Wednesday, December 18, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 12

നോവൽ
എഴുത്തുകാരി: ചിലങ്ക

രുദ്രൻ പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങി icu വിലേക്ക് ഓടി… അവിടെ മുമ്പിൽ ഹരി നിൽക്കുന്നുണ്ടായിരുന്നു ……. രുദ്രൻ ഓടി അവന്റെ അടുത്തേക്ക് വന്നു….

എന്താ ഹരി അവൾക്ക് എന്ത് പറ്റി……രുദ്രൻ ശ്വാസം പോലും വിടാതെ അവനോട് ചോദിച്ചു……

സർ പേടിക്കാൻ ഒന്നുമില്ല…… ഭദ്ര റൂമിൽ കാല് ഒന്ന് സ്ലിപ് ആയി വീണു……

സർ അവളെ വാച്ച് ചെയ്യണം എന്ന് പറഞ്ഞ് എന്നെ ഏല്പിച്ചതു കൊണ്ട് എനിക്ക് ഇൻഫർമേഷൻ കിട്ടി… ….പിന്നെ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുവന്നു…

ഡോക്ടർ നോക്കിക്കൊണ്ട് ഇരിക്കുകയാണ്….

ഹരി കൊഴപ്പം ഒന്നുമില്ലോ????

പേടിക്കണ്ട സർ ഒന്നും പറ്റില്ല….. അവൻ രുദ്രനെ സമാധാനിപ്പിക്കാൻ നോക്കി….

രുദ്രൻ ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടു o നടന്നു …. അവന്റെ മനസ്സ് മുഴുവൻ ഭദ്രയും കുഞ്ഞു മാത്രം ആയിരുന്നു……

കുറച്ച് കഴിഞ്ഞ് ഡോക്ടർ വെളിയിൽ വന്നത് കണ്ടതും അവൻ പെട്ടെന്ന് അയാളുടെ അടുത്തേക്ക് ചെന്നു…

ഡോക്ടർ എന്റെ ഭദ്രയ്ക്ക് കൊഴപ്പം ഒന്നുo ഇല്ലല്ലോ ???? അവന്റെ പറച്ചിൽ കേട്ട് ഹരി ഒന്ന് ഞെട്ടിയെങ്കിലും ആദ്യമേ അവന് സംശയം തോന്നിയതാണ്……

നിങ്ങൾ ആ കുട്ടിയുടെ ???

ഹസ്ബെന്റ ആണ്………….

okk എന്റെ കൂടെ വരും…. എന്നും പറഞ്ഞ് ഡോക്ടർ മുന്നോട്ട് നടന്നു….

അയാളുടെ കൂടെ പോകുന്നതിന് മുമ്പ് അവളെ ഡോറിന്റെ ഗ്ലാസ്സ് വഴി അവൻ നോക്കി……..

കണ്ണുകൾ അടച്ചു കിടക്കുന്ന അവളെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു….

ഞാൻ കാരണം അല്ലേ നിനക്ക് ഇങ്ങനെ യൊക്കെ ……. അവന്റെ ഉള്ളം പിടഞ്ഞു..

**************

ഡോക്ടർ എന്താ ഒന്നുo മിണ്ടാതെ ഇരിക്കുന്നത് ??? എന്താണെന്ന് വെച്ചാൽ പറയൂ പ്ലീസ്…. അയാളുടെ മുമ്പിൽ ഇരുന്ന രുദ്രൻ പറഞ്ഞു…

നോക്ക് രുദ്രൻ…. നിങ്ങളുടെ വൈഫിന്റെ ബോഡി നന്നായി വീക്ക് ആണ്…. ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഉള്ള ഒരു ആരോഗ്യം കൂടി ആ കുട്ടിക്കില്ല…..

ഇപ്പോൾ 7 മാസം ആണ്……..ഓരോ മാസം കഴിയുന്തോറും അവളുടെ ബോഡിക്ക് കുഞ്ഞിനെ ചുമക്കാൻ ഉള്ള കപ്പാസിറ്റി കുറഞ്ഞു വരുകയാണ്… ഒരു പക്ഷേ മനസ്സൽ എന്തെങ്കിലും വിഷമം കാണു…. താൻ ഒരു ഭർത്താവ് അല്ലേ…. ഇത്രയും നാൾ തനിക്ക് അവളെ ഒന്ന് ശ്രദ്ധിക്കാൻ പോലും പറ്റിയില്ലല്ലോ???? താൻ ഒരു ഭർത്താവ് തന്നെയാണോ?????

അയാളുടെ ചോദ്യങ്ങൾ അവനിൽ കുത്തി നോവ് ഉണ്ടാക്കി…..

ഒരു ഡോക്ടർ പറയാൻ പാടില്ലാത്തതാ എന്നാലും പറയുവാ…. .. സ്വന്തം ഭാര്യയെ നോക്കാൻ വയ്യെങ്കിൽ കുഞ്ഞിനെ കൊടുക്കാൻ പോകരുത്……..

ഡോക്ടറുടെ വാക്കുകൾ അവന് തന്നെ അപമാനം മയി തോന്നി…..

വീഴ്ച്ചയിൽ അവളുടെ യുട്രസിന് ചെറിയ കുഴപ്പം ഉണ്ട്……

ഡെലിവറി കുറച്ച് പ്രശ്നം ആകും … അത് കൊണ്ട് ഞാൻ പറയുവാ…. ഇനി എങ്കിലും തനിക്ക് ഭാര്യയെയും കുഞ്ഞിനേയും വേണമെങ്കിൽ അവളെ നന്നായികെയർ ചെയ്……മെഡിസിൻ continue ചെയ്യണം…. ഇന്ന് തന്നെ ഡിസ്ചാർജ് ആകാം …. പോയിക്കോ ……

രുദ്രൻ കുറച്ച് നിമിഷം അങ്ങനെ തന്നെ ഇരുന്നു……. ഇല്ലാ ഇനി നിന്നെ കൈ വിടില്ല ഭദ്രേ … അവൻ എന്തോ തീരുമാനിച്ചതുപോലെ അവിടെ നിന്നും എഴുനേറ്റ് നടന്നു…..

***************

കണ്ണടച്ച് കിടന്ന ഭദ്രയുടെ തലയിൽ ഒരു സ്പർശം അറിഞപ്പോൾ അവൾ മെല്ലേ കണ്ണ് തുറന്നു…….
മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഞെട്ടി ഗൗരിയമ്മ…….
അവളുടെ കണ്ണുകൾ നിറഞ്ഞു….

അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു…..

അമ്മേ…. ഞാൻ … മനപ്പൂർവം അല്ലാ….ഞാൻ… അത്… പിന്നെ.. അവൾ വിതുമ്പികൊണ്ട് പറയാൻ ശ്രമിച്ചതും ഗൗരി അവളെ കെട്ടിപ്പിച്ചു കരഞ്ഞു…..

അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നുകൊണ്ടിരുന്നു….

എന്നോട് ഷെമിക് എന്റെ മോളെ… ഈ അമ്മ ഒരു പാപിയാ… എന്റെ മോന്റെ ജീവൻ ആയ നിന്നെ അവനിൽ നിന്നും ഈ എനിക്ക് ആട്ടിപായിക്കേണ്ടി വന്നു………

നീ പോയതിനു ശേഷം എന്റെ മോൻ അനുഭാവിച്ച ദുഃഖം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്…. അന്ന് ഞാൻ നിന്നെ തിരക്കി നീ താമസിക്കുന്നയിടത്ത് വന്നതാ….

പക്ഷേ അപ്പോഴേക്കും മോൾ അവിടെ നിന്നും പോയിരുന്നു . ഇപ്പോൾ ഈ നിമിഷം എന്റെ മോന്റെ കുഞ്ഞിനെ ചുമന്ന് നീ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ ഈ അമ്മ ഒരായിരം ഭഗവന്മാരോട് നന്ദി പറയുകയാണ്…..

എന്നും പറഞ്ഞ് അവർ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി…….

ഭദ്രയിൽ ഒരു ചിരി വിടർന്നു….

ഇനി എന്റെ മോളെ ഈ അമ്മ എവിടെയും വിടില്ല…. എന്റെ കൂടെ ഇപ്പോൾ തന്നെ നീ വരണം.. എന്റെ മോന്റെ ഭാര്യയായിട്ടു…..

ഇല്ലാ……… ഞാൻ വരില്ലമ്മേ …. ഞാൻ ഒരു അനാഥയാ ആരും… അത് പറഞ്ഞ് തീർക്കുന്നതിന് മുമ്പ് തന്നെ ഗൗരി അവളുടെ വാ പൊത്തി…….
അരുത് എന്ന് തലയാട്ടി …..

ഇനി ഒരിക്കലും നീ അങ്ങനെ പറഞ്ഞാൽ ഈ അമ്മയുടെ കയ്യിൽ നിന്ന് നല്ല തല്ല് കിട്ടും പറഞ്ഞേക്കാം … കള്ള പരിഭവത്തോടെ അവർ അങ്ങനെ പറഞ്ഞതും ഭദ്ര ചിരിച്ചു കൊണ്ട് അവരെ കെട്ടിപ്പിച്ചു….

വെളിയിൽ നിന്നും ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന രുദ്രന്റെ കണ്ണുകൾ നിറഞ്ഞു….
സന്തോഷവും.. സങ്കടവും ദേഷ്യവും എല്ലാം ആ കണ്ണീരിൽ ഉണ്ടായിരുന്നു…

അവന്റെ തോളിൽ ഇന്ദ്രന്റെ കൈകൾ സ്പർശിച്ചു…..

മയുവും അവന്റ കൂടെ ഉണ്ടായിരുന്നു…
അവനെ കണ്ടതും രുദ്രൻ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…..

അമ്മേ വെറുക്കല്ലേ രുദ്രാ……..ഇന്ദ്രൻ അപേക്ഷപോലെ അവനോട് പറഞ്ഞു.. അത് കേട്ടതും അവൻ ഇന്ദ്രന്റെ തോളിൽ നിന്നും തലമാറ്റി അവനെ നോക്കി….

ഇല്ല ഇന്ദ്രാ എന്റെ അമ്മേ എനിക്ക് വെറുക്കാൻ പറ്റില്ല………. എന്നും പറഞ്ഞ് അവൻ ചിരിച്ചു … മയുവും അത് കണ്ട് ചിരിച്ചു…

എന്നാലും എന്റെ രുദ്രട്ടാ…. ടികെറ്റ് എടുക്കാതെ സിനിമ കണ്ട പോലത്തേ അവസ്ഥയായി പോയല്ലോ ?? കണ്ണടച്ചു തുറന്നപ്പോൾ ഞാൻ ചുളുവിൽ ഒരു കുഞ്ഞമ്മയായി…..

എന്തോ ഏത് വകയിൽ….??? ( ഇന്ദ്രൻ )

എന്താ ഇന്ദ്രേട്ടാ… ഒന്നുo അറിയാത്തത് പോലെ….. ഏട്ടൻ അല്ലേ വാവേടെ കൊച്ചച്ചൻ അപ്പോൾ ഞാൻ ആരാ.. കുഞ്ഞമ്മ…… ശോ എനിക്ക് നാണം വരുന്നു…..

ഇത് ഹോസ്പിറ്റൽ ആയി പോയി… അല്ലെങ്കിൽ .?? ( ഇന്ദ്രൻ )

പോടാ പോടാ… പോയി തരത്തിൽ പോയി കളിയെടാ…….. ( മയൂ )

എടി…. അവളെ അടിക്കാനായി പോയതും രുദ്രൻ തടഞ്ഞു ..

ഇത് ഹോസ്പിറ്റൽ ആണ് …. എന്റെ ഉള്ള വില കളയരുത് പ്ലീസ്.. . ( രുദ്രൻ )

എന്തോ എങ്ങനെ.. കേട്ടില്ല..(. അത് ബാക്കി രണ്ടും )

ഈ….

********************

കാറിൽ നിന്നും എല്ലാരും ഇറങ്ങി മുറ്റത്ത് വന്നു……

ഭദ്ര അവിടം ചുറ്റും അത്ഭുതത്തോടെ നോക്കി…… അവളുടെ കണ്ണുകളിലെ തിളക്കം അവിടെ നിന്ന എല്ലാരേയും സന്തോഷം ആക്കി…..

രുദ്രൻ അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു… മയുവിന്റെ അച്ഛനും അമ്മയും ഉണ്ണിയും ഉണ്ടായിരുന്നു……

അവർ അകത്തേക്ക് കേറാൻ പോയതും മയു അവരെ തടഞ്ഞു……

അവൾ അകത്തേക്ക് ഓടിപോയി… നിലവിളക്ക് കത്തിച്ചുകൊണ്ട് വന്നു .. അത് ഭദ്രയ്ക്ക് നേരെ നീട്ടി….

ഏട്ടത്തി ഇത് പിടിച്ചുകൊണ്ട് കേറിയാട്ടേ…… ഭദ്ര ചിരിച്ചുകൊണ്ട് അത് മേടിച്ചു…
അകത്ത് കേറാൻ നേരം രുദ്രനെ നോക്കാൻ അവൾ മറന്നില്ല….

അവൻ അവളെ തന്നെ നോക്കി നിന്നു…എല്ലാരും അകത്തേക്ക് കേറി… ഭദ്ര നിലവിളക്ക് പൂജറൂമിൽ വെച്ച് പ്രാർത്ഥിച്ചു…

മയൂ ഭദ്രയുടെ പുറകിൽ തന്നെയായി… പെട്ടെന്ന് തന്നെ അവർ കൂട്ട് കൂടി……..

ഗൗരി ഭദ്രയെ റൂമിൽ കൊണ്ട് കിടത്തി…. ഷിണം കൊണ്ട് അവൾ അപ്പോൾ തന്നെ ഉറക്കത്തിൽ വീണു…..

രുദ്രന് അവളെ കാണാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലാതെയായി…..

അവസാനം ആരും കാണാതെ പമ്മി ആ റൂമിന് മുമ്പിൽ എത്തിയപ്പോഴേക്കും ഗൗരി അവനെ കയ്യോടെ പൊക്കി….

മറ്റന്നാൾ കല്യാണം അതിന് മുമ്പ് ഈ റൂമിന്റെ പരിസരത്തു നിന്നെ കണ്ടാൽ മുട്ടുകാൾ മടക്കി ഞാൻ അടിക്കും അസത്തേ…

എന്നും പറഞ്ഞ് കൊണ്ട് ഗൗരിയമ്മ ചൂലും എടുത്ത് അവനെ ഓട്ടിച്ചു

മയുവും ഇന്ദ്രനും അത് കണ്ട് ചിരിച്ചു…..

**********************

രാവിലെ ഹാളിൽ ഇന്ദ്രനും ഭദ്രയും ഇരിക്കുകയായിരുന്നു….

ഗൗരി അടുക്കളയിൽ അവൾക്ക് വേണ്ടി ഓരോ മരുന്ന് ഉണ്ടാക്കുന്ന തിരക്കിലും …

രുദ്രൻ ഓഫീസിൽ പോയി…… തല്ലി വിട്ടതാണ് എന്ന് വേണമെങ്കിൽ പറയാം …..

മയൂ ഓടി വന്ന് കയ്യിൽ ഇരുന്ന ചന്ദനം അവളുടെ നെറ്റിയിൽ തൊട്ടുകൊടുത്തു….
ഭദ്ര ചിരിച്ചു….

ഇന്ദ്രൻ അവളെ മൈൻഡ് ചെയ്യാതെ ഇരുന്നു.

അല്ലാ ഇന്ന് കാന്താരി അമ്പലത്തിലൊക്കെ പോയല്ലോ …. ഭദ്ര വാത്സല്യത്തോടെ പറഞ്ഞു .. അത് കേട്ടതും അവൾ അവിടെ നിലത്ത് ഇരുന്ന് അവളുടെ ഉന്തിയ വയറ്റിൽ തൊട്ടു….

പിന്നെ പോകാതെ എന്റെ ഏട്ടത്തി വന്നതല്ലേ….. ഭഗവാനോട്‌ നന്ദി പറയാൻ പോയതാ……… ….

ഭദ്രക്ക് അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി…ഒരു കുഞ്ഞ് അനിയത്തിയുടെ സ്നേഹം അവൾ ഈ കുറഞ്ഞ നിമിഷം അനുഭവിച്ചു…

മയൂ വയറ്റിൽ ചെവി വെച്ചു….. ഇന്ദ്രൻ ഇതൊക്കെ ഇടo കണ്ണിട്ട് കാണുന്നുണ്ടായിരുന്നു…..

അനക്കം ഉണ്ടോ ഏട്ടത്തി……. അവൾ കൊച്ചു കുട്ടികളെ പോലെ ചോദിക്കുന്നത് കേട്ട് ഭദ്രയ്ക്ക് ചിരി വന്നു….

മ്മ്…. ഒണ്ട് മോളെ……….

ഇന്ദ്രേട്ടാ….. നമ്മൾക്കും വേണ്ടേ ഒരു വാവ………… അവളുടെ പറച്ചിൽ കേട്ട് ഇന്ദ്രൻറെ കിളിപോയി ….. ഭദ്രയെ നോക്കാൻ അവന് ചമ്മൽ തോന്നി ….. പെട്ടെന്ന് അവൻ എണിറ്റ് അവിടെ നിന്നും പോയി …. മയു അത് കണ്ട് ചിരിച്ചു……

പെട്ടെന്ന് അവളുടെ ചെവിയിൽ ഭദ്രയുടെ പിടിത്തം വീണു….
അയ്യോ ഏട്ടത്തി എനിക്ക് വേദനിക്കുന്നു…… അവൾ കൊഞ്ചി കരയാൻ തുടങ്ങി….

ഇങ്ങനെ ആണോ പറയുന്നത് പെണ്ണേ …. ദ അവൻ ദേശ്യപ്പെട്ടു പോയത് കണ്ടോ ????

ഈ അതൊക്കേ ഞാൻ മാറ്റിയെടുക്കും ….. എന്നും പറഞ്ഞ് അവളുടെ കാലിൽ നോക്കിയപ്പോൾ നീരു അടിച്ചു ഇരിക്കുന്നു….

അയ്യോ കാലിൽ നിരാണല്ലോ…. ഞാൻ പോയി തയ്യിലം എടുത്ത് കൊണ്ട് വരാം… എന്നും പറഞ്ഞ് അവൾ എണിറ്റു….

വേണ്ടാ… മോളെ. …

വേണം ..അവൾ റൂമിലേക്ക് പോയി…….

**********-*-*
റൂമിലേക്ക് പോകുന്ന വഴിയിൽ ആരോ അവളെ പിടിച്ചു വലിച്ച് ഡോർ അടച്ചു…..
ഇന്ദ്രൻ ….

അവൻ ദേശ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു…

മയുവിന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി…. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി…….

അവൻ മുന്നോട്ട് വരുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് വലിഞ്ഞു . അവസാനം ഭിത്തിയിൽ തട്ടി നിന്നു….

അവൻ അവളുടെ അടുത്ത് വന്നു നിന്നു…..

അവിടെ നിന്നും ഓടാനായി പോയതും രണ്ടു കയ്യികൊണ്ടും അവളെ ലോക്ക് ചെയ്തു……
അവന്റെ ശ്വാസം അവളുടെ മുഖത്തേക്ക് അടിച്ചു….. അത് അവളിൽ ഒരു തരിപ്പ് നൽകി…..

ഇന്ദ്രേട്ടാ… എന്താ.. ഇത് എന്നെ വിട്ടേ അവളുടെ വാക്കുകൾ ഇടറി…

ഇന്ദ്രൻ ഒരു കൈയ്യി കൊണ്ട് അവളെ ലോക്ക് ചെയ്തു… മറ്റേ കൈകൊണ്ട് അവന്റെ റ്റി ഷർട്ട് തല വഴി ഊരി….. അവൾ പോകാൻ നോക്കിയെങ്കിലും പറ്റിയില്ല ….. അവന്റെ നഗ്നമായ നെഞ്ചിൽ അവളെ ഒന്നുo കൂടി ചേർത്തു നിർത്തി…..

അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിനു മുകളിൽ പറ്റി പിടിച്ചു ഇരിക്കുന്ന വിയർപ്പ് കണികയിൽ ആയി…..

മയു പേടിച് അവളുടെ കണ്ണുകൾ നിറഞ്ഞു… അവന്റെ ശരീരത്തിലെ ചൂട് അവളിൽ ആവാഹിച്ചു….

നിനക്ക് കുഞ്ഞിനെ വേണ്ടേ. മയൂരി…. അവൻ അവളുടെ കാതിൽ പറഞ്ഞു…. അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി….. ആ കണ്ണുകളിൽ തന്നെ കത്തിക്കാൻ പാകം ദേഷ്യം ഉണ്ടായിരുന്നു….

അത് ഞാൻ വെറുതെ ഏട്ടന് അറിയാലോ ഞാൻ ചുമ്മാ ….. അവൾ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ അവന്റെ കയ്യികൾ അവളുടെ ദാവണിയിൽ പിടിത്തം ഇട്ടു….. ഒന്ന് ആലോചിക്കുന്നതിന് മുമ്പ് തന്നെ അവൻ അത് വലിച്ചുരി……

മാറിടം മറയ്ക്കാൻ ആകാതെ അവൾ പേടിച്ചു നിന്നു… അവന്റെ കൈകൾ അപ്പോഴും അവളെ പിടിച്ചിട്ടുണ്ടായിരുന്നു…..

ഇന്ദ്രൻ അവന്റെ മുഖം അവളുടെ നഗ്നമായ കഴുത്തിലേക്ക് അടുപ്പിച്ചു…..
മയുവിന്റെ കണ്ണുകൾ താനെ അടഞ്ഞു ..

അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞു…… അവന്റ കൂറ്റൻ താടി അവളുടെ കഴുത്തിൽ വേദന ഉണ്ടാക്കി…..

ഇന്ദ്രന്റെ ദന്തനിരകൾ അവിടെ മുറിവ് ഉണ്ടാക്കി…
മയുവിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി…..

അവൻ അവളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി…… അത് മനസ്സിലാക്കിയതും അവൾ പേടിച്ച് കണ്ണുകൾ തുറന്നു….

തന്നെ നോക്കി നിൽക്കുന്ന ഇന്ദ്രനെ കണ്ടതും എന്തോ പറയാൻ വന്നതും അതിന് അവസരം കൊടുക്കാതെ അവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി…… മയൂ ഞെട്ടി…. പ്രതികരിക്കാൻ പോലും അവൾക്ക് പറ്റിയില്ല……

കുതറി മാറാൻ നോക്കുന്തോറും അവന്റെ ശക്തിയിൽ അവൾ തളർന്നു…..
ഇന്ദ്രൻ ഭ്രാന്തമായി അവളുടെ ചുണ്ടുകൾ നുണഞ്ഞുകൊണ്ടിരുന്നു…….

ഒരിക്കലും അതിൽ നിന്നും മാറാൻ അവൻ തയ്യാർ ആയില്ല…മയൂ ശ്വാസം കിട്ടാതെ പുളഞ്ഞു….

അപ്പോഴും ഇന്ദ്രൻ അവന്റെ പല്ലുകൾ കൊണ്ട് അവളുടെ കിഴ്ചുണ്ടിൽ കടിച്ചുകൊണ്ടിരുന്നു……

അവസാനം ഉമിനീരിൽ രക്തത്തിന്റെ ചവർപ്പ് അറിഞ്പ്പോൾ അവൻ അവളിൽ നിന്നും മാറി…..

മയൂ തളർന്ന് അവന്റെ നെഞ്ചിലേക്ക് വീണു ….. ഒരു നിമിഷം അവന്റെ കൈകൾ അവളെ വലയം ചെയ്തു…. പിന്നെ എന്തോ ഓർത്ത പോലെ അവളെ ബെഡിലേക്ക് വലിച്ചെറിഞ്ഞു……

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11