Thursday, January 23, 2025
Novel

ഹരിബാല : ഭാഗം 20

നോവൽ
എഴുത്തുകാരി: അഗ്നി


ഹരിയേട്ടൻ കാളിങ്… അവളുടെ ഫോൺ ഡിസ്‌പ്ലേയിൽ ഹരിയുടെ പേര് തെളിഞ്ഞു…..
അവൾ ഫോണുമായി മുകളിലേക്ക് കയറിച്ചെന്നു…

അവൾ ഫോൺ എടുത്തെങ്കിലും അവർക്കൊന്നും മിണ്ടാനായില്ല…അവനും എന്ത് പറയണം എന്നറിയില്ലായിരുന്നു..

അവരുടെ ശ്വാസോച്ഛാസം അവർ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി..അവസാന ഹരി തന്നെ മൃദുവായി അവളെ വിളിച്ചു…

“ഇന്ദൂട്ടി…….”

“ക..കണ്ണേട്ടാ….”

“ഇന്ദൂട്ടി… മോളെ….”

“എന്തിനായിരുന്നു കണ്ണേട്ടാ എന്നോടെല്ലാം മറച്ചുവച്ചത്…എന്നോട് ഏട്ടന് തന്നെ പറഞ്ഞൂടായിരുന്നോ…”

“മോളെ…എനിക്ക്…എനിക്ക് പറയാനുള്ള സാവകാശം കിട്ടിയില്ല..പിന്നെ ഞാനില്ലാത്തപ്പോൾ എല്ലാം അറിയുന്നതായിരിക്കും നല്ലത് എന്നെനിക്ക് തോന്നി…അതുകൊണ്ടാണ്…”

“അത് സാരമില്ല കണ്ണേട്ടാ…കഴിഞ്ഞത് കഴിഞ്ഞു..ഏട്ടൻ വരുമ്പോൾ ഏട്ടന്റെ മാത്രം ഇന്ദൂട്ടിയായിരിക്കും ഞാൻ…”

അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…തന്റെ പ്രണയം തന്റെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു…എന്നാൽ അതേസമയം തന്റെ കുഞ്ചുവിനെയോർത്ത് അവന്റെ മനസ്സിൽ വേദനയും നിറഞ്ഞു…എന്നാൽ ആ വേദനയിൽ നിന്നുൾക്കൊണ്ട കോപത്തിന് സകലവും നശിപ്പിക്കുവാനുള്ള ശക്തി ഉണ്ടായിരുന്നു..

★★★★★★★★★★★★★★★★★★★★

ബാല താഴെ ചെന്ന് എല്ലാവരുമായി സംസാരത്തിൽ ഏർപ്പെട്ടു…അന്ന് വൈകുന്നേരം വിച്ചുവിന്റെ അച്ചായിയും അമ്മിയും വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഇന്ദ്രേട്ടനും ഏടത്തിയും കുഞ്ഞു കാശി എന്ന അവളുടെ മാത്രം അച്ചുവും ഒക്കെ വന്നിരുന്നു..

അവളുടെ മാറ്റം അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്…വൈശുവും വന്നിട്ടുയുണ്ടായിരുന്നു..ജിത്തുവേട്ടൻ എന്തോ കേസിന്റെ ആവശ്യത്തിനായി കേരളത്തിന് പുറത്ത് പോയിരിക്കുകയായിരുന്നു..

കാശിയും ലച്ചുവും വീണമോളും ഒക്കെകൂടെ അവിടെ കൂടിയിരുന്ന് കളിക്കുന്നുണ്ടായിരുന്നു..മൂന്നുപേർക്കും ഒരേ പ്രായമാണ്…കൂട്ടത്തിൽ മൂത്തത് ലച്ചുവാണ്… അത് കഴിഞ്ഞ് വീണമോൾ പിന്നെ കാശി…എല്ലാവരും തമ്മിൽ മാസവത്യാസമേ ഉണ്ടായിരുന്നുള്ളു…അവരുടെ കൂടെത്തന്നെ നമ്മുടെ ട്രീസയുടെയും ജോയലിന്റെയും കുഞ്ഞുങ്ങൾ ജോവാനയും ജോഷ്വായും ഉണ്ട്…മൂത്ത ചേട്ടനും ചേച്ചിമാരും കൂടെ അവരെയും കൂടെ ശ്രദ്ധിച്ചാണ് കളിച്ചുകൊണ്ടിരുന്നത്…

എല്ലാവരും സന്തോഷത്തോടെയാണന്ന് പിരിഞ്ഞത്..പോകുന്നതിന് മുന്നേ അച്ചായിയും അമ്മിയും അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു…

“എനിക്ക് എന്റെ കുട്ടനും വിച്ചുവും ഒരുപോലെ ആയിരുന്നു…
മോള് എന്തായാലും എത്തിയിരിക്കുന്നത് കുട്ടന്റെ അടുത്തല്ലേ…ഒന്നുകൊണ്ടും വിഷമിക്കേണ്ടി വരില്ല…അവനെ ഞങ്ങൾക്കെല്ലാം അറിയാം..അതിലുപരി മോളോട് അവനുള്ള സ്നേഹവും..
അതുകൊണ്ട് തന്നെ മോള് ഒന്നുകൊണ്ടും ഭയപ്പെടേണ്ട…എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം…ഇടയ്ക്ക് അങ്ങോട്ടേക്കൊക്കെ വരണം…
എത്രയും വേഗം നിങ്ങൾ ജീവിച്ചു തുടങ്ങണം…
നിങ്ങളുടെ മക്കളേം കൂടെ കണ്ടിട്ട് വേണം ഞങ്ങൾക്ക് കണ്ണടയ്ക്കാൻ….”
അമ്മി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…

അവൾ അവരെ ഇറുകെ കെട്ടിപ്പിടിച്ചു…അവരുടെ തോളിൽ തല ചായ്ച്ചു കുറച്ചധികം നേരം നിന്നു…അവർ പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിച്ചെന്ന പോലെ…അവർ അവളെ അനുഗ്രഹിച്ച് നെറുകയിൽ ഓരോ മുത്തവും കൊടുത്ത് യാത്രയായി….

അവർ പൊയിക്കഴിഞ്ഞ് എല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു…ഇന്ദു പ്രസന്നവതിയായി കാണപ്പെട്ടത് തന്നെ എല്ലാവരുടെയും കണ്ണിന് ഇമ്പമുള്ള കാഴ്ചയായിരുന്നു…

എല്ലാവരും ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കവേയാണ് ട്രീസ ഒന്നും മിണ്ടാതെ അകത്തേയ്ക്കു പോയത്…അകത്ത് ‘അമ്മ രാത്രിയിൽത്തെക്കുള്ള കോഴി നുറുക്കി വേവിക്കുകയായിരുന്നു…

ആരോടും ഒന്നും പറയാതെ കയറിപ്പോയ അവളുടെ പിന്നാലെ ഞാൻ ചെന്നു…ചെന്നപ്പോൾ കണ്ട കാഴ്ച വിശ്വസിക്കാനായില്ല….എന്റെ ട്രീസമ്മ…

അവളുടെ അവസ്‌ഥ കണ്ട് എനിക്ക് സഹിക്കാനായില്ല..ഞാൻ ഓടിപ്പോയി ചേട്ടയിയെ വിളിച്ചുകൊണ്ടുവന്നു…
ചേട്ടായിയും ആകെ ടെൻഷൻ ആയി..

അവളുടെ അവസ്‌ഥ കണ്ട് എനിക്ക് സഹിക്കാനായില്ല..ഞാൻ ഓടിപ്പോയി ചേട്ടയിയെ വിളിച്ചുകൊണ്ടുവന്നു…
ചേട്ടായിയും ആകെ ടെൻഷൻ ആയി..

ഞങ്ങളുടെ പുറകെ എല്ലാവരും കയറി വന്നു….ഞാൻ പതിയെ എന്റെ മുഖഭാവം എല്ലാം മാറ്റി ഒരു കള്ള ചിരി ചിരിച്ചു..എല്ലാവരും ഇതെന്തുവാ എന്നുള്ള രീതിയിൽ എന്നെ നോക്കി..

ഉടനെ തന്നെ അകത്തെ മുറിയിൽ നിന്നും അതേ കള്ളച്ചിരി ചിരിച്ചോണ്ട് ട്രീസമ്മയും ഇറങ്ങി…അവളെ കണ്ടപ്പോഴാണ് ചേട്ടായിക്ക് സമാധാനം ആയത്….

“എന്നതാടി പറ്റിയെ..” ചേട്ടായിയാണ് ട്രീസമ്മയോട്..

“ചെറുതായിട്ടൊന്ന് ശര്ധിച്ചു…” അവൾ മറുപടി പറഞ്ഞു…

അവിടെ നിന്ന സ്ത്രീ ജനങ്ങൾക്ക് കാര്യം മനസ്സിലായി..എല്ലാവരുടെയും ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു…

പെട്ടന്നാണ് ട്രീസമ്മ ഓടിച്ചെന്ന് ചേട്ടായിയെ കെട്ടിപ്പിടിച്ചത്…എല്ലാവരും അന്തിച്ച്‌ നോക്കിനിൽക്കെ അവൾ ചേട്ടായിയുടെ കൈകൾ എടുത്ത് അവളുടെ വയറിൽ വച്ചു…

ചേട്ടായിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…അവൻ ഓടിച്ചെന്ന് രണ്ട് മക്കളെയും കൊണ്ടുവന്ന് മൂന്നുപേരും കൂടെ അവളുടെ വയറിൽ കൈവച്ചു….
കുഞ്ഞുങ്ങളോട് അവളുടെ വയറിൽ കുഞ്ഞുവാവ വളരുന്നുണ്ടന്ന് പറഞ്ഞ് മനസിലാക്കി…

എല്ലാവരും അവരെ അവരുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് പറഞ്ഞുവിട്ടു…ഇന്ദു ചെന്ന് കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വന്നു…

കുറച്ചു കഴിഞ്ഞപ്പോൾ അവർ തിരിച്ചിറങ്ങി വന്നു..പിന്നെ എല്ലാവരും അവരെ കളിയാക്കി കൊന്നു…ഇന്ദ്രേട്ടനും ശ്രീജിയേട്ടനുമെല്ലാം മൂത്ത കുഞ്ഞുങ്ങൾക്ക് രണ്ട് വയസായപ്പോഴേക്കും അടുത്തതിനെ നീ ഇമ്പോർട്ട് ചെയ്തല്ലോ എന്ന മുഖഭാവവുമായിരുന്നു….ഈ വാർത്ത അറിഞ്ഞതിൽ പിന്നെ രണ്ടുപേരും അവരവരുടെ ഭാര്യമാരുടെ പിന്നാലെ തന്നെ ആയിരുന്നുവെന്നുള്ളത് സത്യം…
അജിത്തേട്ടനാണെകിൽ തന്റെ കല്യാണം കഴിയാത്ത സങ്കടവും…

അങ്ങനെ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു..രാത്രി ട്രീസമ്മ സാലഡ് ആണ് കഴിച്ചത്..

രാത്രിഭക്ഷണത്തിന് ശേഷം കണ്ണേട്ടൻ എന്റെ ഫോണിലേക്ക് ട്രീസമ്മയുടെ കാര്യം അറിഞ്ഞു വീഡിയോ കോൾ ചെയ്തു..എല്ലാവരും കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഫോൺ എനിക്ക് തന്നു..

ഞാൻ പതുക്കെ മുറിയിലേക്ക് കയറി..അവിടെയിരുന്ന് കുറയെ നേരം.സംസാരിച്ചു…സംസാരിച്ചു കഴിഞ്ഞ് താഴെ ചെന്നപ്പോഴേക്കും എല്ലാവരും തിരികെ പോയിരുന്നു..

ഞാൻ വേഗം കുളിച്ചിട്ട് കിടക്കാനായി പോയി….കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല..പകരം അന്ന് വിച്ചുവേട്ടൻ മരിക്കുന്നതിന് മുന്നേ ഞാൻ കണ്ട ആ സ്വപ്നം ഓർമ്മ വന്നു….

ഞാൻ ഒരു മലയിലേക്ക് നടന്നു കയറുകയായിരുന്നു…..അങ്ങിങ്ങായി പച്ചവിരിച്ചു നിൽക്കുന്ന പുൽമേടുകളും നടക്കുന്തോറും കൂടിക്കൂടി വരുന്ന കോടമഞ്ഞുകളാലും സമ്പുഷ്ടമായ ഒരു സ്ഥലം…

മുകളിലേക്ക് കയറുന്തോറും പിയാനോയുടെ അലയൊലികൾ മുഴങ്ങിക്കേട്ടിരുന്നു..ഞാൻ ആ ശബ്ദം ശ്രവിച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു.. അവിടെ തനിക്ക് പരിചിതമായ തന്റെ വിച്ചുവേട്ടന്റെ ഗന്ധം നിന്നിരുന്നു…

എന്നാൽ നടന്നടുക്കും തോറും പിയാനോയുടെ ശബ്ദം കൂടുന്നുണ്ടെങ്കിലും ഒരു തളർച്ച ബാധിച്ചയാൾ വായിക്കുന്നത് പോലെയുണ്ടായിരുന്നു….

നടന്നടുക്കുന്തോറും എന്റെ ഭയം കൂടി വന്നു…അപ്പോഴേക്കും ഒരു ചോരയുടെ മണവും കൂടെ എനിക്ക് പരിചിതമല്ലാത്തതുമായ ഒരു ഗന്ധം എന്റെ നാസികയിൽക്കൂടെ കടന്നുപോയി…

നടന്നടുക്കുമ്പോഴേക്കും ഞാൻ കണ്ടത് ദേഹം മുഴുവനും ചോര ഒലിപ്പിച്ചുകൊണ്ട് വയ്യാത്ത അവസ്ഥയിലും എനിക്കായ് പിയാനോ വായിക്കുന്ന വിച്ചുവേട്ടനെ ആണ്…

“വിച്ചുവേട്ടാ….”….ഞാൻ വിളിച്ചു..

ഏട്ടൻ എന്നെ തിരിഞ്ഞു നോക്കി…..
ഞാൻ നോക്കുമ്പോൾ കാണുന്നത് മുഖം മുഴുവനും ചോരയൊലിപ്പിച്ചു നിൽക്കുന്ന വിച്ചൂവേട്ടനെയാണ്…

ഞാൻ ഏട്ടന്റെ അടുത്തേക്ക് ഓടാൻ തുടങ്ങിയപ്പോഴേക്കും ഏട്ടൻ വേണ്ടാ എന്ന് പറയുന്നുണ്ട്..

എന്നാൽ അതൊന്നും വകവയ്ക്കാതെ ഞാൻ ഏട്ടന്റെ അരികിലേക്ക് എത്താറായതും ഏട്ടൻ നിന്നിരുന്ന ഭാഗം അടർന്നുവീണ് പുറകിലുള്ള കൊക്കയിലേക്ക് പതിച്ചതും ഒന്നിച്ചായിരുന്നു…

ചാടാൻ തുനിഞ്ഞ എന്നെ ബലിഷ്ഠമായ രണ്ട് കൈകൾ താങ്ങി…അവയെ വിടുവിക്കുവാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല….അപ്പോഴേക്കും എന്റെ ബോധം പാതിമറഞ്ഞിരുന്നു…
പാതി ബോധത്തിൽ ഞാൻ ആ നെഞ്ചോട് ചേരുമ്പോഴും നേരത്തെ അനുഭവപ്പെട്ട ആ പുതുഗന്ധം വീണ്ടും എന്റെ നാസികയിലൂടെ കടന്നുപോയി…ആ ഹൃദയതാളം ശ്രവിച്ചുകൊണ്ട് പതിയെ ഞാൻ മയക്കത്തിലേക്ക് വീണിരുന്നു…

ആ സ്വപ്നത്തിൽ താൻ തിരിച്ചറിഞ്ഞ അതേ ഹൃദയതാളവും ഗന്ധവുമാണല്ലോ കണ്ണേട്ടന് എന്നവൾ ഓർത്തു…
ആന്ന് അമ്പലത്തിൽ വച്ച് താൻ വീഴാൻ പോയപ്പോൾ എന്നെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചതും അന്ന് ആ ഹൃദയസ്പന്ദനത്തിന് കാതോർത്തപ്പോഴും തനിക്ക് അതിനോട് വല്ലാത്തൊരാത്മബന്ധം തോന്നിയൊരുന്നതായി അവൾ ചിന്തിച്ചു…ഇപ്പോഴാണ് അവൾ അന്നത്തെ സ്വപ്നത്തെയും അതിൻറെ ചുറ്റുപാടുകളെയും പറ്റി ചിന്തിക്കുന്നത് തന്നെ…
(ഭാഗം 4ന്റെ തുടക്കത്തിൽ ഉള്ള അമ്പലത്തിൽ വച്ച് ഇന്ദുവിനെ ഹരി ചേർത്തു പിടിച്ച സംഭവം…)

എല്ലാം.ഒരു നിശ്വാസത്തോടെ ഓർത്തുംകൊണ്ട് അവൾ പതിയെ ഉറക്കത്തിലേക്ക് ചേക്കേറി…

★★★★★★★★★★★★★★★★★★★★

രണ്ടാഴ്ച പെട്ടന്ന് തന്നെ കടന്നുപോയി…ഞാൻ കോളേജിൽ പോയിത്തുടങ്ങി…

ഈ ദിവസങ്ങളിലെല്ലാം ഹരിയേട്ടൻ എന്നെ ദിവസവും വിളിച്ചിരുന്നു…ഞാൻ ഹരിയേട്ടന്റെ ഇന്ദൂട്ടിയാകാൻ പരമാവധി ശ്രമിച്ചും കൊണ്ടിരുന്നു…

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരാത്മബന്ധം ഞങ്ങളുടെ ഇടയിൽ രൂപം കൊണ്ടിരുന്നു..തമ്മിൽ തമ്മിൽ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുമായിരുന്നു..

കോളേജിൽ താലിയും സിന്ദൂരവും അണിയേണ്ട എന്ന് എല്ലാവരും പറഞ്ഞെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല..എനിക്കൊരു അവകാശിയുണ്ടെന്ന് നാലാൾ അറിയുന്നത് അത്ര വലിയ പ്രശ്നമാണെന്ന് എനിക്ക് തോന്നിയിരുന്നില്ല…

കോളേജിൽ എന്റെ ക്ലാസ് ചാർജ് ട്രീസമ്മയ്ക്കായിരുന്നു..ക്ലാസിനകത്ത് അവളെ മാഡം എന്ന് വിളിക്കണം എന്നായിരുന്നു കൽപ്പന…പുറത്തിറങ്ങിയാൽ എന്ത് വേണേലും വിളിച്ചോളാൻ പറഞ്ഞിരുന്നു..

എന്തൊക്കെ പറഞ്ഞാലും ട്രീസമ്മയുടെ ക്ലാസുകൾ അതിഗംഭീരമാണ്….ഓരോ കാര്യങ്ങളും വ്യക്തമായും സ്പഷ്ടമായും ആണ് അവൾ പറയുന്നത്…സംശയം എത്ര തവണ വേണമെങ്കിലും ചോദിക്കാം..ഒരിക്കൽപോലും അക്കാര്യത്തിൽ അവൾ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല….കുട്ടികൾ ഒക്കെ ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വന്നിരുന്നു…പക്ഷെ അവൾ അത് വീണ്ടും വീണ്ടും പറഞ്ഞുകൊടുക്കുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നും..

പണ്ടും അവൾ അങ്ങനെയായിരുന്നു..ഏത് വിഷയമായാലും അടിത്തറ നല്ലതുപോലെ കൊടുത്തിട്ടെ അവൾ പഠിക്കുമായിരുന്നുള്ളൂ…പന്ത്രണ്ടാം ക്ലാസ്സിൽ സയൻസ് എടുത്ത എന്നെ അക്കൗണ്ടൻസി പഠിപ്പിച്ചതും നല്ല മാർക്ക് വാങ്ങാൻ സഹായിച്ചതും അവളായിരുന്നു..

ഉച്ചയ്ക്കുള്ള ചോറൂണെല്ലാം ഞങ്ങൾ മൂവരും ഒന്നിച്ചായിരുന്നു…ചില ദിവസങ്ങളിൽ അവൾക്കായി മാത്രം നല്ല പുളിമാങ്ങയുടെ ചമ്മന്തിയൊക്കെ ‘അമ്മ ഉണ്ടാക്കി തന്നുവിടുമായിരുന്നു..

അങ്ങനെ ദിവസങ്ങൾ കടന്നുപോയി..ദിവസങ്ങൾ കൂടുന്തോറും ഞങ്ങൾ തമ്മിലുള്ള അടുപ്പവും കൂടിക്കൊണ്ടിരുന്നു..

അങ്ങനെ ഒരു ശനിയാഴ്ച…അന്നവർക്ക് അവധി ആയിരുന്നു…

അവൾ രാവിലെ എഴുന്നേറ്റ് പണിയെല്ലാം ഒതുക്കി വച്ചുകഴിഞ്ഞപ്പോഴാണ് ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്…
അവൾ പ്രതീക്ഷിച്ചതുപോലെ തന്നെ അവളുടെ കണ്ണേട്ടനായിരുന്നു വിളിച്ചത്..

“ഹലോ കണ്ണേട്ടാ…”

“ഇത് ഇന്ദുവല്ലേ…ഞാൻ ശബരിയാണ്…ഹരിയുടെ കൂട്ടുകാരൻ..”

“ആ പറയു ശബരിയെട്ടാ…”

“അത്..ഇന്ദു…”

“എന്താ കാര്യം ശബരിയേട്ടാ…കണ്ണേട്ടൻ എവിടെ…”

“അത്..മോളെ..ഹരിക്കൊരു ആക്സിഡന്റ് ഉണ്ടായി..ഒരൽപ്പം….”

ബാക്കി കേൾക്കാനാകാതെ അവളുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

(തുടരും..)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13

ഹരിബാല : ഭാഗം 14

ഹരിബാല : ഭാഗം 15

ഹരിബാല : ഭാഗം 16

ഹരിബാല : ഭാഗം 17

ഹരിബാല : ഭാഗം 18

ഹരിബാല : ഭാഗം 19