നെഞ്ചോരം നീ മാത്രം : ഭാഗം 27

Spread the love

എഴുത്തുകാരി: Anzila Ansi

ഹരിയുടെ കണ്ണുവെട്ടിച്ച് അന്നത്തെ ദിവസം മുഴുവൻ അഞ്ജു ഒളിച്ചു നടന്നു…. രാത്രി ഏറെ വൈകിയാണ് അവൾ മുറിയിലേക്ക് പോയത്… ഒച്ച ഉണ്ടാകാതെ പമ്മി മുറിയിലേക്ക് കയറി… ഹരിയെ നോക്കിയപ്പോൾ അവൻ ഉറങ്ങിയെന്ന് അവൾക്ക് തോന്നി… നിമിഷനേരം കൊണ്ട് ആ തോന്നൽ വെറും തോന്നൽ മാത്രമാണെന്ന് അവൾക്കു മനസ്സിലായി കണ്ണടച്ചു കിടന്ന ഹരി ഒറ്റവലിക്ക് അവളെ പിടിച്ചു നെഞ്ചിലേകിട്ടു… അഞ്ജു വെപ്രാളത്തോടെ പിടഞ്ഞു മാറാൻ ശ്രമിച്ചതും ഹരി അവളെ ഒന്നുകൂടി മുറുകെ പിടിച്ചു… അടങ്ങി കിടക്കഡി പെണ്ണെ…..നീ ബലം പിടിച്ചാൽ ചിലപ്പോൾ മോള് ഉണരും…

പതിഞ്ഞ സ്വരത്തിൽ അവളുടെ ചെവിയിൽ ഹരി പറഞ്ഞു അഞ്ജു ഹരിയേ ഒന്ന് കൂർപ്പിച്ചു നോക്കി… നോക്കി പേടിപ്പിക്കാതഡി…. രാവിലെ തൊട്ട് എന്ന പെർഫോമൻസ് ആയിരുന്നു… കഴിഞ്ഞോ ഒളിച്ചുകളി…. അതോ ഇനിയും തുടരുന്നോ… അഞ്ജു ഒന്ന് ഇളിച്ച് കാണിച്ചു….. ഹരി അഞ്ജുവിനെയും കൊണ്ട് ഒന്ന് മലക്കം മാറിഞ്ഞു…. അഞ്ജുവിനെ ബെഡ്ഡിൽ കിടത്തി ഹരി ഒരു സൈഡിലേക്ക് ചരിഞ്ഞു… ആ ഗ്യാപ്പിൽ എഴുന്നേൽക്കാൻ നോക്കിയ അഞ്ജുവിനെ അവൻ പിടിച്ച് വീണ്ടും കിടത്തി.. അടങ്ങി കിടക്കഡി അവിടെ…. എനിക്ക് ഒരു കൂട്ടം നിനക്ക് തരാനുണ്ട്…. അഞ്ജു എന്താണെന്ന് അർത്ഥത്തിൽ ഹരിയെ നോക്കി…

അവൻ കയ്യെത്തി സൈഡ് ടേബിളിൽ നിന്നും ഒരു ബോക്സ്‌ എടുത്തു… അഞ്ജു അതിലേക്കും ഹരിയുടെ മുഖത്തേക്കും മാറിമാറി നോക്കി… ഹരി അഞ്ജുവിന്റെ സാരിയിൽ പിടുത്തം ഇട്ടതും അവൾ അവനെ തടഞ്ഞു…. അവൾ മോളെ ഒന്ന് നോക്കി വേണ്ടാന്ന് അർത്ഥത്തിൽ തലയാട്ടി… ഹരി ഒന്ന് ചിരിച്ചുകൊണ്ടു കണ്ണ് ചിമ്മി അടച്ചു…. അവളിൽ നിന്നും സാരി തുമ്പ് അവൻ എടുതുമാറ്റി… അഞ്ജു ഒരു വിറയലോടെ കണ്ണുകൾ പൂട്ടി…. അവളുടെ വയറിനുമീതെ എന്തോ ഇഴയുന്നത് പോലെ തോന്നി അഞ്ജു വേഗം കണ്ണുകൾ തുറന്നു…

പൊന്നിൽ തീർത്ത ഒരു അരിഞ്ഞാണം… അഞ്ജു ഹരിയെ നോക്കി അവൻ ഒരു കള്ളച്ചിരിയോടെ അരഞ്ഞാണത്തിന്റെ കൊളുത് കടിച്ചു മുറുക്കൻ അവന്റെ മുഖം അവളുടെ വയറിലേക്ക് അടിപ്പിച്ചു… അവന്റെ താടിരോമങ്ങൾ വയറിൽ തട്ടിയപ്പോൾ അഞ്ജുവിന് ഇക്കിളി ആകാൻ തുടങ്ങി….. അവൾ ചിരിച്ചുകൊണ്ട് ഞെളിപിരി കൊള്ളുന്നതു കണ്ടപ്പോൾ ഹരി കുസൃതിയോടെ വീണ്ടും അവളെ ഇക്കിളിയിട്ടുകൊണ്ടിരുന്നു….. രണ്ടുപേരും ചിരിച്ചു കുഴഞ്ഞ് ബെഡിലേക്ക് മലർന്നു കിടന്നു…. പരസ്പരം മുഖത്തോട് മുഖം നോക്കി…. അഞ്ജു സാരി നേരെ ഇട്ടു…… ഇതൊക്കെ എപ്പോ പോയി വാങ്ങി… കറക്റ്റ് അളവാണല്ലോ…

ഇത് എവിടുന്ന് സംഘടിപ്പിച്ചു… ഇന്നലെ നിന്നെ കണ്ടപ്പോൾ ഇതിന്റെ കുറവ് എനിക്ക് തോന്നി…. അപ്പോ തൊട്ട് തുടങ്ങിയ ആഗ്രഹമാണ്… ഇന്ന് രാവിലെ നിന്നെ കെട്ടിപ്പിടിച്ചത് അളവ് എടുക്കനാണ്…. ഉച്ചയ്ക്ക് ഒരു ജ്വല്ലറി പോയി വാങ്ങി… അഞ്ജു അവനെ ഒന്നു നോക്കി…. നമ്മുടെ ജ്വല്ലറിയിൽ നിന്നും വാങ്ങാൻ എനിക്കൊരു ചമ്മൽ… ഹരി തല ചൊറിഞ്ഞുകൊണ്ട് അഞ്ജുവിനോട് പറഞ്ഞു… അഞ്ജുവിന് പൊട്ടി വന്ന ചിരി അവൾ കടിച്ചമർത്തി അവനെ നോക്കി ഒന്ന് തലയാട്ടി… ഹ നിന്നോട് ഒരു കാര്യം പറയാൻ വിട്ടുപോയി… നീ ഇതുവരെ നമ്മുടെ തറവാട്ടിൽ പോയിട്ടില്ലല്ലോ….

നാളെ നമ്മുക്ക് എല്ലാവർക്കും കൂടി അവിടേക്ക് പോകാം… ഞാൻ അമ്മയോടും ഉണ്ണിയോടും പറഞ്ഞിട്ടുണ്ട്….. അമ്മമ്മ രണ്ടുദിവസമായി എനിക്ക് സ്വസ്ഥത തരുന്നില്ല നിന്നെ കാണണം എന്നും പറഞ്ഞ് വിളിയോട് വിളിയാണ്… അഞ്ജു ഒരു ചെറു ചിരിയോടെ അവനെ പുണർന്നു… അവന്റെ ഹൃദയമിടിപ്പിന്റെ താളത്തിൽ ലയിച്ചു അവന്റെ ഇടനെഞ്ചിനോട്‌ ചേർന്ന് കിടന്ന് നിദ്രയെ അവൾ പുൽകി…. രാവിലെ കിങ്ങിണി മോളുടെയും അഞ്ജുവിന്റെയും തർക്കം കേട്ടാണ് ഹരി ഉണരുന്നത്… എനിച്ചു പുളു ഉപ്പ് മയി…. ഈൗ ഉപ്പ് അമ്മ ഇതോ…. ഉപ്പ് അല്ല മുളക്…. കിങ്ങിണി മര്യാദയ്ക്ക് ഈ ഉടുപ്പ് ഇടാൻ നോക്ക്….

നീ അടി മേടിക്കും കേട്ടോ…. എനിച്ചു ബന്ത… ചുണ്ടു പിളർത്തി മുഖം തിരിച്ചു കൊണ്ട് കിങ്ങിണി മോള് പറഞ്ഞു.. ദേ പെണ്ണേ ബന്ത് അല്ല ഹർത്താല്… ഇങ്ങോട്ട് നീങ്ങി നിൽക്ക് ഈ ഉടുപ്പ് ഇടട്ടെ… അതു പറഞ്ഞതും അഞ്ജുവിന്റെ കയ്യിൽ നിന്നും കിങ്ങിണി മോള് ഉടുപ്പു വാങ്ങി നിലതേക്ക് ഇട്ടു… ഇവിടെ എന്താ രണ്ടുംകൂടി ഒരു അടി രാവിലെ തന്നെ… രണ്ടുംകൂടി മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല…. രണ്ടിനും കിട്ടും എന്റെ കയ്യിൽ നിന്നും അടി…. ഹരി കുറച്ച് ശബ്ദമുയർത്തി പറഞ്ഞു… അഞ്ജുവും കിങ്ങിണി മോളും പരസ്പരം നോക്കി… ഇവിൾ എന്തിനാ രാവിലെ ഇങ്ങനെ ബഹളം കൂട്ടുന്നത്….

ഹരി അഞ്ജുവിനെ നോക്കി ചോദിച്ചു… ഇന്ന് തറവാട്ടിലേക്ക് പോകാൻ ഇവളെ ഒരുക്കുകയായിരുന്നു… അവൾക്കു ഉണ്ണിയേട്ടൻ വാങ്ങികൊടുത്ത നീല ഉടുപ്പ് വേണം എന്നും പറഞ്ഞ് നിർബന്ധം…. അഞ്ജു കിങ്ങിണി മോളെ നോക്കി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി… അവൾക്ക് അതു മതിയെങ്കിൽ അത് ഇട്ടു കൊടുത്തുടെ…. ഹരി കിങ്ങിണി മോളെ സപ്പോർട്ട് ചെയ്തു അഞ്ജുന്നോട് ചോദിച്ചു… കഴിഞ്ഞപ്രാവശ്യം പ്ലേ സ്കൂളിൽ ഇട്ടോണ്ട് പോയപ്പോൾ അതിൽ മുഴുവനും കറയാക്കി… ഇനി അത് വീട്ടിൽ ഇടാൻ പോലും കൊള്ളില്ല…. അഞ്ജു കിങ്ങിണി മോളെ കൂർപ്പിച്ച് ഒന്നു നോക്കി ഹരിയോട് പറഞ്ഞു….

നീ വേറെ ഏതെങ്കിലും നീല ഉടുപ്പ് ഇട്ട് കൊടുക്കാൻ നോക്ക്… അഞ്ജു കിങ്ങിണി മോളെ നോക്കി അവളുടെ മുഖത്ത് വിജയിച്ച ഒരു ചിരി ഉണ്ടായിരുന്നു… ആ ചിരി അഞ്ജുവിന്റെ ഉള്ളിലും ചിരി പടർത്തി….. അവരെല്ലാരും കൂടി 2 കാറിലായി മാണിക്യമംഗലതേക്ക് തിരിച്ചു….. ഡ്രൈവ് ചെയ്യുന്നതിനിടക്കും ഹരിയുടെ കണ്ണ് അഞ്ജുവിലായിരുന്നു… അവർ മാണിക്യമംഗലത് എത്തിയപ്പോൾ ഉച്ചയായി… മാണിക്യമംഗലത്തിന്റെ മുറ്റത്തേക്ക് ഹരി വണ്ടി നിർത്തി… ഉറങ്ങിയ കിങ്ങിണി മോളെയും എടുത്തുകൊണ്ട് അഞ്ജു പുറത്തേക്കിറങ്ങി…

പഴമയുടെ എല്ലാ പ്രൗഡിയോടെയും തലയുയർത്തി നിൽക്കുന്ന ഇരുനില വീട്… അഞ്ജു ചുറ്റും ഒന്ന് കണ്ണോടിച്ചു… മുറ്റത്ത് നെല്ലും മഞ്ഞളും ഉണക്കാൻ നിരത്തി ഇട്ടിരിക്കുന്നു… ഒരു മൂലയിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്നു… ചുറ്റും ഉയരമുള്ള മതിൽ… കല്യാണിയമ്മ വന്നു അവരെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി… ഉച്ച സമയം ആയതു കൊണ്ട് തന്നെ അവർ എല്ലാവരും ഊണുകഴിക്കാൻ ഇരുന്നു…. ഊണ് കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി… മുകളിലായിരുന്നു ഹരിയുടെ മുറി…. ഒരുപാട് വലുപ്പം ഇല്ലെങ്കിലും വൃത്തിയുള്ള മുറി… തടിയിൽ തീർത്ത നിലമായിരുന്നു…

ഊണ് കഴിച്ചതിന്റെ ക്ഷീണത്തിൽ കിങ്ങിണി മോള് വീണ്ടും ഉറങ്ങി പോയി…. യാത്ര ക്ഷീണം കാരണം അവരും ഒന്ന് മയങ്ങി…. വൈകുന്നേരം ചായ കുടിച്ച ശേഷം കിങ്ങിണി മോളെ ശാരദാമ്മേ ഏൽപ്പിച്ച് അഞ്ജുവും കീർത്തിയും താരക്കും വരദക്കും ഒപ്പം വീട് ചുറ്റിക്കാണാൻ പോയി… വീടു മുഴുവനും ചുറ്റിക്കറങ്ങി കണ്ടതിനുശേഷം കുളവും കാവും ഒക്കെ കണ്ടു നടന്നു…. പറമ്പിലെ മാവിൽ നിറച്ചും മാങ്ങ ആയിരുന്നു… അതു കണ്ടതും അഞ്ജുവിന്റെ നാവിൽ കപ്പലോടി… കൊതിയോടെ ഒരു മാങ്ങ പൊട്ടിച്ചു ചുന മരത്തിൽ തന്നെ ഉരച്ചു കളഞ്ഞ് അവൾ കഴിക്കാൻ തുടങ്ങി…

ആർത്തിയോടെ മാങ്ങ കഴിച്ചു പകുതി ആയപ്പോഴാണ് അഞ്ജു കാണുന്നത് തന്നെ പകച്ചു നോക്കി നിൽക്കുന്ന മൂവർ സംഘത്തെയാണ്.. അവൾ അവർക്ക് നേരെ മാങ്ങ നീട്ടി…,, അഞ്ജു എന്താണെന്ന് രീതിയിൽ പുരികമുയർത്തി അവരോട് ചോദിച്ചു… അവരും അതേരീതിയിൽ പെരുക്കം ഉയർത്തി എന്താണെന്ന് ചോദിച്ചു…. അഞ്ജു തന്റെ കയ്യിലെ മാങ്ങേയും അവരെയും മാറി മാറി നോക്കി അഞ്ജു ഒന്ന് ഇളിച്ചുകാണിച്ചു…. ഹരിയേട്ടൻ പണി പറ്റിച്ചോ അഞ്ജുഏട്ടത്തി… താര അഞ്ജുവിനെ ഒന്ന ആക്കി ചോദിച്ചു…. അയ്യേ ഇത് നിങ്ങൾ ഉദ്ദേശിക്കുന്നത് ഒന്നുമല്ല ….

എനിക്ക് ഈ മാങ്ങയും പുളിയും ചാമ്പക്കയും ലൂബിക്കയും ഒക്കെ ഒത്തിരി ഇഷ്ടമാണ്… പണ്ട് ചെറിയമ്മ കഴിക്കാൻ ഒന്നും തരാത്ത ദിവസങ്ങളിൽ ഇതൊക്കെ കഴിച്ച് വെള്ളവും കുടിച്ചാണ് വയറു നിറയ്ക്കുന്നത്…. അഞ്ജു പറയുന്നത് കേട്ടതും താരക്കും കീർത്തിക്കും വരദക്കും ഒരുപോലെ സങ്കടമായി… അവർ മൂവരും അഞ്ജുവിനെ കെട്ടിപ്പിടിച്ചു… സൂര്യൻ പിൻവാങ്ങാൻ ഒരുങ്ങിയതും അവർ തറവാട്ടിലേക്ക് നടന്നു…. അവർക്കിടയിൽ പ്രായ വ്യത്യാസം ഉണ്ടെങ്കിലും കൂട്ടുകാരികളെ പോലെ നാലുപേരും ചിരിച്ചും കളിച്ചും തറവാട്ടിലെത്തി… തിരികെ വീട്ടിൽ വന്നു കേറിയതും കിങ്ങിണി മോളുടെ മുഖം അഞ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടു…

കക്ഷി മുഖം എല്ലാം വീർപ്പിച്ചു കേറ്റി ഇരിപ്പുണ്ട്… അഞ്ജുവിനെ ഒന്നു നോക്കിയിട്ട് മുഖം പെട്ടെന്ന് തന്നെ തിരിച്ചു കളഞ്ഞു… അഞ്ജു കിങ്ങിണി മോൾടെ അടുത്ത് ചെന്നിരുന്നു അവളെ ഒന്ന് തോണ്ടി വിളിച്ചു… എവിടാ ഒന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല…. അഞ്ജു വീണ്ടും അവളെ തോണ്ടി വിളിച്ചു.. അച്ഛാ… ഈ അമ്മേദേ പോയാൻ പയ്യ്… എന്നെ കുത്താതെ ടാറ്റാ പോയി… മിന്തുല നാൻ… കിങ്ങിണി മോള് അഞ്ജുവിനെ ഇടം കണ്ണിട്ടു നോക്കി ഹരിയോട് പറഞ്ഞു…. ശ്രീയേട്ടാ കേട്ടോ നാളെ രാവിലെ ഞങ്ങള് വയലിൽ പോകുമല്ലോ… പിന്നെ താമരപൊയ്ക കാണാനും പോകും…. എന്നോട് മിണ്ടാത്തവരെ ഞാനും കൊണ്ടുപോകില്ല….

അഞ്ജുവും കിങ്ങിണി മോളെ ഇടം കണ്ണിട്ടു നോക്കി പറഞ്ഞു… കിങ്ങിണി മോള് അഞ്ജുവിനെ ചുണ്ടു പിളർത്തി നോക്കി.. ആട്ടമുണ്ട്… ആട്ടമുണ്ട്…. അമ്മേ… കിങ്ങിണി മോള് അമ്മേ പറ്റിതെ… മോള് മിന്ത്തും അമ്മെയോട്… കിങ്ങിണി മോള് അഞ്ജുവിനെ കെട്ടിപ്പിടിച്ച് പറഞ്ഞു… ഹരി കിങ്ങിണി മോളെ നോക്കി വാ പൊളിച്ചു…. അമ്മയോട് ഇനി മിണ്ടില്ല എന്നൊക്കെ പറഞ്ഞ പെണ്ണാണ് അഞ്ജു വന്ന് രണ്ട് ഡയലോഗ് അടിച്ചപ്പോൾ കെട്ടിപ്പിടിക്കുന്നു…. കിങ്ങിണി മോള് ഇന്ന് അച്ചുന്റെ കൂടെയല്ലേ കിടക്കുന്നേ… (കല്യാണിയാമ്മേ അച്ചു എന്നാണ് പുതുതലമുറ വിളിക്കുന്നത്)

കല്യാണിയമ്മ കിങ്ങിണി മോളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു… കിങ്ങിണി മോള് സന്തോഷത്തോടെ കല്യാണിയുടെ അടുത്തേക്ക് പോയി…. എനിച്ചു പൂത്തതിന്റ കത പാഞ്ഞു തയ്‌ബലോ… കിങ്ങിണി മോള് കൊഞ്ചി കൊണ്ട് കല്യാണിയമ്മയോട് ചോദിച്ചു…. എന്റെ കുഞ്ഞിന് എത്ര കഥ വേണം ഈ അച്ചു പറഞ്ഞു തരുമല്ലോ…. കിങ്ങിണി മോള് അമ്മമ്മേയുടെ കൂടെ കിടക്കുന്നെ എന്ന് അറിഞ്ഞപ്പോൾ ഹരിയുടെ മനസ്സിൽ ലഡു പൊട്ടി… അവൻ സന്തോഷത്തോടെ അഞ്ജുവിനെ നോക്കി…. അച്ഛാമ്മേ ഞാനും കിടന്നോട്ടെ കൂടെ…. അഞ്ജു ആവേശത്തോടെ ചോദിച്ചത് കേട്ടപ്പോൾ ഹരിയുടെ ഉള്ളിൽ പൊട്ടിയ ലഡ്ഡു വീണ്ടും യഥാസ്ഥാനത്തേക്ക് തിരികെ വന്നു…

അഞ്ജുവിനെ ദഹിപ്പിക്കുനോരു നോട്ടം നോക്കി അവിടെ നിന്നും എഴുന്നേറ്റ് പോയി… അഞ്ജു അത് കണ്ടില്ലെങ്കിലും വ്യക്തമായി കല്യാണിയമ്മ അവന്റെ പോക്ക് ശ്രദ്ധിച്ചിരുന്നു…. എന്റെ കൂടെ കിടക്കാൻ എന്റെ ഭർത്താവും ദേ എന്റെ കൊച്ചു പേരകുട്ടിയും ഉണ്ട്… നീ പോയി നിന്റെ ഭർത്താവിനൊപ്പം കിടക്ക് പെണ്ണേ…. അഞ്ജുവിനെ കല്യാണിയമ്മ ശാസിച്ചു… അത് കേട്ടതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി… അഞ്ജു ചമ്മി തന്റെ മുറിയിലേക്ക് പോയി… വെള്ളവും കൊണ്ട് മുറിയിലേക്ക് കയറി വരുന്ന അഞ്ജുവിനെ കണ്ടതും ഹരിയുടെ ഉള്ളിൽ വീണ്ടും ലഡ്ഡു പൊട്ടി പക്ഷേ അവൻ അത് അവളിൽ നിന്നും വിദഗ്ധമായി മറച്ചു…

നീ എന്താ ഇവിടെ…. ഹരി ചോദിച്ചതും അഞ്ജു അവനെ സംശയത്തോടെ നോക്കി.. അല്ല നീ പറയുന്നത് കേട്ടല്ലോ ഇന്ന് അമ്മാമ്മേടെ കൂടെയാ കിടക്കുന്നത് എന്ന്… ഞാൻ ചോദിച്ചത പക്ഷേ അച്ചാമ്മ സമ്മതിച്ചില്ല…. അഞ്ജു വിഷമത്തോടെ ഹരിയോട് പറഞ്ഞു… അവളെ നോക്കി എന്തോ പിറുപിറുത് അവൻ കട്ടിലിൽ കയറി കിടന്നു… ഹരിക്ക് എന്തുപറ്റി എന്ന് ആലോചിച്ച് അവളും മറുവശത്ത് കിടന്നു…. കണ്ണിൽ ഉറക്കം പിടിച്ചതും അവളുടെ വയറ്റിൽ എന്തോ ഇഴയുന്നത് പോലെ തോന്നി…. അഞ്ജു പേടിച്ച് അലറാൻ തുടങ്ങിയതും ഹരി അവളുടെ വാ പൊത്തി പിടിച്ചു… നിങ്ങളായിരുനോ ശ്രീയേട്ടാ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ…

അഞ്ജു നെഞ്ചത്ത് കൈ വെച്ചുകൊണ്ടാണ് ശ്വാസമെടുത്തു… ഹരി ഒരു കുസൃതിച്ചിരിയോടെ അവളെ പിടിച്ച് തന്റെ നെഞ്ചത്തെകിട്ടും….. ശ്രീയേട്ടാ എന്നെ ഇപ്പോ കുളത്തിൽ കൊണ്ടുപോകാവോ…. നെഞ്ചിൽ കിടന്നുകൊണ്ട് അവന്റെ മാല കയ്യിലെടുത്ത് കളിച്ച് കൊണ്ട് ഇരിക്കുന്നതിനിടയ്ക്ക് അഞ്ജു അവനോട് ചോദിച്ചു… ഈ രാത്രിയോ… നിനക്കെന്താ പെണ്ണെ വട്ടായോ…. നാളെ രാവിലെ പോകാം ഇപ്പൊ എന്റെ മോൾ ഇങ്ങ് വാ… ഹരി അഞ്ജുവിനെ തന്നോട് ഒന്നുകൂടി ചേർക്കാൻ ശ്രമിച്ചു വേണ്ട പോ…. എന്നും പറഞ്ഞ് അഞ്ജു അവനിൽ നിന്നും മാറി തിരിഞ്ഞു കിടന്നു… ശരി എഴുന്നേക്ക്…. ഇനി ഭാര്യ ഒരു ആഗ്രഹം പറഞ്ഞിട്ട് കൊണ്ടുപോയില്ല എന്ന് വേണ്ട…

ഹരി മുണ്ടുമടക്കിക്കുത്തി വാതിൽ തുറന്നു ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി… ഹരിയും അഞ്ചു കൈകോർത്തുപിടിച്ച് കുളത്തിലേക്ക് നടന്നു…. അഞ്ചും ഹരിയും പടിയിൽ ഇരുന്നു… അഞ്ജു തന്റെ പാദങ്ങൾ വെള്ളത്തിലേക്ക് ഇട്ടു… കൈയ്യിൽ വെള്ളമെടുത്ത് ഹരിയുടെ മേത്തേക്ക് എറിഞ്ഞു… ഹരി അഞ്ജുവിന്റെ രണ്ട് കൈയും ചേർത്തുപിടിച്ചു…. അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു… വിറയാർന്ന അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി… വികാരങ്ങൾ സിരകളെ ചൂടുപിടിപ്പിച്ചു… പൂർണ്ണ ചന്ദ്രനെ സാക്ഷിയാക്കി ഒരിക്കൽ കൂടി അഞ്ജുവിനെ ഹരി സ്വന്തമാക്കി….

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 26

-

-

-

-

-