Tuesday, January 21, 2025
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 16

നോവൽ
******
എഴുത്തുകാരി: അഫീന

ഇന്നലെ നല്ല സന്തോഷം തോന്നി. ഷാനുക്ക എന്റെ മനസ്സിൽ നിന്ന് പൂർണമായും ഒഴിഞ്ഞു പോയപോലെ ആരും എന്നെ കളിയാക്കാനോ കുത്തി നോവിക്കാനോ വന്നില്ല.

അല്ല അങ്ങനെ എന്തെങ്കിലും ഉണ്ടാവാൻ അജുക്ക സമ്മതിച്ചില്ല എന്ന് വേണം പറയാൻ. ഈ പഹയൻ എന്നെ സ്നേഹിച്ചു കൊല്ലും അല്ലോ എന്റെ റബ്ബേ…

മനസ്സ് എപ്പോഴേ അജുക്കടെ ആയി കഴിഞ്ഞു. പക്ഷെ സമ്മതിച്ചു കൊടുക്കാൻ തോന്നണില്ല.എന്തോ ഒന്ന് ഇപ്പോഴും എന്നെ അലട്ടി കൊണ്ടിരിക്കുന്നു.

അജുക്ക ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോഴാ വാപ്പിച്ചി വിളിച്ച കാര്യം പറയണ കേട്ടത്.

” ഉമ്മിച്ചി വാപ്പിച്ചി വിളിച്ചിരുന്നു. അവിടെ എല്ലാരോടും പറഞ്ഞെന്ന്.. ”

” എന്നിട്ട് അവര് എന്ത് പറഞ്ഞു. വെല്ലുപ്പ പ്രശ്നം ഉണ്ടാക്കിയോ ”

” ആ. നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് . ”

“ഐഷുന്റെ കാര്യോ”

” അവളേം കൂടെ കൂട്ടാൻ പറഞ്ഞ് ”

” എപ്പോഴാ പോകണ്ടേ. ”

” നമുക് നാളെ പോകാം. ലീവ് എഴുതി കൊടുത്തിട്ട് വരാം. ഫൈസിയോടും പറയാം ”

എന്റെ പടച്ചോനെ നാളെ അങ്ങോട്ട് ചെല്ലണംന്നൊ. പേടിയാവേ. ഞാൻ പേടിച് ഇരിക്കണ കണ്ട് ഉമ്മിച്ചി വന്ന് എന്റെ തലയിൽ തലോടി. എന്നിട്ട് പറഞ്ഞ്

” മോള് പേടിക്കണ്ട. അവരോക്കേ പാവങ്ങളാ. പിന്നെ വെല്ലുപ്പ മാത്രേ ഇച്ചിരി ദേഷ്യക്കാരൻ ഉള്ളൂ. അവിടെ ചെല്ലുമ്പോ മോൾക് എല്ലാം മനസ്സിലാവും.”

ഞാൻ ചെന്ന് ഉമ്മയോടും വാപ്പയോടും പറഞ്ഞു. ഷാനക്കുട്ടിയോട് ഫോൺ ചെയ്ത് പറഞ്ഞു. അവള് അപ്പൊ തന്നെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വീട്ടിലേക്ക് വന്നു. കുറേ നേരം സംസാരിച്ചു. പിന്നെ കരച്ചിലായി പെണ്ണ്. വന്നപ്പോ തൊട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കണേ പെണ്ണ്.

” നീ നോക്കണ ആള് ഇപ്പൊ വരും ”

” ഞാൻ ആരെയും നോക്കിയില്ലല്ലോ ”

” ഉവ്വുവ്വേ.. മനസ്സിലായി. ”

അപ്പോഴേക്കും അജുക്കയും കുഞ്ഞോനും കൂടെ വന്നു. അജുക്ക ചായ എടുത്ത് വെക്കാൻ പറഞ്ഞ് പോയി. കുഞ്ഞോൻ ഷാനയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവന്റെ റൂമിലേക്ക്‌ പോയി. ഷാനക്ക് നല്ല സങ്കടം ആയി. അജുക്കക്ക്ചായ എടുത്ത് കൊടുത്തിട്ട് ഞാൻ ഷാനയോട് പറഞ്ഞ്.

” ഷാന ഒന്ന് വന്നേ എനിക്ക് ഒരു ഹെല്പ് വേണം ”

ഞാൻ അവളേം വിളിച്ചോണ്ട് മുകളിലേക്ക് പോയി.

” ദേ ഇതാണ് കുഞ്ഞോന്റെ മുറി. അവൻ അകത്തു ഉണ്ടാകും. നാളെ ചിലപ്പോ കണ്ട് സംസാരിക്കാൻ പറ്റില്ല ”

റൂമിൽ ചെന്ന് നോക്കുമ്പോ അവൻ കിടക്കേണ് ഡ്രെസ്സ് പോലും മാറ്റിയിട്ടില്ല

” കുഞ്ഞോനേ. നീ എന്താ ഷാനയെ കണ്ടിട്ട് മിണ്ടാതെ പൊന്നേ. ”

“അവിടെ ഉമ്മിച്ചി ഇല്ലേ. അത് കൊണ്ടാ. എപ്പോഴും അടി ഇണ്ടാക്കിയാ അടുത്ത് ചെല്ലണത് ഇന്ന് അടി കൂടാൻ തോന്നണില്ല.

ഇനി കുറച്ചു ദിവസം കാണാൻ പറ്റില്ലല്ലോ.അതോർക്കുമ്പോ ചെറിയൊരു സങ്കടം. അവളും കരയണേല്ലേ. അത് കണ്ട് എനിക്ക് അധികം നേരം പിടിച്ചു നിക്കാൻ പറ്റില്ല ”

“ഷാന ഇങ്ങു വന്നേ. ദേ ഉമ്മിച്ചി ഉമ്മാനെ കാണാൻ പോയേക്കനെ. കുറച്ചു നേരം നിങ്ങള് സംസാരിച്ചോ. ”

“സംസാരിച്ചാൽ മാത്രം മതിട്ടോ. അന്നത്തെ പോലെ ആക്രാന്തം കാട്ടരുത്. ”

നോക്കുമ്പോ അജുക്ക ഞങ്ങളെ നോക്കി കയ്യും കേട്ടി നിക്കേണ്.

” ഞങ്ങൾ അങ്ങനെ ചെയ്യോ ” കുഞ്ഞോൻ

“ഏയ്യ് നിങ്ങൾ അങ്ങനെ ചെയ്യില്ല അത് കൊണ്ടാ പറഞ്ഞേ. മോളെ ഐഷു ഒന്നിങ്ങു വന്നേ. ”

അവരെ തനിച്ച് വിട്ട് ഞങ്ങൾ റൂമിലേക്ക് പോന്നു. കേറി കഴിഞ്ഞപ്പോ തന്നെ അജുക്ക വാതിൽ കുറ്റി ഇട്ടു.

” മറ്റുള്ളവർടെ കാര്യം എല്ലാം മനസ്സിലാക്കി ചെയ്ത് കൊടുക്കും നമ്മള് എന്തെങ്കിലും ചോദിച്ചാ നിനക്ക് പറ്റില്ലല്ലോ. ”

“അത് പിന്നെ അവര് കുറച്ചു ദിവസം കഴിഞ്ഞല്ലേ കാണു. അപ്പൊ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാകില്ലേ. അതാ ഞാൻ അങ്ങനെ ചെയ്തെ ”

” നീയായിട്ട് തരില്ല അപ്പൊ ഞാനായിട്ട് ഇടുക്കാൻ പറ്റോന്ന് നോക്കട്ടെ ”

അതും പറഞ്ഞു അജുക്ക എന്റെ അടുത്തേക്ക് നീങ്ങി. അടുത്തേക്ക് വരും തോറും ഞാൻ പിറകിലേക്ക് പോയി. അവസാനം മതിലിൽ തട്ടി നിന്നു. നിന്നില്ല ഈ മതിൽ എന്താ പുറകോട്ടു പോണേ.
പടച്ചോനേ….. ..
പോയി ചാരിയത് ബാത്‌റൂമിന്റെ വാതിലിൽ ആണ്. ഇതാരാ തുറന്നിട്ടെ… ആകെ നനഞ്ഞു. അയ്യേ….. നോക്കുമ്പോ അജുക്ക നിന്ന് ചിരിക്കേണ്. ദുഷ്ടൻ

” ഇങ്ങള് എന്തിനാ കിണിക്കണേ ”

“നീ വീഴണ കാണാൻ നല്ല രസം ഇണ്ടാർന്നു ”

നല്ല രസം ഇണ്ടാർന്നുന്ന്. ഹ്മ്മ് ഞാൻ കയ്യിൽ കിട്ടിയത് വെച്ച് അജുക്കനെ എറിഞ്ഞു.

” അതേ നമ്മള് ഇവിടെ കളിച്ചോണ്ട് ഇരുന്നാ ശെരിയാവൂലാ. അപ്പുറത്തെ അവര് ഒറ്റയ്ക്ക് നിക്കേണ്. ”

അപ്പോഴാ അവരുടെ കാര്യം ഓർത്തത്. എന്തായോ എന്തോ. ഞങ്ങൾ അവിടെ ചെന്നപ്പോ രണ്ടും കൂടെ നല്ല കരച്ചിൽ. കുറേ കളിയാക്കി ഞങ്ങൾ.

പിന്നേ അവിടെ ഇരുന്ന് സംസാരിച്ചു. ഉറങ്ങാൻ കിടക്കുമ്പോ മനസ്സ് നിറയെ ആശങ്കകൾ ആയിരുന്നു നാളെ അവിടെ ചെന്ന് കഴിയുമ്പോ അവരുടെ പ്രതികരണങ്ങൾ ഓർത്ത്.

@@@@@@@@@@@@@@@@@@@@@@@@

രാവിലെ തന്നെ ഞങ്ങള് പുറപ്പെട്ടു. വീട് എത്തുന്നതിനു മുമ്പ് വാപ്പിച്ചി ഞങ്ങളെ കാത്ത് നിക്കുന്നുണ്ടായിരുന്നു. ഞങ്ങളോട് സംസാരിക്കാൻ വേണ്ടി കാത്ത് നിന്നതാ.

” മോളെ നീ അവിടെ ചെന്ന് കേറി കഴിയുമ്പോ അവരുടെ ഒക്കെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് പറയാൻ പറ്റില്ല. കാരണം ഞാൻ വീട്ടില് കാര്യങ്ങൾ പറയണേന് മുമ്പ് ഏതോ ഒരു താത്ത വന്ന് വീട്ടില് എല്ലാരോടും പറഞ്ഞു.

ഏതാണെന്നു എന്നോട് പറഞ്ഞും ഇല്ല. മോൾക് സങ്കടം ഒന്നും തോന്നരുത്. അവിടെ എല്ലാരുടേം മുമ്പിൽ മോള് അജുനെ വലയിൽ ആക്കിയ പെണ്ണാ.

ഞാൻ ഇത് നേരത്തെ പറഞ്ഞത് എന്താണെന്നു വെച്ചാ അവരൊക്കെ എന്തെങ്കിലും പറയുമ്പോ മോൾക് വിശമം തോന്നരുത് അതിനാ ” വാപ്പിച്ചി

എന്തൊരു കഷ്ടം ആണ്. അവർക്ക് എന്തിന്റെ കേടാ ആദ്യം അങ്ങനെ പറഞ്ഞപ്പോ ഞമ്മളെ കല്യാണം ഇങ്ങനെ നടത്തേണ്ടി വന്നു.

അതേതായാലും നന്നായി എന്ന് വിചാരിച്ചു നിക്കണേർന്നു അപ്പോഴാ അടുത്ത കുരിശ്. എന്ത് ചെയ്യും എന്റെ റബ്ബേ …

വീട്ടില് കേറി ചെന്നപ്പോ ഫ്രണ്ടിൽ തന്നെ എല്ലാരും നിക്കാണ് ഞങ്ങളെയും കാത്ത്. ഐഷു കാറിൽ നിന്ന് ഇറങ്ങിയപ്പോ ഏതോ ഭീകരജീവിയെ പോലെ നോക്കണേ.

ഐഷു ആണെങ്കിൽ വീടിന്റെ ഭംഗി ആസ്വദിക്കണേണ്.

വല്ലുപ്പ വന്ന് രണ്ട് ഒച്ച എടുത്തപ്പോ എല്ലാം അകത്തേക്ക് പോയി. ഞങ്ങളെ കനപ്പിച്ച് ഒന്ന് നോക്കിയിട്ട് അകത്തേക്ക് കേറാൻ പറഞ്ഞു.

ഹാളിൽ വെല്ലുപ്പ മാത്രം നിന്നിട്ട് ബാക്കി ഉള്ളോരെല്ലാം പോയി. എളീമ ഞങ്ങള്ക്ക് വെള്ളം കൊണ്ട് തന്നു. ഒരു ഗ്ലാസ് കുറവ്.

ഞാൻ എനിക്ക് തന്ന വെള്ളം ഐഷുന് നീട്ടി. എന്റെ പെണ്ണ് ആദ്യമായി എന്റെ വീട്ടിലേക് വന്നിട്ട് കുറച്ച് വെള്ളം എങ്കിലും കൊടുത്തില്ലെങ്കി എനിക്ക് സഹിക്കോ.

അപ്പൊ നോക്കുമ്പോ ഉമ്മിച്ചിയും ഫൈസിയും ഗ്ലാസ്‌ നീട്ടിയെക്കണ്. ഉമ്മിച്ചി നിർബന്ധിച്ച് വെള്ളം കുടിപ്പിച്ചു.

ഹാളിൽ ഇപ്പൊ ഞാനും ഉമ്മിച്ചിയും വാപ്പിച്ചിയും ഐഷും മാത്രം. ഫൈസിയെ അപ്പൊ തന്നെ ഗെറ്റ്ഔട്ട്‌ അടിച്ചു. ആജാനുബാഹു ആയ ഞമ്മളെ വെളുപ്പ ഘന ഗംഭീരമായ ഒച്ചയിൽ പറഞ്ഞു തുടങ്ങി.

” ഇനി എന്താ ഇങ്ങടെ ഒക്കെ ഉദ്ദേശം.ബീയാത്തു ഞങ്ങടെ ഒരു അകന്ന ബന്തുവാ. ഓള് പറഞ്ഞ് ഞമ്മള് എല്ലാം അറിഞ്ഞ്.

ഇങ്ങനെ ഒരു പെണ്ണ് വന്ന് കയ്യും കലാഷോം കാണിച്ചാ വീണ് പോകാനുള്ളോ നീ അജുവേ.

എന്നിട്ട് അതിനു ചുക്കാൻ പിടിക്കാൻ നീയും. ന്റെ സാബി നിനക്കെങ്കിലും ഇച്ചിരി ബോധോം വെളിവും ഇണ്ടെന്ന ഞാൻ വിചാരിച്ചേ. ഇതിപ്പോ നീയും കൂട്ട് നിന്നില്ലേ ഈനോക്കെ. ”

” അത് വല്ലുപ്പാ ഇങ്ങള് വിചാരിക്കണ പോലെ ഒന്നും അല്ല കാര്യങ്ങൾ. ഞാൻ പറയാം ”

” ഇജ്ജ് ഒന്നും പറയണ്ട. ഇപ്പൊ നീ ഓളുടെ വാലേൽ അല്ലേ അപ്പൊ പിന്നേ ഓളുടെ കുറ്റം പറയൂലല്ലോ. ”

ഉപ്പ ഞങ്ങള് പറയണത് ഒന്ന് കേക്ക് ” ഉമ്മിച്ചി

” ആരും ഒന്നും പറയണ്ട. ഞമ്മള് നേരത്തെ ഒരു കാര്യം ഒറപ്പിച്ച് വെച്ചിട്ടിണ്ട് അത് തന്നെ അങ്ങട് നടക്കോള്ളു. ”

“വല്ലുപ്പ പറഞ്ഞത് എന്താണ്ന്ന് നിക്ക് മനസ്സിലായി പക്ഷേങ്കി അത് നടക്കൂലാ. ഞാൻ അത് നേരത്തെ പറഞ്ഞേക്കണേ. ഇപ്പൊ എന്റെ ബീവി ദേ ഇവളാ ഇനി മരണം വരെ അങ്ങനെ തന്നെ ആയിരിക്കും കേട്ടല്ലോ. ”

“ഈ അബ്ദുള്ള അന്റെ വെല്ലുപ്പ ആണെങ്കി ഞാൻ വിചാരിക്കണത് തന്നെനടക്കും. ഇവിടെ ആരും ഈ പെണ്ണിനെ ഇവിടത്തെ മരുമോൾ ആയി കാണൂലാ.

നിന്റെ കെട്യോളായി ഇവിടെ ആരെങ്കിലും വന്നുണ്ടെകിൽ അത് എന്റെ സൈനുന്റെ പേരമോള് ഷെസ്ന ആയിരിക്കും.

ഇത് ഞാൻ ഓള്ക്ക് മരണ കിടക്കേല് വെച്ച് കൊടുത്ത വാക്കാ. അത് തെറ്റിയാ ഈ വെല്ലുപ്പ പിന്നേ ഇണ്ടാവൂല ”

“അവളെ എനിക്ക് അങ്ങനെകാണാൻ പറ്റൂല.എന്റെ പാരി മോള് എങ്ങനെ ആണോ അങ്ങനെ തന്നെയാ എനിക്ക് ഷെസ്നയും. അവക്ക് എന്നോടും അങ്ങനെ ഒന്നും ഇല്ല. പിന്നെ ഇങ്ങളെന്തിനാ കടും പിടുത്തം പിടിക്കണേ.”

” ഇല്ല അജു നീ എന്തൊക്കെ പറഞ്ഞാലും ഇത് പോലെ ഉള്ള പെണ്ണിനെ എന്റെ വീട്ടില് മരുമോളായി ഞാൻ കേറ്റൂലാ. ”

“ഉപ്പയല്ലേ അവളേം കൂടെ കൊണ്ട് വരാൻ പറഞ്ഞേ. ” ഉമ്മിച്ചി

” അതേ ഒരു പെങ്കൊച്ചിനെ ഒറ്റക്ക് അവിടെ ഇട്ടേച്ച് പോരാൻ പറയാൻ ഞാൻ അത്രക്ക് ദുഷ്ടൻ ഒന്നും അല്ല. ഇവിടത്തെ മരുമോളായി കേറാൻ പറ്റില്ല.

നിങ്ങടെ കൂടെ വന്ന ഒരു വിരുന്ന്കാരി അത്രേം ഉള്ളൂ. വിരുന്ന്കാര്ക്കുള്ള മുറിയിൽ കഴിയാം ഓൾക് കേട്ടോ. ”

” അതെന്താ. എന്റെ കെട്യോള് എന്റെ റൂമിൽ കിടന്നോളും. വേറെ സ്ഥലത്ത് കിടക്കണ്ട ”

” പറ്റൂല്ല. ഈ വീട്ടില് നിക്കുമ്പോ ഞമ്മള് പറയണ കേട്ട് നിന്നാ മതി ”

” അങ്ങനെയാണെങ്കി ഞാൻ പോണെണ് ഇപ്പൊ തന്നെ. ”

” ഓ അപ്പൊ ഓള് ഭരണം തൊടങ്ങീലെ. നാണം ആവൂലെ നിനക്ക് അവള്ടെ വാലെ തൂങ്ങി നടക്കാൻ ”

” ഞാൻ ആരുടേം വാലേ തൂങ്ങി നടക്കാനൊന്നും ഇല്ല. ഇങ്ങൾ വെറുതെ ഓരോ….. ”

” ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ ” ഐഷു ആണ്

” നീ പറയണത് എനിക്ക് കേക്കണ്ട ”

” ഒരു പ്രാവശ്യം ”

” ഹ്മ്മ് എന്താന്ന് വെച്ച അങ്ങട് പറയ്യ് ”

അവള് വെളുപ്പാടെ അടുത്തേക്ക് നീങ്ങി നിന്നു എന്തോ കാര്യം ആയി പറയാൻ പോണേണ് എന്താണാവോ.

“വെല്ലുപ്പ അവര് ഇങ്ങളോട് എന്തൊക്കെയാ പറഞ്ഞേക്കണേന്ന് എനിക്ക് അറിഞ്ഞൂടാ. പക്ഷേങ്കി ഒരു കാര്യം പറയാം.

അജുക്കാന്റെ അപ്പോഴത്തെ അവസ്ഥ അതായി പോയി. ഇല്ലെങ്കി
ഈ നിക്കാഹ് ഒരിക്കലും നടക്കൂലായിരുന്നു.

എനിക്ക് അറിയില്ലായിരുന്നു അജുക്കാനെ കാത്ത് ഒരു പെൺകൊച്ചു ഇരിപ്പാണ്ടന്ന്. അറിഞ്ഞിരുന്നെങ്കി ഞാൻ ഇങ്ങട് വരേ ഇല്ലാരുന്നു.

വെളുപ്പാക്ക് ഞാൻ ഒരു വാക്ക് തരാം വാപ്പയുടെ ആരോഗ്യം പൂർണമായും ശരിയാകാനും ന്റെ ഉപ്പ തിരിച്ചു വരേം ചെയ്ത് കഴിഞ്ഞാ വെല്ലുപ്പ എപ്പോ പറയണോ അപ്പൊ ഞാൻ അജുക്കടെ ജീവിതത്തീന്ന് പോവാൻ തയ്യാറാ.. ”

ഇടിവെട്ട് ഏറ്റോന് പാമ്പ് കടിച്ചൂന്ന് പറയണതായി എന്റെ അവസ്ഥ. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഒരു വിധം കടിച്ചമർത്തി ഞാൻ അവിടന്ന് പോവാൻ പോയി.

” അജു ഒന്നങ്ങ് നിന്നെ നിയ്യ്. ഇവള് പറഞ്ഞതൊന്നും ഞാൻ വിസ്വസിച്ചിട്ടില്ല. ഇവള്ടെ ഉപ്പ വരുന്ന വരേ ഇവിടെ നിക്കാം അത്രേം ഒള്ളൂ. സാബി നീ ഓൾക് റൂം കാട്ടി കൊടുക്ക്. ”

ഉമ്മിച്ചി വേഗം അവളെ റൂമിലേക്ക്‌ കൂട്ടി കൊണ്ട് പോയി. മുകളിലത്തെ നിലയിൽ തന്നെയാണ് ഈ പറഞ്ഞ റൂം. പക്ഷെ എന്റെ റൂമിൽ നിന്ന് കുറച്ച് നീങ്ങിയാണ്.

അടുത്ത റൂമിൽ ഒന്നും ആരും ഇല്ലതാനും. പെണ്ണ് പേടിക്കോ ആവോ. കുറച്ച് പേടിക്കട്ടെ എന്നെ വിട്ട് പോവാന്ന് പറഞ്ഞില്ലേ.

കുറച്ചു കഴിഞ്ഞ് ഞാൻ അവള്ടെ റൂമിലേക്ക്‌ പോയി. വാതിൽ തുറന്നപ്പോ തന്നെ അവളെ തളളി മാറ്റി വാതിൽ അടച്ചു കുറ്റി ഇട്ടു.

” അജുക്ക ഇങ്ങള് എന്താ ഈ കാണിക്കണേ. വല്ലുപ്പ പറഞ്ഞതല്ലേ ഇങ്ങട് അജുക്ക വരാൻ പാടില്ലെന്ന്. ”

എനിക്ക് വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു. ഇന്ന് വരേ ഞാൻ എന്റെ പെണ്ണിനോട് ശബ്ദം കനപ്പിച്ച് ഒന്നും പറഞ്ഞട്ടില്ല. ഇത് പക്ഷെ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല. അവളെ തോളിൽ പിടിച്ചു മതിലിനോട് ചേർത്ത് നിർത്തി.

” എന്റെ പെണ്ണിന്റെ അടുത്ത് വരാൻ എനിക്ക് ആരുടേം അനുവാദം വേണ്ട. നിന്റെ പോലും. നിനക്കു എന്താ എന്നോട് ഇത്ര ദേഷ്യം എല്ലാരോടും എന്നെ വിട്ട് പൊക്കോളാംന്ന് പറയണേ.എന്റെ വെല്ലുപ്പക്ക് വാക്ക് കൊടുക്കാൻ നീ ആരാ വാക്ക് കൊടുക്കാൻ . എന്നെ വിട്ട് പോകാൻ നിനക്ക് പറ്റോ പറ. എന്നോട് ഒരു തരി പോലും സ്നേഹം നിനക്ക് തോന്നിയിട്ടില്ലേ പെണ്ണെ . അതോ ഇപ്പോഴും നിന്റെ മനസ്സിൽ ഷാനു ആണോ. ”

പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടായിരുന്നു. അത് കണ്ടപ്പോ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ. പതിയെ അവളുടെ മേലുള്ള പിടി വിട്ടു. അപ്പോഴും അവളൊന്നും പറയുന്നില്ല. ശ്ശേ ഷാനുന്റെ കാര്യം പറയരുതയിരുന്നു. അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയി

“ഐഷു സോറി ടി. ഞാൻ പെട്ടന്ന് ദേഷ്യം വന്നപ്പോ പറഞ്ഞു പോയതാ ”

പെണ്ണ് അനങ്ങാതെ നിക്കാണല്ലോ. ഒരക്ഷരം മിണ്ടുന്നില്ല. പതിയെ ഞാൻ ആ മുഖം പിടിച്ച് ഉയർത്തി.

@@@@@@@@@@@@@@@@@@@@@@@@

അജുക്ക അങ്ങനെ ഒക്കെ പറഞ്ഞപ്പോ ആ നെഞ്ചിൽ വീണ് പറയണം എന്നുണ്ടായിരുന്നു എനിക്ക് ഈ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എന്റെ അജുക്കനെ ആണെന്ന്. എന്റെ സ്വപ്നത്തിലെ രാജകുമാരന് അജുക്കടെ ഛായ ആണെന്ന്.

എന്റെ അജുക്കനെ പിരിയണത് ഞാൻ മരിക്കുന്നതിന് തുല്യം ആണെന്ന്. പക്ഷെ പറ്റുന്നില്ല. വെല്ലുപ്പ പറഞ്ഞ കാര്യങ്ങൾ, അതോർക്കുമ്പോ അജുക്കനോട്‌ അടുക്കരുതെന് മനസ്സ് പറയുന്നു.

അവസാനം ഷാനുക്കാടെ കാര്യം പറഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല ഇങ്ങനെ ആണോ അന്നേ കുറിച്ച് വിചാരിച്ചു വെച്ചേക്കണത്.

“അജുക്ക വെല്ലുപ്പ പറഞ്ഞത് ഇങ്ങള് കേട്ടതല്ലേ. ഷെസ്നയുടെ കാര്യം എന്താ എന്നോട് പറയാതിരുന്നത്. എന്തിനാ എന്നിൽ നിന്ന് ഒളിച്ചു വെച്ചത് ”

“അത് സമയം ആകുമ്പോ പറയാം എന്ന് വിചാരിച്ചു. നീ കരുതും പോലെ ഒന്നും അല്ല എനിക്കോ ഷെസ്നക്കോ ഇങ്ങനൊരു നിക്കാഹിനു സമ്മതം അല്ല. ”

“വേണ്ട അജുക്ക ഒന്നും പറയണ്ട. ഒരാളെ കാത്തിരുന്നിട്ട് മറ്റൊരാൾ അവരെ തട്ടി എടുക്കുമ്പോ ഉള്ള വേദന ഞാൻ കുറേ അറിഞ്ഞതാ.

അത് കൊണ്ട് ഞാൻ കാരണം മറ്റൊരു പെൺകുട്ടിക്ക് അങ്ങനെ ഒരു അവസ്ഥ വരാൻ ഞാൻ സമ്മതിക്കില്ല. ഒരു തീരുമാനം ആകുന്ന വരേ അജുക്ക അകന്ന് നിക്കുന്നതാ നല്ലത്. ”

“എനിക്ക് പറ്റില്ല പെണ്ണെ. നീ എന്റെയാ എന്റെ മാത്രം. വേറൊരാൾ ആ സ്ഥാനത്തേക്ക് വരില്ല. അത് നീ എന്നെ വിട്ട് പോയാലും ശരി. ”

“അജുക്ക ഞാൻ പറയണത് ഒന്ന് മനസ്സിലാക്ക് ”

“വേണ്ട ഐഷു എനിക്ക് വേറെ ഒന്നും കേക്കണ്ട. ഈ അജ്മലിന് ആയിഷ മതി ആയിഷ മാത്രം. നിനക്ക് എന്നിൽ നിന്ന് അകന്ന് നിക്കണമെങ്കിൽ ആവാം പക്ഷെ ഒരു നിഴലായ് എപ്പോഴു ഞാൻ ഇണ്ടാകും നിന്റെ കൂടെ. ആരെതീർത്താലും. ”

എനിക്കറിയാം ആ മനസ്സ് മുഴുവൻ ഞാനാണെന്ന്.ആരെയും വേദനിപ്പിക്കാതെ എന്റെ അജുക്കനെ എനിക്ക് തന്നെ തരണേ റബ്ബേ.

പടച്ച തമ്പുരാനോട്‌ മനമുരുകി പ്രാർത്ഥിച്ചു. ഉമ്മിച്ചി വന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വിളിക്കണ വരേ ഞാൻ നിസ്കാര പായയിൽ ആയിരുന്നു. എന്തോ മനസ്സിൽ നല്ല ആത്മവിശ്വാസം കൈവന്ന പോലെ. എല്ലാം സെരിയാകുംന്ന് മനസ്സ് പറയുന്നു.

” മോള് നിസ്കരിക്കണേ. താഴേക്ക് വാ ചോറ് കഴിക്കാം. എല്ലാരേം കാണുകയും ചെയ്യാം. ”

ഞാൻ ചെന്നപ്പോൾ എല്ലാവരും ടേബിളിന് മുമ്പിൽ ഇരിപ്പണ്ട്. നല്ല വലിയ ടേബിൾ ആണ്. എല്ലാവർക്കും ഒരുമിച്ച് ഇരിക്കാം.

വല്ലുമ്മ, വല്ലുപ്പ, വാപ്പിച്ചി ഉമ്മിച്ചി, കൊച്ചാപ്പ, എളീമ അവരുടെ രണ്ട് മക്കൾ, അമ്മായി, മാമ അവരുടെ മക്കൾ ഫൈസി പിന്നേ ഞമ്മടെ അജുക്ക. അജുക്കടെ അടുത്ത് ഒരു സീറ്റ്‌ ഒഴിവുണ്ട്.

അവിടെ ഇരിക്കണോ വേണ്ടയോ എന്ന് ആലോചിച്ച് നിക്കുമ്പോഴാ വാപ്പിച്ചി അവിടെ ഇരിക്കാൻ പറഞ്ഞത്.

” ഇവിടെ ഇരിക്കണ്ട ഇത് ന്റെ പാരിടെ സീറ്റ്‌ ആണ്. ഇവിടെ വേറെ ആരും ഇരിക്കണ്ട ” അജുക്ക

എല്ലാവരുടേം മുഖത്തു നല്ല വെളിച്ചം. അജുക്ക എന്നെ നോക്കുന്നു കൂടി ഇല്ല. ഞാൻ അവിടെ തന്നെ നിന്നു. അപ്പോള ഒരു പെൺകൊച്ചു വരുന്നത് ഏകദെശം എന്റെ പ്രായം കാണും. ഒരു കാലിന് എന്തോ തകരാർ ഉണ്ട്. ഞൊണ്ടിയാണ് നടക്കണേ.

അജുക്കടെ അടുത്ത് വന്ന് അവള് ഇരുന്നപ്പോ മനസ്സിലായി അതാണ് അജുക്കടെ പാരി എന്ന്. ഫാരിസ എന്ന പാരി. ഉമ്മിച്ചി എന്നെ ദയനീയമായി നോക്കി. അപ്പോഴാ അമ്മായി പറഞ്ഞത്.

” എന്തിനാ സാബി ഇതിനെ ഇപ്പൊ ഇങ്ങട് കൊണ്ട് വന്നത്. ഇത് നമ്മള് കുടുംബക്കാർ മാത്രം ഒരുമിച്ച് ഇരിക്കണ സമയം അല്ലേ. എല്ലാരും വീട്ടില് ഉള്ളപ്പോ ഇങ്ങനെ അല്ലേ പതിവ്. പുറത്ത് നിന്ന് ആരും ഈ സമയം നമ്മടെ ഒപ്പം ഇരിക്കറില്ലല്ലോ.

ഇതിപ്പോ നമ്മള് കഴിച്ചും തുടങ്ങി ഇനി ഇത് കഴിയണ വരേ ആ കൊച്ചു നോക്കി നിക്കണ്ടേ. ” അമ്മായി

ഫൈസിയും ഉമ്മിച്ചിയും ഒഴിച് ആരും എന്നെ നോക്കിയില്ല. അജുക്ക പോലും.

” ഞാൻ ഉമ്മിച്ചിയോട് പറഞ്ഞതാ എനിക്ക് വിശപ്പില്ലന്ന്. എല്ലാരേം കാണാലോ എന്ന് പറഞ്ഞു കൂട്ടി കൊണ്ട് വന്നതാ. ഇങ്ങള് കഴിച്ചോ ”

ആരും കണ്ടില്ലെങ്കിലും എല്ലാവർക്കും ഒരു ചിരിയും പാസ്സാക്കി ഞാൻ അവ്ടെന്നു പോന്നു. നേരെ റൂമിലേക്ക്‌ വന്നു കതകടച്ച് നിലത്തിരുന്നു.

അങ്ങനെ ഒക്കെ അമ്മായി പറഞ്ഞപ്പോ സങ്കടം തോന്നിയെങ്കിലും എന്നെ വല്ലാതെ നോവിച്ചത് അജുക്കടെ പെരുമാറ്റം ആയിരുന്നു.

എന്നെ ഒന്ന് നോക്കിയും കൂടി ഇല്ല. കണ്ണുനീരിനെ പിടിച്ചു നിർത്താൻ എനിക്ക് കഴിഞ്ഞില്ല. മുട്ടുകാലിൽ മുഖം അമർത്തി ഞാൻ കരഞ്ഞു. വാതിലിൽ ഉള്ള മുട്ട് കേട്ട് വേഗം പോയി മുഖം കഴുകി വാതിൽ തുറന്നു.
മുന്നിൽ നിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി.

തുടരും @ അഫി @

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15