Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 15

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ഗൗരി മുറിയിലേക്ക് പോകാതെ ഹാളിൽ ഇരുന്നു.. സോഫയിൽ തല ചായ്ച്ചു വച്ചു അവൾ കിടന്നു.. മനസ്സിലൂടെ രുദ്രിനെ കണ്ടത് മുതൽ ഉള്ള ഓരോന്നും കടന്നു പോയി.. ഏറ്റവും ദേഷ്യം തോന്നിയ ഒരാളെ എങ്ങനെ സ്നേഹിക്കാൻ കഴിയും.. നമ്മൾ പോലും അറിയാതെ ആണ് അത് സംഭവിക്കുക.. പ്രണയം അങ്ങനെ ആണ്.. അനുവാദം പോലും ചോദിക്കാതെ കടന്നു വന്നു സന്തോഷം വാരി കോരി തരും.. പിന്നെ ദുഃഖത്തിന്റെ നിലയില്ലാ കയത്തിലേക്ക് തള്ളി ഇട്ടു അങ്ങ് പോകും.. ഓരോന്ന് ഓർത്തു അവൾ ഉറങ്ങി പോയി ഇരുന്നു.. രുദ്ര് ഫ്രഷ് ആയി വരുമ്പോൾ മുറിയിൽ ഗൗരിയെ കാണാത്തതു കൊണ്ടു ഹാളിൽ വന്നു നോക്കി..

സോഫയിൽ തല വച്ചു ഉറങ്ങുന്നത് കണ്ടു ഒരു നിമിഷം അവൻ നോക്കി നിന്നു.. ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ തെളിഞ്ഞതും അവൻ അവളെ കയ്യിൽ കോരി എടുത്തു.. അവന്റെ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങുന്ന അവളുടെ മനെറ്റിയിൽ അവൻ വാത്സല്യ പൂർവ്വം ചുംബിച്ചു.. ഗൗരിയെ ബെഡിൽ കിടത്തി രുദ്ര് വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിൽ പോയി വരുമ്പോൾ ആണ് സോഫയിൽ അവളുടെ ബാഗ് ഇരിക്കുന്നത് കണ്ടത്.. അവൻ അത് എടുത്തു മുറിയിലെ മേശയിൽ വച്ചു തിരിഞ്ഞതും അവളുടെ ഫോൺ അടിച്ചു.. രുദ്ര് അത് എടുത്തു നോക്കി..

അറിയാത്ത നമ്പർ ആയിരുന്നു..രുദ്ര് എടുക്കാൻ നിന്നതും കട്ടായി.. രുദ്ര് ഫോൺ മേശയിൽ തന്നെ വച്ചു തിരിയാൻ നേരമാണ് കണ്ണിൽ ആ ഡയറിയുടെ ഒരു ഭാഗം കണ്ടത്.. രുദ്ര് ബാഗിൽ നിന്നും അത് എടുത്തു.. രുദ്ര് ഗൗരിയെ നോക്കി.. പിന്നെ ആ ഡയറിയിലെ താളുകൾ മറിച്ചു നോക്കി.ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു പുഞ്ചിരി തെളിഞ്ഞു വന്നിരുന്നു.. അവൻ അത് അടച്ചു വച്ചു അലമാരയിൽ ഭദ്രമായ ഒരിടത്തു വച്ചു.. ഗൗരിയുടെ അടുത്ത വന്നു കിടന്നു.. കാറ്റിൽ പാറി പറക്കുന്ന മുടികൾ മുഖത്തു നിന്നും മാടി ഒതുക്കി.. അവളുടെ മുഖത്തു തന്നെ നോക്കി അങ്ങനേ കിടന്നു..

അപ്പൊ നീ ആ ഡയറി വായിച്ചിരിക്കുന്നു.. ഇനി നിന്റെ ശ്രമം ഗൗരി ദേവിനെ കണ്ടു പിടിക്കാൻ ആവും ലെ.. കണ്ടു പിടിക്ക് നീ..എനിക്ക് കാണണം നിന്റെ ആ അന്വേഷണം.. മനസ്സിൽ നിറഞ്ഞ ചിരിയോടെ രുദ്ര് അത് പറഞ്ഞു കൊണ്ടു അവളുടെ കവിളിൽ ഒന്നു മുത്തി.. അവന്റെ കണ്ണുകൾ അവളുടെ കഴുത്തിൽ തെളിഞ്ഞു കിടക്കുന്ന മറുകിൽ കുടുങ്ങിയതും ഉള്ളിൽ വികാരം വന്നു നിറയുന്നത് അവൻ അറിഞ്ഞു.. അവളിൽ നിന്നും നോട്ടം മാറ്റി രുദ്ര് തിരിഞ്ഞു കിടന്നു.. മനസ്സിൽ ആ പഴയ കാലം ഓർത്തു നനവുള്ള കുറെ ഓർമ്മകളുടെ കൂട്ടുമായി അവൻ ഉറക്കത്തിലേക്ക് വീണു.. ഗൗരി കോളേജിൽ പോകാൻ വേണ്ടി വേഗം റെഡി ആയി.. ബാഗ് എടുത്തു ഇറങ്ങുമ്പോൾ ആണ് ഡയറിയുടെ കാര്യം ഓർമ്മ വന്നത്.. അവൾ ബാഗിൽ കുറെ നോക്കി എങ്കിലും കണ്ടില്ല.. മുറി മുഴുവൻ പരതി..

ആ സമയം ആണ് രുദ്ര് അങ്ങോട്ട്‌ വന്നത്.. നീ എന്താ നോക്കുന്നെ.. അത്.. ഒന്നുല്ല.. എന്റെ ഒരു ബുക്ക്‌ കാണുന്നില്ല.. അവൾ തപ്പി കൊണ്ടു പറഞ്ഞു.. രുദ്ര് അവൾ കാണാതെ ചിരിച്ചു കൊണ്ടു അവിടെ നിന്നും പോയി.. അവൾ അത് എവിടെ നഷ്ട്ടപ്പെട്ടു എന്നറിയാതെ കുഴഞ്ഞു… അവസാനം സമയം പോകും എന്ന് കരുതി അവൾ തിരച്ചിൽ നിർത്തി.. ഗൗരി വേഗം ബൈക്കിൽ കയറാൻ വരുമ്പോൾ ആണ് രുദ്ര് അവളെ തടഞ്ഞത്.. ഗൗരി എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.. ഇനി മുതൽ ബൈക്കിൽ അല്ല ബസിൽ പോയാൽ മതി.. അതെന്താ.. അത് അങ്ങനെ ആണ്.. രുദ്ര് അത് പറഞ്ഞു കൊണ്ടു ബൈക്ക് എടുത്തു പോയി.. ഗൗരി അവനെ ദേഷ്യത്തിൽ നോക്കി..

രുദ്ര് കണ്ണിൽ നിന്നും മറഞ്ഞതും അവൾ ദേഷ്യത്തിൽ അകത്തു കയറി സോഫയിലേക്ക് ബാഗ് വലിച്ചെറിഞ്ഞു.. ഇന്നലെ വരെ എന്തായിരുന്നു സ്നേഹം.. കൊണ്ടാക്കുന്നു കൊണ്ടു വരുന്നു.. ഇപ്പൊ കൂടെ പോകണം എന്ന് തോന്നിയപ്പോൾ കൊണ്ടു പോകാൻ വയ്യെങ്കിൽ ഈ ഗൗരി ഇനി കോളേജിൽ പോകുന്നില്ല. അങ്ങനെ ഇപ്പൊ ഒരാൾ മാത്രം എപ്പോളും ജയിക്കേണ്ട.. രുദ്ര്ന്റെ പെരുമാറ്റം അവളിൽ അത്രയും ദേഷ്യം ഉണ്ടാക്കിയിരുന്നു.. അവൾ ഡ്രസ്സ്‌ എല്ലാം മാറ്റി അടുക്കളയിൽ കയറി.. ഭക്ഷണം റെഡി ആകുമ്പോൾ ആണ് രുദ്രിന്റെ ബൈക്കിന്റെ ശബ്ദം കേട്ടത്.. അവൾ വാതിൽ തുറന്നു അവനെ നോക്കാതെ അടുക്കളയിൽ തന്നെ പോയി … നീ എന്താ പോകഞ്ഞേ..

പുറകെ വന്നു രുദ്ര് ചോദിച്ചു.. എന്ന ഗൗരി അത് കേൾക്കാത്തത് പോലെ ജോലി തുടർന്നു.. ഡി നിന്നോട് ആണ് ചോദിച്ചത്.. എന്താ കോളേജിൽ പോകാതെ ഇരുന്നത് എന്ന്.. ഗൗരി അപ്പോളും മറുപടി പറഞ്ഞില്ല.. അവൾ ക്യാരറ്റ് തിന്നു കൊണ്ടു കുക്കിംഗ്‌ തുടർന്നു.. രുദ്രിന് നല്ല ദേഷ്യം വന്നു.. അവൻ അവളുടെ അടുത്ത് പോയി നിന്നു.. ഗൗരിക്ക് ചെറിയ പേടി തോന്നി എങ്കിലും അവനേ നോക്കാൻ പോയില്ല.. രുദ്ര് അവൾ നോക്കുന്നില്ല എന്ന് കണ്ടതും അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.. ടോപ്പിനുള്ളിലൂടെ അവളുടെ നഗ്നമായ വയറിൽ സ്പർശിച്ചതും അവൾ ശ്വാസം എടുക്കാൻ പോലും മറന്നു..

അവളെ കൂടുതൽ ചേർത്തു നിർത്തി.. ഗൗരി കണ്ണ് മിഴിച്ചു അവനെ നോക്കി.. അവളുടെ വായിൽ ഉണ്ടായിരുന്ന ഒരു ക്യാരറ്റ് കഷ്ണത്തിൽ രുദ്ര് നോക്കി..അവളുടെ മുഖത്തോടെ മുഖം ചേർത്ത് അവളുടെ ചുണ്ടിലെ ക്യാരറ്റ് അവൻ കടിച്ചെടുത്തു.. അവൾ ആ നിമിഷം കണ്ണുകൾ അടച്ചു.. അവന്റെ ഷർട്ടിൽ പിടി മുറുകി.. അവളുടെ ചുണ്ടിൽ അവന്റെ താടി രോമങ്ങൾ കുത്തിയതും അവൾ ഒന്നു പിടഞ്ഞു.. ഒരു പ്രതികരണം ഇല്ലാതെ വന്നപ്പോൾ ഗൗരി മിഴികൾ തുറന്നു.. അവളെ തന്നെ നോക്കി നിൽക്കുന്ന രുദ്രിനെ കണ്ടു അവൾ നാണം തോന്നി..

എന്ന രുദ്ര് അടുത്ത നിമിഷം തന്നെ അവളിൽ നിന്നും വേർപ്പെട്ടു.. ഞാൻ ചോദിക്കുന്നതിനു ഉത്തരം നൽകിയില്ലെങ്കിൽ ഇങ്ങനേ ആയിരിക്കും . അവൻ അതും പറഞ്ഞു കൊണ്ടു പോയി.. നടക്കുന്നതിനിടയിൽ അവൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ ചിരിക്കുന്നത് രുദ്ര് കണ്ടു.. ചോദിച്ചതിന് ഉത്തരം പറഞ്ഞില്ലെങ്കിൽ ഇങ്ങനെ ആണെങ്കിൽ ഗൗരി ഇനി അങ്ങോട്ട്‌ നിങ്ങൾ ചോദിക്കുന്നതിനു ഒന്നും ഈ ഗൗരി ഉത്തരം നൽകാൻ പോകുന്നില്ല കെട്ട്യോനെ………… (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.