Wednesday, January 22, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 26

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

വീണ്ടും മൗനം….. മൗനം തളം കെട്ടി നിന്ന മുറിയിൽ നിന്നും അവളുടെ നിശ്വാസങ്ങൾ മാത്രം ഉയർന്ന് പൊങ്ങി കൊണ്ടിരുന്നു. ഒന്നും പറയാതെ കണ്ണൻ ബാൽക്കണി ലക്ഷ്യമാക്കി നടന്നു. ഒന്നാലോചിച്ച ശേഷം വസുവും അവന്റെ പുറകെ നടന്നു. അവന്റെ തൊട്ടു പിന്നിലായി വന്നു നിന്ന് കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി.. എനിക്ക്… എനിക്ക് ഡിവോഴ്സ് വേണം… എത്രയും പെട്ടന്ന് കിട്ടുമോ അത്രയും പെട്ടന്ന്… വസു പറയുന്നത് കേട്ടതും കണ്ണൻ തിരിഞ്ഞു നിന്ന് കൊണ്ട് അകത്തേക്ക് കയറുന്ന വസുവിനെ വിളിച്ചു.

അതേ ഒന്ന് നിന്നേ വസിഷ്ഠ ലക്ഷ്മി… ഓഹ് സോറി ഇപ്പോൾ വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് ആണല്ലോ അല്ലേ? നിന്നോടുള്ള ഇഷ്ടം മൂത്ത് കെട്ടിയതൊന്നും അല്ല ഞാൻ.. എന്റെ അനിയത്തിക്കും അവളുടെ കുഞ്ഞിനും വേണ്ടി മാത്രം… അവർക്ക് നല്ലൊരു ജീവിതം കിട്ടിക്കഴിഞ്ഞാൽ ഞാൻ നിന്നെ സ്വതന്ത്രയാക്കും.. പിന്നെ നിന്റെ ജീവിതത്തിൽ അനാവശ്യമായി ഞാൻ ഇടപെടില്ല.. തിരിച്ചും ഇങ്ങോട്ടും അങ്ങനെയാവാം… പക്ഷേ… നിന്റെ അച്ഛന് ഞാൻ ഒരു വാക്ക് കൊടുത്തിട്ടുണ്ട് നിന്നെ നോക്കിക്കോളാം എന്ന് അത് എനിക്ക് പാലിച്ചേ പറ്റു..

എന്റെ കൂടെ നീയുള്ളിടത്തോളം.. നീ സുരക്ഷിതയായിരിക്കും.. ഒരു ഭർത്താവിന്റെ അവകാശമായോ അധികാരമോ ഞാൻ എടുക്കുകയുമില്ല.. ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന വസുവിനെ നോക്കി.. പറഞ്ഞത് മനസിലായില്ലേ? നിനക്ക് എന്തുണ്ടെങ്കിലും ഈ മുറിയിൽ അത് ഇറക്കി വെക്കാം… എന്നാൽ പുറമേ ഒരിക്കലും നീ സന്തോഷവതിയല്ലെന്ന് പറയരുത്… അതൊരു പക്ഷേ താങ്ങാൻ നിന്റെ അച്ഛന് കഴിഞ്ഞെന്ന് വരില്ല. വീണ്ടും വിദൂരതയിലേക്ക് കണ്ണും നട്ട് കണ്ണൻ നിന്നു.

നമുക്ക് പഴയപോലെ നല്ല കൂട്ടുകാരായിക്കൂടെ? പ്രതീക്ഷയോടെ അവന്റെ അരികിലേക്ക് നടന്നു കൊണ്ടവൾ ചോദിച്ചു.. നല്ല കൂട്ടുകാർ? അവന്റെ പുഞ്ചിരി പതിയെ പുച്ഛമായും പിന്നീടത് സങ്കടമായും പരിണമിച്ചു.. അങ്ങനെ ആയിരുന്നെങ്കിൽ ഒരിക്കലും നമ്മൾ ഇങ്ങനെ ആവില്ലായിരുന്നു… പഴയതൊന്നും പൊടിതട്ടി എടുക്കണ്ട… നിന്റെ ഒരു വാക്ക് മതിയായിരുന്നു വസിഷ്ഠ… പക്ഷേ നീ പോലും… അത്രയും പറഞ്ഞേന്തോ ഓർത്തതുപോലെ അവൻ സംസാരം നിർത്തി..

വേണ്ട ഈ മുറിക്ക് പുറത്തു ചിലപ്പോൾ നമ്മൾ പഴയ കൂട്ടുകാരായി പെരുമാറിയെന്നിരിക്കാം പക്ഷേ മുറിക്കകത്തു ആ സുഹൃത്ത് ബന്ധം വീണ്ടും പുനഃസ്ഥാപിക്കേണ്ട… ഇനിയും അപമാനിതനാകാൻ എനിക്ക് വയ്യ വസിഷ്ഠ… സൊ സ്റ്റേ എവേയ് ഫ്രം മി. എന്നോട് പൊറുത്തൂടെ നന്ദൂട്ട… വസു കരഞ്ഞു കൊണ്ട് ചോദിച്ചു.. പഴയ നന്ദൂട്ടന് അവന്റെ ലെച്ചുട്ടിയോട് ക്ഷമിക്കാൻ കഴിയുമായിരിക്കും.. പക്ഷേ… ഹരിനന്ദ് ന് അതിന് കഴിയുന്നില്ല… എന്നോ മരിച്ച നന്ദൂട്ടൻ ഇനി ഒരിക്കലും പുനർജനിക്കില്ല സിഷ്ഠ..

അത്രയും പറഞ്ഞവൻ തന്റെ സ്റ്റഡി റൂമിൽ കയറി വാതിൽ കൊട്ടിയടച്ചു.. നീ ഇതർഹിക്കുന്ന വസിഷ്ഠ അവളുടെ മനസും അവളോട് മന്ത്രിച്ചു. മനസ്സിൽ ഒരു പതിനാലുകാരിയുടെയും പതിനെട്ട്കാരന്റെയും മുഖം തെളിഞ്ഞതും വീണ്ടും സങ്കടങ്ങൾ ചാലിട്ടൊഴുകി… അത്രയും വേദനിപ്പിച്ചോ ഞാൻ നന്ദൂട്ട..പതിയെ തറയിലേക്ക് ഊർന്നിറങ്ങിയവൾ.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പ്രിയാ നിനക്ക് തോന്നുന്നുണ്ടോ വസു കണ്ണനെ അംഗീകരിക്കുമെന്ന്? എന്തോ ഇതൊന്നും വേണ്ടായിരുന്നെന്ന് തോന്നുവാണ് ഇപ്പോൾ.. ഹരിയെ നെഞ്ചോട് ചേർത്തുകൊണ്ട് സുദേവ് ചോദിച്ചു. അറിയില്ല ദേവേട്ടാ…

സമയമെടുത്താണെങ്കിലും എല്ലാം ശരിയാകും.. ഇല്ലെങ്കിൽ നമുക്ക് അപ്പോൾ എന്തെങ്കിലും ചെയ്യാം.. സുദേവിനെ ഇറുകെ കെട്ടിപിടിച്ചവൾ പറഞ്ഞു.. കാത്തിരിക്കാം അല്ലേ? സുദേവ് ചിരിയോടെ ചോദിച്ചതും കണ്ണുകൾ ചിമ്മിയവനെ സമാധാനിപ്പിച്ചു ഹരിയും.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദേഷ്യവും വിഷമവും തന്റെ സ്റ്റഡി റൂമിൽ ഇറക്കി വെച്ചവൻ… ഇത്രയൊക്കെയായിട്ടും നിന്നെ ഒന്ന് വെറുക്കാൻ എനിക്കാവുന്നില്ലല്ലോ.. അവൻ സ്വയം മന്ത്രിച്ചു… ആഗ്രഹമില്ലാഞ്ഞിട്ടല്ല… പക്ഷേ.. എന്നെങ്കിലും നീ എന്നിൽ നിന്നും ദൂരേക്ക് പോകേണ്ടതാണല്ലോ എന്ന ചിന്തയിലാണ്..

നിന്നെ പിടിച്ചു നിർത്താൻ എനിക്ക് കഴിയില്ല… എന്നും നിന്റെ നന്മ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു… ഇന്നും.. ഒന്നും തുറന്ന് പറഞ്ഞില്ലെങ്കിലും ഉള്ളിൽ നീ വേദനിക്കുന്നത് എനിക്കറിയാം.. ഒന്നും വേണ്ട… ഹരിനന്ദ് ദേവ് തന്നിഷ്ടക്കാരനാണ് ആരേം സ്നേഹിക്കാത്തവനാണ്… ആരുടേയും വാക്കുകൾ ചെവികൊള്ളാത്തവനാണ്.. അങ്ങനെ മതി… എന്നും… പുതിയ ബന്ധങ്ങൾ എന്നും ഒരു കൈദൂരത്തിൽ നിന്നാൽ മതി. മുറി വിട്ടു പുറത്തിറങ്ങിയപ്പോൾ കണ്ടു വെറും നിലത്തു കിടക്കുന്ന വസുവിനെ.. അവളെ കണ്ടതും എന്തിനെന്നറിയാതെ അവന്റെ ഹൃദയം വീണ്ടും മുറിഞ്ഞു കൊണ്ടിരുന്നു.

അടുത്ത് ചെന്നിരുന്നു അവളെ തട്ടി വിളിച്ചു. എന്നാൽ എഴുന്നേൽക്കുന്ന ഭാവമൊന്നും കാണുന്നില്ല. കൂടുതലൊന്നും ചിന്തിക്കാതെ അവളെ കൈകളിൽ കോരിയെടുത്തു കട്ടിലിലേക്ക് ചായ്ച്ചു കിടത്തി. മെല്ലെ നെറുകയിൽ തലോടി… ഉറങ്ങുന്ന അവളെ ഉണർത്താതെ മറു സൈഡിൽ കിടന്നു. പുലർച്ചെ പതിവില്ലാതെ എന്തോ ദുസ്വപനം കണ്ടു ഞെട്ടിയുണർന്ന വസു തന്റെ നെഞ്ചിൽ കൈ ചേർത്തു വച്ചു ശ്വാസമൊന്നു ആഞ്ഞു വലിച്ചു.. എന്താണിത്… ഇനിയും പരീക്ഷണമോ.. ഇനിയെന്ത് പരീക്ഷണം…

ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിൽ തോറ്റു പോയവളല്ലേ ഞാൻ.. കിടക്കാനായി മറു വശത്തേക്ക് നോക്കിയ വസു കാണുന്നത് തൊട്ടരികിൽ കിടന്നുറങ്ങുന്ന കണ്ണനെയാണ്. ആദ്യമൊന്ന് അമ്പരന്നെങ്കിലും അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കി. പഴയ പതിനെട്ടുകാരനിൽ നിന്നും പറയത്തക്ക മാറ്റൊമൊന്നും കാണുന്നില്ല കുറച്ചു തടി കൂടിയിട്ടുണ്ട്. പിന്നെ താടിയും.. എന്നാൽ പണ്ടത്തെ കുസൃതി ചിരിയോ കുസൃതിയൊളിപ്പിച്ചു വെച്ചിരിക്കുന്ന കണ്ണുകളോയില്ല.. പകരം തീക്ഷ്ണത നിറഞ്ഞ നോട്ടവും..

ഗൗരവമേറിയ മുഖവും.. അവനെ തന്നെ നോക്കി കട്ടിലിലേക്ക് ചായ്ഞ്ഞു… വീണ്ടും നിദ്രയെ പുൽകുമ്പോൾ കണ്ടു തീരാതെ പാതിയിൽ മുറിഞ്ഞു പോയ സ്വപ്നം അവളെ അലട്ടിയതേയില്ല.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഡോറിൽ തുടരെ തുടരെയുള്ള മുട്ട് കേട്ട് ഉണർന്ന കണ്ണൻ കാണുന്നത് കയ്യിൽ കണ്ണന്റെ ഫോണും പിടിച്ചു നിൽക്കുന്ന മഹിയെയാണ്.. എന്ത് പറ്റി മഹി? ഉറക്കച്ചടവിൽ കണ്ണൻ ചോദിച്ചു. ഒന്നുല്ല കണ്ണേട്ടാ.. കുറെ സമയമായി ഏട്ടന്റെ ഫോൺ റിങ് ചെയ്യുന്നു.. അറിയാത്ത നമ്പർ ആണ്.

അതെയോ നോക്കട്ടെ… എന്തായാലും ഞാനൊന്ന് ഫ്രഷാവട്ടെ.. അത്രയും പറഞ്ഞവൻ തന്റെ ഫോൺ വാങ്ങി കയ്യിൽ വച്ചു. അല്ലാ മഹിക്കെവിടേന്ന് കിട്ടി എന്റെ ഫോൺ.. അത് ചുമ്മാ ബാൽക്കണിയിൽ പോയിരുന്നു ഞാൻ രാവിലെ അപ്പോൾ അവിടിരിക്കുന്നത് കണ്ടു.. ആ ശരിയാണ്… ഞാൻ രാത്രി ഫോൺ ചെയ്ത് അവിടെ വെച്ചു മറന്നതാവാം. ആ ഓക്കേ ഏട്ടാ.. എന്തായാലും വസുവിനോട് എഴുന്നേൽക്കാൻ പറയൂ.. അമ്പലത്തിൽ പോകേണ്ടത് അല്ലേ.. മഹി ഒരു കാര്യം ചെയ്യൂ.. പാറുവിനോട് ഒന്നിവിടേക്ക് വരാൻ പറയൂ.. സിഷ്ഠ ഉറക്കമാണ്.. അവളെഴുന്നേറ്റിട്ടില്ല..

സൊ ഒന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ.. തിരിച്ചൊരു പുഞ്ചിരി നൽകി മഹി ചോദിച്ചു.. വസു… അവൾ ഓക്കേ അല്ലേ കണ്ണേട്ടാ.. ഓക്കേ ആവുമായിരിക്കും മഹി… വിഷാദചുവയോട് കൂടെ കണ്ണൻ പറഞ്ഞു നിർത്തി.. ഏട്ടാ അവളോടെല്ലാം തുറന്ന് പറഞ്ഞൂടെ… ആദ്യം അംഗീകരിച്ചെന്ന് വരില്ല.. പക്ഷേ പതിയെ അവൾ സത്യങ്ങൾ ഉൾകൊള്ളുമെന്ന് എനിക്ക് തോന്നുന്നു. ഹ്മ്… പെട്ടെന്ന് വേണ്ട മഹി.. എല്ലാത്തിനും അതിന്റെതായ സമയമുണ്ട്… ഇപ്പോൾ എനിക്ക് മുഖ്യം അവളെ സംരക്ഷിച്ചോളാമെന്ന് ഞാൻ കൊടുത്ത വാക്കാണ്..

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 20

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 22

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 23

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 24

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 25