Wednesday, January 22, 2025
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 15

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***

അഭിയും കൂട്ടരും വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു ബാക്കി എല്ലാവരും…

പാറുവിന്റെ കാര്യം ഭദ്രൻ ചന്ദ്രശേഖരനെ വിളിച്ചു പറഞ്ഞിരുന്നു..

ഗോപിയും ഗൗരിയും ആശുപത്രിയിലേക്ക് പോയിരുന്നു…

കൂട്ടത്തിൽ രുദ്രയുടെ നെറ്റിയിലെ മുറിവ് കൂടി ആയപ്പോൾ എല്ലാവരും നല്ല ടെൻഷനിൽ ആയിരുന്നു…

“എന്തായാലും നടക്കാൻ ഉള്ളത് നടന്നു… ഇനിയെങ്കിലും എല്ലാരും സൂക്ഷിക്കുക… ഗർഭിണി ആയ കുട്ടിയാണ്… ഇനി അങ്ങനെ പുറത്തേക്ക് ഒന്നും വിടാൻ നോക്കണ്ട….”

മുത്തശ്ശൻ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു..

“അമ്മ എന്തേ അമ്മായി…”

സുമതിയെ അവിടെ ഒന്നും കാണാതായപ്പോൾ ഗംഗ സാവിത്രിയോട് ചോദിച്ചു..

“അമ്പലത്തിലേക്ക് പോയതാണ് മോളെ… എന്തോ വഴിപാട് ഉണ്ടെന്ന് പറഞ്ഞിരുന്നു..”

സാവിത്രി പറഞ്ഞു..

“ഹാവൂ സമാധാനം.. ഇല്ലെങ്കിൽ അമ്മയുടെ വക എന്തേലും കേൾക്കേണ്ടി വന്നെനെ…”

ഗംഗ ആശ്വാസത്തോടെ പറഞ്ഞു..

ദക്ഷ തന്നെയാണ് രുദ്രയെ മുറിയിൽ കൊണ്ട് ചെന്ന് ആക്കിയത്..

ഗംഗ അപ്പുവിനെയും കൂട്ടി മുകളിലേക്ക് നടന്നു…

വീൽചെയർ ഉള്ളത് അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു ..

എങ്കിലും അവളുടെ മുഖത്തെ ശോക ഭാവം അഭി കണ്ടിരുന്നു…

****

ഹോസ്പിറ്റലിൽ നിന്നും വാടക വീട്ടിൽ എത്തിയിട്ടും ഹരിക്ക് സമാധാനം ഉണ്ടായിരുന്നില്ല ..

കയ്യിലെ മുറിവിന്റെ വേദനയേക്കാൾ മറ്റെന്തോ അവനെ അലട്ടി കൊണ്ടിരുന്നു..

ചോര പുരണ്ട ഷർട്ട് അവൻ കയ്യിൽ എടുത്തു നോക്കി കൊണ്ടിരുന്നു…

“എനിക്ക് പറ്റുന്നില്ല കുട്ടി… നിനക്ക് എന്നെ വെറുക്കാമായിരുന്നില്ലെ….”

അവൻ പിറുപിറുത്തു…

കഠിനമായ തലവേദന തോന്നിയപ്പോൾ അവൻ കണ്ണുകൾ ഇറുക്കി അടച്ചു…

കണ്ണീർ ചാലുകൾ തീർത്തു ഒഴുകി..

പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്..

ഹരി ഫോൺ എടുത്തു നോക്കി..

“അമ്മ കോളിംഗ്..”

ഹരി മുഖം അമർത്തി തുടച്ചു കൊണ്ട് ഫോൺ എടുത്തു..

“ഹലോ കണ്ണാ…. മോനെ…”

മറുവശത്ത് നിന്നും അമ്മയുടെ സ്വരം കേട്ടപ്പോൾ അവന് അമ്മയെ കാണണം എന്ന് തോന്നി…

“പറയ് അമ്മാ…ഞാൻ ഇവിടെ ഉണ്ട്…”

അവൻ പുഞ്ചിരിക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു..

“വീട്ടിൽ ആണോ കണ്ണാ.. ശബ്ദം എന്താ വല്ലാതെ…”

ഹരിയുടെ അമ്മ ഹേമലത വേവലാതിയോടെ ചോദിച്ചു..

“ഒന്നുമില്ല അമ്മേ .. ചെറിയ ഒരു തൊണ്ട അടപ്പ്..അത്രയേ ഉള്ളൂ…”

ഹരി മുറിവ് പറ്റിയ കാര്യം മനഃപൂർവം മറച്ചു വച്ചു…

“മം… സൂക്ഷിക്കാൻ പറഞ്ഞത് അല്ലെ കണ്ണാ…അവിടെ ഒറ്റയ്ക്ക്… ഞാൻ അങ്ങോട്ട് വരണോ കണ്ണാ…”

ഹേമ വേവലാതിയോടെ ചോദിച്ചു..

“വേണ്ട അമ്മേ..അച്ഛൻ തനിച്ചു അല്ലെ അവിടെ… എനിക്ക് കുഴപ്പമൊന്നുമില്ല..”

ഹരി പറഞ്ഞു..

“നീ പെണ്ണ് കാണാൻ പോയില്ല എന്ന് അച്ഛൻ പറഞ്ഞു..എന്തേ കണ്ണാ.. ഇനിയെങ്കിലും…”

ഹേമ വിതുമ്പി..

“എന്റെ അമ്മേ…കെട്ടാൻ തോന്നിയാൽ ഞാൻ ആദ്യം എന്റെ അമ്മയോട് പറയും… പോരെ… അമ്മയ്ക്ക് അറിയാലോ എല്ലാം…വയ്യ ..”

ഹരി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

“അറിയാം കണ്ണാ..എന്നാലും… നിനക്കും വേണ്ടെ ഒരു തുണ…എത്ര നാള് ഇങ്ങനെ നടക്കും… ”

ഹേമ സങ്കടത്തോടെ പറഞ്ഞു..

“നന്ദു വിളിച്ചോ അമ്മേ.. അവൾക്ക് എങ്ങനെ ഉണ്ടു ഇപ്പൊ..ഞാൻ വിളിച്ചിട്ട് കുറച്ച് ആയി..”

ഹരി വിഷയം മാറ്റാൻ എന്നോണം പറഞ്ഞു..

“അവൾക്ക് ഇതിപ്പൊ ഏഴാം മാസം അല്ലെ മോനെ..ഏട്ടൻ വിളിക്കാറില്ല എന്ന് പരാതി പറഞ്ഞൂ അവളു.. വല്ലപ്പോഴും ഒന്ന് അവളെ വിളിച്ചു കൂടെ നിനക്ക്..”

ഹേമ പറഞ്ഞപ്പോൾ ഹരിക്ക് കുറ്റബോധം തോന്നി…

“ഞാൻ വിളിക്കാം അമ്മേ… അമ്മ ഫോൺ വച്ചോ.. അച്ഛനോട് പറഞ്ഞേക്ക്..”

ഹരി പറഞ്ഞു..

ഫോൺ കട്ട് ആയിട്ടും ഹരി ചിന്തയിൽ ആയിരുന്നു…

കല്യാണം മുടങ്ങിയപ്പോൾ എങ്ങനെയെങ്കിലും നാട്ടിൽ നിന്നും ഓടി രക്ഷപെടാൻ ആയിരുന്നു ആഗ്രഹം… അങ്ങനെയാണ് കൂട്ടുകാര് വഴി ഇവിടേക്ക് ഒഴിവ് ഉണ്ടെന്ന് അറിഞ്ഞു വന്നത്…

എല്ലാത്തിലു നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു ആഗ്രഹിച്ചത്… പക്ഷേ മറക്കാൻ ശ്രമിച്ചത് എല്ലാം ഓർമിപ്പിക്കാൻ ആയിരുന്നു ഈ പറിച്ചു നടൽ എന്ന് അറിഞ്ഞില്ല…

ഹരി വേദനയോടെ കണ്ണുകൾ അടച്ചു…

മേശപ്പുറത്ത് ഇരുന്ന ബുക്കിൽ കൂടി അവൻ വിരലോടിച്ചു….

ഒരിറ്റു കണ്ണീർ അതിലേക്ക് വീണു..

***

“ദേ പെണ്ണേ…ഇനി ഇവിടെ മര്യാദയ്ക്ക് കിടക്കണം.. എന്തേലും വേണേൽ എന്നെ വിളിച്ചാൽ മതി.. കേട്ടല്ലോ…”

ദക്ഷ അവളെ കിടക്കയിൽ ഇരുത്തി കൊണ്ട് പറഞ്ഞു തിരിഞ്ഞു..

പെട്ടെന്ന് ആണ് അവളുടെ കയ്യിൽ രുദ്രയുടെ പിടി വീണത്..

“എന്താ … എന്തേലും വേണോ നിനക്ക്..”

ദക്ഷ ചോദിച്ചു..

“അത് പിന്നെ.. എനിക്ക് നമ്പർ വേണമായിരുന്നു..”

രുദ്ര ചമ്മലോടെ പറഞ്ഞു…

“ആരുടെ നമ്പർ..”

ദക്ഷ അമ്പരപ്പോടെ ചോദിച്ചു..

“ദേ പെണ്ണേ… മര്യാദയ്ക്ക് ആ കാട്ടു പോത്തിന്റെ നമ്പർ ഇങ്ങ് താ.. എനിക്കൊരു താങ്ക്സ് പറയാൻ ആണ്..”

രുദ്ര മുഖം വീർപ്പിച്ചു..

“എന്താണ് മോളെ..മഞ്ഞ് മല ഉരുകി തുടങ്ങിയോ…”

അവള് കുസൃതിയോടെ ചോദിച്ചു..

“ഒന്ന് പോടി.. ഒരു താങ്ക്സ് പറയാൻ ആണ്…. നമ്പർ താ..”

രുദ്ര കെഞ്ചി..

“എന്റെ ഫോണിൽ ഉണ്ടു..എടുത്തു നോക്ക്..”

അതും പറഞ്ഞ് അവള് ചിരിയോടെ പുറത്തേക്ക് നടന്നു..

രുദ്ര വേഗം അവളുടെ ഫോൺ എടുത്തു ഹരിയുടെ നമ്പർ അവളുടെ ഫോണിലേക്ക് സേവ് ചെയ്ത് വച്ചു..

****

“എന്നാലും എന്റെ ഏട്ടത്തി.. ഓരോരോ പെണ്ണുങ്ങള് വന്നു കയറിയതിൻെറ ഫലം കണ്ടോ…”

സുമതി അടുക്കളയിൽ നിന്ന് കൊണ്ട് സാവത്രിയോട് പറഞ്ഞു..

“നീ എന്താ സുമെ പറയുന്നത്..ആരുടെ കാര്യമാണ്..”

സാവിത്രി സംശയത്തോടെ അവളെ നോക്കി..

“എന്റെ ഏട്ടത്തി..വന്നിടുണ്ടല്ലോ ഒരു അപശകുനം പിടിച്ചവള്… അപ്പു… അവളുടെ കാര്യമാണ് പറഞ്ഞത്..”

സുമതി അമർഷതോടെ പറഞ്ഞു..

“ദേ സുമേ..നീ ചുമ്മാ അതും ഇതും പറയണ്ട… ആ കുട്ടിയുടെ ദോഷം കൊണ്ടാണോ ഇങ്ങനെ ഒക്കെ വന്നത്..”
സാവിത്രി ഇഷ്ടക്കെടോടെ മുഖം തിരിച്ചു..

“അറിയാത്ത പിളള ചൊറിയുമ്പോൾ അറിയും…. നിങ്ങള് എല്ലാരും അതിനെ എടുത്തു തലയിൽ വെച്ചോ…”

സുമതി ദേഷ്യത്തോടെ പറഞ്ഞു തിരിഞ്ഞതും മുന്നിൽ അഭി…

അവര് ഒന്ന് പതറി…

പിന്നെ അവനെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് മുന്നോട്ട് നടന്നു..

“അമ്മായി ഒന്ന് നിന്നേ…”

അഭി വിളിച്ചു പറഞ്ഞു..

സാവിത്രി വേണ്ടയെന്ന് അവനെ കണ്ണ് കാണിച്ചു..

ബ്രേക്ക് ഇട്ടത് പോലെ സുമതി നിന്നു…

“എന്താ മോനെ അഭി..”

അവര് നയത്തിൽ വിളിച്ചു..

“അപ്പു…അവള് അമ്മായിയെ വല്ലതും ചെയ്തോ..തൊട്ടതിനും പിടിച്ചതിനും ഒക്കെ അതിനെ കുറ്റം പറയുന്നതിന് പിന്നിൽ ഉള്ള ചേതോ വികാരം എനിക്ക് മനസ്സിലാവുന്നില്ല..”

അഭി പരുഷമായി തന്നെ പറഞ്ഞു..

“അത്..പിന്നെ മോനെ..ഞാൻ അങ്ങനെ…”

സുമതി വിക്കി വിക്കി പറഞ്ഞു…

“അമ്മയ്ക്ക് ഇത് എന്തിന്റെ കേടാണ്… ”

ഗംഗയും അകത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…

“അറിയാത്ത പിള്ള….”

“ആഹ്. ചൊറിയുമ്പോൾ അറിയും എന്നല്ലേ..അപ്പോ നോക്കാം..അമ്മായി ഇപ്പോ ചെല്ല്…അമ്മാവൻ അവിടെ കാത്തു നിൽക്കുന്നുണ്ട്…”

സുമതി പറയുന്നതിനും മുന്നേ അഭി പറഞ്ഞു..

സുമതി അവിടുന്ന് രക്ഷപെടാൻ വേഗം ഉമ്മറത്തേക്ക് ഓടി..

“നിനക്ക് അറിയാലോ മോനെ അവളുടെ സ്വഭാവം…”

സാവിത്രി പാത്രത്തിലേക്ക് കറി എടുത്തു കൊണ്ട് പറഞ്ഞു..

“ആഹ്.എന്നാലും പറയേണ്ടത് പറയണം അമ്മേ…”

അഭി ഗംഗയെ നോക്കി കൊണ്ട് പറഞ്ഞു..

“അതെ അമ്മായി..അമ്മ ഇങ്ങനെ എന്തേലും പറഞ്ഞോണ്ട് ഇരിക്കും.. ആർക്ക് എന്ത് തോന്നിയാലും അമ്മയ്ക്ക് വിഷയമല്ല..”

ഗംഗ സങ്കടത്തോടെ പറഞ്ഞു..

“സാരമില്ല മോളെ..അല്ല അഭി നീയെന്താ ഇവിടെ വന്നത്..എന്തേലും വേണോ..”

സാവിത്രി അഭിയെ നോക്കി..

“ആഹ് അമ്മേ..ഇവരു ആരും ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല..അത് ഓർമിപ്പിക്കാൻ വന്നതാണ്..”

അഭി ചമ്മലോടെ പറഞ്ഞു..

“ആഹ്..രുദ്രയ്ക് ഉള്ള ഭക്ഷണം എടുത്തു ദക്ഷ ഇപ്പൊ പോയി.. ഗംഗയ്ക്കു ഉള്ള ഭക്ഷണം ഞാൻ. ടേബിളിൽ വച്ചിട്ടുണ്ട്.. അപ്പുവിന് ഉള്ളത് ഞാൻ മുകളിലേക്ക് എടുക്കാൻ നോക്കുവായിരുന്നു..”

സാവിത്രി ഒരു ട്രേയിൽ ഭക്ഷണ പാത്രങ്ങൾ വച്ച് കൊണ്ട് പറഞ്ഞു..

“അപ്പുവിന് ഉള്ളത് ഞാൻ മുകളിലേക്ക് എടുത്തോളാം അമ്മേ…ഇങ്ങ് തന്നേക്ക്…അമ്മ മുത്തശ്ശിയുടെ അടുത്തേക്ക് ചെല്ല്..അവിടെ അന്വേഷിച്ചു..”

അഭി ട്രേ കയ്യിൽ വാങ്ങി കൊണ്ട് പറഞ്ഞു..

പിന്നെ മറുത്തു ഒന്നും പറയാതെ തിരിഞ്ഞു നടന്നു..

ഗംഗയുടെ ചുണ്ടിൽ ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു..

അഭി ട്രേയും കൊണ്ട് മുകളിൽ ചെന്നു..

അവൻ അപ്പുവിന്റെ മുറിയുടെ മുന്നിൽ ഒന്ന് നിന്നു..പിന്നെ കാല് കൊണ്ട് വാതിൽ തളളി തുറന്നു..

മുറിയിൽ എങ്ങും അവള് ഉണ്ടായിരുന്നില്ല ..

അവൻ ഭക്ഷണം ടേബിളിൽ വച്ച് മുറിക്ക് പുറത്തിറങ്ങി ചുറ്റും നോക്കി..

വരാന്തയുടെ അങ്ങേ അറ്റത്ത് അപ്പുവിന്റെ വീൽചെയർ അവൻ കണ്ടു..

അവൻ പതിയെ അങ്ങോട്ട് നടന്നു..

അവൻ അടുത്ത് വന്നത് ഒന്നും അവള് അറിഞ്ഞില്ല…

വിദൂരതയിൽ നോക്കി നിൽക്കുകയായിരുന്നു അവള്…

അഭി അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഒന്ന് ചുമച്ചു..

അപ്പു പെട്ടെന്ന് ഞെട്ടി തല ചെരിച്ചു നോക്കി..

“എത്… എന്താ..മനുഷ്യനെ പേടിപ്പിച്ച് കൊല്ലാൻ ആണോ..”

അവള് നെഞ്ചില് കൈ വച്ചു കൊണ്ട് ചോദിച്ചു..

“ഏയ് .കൊല്ലാൻ ആയിട്ടില്ല…നീ വന്നെ ..അതിനുമുന്നെ നന്നായി ഭക്ഷണം കൊടുക്കുന്ന ഏർപ്പാട് ഉണ്ടു..”

അഭി കളിയായി പറഞ്ഞു..

“എന്താ…”
അവള് അവനെ രൂക്ഷമായി ഒന്ന് നോക്കി..

“നോക്കി പേടിപ്പിക്കണ്ട…വന്നു ഫുഡ് കഴിക്കാൻ നോക്ക്..മുറിയിൽ വച്ചിട്ടുണ്ട്..”

അവനും തിരിച്ച് അതു പോലെ അവളെ നോക്കി..

“എനിക്ക് വിശപ്പ് ഇല്ല…”

അപ്പു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു..

“ദേ പെണ്ണേ. മര്യാദയ്ക്ക് വന്നു കഴിക്കാൻ നോക്ക്…ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും.. കേട്ടല്ലോ..”

അവൻ ദേഷ്യത്തോടെ പറഞ്ഞു..

അപ്പു പേടിയോടെ അവനെ നോക്കി..പിന്നെ പതിയെ വീൽചെയർ ന്നീക്കി അകത്തേക്ക് നടന്നു…

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

***

കണ്ണ് തുറക്കാൻ പറ്റാത്തത് പോലെ തോന്നി പാറുവിനു…തലയ്ക്ക് വല്ലാത്ത ഭാരം..

അവള് പ്രയാസപ്പെട്ടു കണ്ണുകൾ തുറന്നു..

കൺമുന്നിൽ ആയി ദേവിന്റെ മുഖം കണ്ടതും അവൾക്ക് സമാധാനം ആയി…

“ദേവേട്ടാ… ഞാൻ…”
അവള് വിളിച്ചു..
ദേവ് അവളെ പതിയെ കിടക്കയിൽ ഇരുത്തി..

പാറു കുറ്റബോധത്തോടെ തല താഴ്ത്തി..

“എന്തിനാ പെണ്ണേ തല താഴ്ത്തുന്നത്…നീ കുറ്റം ഒന്നും ചെയ്തില്ലല്ലോ.. പിന്നെന്താ…”

ദേവ് അവൾക്ക് അരികിൽ ആയി ഇരുന്നു കൊണ്ടു അവളെ നെഞ്ചോടു ചേർത്തു..

“നിനക്കും മക്കൾക്കും എന്തേലും പറ്റിയാൽ പിന്നെ എനിക്ക് ആരാടി…”

ദേവിന്റെ കണ്ണീര് വീണു അവളുടെ നെറ്റി നനഞ്ഞു..

“എന്റെ ദേവൻ കരയല്ലേ.ഞാൻ എങ്ങോട്ടും പോവില്ല…”

പാറു കരഞ്ഞു കൊണ്ട് അവനെ ചുറ്റി പിടിച്ചു..

“സാരല്യ.. പോട്ടെ..അമ്മയും അച്ഛനും എല്ലാരും പുറത്ത് ഉണ്ട്. അവരെ കൂടി വിഷമിപ്പിക്കണ്ട ഇനി..എന്റെ പാറു കണ്ണ് തുടയ്ക്ക്…നമ്മുടെ വാവകൾക് ഒന്നും സംഭവിച്ചില്ലല്ലോ.. അത് മതി…”

അവൻ അവളുടെ കണ്ണീരു തുടച്ചു കൊണ്ട് നെറുകയിൽ ചുംബിച്ചു..

പുറമെ ധൈര്യം കാണിക്കുന്നുണ്ട് എങ്കിലും അവന്റെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു ..

പേടിയോടെ അവള് അവനെ മുറുകെ പിടിച്ചു..

ദേവിന്റെ കണ്ണുകളിൽ അജ്ഞാതനായ ശത്രുവിനോടുള്ള പകയുടെ തീ ആളി കത്തി…

അകലെ ഇരുന്നു അവളും പുതിയ തന്ത്രങ്ങൾ മെനയുന്ന തിരക്കിൽ ആയിരുന്നു…

“നിനക്ക് പ്രിയപ്പെട്ടത് ഓരോന്നായി ഞാൻ നശിപ്പിക്കാൻ പോകുകയാണ് ഡോക്ടർ വസുദേവ് മേനോൻ….”

അവളുടെ ചുണ്ടിൽ ക്രൗര്യം നിറഞ്ഞ പുഞ്ചിരി വിടർന്നു..പിന്നെ ക്രമേണ അത് അട്ടഹാസം ആയി മാറി…

(തുടരും)
©Minimol M
(കഥ വായിക്കുന്ന എല്ലാവരോടുമായി പറയാൻ ഉള്ള ഒരു കാര്യമാണ്.. റിക്വസ്റ്റ് എന്ന് വേണമെങ്കിൽ പറയാം… റൈറ്റിങ് പ്രൊഫഷൻ ആയി കൊണ്ട് നടക്കുന്ന വ്യക്തി അല്ല ഞാൻ.. ഇതെന്റെ പാഷൻ ആണ് . നിങ്ങള് 4 or 5 മിനിറ്റ് കൊണ്ട് വായിക്കുന്ന കഥ ടൈപ്പ് ചെയ്ത് ഉണ്ടാക്കാൻ 4 മണിക്കൂർ എങ്കിലും വേണം.. പിന്നെ എന്റെ വർക് ലോഡും വീട്ടിലെ യുദ്ധവും ഒക്കെ കഴിഞ്ഞു ആണ് എഴുത്ത്… പറ്റുന്ന പോലെ ഇടാറുണ്ട്…ആരെയും പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും നിരുൽസാഹപ്പെടുതാൻ ശ്രമിക്കരുത്… എത്ര പേര് ഇത് കാണും എന്ന് അറിയില്ല… വായനയുടെ ലോകം മാത്രമല്ല ജീവിതം..നമ്മള് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ കൂടിയുണ്ട്.. ആസ് എ പ്രൊഫഷനൽ എനിക്ക് എന്റേതായ വർകും കൂടിയുണ്ട്… നിങ്ങൾക്ക് അഭിപ്രായം പറയാം..പക്ഷേ അതൊരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്നത് ആവരുത്.. നാലു വരി എഴുതി എടുക്കാൻ ഉള്ള കഷ്ടപ്പാട് അത്രയും ആണ്… ചിലരുടെ കമന്റ്സ് കണ്ടു… മോട്ടിവേറ്റ് ചെയ്തില്ലെങ്കിലും ഡിസ്കരേജ് ചെയ്യരുത്.. ഇതേ കഥ വേറെയും പേജിലും ഗ്രൂപ്പിലും പോസ്റ്റ് ചെയ്യുന്നത് ആണ്…. സോ ചിലയിടത്ത് പോസ്റ്റിംഗ് ലേറ്റ് ആവും.. എന്ന് വച്ച് പബ്ലിസിറ്റി കിട്ടിയപ്പോൾ എഴുത്തുകാരിക്ക് ഗമ ആണ് .. എന്നൊക്കെ പറയുന്ന ആളുകളെ കണ്ടില്ലെന്നു വെക്കാൻ ആണ് എനിക്കു ഇഷ്ടം. എങ്കിലും പറയാൻ ഉള്ളത് പറഞ്ഞേ മതിയാവൂ.. അഹങ്കാരം ആണെന്ന് പറഞ്ഞാലും എനിക്കു സന്തോഷമേ ഉള്ളൂ..🙂🙂 ഇങ്ങനെ ഒരു കഥ മനസ്സിൽ ഇല്ലായിരുന്നു..എഴുതാൻ ഉദ്ദേശിച്ചത് വേറെയാണ്… ചിലപ്പോ ഇനിയൊരു കഥ ഇങ്ങനെ ഒരു പ്ലാറ്റ്ഫോം വഴി ഉണ്ടായി എന്നും വരില്ല..വായനക്കാരുടെ മനസ്സ് പോലെ തന്നെയാണ് എഴുത്തുകാരിയുടെ മനസ്സും… സ്വസ്ഥമായി ഇരുന്നാൽ മാത്രമേ എഴുതാൻ പറ്റുള്ളൂ… വർക് ഉണ്ടെങ്കിൽ പിന്നെ എന്തിന് എഴുതാൻ പോകുന്നു എന്നൊക്കെ ഉള്ള കമന്റ്സ് കാണുമ്പോ ചിരിയാണ് വരുന്നത്..ജോലിയും ജീവിതത്തിന്റെ ഭാഗമാണ്… എന്ന് വച്ച് എഴുത്തിന് വേണ്ടി ജോലി കളയാൻ പറ്റില്ലല്ലോ..പല എഴുത്തുകാരുടെയും പ്രശ്നമാണിത്…പലപ്പോഴും സ്വസ്ഥമായി എഴുതാൻ ഉള്ള അവസ്ഥയിൽ ആവില്ല.. എഴുതി വരുമ്പോൾ ഇങ്ങനെ ഉള്ള കമന്റ്സ് തരുന്ന നെഗറ്റീവ് ഫീലിങ് ഭയങ്കര വലുതാണ്…എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് കഥാപാത്രങ്ങൾ ഉള്ള കഥയാണ് ഇതു…ഓരോരുത്തർക്കും കഥയിൽ സ്പേസ് കൊടുത്തേ പറ്റൂ.. അതിന്റെ ബുദ്ധിമുട്ട് ഉണ്ടു..എന്നാലും എഴുതി വരുമ്പോൾ ഉള്ള നെഗറ്റീവ് കമന്റ്സ് ശരിക്കും ബുദ്ധിമുട്ട് ആണ്.. കഥയെ വിമർശിക്കാം..കഥാപാത്രങ്ങളെ വിമർശിക്കാം..പക്ഷേ വിമർശനങ്ങൾ കഥാകാരിയുടെ നേരെ ആവരുത്…ഇത്രയും പറയണം എന്നു വിചാരിച്ചത് അല്ല.. ഇത് പോസ്റ്റ് ചെയ്യുന്ന ഏതെങ്കിലും ഗ്രൂപ്പിൽ ഇങ്ങനെ ഉള്ളവര് ഉണ്ടെന്ന് അല്ല.. പക്ഷേ മാനസികമായി തളർത്തുന്ന കമന്റ്സ് ഇടുന്ന ആൾക്കാര് ഇവിടെ നിന്നെങ്കിലും കാണട്ടെ എന്നു വച്ചാണ് ഇത് പറയുന്നത്.. കൂട്ടത്തിൽ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദിയും..❤️

സ്നേഹപൂർവം ❤️)

(തുടരും) ©Minimol M

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 13

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 14

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹