Saturday, January 18, 2025
Novel

മഴപോൽ : ഭാഗം 18

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

ആ വലിയ നാലുകെട്ട് വീട്ടിൽ അച്ഛാച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു… ശിവന്റെ അച്ഛൻ…. പിന്നെ ഒന്ന് രണ്ട് വീട്ടുപണിക്കുള്ള സ്ത്രീകളും…

എനിക്കായി ഒരു കുഞ്ഞു മുറിയുണ്ടായിരുന്നു…… അതായിരുന്നു അവിടെന്റെ ലോകം…. ജനൽപാളികൾ തുറന്നിടാതെ ഒരുതുള്ളി വെളിച്ചമെത്താത്ത മുറി……. തനിച്ചായിരുന്നു ഈ ഗൗരി അവിടെയും…

പുറംലോകം കാണാതെ കുറേകാലം… ഭക്ഷണം പോലും എനിക്കാ മുറിക്കുള്ളിൽ എത്തിച്ചു തരുമായിരുന്നു….

അമ്മയെന്ന ആ സ്ത്രീ ആാാ വീട്ടിലുണ്ടോന്ന്പോലും അറിയാറില്ല…. എന്നെ ഒരുനോക്ക് കാണാൻ അവര് വന്നിട്ടില്ല……

സംസാരം പോലും നഷ്ടപെട്ട് പോയോന്ന് സംശയിച്ചുപോയിട്ടുണ്ട്….

ഒരു ദിവസം ഉറങ്ങിക്കിടന്ന എന്റെമേൽ എന്തോ ഇഴയുന്നത്പോലെ തോന്നിയാണ് ഞാൻ ഞെട്ടിയുണർന്നത്…..

കള്ള് കുടിച്ച് ബോധമില്ലാതയാൾ എന്നെ…….

നിലവിളിച്ചു….. ഉച്ചത്തിൽ ആർത്തുകരഞ്ഞു….
അന്നൊരുപാട് നാളുകൾക്ക് ശേഷം ഞാൻ അവരെക്കണ്ടു എന്റെ അമ്മയെന്ന് പറയുന്ന സ്ത്രീയെ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വാ ശിവ… റൂം മാറി നമ്മുടെ മുറി അപ്പുറത്താ….

മോളെ ഗൗരി…. അവനു മുറിമാറിക്കേറിയതാ ഞാനാന്ന് കരുതിയാ അവൻ… മോളൊന്നും വിചാരിക്കല്ലേ കതകടച്ച് കിടന്നോ…..

ആ സ്ത്രീ ശിവനെയും പിടിച്ച് മുറിവാതിൽ കടക്കുമ്പോൾ ശിവൻ തിരിഞ്ഞൊരു വഷളൻ ചിരിയോടെ എന്നെ അടിമുടി ഉഴിഞ്ഞു നോക്കി….

അറപ്പോടെ ഞാനന്ന് കതക് വലിച്ചടച്ചു…..
കുറെ നേരം കരഞ്ഞു…….

ആ മുറിക്കുള്ളിൽ തന്നെ ഇരുന്നാൽ സമനില തെറ്റുമെന്ന് തോന്നിയ നിമിഷത്തിൽ ഞാൻ ആ വീടിനുള്ളിലൊക്കെ ഇറങ്ങി നടക്കാൻ തുടങ്ങി…..

അവിടത്തെ ശിവന്റെ ആ അച്ഛൻ ഞാനുമായി കൂട്ടായി…

എനിക്കൊരു ആശ്വാസമായിരുന്നു അദ്ദേഹം…. കൊച്ചുമകളെപോലെ നിറഞ്ഞ സ്നേഹം….. അയാൾ എല്ലാരോടും അങ്ങനെത്തന്നെയായിരുന്നു….

ഒരിക്കൽ അമ്മയെന്ന് പറയുന്ന ആ സ്ത്രീയും ശിവനും കൂടി പുറത്തേക്ക് പോയൊരു ദിവസം…. അടുക്കള വശത്തൂടെ പോയ ഞാൻ കണ്ടത് അച്ഛാച്ഛന്റെ പ്രായമുള്ള അയാൾ അവിടത്തെ അടുക്കളക്കാരി പെണ്ണുമായി….

കണ്ടത് വിശ്വസിക്കാനാവാതെ തറഞ്ഞുനിന്ന എന്നെ പെട്ടന്നാണയാൾ കണ്ടത്….
ഞാൻ ഒരുനിമിഷം കൊണ്ട് ഓടിയൊളിച്ചു…..

ആ കാഴ്ച്ച എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു….

പിന്നീട് ഞാൻ കണ്ടത് അന്നുവരെ കാണാത്ത ഒരു മനുഷ്യനെ ആയിരുന്നു…..

എന്നെ കാണുമ്പോഴും ഞാൻ അടുത്തൂടെ പോകുമ്പോഴും ഒരുതരം നോട്ടവും തട്ടലും മുട്ടലും…. ഒന്നും ആരോടും പറയാനാവാതെ ഞാൻ കുറെ കരഞ്ഞു.. സഹിച്ചു…..

ഒരിക്കൽ ആരുമില്ലാത്തൊരു ദിവസം കുളി കഴിഞ്ഞ് മുറിയിൽ നിന്ന എന്നെ അയാള് കയറിപ്പിടിച്ചു…..

എങ്ങനെയൊക്കെയോ അയാളെ പിടിച്ച് തള്ളിഞാൻ ഇറങ്ങിയോടി…..
ചെന്നിടിച്ചത് പ്രണയസല്ലാപം കഴിഞ്ഞ് കൂടണയാൻ എത്തിയ ശിവന്റെയും ആ സ്ത്രീയുടെയും മുന്നിലായിരുന്നു……

അപ്പഴേക്കും ശിവന്റെ അച്ഛൻ തലയിൽ ചോരയൊലിപ്പിച്ച് പാഞ്ഞടുത്തിരുന്നു…..

പിന്നെ അവിടെ നടന്നത് എന്താണെന്ന് എനിക്ക് ഒരോർമയും ഇല്ല കിച്ചുവേട്ടാ ബോധം മറഞ്ഞു ഞാൻ വീഴുമ്പോൾ കേട്ടിരുന്നു….

“നിന്നെ പൂവിട്ടു പൂജിക്കാൻ നീ
ആരാടി എനിക്കുണ്ടായതോ…. അതോ ആാാ നിൽക്കുന്ന എന്റെ തന്തയ്ക്കുണ്ടായതോ……”

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പിന്നെന്നും എനിക്ക് നരകതുല്യമായിരുന്നു ആാാ വീട്….
പക്ഷേ ഒരിക്കലും അവരെന്നെ ആക്രമിച്ച് കീഴ്പ്പെടുത്താൻ തയ്യാറല്ലായിരുന്നു….

ഞാൻ സ്വമേധയാൽ അതിന് തയ്യാറാകണം അതും ഒരാൾക്കല്ല അച്ഛനും മകനും…..
അതിനവരെന്നെ അടിച്ചു….

നുള്ളി തൊലി പൊട്ടിച്ചു, അടുക്കളയിൽനിന്നും കത്തിക്കൊണ്ടിരിക്കുന്ന വിറകുകൊള്ളി അണച്ച് മേലാകെ പൊള്ളിച്ചു..

ഇതൊന്നുമല്ല കിച്ചുവേട്ടാ എന്റെ വിഷമം പട്ടിണിക്കിട്ടു ഒരുതുള്ളി വെള്ളം പോലും തരാതെ കുറെ ദിവസം…. മരിച്ച് പോകുമെന്ന് തോന്നിയിട്ടുണ്ടെനിക്ക്…..

ഇതെല്ലാം കണ്ടും കേട്ടും നിസ്സഹായയായി നിർവികാരയായി നിൽക്കുന്ന എന്റമ്മയുടെ മനസ്സിൽ എന്താണെന്ന് എനിക്കിന്നും മനസിലായിട്ടില്ല…..

പക്ഷേ ഒന്നുറപ്പായിരുന്നു ശിവനെ പ്രണയിച്ചു വന്ന അവരിപ്പോ അയാളുടെ അച്ഛനും സ്വന്തം മടിക്കുത്തഴിച്ച് കൊടുക്കുന്നുണ്ടെന്ന്…..

എന്നെപോലെതന്നെ പോകാൻ ഒരിടമില്ലാത്തതുകൊണ്ടാകാം ആാാ സ്ത്രീ ഇത്രയുമൊക്കെ കണ്ടിട്ടും മിണ്ടാതെ നിന്നത്…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഒരു ദിവസം മുറിയിലിരിക്കുമ്പോൾ വാതിൽ വിടവിലൂടെ സിഗെരെറ്റിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ച് കയറി…. പുറത്ത് അപരിചിതമായ കുറേപേരുടെ ശബ്ദവും…..

തുടരെ തുടരെ എന്റെ മുറിയുടെ വാതിലിൽ മുട്ടാൻ തുടങ്ങി……

“നിനക്കല്ലേ അവള് സ്വമേധയാൽ വഴങ്ങി തരണമെന്നുള്ളു…. ഞങ്ങൾക്ക് പിന്നെ കുറച്ച് ബലംപ്രയോഗിച്ച് കീഴ്പെടുത്തിയാലും അല്ലെങ്കിലും കിട്ടുന്നത് ഒരേ സുഖമാ….

ഞങ്ങളൊന്ന് കയറി ഇറങ്ങുമ്പോഴേക്കും അവളൊന്ന് ക്ഷീണിക്കും അപ്പം നിനക്ക് നീ വിചാരിച്ചതുപോലെ അവളെ കിട്ടേം ചെയ്യും….. ”

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തറഞ്ഞുനിന്നു… എന്റെ ജീവിതം അവസാനിക്കാനായെന്ന് എനിക്കുറപ്പായ നിമിഷം….

വാതിൽ അടിച്ച്പൊളിച്ചൊരുത്തൻ അകത്തേക്ക് കയറി…..

കാലുപോലും നിലത്തുറയ്ക്കുന്നില്ലായിരുന്നു….. പ്രാണനുവേണ്ടി പിടഞ്ഞോടിയ നിമിഷങ്ങൾ… ദാവണി മാറിൽനിന്നും പറിച്ചെടുത്തപ്പോൾ കയ്യിൽ കിട്ടിയ ചില്ലു ജഗ്ഗ് എടുത്ത് ഞാനവന്റെ തലയ്ക്കടിച്ചു….

ജീവനും കൊണ്ട് റൂമിൽനിന്നും ഇറങ്ങിയോടുമ്പോ ആ ശിവൻ വൃത്തികെട്ടവൻ മുന്നിൽ വന്ന് ചാടി…. കയ്യിലുണ്ടായിരുന്ന ചില്ലുകഷ്ണം ഞാനവന്റെ മുഖത്തും മേലും ഒക്കെ വരഞ്ഞു….

അന്നാ രാത്രി ഓടി രക്ഷപ്പെട്ട് എങ്ങോട്ടെന്നില്ലാതെ ഇറങ്ങുമ്പോ അമ്മയുടെ മുറിയിൽനിന്നും ഒരു നേർത്ത തേങ്ങലും ഒന്ന് രണ്ടുപേരുടെ അടക്കിപ്പിടിച്ച സംസാരവും കേട്ടു…..

അതിനൊന്നുമുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ എങ്ങനെയെങ്കിലും അവിടന്ന് രക്ഷപ്പെട്ട്….

ഒരുത്തനെ കൊണ്ടും തൊടീക്കാതെ ജീവിതം അവസാനിപ്പിച്ചാൽ മതിയെന്ന് മാത്രമേ അന്നേരം മനസ്സിൽ ഉണ്ടായിരുന്നുള്ളു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അന്ന് ചാവാൻ വേണ്ടി ചാടിയതാ ഞാൻ നിങ്ങടെ വണ്ടിക്കുമുൻപിൽ…..

ഇടയ്ക്ക് തോന്നാറുണ്ട് അന്നെനിക്ക് വല്ല ട്രെയിനിനു മുന്പിലോ, കായലിലോ, പുഴയിലോ ചാടിയാൽ മതിയായിരുന്നു അതായിരുന്നേൽ ഇന്നിപ്പം നിങ്ങൾക്കാർക്കും ഒരു ശല്യമായി ഞാൻ ഉണ്ടാവില്ലായിരുന്നു…….

പറഞ്ഞ് അവസാനിപ്പിക്കുന്നതിനുമുന്പേ കിച്ചുവിന്റെ കൈവിരലുകൾ അവളുടെ ചുണ്ടിലമർന്നു ….
അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി….

അപ്പെന്റെ മോൾക്കാരാ ഗൗരി….??? എനിക്കാ……
പറഞ്ഞത് മുഴുവനാക്കാതെ അവനവളെ നോക്കി…..
ഒരുനിമിഷം കൊണ്ടവളവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു……
കാത്തിരുന്നോട്ടെ കിച്ചുവേട്ടാ ഞാൻ…..????

മൗനം മറുപടിയായപ്പോൾ അവള് നെഞ്ചിൽ നിന്നും തലയുയർത്തിനോക്കി…. അവന്റെ നിർവികാരമായ മുഖം കണ്ടപ്പോൾ പതിയെ ചുറ്റിപിടിച്ച കൈകൾ അയച്ചു… കുറച്ച് വിട്ടകന്നു… തലതാഴ്ന്നു തുടങ്ങി…. ഒരുതുള്ളി കണ്ണുനീർ അവന്റെ പുറം കയ്യിലേക്ക് ഇറ്റുവീണു….

ഒരുനിമിഷത്തെ ആവേശത്തിൽ അവനവളെ ഇറുകെ പുണർന്നു…… രണ്ടുപേരും കുറച്ചുനേരം കരഞ്ഞു….. അവന്റെ നിശ്വാസം കഴുത്തിനൊരുവശത്ത് തട്ടിയപ്പോൾ വികാരങ്ങൾ മറ്റെന്തിനോ വഴിമാറി തുടങ്ങിയിരുന്നു…..

പുറത്ത് താഴ്ന്നു കിടന്ന സാരി വിടവിലൂടെ അവന്റെ കൈകൾ പുറംഭാഗത്ത് സ്പര്ശിച്ചപ്പോൾ നേർത്ത മൂളലോടെ അവളോന്നൂടെ അവനോട് ചേർന്നിരുന്നു….

അവനവളെ മടിയിലേക്ക് എടുത്തുയർത്തി ഇരുത്തി….. കൈകൾ സ്ഥാനം മാറി ഇടുപ്പിലമർന്നപ്പോൾ പ്രണയ പരവശയായവൾ അവന്റെ കഴുത്തിൽ ചുംബിച്ചു……

“പ്രിയാ…..” അവൻ നേർത്ത ശബ്ദത്തിൽ വിളിച്ചു….

ഒരുനിമിഷം ചുംബിച്ചിരുന്ന ചുണ്ടുകളിലെ ചലനം നഷ്ടപ്പെട്ടു… ശ്വാസംപോലും അല്പനേരം നിശ്ചലമായി…. കുറച്ചുനേരം അനക്കമില്ലാതെ അതേപോലിരുന്നു…..

പിന്നെ നിർവികാരതയോടെ പതിയെ തോളിൽ നിന്നും മുഖമെടുത്ത് അവന്റെ മടിയിൽനിന്നും ഇറങ്ങിയിരുന്നു ഗൗരി…….

ഗൗരീ….. അവൻ ചെറിയ ഇടർച്ചയോടെ വിളിച്ചു….
ചുണ്ടിലൊരു നേർത്ത ഒട്ടും തെളിച്ചമില്ലാത്ത ചിരിയുമായി അവളവനെ നോക്കി……

മോളന്വേഷിക്കുന്നുണ്ടാകും ഞാൻ പൊക്കോട്ടെ….

ഒത്തിരി വൈകി…
എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും കൈകളിൽ പിടുത്തം വീണിരുന്നു…..
അവിടെത്തന്നെ ഇരുന്ന് കുറച്ച് നേരം ഒന്നും മിണ്ടാതെ പരസ്പരം നോക്കി…..

ആഹ്….. നിങ്ങൾ രണ്ടാളും ഇവിടെ ഇരിക്കുവായിരുന്നോ….

ഇവിടൊരാളെ ഞാൻ കുറെ ഉറക്കാൻ നോക്കി…. എവിടെ ഇന്ന് വാങ്ങിയ ബൂട്സിന്റെയും നാളെ വാങ്ങാൻ ഇരിക്കുന്ന ബാഗിന്റെയും പോരാത്തേന് സകലമാന ജീവികളുടെയും കഥ പറഞ്ഞ് തീർന്നിട്ട് വേണ്ടേ ഇതിനെ ഒന്ന് ഉറക്കാൻ….

ഉഷ ചിരിയോടെ പറഞ്ഞു…
അമ്മൂട്ടി ഉഷേടെ തോളിൽ തലചായ്ച്ച് കമ്മലിൽ കളിചോണ്ടിരിക്കുവായിരുന്നു….

ഇങ്ങ് തന്നേക്ക് ഉഷാമ്മേ ഞാൻ ഉറക്കിക്കോളാം….. ഉഷ അമ്മൂട്ടിയെ ഗൗരിടെ മടിയിൽ കൊണ്ടിരുത്തി…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ…
എന്തോ……
മോൾക്ക് ബാഗ്….
ബാഗോ….???
മ്മ്ഹ് ഡോറേടെ ബാഗ്…..
ഓഹോ ഇനി അതുംവേണോ….?? ഗൗരി അമ്മൂട്ടിടെ വയറിൽ ഇക്കിളിയിട്ടോണ്ട് ചോദിച്ചു..
അമ്മൂട്ടി കിണുങ്ങി ചിരിച്ചു……..

ഗൗരിയുടെ കയ്യുടെ ചൂടേറ്റ് അമ്മൂട്ടിക്ക് ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു….
കിച്ചു അമ്മൂട്ടിയെയും ഗൗരിയേയും ശ്രദ്ധിക്കുകയായിരുന്നു….

അവളുറക്കം പിടിച്ചപ്പോഴേക്കും ഗൗരിയും മയങ്ങി തുടങ്ങിയിരുന്നു…. പതിയെ അവൾ കിച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു….

അവൻ അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു….
സോറി ഗൗരി…

മനഃപൂർവം വേദനിപ്പിക്കണമെന്ന് കരുതിയതല്ല അറിയാതെ പറ്റിപോയെടോ….
അവൻ മോളുടെ തല അവന്റെ മടിയിലേക്ക് എടുത്ത് കിടത്തി ഗൗരിയെ ഒന്നൂടെ ശ്രദ്ധയോടെ ചേർത്ത് പിടിച്ചു….

പൂർണചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും കീഴിൽ ആാാ നിലാവെളിച്ചത്ത് അവരൊന്നിച്ചുറങ്ങി…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17