Saturday, January 18, 2025
Novel

മനം പോലെ മംഗല്യം : ഭാഗം 21

എഴുത്തുകാരി: ജാൻസി

“നീ കെമിസ്ട്രി ലാബിൽ കയറുന്നതും ശിവാനിയെ വിളിച്ചു കൊണ്ട് വരുന്നതും ഞാൻ കണ്ടായിരുന്നു… പക്ഷേ അപ്പോഴേക്കും ഒരു അർജന്റ് കാൾ വന്നു എനിക്ക് പോകേണ്ടിവന്നു… ഞാൻ വന്നു നോക്കിയപ്പോഴേക്കും ശിവയെയൊ നിന്നെയോ കണ്ടില്ല.. നിങ്ങളെ അന്വേഷിച്ചു ലാബിലേക്ക് വന്നപ്പോഴാണ് ഞാൻ എന്തോ താഴെ വീണ് ഉടയുന്ന ശബ്ദം കേട്ടത്… അപ്പോഴേ എനിക്ക് മനസിലായി എന്തോ അപകടം ഉണ്ടന്ന്… വന്നു നോക്കിയപ്പോൾ ഡോർ പുറത്തു നിന്നു അടച്ചിരിക്കുന്നു…. ശിവയുടെ മുഖത്തെ പേടികൂടി കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു…

നീ അവളോട്‌ അരുതാത്തതു എന്തോ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഞാൻ കതകു തുറന്നതു എന്ന്… ” ദേവ് പറയുന്നത് കേട്ട് സ്തംഭിച്ചു നിൽക്കുവാന് അഥിതി.. ദേവ് തുടർന്നു “ഇന്ന് ഞാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവരുടെ വായിൽ നിന്നു സത്യങ്ങൾ കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി… അഥിതി… നീ… നിനക്ക് എങ്ങനെ… ” അപ്പോഴും അഥിതി അവളുടെ ഭാഗം ന്യായികരിക്കാൻ ശ്രമിച്ചു.. “ഇല്ല ദേവ്.. അവർ നുണ പറഞ്ഞതാ.. അങ്ങനെ ഒന്നും…. ” അഥിതി പറയാൻ തുടങ്ങിയപ്പോഴേക്കും ദേവിന്റെ കൈ അവളുടെ മുഖത്തു പതിച്ചിരുന്നു.. “മിണ്ടരുത് നീ… തെറ്റ് ചെയ്തിട്ട് അതിനെ ന്യായികരിക്കാൻ നോക്കുന്നോ..

അന്ന് ഞാൻ ശിവാനിയോട് സംസാരിച്ചത് നീ എന്നെ വിലക്കിയപ്പോഴേ പന്തി കേട് തോന്നിയതാ… പക്ഷേ നീ ഇത്ര ക്രൂരത ചെയ്യും എന്ന് സ്വാപ്നത്തിൽ പോലും വിചാരിച്ചില്ല.. ” ദേവ് ദേഷ്യം കൊണ്ട് അവളിൽ നിന്നും മുഖം തിരിച്ചു.. “നീ… നീ… എന്നെ തല്ലി അല്ലെ…. അതും ഏതോ ഒരുത്തിക്കു വേണ്ടി നീ ഈ അതിഥിയെ തല്ലി അല്ലെ…എന്നെ തല്ലാൻ വേണ്ടി അവൾ നിനക്ക് ആരാ… പറയടാ ” അഥിതി അലറി.. “നിനക്ക് അറിയണോ അവൾ എന്റെ ആരാ എന്ന്… എന്റെ പ്രണയം… എന്റെ പ്രാണൻ “… അതു കേട്ടതും അഥിതി ഞെട്ടി… “നീ… നീ എന്താ പറഞ്ഞത്… അവൾ നിന്റെ… ഇല്ല ഞാൻ വിശ്വസിക്കില്ല…

നീ വെറുതെ പറഞ്ഞ് അല്ലെ ദേവ് എന്നെ പറ്റിക്കാൻ.. പറ ദേവ് പറ.. എന്നെ പറ്റിക്കാൻ അല്ലെ.. ” അവൾ ദേവിന്റെ കോളറിൽ പിടിച്ചു കുലുക്കി… “അല്ല.. സത്യം… i love her.. ” “അപ്പോൾ ഞാൻ… എന്നെ നിനക്ക് ഇഷ്ട്ടം അല്ലെ… ” “നീ എന്താ അഥിതി ഈ പറയുന്നത്… ഞാൻ നിന്നെ അങ്ങനെ കണ്ടിട്ട് കൂടി ഇല്ല… ” “ഇല്ല ഞാൻ വിശ്വസിക്കില്ല.. നീ എന്റെയാ… എന്റെ മാത്രം ” അവൾ കരഞ്ഞു കൊണ്ട് ഭ്രാന്തമായി പറയാൻ തുടങ്ങി.. “അഥിതി.. just stop it… മതി നിന്റെ നാടകം ” അതും പറഞ്ഞു ദേവ് അവളെ പിടിച്ചു തള്ളി… അവൾ ടേബിളിൽ പോയി തട്ടി നിന്നു… പെട്ടന്ന് അദിതിയുടെ മുഖഭാവം മാറി… ഒരു ക്രൂരത നിറഞ്ഞ ചിരി വിരിഞ്ഞു… “അതേടാ… നിന്റെ ഊഹം ശരിയാ…

നീ കേട്ടതെല്ലാം സത്യം തന്നെയാ… ഞാൻ… ഞാനാ…. ഇതെല്ലാം ചെയ്തത്… അതേടാ.. ഈ ഞാൻ തന്നെയാ അവൾ കുടിച്ച വെള്ളത്തിൽ ഉറക്കഗുളിക ഇട്ടതു… അവളുടെ മുഖത്തു ആസിഡ് ഒഴിക്കാനായി ലാബിൽ വിളിപ്പിച്ചതും ഈ ഞാൻ തന്നെയാ… “ഡി ” ദേവ് അലറി “നീ അറിയാത്ത വേറെ ഒരു കാര്യം കൂടി കേട്ടോ അന്ന് ഇലക്ഷന് സമയത്തു ഉണ്ടായ അടിയും ഞാൻ create ചെയ്തതാ.. അവളെ തീർക്കാൻ… പക്ഷേ.. “അവൾ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ദേവിന്റെ കൈകൾ പിന്നെയും അവളുടെ കവിളിൽ പതിഞ്ഞു… “ഡി…. പന്ന…. നീ എന്തു പറഞ്ഞാടി… “അവൻ അവളുടെ മുടിയിലും കഴുത്തിലും പിടിച്ചു.. അഥിതി അവന്റെ കൈ പിടിച്ചു മാറ്റാൻ നോക്കി… “നിനക്കു ഭ്രാന്താടി..

പോയി വല്ല മെന്റൽ ഹോസ്പിറ്റലിൽ കിടക്കു “അതും പറഞ്ഞു ദേവ് കൈകൾ വിട്ടു.. “അതേടാ എനിക്ക് ഭ്രാന്താ… നീ എന്ന ഭ്രാന്ത്… നീ വേറെ ഒരാളോട് മിണ്ടുന്നതു എനിക്ക് ഇഷ്ട്ടം അല്ല… നിന്നെ എനിക്ക് വേണം ദേവ്.. നീ എന്റെയാ എന്റെ മാത്രം…. “അതും പറഞ്ഞു അവൾ അവനെ കെട്ടി പിടിച്ചു… ദേവ് അവളെ പിടിച്ചു മാറ്റിട്ടു പറഞ്ഞു.. “ഇനി നിന്റെ കണ്ണു ശിവാനിയുടെ മേൽ പതിഞ്ഞാൽ… പിന്നെ നീ ജീവനോടെ കാണില്ല… ദേവ് ആണ് പറയുന്നത്… ശിവാനിയുടെ സ്വന്തം ദേവ് ” അതും പറഞ്ഞു ദേവ് അവിടെ നിന്നും ഇറങ്ങി.. ദേവ് പോകുന്നതും നോക്കി നിന്ന അഥിതി കവിളും തടവികൊണ്ടു പറഞ്ഞു “ഇല്ല ദേവ് നീയും ശിവാനിയും തമ്മിൽ ഒന്നിക്കാൻ ഞാൻ സമ്മതിക്കില്ല…. എന്റെ കൊക്കിനു ജീവൻ ഉണ്ടകിൽ ഞാൻ സമ്മതിക്കില്ല… ”

ദേവ് ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ശിവ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു… “ആഹാ ദേവോ.. ഞങ്ങൾ പോകാൻ ഇറങ്ങുവായിരുന്നു “ഹരി പറഞ്ഞു “ഞാൻ ഡോക്ടറെ കണ്ടായിരുന്നു. തനുവും മരിയയും? ” “അവർ കുറച്ചു മുന്നേ പോയി “ദേവിക പറഞ്ഞു.. “ദേവ് എന്തായാലും ഇവിടെ വരെ വന്നതല്ലേ വീട്ടിൽ കൂടെ കയറിട്ടു പോകാം ” ഹരി പറഞ്ഞു “ശരി അങ്കിൾ.. നിങ്ങൾ പോയിക്കോ ഞാൻ പുറകെ എത്താം.. ” “ഓക്കേ എന്നാൽ ഞങ്ങൾ ഇറങ്ങുവാ ” ഹരി പറഞ്ഞു അവർ പോയതും ദേവ് ശിവയുടെ അടുത്ത് വന്നു.. “എങ്ങനെ ഉണ്ട് ഇപ്പോൾ “ദേവ് ചോദിച്ചു “കുഴപ്പം ഇല്ല… നേരത്തെ വന്നിട്ട് ഇവിടെ പോയി.. “ശിവ ചോദിച്ചു “അതോ ഞാൻ എന്റെ ഒരു ഫ്രണ്ടിന് ഒരു കാര്യം കൊടുക്കാൻ ഉണ്ടായിരുന്നു.. ഇവിടെ വന്നപ്പോഴാ ഓർത്തത്‌..

അതു കൊടുക്കാൻ പോയതാ ” ദേവ് പറഞ്ഞു.. “എന്നിട്ട് കൊടുത്തോ “ശിവ ഒരു ചിരിയോടെ ചോദിച്ചു “ഉം “ദേവും ഒരു കള്ളച്ചിരി പാസ് ആക്കി.. 😌😌😌😌😌😌😌😌😌😌😌😌😌😌😌 “ദേവ് ഇരിക്ക്.. ഞാൻ കുടിക്കാൻ എടുക്കാം” ദേവിക പറഞ്ഞു.. “അങ്കിൾ ജോലി ഒക്കെ എങ്ങനെ ഉണ്ട് ” ദേവ് കുശലം ചോദിച്ചു.. “ഇപ്പൊ പഴയ പോലെ ഒന്നും അല്ല.. പണ്ടുള്ളവർ പറയും ഏറ്റവും നല്ല ജോലി പഠിപ്പിക്കുന്നതാണ്…. പക്ഷേ ഇന്ന് മറ്റുള്ള ജോലി പോലെ തന്നെ ഹെവി ലോഡ് ആയിട്ടു വരുവാണ് അധ്യാപനം… പിന്നെ ഈ ജോലിക്ക് മാത്രം ഉള്ള ഒരു മഹത്വം ഉണ്ട്… പഠിപ്പിച്ച കുട്ടികൾ എവിടെ വച്ചു കണ്ടാലും വന്നു സ്നേഹത്തോടെ സംസാരിക്കും.. അതു അവർ ഇത്ര ഉയരത്തിൽ എത്തിയാലും..

പഠിപ്പിച്ച അധ്യാപകരെ കണ്ടാൽ അവർ പോലും അറിയാതെ അവർ പഴയ കുട്ടികൾ ആകും…. അതു കാണുമ്പോൾ… ആ സ്നേഹം കാണുമ്പോൾ ജോലി ഭാരം അങ്ങ് കുറയും ” ഹരി പറഞ്ഞു.. “അതു ശരിയാണ് അങ്കിൾ.. കുട്ടികൾ ഇത്ര വളർന്നാലും പ്രായമായാൽ പോലും അവരെ പഠിപ്പിച്ച അധ്യാപകരെ കണ്ടാൽ പഴയ കാര്യങ്ങൾ എല്ലാം ഓർക്കും ” ദേവ് പറഞ്ഞു.. അപ്പോഴേക്കും ദേവിക ജ്യൂസും ആയി വന്നു.. കുറച്ചു നേരം കൂടെ ദേവ് അവരുമായി സംസാരിച്ചിട്ട് പോകാൻ ഇറങ്ങി… “ശിവാനിയോട് പറഞ്ഞേക്കു ഞാൻ ഇറങ്ങി എന്ന് ” ദേവ് അവരോട് പറഞ്ഞു.. അവർ സമ്മതം അറിയിച്ചു.. ദേവ് ബൈക്കും എടുത്തു മുന്നോട്ടു പോയപ്പോൾ എന്തോ ഒരു ഉൾവിളിയിൽ ബൈക്ക് നിർത്തി മുകളിലെക്കു നോക്കി.. അവിടെ ശിവാനി ദേവ് പോകുന്നതും നോക്കി നിൽക്കുണ്ടായിരുന്നു… അവളെ കണ്ടതും അവൻ ചിരിച്ചു പോക്കുവാന് എന്ന് തലയാട്ടി.. ശിവാനിയും പുഞ്ചിരിച്ചു തലയാട്ടി..

“നിനക്ക് പേടി ഉണ്ടോ മരിയ ” വരുൺ ചോദിച്ചു “എന്തിന് ” “നമ്മുടെ ബന്ധം നിന്റെ വീട്ടുകാർ സമ്മതിക്കുമൊന്നു ” മരിയ ചിരിച്ചു.. വരുണിന്റെ കൈ എടുത്തു അവളുടെ കൈകളിൽ വച്ചു.. “വരുണേട്ടനോടുള്ള എന്റെ സ്നേഹത്തിൽ ഏട്ടന് വിശ്വാസം ഉണ്ടോ? ” “എന്റെ ജീവനേക്കാൾ ഏറെ ” “എങ്കിൽ ഏട്ടന് എന്നെയും എന്റെ വീട്ടുകാരെയും പൂർണമായും വിശ്വസിക്കാം ” മരിയ പറഞ്ഞു.. വരുൺ അവളുടെ കൈകൾ തന്റെ കൈക്കുള്ളിൽ ആക്കി മരിയെ നോക്കി പുഞ്ചിരിച്ചു “ഇപ്പൊ എന്റെ മോന്റെ ബേജാർ ഒക്കെ മാറില്ലേ.. എന്നാൽ എനിക്ക് ഒരു ഫലൂഡ വാങ്ങി താ ” 😜 “നിനക്ക് ഇതേ ഉള്ളോ വിചാരം.. ” അതും പറഞ്ഞു അവൻ മരിയയെ അടിക്കാൻ ഓങ്ങിയതും മരിയ ഓടി.. അവൾ പോകുന്നതും നോക്കി വരുൺ അവിടെ നിന്നു..

“ദേവ് ചേട്ടാ താങ്ക്സ് ” ശിവ പറഞ്ഞു “എന്തിന്? !!” ദേവ് ചോദിച്ചു “എല്ലാത്തിനും.. എന്നെ അപകടത്തിൽ നിന്നു രക്ഷിച്ചതിനും സഹായിച്ചതിനും എല്ലാത്തിനും” “ഓഹോ ആയിക്കോട്ടെ.. അല്ല താൻ ആളെ കണ്ടു പിടിച്ചോ “ദേവ് ആകാംഷയോടെ ചോദിച്ചു.. “മ്മ്… അതിനു എന്താ ചേട്ടൻ ഇത്ര ആകാംഷ” ശിവ പുരികം ചുളിച്ചു കൈ കെട്ടി ചോദിച്ചു.. “അതു… കണ്ടു പിടിച്ചാൽ ഞാൻ തനിക്ക് ഗിഫ്റ്റ് തരണ്ടേ… അതുകൊണ്ട്… ” ദേവും പറഞ്ഞു.. “ഉടനെ കണ്ടുപിടിക്കും… നോക്കിക്കോ.. ചേട്ടന്റെ ഗിഫ്റ്റും ഞാൻ വാങ്ങും ” ശിവ പറഞ്ഞു.. “ഓഹോ അതിന്റെ ഭാഗമായിട്ടന്നോ b. Com ഡിപ്പാർട്മെന്റ്ഇൽ കിടന്നു ചുറ്റിയെ “ദേവ് ചോദിച്ചു പെട്ടന്ന് ശിവ കൂട്ടിക്കെട്ടിയ കൈ അയച്ചു.. ഒരു വളിച്ച ചിരിയും പാസ് ആക്കി… “എന്നിട്ട് കണ്ടുപിടിച്ചോ? ”

“ഞങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങിയപ്പോഴേക്കും ചേട്ടൻ അവിടെ എത്തി കുളമാക്കിലെ.. ” ശിവ ചിറി കോട്ടി “അയ്യോ.. കഷ്ട്ടം ആയി പോയി… ആ പോട്ടെ സാരമില്ല… ഒന്നുകൂടെ ട്രൈ ചെയ്യു “🤪 “എന്താ ഇവിടെ ഒരു ഡിസ്കഷൻ “തനു അവരുടെ അടുത്തേക്ക് വന്നു.. “ചുമ്മ… ഒന്നും ഇല്ലടി ” ശിവ പറഞ്ഞു.. “ചേട്ടാ ഈ വർഷത്തെ ഓണപരിപാടികളും എല്ലാവരും ഒരുമിച്ചെന്നോ “തനു ദേവിനോട് ചോദിച്ചു.. “അതെന്തു ചോദ്യമാ തസ്‌നി… ഇതുവരെ ഉള്ള പരിപാടികൾ എല്ലാം അങ്ങനെ അല്ലെ നടന്നേ… ഇതും അങ്ങനെ തന്നെ…. “ദേവ് പറഞ്ഞു “ആഹാ അപ്പൊ പൊളി ആയിരിക്കും “തനു പറഞ്ഞു.. “അതെ ഞങ്ങൾ എല്ലാ ഡിപ്പാർട്മെന്റ് 3rd യേർസ് ന്റെ ആഗ്രഹമാണ് ഇപ്പൊ സഫലമായിക്കൊണ്ടിരിക്കുന്നേ… ” ദേവ് അതു പറയുമ്പോൾ മുഖത്തു തെളിയുന്ന സന്തോഷം ശിവ ശ്രദ്ധിച്ചു…

“എന്നിട്ടന്നോ ഈ അടിയൊക്കെ ഉണ്ടാകുന്നെ നിങ്ങൾ “ശിവ ചോദിച്ചു… “അടി ഉണ്ടാകുന്നതിനു അതിന്റെതായ കാരണങ്ങൾ ഉണ്ടാകും… അതു കുറച്ചു കഴിയുമ്പോൾ സോൾവ് ആവുകയും ചെയ്യും” ദേവ് പറഞ്ഞു.. “എന്നിട്ട് എന്താ വരുൺ ചേട്ടനും ആയിട്ടുള്ള പ്രശ്നം സോൾവ് ചെയ്യാതെ “? ശിവ ചോദിച്ചു എന്തോ ആ ചോദ്യം ദേവിന് അത്ര അങ്ങോട് പിടിച്ചില്ല… അവന്റെ മുഖത്തു പെട്ടന്ന് ദേഷ്യം നിറഞ്ഞു… ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി… “അതെന്താടി.. വരുൺ ചേട്ടന്റെ കാര്യം പറയുമ്പോൾ ഈ ചേട്ടന് ഇത്ര ദേഷ്യം.. അപ്പോൾ വരുൺ ചേട്ടൻ പറയാത്ത എന്തോ കാരണം ഉണ്ട്… ” തനു പറഞ്ഞു.. ശിവ അവളെ നോക്കി..

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11

മനം പോലെ മംഗല്യം : ഭാഗം 12

മനം പോലെ മംഗല്യം : ഭാഗം 13

മനം പോലെ മംഗല്യം : ഭാഗം 14

മനം പോലെ മംഗല്യം : ഭാഗം 15

മനം പോലെ മംഗല്യം : ഭാഗം 16

മനം പോലെ മംഗല്യം : ഭാഗം 17

മനം പോലെ മംഗല്യം : ഭാഗം 18

മനം പോലെ മംഗല്യം : ഭാഗം 19

മനം പോലെ മംഗല്യം : ഭാഗം 20