Novel

നിയോഗം: ഭാഗം 28

Pinterest LinkedIn Tumblr
Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

അമ്മ കാണിച്ചു കൊടുത്ത പൂജമുറിയിലേക്ക് അവൾ വിളക്ക് കൊണ്ട് പോയി വെച്ച്.. ഒരു വേള അവൾ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് പ്രാർത്ഥിച്ചു.. ശ്രീപരമേശ്വരനും പാർവതി ദേവിയും പുഞ്ചിരി തൂകി നിൽക്കുന്ന ഒരു ഫോട്ടോയിലേക്ക് ആണ് അവളുടെ ദൃഷ്ടി പതിഞ്ഞത്. ന്റെ മഹാദേവാ… പരീക്ഷിക്കരുതേ….ഒന്നും താങ്ങാൻ ഉള്ള ശേഷി ഇല്ലാത്തവൾ ആണെന്ന് അങ്ങേക്ക് അറിയാല്ലോ.. അത്രമാത്രം മനസ്സിൽ ഉരുവിട്ടു കൊണ്ട് അവൾ മെല്ലെ പിന്തിരിഞ്ഞു. നോക്കിയപ്പോൾ കാർത്തി അവൾക്കരികിൽ ഉണ്ടായിരുന്നു. അവനും മൂകമായി പ്രാർത്ഥിക്കുക ആയിരുന്നു..

പദ്മയെ തന്നോട് ചേർത്തു തന്ന ഈശ്വരന്റെ മുന്നിൽ… സീത ആണെങ്കിൽ മധുരം കൊടുക്കുവാനായി പാലും പഴവും ഒക്കെ എടുത്തു കൊണ്ട് വന്നു. പദ്മയും അവനും ചേർന്നു സെറ്റിയിലേക്ക് ഇരുന്നു. “സീതേ… കുട്ടിയോൾക്ക് മധുരം കൊടുക്ക്… ഈ വേഷം ഒക്കെ ഒന്ന് അഴിച്ചു മാറ്റേണ്ടേ… ആകെ മടുത്തിരിക്കുന്നു മോള്…” “ദാ വരുന്നു അമ്മേ “എന്ന് പറഞ്ഞു കൊണ്ട് സീത വന്നു രണ്ടാൾക്കും പാലും പഴവും ഒക്കെ കൊടുത്തു.. ശേഷം ഓരോരുത്തരായി അവർക്ക് രണ്ടാൾക്കും മധുരം വെച്ച്.

“പദ്മ മോളെ…. മടുത്തു ല്ലേ ” അച്ഛമ്മ സ്നേഹത്തോടെ പദ്മയുടെ നെറുകയിൽ തലോടി. “കുഴപ്പമില്ല അച്ഛമ്മേ….” “മോൾക്ക് ഇവിടം ഒക്കെ ഇഷ്ടായോ ” “ഉവ്വ്…” “ഏട്ടൻ എന്തിനാ ഈ മസിലു പിടിച്ചു ഇരിക്കുന്നത്…”എന്ന് ചോദിച്ചു കൊണ്ട് മീനു വന്നിട്ട് അവന്റെ വയറിന്മേൽ ഒരു കുത്തു കൊടുത്തു. “ഹാവൂ… എന്തൊരു വേദന ആടി….ഇത്തിരി കൂടുന്നുണ്ട് നിനക്ക് ” അവൻ മീനുന്റെ നേർക്ക് കൈ ഓങ്ങി… “മീനുട്ടി… പദ്മ മോൾക്ക് മുറി കാണിച്ചു കൊടുത്തേ… ഇതൊക്കെ ഒന്ന് അഴിച്ചു മാറ്റാനായി കുട്ട്യേ ഒന്ന് സഹായിക്കൂ “… ഗീത അപ്പച്ചി ആണ് അത് പറഞ്ഞത്.. മീനു അപ്പോൾ തന്നെ പദ്മയെ മുകളിലേക്ക് കൊണ്ട് പോയി.. പദ്മ വളരെ സൂക്ഷിച്ചു ആണ് സ്റ്റെപ് ഒക്കെ കയറുന്നത്.

“ആദ്യം ആയിട്ട സാരീ ഉടുക്കുന്നെ…. ഇന്ന് ആ കുട്ടീടെ അമ്മ പറഞ്ഞു എന്നോട് ” അപ്പച്ചി അത് പറഞ്ഞപ്പോൾ കാർത്തി അവൾ കയറി പോകുന്നത് നോക്കി ഇരുന്നു. “ഏടത്തി.. ഇതാണ് കേട്ടോ ഏട്ടന്റെ മുറി..” വാതിൽ തുറന്നു കൊണ്ട് മീനു അകത്തേക്ക് കയറി ഒരുപാട് വലിപ്പം ഒന്നും ഇല്ലെങ്കിലും തരക്കേടില്ലാത്ത നല്ല ഒരു മുറി ആയിരുന്നു അത്. വല്ലാത്തൊരു അടുക്കും ചിട്ടയും ഉണ്ട് അവിടെ.. ഒരു ഭാഗത്തായി ചെറിയൊരു ഷെൽഫ് ഉണ്ട്… കുറച്ചു അധികം പുസ്തകങ്ങൾ അവിടെ വൃത്തി ആയി ക്രെമീകരിച്ചിരിക്കുന്നു.. ഒരു മേശയും കസേരയും കിടപ്പുണ്ട്….

ഡബിൾ കോട്ടിന്റെ തേക്കിൻ തടിയിൽ തീർത്ത ഒരു കട്ടിലും ഉണ്ട്… “ഏട്ടത്തി… ആ കബോഡിൽ മാറാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ ഉണ്ട് കേട്ടോ.. ഏതാണ് എന്ന് വെച്ചാൽ എടുത്തോണേ ” “ശരി മീനുട്ടി ” മുടിയിലെ മുല്ലപ്പൂക്കൾ ഒക്കെ അഴിച്ചു മാറ്റാൻ മീനുവും, ഒപ്പം വല്യച്ഛന്റെ മകൾ പവിത്ര യും ഉണ്ട്.. രണ്ടാളും കൂടി സൂക്ഷിച്ചു ആണ് സ്ലൈഡ് ഒക്കെ മറ്റുന്നത്.. സീത കയറി വന്നപ്പോളേക്കും അവർ രണ്ടാളും കൂടി എല്ലാം അഴിച്ചു കഴിഞ്ഞു. അണിഞ്ഞിരുന്ന സ്വർണം ഒക്കെ ഊരി മാറ്റിയിട്ട് പദ്മ, അത് വേഗം സീതയെ ഏൽപ്പിച്ചു.. “എന്താ കുട്ടി ഇത്…” “അമ്മ സൂക്ഷിച്ചു വെച്ചാൽ മതി..” “ഹേയ്.. അതൊക്കെ ഇവിടെ ഇരിക്കട്ടെ… മോൾക്ക് ആവശ്യം ഉള്ളപ്പോൾ എടുത്തു ഉപയോഗിച്ചാൽ മതി കേട്ടോ ” .

അവളുട കൈലേക്ക് അത് എല്ലാം തിരികെ കൊടുത്തു കൊണ്ട് സീത പറഞ്ഞു. അപ്പോളേക്കും കാർത്തിയും മുറിയിലേക്ക് കയറി വന്നു. “ആഹ്…. മീനുട്ടി ഇങ്ങട് പോരേ.. മോള് കുളിച്ചു വേഷം ഒക്കെ മാറിയിട്ട് ഇറങ്ങി വരൂ ട്ടോ..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.പിന്നെ കാർത്തി ഉണ്ടലോ അടുത്ത് .” . രണ്ടാളും തമ്മിൽ ഇതുവരെ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല എന്ന് സീത ഓർത്തിരുന്നു. അതുകൊണ്ട് ആണ് അവർ പെട്ടന്ന് അങ്ങനെ പറഞ്ഞത്. സീത മീനുട്ടിയും ആയിട്ട് താഴേക്ക് ഇറങ്ങി പോയി. കാർത്തി വന്നു കബോർഡ് തുറന്ന് ഒരു ഷർട്ടും, മുണ്ടും എടുത്തു ടേബിളിൽ വെച്ച്. പദ്മ കുറച്ചു മാറി നിൽക്കുക ആണ്.. “പദ്മ അവിടെ എന്തിനാണ് നിൽക്കുന്നത്.. ഇവിടെ വന്നു ഇരുന്നോളു..”

അവൻ പദ്മയെ നോക്കി. “കുഴപ്പമില്ല മാഷേ…” “താൻ എങ്കിൽ കയറി കുളിച്ചോളൂ…” “ഞാൻ ഈ സാരീ ഒക്കെ മാറ്റിയിട്ട് കുളി ച്ചോളാം…” “മീനുട്ടിയെ വിളിക്കണോ ” “വേണ്ട…” “മ്മ്…” അവൻ കുളിക്കാനായി ബാത്‌റൂമിലേക്ക് കയറി. “സേഫ്റ്റി പിൻ ഒക്കെ അഴിച്ചു മാറ്റുമ്പോൾ സൂക്ഷിക്കണേ… സഹായം വേണമെങ്കിൽ മീനുട്ടിയെ വിളിച്ചോളൂ ” ബാത്‌റൂമിന്റെ വാതിൽക്കൽ എത്തിയിട്ട് അവൻ പദ്മയോടായി പറഞ്ഞു. “സൂക്ഷിച്ചോളാം ” അവൾ മറുപടി കൊടുത്തു. അവൻ കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോളും പദ്മ അവിടെ തന്നെ നിൽപ്പുണ്ട്. “എന്ത് പറ്റി… ഡ്രസ്സ്‌ മാറിയില്ലേ ” “അത് പിന്നെ… മാഷ് കുളി കഴിഞ്ഞു ഇറങ്ങിട്ട്… ഞാൻ… പുറത്തേക്ക് ” . അവൾക്ക് വാക്കുകൾ മുറിഞ്ഞു.

അവൻ കുളി കഴിഞ്ഞു ഇറങ്ങി പോയി കഴിഞ്ഞു സാരീ മാറ്റം എന്നായിരുന്നു അവൾക്ക് കണക്കൂ കൂട്ടൽ. കാരണം ഇനി ഡ്രസ്സ് മാറി കൊണ്ട് നിൽക്കുമ്പോൾ എങ്ങാനും അവൻ ഇറങ്ങി വന്നാലോ എന്ന് അവൾ ഓർത്തു. മുടി ഒന്നു മാടി ഒതുക്കി വെച്ചിട്ട് അവൻ മുറി വിട്ടിറങ്ങി.. വാതിൽ അടച്ചു കുറ്റി ഇട്ടിട്ട് പദ്മ പോയി കട്ടിലിൽ ഇരുന്നു. മെല്ലെ ഓരോരോ സേഫ്റ്റി പിന്നും അഴിച്ചു മാറ്റി. ഇളം നീല നിറം ഉള്ള ടോപ്പും തൂവെള്ള പലോസ പാന്റും ആണ് അവൾ കുളിച്ചു മാറാനായി എടുത്തത്.. കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് പദ്മയ്ക്ക് ആശ്വാസം ആയത്. മുടി നന്നായി തുവർത്തി, കണ്ണാടിയ്ക്ക് മുന്നിൽ വന്നു നിന്നു… കുറച്ചു ഏറെ ക്രീമുകളും, ഫേസ് വാഷും,പൌഡറും , പൊട്ടും, സിന്ദൂരവും ഒക്കെ ഇരിപ്പുണ്ട്..

കുംകുമചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു അവൾ നെറുകയിൽ ചാർത്തി..ഒരു ചെറിയ പൊട്ടും എടുത്തു നെറ്റിമേൽ ഒട്ടിച്ചു. എന്നിട്ട് അവൾ താഴേക്ക് ഇറങ്ങി ചെന്നു. “ഒക്കെ അഴിച്ചു മാറ്റിയപ്പോൾ ശ്വാസം നേരെ വീണത് അല്ലെ ഏടത്തി ” മീനു അവളുടെ അടുത്തേക്ക് വന്നു.. സീത ഒരു കപ്പ് ചായ അവൾക്ക് കൊണ്ട് വന്നു കൊടുത്തു. “ഇതു കുടിക്ക് മോളേ… ക്ഷീണം ഒക്കെ മാറും..” അവൾ അത് സ്നേഹത്തോടെ അവരുടെ കൈയിൽ നിന്നും മേടിച്ചു. കുറച്ചു കായ വറുത്തതും ഹൽവ യും അച്ചപ്പവും ഒക്കെ എടുത്തു കൊണ്ട് മറ്റു രണ്ട് സ്ത്രീകൾ വന്നു. “മോളെ.. ഇതു അപ്പച്ചി ആണ് കേട്ടോ.. പിന്നെ വല്യമ്മയെ മോൾക്ക് അറിയാല്ലോ.. അന്ന് അവിടെ വന്നിരുന്നു ”

ഓരോരുത്തരെ ആയി സീത അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു. വൈകുന്നേരം ആയതോടെ ഓരോരുത്തർ ആയി യാത്ര പറഞ്ഞു പോയി തുടങ്ങി. കുറച്ചു ദിവസo ആയിട്ട് കല്യാണ തിരക്കുകളും ആയി നടന്നത് കൊണ്ട് എല്ലാവരും മടുത്തിരുന്നു. “മോളെ പദ്മേ ” അടുക്കളയിൽ നിന്നും സീത വിളിക്കുന്നത് കേട്ട് കൊണ്ട് കാർത്തി തന്റെ മുറിയിലേക്ക് പോയി… “എന്തോ ” അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു. അവർ ഒരു ഗ്ലാസ്‌ പാലെടുത്തു പദ്മയുടെ കൈയിൽ കൊടുത്തു. “ചെല്ല് മോളെ… പോയി കിടന്നോളു… കാലത്തെ ഉണർന്നത് അല്ലെ ” മിടിക്കുന്ന ഹൃദയത്തോട് കൂടി ആണ് പദ്മ മുറിയിലേക്ക് ചെന്നത്.

ഗ്ലാസ്‌ കൊണ്ട് പോയി അവൾ മേശമേൽ വെച്ചു. കാർത്തി നോക്കിയപ്പോൾ അവളെ മെല്ലെ വിറയ്ക്കുവാൻ തുടങ്ങി. “ആർ യു ഓക്കേ പദ്മ ” അവൻ ചോദിച്ചു പദ്മ അതേ എന്ന് തലയാട്ടി. അവൻ മേശയിലേക്ക് നോക്കി.. “അമ്മ തന്നു വിട്ടത് ആണ് ” പെട്ടന്ന് അവൾ പറഞ്ഞു “ഹമ്… താൻ കുടിച്ചോളൂ… എനിക്ക് ഇത് ഇഷ്ടം അല്ല ” അവൻ അതെടുത്തു അവൾക്ക് നേർക്ക് നീട്ടി. “യ്യോ… എനിക്ക് ഇത്രയും ഒന്നും വേണ്ട മാഷേ… ” ആവശ്യത്തിന് കുടിച്ചിട്ട് ബാക്കി കൊണ്ട് പോയി വാഷ് ബേസിനിൽ കളഞ്ഞാൽ മതി..

പെട്ടന്ന് അവൾ അത് അവന്റെ കൈയിൽ നിന്നും മേടിച്ചു. എന്നിട്ട് അവൻ പറയും പ്പോലെ ചെയ്തു.. അവൾ ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ ആ മുറിയിൽ നിൽക്കുക ആണ്. “പദ്മ…. താൻ കിടക്കുന്നില്ലേ ” “മ്മ് “എങ്കിൽ കയറി കിടന്നോളു…”അവൻ പറഞ്ഞതും അല്പം മടിച്ചു കൊണ്ട് അവൾ ബെഡിലേക്ക് ഇരുന്നു. “ഇങ്ങനെ ഇരിക്കാൻ ആണോ… ഉറങ്ങുന്നില്ലേ ” അവൻ വീണ്ടും ചോദിച്ചു. ഉടനെ തന്നെ അവൾ ഭിത്തിയിടെ ഓരത്തേക്ക് നീങ്ങി കിടന്നു..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.