവനെ എനിക്ക് അറിയാലോ.. പിന്നെന്താ..”

അവള് അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് കൊണ്ട് അവനെ പുണർന്നു…

****
അപ്പുവും ദക്ഷയും രുദ്രയുടെ മുറിയിൽ ആയിരുന്നു..

“ആഹ്..നീ ഇവിടെ ആയിരുന്നോ അപ്പു..”

മുറിയിലേക്ക് കയറി വന്നു കൊണ്ട് ഭദ്രൻ ചോദിച്ചു..

അപ്പു അതെയെന്ന് തലയാട്ടി..

“നിനക്ക് വേദന ഉണ്ടോടി കാന്താരി..”

അവൻ രുദ്രയുടെ അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു .

“ഏയ്..നല്ല സുഖം..വേണമെങ്കിൽ ഈ ഇരിക്കുന്ന ചേട്ടന്റെ ജീവനോട് ഇത് പോലെ ഒന്ന് വീഴാൻ പറയ് .അപ്പോ അറിയാം..”

രുദ്ര മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു..

“നെറ്റിയിൽ ഇട്ട സ്റ്റിച്ച് ഇവളുടെ വായിൽ ആയിരുന്നു അല്ലെ ഇടെണ്ടിയുരുന്നത്…”

ഭദ്രൻ ചിരിയോടെ പറഞ്ഞു..

“ദേ ഭദ്രെട്ട..വേണ്ടാട്ടോ..”

ദക്ഷ അവന്റെ കയ്യിൽ ഒന്ന് നുള്ളി..

“ആഹ്..ഞാൻ പറയാൻ വന്ന കാര്യം മറന്നു.”

ഭദ്രൻ തലയ്ക്കടിച്ച് കൊണ്ട് പറഞ്ഞു..

“എന്താ ഏട്ടാ..”

അപ്പു ഉത്കണ്ഠയോടെ അവനെ നോക്കി..

“ഒന്നുമില്ല മോളെ.. നിന്റെ ട്രീറ്റ്മെന്റ്.. അതിന്റെ കാര്യം പറയാൻ വന്നതാണ്..”

ഭദ്രൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നിരാശ നിഴലിച്ചു..

“അത് വേണോ ഏട്ടാ…എന്തൊക്കെ ചെയ്തത് ആണ്..എല്ലാം വെറുതെ ആയില്ലേ… ”

അപ്പുവിന്റെ വാക്കുകളിൽ നിരാശ പ്രകടമായിരുന്നു…

“ഇത് അത് പോലെ ആവില്ല… നീ അമ്മയെ കണ്ടില്ലേ..അമ്മ എത്ര മാറി..ഓർമ നഷ്ടപെട്ട അച്ഛൻ..ഇവരൊക്കെ അസുഖം ഭേദമായി വന്നില്ലേ ..നിനക്കും ഭേദമാകും.. എനിക്ക് ഉറപ്പുണ്ട്..”

ഭദ്രൻ പ്രതീക്ഷയോടെ അവളെ നോക്കി…

അപ്പു മറുപടി ഒന്നും പറഞ്ഞില്ല..

“ഞാനും ദേവും തീരുമാനിച്ചത് ആണ്..ഇനി മാറ്റമില്ല…നിന്റെ ട്രീറ്റ്മെന്റ് എത്രയും പെട്ടെന്ന് തുടങ്ങാനാണ് തീരുമാനം.. കേട്ടല്ലോ..”

ഭദ്രൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി..
പിന്നാലെ ദക്ഷയും ഇറങ്ങി..

“ഞാൻ.മുറിയിൽ പോകട്ടെ രുദ്രേ…പിന്നീട് വരാം…”
അപ്പു മങ്ങിയ മുഖത്തോടെ വീൽചെയർ മുന്നോട്ട് നീക്കി..

രുദ്ര ഒരു നിമിഷം നെറ്റിയിലെ മുറിവിൽ ഒന്ന് തലോടി..അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു..

അവള് പതിയെ കൈ നീട്ടി ടേബിളിൽ നിന്നും ഫോൺ എടുത്തു..

****
തലേന്ന് എടുത്ത് ഇഞ്ചക്ഷന്റെ ക്ഷീണവും മുറിവിന്റെ ക്ഷീണവും ഒക്കെ കൂടി ആയപ്പോൾ ഹരി ഇന്ന് കൂടി ലീവ് എടുത്ത് വീട്ടിൽ ഇരുന്നത് ആയിരുന്നു..

രുദ്രയുടെ വിശേഷം അറിയണം എന്ന് ഉണ്ടായിരുന്നു..എങ്കിലും അവളെ വിളിക്കാൻ തന്റെ കയ്യിൽ ഫോൺ നമ്പർ കൂടി ഇല്ലെന്ന് അവൻ ഓർത്തു…

പെട്ടെന്ന് വന്ന ഓർമയിൽ അവൻ തന്റെ പെട്ടി തുറന്ന്‌ എന്തോ തിരയാൻ തുടങ്ങി..

കയ്യിൽ ഒരു കത്ത് ആണ് ആദ്യം കിട്ടിയത്..

“നീ നടന്ന വഴികളിലൂടെ…”

അവൻ പിറുപിറുത്തു..

ഒപ്പം തന്നെ അവന്റെ കയ്യിലെ ഫോൺ. റിങ് ചെയ്തു..

കത്ത് ഒരു കയ്യിൽ പിടിച്ചു അവൻ കോൾ എടുത്തു..

“ഹലോ…”

മറുവശത്ത് നിന്നും രുദ്രയുടെ ശബ്ദം അവനെ സ്തബ്ധനാക്കി …

(തുടരും)

©Minimol M
(കഥ വലിച്ചു നീട്ടുന്നത് അല്ല..ഇങ്ങനെ പോയലെ കഥ എവിടെ എങ്കിലും എത്തൂ..രുദ്രയ്ക്കും ഹരിക്കും ഒരു പാസ്റ്റ് ഉണ്ടു..❤️ പിന്നെ പാവം എന്റെ വിവേകിനേ പിടിച്ചു വില്ലൻ ആക്കിയ ആൾക്കാര് ഒക്കെ ഉണ്ടു..😭 സത്യം പറഞാൽ എഴുതാൻ ഇരിക്കുമ്പോൾ എന്റെ കിളി പോകും.. 😂 അത്രയും ആൾക്കാര് ഉണ്ടു…ട്വിസ്റ്റ് തൽകാലം കുറയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല….

നാളെ ഇല്ലാട്ടോ..മറ്റന്നാൾ കാണാം..

സ്നേഹപൂർവം..❤️)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 13

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 14

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 15

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 16

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹