Friday, January 17, 2025
Novel

ഇന്ദ്രധനുസ്സ് : ഭാഗം 7

നോവൽ
******
എഴുത്തുകാരി: ബിജി

ഫോണിലെ റിങ്ടോൺ കേട്ടാണ് ഉണർന്നത് ടൈം നോക്കിയപ്പോൾ അഞ്ചു മണി ഇത്രയും നേരം ഉറങ്ങിയോ…….

ഇതിപ്പോൾ ആരാണാവോ അറിയാത്തൊരു നമ്പറാണ്……..

യദു കോൾ അറ്റൻഡ് ചെയ്തതു…..

ഞാൻ ഇന്ദ്രൻ……
ശ്വാസം നിലച്ചതു പോലെയായി ..

ഇന്ദ്രൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓടിയെത്തിയതും….
കോൾ കട്ട് ചെയ്തു
എന്തോ സഹിക്കാനാവാത്ത നൊമ്പരം മനസ്സിനെ പൊതിയുന്നു.

വലിയ വായിൽ കരഞ്ഞുകൊണ്ട് താഴേക്ക് ഊർന്നിരുന്നു….
നിന്നോടുള്ള പ്രണയത്തിൻ്റെ അഗ്നിയിൽ ഞാൻ വെന്തുരുകുമ്പോൾ

ഒടുവിൽ അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാകുമ്പോഴെങ്കിലും

” ഒരു മാത്ര നീയെന്നെ അറിഞ്ഞിരുന്നെങ്കിൽ

മകളുടെ തലവേദന കുറവുണ്ടോന്നറിയാൻ വന്ന ഗായത്രി കണ്ടത് നിലത്തിരുന്ന് കരയുന്ന യദു വിനെയാണ്

എന്താ….
മോളേ വേദന കുറവില്ലേ

ഗായത്രിയെ കണ്ടതും യദു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അവർക്കു മനസ്സിലായി തലവേദന കൊണ്ടുള്ള കരച്ചിലല്ലെന്ന്

ചന്തുവിൽ നിന്ന് എല്ലാ കാര്യവും ഗായത്രി അറിഞ്ഞിരുന്നു

എന്തിനാ മോളേ നീയിങ്ങനെ സ്വയം നീറുന്നത്

ഒന്നും ഇല്ലമ്മേ
ഞാനിപ്പോൾ ഓക്കെയാണ്

വാ എന്നാൽ താഴെ വന്നിരിക്ക്
കൊച്ചിങ്ങനെയിരുന്നാൽ അമ്മയ്ക്ക് സങ്കടമാ

യദുവിന് കുറ്റബോധം തോന്നി
ഞാൻ എൻ്റെ അമ്മയെ വിഷമിപ്പിക്കുന്നു.

മുഖത്തു സന്തോഷം വരുത്തി
എന്നാ വാ ഗായൂ ഒരു ചായ പിടിപ്പിക്കാം
ചിരിച്ചോണ്ട് പറഞ്ഞിട്ട്; അതേ ഞാൻ മുഖമൊന്ന് വെള്ളം കാണിക്കട്ട്.
യദു ഫ്രഷായി താഴേക്കിറങ്ങുമ്പോഴേക്കും കാളിങ് ബെൽ അടിച്ചു.

ഗായത്രി ഡേർ തുറന്നു യദുവും അങ്ങോട്ടു ചെന്നു ‘
അഖിലേട്ടൻ ….

ഗായൂ ഇത് – ഞങ്ങളുടെ കോളേജിലെ ചെയർമാനാണ്

ഗായത്രിക്ക് ആളെ മനസ്സിലായി
വരൂ കയറി ഇരിക്കൂ

ഗായത്രി ക്ഷണിച്ചു.

ഇരിക്ക് അഖിലേട്ടാ സോഫാ ചൂണ്ടി യദ്യ പറഞ്ഞു.
നിങ്ങളു സംസാരിക്ക്.ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം ഗായത്രി കിച്ചണിലേക്ക് പോയി

യാദവി എനിക്ക് സീരിയസ്സായിട്ട് കുറച്ചു പറയാനുണ്ട്

ഇന്ദ്രനെ കുറിച്ചാണെങ്കിൽ എനിക്ക് കേൾക്കണ്ട

പിന്നാരെ കുറിച്ചാ നിനക്കു കേൾക്കേണ്ടത്.

ഇന്ദ്രേട്ടനെ കുറിച്ചാ എനിക്കു പറയാനുള്ളത്

അതു പറഞ്ഞിട്ടേ ഞാൻ പോകുന്നുള്ളു.
അഖിലിനും ദേഷ്യമായി

യദു ഒന്നും മിണ്ടിയില്ല

ഇന്ദ്രേട്ടന് ആക്സിഡൻ്റായപ്പോൾ റൂമിൽ കൊണ്ടുവന്നതിനു ശേഷമാ ഞാൻ നിന്നെ വിളിക്കുന്നത്.
ഇന്ദ്രേട്ടൻ്റെ മുന്നിൽ വച്ചാണ് നിന്നോട് ദേഷ്യപ്പെട്ടത്
ആരോടാ സംസാരിക്കുന്നതെന്നു എന്നോടു ചോദിച്ചപ്പോഴാ യാദവി എന്നു പറഞ്ഞതും
.കാൾ കട്ടാകാഞ്ഞതുകൊണ്ട് അവിടെ നടന്നതൊക്കെ ഞങ്ങളറിഞ്ഞു.

നീ സങ്കടപ്പെട്ട് കരയുമ്പോൾ ഇന്ദ്രേട്ടൻ്റേയും കണ്ണു നിറഞ്ഞിരുന്നു.

എൻ്റടുത്ത് പറഞ്ഞു യാദവിയെ കാണണമെന്ന്.
ആ കണ്ണുകളിൽ നിന്നോടുള്ള പ്രണയം എനിക്കറിയാൻ കഴിഞ്ഞു.

ഇന്ദ്രേട്ടൻ നിന്നോട് ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വെറും വാക്കല്ല

ചെറുപ്പം മുതൽ ഞാൻ കാണുന്നതാണ് ഒരു പെണ്ണിൻ്റെ പുറകെ പോയിട്ടും ഇല്ല. ഇന്ദ്രേട്ടൻ്റെ പിന്നാലെ വന്നവരെ ഒന്നു തിരിഞ്ഞു നോക്കിയിട്ടു കുടീ ഇല്ല

ഇന്ദ്രേട്ടൻ യാദവിയെ സ്നേഹിക്കുന്നു.
യാദവിയുടെ കണ്ണൊന്നു തിളങ്ങി

ഇന്ദ്രൻ്റെ ഫാമിലി യദു ചോദിച്ചു.

അമ്മ മാത്രം അഖിൽ പറഞ്ഞു

എനിക്കിപ്പോഴും അത്ഭുതം അതല്ല ഇന്നലെ കാലത്ത് നിൻ്റെ ഇഷ്ടം നീ പറഞ്ഞു
പക്ഷേ ഇന്ദ്രേട്ടനും നിന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ
എന്തോ ഒരു പൊരുത്തക്കേട്
അതിനേ കുറിച്ച് ചോദിച്ചപ്പോൾ ഉറക്കെ ചിരിച്ചു.

അങ്ങേർക്ക് ചിരിച്ചാ പോരെ
മറ്റുള്ളവരുടെ വേദന അറിയേണ്ടല്ലോ യദുവിന് കലിപ്പായി.

യദു ഞാനിപ്പോൾ വന്നത് നി സീരിയസ്സായി മനസ്സിലാക്കണം
വല്ലാത്തൊരു സാഹചര്യത്തിൽ വളർന്നു വന്നാളാണ് ഇന്ദ്രേട്ടൻ

ശരിക്കും പറഞ്ഞാൽ ജീവിതത്തോട് പടവെട്ടി മുന്നേറിയവൻ

ഗായത്രി ചായയുമായെത്തി
തന്നെ കണ്ടപ്പോൾ അഖിൽ സംസാരിക്കുന്നതു നിർത്തിയപ്പോൾ ഒന്നും മിണ്ടാതെ ചായ കൊടുത്തട്ട് പോയി.
തീക്കനലും കൊണ്ടു നടക്കുന്നവൻ
അങ്ങനെയൊരു അവസ്ഥയിലുള്ള ആൾ ഇത്തിരി ദേഷ്യം കൂടിപ്പോയെങ്കിൽ അതയാളുടെ മാത്രം കുറ്റമല്ല
നമ്മൾ ഓരോരുത്തരുടേയും കുറ്റം

എന്താ ഇന്ദ്രൻ്റെ പ്രശ്നം
എനിക്കത് പറയാൻ കഴിയില്ല.
ഇന്ദ്രേട്ടൻ എപ്പോഴെങ്കിലും നിൻ്റടുത്ത് പറയും
നീ ആദ്യം കോൾ ചെയ്തപ്പോൾ
താല്പര്യമില്ലെന്നു പറഞ്ഞത്
നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല.

ഇന്ദ്രേട്ടന് ആക്സിഡൻ്റായതു അറിഞ്ഞിട്ട് എട്ടൻ്റെ അമ്മയ്ക്ക് നെഞ്ചുവേദനയായി

അയ്യോ എന്നിട്ട് യദ്യ ചോദിച്ചു
കുഴപ്പമൊന്നുമില്ല

വീടിനടുത്തുള്ള ക്ലിനിക്കിൽ പോയി കാണിച്ചു.
ഇപ്പോൾ വീട്ടിലാണോ

അതേ വകയിലൊരു ബന്ധു കൂടെയുണ്ട്.
മണികണ്ഠൻ …
മണിച്ചേട്ടനുള്ളത് വലിയെരു ആശ്വാസമാ

ഈ വിഷമത്തിലിരിക്കുമ്പോഴാ നിൻ്റെ കോളു വന്നത്

പിന്നെയും നീ വിളിച്ചു. ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെയാ
ഇന്ദ്രേട്ടൻ അങ്ങനെയൊക്കെ സംസാരിച്ചത്
ഇന്ദ്രേട്ടനെ ന്യായീകരിക്കുകയല്ല.
ഏട്ടൻ ചെയ്തത് തെറ്റുതന്നെയാണ്

ഇപ്പോഴവിടെ ഭയങ്കര ബഹളമാ
ട്രീറ്റ്മെൻ്റ് ചെയ്യാൻ സമ്മതിക്കുന്നില്ല

ഹോസ്പിറ്റലിൽ നിന്ന് പോണമെന്നാണ് പറയുന്നത്
യദുവിന് കണ്ണ് നിറഞ്ഞു. രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ല. ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നതും കാണാം.

ഇതുവരെ വെള്ളം പോലും കുടിച്ചിട്ടില്ല.
എനിക്കറിയില്ല എന്തു ചെയ്യണമെന്ന്

ഇന്ദ്രേട്ടൻ്റെ ഒരു ഫ്രണ്ടിനെ ഇരുത്തിയിട്ടാണ് ഞാനിങ്ങോട്ടു വന്നത്.

നീ ഒന്നു വന്നാൽ എല്ലാം ഓകെ ആകും
ഈശ്വരാ ഞാൻ കാരണം എന്തെല്ലാം പ്രശ്നങ്ങൾ ‘

എന്നെ കണ്ടുമുട്ടിയപ്പോൾ മുതൽ തുടങ്ങിയതാ ഇന്ദ്രൻ്റെ കഷ്ടകാലം യദു മനസ്സിലോർത്തു.

ഇപ്പോൾ ഇന്ദ്രൻ്റെ അമ്മയ്ക്കും
ഒന്നും ആലോചിക്കാതെ പറഞ്ഞു ഞാൻ വരാം.
ഗായൂ ഞാൻ പെട്ടെന്ന് വരാം
അവരുടെ സംസാരം ഗായത്രി കേട്ടിരുനു.
ഗായത്രി കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു.
അഖിലിനോടു പറഞ്ഞു

ഞാനൊരു പെൺകുട്ടിയുടെ അമ്മയാണ്

എൻ്റെ മകളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ അവളുടെ അമ്മയായി ഇരിക്കുന്നതിൽ അർത്ഥമില്ല.

അഖിലിൻ്റെ കൂടെ വിടാം തിരിച്ച് കൊണ്ടുവിടണം
പിന്നെ യദുവിനോടായി പറഞ്ഞു നിനക്ക് ശരിയെന്നു തോന്നുന്നത് നിനക്ക ചെയ്യാം
അതിൻ്റെ പേരിൽ പിന്നീട് വിഷമിക്കേണ്ടി വരരുത്

ശരി സമയം കളയണ്ട വേഗം പോയിട്ടു വരു
അവർ ഗോസ്പിറ്റലിലേക്ക് തിരിച്ചു

അഖിൽ റൂമിലേക്ക് കയറി യദു പുറത്തു തന്നെ നിന്നു.
ടാ നീയിതെവിടെപ്പോയതാ
ഇന്ദ്രേട്ടൻ എന്തെങ്കിലും കഴിച്ചോ

എവിടുന്ന് ആരോടാണോ ഇത്രയ്ക്കു വാശി മനു ആണത് പറഞ്ഞത്

മനു എന്നാൽ നീ പൊയ്ക്കോടാ ഇവനിവിടുണ്ടാകും

ഞാനില്ലേ ഞാനും പോകുവാ ചിരിച്ചോണ്ടതും പറഞ്ഞ് യാദവിയുടെ കൈയ്യിൽ പിടിച്ച് അകത്തോട്ട് വന്നൂ

അവളെ കണ്ടതും മൂടിക്കെട്ടിനിന്ന മുഖമൊന്നു തെളിഞ്ഞു

ഇന്ദ്രനെ കാണില്ല മിണ്ടില്ല എന്നൊക്കെ വലിയ വീരവാദം മുഴക്കിയ യദുവിൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

ഒരു ദിവസം കൊണ്ട് ഇന്ദ്രനാകെ തളർന്നതു പോലെ

അയ്യോ തമ്പുരാട്ടി വന്നോ
പെട്ടെന്നവൻ്റെ മുഖം ദേഷ്യം കൊണ്ട് മൂടി

ഇന്ദ്രൻ കട്ടിലിൽ ഇരിക്കുകയായിരുന്നു.
അവൻ്റെ അടുത്ത് പോയിരുന്നു.

നിന്നോടാരു പറഞ്ഞെടി എൻ്റടുത്തിരിക്കാൻ

യദു അപ്പോഴും ഒന്നും മിണ്ടിയില്ല.

ഇന്ദ്രേട്ടാ ഞങ്ങൾ പുറത്തുണ്ടാവും
അഖിലും മനുവും പുറത്തു പോയി

യദു വിറയലോടെ അവൻ്റെ കൈയ്യിൽ പിടിച്ചു. എന്നെ ഇഷ്ടമല്ലേ….

കലിപ്പ് കുറച്ചു കുറഞ്ഞതുപോലെ തോന്നി

ഞാനൊരു കാര്യം പറയട്ടെ സാധിച്ചു തരുവോ

ഇതെന്തു ഭാവിച്ചാണോ
ഇന്ദ്രൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല.

എന്താ ഞാൻ സാധിച്ചു തരേണ്ടത്

അതു പറഞ്ഞപ്പോൾ ഒരു കുറുമ്പുണ്ടായിരുന്നു മുഖത്ത്

അയ്യടാ എന്താ ആഗ്രഹം
പിന്നെന്താടി

എനിക്ക്….

ങാ നിനക്ക്

എനിക്ക് വിശക്കുന്നു.
തൊലച്ചു ഞാനെന്തൊക്കെയോ പ്രതീക്ഷിച്ചു

എന്താടി നീയൊന്നും കഴിച്ചില്ലേ
ഇല്ല.

മുരടൻ കാരണം എൻ്റെ വിശപ്പും ദാഹവും എല്ലാം പോയില്ലെ
മുരടൻ നിൻ്റെ കെട്ടിയോൻ

യ്യോ ആരെപ്പറഞ്ഞാലും കെട്ടിയോനെ പറയല്ലേ

എന്താടി പറഞ്ഞാൽ
ആളിത്തിരി കലിപ്പനാ

ഒരു കള്ള സാഹിത്യകാരൻ
എൻ്റെ കലിപ്പ് മോള് കാണാൻ കിടക്കുന്നതേയുള്ളു

ദാ അവിടെ എന്തൊക്കെയോ ഇരിപ്പുണ്ട് എടുത്ത് കഴിക്ക്

എന്നാ ഒരു കാര്യം ചെയ്യാം യദു പറഞ്ഞു നമ്മുക്ക് രണ്ടു പേർക്കും കൂടി കഴിക്കാം

അവള് പൊതി തുറന്നു നോക്കിയപ്പോൾ
പൊളിച്ചു

ചോറ്, സാമ്പാർ തോരൻ അവിയൽ അച്ചാർ മോര് കിടിലം

അപ്പോൾ എങ്ങനെയാ തുടങ്ങാം അല്ലേ
അവൾ വേഗം ചോറിൽ സാമ്പാറൊഴിച്ച് ഇളക്കി ഇന്ദ്രൻ്റെ വായിൽ വച്ച കൊടുത്തു

അവനൊന്നു വല്ലാതായി കണ്ണൊന്നു നിറഞ്ഞു.

അവൻ മതിയെന്നു പറയുന്നതു വരെ അവൾ ചോറ് വാരിക്കൊടുത്തു.

അമ്മയല്ലാതെ ആരും തനിക്ക് വാരി തന്നിട്ടില്ല
ഇന്ദ്രൻ്റെ മനസ്സ് നിറഞ്ഞു

അതേ എനിക്കൊരു കാര്യം പറയാനുണ്ട്.
എന്താടി
എനിക്ക് ഇയാളോട് സംസാരിക്കാനുണ്ട്. ഇപ്പോഴല്ല ഇതൊക്കെ ഭേദമായിട്ട്

അപ്പോഴിയാൾ ഇയാളുടെ ഡിമാൻഡും ആയിട്ട് വരരുത് ‘

നോക്കാം
ഇന്ദ്രാ പ്ലീസ്
ശരി കാണാം

ഇന്ദ്രാ നിന’ക്കെന്നെ ഇഷ്ടമാണോ
അവൻ്റെ കണ്ണുകൾ അവളുടെ കണ്ണിനെ നേരിട്ടു.

ഒരുപാടിഷ്ടമാനിന്നെ
സോറി ഇന്നലെ വിഷമിപ്പിച്ചതിന്

എനിക്കെത്രമാത്രം വിഷമമായെന്നോ
ഇന്ദ്രാ നീയില്ലാതെ പറ്റില്ലെനിക്ക്

വെള്ളാരംകണ്ണുകൾ പ്രണയത്താൽ പരവശയായി

അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു
യദുവിൻ്റെ ഉടലൊന്നു വിറച്ചു

അവൻ്റെ കൈകൾ അവളുടെ മുഖത്ത് കുസൃതി കാട്ടി

അവളുടെ നീണ്ട നാസികയിൽ ചുവന്നു തുടുത്ത അധരങ്ങളിൽ കൈകളാൽ അവൻ കവിതയെഴുതുകയായിരുന്നു.

അവൾ കുറുകിക്കൊണ്ട് അവനോട് ഒട്ടിച്ചേർന്നിരുന്നു.

അവളുടെ കുറുകൽ അവൻ്റെ വികാരങ്ങളെ തൊട്ടുണർത്തി

ആവേശത്തോടെ ചുവന്നുതുടത്ത അധരങ്ങളെ നുകർന്നു’

അവളൊന്നുയർന്നു അവൾ കൂടുതൽ അവനോട് ചേർന്നു

അവളുടെ ഇടുപ്പിൽ അവൻ തൊട്ടതും അവളൊന്നു പിടച്ചു

രണ്ടും പേർക്കം ശ്വാസം നിലയ്ക്കുന്ന അവസ്ഥയിൽ ചുണ്ടുകൾ വേർപെട്ടു

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6