Sunday, December 22, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 14

നോവൽ
******
എഴുത്തുകാരി: അഫീന

എന്റെ റബ്ബേ വാപ്പിച്ചി.. ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ. ഫൈസി കണ്ടപ്പോ തന്നെ ഓടി കളഞ്ഞു തെണ്ടി നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്..

” ആ വാപ്പിച്ചി… എന്താ ഇവിടെ. എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ”

” മുന്നറിയിപ്പില്ലാതെ പലതും നടക്കണേല്ലേ. അപ്പൊ പിന്നെ വരാതെ ഇരിക്കാൻ പറ്റില്ലല്ലോ. നീ മാറി നിക്ക് ഇവിടെ നിന്ന് സംസാരിച്ചാൽ നാട്ടുകാര് കേൾക്കും ”

ഞാൻ വാപ്പിച്ചിടെ പിറകെ വീട്ടിലേക്ക് കേറി. എന്തിനായിരിക്കും ഇപ്പൊ ഇങ്ങട് വന്നേ. വല്ലതും അറിഞ്ഞു കാണുമോ പടച്ചോനേ.

ഇന്ന് ഒതുക്കത്തിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ ഇരുന്നതാ. എന്തേലും അറിഞ്ഞിട്ടുള്ള വരവാനെങ്കി തീർന്ന്.

” സാബി… ” ഹോ ഒരലർച്ച ആയിരുന്നു. എന്റെ പൊന്നോ അപ്പുറത്തെ വീട്ടിലെ മാവിൽ ഇരുന്ന കിളികൾ വരെ പറന്ന് പോയി.അമ്മാതിരി..
നോക്കുമ്പോ ഐഷു പേടിച്ച് വിറച്ചു നിക്കാണ്. ഉമ്മിച്ചി അടുക്കളയിൽ നിന്ന് ഓടി പിടഞ്ഞു എത്തി.

” ഇക്ക എപ്പോ വന്ന് ഞാൻ അറിഞ്ഞില്ലല്ലോ. ”

” നീ അറിയില്ലെഡി.. നീയും മക്കളും കൂടെ എന്തൊക്കെയാ ഈ കാട്ടി കൂട്ടുന്നെ. ഞാൻ അവന്റെ വാപ്പയല്ലേ ഒരു വാക്ക് എന്നോട് ചോദിച്ചോ.

ഇതെല്ലാം ചെയ്യുന്നതിന് മുമ്പ് നമ്മുടെ കുടുംബക്കാരെ പറ്റി ആലോചിച്ചോ. അപ്പൊ അത്രക്ക് വിലയേ നീയൊക്കെ എനിക്ക് കല്പിച്ചിട്ടുള്ളൂ. ”

“ഇക്ക ഞാൻ പറയുന്നത് ഒന്ന് കേൾക്കു ”

” നീ ഒന്നും പറയണ്ട. ടാ അജു നീ ഇത് എന്ത് ഓർത്തിട്ടാ. നിന്റെ തോന്നിയവാസതിന് നടത്താനുള്ളതാനോ നിക്കാഹ്. ഈ പെൺകൊച്ചു നിക്കാണ് ഇല്ലെങ്കിൽ ഇപ്പൊ നിന്റെ മോന്തേടെ ഷേപ്പ് ഞാൻ മാറ്റിയെനെ ”

ഞാൻ അറിയാതെ തന്നെ എന്റെ കവിളിൽ കൈ വെച്ചു. ഐഷുനെ നോക്കുമ്പോ അവള് തലയും താഴ്ത്തി നിക്കേണ്. ആ കണ്ണ് നിറഞ്ഞിരിക്കുന്നത് എനിക് കാണാതെ കാണാമായിരുന്നു.

” നിങ്ങൾ ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ. ദേ ഒന്നിങ്ങു വാന്നെ ആ കൊച്ചു ആകെ പേടിച്ച് നിക്കേണ്. എനിക്ക് പറയാനുള്ളത് കേട്ടിട്ട് ഇക്ക എന്താന്ന് വെച്ചാ ചെയ്‌തോ. ഐഷു മോളെ ഇവിടെ നിക്ക്. ടാ അജു നീ എന്റെ കൂടെ വാ. ”

അതും പറഞ്ഞു ഉമ്മിച്ചി വാപ്പിച്ചിയേ കൂട്ടി റൂമിലേക്ക്‌ പോയി. ഞാൻ നേരെ ഫൈസിടെ അട്ത്ത് പോയി ചെവിയിൽ പിടിച്ചു കൊണ്ട് വന്ന് ഐഷുന്റെ അടുത്ത് നിർത്തി.

അവനാകുമ്പോൾ എന്തെങ്കിലും ചളി അടിച്ചു ഐഷുന്റെ മൂഡ് മാറ്റിക്കൊളും.

വാപ്പിച്ചിയേ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി. അപ്പോഴത്തെ അവസ്ഥയും വാപ്പാടെ കാര്യോം എല്ലാം.

കുറച്ചു കഴിഞ്ഞാണ് റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയത്. ഐഷു അവിടെ തന്നെ നിക്കാണ്.

” മോളെ ഞാൻ ചായ കുടിച്ചിട്ടില്ല. എടുത്ത് വെക്ക് ”

അമ്പോ മോളോ. ആ അപ്പൊ വാപ്പിച്ചി ഏതാണ്ട് വീണ മട്ടാണ്. ഇനി ബാക്കി ഉള്ളോരേ കൂടി കുപ്പിയിൽ ആക്കണം. ചായ കുടിച്ചോണ്ടിരുന്നപ്പോ വാപ്പിചി പറഞ്ഞു തുടങ്ങി.

” ഉപ്പാനോട് എങ്ങനെ പറയും എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു പിടിയും ഇല്ല. അജു നിനക്കറിയാലോ നിന്റെ വെല്ലുപ്പാനെ.

പുള്ളി ഉറപ്പിച്ചു വെച്ചേക്കണ കാര്യത്തിന്ന് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങില്ല. ബാക്കി ഉള്ളോരേ എങ്ങനെ എങ്കിലും സമാധാനിപ്പിക്കാം. ”

വാപ്പിച്ചി പറഞ്ഞു നിർത്തി എന്തോ ആലോചിചോണ്ട് ഇരുന്നു. അപ്പൊ ഐഷു അടുത്തേക്ക് ചെന്നു. എന്തോ പറയാനുള്ള തയ്യാറെട്പ്പാ.

” വാപ്പിച്ചി ഞാൻ… ഒന്നും വേണമെന്ന് വെച്ച് ചെയ്തതല്ല അങ്ങനെ ഒക്കെ സംഭവിച്ചു പോയി. വാപ്പാടെ അവസ്ഥ അത്രക്ക് മോശം ആയിരുന്നു.

അത് കൊണ്ട് എതിരു പറയാൻ പറ്റിയില്ല.രണ്ടാംകെട്ട് എന്നൊക്കെ പറയുമ്പോ ആർക്കും പെട്ടന്ന് അംഗീകരിക്കാൻ പറ്റില്ലെന്ന് അറിയാം. ”

“മോളെ എനിക്ക് മോളോട് വിരോധം ഒന്നും ഇല്ല. എല്ലാ കാര്യങ്ങളും സാബിയും അജുവും പറഞ്ഞു. എന്റെ മരുമകൾ ആയി സ്വീകരിക്കാൻ സന്തോഷമേ ഉള്ളൂ. കാരണം സാബി പറഞ്ഞു എനിക്ക് അറിയാം മോളെ.

അവൾക് ഐഷു ഐഷുന്ന് പറയാനെ നേരം ഇണ്ടായിരുന്നുള്ളൂ.
ഒരു ദിവസം അവിടെ ഒരു ആവശ്യത്തിന് സാബി വന്നത് ഓർക്കുന്നുണ്ടോ മോള്. അന്ന് വന്ന് കേറിയപ്പോ തൊട്ട് പോരുന്ന വരെ മോളെ പറ്റിയാ പറഞ്ഞോണ്ടിരുന്നെ. അവിടെ എല്ലാർക്കും മോളെ ഇഷ്ടമായി. ഒരു ദിവസം കാണാൻ വരാൻ ഒക്കെ ഇരുന്നതാ.

അത് കൊണ്ട് തന്നെ അജു മോളെ നിക്കാഹ് ചെയ്താ അവിടെ എല്ലാരും സന്തോഷിച്ചേനെ.

പക്ഷെ കുറച്ചു പ്രശ്നങ്ങൾ ഉണ്ട് മോളെ നിങ്ങടെ നിക്കാഹിന്റെ കാര്യം ബാക്കി ഉള്ളോർ അറിഞ്ഞാ എന്തൊക്കെ പോല്ലാപ്പ് ഉണ്ടാകൂന്ന് ഓർത്തിട്ട് ഒരു എത്തും പിടീം ഇല്ല. ”

” വാപ്പിച്ചി പേടിക്കണ്ട ആരേം സങ്കടപ്പെടുത്തണ്ട. ഞാൻ ഒഴിഞ്ഞു പോകാണമെങ്കിൽ ഞാൻ പൊക്കോളാം. കുറച്ച് സമയം എനിക്ക് തന്നാ മതി.”

ഇവളെ ഞാൻ ഇന്ന്…
എങ്ങനെ എങ്കിലും ഒന്ന് കരക്കടുപ്പിക്കാൻ നോക്കുമ്പോൾ അവള് പൊക്കോളാന്ന്. നല്ല ഇടി കൊടുക്കണം. ഹ്മ്മ്

” മോള് അങ്ങനെ ഒന്നും ആലോചിക്കേണ്ട. ഞാൻ സംസാരിച്ചു നോക്കട്ടേ വീട്ടില് ഉള്ളോരോട്. അത് കഴിഞ്ഞിട്ട് അങ്ങോട്ട് വിളിപ്പിക്കാം.”

ഭാഗ്യം.. ഞാൻ വിചാരിച്ചു വാപ്പിച്ചി അവള് പറഞ്ഞത് അങ്ങട് ഏറ്റെടുക്കൂന്ന്. എന്തായാലും വാപ്പിച്ചി സംസാരിക്കട്ടെ അവരോട് എന്നിട്ട് തീരുമാനിക്കാം ഇനി എന്ത് വേണം എന്ന്. ഐഷുന് എന്നോട് ഒരു ഇഷ്ടവും ഇല്ലെന്നാ തോന്നണേ.

ഇല്ലെങ്കിൽ എന്നെ വിട്ട് പോണ കാര്യം ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കൊ. ഏയ് ഇഷ്ടം ഒക്കെ ഇണ്ട്. അന്ന് അവള് എന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ.

ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് നോക്കിയപ്പോ എന്റെ അടുത്ത് ഇരുന്നവരെ കാണാൻ ഇല്ല. ഐഷു മുകളിലേക്കു കേറി പോകുന്നുണ്ട്.

വാപ്പിച്ചി എവിടെ. ഇന്ന് തന്നെ തിരിച്ചു പോകും എന്നാ പറഞ്ഞേ.. ശബ്‌ദം കെട്ട് നോക്കിയപ്പോ വാപ്പിച്ചി അടുക്കളയിൽ ഇണ്ട്. ഞാൻ നേരെ മുകളിലേക്ക് പോയി.

റൂമിൽ എത്തിയപ്പോ ഐഷു അലക്കാനുള്ളത് ഒക്കെ എടുത്ത് താഴേക്കു പോകാൻ പോണ്.

ഞാൻ വേഗം അവളുടെ കയ്യിൽ കയറി പിടിച്ചു. എന്താ എന്നുള്ള അർത്ഥത്തിൽ അവള് എന്നെ നോക്കി.

” നീ ഇപ്പൊ താഴേക്ക് പോകണ്ട. ”

” അതെന്താ പോയാല് ”

” നിന്ന് മണിചിത്രത്താഴ് കളിക്കാതെ പെണ്ണെ ”

” അല്ല എന്താ താഴേക്കു പോവണ്ടാന്ന് പറഞ്ഞേ ”

” താഴെ ഒരു സീൻ നടന്ന് കൊണ്ട് ഇരിക്കെ. ഉമ്മിച്ചി ആൻഡ് വാപ്പിച്ചി റൊമാൻസ് അതും അടുക്കളയിൽ. ”

അവള് ചിരി അമർത്തൻ നോക്കുന്നുണ്ട്. വാപ്പിച്ചി ഇന്ന് തന്നെ പോകും അതിന്റെ പരിഭവം തീർക്കണതാ.

” ഇന്ന് ഉച്ചത്തിൽ വിളിച്ചില്ലേ അതിന് ഉമ്മിച്ചി പിണങ്ങിട്ടുണ്ടാകും അതിന് സോപ്പ് ഇടണതാ. പിന്നേ ഈ കാലത്തിനിടയിൽ ഇപ്പോഴാ വാപ്പിച്ചീം ഉമ്മിച്ചീം പിരിഞ്ഞു നിക്കണത് അതിന്റെ സങ്കടം ഉണ്ടാകും.

ഹാ ഈ പ്രായത്തിലും അവര് ഒടുക്കത്തെ റൊമാൻസ് ഇവിടെ നിക്കാഹ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞു എന്നിട്ടും ഹാ യോഗം ഇല്ല്യ..”

ഞാൻ അത് പറഞ്ഞതും അത്ര നേരം ചിരിച്ചു കൊണ്ടിരുന്ന ഐഷുന്റെ മുഖം മാറി. ആകെ ഒരു സങ്കടം നിഴലിച്ചു.

” എനിക്ക് ഒരു നല്ല ഭാര്യ ആകാൻ കഴിയില്ലെന്ന് തോന്നുന്നു അജുക്ക. ഇക്കാടെ ജീവിതം എന്തിനാ നശിപ്പിക്കനത് ഞാൻ…. ”

” എന്റെ പൊന്ന് ഐഷു നീ പൊക്കോളാം എന്നാണ് പറയാൻ വരുന്നെങ്കിൽ വേണ്ട. എനിക്ക് കേൾക്കണ്ട. നീ ഇങ്ങനെ ആവല്ലേ ഒരു വക അവാർഡ് പടം പോലെ ”

” ഷാനുക്കയും ഇങ്ങനെ തന്നെയാ പറയാറു.ഇടക്ക് അവാർഡ് പടം പോലെ ആണെന്ന്. എല്ലാർക്കും ഞാൻ ഒരു കോമാളി ആണല്ലേ അജുക്ക. എനിക്ക് ഇപ്പൊ സ്നേഹിക്കാൻ പേടിയാ ഞാൻ സ്നേഹിക്കുന്നവരൊക്കെ എന്നെ വിട്ടിട്ട് പോകും. ”

” എന്റെ ഐഷു. നീ കരയല്ലേ. നിന്നെ വിശമിപ്പിക്കാൻ പറഞ്ഞതല്ല. ആ ഫ്ലോയിൽ അങ്ങനെ പറഞ്ഞു പോയതാ. നോക്ക് നിന്നെ ഒരിക്കലും ഞാൻ വിട്ടിട്ട് പോകില്ല സത്യം. എന്തൊക്ക പ്രശ്നം വന്നാലും എന്റെ ജീവന്റെ പാതിയായ് നീ ഉണ്ടാകും കൂടെ. ”

അവളെ ചേർത്ത് പിടിച്ചപ്പോ എന്റെ തോളിൽ ചാഞ്ഞു അവള് ഇരുന്നു. കുറച്ച് നേരം കരഞ്ഞു. കരയട്ടേന്ന് ഞാനും വിചാരിച്ചു.

അത്രയും നേരം കൂടി എന്നോട് ചേർന്ന് നിക്കൂലോ… കുറച്ചു കഴിഞ്ഞപ്പോ എന്തോ ഓർത്തിട്ടെന്ന പോലെ അവള് എണീറ്റ് എന്നെ നോക്കുക പോലും ചെയ്യാതെ ഓടി താഴേക്ക്.

വൈകുന്നേരം ആയപ്പോ വാപ്പിച്ചി പോയി. പിന്നേ ഉമ്മിച്ചി സെന്റി ആയിരുന്നു. അങ്ങനെ രണ്ട് ദിവസം കൂടി പ്രേത്യേകിച്ചു ഒന്നും നടക്കാതെ മുന്നോട്ട് പോയി.

@@@@@@@@@@@@@@@@@@@@@@@

“ഇത്താത്ത…. ” നീട്ടി ഉള്ള വിളി കേട്ടാണ് ഞാൻ താഴേക്ക് ചെന്നത്. നമ്മടെ ഷാനക്കുട്ടി ആണ്.

“എന്താടി പെണ്ണെ വിളിച്ച് കൂവനത് ”

” ആ ഞാൻ ഇപ്പൊ ഇത്താത്തക്ക് ശല്യം ആയല്ലേ ”

” എന്റെ പൊന്ന് ഷാന ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ ”

” എനിക്കറിയാം ഇത്താത്തക്ക് എന്നെ വേണ്ടന്ന്. ഇന്നലെ എന്നെ കാണാൻ വന്നില്ല. ഇന്ന് ഇത്രേം നേരം നോക്കി എന്നിട്ടും വന്നില്ലല്ലോ ”

” ഇന്നലെ ഞാൻ വന്നാരുന്നല്ലോ. നീ അവിടെ ഇണ്ടായില്ല. ഇന്ന് ഞാൻ അങ്ങോട്ട്‌ വരാൻ പോവേർന്നു ”

” വേണ്ട വേണ്ട വെറുതെ ഓരോന്ന് പറയണ്ട. ”

” ആരാ ഇത്താത്ത അത്. ഒരു വക ഒച്ച എടുത്തോണ്ട് വന്നത്. ആ നീ ആയിരുന്നോ. എനിക്ക് തോന്നി ഈ ശല്യം ആയിരിക്കുംന്ന്. ” കുഞ്ഞോൻ

” നീ പോടാ ഞാൻ ഇവിടെ ആർക്കും ശല്യം അല്ല ”

” ഉവ്വേ അത് കൊണ്ടല്ലേ ഇത്താത്ത ഇപ്പൊ അങ്ങട് വരത്തെ. പിന്നേ ഇപ്പൊ നിന്നെക്കാളും ബന്ധം ഞങ്ങള് തമ്മിലാ. നീ ആയിട്ട് ഒരു ബന്ധം ഇല്ല ”

അവനത് ഷാനയെ കളിയാക്കാൻ പറഞ്ഞതാണെങ്കിലും അവൾക് നല്ലത് പോലെ ഫീൽ ആയി. കരഞ്ഞോണ്ട് ഇറങ്ങി പോകണ കണ്ടപ്പോ സങ്കടം തോന്നി.

ഞാൻ പിറകെ പോയി കുറേ സമാധാനിപ്പിച്ചു. എവിടെ പെണ്ണിന്റെ കരച്ചിൽ നിക്കണ്ടേ. ചായ ഒക്കെ കുടിച് അവിടെ തന്നെ ഇരുന്നു. അപ്പോഴാ അജുക്ക കേറി വന്നത്.

” ഷാന കരഞ്ഞോ. മുഖം ഒക്കെ വല്ലാതെ ഇരിക്കണ്. ”

” അത് ഇങ്ങടെ പുന്നാര അനിയൻ ഇല്ലേ ആ കുഞ്ഞോൻ അവൻ എന്നെ ചീത്ത പറഞ്ഞു. എന്നോട് അങ്ങോട്ട് വരണ്ടാന്നു പറഞ്ഞു. ”

” അവനെ ഞാൻ ഇന്ന് കൊല്ലും. എന്റെ പെങ്ങളെ കരയിച്ചല്ലേ.. ”

” എന്റെ പൊന്ന് അജുക്ക കുഞ്ഞോൻ അങ്ങനെ ഇന്നും പറഞ്ഞില്ല. ഇവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞെന്നെ ഉള്ളൂ. ”

” നീ അവന്റെ സൈഡ് ആണെന്ന് എനിക്കറിയാം. ടാ കുഞ്ഞോനേ നീ തീർന്നെടാ ”

അജുക്കന്റെ കൂടെ ഞാൻ വീട്ടിലേക് പോയി. ചെന്നപടി കുഞ്ഞോന് കണക്കിന് കിട്ടി. അവസാനം ഓടിച്ചിട്ട് ഇടി ആയി. ചിരിച്ചു ചിരിച്ചു ഞാനും ഉമ്മിച്ചിയും ഒരു വഴി ആയി. വാപ്പ അങ്ങൊട് വന്നപ്പോഴാ അവരുടെ ഇടി നിന്നത്.

ഷാനുക്ക വരുന്നുണ്ടെന്ന് അവരുടെ നിക്കാഹ് പെട്ടെന്ന് നടത്താൻ ആണ്. നേരത്തെ ഉറപ്പിച്ചിരുന്നു. അതാ എന്റെ നിക്കാഹ് വേഗം വേണംന്ന് വാപ്പാടെ നിർബന്ധം പിടിച്ചേ. അവരുടെ മുമ്പിൽ ഞാൻ തോറ്റ് നിൽക്കരുതെന്ന്.

വാപ്പ ഷാനുക്കനെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടെന്നു തോന്നി പോയി.

എത്ര ഒക്കെ പറഞ്ഞാലും ഷാനുക്കടെ കാര്യം പറഞ്ഞപ്പോ എന്തോ മനസ്സ് ആകെ അസ്വസ്ഥത.

ഉറങ്ങാൻ കിടന്നപ്പോ പഴയ കാര്യങ്ങൾ ഒക്കെ മനസ്സിലേക്ക് ഓടി എത്തി. ഞാൻ ഉറങ്ങാതെ കിടക്കുന്നത് കണ്ടിട്ട് അജുക്ക പറഞ്ഞു.

” എന്ത് പറ്റി ഐഷു. ആകെ ഒരു വല്ലായ്ക.”

” ഏയ് ഒന്നുല്ല ഇക്കാക്ക ”

“എനിക്ക് മനസ്സിലായി ഷാനുനെ ഓർത്തിട്ടല്ലേ. സരൂല ടൈം എടുക്കും പെണ്ണെ ഇതിൽ നിന്നൊക്കെ ഒന്ന് പുറത്ത് കടക്കാൻ. വാ നമുക്ക് പുറത്ത് പോയി ഇരിക്കാം. ”

അജുക്ക എന്നേം വിളിചോണ്ട് ടെറസിലേക്ക് പോയി. അവിടെ ചെന്ന് കാറ്റും കൊണ്ട് നിന്നു കുറച്ച് നേരം.

” ഐഷു നിനക്കറിയോ ഞാൻ ഇവിടെ നിന്ന് നിന്നെ നോക്കി നിക്കാറുണ്ടയിരുന്നു. സങ്കടം വരുമ്പോൾ നീ അവിടെ ടെറസിൽ വരുമെന്ന് എനിക്ക് അറിയാം. ഇങ്ങനെ നോക്കി നിക്കാൻ തന്നെ ഒരു രസമായിരുന്നു. ”

” ഹ്മ്മ് ഞാൻ കാണാറുണ്ടായിരുന്നു. ”

” അത് കൊണ്ടാല്ലേ വേഗം ഓടി പൊക്കോണ്ടിരുന്നത് ”

” ഏയ്‌ അതല്ല. ഞാൻ.. അങ്ങനെ നോക്കണ കാണുമ്പോ എനിക്ക് പേടി ആയിരുന്നു. ഡിവോഴ്സ് കഴിഞ്ഞ പെണ്ണിനെ ആളുകൾ വേറെ രീതിയിൽ അല്ലേ നോക്കൂ. അന്നൊന്നും എനിക്ക് ഇക്കാക്കനെ അറിയില്ലല്ലോ.”

” ഹ്മ്മ്. ഇവിടെ നിന്ന് നോക്കുമ്പോ നല്ല രസമാ. റോസാച്ചെടികൾ ഒക്കെ നിക്കണ കാണാൻ. നോക്കിയേ ”

ഞങ്ങൾ അങ്ങോട്ട്‌ നോക്കിയപ്പോ ടെറസിൽ ഒരു നിഴൽ. ഒന്നല്ല രണ്ടെണ്ണം. കുറച്ച് കൂടി നീങ്ങി നിന്നപ്പോൾ വ്യക്തമായി കണ്ടു. കുഞ്ഞോനും ഷാനയും.

@@@@@@@@@@@@@@@@@@@@@@@@

ഫൈസി…
ഇവനെന്താ ടെറസിൽ കാര്യം. നോക്കുമ്പോ അവൻ ഷാനയോട് എന്തൊക്കെയോ പറയുന്നുണ്ട്. ഷാന പിണങ്ങി നിക്കേണ്. അവള് പോകാൻ പോയപ്പോ ഫൈസി അവളെ വലിച്ചു ഓന്റെ നെഞ്ചത്തോട്ടു ഇട്ടു. പിന്നെ കണ്ണും കണ്ണും നോക്കി നിക്കേണ്. ഇവൻ ഇത് എന്തിനുള്ള പുറപ്പാടാ.

നോക്കിയപ്പോ ഓൻ ഒരു റോസാപൂ എടുത്ത് സിനിമ സ്റ്റൈലിൽ മുട്ട് കുത്തി നിന്ന് ഷാനയോട് എന്തൊക്കെയോ പറയുന്നുണ്ട്.

പ്രൊപ്പോസ് ചെയ്തതാണെന്ന് കണ്ടാൽ അറിയാം. അവളാണെങ്കിൽ അതും വാങ്ങി ഓനെ കെട്ടിപിടിക്കേം ചെയ്ത്. ഐഷുനെ നോക്കുമ്പോ വണ്ടർ അടിച്ചു നിക്കേണ്.

” ഐഷു നീ വാ. അവരെ ഇന്ന് നമുക് പൊളിച്ചടുക്കണം. എന്തായിരുന്നു ഒരു ഫൈറ്റ് ”

ഞങ്ങൾ വേഗം ചാടി അപ്പുറത്തെത്തി. പിറകിലെ സ്റ്റെയർ വഴി നേരെ ടെറസിൽ പോയി. അവിടെ കണ്ട കാഴ്ച്ച.

സ്വന്തം അനിയന്റെ കിസ്സിങ് സീൻ കാണേണ്ടി വന്ന ഹതഭാഗ്യനായ ചേട്ടനായി ഞാൻ. അതും കല്യാണം കഴിഞ്ഞ് ഇത്രേം ദിവസം ആയിട്ടും ഒരു ചെറിയ ഉമ്മ പോലും കിട്ടാത്ത ഈ ഞാൻ.

” ഡാ ” എല്ലാ ദേഷ്യവും എടുത്ത് ഞാൻ അലറി. പാവങ്ങൾ പേടിച് പോയി.

” എന്താടാ നീ ഈ കാണിച്ചത്. നിനക്ക് എങ്ങനെ തോന്നി ഇങ്ങനൊക്കെ ചെയ്യാൻ. ഇത്രേം ദിവസം ഞങ്ങളുടെ മുമ്പിൽ അഭിനയിക്കനേർന്നല്ലേ. എന്തായിരുന്നു രണ്ടും കൂടി ഇടി ”

” എന്റെ പൊന്ന് ഇക്കാക്ക അത് അഭിനയം ഒന്നും അല്ലാർന്ന്. ഞാൻ ശെരിക്കും ഫൈസിക്കയായിട്ടു അടി ആർന്ന് ” ഷാന

” ഫൈസിക്കയാ അതെപ്പോ തൊട്ട് ”

” ദേ ഇപ്പൊ തൊട്ട്. ”

” അത് അജുക്ക ഞാൻ ഇപ്പോഴാ അവളെ പ്രൊപ്പോസ് ചെയ്തെ ” ഫൈസി

“അതെന്താടാ ഇപ്പൊ പെട്ടന്ന് അങ്ങനെ തോന്നാൻ”

” പെട്ടെന്നൊന്നും അല്ല അജുക്ക കുഞ്ഞോന് ആദ്യം തൊട്ടേ ഷാനയെ ഇഷ്ടമായിരുന്നു. ” ഐഷു

” അത് ഇത്താത്തക്ക് എങ്ങനെ മനസ്സിലായി” ഫൈസി

” അത് അന്ന് ഷാനക്ക് വേറെ ആളുണ്ട് എന്ന് പറഞ്ഞപ്പോ നിന്റെ മുഖം വാടുന്നത് ഞാൻ കണ്ടു.
അല്ല മോളെ ഷാന അപ്പൊ നീ ഞമ്മടെ ഹബീക്കനെ തേച്ചാ”

” ഏതു ഹബീക്ക ” ഫൈസി ആണ്

“ഞാൻ തേച്ചോന്നും ഇല്ല. ഹബീക്കനോട്‌ സംസാരിക്കുമ്പോ എനിക്ക് ഷാനുക്കനോട്‌ സംസാരിക്കണ പോലെ തോന്നണു.

പിന്നേ പുള്ളിക്ക് എന്നോട് ഒരു പെങ്ങളോട് എന്നുള്ള സ്നേഹം ആണ്. അത് അന്ന് തന്നെ പറഞ്ഞു എന്നോട് ” ഷാന

” ആ ഞാൻ വിചാരിച്ചു നീ എന്നെ പറ്റിക്കനെന്ന് ” ഫൈസി

” ആഹാ നീ അങ്ങനെ വിചാരിച്ചോ കഞ്ഞി കുഞ്ഞി പൊക്കോ ഇനി എന്നോട് മിണ്ടണ്ട. ”

” അല്ലേലും ആര് മിണ്ടാൻ വരുന്നു ”

” ഒന്ന് നിറത്തോ. ഇല്ലെങ്കിൽ രണ്ടെണ്ണത്തിനേം താഴേക്ക്ടും ഞാൻ ”

” ആ നിർത്തി ഞങ്ങൾ ചുമ്മാ തല്ല് കൂടിയതാ. അല്ലേഡി. ” ഫൈസി

” എന്നാലും എന്റെ ഫൈസി നിനക്ക് എങ്ങനെ സാധിച്ചു. പ്രൊപ്പോസ് ചെയ്ത അന്ന് തന്നെ കിസ്സ്. നിന്നെ സമ്മതിച്ചു.

ഇവിടെ മനുഷ്യന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയി എന്നിട്ട് ഫ്രഞ്ച് പോയിട്ട് സാദാ ഒരു കിസ്സ്.. എവിടന്ന്… ”

ഞാൻ അത് പറഞ്ഞതും പെണ്ണ് ഞമ്മടെ വയറ്റിനിട്ട് ഒരു ഇടി തന്ന്. എന്റെ പൊന്നൊ പെട്ടെന്നായോണ്ട് ഒഴിയാൻ പറ്റിയില്ല.

” നിങ്ങള് എന്തൊക്കെയാ ഈ പറയണേ. വെല്ല ബോധം ഉണ്ടാ ”

” ഞാൻ പറഞ്ഞേല് എന്തെങ്കിലും തെറ്റ് ഇണ്ടാ പറാടി പറ. ഒരു കിസ്സ് ചോദിക്കാനുള്ള അവകാശം പോലും എനിക്ക് ഇല്ലേ. ”

” നിങ്ങക് ഇപ്പൊ എന്താ വേണ്ടേ ”

” എനിക്ക് ഒരു ഉമ്മ വേണം. തരോ ”

” ആ തരാം ”

” എന്താ ”

” യോ തരൂല ”

” നീ ആദ്യം തരാന്നല്ലേ പറഞ്ഞേ തന്നിട്ട് പോയാ മതി. മക്കളെ ഒന്ന് കണ്ണടച്ചേ. ”

” ഞാൻ അറിയാതെ പറഞ്ഞതാ. പോയേ ഞാൻ തരൂലാ ”

എന്നെ തള്ളിയിട്ടു പെണ്ണ് ഓടാൻ തുടങ്ങി
എന്റെ റബ്ബേ… പെണ്ണിന്റെ മുഖത്ത് നാണോ…. എനിക്ക് വയ്യ..
ഞാൻ അവള്ടെ പിറകെ പോയി. അവള് താഴേക്ക് ഓടി നേരെ ചെന്ന് ആരെയോ ഇടിച്ചു നിന്നു. ഈ രാത്രി ഇവിടെ ആരാ..

( തുടരും )

@ അഫി @

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13