Wednesday, January 22, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 29

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് പോലെ വസു തറഞ്ഞു നിന്നു.. രണ്ടു കോപ്പി ഉണ്ട്.. ഒന്നിൽ ഞാൻ ഒപ്പു വെച്ചിട്ടുണ്ട്.. മറ്റൊന്നിൽ ഒപ്പു വെക്കാൻ എനിക്ക് കഴിഞ്ഞില്ല… എപ്പോഴൊക്കെയോ നിന്നെ ഞാനും ആഗ്രഹിച്ചിരുന്നു… നിന്റെ നന്ദനോളം ഇല്ലെങ്കിലും.. കരഞ്ഞു തളർന്നിരിക്കുന്ന വസുവിന് നേരെ പേപ്പേഴ്സ് നീട്ടി.. വിറയ്ക്കുന്ന കൈകളോടെ തന്റെ താലിയിൽ പിടിമുറുക്കി.. മറു കയ്യിൽ പേപ്പേഴ്സ് വാങ്ങി.. എന്തിനെന്നറിയാതെ അവളിൽ നിന്നും അതിലേക്ക് നീർമുത്തുകൾ പൊഴിഞ്ഞു വീണു…

സൈൻ ചെയ്യാനായി പേപ്പർ കയ്യിലെടുത്തു… ബാൽക്കണി കോറിഡോറിൽ നിന്ന കണ്ണന്റെ കണ്ണിലും സങ്കടത്തിന്റെ പേമാരി ആർത്തലച്ചു പെയ്തു കൊണ്ടിരുന്നു.. സംരക്ഷിക്കാം എന്ന് മാത്രമേ ഞാനും വാക്കുകൊടുത്തിരുന്നുള്ളു പെണ്ണേ… ഇടക്കെങ്കിലും ആഗ്രഹിച്ചിരുന്നു അതിൽ കവിഞ്ഞു നിന്നെ പ്രണയത്താൽ പൊതിഞ്ഞു പിടിക്കാൻ.. സുധിയെന്തായാലും ഹരിയെ ഇനി ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല.. നിനക്ക് ഞാൻ ഞാനെന്ന ബന്ധനത്തിൽ നിന്നും മുക്തി നല്കുന്നു.. എന്നാൽ വസു അവനെ പോലും അമ്പരപ്പിച്ചു കൊണ്ട് അതിൽ ഒന്നിൽ ഒപ്പു വെച്ചു.. അവൾ വരുന്നത് കണ്ടതും കണ്ണൻ തിരിഞ്ഞു നിന്നു.. ഒരു പേപ്പറിൽ ഞാനും ഒപ്പു വെച്ചിട്ടുണ്ട് മ്യൂച്ചൽ പെറ്റിഷൻ ആണ് നല്ലത്..

മറ്റേതിൽ നന്തൂട്ടൻ എന്ന് ഒപ്പു വെക്കുന്നുവോ അന്ന് ഞാനും തിരിച്ചു ഒപ്പു വെക്കും.. അത്രയും പറഞ്ഞു വസു ബാത്റൂമിലേക്ക് കയറി.. ഷവറിൽ നിന്നും വെള്ളം മേലേക്ക് വീണപ്പോഴും അവൾ എരിയുകയായിരുന്നു… ഇത് തന്നെയല്ലേ നീയും ആഗ്രഹിച്ചത്? ഇനിയും എന്തിനാണ് കരയുന്നത്? ഒഴുകിയിറങ്ങിയ കണ്ണുനീരിനെ കാര്യമാക്കാതെ അവൾ പുറത്തേക്ക് നടന്നു.. ടേബിളിൽ പേപ്പർ വെയ്റ്റ് നു താഴെയിരിക്കുന്ന പേപ്പറിലേക്ക് കണ്ണ് പോയതും അവൾ നേരെ ബാല്കണിയിലേക്ക് നടന്നു…

ചന്ദ്രനെതന്നെ ഉറ്റു നോക്കി നിന്നു… താഴെ ഗാർഡനിൽ വിരിഞ്ഞു നിൽക്കുന്ന പാരിജാത പൂക്കൾ കണ്ടതും കണ്ണന്റെ വാക്കുകൾ ചെവിയിലേക്കോടി എത്തി.. സൂര്യനോടുള്ള പ്രണയത്തിനു മുന്നിൽ ചന്ദ്രന്റെ പ്രണയം കണ്ടില്ലെന്ന് നടിച്ചവൾ… തന്റെ വെളിച്ചം പ്രണയിനിക്കായി പൂക്കാൻ പകുത്തു നൽകിയവർ… സൂര്യനെ മാത്രം പ്രണയിച്ചവൾക്കെങ്ങനെയാണ് അദൃശ്യമായി അവളെ പ്രണയിച്ച ചന്ദ്രനെ പ്രണയിക്കാൻ കഴിയുക?? ശരിയാണ്.. പക്ഷേ… സൂര്യനെ മാത്രം പ്രണയിച്ചു ജീവിച്ച തനിക്കെന്തർഹതയാണുള്ളത്‌ ചന്ദ്രന്റെ പ്രണയത്തിനു? ഇല്ല മറ്റൊരാളെ മനസാൽ വരിച്ചവൾക്ക് ഈ പ്രണയത്തിനും ജീവിതത്തിനുമുള്ള അവകാശമില്ല…

നിന്റെ ജീവന്റെ പാതി മറ്റെവിടെയെങ്കിലും നിനക്കായി കാത്തു നിൽക്കുന്നുണ്ടാകും.. പക്ഷേ ഈ താലി… എപ്പോഴൊക്കെയോ മൗനം കൊണ്ട് പടവെട്ടിയപ്പോൾ താനും സ്നേഹിച്ചിരുന്നോ ഇത്? താലിയിൽ ചുണ്ടു ചേർത്തപ്പോഴും പൊള്ളിപിടയുന്നതായി തോന്നിയവൾക്ക്… ഈ നിലാവ് പോലും പ്രണയമാണല്ലേ ചന്ദ്രാ… പക്ഷേ അതെന്നിൽ തീർക്കുന്നത് പൊള്ളലുകളാണ്… അർഹതയില്ലാത്തതെന്തോ നമ്മിൽ വന്നു വീഴുമ്പോൾ പൊള്ളുന്നത് പോലെ… അകത്തേക്ക് കയറിയതും കണ്ടു ബെഡിൽ കിടന്നുറങ്ങുന്ന കണ്ണനെ… തൊട്ടരികിൽ ചെന്നു കിടന്നു..

കയ്യെത്തിച്ചു ആ മുഖം തഴുകി..കഴിയുന്നില്ല രണ്ടാം സ്ഥാനം തരാൻ.. അന്നും ഇന്നും എന്നും എനിക്ക് നീ പ്രിയപ്പെട്ടതാണ് നന്ദൂട്ട… അവളുടെ സ്പർശനമേറ്റോ എന്തോ കണ്ണൻ ഒന്ന് ഞെരങ്ങി.. പിന്നെ പതിയെ അവൾ തന്റെ കണ്ണുകൾ അടച്ചു കൊണ്ട് നിദ്രയെ പുൽകി.. കണ്ണുകളടച്ചുകൊണ്ട് കിടക്കുന്ന വസുവിനെ നോക്കി കണ്ണൻ പറഞ്ഞു.. മനസിലാക്കാൻ പറ്റുന്നില്ലല്ലോ പെണ്ണേ നിന്നെ… എന്നെങ്കിലും നന്ദന്റെ സിഷ്ഠ.. ഈ നന്ദൂട്ടന്റെ മാത്രം ലെച്ചുട്ടി ആവോ?? ഇല്ല അല്ലേ?? എനിക്കറിയാം അത്… അവളെ തന്നെ നോക്കികിടന്നെപ്പോഴോ കണ്ണനും നിദ്രയെ പുൽകി..

ഇന്നാണ് തങ്ങളുടെ ഈ വർഷത്തെ അവസാന ക്ലാസ്.. അതുകൊണ്ട് തന്നെ വളരെ ഗംഭീരമായി തന്നെ അത് ആഘോഷിക്കാനുള്ള തീരുമാനമാണ് യൂണിയൻ കൈകൊണ്ടത്.. മെഡിക്കൽ ക്യാമ്പും… സെമിനാറും പരിപാടികളുമൊക്കെയായി അടിച്ചു പൊളിച്ചു കൊണ്ട് തന്നെ ആ അധ്യയന വർഷം വിടവാങ്ങി കൊള്ളട്ടെ എന്ന തീരുമാനമായിരുന്നു.. വസുവിന്റെ ഡിപ്പാർട്മെന്റ് ഒരു സെമിനാർ ആണ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നത്.. അതുകൊണ്ട് തന്നെ എല്ലാവരും അങ്ങോട്ടേക്ക് പോയി.. മറ്റെല്ലാവരോടുമൊപ്പം സെമിനാറിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് അടുത്ത പേപ്പർ പ്രസന്റേഷൻ അനന്തന്റെ ആണെന്ന് അറിഞ്ഞത്..

അതുകൊണ്ട് തന്നെ അവിടെ നിന്നും എഴുന്നേക്കാനായി പോയ വസുവിനെ ഹരി പിടിച്ചിരുത്തി.. നീ ഇതെങ്ങോട്ട് പോണു.. ഇവിടിരിക്ക്.. വേറെ വഴിയില്ലാത്തത് കൊണ്ട് തന്നെ വസു അവിടെ ഇരുന്നു.. മുൻ നിരയിൽ അനന്തനെ തന്നെ നോക്കിയിരിക്കുന്ന മിഥുനയെ കണ്ടതും വസു പാറുവിനെ നോക്കി. ഞാൻ കണ്ടിരുന്നു.. അവരവിടെ ഇരുന്നോട്ടെ.. നിനക്കെന്താ? കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ മോളെ.. പിന്നീടൊന്നും പറയാതെ തന്നെ വസു പേപ്പർ പ്രസന്റേഷൻ ശ്രദ്ധിച്ചു.. എന്നാൽ പെട്ടെന്ന് എന്തോ എല്ലാവരും ഓടി കൂടുന്നത് കണ്ടു.. സ്റ്റേജിൽ നിന്ന അനന്തനും ഓടി താഴേക്കിറങ്ങുന്നത് കണ്ടു..

മറ്റുള്ളവരെ വകഞ്ഞു മാറ്റി മുന്നിലോട്ട് കയറിയപ്പോൾ കണ്ടു ബോധരഹിതയായി കിടക്കുന്ന മിഥുനയെയും അവളെ തട്ടി ഉണർത്താൻ ശ്രമിക്കുന്ന അനന്തനെയും.. മഹിയും നിക്കിയും വേഗം പുറത്തോട്ട് ഓടി.. അടുത്ത ഹാളിൽ ആയിരുന്നു ക്യാമ്പ് നടന്നിരുന്നത്.. അവിടെ പോയി ഡോക്ടറെയും കൂട്ടി വന്നു.. പൾസും മറ്റും ചെക്ക് ചെയ്ത ശേഷം മിഥുനയെ വീൽ ചെയറിലേക്ക് ഇരുത്തി.. എല്ലാവരും അടുത്ത ഹാളിലേക്ക് പോയി.. അകത്തു കടന്ന് പരിശോധിച്ച ശേഷം അവളെ പുറത്തേക്ക് കൊണ്ടു വന്നു.. കൺഗ്രാറ്സ് അനന്ത്..

മിഥുന കാരിയിങ് ആണ്.. പക്ഷേ എനിക്ക് അത്ഭുതം തോന്നുന്നത് ഒരു ഡോക്ടർ ആയിട്ടും മിഥുനക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്താണ്.. ആ വാർത്ത കേട്ടതും വസു അനന്തനെ നോക്കി… ആ മുഖത്ത് വിവേചിച്ചറിയാൻ കഴിയാത്തൊരു ഭാവം.. സങ്കടമാണോ സന്തോഷമാണോ ഒന്നും മനസിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല.. അത് പിന്നെ ഡോക്ടർ അനന്തേട്ടൻ വയ്യാതിരിക്കുവാരുന്നു… അതിന്റെ ഇടയിൽ ഞാൻ ഡേറ്റ് തെറ്റിയപ്പോൾ ടെൻഷൻ കൊണ്ടാണെന്ന് ഓർത്തു.. മിഥുന ഡോക്ടറുടെ ചോദ്യത്തിനുത്തരമെന്നവണ്ണം പറഞ്ഞു.. ഓക്കേ…

എന്തായാലും ഹോസ്പിറ്റലിൽ ഒന്ന് വന്നേക്കൂ.. അത്രയും പറഞ്ഞവർ ഹാളിന്റെ അകത്തേക്ക് കയറി.. വാർത്തയറിഞ്ഞ എല്ലാവരും അനന്തന്റെ ചുറ്റും കൂടി.. വസു കുറച്ചു മാറി നിന്നതും പാറു അവളുടെ അരികിൽ വന്നിരുന്നു.. തൊട്ടടുത്ത് പാറുവിന്റെ സാമിപ്യം അറിഞ്ഞതും വസു അവളുടെ ചുമലിലേക്ക് തലചായ്ച്ചു.. ഞാനൊരു വിഡ്ഢിയായിരുന്നു അല്ലേ പാറു.. ഒരു ഭ്രാന്തി… അമ്മ എപ്പോഴും പറയും ആകാശത്തുള്ള അമ്പിളി മാമൻ എന്റേതാണെന്നും എന്നെ മാത്രമാണ് നോക്കുന്നതെന്നും പറഞ്ഞു ഞാൻ എപ്പോഴും വാശി പിടിക്കുമായിരുന്നത്രെ… അതുപോലെ തന്നെയായല്ലോ ഇതും.. ഒന്നുമറിയാതെ ചന്ദ്രന് വേണ്ടി വാശി പിടിച്ചു കരഞ്ഞ കുട്ടി.. സാരമില്ല പോട്ടെടി…

എല്ലാം ശരിയാവും… ഇനിയെന്ത് ശരിയാവാനാണ്… ഞാൻ ഏതോ മായിക ലോകത്തായിരുന്നു.. ഓരോരോ തിരിച്ചടി കിട്ടുമ്പോളും യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരുന്നെന്ന് മാത്രം… വസു പറഞ്ഞു നിർത്തി.. അത് വിടൂ… നിനക്ക് നിന്റെ കണ്ണേട്ടൻ ഇല്ലേ… നിന്നെ എന്തോരം സ്നേഹിക്കുന്നുണ്ട്… നീ എന്താ അത് കണ്ടിട്ടും കാണാത്തത് പോലെ ഇരിക്കുന്നത്.. ചിലത്‌ നമ്മുടെ കയ്യിലിരിക്കുന്നതിനേക്കാൾ നല്ലത് നമ്മളോട് വിട്ടു നിൽക്കുന്നതാണ്… അത്രയും പറഞ്ഞുകൊണ്ട് വസു അവിടെ നിന്നും എഴുന്നേറ്റു നടന്നു.. കുറച്ചു സമയം കഴിഞ്ഞതും അനന്തനും മിഥുനയും പോകുന്നത് വസു കണ്ടു..

പിന്നീട് പാറുവിന്റെ കൂടെ ഹോസ്റ്റലിലേക്കും മറ്റും പോയി അവളെ സാധനങ്ങൾ പാക്ക് ചെയ്യാനും മറ്റും സഹായിച്ചു.. വൈകുന്നേരം അവളെ കൊണ്ടു പോകാനായി അവളുടെ അച്ഛനും അമ്മയും വരുമെന്ന് പറഞ്ഞിരുന്നു.. കുറച്ചു സമയം കൂടി ക്യാമ്പസ്സിൽ ചിലവഴിച്ചു… ഇനി നീണ്ട രണ്ടുമാസങ്ങൾ കഴിഞ്ഞല്ലേ ഇവിടെ വരാനൊക്കൂ… പല ഓർമകളും ഇരച്ചെത്തിയപ്പോൾ വസു കണ്ണുകൾ ഇറുകെ അടച്ചു.. പാറുവിനെ കൊണ്ടുപോകാനായി അവളുടെ അച്ഛനും അമ്മയുമെത്തിയിരുന്നു…

എല്ലാവരോടും യാത്ര പറഞ്ഞ ശേഷം പരസ്പരം പുണർന്നു… യാത്ര പറഞ്ഞവർ പോയതും ഹരിയും വസുവും വീട്ടിലേക്കു പോന്നു… വെക്കേഷനിൽ കുറച്ചു ദിവസം പാറുവിന്റെ വീട്ടിൽ നില്കാമെന്ന ധാരണയിലായിരുന്നു അവരൊക്കെ പിരിഞ്ഞത് പോലും.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കുറച്ചു നേരം വൈകിയാണ് വീട്ടിലെത്തിയത് അതുകൊണ്ട് തന്നെ വസു തന്റെ വീട്ടിൽ നിന്നും ചായയൊക്കെ കുടിച്ചു.. അവളുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് തന്നെ ഹരി നിർബന്ധിച്ചൊരൊന്ന് കഴിപ്പിച്ചാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്.. അവളെ കാത്ത് ഉമ്മറത്തിരുന്നിരുന്ന സുജ പറഞ്ഞു മോളെ കാത്തിരിക്കുവായിരുന്നു..

കണ്ണൻ കുറച്ചു മുൻപ് വന്നിരുന്നു പക്ഷേ ഇപ്പോൾ പുറത്തു പോയി.. മോളെന്തായാലും കുളിച്ചു മാറ്റിയിട്ട് വാ.. വല്ലോം കഴിക്കാം… വേണ്ട അമ്മേ… ഞാൻ വീട്ടിൽ നിന്നും കഴിച്ചിട്ടാണ് വന്നത്… നല്ല തലവേദനയുണ്ട്.. അതുകൊണ്ട് രാത്രി ഇനി ഒന്നും വേണ്ട.. അത്രയും പറഞ്ഞവൾ അകത്തേക്ക് പോയി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തന്റെ മുറിയിൽ വിഷമങ്ങൾ എല്ലാം പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു… ഉറക്കെ പൊട്ടി പൊട്ടി കരഞ്ഞു.. രാത്രിയേറെ വൈകിയാണ് അവൾ എഴുന്നേൽക്കുന്നത്… എന്റെ ധാരണകൾ എല്ലാം തെറ്റായിരുന്നോ? നന്ദൻ… നന്ദൻ നിങ്ങളെല്ലായിരുന്നോ?? അല്ലെന്ന് തോന്നുന്നു…

ആണെങ്കിൽ ഈ സിഷ്ഠയെ ഇത്രപെട്ടന്ന് മറക്കുമോ? സ്‌നേഹിച്ചു കല്യാണം കഴിച്ചതാണ്… കൺഗ്രാറ്സ് അനന്ത്… മിഥുന ക്യാരിയിങ് ആണ്.. അതേ തനിക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നു… ചിന്തകളെ സ്വയം പറക്കാനനുവദിച്ചുകൊണ്ടവൾ കിടന്നു… ടേബിളിൽ ഇരിക്കുന്ന ഡിവോഴ്സ് നോട്ടീസിലേക്ക് നോക്കി കൊണ്ട് എപ്പോഴോ നിദ്രയെ പുൽകി… ഡോർ തുറന്ന് വരുന്ന കണ്ണൻ കാണുന്നത് കട്ടിലിനോരം ചേർന്നു കൊണ്ട് ഇരുന്നുറങ്ങുന്ന വസുവിനെ ആണ്… ബെഡ് ലാമ്പിന്റെ മാത്രം വെളിച്ചത്തിൽ അവളുടെ കണ്ണുനീർ ഒഴുകിയ പാടുകൾ കണ്ടതും കണ്ണൻ ലൈറ്റ് ഓൺ ചെയ്തു കൊണ്ട് സ്റ്റഡി റൂമിലേക്ക് കയറി പോയി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കുറച്ചു നേരം കഴിഞ്ഞിറങ്ങി വന്നപ്പോഴും കണ്ണൻ കാണുന്നത് അതേ ഇരിപ്പിൽ കിടക്കുന്ന വസുവിനെയാണ്.. അവളുടെ അരികിലിരുന്നു കൊണ്ടവൻ അവളെ തട്ടി വിളിച്ചു.. സിഷ്ഠാ… എഴുന്നേൽക്ക്… കണ്ണൻ വിളിച്ചതും അവൾ മെല്ലെ എഴുന്നേറ്റു… നന്ദൂട്ടാ… ഞാൻ… എനിക്ക് തെറ്റുപറ്റി പോയത് പോലെ… എന്റെ നന്ദൻ അനന്തൻ സർ അല്ലെന്ന് തോന്നുന്നു… ഞാൻ…. പൊട്ടിയായി പോയി നന്ദൂട്ടാ… അത്രയും പറഞ്ഞവൾ കരഞ്ഞു.. പക്ഷേ… നന്ദൂട്ടന് ഡിവോഴ്സ് ഞാൻ തന്നിരിക്കും… നന്ദൂട്ടൻ എന്റെ കൂടെ കൂടണ്ട.. ഞാൻ ഭ്രാന്തിയല്ലെ നന്ദൂട്ടാ… എന്റെ കണ്ണിനെ മാത്രം വിശ്വസിച്ച മണ്ടി.. വേറെ ഏതോ ഒരു പേപ്പർ കൂടിയില്ലേ? ഞാൻ….. ഞാൻ അതിലും ഒപ്പു വെക്കാം നന്ദൂട്ടാ…

ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന വസുവിനെ ചുറ്റി പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു.. ഞാനില്ലേഡി… നിനക്ക്… അവന്റെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു.. എന്നാൽ വസുവിനത് കേൾക്കാനായില്ല… തല പൊട്ടിപിളരുന്ന വേദനയിലും അവൾ കരഞ്ഞു… പിന്നീട് ബോധമറഞ്ഞവന്റെ കൈകളിൽ വീണു.. ഏറെ നേരത്തെ കണ്ണന്റെ പരിശ്രമത്തിനൊടുവിൽ അവൾ കണ്ണുകൾ തുറന്നു.. മുൻപിൽ താൻ സൈൻ ചെയ്ത ഡിവോഴ്സ് പേപ്പറിന്റെ കഷ്ണങ്ങൾ കണ്ടതും തൊട്ടടുത്തിരിക്കുന്ന കണ്ണനെ നോക്കി… ജീവിക്കാണെങ്കിലും മരിക്കാണെങ്കിലും നീ എന്നും…. വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് തന്നെ ആയിരിക്കും…. ഇനിയെന്നും….

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 20

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 22

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 23

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 24

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 25

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 26

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 27

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 28