പാർവതി പരിണയം : ഭാഗം 17

Spread the love

എഴുത്തുകാരി: ‌അരുൺ

പാർവതി കുറച്ചു കഴിഞ്ഞ് റൂമിലേക്ക് ചെല്ലുമ്പോൾ മനു അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവൻറെ ഇരിപ്പ് കണ്ടപ്പോഴേ അവൾക്ക് മനസ്സിലായി അവളെയും പ്രതീക്ഷിച്ചുകൊണ്ട് ഉള്ള ഇരിപ്പാണ് അതെന്ന് അവൾ അവനെ മൈൻഡ് ചെയ്യാതെ കട്ടിലിൽ കിടക്കാൻ ആയിപോയി

പാർവ്വതി അവിടെ ഒന്നു നിന്നെ ആരോട് ചോദിച്ചിട്ട് ആണ് നാളെ ഞാൻ നിൻറെ കൂടെ തിരുവനന്തപുരത്ത് വരും എന്ന് പറഞ്ഞത് എന്നോട് നിൻറെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞിട്ട് അന്ന് തൊട്ടു ഞാൻ നിൻറെ ഒരു കാര്യത്തിലും ഇടപെടില്ല പക്ഷേ നീ അന്നുതൊട്ട് നീ എൻറെ കാര്യത്തിൽ മാത്രമാണ് ഇടപെടുന്നത് അതുകൊണ്ട് നിൻറെ കൂടെ തിരുവനന്തപുരം വേറെ ആളെ നോക്കിക്കോ

എനിക്ക് നാളെ അമ്മാവൻറെ വീട്ടിൽ ജോലിക്കു പോണം ഓഹോ അപ്പൊ അതാണ് കാര്യം പഴയ കാമുകിയെ കാണാൻ പോകണം ഇല്ലേ എന്നിട്ട് അവിടെ പോയി ഓസിന് പെയിൻറ് അടിച്ചു കൊടുക്കണം അങ്ങനെ ഇപ്പോൾ അവിടെപ്പോയി പഴയ കാമുകിയെ കണ്ട് സഹിക്കേണ്ട ഇത് അറിയാവുന്നത് കൊണ്ട് തന്നെയാണ് നിങ്ങടെ അമ്മാവൻ പെയിൻറ് അടിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഇല്ലാത്ത തിരുവനന്തപുരം കഥ പറഞ്ഞ് നിങ്ങളുടെ അങ്ങോട്ടുള്ള പോക്ക് ഞാൻ മുടക്കിയത്

ഓഹോ അപ്പോൾ കള്ളം പറഞ്ഞതാണ് ഇല്ലേ അതെ കള്ളം പറഞ്ഞതാണ് പക്ഷേ അമ്മയുടെ അടുത്ത് ഇനി മാറ്റി പറയാൻ പറ്റുന്നില്ല അതുകൊണ്ട് മോൻ നാളെ എൻറെ കൂടെ വന്നേ പറ്റൂ പക്ഷേ തിരുവനന്തപുരത്തേക്ക് അല്ല എറണാകുളത്തേക്ക് അവിടെ ഒരു കൂട്ടുകാരിയുണ്ട് അവൾ എന്നെ കുറെ നാൾ കൊണ്ട് വിളിക്കുന്നു അതുകൊണ്ട് നമ്മൾ നാളെ അങ്ങോട്ട് പോകുന്നു

പിന്നെ രണ്ടു ദിവസം കഴിഞ്ഞ തിരുവനന്തപുരത്തുനിന്നും ആണെന്ന് പറഞ്ഞ് വരുന്നു നീ തിരുവനന്തപുരത്തോ കൊച്ചിയിലോ ഏത് നരകത്തിൽ എങ്കിൽ പൊയ്ക്കോ പക്ഷേ മോള് ഒറ്റയ്ക്ക് അങ്ങ് പോയാൽ മതി ഞാൻ നാളെ പോവുകയും ചെയ്യും എൻറെ കഴുത്തിൽ താലി കെട്ടിയ ചങ്കരൻ എൻറെ കൂടെ വരികയും ചെയ്യും അതുകൊണ്ട് കൂടുതൽ ഡയലോഗ് അടിക്കാതെ മോൻ പോയി കിടന്നുറങ്ങാൻ നോക്ക്

പിന്നെ നാളത്തെ പോക്ക് മുടക്കാൻ എന്തെങ്കിലും ഉഡായിപ്പും ആയിട്ട് വന്നാൽ പൊന്നുമോനേ എൻറെ സ്വഭാവം നല്ല വൃത്തിക്ക് അറിയാല്ലോ എന്നും പറഞ്ഞു പാർവതി പോയി കിടന്നു ഇതിപ്പം ഞാൻ കുറച്ച് ജാഡ ഇട്ടപ്പോൾ എന്തൊക്കെയാണ് നടക്കുന്നത് എന്തായാലും നാളെ അവളുടെ കൂടെ പോകാം കുറച്ച് അഹങ്കാരിയാണ് എന്നേയുള്ളൂ ഇവൾക്ക് എന്നോട് സ്നേഹം ഒക്കെ ഉണ്ടെന്ന് തോന്നുന്നു എന്നും പറഞ്ഞ് അവനും പോയി കിടന്നു

രാവിലെ പാർവതി വിളിച്ചപ്പോഴാണ് മനു എണീറ്റത് എണീറ്റോ രാവിലെ പോയാലോ നമുക്ക് സമയത്ത് അങ്ങ് ചെല്ലാൻ പറ്റൂ പെട്ടെന്ന് റെഡിയാകും ഞാനിപ്പോൾ വരാം എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് പോയി തിരിച്ച് അവൾ റൂമിലേക്ക് വന്നപ്പോൾ മനു റെഡിയായി കഴിഞ്ഞിരുന്നു റെഡിയായോ ഒരു അഞ്ചു മിനിറ്റ് ഞാനിപ്പോൾ വരാം മനു ഹാളിലേക്ക് പോയിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ പാർവതി പുറത്തേക്ക് വന്നു അമ്മേ ഞങ്ങൾ ഇറങ്ങുകയാണ്

എന്നാൽ പോയിട്ട് വാ മോളെ അവിടെ ചെന്നിട്ട് വിളിക്കണേ ശരി അമ്മേ അമ്മയുടെയും പാർവതിയുടെയും സംസാരം കേട്ടാണ് മനു അങ്ങോട്ട് നോക്കിയത് ഒരു ജീൻസ് പാൻറ് ഷർട്ടിനു മുകളിൽ ഒരു ജാക്കറ്റ് മിട്ടു ഒരു ഹെൽമറ്റും കൈപിടിച്ച് അവളുടെ വരക്കം കണ്ടപ്പോൾ തന്നെ മനുവിൻറെ മൂന്നാലു കിളികൾ പറന്നു മനു അവളുടെ വരക്കാം കണ്ടപ്പോൾ അവൻ അവനെ തന്നെ സ്വയം ഒന്ന് നോക്കി

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5

പാർവതി പരിണയം : ഭാഗം 6

പാർവതി പരിണയം : ഭാഗം 7

പാർവതി പരിണയം : ഭാഗം 8

പാർവതി പരിണയം : ഭാഗം 9

പാർവതി പരിണയം : ഭാഗം 10

പാർവതി പരിണയം : ഭാഗം 11

പാർവതി പരിണയം : ഭാഗം 12

പാർവതി പരിണയം : ഭാഗം 13

പാർവതി പരിണയം : ഭാഗം 14

പാർവതി പരിണയം : ഭാഗം 15

പാർവതി പരിണയം : ഭാഗം 16

-

-

-

-

-