Friday, November 22, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 10

നോവൽ
******
എഴുത്തുകാരി: ബിജി

കാല് സ്ലിപ്പായി സിനിമയിലും കഥയിലും ഒക്കെ കാണും പോലെ നായകൻ ഇടുപ്പിലൂടെ താങ്ങി നെഞ്ചോടു ചേർക്കുമെന്നൊക്കെ കരുതിയ യദു മൂടിടിച്ച് വീണു

‘തിരിഞ്ഞു പോലും നോക്കാതെ ഇന്ദ്രൻ പോയി.
ആരെങ്കിലും കണ്ടോന്നു ചുറ്റും നോക്കിയപ്പോൾ മരിയയും ചന്തുവും തലയറഞ്ഞു ചിരിക്കുന്നു.
കുറച്ചു പിള്ളാര് പുശ്ചിക്കുന്നു.

ഹും ലോകത്താരും വീഴാത്തതുപോലെ

എന്നാലും ആ കാലനെന്നെ ഒന്നു പിടിക്കാമായിരുന്നു.

എൻ്റെ പുക കാണാനായിരിക്കും ഈ കോളേജിലോട്ടു തന്നെ കെട്ടിയെടുത്തത്.

ഇതെന്താടി ഇന്ദ്രൻ്റെ കാലു പിടിക്കാനുള്ള ശ്രമമായിരുന്നോ??

പഴഞ്ചൻ ഏർപ്പാടും ആയി ഇറങ്ങിക്കോളും……

മരിയ പരിഹസിച്ചു
നീയെന്താടി പറയുന്നെ അയാളെ ഇംപ്രസ് ചെയ്യിക്കാൻ വേണ്ടി വീണതാണെന്നോ

ഓ…അല്ലേ…. നായിക വീഴാൻ പോകുന്നു നായകൻ പിടിക്കുന്നു. എത്ര ഹിന്ദി സീരിയലുകളിൽ കണ്ടിരിക്കുന്നു.

പിന്നേ ഇവിടെ വേദനയെടുത്തിട്ടും വയ്യ സ്ലിപ്പായതാടി….

കണ്ടപ്പോൾ അടുത്തേക്കോടി എന്നുള്ളതു ശരിയാ….

ഇന്ദ്രനെൻ്റ എല്ലാമാണ് ഇന്ദ്രനും അങ്ങനെ തന്നെയാണ് അതെനിക്കറിയാം…

ഇന്ദ്രൻ്റെ തെറ്റിദ്ധാരണകളൊക്കെ മാറും

സമൂഹത്തിൽ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് കൂടാതെ നമ്മുടെ അധ്യാപകനും ….

പേരും പ്രശ്സ്തിയുമുള്ള ആൾ ഞാൻ കാരണം മോശപ്പെടുന്നതെനിക്കിഷ്ടമില്ല ……

ഒരു പ്രകോപനത്തിനും ഞാനില്ല. എന്നോടു മിണ്ടിയില്ലേലും എനിക്കെന്നും കാണാമല്ലോ….

അല്ലെങ്കിലും അതു തന്നെയാ നല്ലത് വെറുതേ എന്തിനാ സാറിൻ്റെ കൈയ്യ്ക്ക്
പണി ഉണ്ടാക്കുന്നേ….

ചന്തു അതും പറഞ്ഞ് ചിരിച്ചു

ടീ ….
അങ്ങോട്ടൊന്നു നോക്കിയേ മരിയ കാണിച്ചിടത്തേക്ക് നോക്കിയപ്പോൾ

ഈച്ച ശർക്കരയിൽ പൊതിയും പോലെ ഇന്ദ്രനു ചുറ്റും പെൺകുട്ടികൾ…

ഇവളുമാർക്കൊന്നും അറിയില്ലല്ലോ ഇങ്ങേരുടെ തനികൊണം…

പല്ലു മുഴവൻ പുറത്താണല്ലോ
ഇപ്പോഴെന്താ ചിരി…..

ഇന്ദ്രൻ്റെ അടുത്തുകൂടി പോയപ്പോൾ
ദഹിപ്പിച്ച് അവനെയൊന്നു നോക്കി
അവൻ മൈൻഡ് ചെയ്തതേയില്ല….

എന്തോ കാണാൻ നില്ക്കുവാടി ഇവിടെന്താ പായസം വിളമ്പുന്നുണ്ടോ???

ഇന്ദ്രൻ കേൾക്കത്തക്കവണ്ണം മരിയയോട് പറഞ്ഞിട്ട് അവൾ ക്ലാസിലോട്ട് പോയി….

ക്ലാസിലും ഇന്ദ്രൻ പുരാണം തന്നെ
ഇന്ദ്രൻ സാർ സോ ഹോട്ട്…

ആ കണ്ണുകൾ, ചുണ്ടുകൾ…
ഞാൻ വീണു മോളേ….ഫ്രണ്ട് റോയിലെ തൻവിയാണ്

ഇയാളാര് കാമദേവനോ കാണുന്നവരെല്ലാം വീഴാൻ…….

ലഞ്ച് ടൈമിൽ ചന്തുവെത്തി കാൻറീനിൽ പോകാമെന്ന് പറഞ്ഞു….

യദു മരിയേയും ഒപ്പം കൂട്ടി
ഞാനുമുണ്ടേ ദീപുവും കൂടെ വന്നു….

കാൻ്റീനിലോട്ടു കയറിയതും ഇന്ദ്രനും മൃദുൽ സാറും കൂടെ അഖിലേട്ടനും ആർട്ട്സ് ക്ലബ് സെക്രട്ടറി തനുജ വർമ്മയും….

യദു പിന്നങ്ങേട്ട് ശ്രദ്ധിക്കാനേ പോയില്ല.
എന്നാൽ ഇന്ദ്രൻ്റെ കണ്ണുകൾ അവളിലായിരുന്നു….

ഇന്ദ്രന് ദേഷ്യം വരുന്നുണ്ടായിരുന്നു
കാരണം ബാക്ടീരിയ… അല്ല… ദീപൂ…..

അവൻ യദുവിൻ്റെ കൈയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു…..

ഇന്ദ്രൻ പെട്ടെന്ന് കാൻറീനിൽ നിന്ന് ഇറങ്ങിപ്പോയി….
മൃദ്യൽ സാറും തനൂജയും എന്ത് പറ്റിയെന്നു ചുറ്റും നോക്കുന്നു …….

അഖിലിന് മനസ്സിലായി യാദവി എന്തെങ്കിലും ഒപ്പിച്ചിരിക്കുമെന്ന് ……

ദിവസങ്ങൾ ഇങ്ങനെ കടന്നു പൊയ്ക്കോണ്ടിരുന്നു…..

ഇന്ദ്രൻ്റെ ചില നോട്ടങ്ങൾ യദുവിന് നേരെ എത്താറുണ്ടെന്നല്ലാതെ യാതൊരു അടുപ്പവും അവൻ കാണിച്ചില്ല……

ഒരു ദിവസം ക്ലാസിൽ അഖിലേട്ടനും തനുജയും കൂടെ കുറേ ശിങ്കിടികളും കയറി വന്നു….

നമ്മുടെ ജില്ലയിലെ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പെൺകരുത്ത് എന്ന പദ്ധതിയുടെ ഭാഗമായി യുവതികളുടെ ഒരു കരാട്ടേ പ്രദർശനം നമ്മുടെ ക്യാമ്പസിൽ സംഘടിപ്പിക്കുന്നു

നമ്മുടെ കോളേജിലെ കുട്ടികളുടെ പെർഫോമൻസും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്

അതിനാൽ കരാട്ടെ അറിയുന്നവരുടെ ലിസ്റ്റ് എടുക്കുകയാണ്…..

യാദവി കരാട്ടേ ബ്ലാക്ക് ബെൽറ്റാണ് ദീപുവിളിച്ചു പറഞ്ഞു…..

അഖിലിനും കുട്ടൂകാർക്കും അത്ഭുതമായി
യാദവി പേരെഴുതുകയാ നിൻ്റെ പെർഫോമൻസ് ഉണ്ടായിരിക്കും…….

ഇവനെന്തിൻ്റെ കേടാ യദു ദീപുവിനെ സൂക്ഷിച്ചൊന്നു നോക്കി
അഖിലേട്ടാ വേണ്ട എനിക്ക് താല്പര്യം ഇല്ല ……

അതെന്താ യദു നല്ലൊരു കാര്യത്തിനു വേണ്ടിയല്ലേ നമ്മുടെ കോളേജിൽ ഇതയും കഴിവുള്ള ഒരാളുള്ളപ്പോൾ വേണ്ടെന്നു വയ്ക്കുകയോ ……

തീരുമാനിച്ചു
ഇനിയൊന്നും പറയണ്ട
അഖിൽ പേരെഴുതിക്കൊണ്ടുപോയി…..

ലഞ്ച് ബ്രേക്കിൽ അഖിൽ വന്നു യാദവി ഇന്ന് 4 മണിക്ക് മീറ്റിങ് ഉണ്ട്.

കരാട്ടേ പെർഫോമൻസിന് പങ്കെടുക്കുന്ന കുട്ടികളുടെയാണ്.ടീച്ചേഴ്സും ഉണ്ടാവും

വൈകുംന്നേരം 4 മണിക്ക് മീറ്റിങ് നടക്കുന്ന ഹാളിലേക്ക് ചെന്നു.

ടീച്ചേഴ്സ്യം ഏകദേശം പത്തു കുട്ടികളും ഉണ്ടായിരുന്നു.

മീറ്റിങ്ങിൽ ഇന്ദ്രനും ഉണ്ടായിരുന്നു വീണ മിസ്സാണ് കോർഡിനേറ്റ് ചെയ്യുന്നത്

നാളെ മുതൽ രാവിലെ നേരത്തെ എത്തി പ്രകാടീസ് ചെയ്യണമെന്നു പറഞ്ഞു

മീറ്റിങ് കഴിയാറായപ്പോഴേക്കും ശക്തിയായ കാറ്റും മഴയും തുടങ്ങി

കുട്ടികളൊക്കെ കുടയുമെടുത്ത് ബസ് റ്റോപ്പിലേക്ക് പോകുന്നുണ്ട്

യദു അവിടെത്തന്നെ നിന്നു. എന്താ
പോകുന്നില്ലേ… അഖിലേട്ടനാണ്

വണ്ടി അവിടിരിക്കുന്നു. മഴ തോർന്നിട്ട് പോകുന്നുള്ളു
ശരിയെന്നു പറഞ്ഞ് അഖില് പോയി

ഇന്ദ്രൻ വണ്ടിയുമായി വന്നപ്പോൾ യദുനിൽക്കുന്നതു കണ്ടു

അവളുടെ അടുത്ത് വന്ന് വണ്ടി നിർത്തി ഗ്ലാസ് താഴ്ത്തി കയറാൻ പറഞ്ഞു

ഇല്ല ഞാൻ വണ്ടി അവിടെയാ
നിന്ന് വിക്കാൻ തുടങ്ങി

വണ്ടി അവിടിരിക്കും കയറുന്നേൽ കയറ്
അവൻ്റെ ചാട്ടം കണ്ടപ്പോഴേ കോ ഡ്രൈവിങ് സീറ്റിൽ കയറി
ഇന്ദ്രൻ്റെ അടുത്തിരുന്നപ്പോൾ അവൻ്റെ പെർഫ്യൂമിൻ്റെ ഗന്ധത്തിൻ്റെ മായികതയിൽ മുഴുകി

മഴയും ഇന്ദ്രനും വല്ലാത്തൊരു ഫീൽ തന്നെ…..

ഇന്ദ്രനാണേൽ അവളെ നോക്കിയതേയില്ല

ദൃഷ്ടൻ …. ഒന്നു മിണ്ടിയാലെന്താ നമ്മളൊന്നുമിണ്ടാന്നു വച്ചാൽ ചവിട്ടി റോഡിലിട്ടാലോ

യദു മിണ്ടാതിരുന്നു ഇടയ്ക്കു വായിനോട്ടം മാത്രം

വണ്ടി നിർത്തിയപ്പോൾ ഓ… വീടെത്തിയോ

പുറത്തേക്ക് നോക്കിയപ്പോൾ കോഫീ ഷോപ്പ്

മഴ തോർന്നിരുന്നു. ഇന്ദ്രനിറങ്ങി അവൾ അവിടെത്തന്നെ ഇരുന്നു.

ഇറങ്ങുന്നുണ്ടോ കേട്ട മാത്രയിൽ യദു ചാടിയിറങ്ങി.

ഇന്ദ്രൻ ചെയറിൽ ഇരുന്നു.എന്താ വേണ്ടതെന്നു വച്ചാൽ പറഞ്ഞോ

അവൻ കോഫി പറഞ്ഞു

എനിക്കും കോഫി മതി

കഴിക്കാനൊന്നും വേണ്ടേ
വേണ്ട

ഓകെ രണ്ട് കോഫി ഓർഡർ എടുക്കാൻ വന്ന പയ്യനോട് പറഞ്ഞു.

ഇയാൾക്ക് എന്നോട് സ്നേഹത്തോടെ ഒന്നു പെരുമാറിക്കൂടെ

ഇടയ്ക്ക് പ്രണയം ആ കണ്ണുകളിൽ മിന്നിമായുന്നതു കാണാം

ഇതെന്തു സാധനമോ ഒന്നു മിണ്ടി കൂടെ
“”ഇറങ്ങാം””…. ഇന്ദ്രൻ അവളോട് പറഞ്ഞു

ഓ സമാധാനം…. മിണ്ടിയല്ലോ
ഇനിയെന്തു വേണം യദു ആത്മഗതിച്ചതാ

അവൾ കാറിൽ കയറി മുഖം വീർപ്പിച്ചിരുന്നു.

നീ കരാട്ടേ പെർഫോമൻസിന് പേരുകൊടുത്തല്ലോ വല്ലതും
അറിയുമോടി

മരത്തേൽ കയറുന്നതു പോലെ അത്ര എളുപ്പമല്ല

യദു ഒന്നും മിണ്ടിയില്ല. അയാളുടെ ഒരു പുശ്ചം

വീടെത്തിയപ്പോൾ അവൾ ഇറങ്ങി അവനെയൊന്നു നോക്കി അവനും ഒന്നു നോക്കി വണ്ടി എടുത്തു

അടുത്ത ദിവസം മൃതൽ കരാട്ടേ പ്രാക്ടീസ് തുടങ്ങി

യദുവും സംഘവും നന്നായി പ്രാക്ടീസ് ചെയ്തു

നാളെയാണ് കരാട്ടേ പ്രദർശനം’ പുറത്ത് നിന്ന് അൻപത് യുവതികളാണ് പങ്കെടുക്കുന്നത്

പ്രോഗ്രാം ഉത്ഘാടനം കമ്മിഷണർ
അരുൺ മേനോൻ IPS ആണ്

യദു നാളത്തെ പ്രോഗ്രാമിനെ കുറിച്ചുള്ള ചിന്തയിലായിരുന്നു
.
അപ്പോഴാണ് ഫോണിലൊരു മെസ്സേജ് വന്നത്

Best wishes“…..

ഇന്ദ്രൻ വിഷ് ചെയ്തിരിക്കുന്നു അവൾക്ക് അതു മതിയായിരുന്നു എല്ലാ സങ്കടങ്ങളും മറക്കാൻ

അവൾസമാധാനത്തോടെ കിടന്നുറങ്ങി.

ഓപ്പൺ ഏരിയയിൽ ആയിരുന്നു പ്രോഗ്രം
പോലിസ് കമ്മീഷണർ അരുൺ മേനോൻIPS ഉത്ഘാടനം ചെയ്തു .

ഇന്നത്തെ കാലത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു.

പെൺകുട്ടികൾ കരാട്ടേ പോലുള്ള മാർഷ്യൽ ആർട്ട്സ് സ്വായത്തമാക്കുന്നതുമൂലം

ആത്മവിശ്വാസവും ധൈര്യവും കൈവരിക്കും

പെൺകുട്ടികളുടെ സുരക്ഷയ്ക്കാണ് പെൺകരുത്ത് എന്ന പദ്ധതി

അദ് ഹേത്തിൻ്റെ പ്രസംഗത്തിൽ സ്ത്രി സുരക്ഷയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു

അൻപത് യുവതികളുടെ പെർഫോമൻസും നടന്നു

ആ യുവതികളുടെ പ്രകടനങ്ങൾ ഇതു കണ്ടിരുന്ന ഓരോ പെൺകുട്ടികളുടെയും ആത്മവീര്യം ഉണർത്തുന്നതായിരുന്നു.

പിന്നെ ക്യാമ്പസിലെ കുട്ടികളുടെ പ്രകടനം ഉണ്ടായിരുന്നു.

യാദവി അതിഭയങ്കരമായ മെയ് വഴക്കത്തോടൂ മിന്നൽ വേഗത്തിൽ എതിരാളികളെ നിലംപരിശാക്കി

നാല് പുരുഷൻമാരെ ഒറ്റയ്ക്ക് നേരിട്ടു ചടുലമായ ചുവടുകളാൽ അവൾ തൻ്റെ പ്രതിയോഗികളെ തോല്പ്പിച്ചു.

എല്ലാവരും അവളെ അഭിനന്ദിച്ചു..

ഇന്ദ്രൻ ഞെട്ടിത്തരിച്ചു.താൻ കൈ പിടിച്ച് തിരിച്ചപ്പോഴും തള്ളിയിട്ടപ്പോഴും പെണ്ണ് നിലത്തടിക്കാത്തത് ഭാഗ്യം

യദു ഇന്ദ്രനെ ഒന്നു നോക്കി
ആ നോട്ടത്തിൻ്റെ അർത്ഥം ഇന്ദ്രന് മനസ്സിലായി

കരാട്ടെ മരത്തേ കയറുന്നതു പോലെയല്ലെന്നും പറഞ്ഞ് താനവളെ കളിയാക്കി അതിനാണ് ഈ നോട്ടം

അന്നു രാത്രിയിലും ഇന്ദ്രൻ്റെ മെസ്സേജുണ്ടായിരുന്നു

“”അഭിനന്ദനങ്ങൾ“”

ഇയാൾക്കിത് നേരിട്ട് പറഞ്ഞാലെന്താ ഇങ്ങനെയും ഒരുത്തൻ

ഒരാഴ്ച കടന്നു പോയി സെമിനാറും അസ്സെൻമെൻ്റും ആയി യദു തിരക്കിലായിരുന്നു.

ഇതിനിടയൽ ഇന്ദ്രനെ കാര്യമായി ദർശിക്കാൻ കഴിഞ്ഞില്ല.

എവിടുന്ന് ഇന്ദ്രൻ്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലാതെ പൊയ്ക്കൊണ്ടിരുന്നു.

ചെറിയൊരു പനി കാരണം യദു രണ്ടു ദിവസം കോളേജിൽ പോയില്ല

“” ഞാൻ അടിച്ചാൽ താങ്കമാട്ടേ
നാലൂ മാസം തുങ്കമാട്ടേ
മോദി പാര് വീടു പോയ് സേരമാട്ടേ””

പാട്ടും പാടി ഡാൻസും കളിച്ച് സ്റ്റെയർ ഇറങ്ങി വന്ന അവൾ കണ്ടത് … ഇന്ദ്രനെ….

യ്യോ…. ഞാനിതെവിടെയാ കോളേജിലാണോ

ഇന്ദ്രൻ അന്ധാളിച്ച് ഇരിക്കുന്നു. മൈഥിലിയുടെ മുഖത്തും ഉണ്ട് അമ്പരപ്പ്

ഇന്ദ്രൻ വേഗം പുറത്തിറങ്ങി
യദു ടി ഇതിനെക്കൊണ്ട് തോറ്റു

ഗായുവാണ് അപ്പോഴിത് കോളേജല്ല എൻ്റെ വീടാ….

അയ്യോ ചതിച്ചു മാനം പോയല്ലോ…

മുട്ടുവരെയുള്ള ഷോർട്സും സ്ലീവ് ലെസ്സ് ബനിയനും ആയിരുന്നു അവളുടെ വേഷം

തിരിഞ്ഞ് സ്റ്റെപ്പ് കയറി ഒറ്റോട്ടം വച്ചു കൊടുത്തു –

സോറി മോനേ പനി ആയതു കൊണ്ടാ കുറച്ചുടി കിടന്നോട്ടെ എന്നു കരുതിയെ
ഇതിങ്ങനെ വരുമെന്ന് വിചാരിച്ചില്ല

സാരമില്ലാൻ്റി ഇന്ദ്രൻ ചിരിച്ചു
ഗായത്രിക്ക് ഇന്ദ്രനെ വല്യ ഇഷ്ടമായി

മൈഥിലിയും ഗായത്രിയും പെട്ടെന്ന് അടുത്തു .

കുറേ നേരം ആയിട്ടും യദുവിനെ കാണാതായപ്പോൾ ഗായത്രി പറഞ്ഞു
ഞാൻ വിളിച്ചിട്ടു വരാം

വേണ്ട ആൻ്റീ
ഞാൻ കൂട്ടീട്ടു വരാം ഇന്ദ്രൻ പറഞ്ഞു

ഗായത്രി ചിരിച്ചു കൊണ്ട് മൈഥിലിയെ നോക്കിശരി ആയിക്കോട്ടെ

ഇന്ദ്രൻ മുകളിലേക്ക് പോയി

ഡോർ ലോക്ക് ചെയ്തേക്കുവായിരുന്നു
ഇന്ദ്രൻ ഡോറിൽ മുട്ടി

ഗായത്രി ആണെന്നു വിചാരിച്ച്
ഒന്നു വിളിക്കാരുന്നില്ലേ ഗായൂ.

ഞാൻ ഇന്ദ്രൻ്റെ മുഖത്ത് എങ്ങനെ നോക്കും
പറഞ്ഞോണ്ട് ഡോർ തുറന്നു

“ഇന്ദ്രൻ”…

അവൾ തിരിഞ്ഞു നിന്നു

ഇപ്പോൾ ടീ ഷർട്ടും പാൻറുമാണ് വേഷം
അവൻ ഒന്നും മിണ്ടിയില്ല

റൂമാകമാനം അവനൊന്നു നോക്കി
നല്ല ഭംഗിയുള്ള മുറി
എന്തായാലും വൃത്തിയുണ്ട് ഭാഗ്യം

ഏറ്റവും ആകർഷിച്ചത് ശംഖുകളാണ്
കുറേയെണ്ണം തൂക്കിയിട്ടിരിക്കുന്നു

ചുവരിലും ഷോകേസിലും വച്ചിട്ടുണ്ട് കൊള്ളാം പെണ്ണിൻ്റെ ഓരോരോ വട്ടുകൾ

തിരിഞ്ഞു നില്ക്കുന്ന അവളെ നോക്കാതെ ബാൽക്കണിയിലേക്ക് പോയി

കൊച്ചിങ്ങോട്ട് വന്നേ അവിടെ നിന്ന് അവൻ അവളെ വിളിച്ചു.

അവളാകെ ചമ്മിനാറി അവൻറടുത്തേക്ക് വന്നു

പനി എങ്ങനുണ്ട്
കുറവുണ്ട്

സുഖമില്ലാണ്ടിരിക്കുമ്പോൾ ഒന്നു വിളിക്കാമായിരുന്നില്ലേ

വിളിച്ചാലെടുക്കുന്ന മുതല് പതിയെ പറഞ്ഞതാണെങ്കിലും ഇന്ദ്രനതു കേട്ടു .

അവനൊന്നു ചിരിച്ചു

എന്നെ കാണാൻ വന്നതാണോ
അല്ല നിൻ്റെ അപ്പൂപ്പനെ

യദു ഉറക്കെ ചിരിച്ചു
അപ്പോഴെന്നോട് സ്നേഹമുണ്ട്

അയ്യോ എൻ്റെ ദൈവമേ പത്തു പൈസയാക്ക് വിവരമുള്ളതിനെ തന്നു കൂടായിരുന്നോ

അതു കേട്ട് അവളം ചിരിച്ചു കൂടെ അവനും
ഇന്ദ്രൻ അവളുടെ കണ്ണിൽത്തന്നെ നോക്കി നിന്നു.

യദുവിൻ്റെ മുഖമൊക്കെ ചുവന്നു തുടുത്തു

എത്ര ദിവസമായി ഇന്ദ്ര പ്രണയത്തോടെ എന്നെ ഒന്നു നോക്കയിട്ട്

മതി ….മതി
നീ വല്ലതും പറയും എൻ്റെ കൺട്രോൾ പോകും

ഒടുക്കം നീ പറയും ഇന്ദ്രന് ശരീരം മാത്രം മതിയെന്ന്

അതു കേട്ടതും അവൾക്കു സങ്കടമായി
അവൾ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു.

സോറി ഇന്ദ്രാ ഇനിയെന്നെ അവഗണിക്കരുത്

ഇന്ദ്രൻ ഒട്ടും പ്രതിക്ഷിച്ചില്ല. അവൻ്റെ കയ്യും അവളുടെ ഉടലിൽ മുറുകി

യദുവിൻ്റെ ശരീരം ഒന്നു നടുങ്ങി വിറച്ചു.

ഞാൻ ചുമ്മാ പറഞ്ഞതല്ലേ കോളേജല്ലേ വെറുതേ എന്തിനാ ഓരോ പ്രശ്നങ്ങ ഉണ്ടാക്കുന്നെ അതു കൊണ്ടാ മിണ്ടാത്തത്

അവളുടെ രണ്ടു മിഴികളിലും അവൻ അമർത്തി ചുംബിച്ചു.

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9