Wednesday, December 18, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 12

നോവൽ
******
എഴുത്തുകാരി: ബിജി

“വിടെടാ എൻ്റെ കൊച്ചിനെ ”
വിഷ്ണുവർദ്ധൻ കോപത്താൽ
വിറയ്ക്കുന്നുണ്ടായിരുന്നു……

യദുവിനെ പിടിച്ച് വലിച്ച് കാറിൽ കയറ്റി കൊണ്ടുപോയി…….

അവൾ…”ഇന്ദ്രാ… ഇന്ദ്രാ”ന്നു വിളിക്കുന്നുണ്ടായിരുന്നു

ആഴിയിൽ നിന്ന് ഉത്ഭവിച്ചു വരുന്ന തിരമാലകളെക്കാൾ ഇത്രയും നാൾ അടക്കിപ്പിടിച്ചിരുന്ന മനസ്സിലെ ആർത്തിരമ്പി വരുന്ന സംഘർഷങ്ങളിൽ അവനൊന്ന് ആടിയുലഞ്ഞു…..

അറിവായ പ്രായം മുതലുള്ള “”ഒറ്റപ്പെടലുകൾ…
അപമാനങ്ങൾ”‘ .. ആ ഓർമ്മകൾ എത്തുമ്പോൾ ഇന്നും ഒരു മരവിപ്പാണ്…

ഇനിയൊരു നഷ്ടം.. തൻ്റെ ജീവനെ തൻ്റെ പെണ്ണിനെ
അതൊരിക്കലും ഇന്ദ്രന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

ഇന്ദ്രാ… എന്നുള്ള വിളി അവൻ്റെ ചെവിയിൽ മുഴങ്ങി കേട്ടു …
താൻ കാരണം ഒരു പെൺകുട്ടി വേദനിക്കുന്നു..

ശരിക്കും പറഞ്ഞാൽ തന്നിലേക്കവളെ വലിച്ചടുപ്പിച്ചതല്ലേ.തൻ്റെ ഇഷ്ടം അവളിൽ അടിച്ചേൽപ്പിച്ചു.

“യാദവി”….. ആ പേരിനു പോലും ഇന്ദ്രൻ്റെ ശ്വാസഗതിയെ വ്യതിചലിപ്പിക്കാൻ സാധിക്കും …

യാദൃശ്ചികമായി ജീവിതത്തിലേക്ക് കടന്നു വന്നവൾ പക്ഷേ അവളറിയാതെ തന്നെ ജീവിതത്തിൻ്റെ ഭാഗമായി മാറി…

ആ ഡയറിയിലെ ഓരോ വരികളും നിനക്കുള്ള ഓർമ്മപ്പെടുത്തലുകളാണ് ഇന്ദ്രൻ്റെ തുടക്കവും ഒടുക്കവും നിന്നിലാണ്…..

ആ ഡയറി അവളുടെ ജീവൻ്റെ തുടിപ്പായി മാറിയെന്ന് മനസ്സിലായത് ഞാൻ ആ കോളേജിൽ എത്തിയപ്പോഴാണ്…..

കോളേജ് ആഡിറ്റോറിയത്തിലെ ബാനറിൽ ഇന്ദ്രധനുസ്സെന്ന പേരീൽ പ്രണയ പരവശത്തോടെ നോക്കുന്നതും നിറഞ്ഞു വന്ന കണ്ണുകളാൽ ചുറ്റുമെന്നെ തേടുന്നത് ഞാനറിഞ്ഞു….

അല്ലെങ്കിൽ അവളുടെ പ്രണയം അവൾക്കു കാട്ടിക്കൊടുത്തു അവളുടെ മാത്രം പ്രീയപ്പെട്ടവൻ അവളുടെയടുത്തെത്തിയെന്ന്….

നിറഞ്ഞ മിഴികളിലൂടെ ഞാനറിഞ്ഞു അവളുടെ പ്രണയം…. ആ പ്രണയത്തിൻ്റെ അധിപൻ ഞാനാണെന്ന്

എനിക്കു വേണ്ടി ചുവന്ന റോസാ പൂക്കളുടെ ബൊക്കെയും ആയി അവൾ എൻ്റെടുത്ത് വന്നപ്പോൾ

എൻ്റെ കണ്ണുകളുമായി ആ മിഴികൾ ഇടഞ്ഞപ്പോൾ ഈ ലോകം ആ കണ്ണുകളിൽ നിശ്ചലമായതു പോലെ തോന്നി…

ബൊക്കെ തന്നിട്ട് ആരും കാണാതെ അവൾ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നത് ഞാനറിഞ്ഞിരുന്നു.

ആ നിമിഷമവളെ ചേർത്തു പിടിക്കണമെന്നു ആഗ്രഹിച്ചു പക്ഷേ ഞാൻ എന്നെ അടക്കി നിർത്തി…

കവിത ചൊല്ലിക്കൊണ്ട് പ്രൊപ്പോസ് ചെയ്തത് സത്യത്തിൽ എന്നെ ഞെട്ടിച്ചു.

ആ ഓർമ്മയിൽ ഇന്ദ്രനൊന്നു ചിരിച്ചു. പെണ്ണ് പേരു പറയാഞ്ഞത് ഭാഗ്യം ഇല്ലേൽ പെട്ടു പോയേനെ .

മിക്കവാറും ഇവള് വേറെന്തെങ്കിലും ഒപ്പിക്കും എന്നു ഭയന്നിട്ടാണ് അവളും കൂട്ടുകാരികളും അടുത്തുവന്നപ്പോൾ ദേഷ്യത്തിൽ സംസാരിച്ചത്

അപ്പോഴേക്കും പെണ്ണ് തനി സ്വഭാവം കാണിച്ചു. ഐ ലവ് യൂ ന്ന് പറഞ്ഞപ്പോൾ ശരിക്കും ചിരിയാണ് വന്നത്

പിന്നവിടെ നില്ക്കാൻ തോന്നിയില്ല അതാണ് പെട്ടെന്ന് വണ്ടിയും എടുത്ത് പോയത്.
നിന്നോടൊപ്പമുള്ള നിമിഷങ്ങളാണ് ഞാൻ സന്തോഷിച്ചിട്ടുള്ളത്

ചിലപ്പോഴൊക്കെ മനസ്സിൽ ഒഴുകിയിറങ്ങുന്ന വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാറില്ല
നിന്നെ ചേർത്തു പിടിക്കുമ്പോൾ മറ്റെല്ലാം മറക്കുന്നു.

നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ഇന്ദ്രൻ ഇല്ല എന്തോ തീരമാനിച്ചുറപ്പിച്ചതു പോലെ ഇന്ദ്രൻ വണ്ടിയെടുത്തു.

*****************************************
*****************************************

യാദവി ഇന്നോളം അച്ഛനെ ഈ ഭാവത്തിൽ കണ്ടിട്ടില്ല’.. ..ദേഷ്യത്താൽ വിറയ്ക്കുന്ന അച്ഛൻ യദുവിൻ്റെ സങ്കല്പ്പത്തിന് അപ്പുറമായിരുന്നു. ഒരിക്കലും ഗായൂൻ്റെ അടുത്തു പോലും മുഖം കറുത്ത് കണ്ടിട്ടില്ല….

വീട്ടിലെത്തുവോളം വിഷ്ണുവർദ്ധൻ യദുവിനെ ഒന്നു നോക്കുക കൂടി ചെയ്തില്ല….

തൻ്റെ ജീവിതം ഇരുൾ മൂടാൻ പോകുന്ന പോലേ… എന്തോ.. ഒരു ഭയം അവളുടെ ഉള്ളിൽ നിറഞ്ഞു.

അച്ഛൻ്റെ മുഖo ഇപ്പോഴും ദേഷ്യത്തിൽ തന്നെ…. വീട്ടിലെത്തിയതും
അച്ഛാ… ഞാൻ പറയുന്നതൊന്നു കേൾക്ക്…

കുഞ്ഞുന്നാൾ മുതൽ ഈ കൈ പിടിച്ചല്ലേ നടന്നത് … എൻ്റെ എല്ലാ ആഗ്രഹങ്ങളിലും ഒപ്പം നിന്നിട്ട്…
പറയാൻ വന്നത് അവളൊന്നു വിഴുങ്ങി….

“നിർത്ത്”…. നീയിനി ഒന്നും മിണ്ടരുത്… വിഷ്ണുവർദ്ധൻ അവളെ കേൾക്കാൻ ശ്രമിച്ചില്ല.

ഇതെന്താ അച്ഛനും മോളും ഒന്നിച്ചാണല്ലോ.. ഗായത്രി അവരുടെ അടുത്തേക്ക് വന്നു.

ഗായൂ ..”.നമ്മുടെ മകളുടെ കല്യാണം ഫിക്സ് ചെയ്തു.”…
എൻ്റെ സുഹൃത്തിൻ്റെ മകൻ.. ധ്രുവ്…

യാദവിയിൽ ആ വാക്കുകൾ കൂരമ്പുകളായി ഹൃദയത്തിൽ പതിച്ചു.
അഗ്നി ചുഴിയിൽ അകപ്പെട്ടതു പോലെ
അവളൊരാശ്രയത്തിനെന്ന വണ്ണം സ്റ്റെയറിൻ്റെ കൈവരികളിൽ പിടിച്ചു.

ഗായത്രിയും അന്ധാളിച്ചു പോയി
ഇതെന്താ ഇത്ര പെട്ടെന്ന് അവൾ പഠിക്കുകയല്ലേ …
പഠിത്തം… എല്ലാം നിർത്തിക്കോ.. ഇനി ഇവള് പഠിക്കേണ്ട…

ഇത്ര നാളും ഇങ്ങനെയല്ലല്ലോ പറഞ്ഞോണ്ടിരുന്നത് പെൺകുട്ടികൾക്ക് വിവാഹമല്ല അത്യാവശ്യം നല്ല വിദ്യാഭ്യാസവും സ്വന്തം കാലിൽ നില്ക്കാനുള്ള പ്രാപ്തിയും ആണന്നല്ലേ എട്ടനെന്തു പറ്റി

ഒന്നും വേണ്ട പഠിത്തവും ജോലിയും… ഹും..
മറ്റുള്ളവർക്കും അതുതോന്നണ്ടേ…
എൻ്റെ തീരുമാനത്തിൽ മാറ്റമില്ല

“”മറ്റുള്ളവർ””… ഞാനത്രയ്ക്ക് അന്യയായോ.. അച്ഛനെന്നെ വീണ്ടും വീണ്ടും തകർക്കുകയാണോ…

അച്ഛൻ്റെ മകളാണ് ഞാൻ വാശിയുടെ കാര്യത്തിൽ അച്ഛനോളം പോന്നവൾ… ഇന്ദ്രനെ എനിക്കിഷ്ടമാണ്…
യദുവിൻ്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടേൽ അതയാളുടേതായിരിക്കും

അച്ഛൻ കരുതുംപോലെ ഞാൻ അയാളുടൊപ്പം ഇറങ്ങിപ്പോവില്ല’
അച്ഛൻ്റെ സമ്മതത്തോടെ മാത്രമേ അത് നടക്കൂ പക്ഷേ ഇപ്പോഴെനിക്ക് പഠിക്കണം

അച്ഛനെ എതിർത്ത് സംസാരിച്ചതല്ല. ചെറുപ്പത്തിൽ ഒരു ചോക്ളേറ്റു വാങ്ങി തന്നാൽപ്പോലും എൻ്റെ ഇഷ്ടം നോക്കും ഐസ്ക്രീം വാങ്ങിച്ചാലും എനിക്കിഷ്ടമുള്ള പ്ലേവർ തിരഞ്ഞെടുക്കും എന്തിന് ഡ്രസ്സ് എടുക്കുമ്പോഴും എനിക്കിഷ്ടമുള്ള കളർ വാങ്ങിത്തരും.

സ്വന്തം ജീവിതത്തിലെ സുപ്രധാന തീരുമാനം വരുമ്പോൾ മാത്രം അവിടെ ഇഷ്ടങ്ങളില്ല അഭിപ്രായങ്ങളും ഇല്ല. എന്തെങ്കിലും പറഞ്ഞാലോ അനുസരണയില്ലാത്തവൾ

ഇത്രയും പറഞ്ഞ് അവൾ സ്റ്റെയർ കയറാൻ തുനിഞ്ഞപ്പോൾ
നീയൊന്നു നിന്നേ …. വിഷ്ണുവർദ്ധൻ അവളെ വിളിച്ചു..
അവൾ തിരിഞ്ഞ് അച്ഛനെ നോക്കി ഇപ്പഴും ആ മുഖം കടുത്തു തന്നെയിരിക്കുന്നു.

നിൻ്റെ തീരുമാനം നീ പറഞ്ഞു എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് ഏറ്റവും ബെസ്റ്റ് കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ധ്രുവ് ഡോക്ടറാണ് സ്വന്തം ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. എൻ്റെ മകൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ബന്ധമാണിത്.

ഒന്നോർത്തോളൂ ഈ വിവാഹമേ നടക്കൂ.മറ്റെതെല്ലാം മറന്നേക്കൂ പിന്നെ പഠിക്കണമെങ്കിൽ പഠിക്കാം ഈ സൺഡേ അവർ വരും നിന്നെ കാണാൻ

ആറു മാസം കഴിയുമ്പോൾ എക്സാം അല്ലേ അതുകഴിഞ്ഞ് വിവാഹം നടത്തും ഉം പൊയ്ക്കോ…. പറഞ്ഞവസാനിപ്പിച്ചതു പോലെ വിഷ്ണുവർദ്ധൻ സ്വന്തം മുറിയിലേക്ക് പോയി.

ഗായത്രിയും വല്ലാത്ത അവസ്ഥയിലായിരുന്നു. മകൾക്ക് ഇന്ദ്രനോടുള്ള സ്നേഹം എത്രത്തോളമാണെന്നറിയാം

ഇന്ദ്രനേയും അവർക്ക് ഒരു പാടിഷ്ടമായിരുന്നു. മൈഥിലിയാണേലും നല്ല വ്യക്തിത്വത്തിനുടമയാണ്. യദുവിനെ അവർക്ക് ജീവനാണ്. അവരുടെ കൂടെ തൻ്റെ മകൾ സന്തോഷവതിയായിരിക്കും

ഇനി എന്തു ചെയ്യാൻ സാധിക്കും. അദ്ദേഹമാണേൽ ഒന്നു തീരുമാനിച്ചാൽ അതിൽ നിന്നും പിന്നോട്ടു മാറില്ല.

ഈശ്വരാ സന്തോഷം കളിയാടിയിരുന്ന എൻ്റെ കുഞ്ഞുകുടുംബം അശാന്തിയിലേക്ക് നീങ്ങുകയാണോ

യദു അമ്മയെ ഒന്നു നോക്കിയിട്ട് മുകളിലേക്ക് പോയി റൂമിലെത്തിയതും തളർന്നവൾ ബെഡ്ഡിലേക്ക് കിടന്നു.

ഇനിയെന്ത്???
തൻ്റെ മാത്രം ഇന്ദ്രൻ….
എല്ലാം അവസാനിക്കുകയാണോ
അവൻ്റെ ഓർമ്മയിൽ കണ്ണുനീർ പൊഴിച്ചു കൊണ്ടിരുന്നു.

ചന്തു വന്നു വിളിച്ചപ്പോഴാണ് അവൾ ഡോർ തുറന്നത്. എന്നതാടി നിൻ്റെ മുഖം വല്ലാണ്ടിരിക്കുന്നത്

ഇന്ദ്രൻ കോളേജിൽ വന്നായിരുന്നോ ..
ങാ.. വന്നു ….അതു പറയാനാ ഞാനിപ്പോൾ വന്നത് സാറിനെ ഒന്നു വിളിക്കാൻ പറഞ്ഞു.

എന്താടി രണ്ടും കൂടീ വീണ്ടും തല്ലുകൂടിയോ??
സാറിന് എന്തോ ടെൻഷൻ പോലെ തോന്നിയെനിക്ക്…

യദു എല്ലാ സംഭവങ്ങളും അവളോട് പറഞ്ഞു.
യ്യോ!! ..ആകെ പൊല്ലാപ്പായല്ലോ
അങ്കിൾ ഇങ്ങനെ പെരുമാറുമെന്ന് സത്യമായും ഞാൻ വിചാരിച്ചില്ല.

ഗായാൻ്റീ എതിർത്താലും അങ്കിൾ സപ്പോർട്ടായിരിക്കുമെന്നാ ഞാൻ കരുതിയത്.

ഒരു കാര്യം ചെയ്യ് നീ എന്തായാലും സാറിനോട് സംസാരിക്ക് പിന്നെ ആറ് മാസം ടൈം ഉണ്ടല്ലോ
ശരിയാകുമെടി… എന്നാൽ ഞാൻ പോട്ടെ കോളേജിൽ നിന്ന് നേരെ ഇങ്ങോട്ടാ വന്നത്

അവൾ പോയതും യദു ഇന്ദ്രനെ വിളിച്ചു.
ഇന്ദ്രൻ കോൾ അറ്റൻഡ് ചെയ്തതും ഇന്ദ്രാ .. ന് വിളിച്ച് കരച്ചിലായി

“കൊച്ചേ”… എന്തിനാടി കരയുന്നെ
ഞാനില്ലേ നിനക്ക്…
പോട്ടെ… നീയിങ്ങനെ സങ്കടപ്പെടാതെ ഞാൻ വന്ന് അച്ഛൻ്റെയടുത്ത് സംസാരിക്കാം,

അവൻ്റെ ശബ്ദം കേട്ടതും യദു കൂടുതൽ തളർന്നു
ഇന്ദ്രാ…. അച്ഛൻ എൻ്റെ കല്യാണം ഫിക്സ് ചെയ്തു. ഞാൻ….

ബാക്കിപ്പറയുന്നതിന് മുൻപേ എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം കേട്ടു ഫോൺ ഡിസ്കണക്ടായി
യദ്യവിന് ഭയം തോന്നി …
തിരിച്ചുവിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് എന്നു കേട്ടു .

എന്തൊരു പരീക്ഷണം ഇനി എന്തു ചെയ്യാനാ..
നേരം വെളുക്കുവോളം ഇന്ദ്രൻ്റെ ഫോണിൽ വിളിച്ചിട്ടും സ്വിച്ച്ഡ് ഓഫായിരുന്നു.

കോളേജിൽ വച്ച് കാണാം എന്നു വിചാരിച്ച് അവൾ റെഡി ആയി ഇറങ്ങുമ്പോൾ അച്ഛനെക്കണ്ടു
അവൾ കഴിക്കാനൊന്നും നിന്നില്ല’

സ്കൂട്ടിയെടുക്കാൻ പോയതും അച്ഛൻ പറഞ്ഞു വേണ്ട ഞാൻ കൊണ്ടു വിട്ടോളാം യദു ഒന്നും മിണ്ടിയില്ല കാറിൽ കയറി കൂടെ ചന്തുവും വന്നു.

സാധാരണ അച്ഛൻ്റെ കൂടെ പുറത്തേക്ക് പോകുമ്പോൾ കാറിനുള്ളിൽ അച്ഛനും മോളും ഭയങ്കര ബഹളം ആയിരിക്കും

കോളേജിൽ എത്തിയപ്പോൾ അവരിറങ്ങിയതും വിഷ്ണുവർദ്ധൻ പറഞ്ഞു വൈകുന്നേരം ഞാൻ വന്നോളാം’ അവളെ ഒന്നു നോക്കുകകൂടി ചെയ്യാതെ വണ്ടി എടുത്തു –

കാർ പാർക്കിങിലെങ്ങും ഇന്ദ്രൻ്റെ വണ്ടി കണ്ടില്ല യദു നിരാശയിലായി അന്നത്തെ ദിവസം ഇന്ദ്രൻ കോളേജിലെത്തിയില്ല.

അഖിലേട്ടനോടു ചോദിച്ചപ്പോൾ അറിയില്ലെന്നു പറഞ്ഞു
യദുവിന് വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു കൂട്ടുകാരോടു പോലും ഇടപഴകാതെ തനിച്ചിരുന്നു.

ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛൻ വന്നിരുന്നു.
വീട്ടിലെത്തിയതും ആരോടും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി

ഇന്ന് കോളേജിൽ പോലും വരാതെ എവിടെപ്പോയി അവൾ ഫോണെടുത്ത് കോൾ ചെയ്തപ്പോൾ സ്വിച്ച്ഡ് ഓഫ്
ഇന്ദ്രാ …. എനിക്കീ വേദന താങ്ങാൻ ശക്തിയില്ല

എപ്പോഴോ ഒന്നുറങ്ങി നേരം നന്നായി വെള്ളത്തിട്ടും ക്ഷീണം കാരണം യദുവിന് എഴുന്നേല്ക്കാനേ സാധിച്ചില്ല.

കുറച്ചു കഴിഞ്ഞതും എഴുന്നേറ്റ് ഫ്രഷായി കുളിച്ചതിനാൽ കുറച്ചാശ്വാസം തോന്നി.

അച്ഛൻ്റെ ശബ്ദം ഉയർന്നു കേൾക്കുന്നതു പോലെ തോന്നി അച്ഛനിതെന്തുപറ്റി അവൾ സ്റ്റെയർ ഇറങ്ങി വന്നപ്പോൾ കണ്ടത് ഇന്ദ്രനും മൈഥിലി ആൻ്റിയും ഇന്ദ്രൻ്റെ വലതു കൈപ്പത്തിയിൽ മുറിവ് കെട്ടി വച്ചിരിക്കുന്നു. ഇതെന്തു സംഭവിച്ചതാ….

എന്നെ കണ്ടതും ഇന്ദ്രൻ്റെ കണ്ണു നിറഞ്ഞ തുപോലെ …
ഇന്ദ്രാ… കൈയ്ക്കെന്തു പറ്റി…
അവൻ ഒന്നും മിണ്ടാതെ നിന്നു…

ഇതെന്തു പറ്റിയതാ ആൻ്റീ അവൾ കരഞ്ഞോണ്ട് മൈഥിലിയോട് ചോദിച്ചു. ഒന്നുമില്ല മോളേ കൈ എവിടെയോ തട്ടിയതാ മോള് വിഷമിക്കേണ്ട

വാ… മോള് ആൻ്റിയുടെ അടുത്തുവന്നിരിക്ക്..
യദു മൈഥിലിയുടെ അടുത്ത് ചെന്നു അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു

ഒന്നുമില്ല മോളെ സാരമില്ല കരയണ്ട ആൻ്റി വന്നില്ലേ. ….ആൻ്റി അച്ഛനോട് സംസാരിക്കാം….

ഇതെല്ലാം കണ്ട് വിഷ്ണുവർദ്ധൻ ഒന്നും ചെയ്യാനാവാതെ നിന്നു അവരോട് കാണിക്കുന്ന അടുപ്പം ആയാളിൽ കോപം ജനിപ്പിച്ചു.

ഇപ്പോഴവൾ കരയട്ടെ നാളെ അവളുടെ ജീവിതത്തിൽ കരയേണ്ടി വരില്ല. വിഷ്ണുവർദ്ധൻ എല്ലാവരും കേൾക്കെപ്പറഞ്ഞു.

നിങ്ങളിവിടെ നില്ക്കുന്നത് എനിക്കിഷ്ടമല്ല.
എൻ്റെ മകളുടെ പിന്നാലെ ഇവൻ വരരുത്

യദുവിൻ്റെ അച്ഛാ അവർ പരസ്പരം സ്നേഹിച്ചവരാ അവരുടെ ഇഷ്ടത്തിന് തടസ്സം നില്ക്കരുതേ…
നമ്മുടെ കുട്ടികളുടെ സന്തോഷമല്ലേ നമ്മുക്ക് വലുത് അവര് ജീവിച്ചോട്ടെ…

നിർത്ത്… വിഷ്ണുവർദ്ധൻ കൈയെടുത്ത് തടഞ്ഞു ഇവനെന്തു യോഗ്യതയാ എൻ്റെ മോളെ കല്യാണം കഴിക്കാൻ

“സ്വന്തം തന്തയാരാന്ന് അറിയുമോ” അവന്..

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11