Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 32

എഴുത്തുകാരി: അഞ്ജു ശബരി

ആമി ജോലി കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അവിടെ ആമിയെയും കാത്ത് ജീവൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു… പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ അയാളെ അവിടെ കണ്ടപ്പോൾ അവൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു… അവസാനം അയാളുടെ മുഖത്തേക്ക് നോക്കാതെ പുറത്തേക്ക് നടന്നു.. അത് കണ്ടു ജീവൻ പുറകെ ചെന്നു.. “ആമി… ” ജീവൻ വിളിച്ചിട്ടും നിൽക്കാതെ ആമി മുന്നോട്ട് നടന്നു.. ” ആമി ഒന്നു നിൽക്കു… എനിക്ക് തന്നോട് സംസാരിക്കണം… ” “എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാനില്ല.. ദയവ് ചെയ്തു എന്നെ വെറുതെ വിടണം.. ” ആമി പറഞ്ഞു.. എന്നിട്ട് മുന്നോട്ട് നടന്നു… ജീവൻ അവളുടെ മുന്നിൽ കയറി തടസ്സമായി നിന്നു.. “ആമി പ്ലീസ്… ”

” നിങ്ങൾ പോകാൻ നോക്കൂ ആളുകൾ ശ്രദ്ധിക്കുന്നു… ” ” ഇല്ല നിന്നോട് സംസാരിക്കാതെ ഞാൻ ഇവിടെ നിന്ന് ഒരടി നീങ്ങില്ല.. നിന്നെയും വിടില്ല.. ” ” നിങ്ങൾ എന്റെ മുന്നിൽ നിന്നും മാറി ഇല്ലെങ്കിൽ ഞാൻ ബഹളംവെച്ച ആളെ വിളിച്ചു കൂട്ടുന്നു “നീയെന്താ ആമി ഒന്നുമറിയാത്തതുപോലെ സംസാരിക്കുന്നത് നീ ബഹളം വെച്ചിട്ട് എന്താകാര്യം ഞാൻ നിന്റെ ഭർത്താവാണ്” ” നിങ്ങൾക്കെന്താ പറയാനുള്ളത് എന്താണെന്ന് വെച്ചാൽ ഒന്ന് പറഞ്ഞിട്ട് പോ.. എനിക്ക് പോകണം വീട്ടിൽ എന്റെ കുഞ്ഞ് എന്നെ കാത്തിരിക്കുകയാണ്” “ഒരുപാട് സമയമൊന്നും വേണ്ട ഒരു അഞ്ചുമിനിറ്റ് നീ എനിക്ക് വേണ്ടി മാറ്റി വച്ചാൽ മതി… ” “ഞാൻ പറഞ്ഞല്ലോ നിങ്ങൾക്ക് എന്താണ് പറയേണ്ടത്.. ”

“ഇവിടെ നിന്ന് സംസാരിക്കേണ്ട ആളുകൾ ശ്രദ്ധിക്കുന്നു നമുക്കങ്ങോട്ട് മാറിനിൽക്കാം താൻ വന്നു വണ്ടിയിൽ കയറ് ” “പറ്റില്ല… എനിക്ക്… എനിക്ക് നിങ്ങളെ പേടിയാ… ഞാനെങ്ങോട്ടുമില്ല… ” ആമി ബഹളം വെച്ചപ്പോൾ ജീവൻ ഭയന്നു.. “വേണ്ട കാറിൽ കയറാൻ താല്പര്യമില്ലെങ്കിൽ വേണ്ട താൻ വെറുതെ ടെൻഷൻ ആകരുത്… ഞാൻ തന്നെ ഉപദ്രവിക്കാനൊന്നുമല്ല വന്നത്…” ഞാൻ ചെയ്തത് ചെറിയ തെറ്റല്ല അതിന് ക്ഷമ പറഞ്ഞാൽ തീരില്ല എന്നും എനിക്ക് നന്നായിട്ട് അറിയാം പക്ഷേ പറ്റിപ്പോയി ക്ഷമ പറയാൻ അല്ലാതെ മറ്റൊന്നും എന്റെ മുൻപിൽ ഇല്ല… നവിയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് അച്ഛൻ നേരിട്ട് വന്ന് പറഞ്ഞിട്ട് പോലും താൻ ഒഴിവായി പോകില്ല എന്ന് മനസ്സിലായപ്പോൾ തന്നെ വെറുതെ ഒന്ന് പേടിപ്പിക്കാൻ ആയിരുന്നു അച്ഛൻ പറഞ്ഞത്…

പക്ഷേ കുടിച്ചു ബോധം തെറ്റി ഇരിക്കുന്ന സമയത്താണ് ആമി എന്റെ മുന്നിൽ വന്നു പെട്ടത്… പേടിച്ചു വിറച്ചു നിൽക്കുന്ന നിന്നെ കണ്ടപ്പോൾ… പറ്റിപ്പോയി…ആമി… ചെയ്തുകൂട്ടിയ തെറ്റിന്റെ ആഴം മനസ്സിലായപ്പോൾ എങ്ങനെയെങ്കിലും അതിൽ നിന്ന് രക്ഷപ്പെടണമെന്ന ഒരു ചിന്ത മാത്രമേ മനസ്സിൽ വന്നുള്ളൂ… അല്ലാതെ നിന്നെ കൊല്ലണം എന്ന ഉദ്ദേശവും ഉണ്ടായിരുന്നില്ല അത്രയ്ക്ക് ക്രൂരൻ ഒന്നുമല്ല ഞാൻ… താൻ ഹോസ്പിറ്റലിൽ ആയതും അവിടെ നിന്നും തിരികെ വീട്ടിലെത്തിയതും ഞാനറിഞ്ഞിരുന്നു പേടികൊണ്ടാണ് തന്റെ വിവരങ്ങൾ അന്വേഷിക്കാൻ ഞാൻ തയ്യാറാവാതിരുന്നത്.. കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ അന്വേഷിച്ചു ഞാൻ തന്റെ വീട്ടിൽ എത്തിയിരുന്നു പക്ഷെ അപ്പോഴേക്കും നിങ്ങള് വീട് വിറ്റ് എവിടെയോ പോയിരുന്നു..

അപ്പോഴും ഞാനറിഞ്ഞിരുന്നില്ല ആമീ എന്റെ ജീവന്റെ തുടിപ്പ് ഒരു കുഞ്ഞ് ജീവനായി നിന്റെയുള്ളിൽ വളർന്നിരുന്നു എന്നുള്ള കാര്യം… ഒരുപക്ഷേ അറിഞ്ഞിരുന്നെങ്കിൽ വളരെ മുൻപ് തന്നെ ഞാൻ നിന്റെ അടുത്തേക്ക് വന്നേനെ.. ഒരു അച്ഛന്റെ സ്നേഹവും വാത്സല്യവും എന്താണെന്ന് ഞാൻ ഇപ്പോൾ ശരിക്കും മനസ്സിലാക്കുന്നുണ്ട്.. എന്റെ കുഞ്ഞ് എന്റെ കണ്മുൻപിൽ ഓടിച്ചാടി നടക്കുമ്പോൾ ഒന്ന് കൈ നീട്ടി എടുക്കാനോ ഒരു ഉമ്മ കൊടുക്കാനോ എനിക്ക് പറ്റുന്നില്ലല്ലോ.. എന്റെ പൊന്നുമോള് എന്നെ കാണുമ്പോൾ പേടിച്ചു ഓടി മറയുന്നത് കാണുമ്പോ എന്റെ ഹൃദയം വിങ്ങി പൊട്ടുന്നു.. ഞാൻ ചെയ്തത് വലിയൊരു തെറ്റാണ് ഒരിക്കലും ഒരു പെണ്ണിനും ക്ഷമിക്കാനും പൊറുക്കാനും സഹിക്കാനും പറ്റാത്ത അത്ര വലിയൊരു തെറ്റ് എനിക്കതു നല്ലതുപോലെ അറിയാം..

പക്ഷേ ഞാനിപ്പോൾ നിന്റെ കാലുപിടിച്ച് അപേക്ഷിക്കാം എന്റെ കൂടെ വീട്ടിലേക്ക് വരുമോ… എന്റെ ഭാര്യ ആയിട്ട് വേണ്ട നമ്മുടെ മകളുടെ അച്ഛനും അമ്മയും ആയിട്ട് നമുക്ക് ജീവിക്കാം… എന്നെങ്കിലും എന്റെ തെറ്റുകൾ ക്ഷമിക്കാനും പൊറുക്കാനും തയ്യാറായെങ്കിൽ മാത്രം എന്നെ ഭർത്താവ് ആയിട്ട് അംഗീകരിച്ചാൽ മതി മതി… ജീവൻ പറയുന്ന വാക്കുകൾ കേട്ട് വിശ്വാസം വരാതെ ആമി നിന്നു.. ഇങ്ങനെ മിണ്ടാതെ ഇരിക്കാതെ എന്തെങ്കിലും ഒന്നു പറയൂ ആമി… എനിക്ക്… എനിക്ക് നിങ്ങളെ പേടിയാണ്… എന്നെ വെറുതെ വിട്ടേക്ക്… അത്രയും പറഞ്ഞ് ആമി മുന്നോട്ട് നടന്നു… വിഷമിച്ച് നിൽക്കുന്ന ജീവന്റെ അടുത്തേക്ക് ലിബിൻ വന്നു… എന്താടാ നീ പറഞ്ഞതൊന്നും അവള് കേട്ടില്ല അല്ലെ… സാരമില്ല ജീവ അവളുടെ മനസ് മാറുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക.. ലിബിൻ ജീവനെ പറഞ്ഞു സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ട് പോയി…

🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 ആമി വരാൻ താമസിക്കുന്നത് കണ്ട് പേടിച്ച് പുറത്തിരിക്കുകയായിരുന്നു അയ്യരും ഭാര്യയും ഒപ്പം അനുവും ഉണ്ടായിരുന്നു അപ്പോഴാണ് ആമി ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത്… ആമിയെ കണ്ടപ്പോൾ അയ്യർ ദേഷ്യപ്പെട്ടു… എവിടെയായിരുന്നു നീ ഇതുവരെ ഞങ്ങളൊക്കെയെത്ര പേടിച്ചു എന്നറിയാമോ.. വരാൻ താമസിക്കുമെങ്കിൽ നിന്റെ കയ്യിൽ ഫോണില്ലേ ഒരു വാക്ക് വിളിച്ചു പറയാരുന്നില്ലേ.. അങ്കിളെ അവളെ വഴക്ക് പറയല്ലേ എന്താ താമസിച്ചതെന്ന് കാരണം ചോദിക്ക്… അനു പറഞ്ഞു എന്താ മോളെ താമസിച്ചത്… ആമിയുടെ അമ്മ ചോദിച്ചു അമ്മേ അത്… അത്… പിന്നെ വഴിയിൽ വച്ച് അയാൾ… ആമി പേടിച്ച് പേടിച്ച് പറയുന്നത് കണ്ടപ്പോൾ അനു അടുത്തേക്ക് ചെന്നു ആമിയുടെ കയ്യിൽ പിടിച്ചു എന്താടോ എന്താ ഉണ്ടായത് ആരാ തന്നെ വഴിയിൽ നിർത്തി പേടിപ്പിച്ചത് അയാള് ആ.. ആ.. ജീവൻ ജീവനോ…

എന്നിട്ട് അയാൾ എന്താ പറഞ്ഞത് നിന്നോട്… അനു പറഞ്ഞു സഹിക്കുന്നതിന് ഒരു പരിധി ഉണ്ട് അനു… ഇനിയും അവൻ എന്റെ കൊച്ചിന്റെ പുറകെ നടന്ന് ദ്രോഹിക്കാൻ ആണ് ഉദ്ദേശം എങ്കിൽ അവനെ ഞാൻ കൊല്ലും.. അയ്യർ പറഞ്ഞു… അങ്കിളേ ഇങ്ങനെ രോഷം കൊള്ളാതെ ആദ്യം അവൻ എന്താ പറഞ്ഞത് എന്ന് ഒന്ന് ചോദിക്കട്ടെ.. ആമി പറയാൻ ജീവൻ എന്താ പറഞ്ഞത് അത് അനു കഴിഞ്ഞതൊക്കെ മറക്കണമെന്ന് എന്നിട്ട് ഞാൻ അയാളുടെ കൂടെ ജീവിക്കണം എന്ന്… ജീവൻ ജീവൻ അങ്ങനെ പറഞ്ഞോ അനു വിശ്വാസം വരാതെ ചോദിച്ചു അതേ അവസ്ഥയിൽ തന്നെ ആയിരുന്നു ആമിയുടെ അച്ഛനും അമ്മയും… പറയുക മാത്രമല്ല അനു.. റോഡിൽ വച്ച് അയാൾ എന്നെ കാലുപിടിക്കാൻ കൂടി തയ്യാറായ അവസ്ഥയിലായിരുന്നു.. എന്നിട്ട് നീ എന്ത് പറഞ്ഞു… അയ്യർ ചോദിച്ചു ഈ കാര്യത്തിൽ ഞാൻ ഒറ്റയ്ക്ക് ഒരു തീരുമാനം ഇനി ഒരിക്കലും എടുക്കില്ല അപ്പാ… ഞാൻ അയാളോട് പറഞ്ഞു എനിക്ക് അയാളെ പേടിയാണെന്ന്…

സുമേ നീ മോളെ അകത്തേക്ക് വിളിച്ചു കൊണ്ടു പോ അവൾക്ക് കഴിക്കാൻ എന്തെങ്കിലും എടുത്ത് കൊടുക്ക്.. അയ്യർ ഭാര്യയോട് പറഞ്ഞു.. അവർ ആമിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.. എന്താ മോളെ അവൻ പിന്നെയും എന്റെ കൊച്ചിന്റെ പുറകെ നടക്കുന്നത് ചെയ്തതൊന്നും മതിയായില്ലേ അവന്‌… അയ്യർ അനുരാധയോട് ചോദിച്ച ഏയ് അങ്ങനെയൊന്നും ആയിരിക്കില്ല അങ്കിളെ അല്ലെങ്കിൽ ജീവൻ വഴിയിൽ വെച്ച് കാലുപിടിക്കാൻ തയ്യാറാകില്ലായിരുന്നു പിന്നെ നീയെന്താ പറഞ്ഞുവരുന്നത് അവനു മാനസാന്തരം വന്നതാണെന്നൊ.. അങ്ങനെ അല്ല എന്ന് കരുതാൻ നമുക്ക് പറ്റില്ലല്ലോ അങ്കിളേ… എന്തൊക്കെ പറഞ്ഞാലും ആമി ഇപ്പോൾ ജീവന്റെ ഭാര്യയാണ്… നക്ഷത്ര മോള് ജീവന്റെ മകളും..

സ്വന്തം കുഞ്ഞ് കൺമുന്നിൽ കൂടി ഓടി നടന്നിട്ടും ഒന്ന് അടുത്ത് പിടിക്കാൻ പോലും കഴിയുന്നില്ലല്ലോ… അതൊക്കെ ആവും ഈ മാറ്റത്തിന് കാരണം.. അനു പറഞ്ഞു.. എന്നാലും എനിക്ക് അവനെ അങ്ങോട്ട് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നില്ല അയ്യർ പറഞ്ഞു തൽക്കാലം വിശ്വസിക്കേണ്ട അങ്കിളേ ജീവൻ ആയതുകൊണ്ടാണ് മറ്റാരെങ്കിലും കുഴപ്പമില്ലായിരുന്നു… അങ്ങനെയല്ല ജീവന് ശരിക്കും മാറ്റം വന്നിട്ടുണ്ടെങ്കിൽ ആമിയെ ജീവനൊപ്പം വിടണം… നച്ചു മോൾക്ക് അമ്മ മാത്രം പോരല്ലോ അച്ഛനും കൂടി വേണ്ടേ.. മ്മ്… അനു പറയുന്നത് കേട്ട് അയ്യർ ഒന്ന് മൂളി അങ്കിള് പേടിക്കേണ്ട ജീവനല്ല ആരും ഇനി നിങ്ങളെ ഒന്നും ചെയ്യാൻ നവി സമ്മതിക്കില്ല… കൂടാതെ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ… അനു അയ്യരെ പറഞ്ഞ് സമാധാനിപ്പിച്ചു

കുറച്ചു ദിവസങ്ങൾക്കുശേഷം… നച്ചു.. നച്ചു മോളെ… എവിടെയാ നീ.. നച്ചുവിനെ അന്വേഷിച്ച് ആമി വീടിനു ചുറ്റും നടന്നു… എന്തുപറ്റി ആമി ചേച്ചി… ആമി വീടിനു ചുറ്റും നടക്കുന്നത് കണ്ടു നാദി ചോദിച്ചു നാദി മോളെ നീ നക്ഷത്രയെ കണ്ടോ ഇല്ലല്ലോ നച്ചു രാവിലെ ഇങ്ങോട്ട് വന്നതാ അത് കഴിഞ്ഞിട്ട് പിന്നെ കണ്ടില്ല അപ്പോഴേക്കും ബഹളംകേട്ട് അകത്തു നിന്നും എല്ലാവരും ഇറങ്ങി വന്നു… അവരെല്ലാവരും കൂടി നച്ചുവിന് അന്വേഷിച്ച് നടന്നു… റസിഡന്റ് ഏരിയയുടെ ഏകദേശം നടുഭാഗത്ത് ആയി ഒരു ചെറിയ ചിൽഡ്രൻസ് പാർക്ക് സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു… നച്ചു അവിടേക്ക് പോയി കാണും എന്ന് കരുതി അക്ഷയും നൗഫലും അവിടേക്ക് പോയി നോക്കി… അയ്യരും അനുവും കൂടി മറ്റൊരു ഭാഗത്തേക്ക് പോയി ആമി ഭയങ്കരമായി കരയാൻതുടങ്ങി.. അമ്മമാരെല്ലാം കൂടി ആമിയെ ആശ്വസിപ്പിക്കാൻ നോക്കി പക്ഷെ അവർക്ക് അതിന് കഴിഞ്ഞില്ല…

നാദി വേഗം ഫോൺ എടുത്ത് നവിയെ വിളിച്ച് വിവരം പറഞ്ഞു ഏകദേശം ഒരു പത്തു മിനിറ്റിനുള്ളിൽ നവീയും ശ്രീനിയും അവിടേക്ക് വന്നു… അപ്പോഴേക്കും ബാക്കിയുള്ളവരും തിരച്ചിൽ മതിയാക്കി അവിടെ എത്തി എന്തായി.. നവി അവരോട് തിരക്കി അവിടെ എങ്ങും മോൾ ഇല്ല.. നൗഫൽ പറഞ്ഞു.. അത് കേട്ടതും ആമി കുറച്ചുകൂടി ഉച്ചത്തിൽ കരയാൻ തുടങ്ങി… മോള് എന്റെ വീട്ടിൽ ഉണ്ടാവുമോ അമ്മയുടെ ചോദിച്ചോ നവി ആമിയോട് ചോദിച്ചു. അമ്മയവിടെയില്ല അച്ഛമ്മയെയും കൊണ്ട് ആശുപത്രിയിൽ പോയിരിക്കുകയാണ്.. അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സുഭദ്രാമ്മ അച്ഛമ്മയെയും കൊണ്ട് ഒരു ഓട്ടോയിൽ അവിടെ വന്നിറങ്ങി… എല്ലാവരും കൂടി കൂടി നിൽക്കുന്ന കണ്ടു സുഭദ്രമ്മ വേഗം അവിടേക്ക് വന്നു.. എന്താ എന്തു പറ്റി എന്താ എല്ലാവരും ഇവിടെ കൂടി നിൽക്കുന്നത്…

എന്താ മോളെ എന്തിനാ നീ കരയുന്നത് അമ്മയോട് പറയ്.. സുഭദ്രാമ്മ ആമിയോട് ചോദിച്ചു ആമി മറുപടിയൊന്നും പറയാതെ കരഞ്ഞുകൊണ്ടിരുന്നു… നവി… എന്താ മോൾക്ക് പറ്റിയത്.. അവർ നവിയോട് ചോദിച്ചു.. മോളേ കാണുന്നില്ല… മോളേ കാണുന്നില്ലന്നോ… നിങ്ങളെല്ലായിടത്തും നോക്കിയോ.. ഇനിയീ കോളനിയിൽ നോക്കാൻ സ്ഥലമൊന്നുമില്ല… അനു പറഞ്ഞു… നമുക്ക് പോലീസിൽ അറിയിക്കാം.. നൗഫൽ പറഞ്ഞു.. അപ്പോഴാണ് നവിയുടെ വീട്ടിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടത്.. അത് കേട്ട് എല്ലാവരും പരസ്പരം നോക്കി.. നിങ്ങൾ വീട്ടിൽ നോക്കിയോ.. സുഭദ്രാമ്മ ചോദിച്ചു.. ഇല്ല.. നവി പറഞ്ഞു.. ഒരുപക്ഷെ മോള് ഞങ്ങളെ അന്വേഷിച്ചു അവിടേക്ക് പോയി കാണുമെങ്കിലോ.. നമുക്ക് വീട്ടിൽ പോയി നോക്കാം.. സുമിത്രാമ്മ പറയുന്നത് കേട്ട് എല്ലാവരും കൂടി അങ്ങോട്ട് പോയി… അവിടെ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു.. അവർ അകത്തേക്ക് കയറി.. അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 27

കൗസ്തുഭം : ഭാഗം 28

കൗസ്തുഭം : ഭാഗം 29

കൗസ്തുഭം : ഭാഗം 30

കൗസ്തുഭം : ഭാഗം 31