Tuesday, December 17, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

എന്നാൽ അനിയന്ത്രിതമായി ഉയരുന്ന ഹൃദയമിടിപ്പുകളെ വരുതിയിലാക്കാൻ അവൾക്ക് സാധിച്ചില്ല. ശുഭസൂചകമല്ലാത്തവണ്ണം അവളുടെ വലംകണ്ണ് തുടിച്ചുകൊണ്ടിരുന്നു.. ഓട്ടോയിലിരിക്കുമ്പോഴും അനന്തന് വന്ന കാൾ എന്തായിരുന്നു എന്ന ചിന്തയായിരുന്നു അവൾക്ക്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ടെക്സ്റ്റയിൽസിന്റെ മുന്നിൽ തന്നെ അവരെ കാത്തെന്ന പോലെ സുദേവ് ഉണ്ടായിരുന്നു.

വളരെ സിമ്പിൾ ആയിട്ടുള്ള ഡ്രസ്സ് ആയിരുന്നു അവരിരുവരും തിരഞ്ഞെടുത്തത്. സുദേവ് കൂടെയുള്ളതുകൊണ്ട് തന്നെ പെട്ടന്ന് ഡ്രസ്സ് എടുപ്പും മറ്റും തീർത്തു. ഹരിയേയും പാറുവിനെയും അവളുടെ വീട്ടിൽ ഇറക്കി. തിരിച്ചു വീട്ടിലെത്തിയതും സുദേവ് ജയനെ വിളിക്കാൻ എയർപോർട്ട് വരെ പോയി. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അങ്ങനെ കിടന്നു. ആരോ തന്റെ കാലിൽ തൊടുന്നതായി തോന്നിയെങ്കിലും അറിഞ്ഞിട്ടും അറിയാത്തത് പോലെ ഉറക്കം നടിച്ചു വസു കിടന്നു. നെറുകയിലും കരസ്പർശം അറിഞ്ഞതും കൂടുതൽ പിടിച്ചു നില്ക്കാൻ കഴിയാതെ അവൾ കണ്ണ് തുറന്നു.

എനിക്കറിയാമായിരുന്നു എന്റെ മോൾ ഉറങ്ങി കാണില്ലെന്ന്.. മോൾക്കെന്തോ വിഷമമുണ്ടെന്ന് സുമ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. അതാണ് വന്നതും മോളെ നോക്കാൻ വന്നത്. ജയപ്രകാശ് പറഞ്ഞു. കുഴപ്പമൊന്നുല്ല അച്ഛേ.. വെറുതെ ഓരോന്ന് ആലോചിച്ചതാണ് ഞാൻ. അപ്പോൾ ഡിപ്രെസ്സ്ഡ് ആയി. ഇപ്പോൾ ഓക്കേ ആയി. ചിരിയോടെ വസു പറഞ്ഞു. അപ്പോൾ ശരി മോളെ രാവിലെ നേരത്തെ പോണ്ടേ. ഉറങ്ങിക്കോ. അവളെ പുതപ്പിച്ചു നെറ്റിയിൽ ഉമ്മയും കൊടുത്തു അയാൾ മുറിവിട്ടു പുറത്തിറങ്ങി. അച്ഛനോടും കള്ളം പറഞ്ഞിരിക്കുന്നു. പക്ഷെ എന്തിനാണ്. തിരുത്താൻ കഴിയാത്ത എത്രയെത്ര കള്ളങ്ങൾ. ഓരോന്ന് ചിന്തിച്ചു കൂട്ടി എപ്പോഴോ വസു ഉറക്കത്തെ പുൽകി.

നിറമനസോടെ ഭഗവതിക്ക് മുന്നിൽ തൊഴുതു നിൽക്കുമ്പോൾ ഹരിയുടെ മനസിൽ കണ്ണന്റെ മുഖമായിരുന്നു. മനസ് നിറയെ പരിഭവമായിരുന്നു. മുഹൂർത്തമായത് കൊണ്ട് തന്നെ പെട്ടന്ന് മോതിര മാറ്റവും നടത്തി. മുതിർന്നവരുടെ അനുഗ്രഹവും മറ്റും വാങ്ങി. ഈ സമയമൊക്കെയും വസു പാറുവിനും മഹിക്കും നിഖിക്കും ഒപ്പമായിരുന്നു. ഉള്ളിൽ ഒരഗ്നി പർവതം ചുമന്ന് കൊണ്ട് തന്നെ അവൾ എല്ലാവർക്കും വേണ്ടി സന്തോഷം അഭിനയിച്ചു. കണ്ണന്റെ വിവാഹം ശരിയായാൽ ഉടനടി തന്നെ ഇവരുടെ വിവാഹവും നടത്താമെന്ന ധാരണയിൽ ആണ് അവർ പിരിഞ്ഞത്.

മുത്തശ്ശനും മുത്തശ്ശിയുമെല്ലാം തറവാട്ടിലേക്ക് പോയ ശേഷം എന്നത്തേയും പോലെ കളിചിരികളാൽ ആ ദിവസം അവർ തള്ളിനീക്കി. എന്നത്തേയും പോലെ ഒറ്റ നക്ഷത്രത്തെ നോക്കി നിന്ന വസുവിനു നിരാശ സമ്മാനിച്ചു കൊണ്ട് കാർമേഘം അപ്പാടെ വിഴുങ്ങിയിരുന്നു ആ തിളക്കത്തെ. നന്ദാ… എന്നെ കേൾക്കുന്നുണ്ടോ? തനിച്ചാക്കില്ലെന്ന് വിശ്വസിച്ചോട്ടെ ഞാൻ. അവൾ ആകാശത്തേക്ക് നോക്കിയങ്ങനെ നിന്നു. ഇതേ സമയം ആകാശത്തേക്ക് കണ്ണും നട്ടിരുന്ന ആ വ്യക്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകകയായിരുന്നു.

ഞാൻ പ്രാണനാണെങ്കിൽ ആ പ്രാണൻ വസിക്കുന്ന ഗേഹമാണ് പെണ്ണേ നീ.. അവൻ മന്ത്രിച്ചു. എന്റെ ജീവന്റെ… ആത്മാവിന്റെ അവകാശി നീ മാത്രമാണ് സിഷ്ഠ. ആരൊക്കെ വന്നാലും നിന്നിൽ നിന്നും ഞാനൊരു മോചനം ആഗ്രഹിക്കുന്നില്ല. അകത്തേക്ക് പോയി അവൻ തന്റെ പുസ്തകത്തിൽ ഇങ്ങനെ കുറിച്ചു. ഒളിച്ചുകളിക്ക് അന്ത്യം കുറിച്ചിരിക്കുന്നു സിഷ്ഠ. ഞാൻ നിനക്കെഴുതുന്ന അവസാനത്തെ കുറിപ്പാണ് ഇത്. ഉത്തരമില്ലാത്ത ഒരു പ്രഹേളിക പോലെ നീണ്ടു പോകേണ്ട… എല്ലാം അവസാനിപ്പിക്കാം നമുക്ക്…

പിറ്റേന്ന് അനന്തനെ കാണാമെന്ന ധാരണയിൽ കോളേജിലെത്തിയ വസുവിനെ കാത്തിരുന്നത് അവന്റെ ലീവ് നെ കുറിച്ചുള്ള വാർത്തയായിരുന്നു. എങ്കിലും പ്രതീക്ഷയോടെ തന്നെ ആണ് അവൾ ഓരോ ദിവസവും തള്ളിനീക്കിയത്. ഇതൾ കൊഴിയുന്നത് പോലെ ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ഏകദേശം ഒരാഴ്ചക്ക് ശേഷം വസു അനന്തൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ മുൻപ് വന്ന കുറിപ്പുകളിൽ തന്റെ ജീവൻ കണ്ടെത്തി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു അമ്മക്ക് ഒട്ടും വയ്യാത്തത് കൊണ്ട് വസു കോളേജിൽ പോയില്ലാരുന്നു. ചെമ്പകം ചോട്ടിലും മറ്റുമായി സമയം കളഞ്ഞങ്ങനെ നടന്നു. കൊഴിഞ്ഞു വീണ ചെമ്പകങ്ങൾ പെറുക്കി കൂട്ടി. ഇതിപ്പോൾ എന്താ ഇങ്ങനെ…

ഈ പൂവുകൾ എല്ലാം കൊഴിഞ്ഞല്ലോ. മൊട്ടുകൾ കാണാനും ഇല്ല. സ്വയം മരത്തോട് ചോദിച്ചങ്ങനെ നിന്നു വസു. ഗേറ്റിനു വെളിയിൽ ആരോ നിൽക്കുന്നത് കണ്ടതും അങ്ങോട്ടേക്ക് ചെന്നു. എന്താണ് അങ്കിൾ? അച്ഛൻ ഇവിടില്ല. വസു പറഞ്ഞു. അയ്യോ മോളെ, ഇന്ന് കത്ത് മോളുടെ പേരിലാണ് വന്നിട്ടുള്ളത്. പോസ്റ്റുമാൻ പറഞ്ഞു. ചെറു ചിരിയോടെ അവൾ കൈനീട്ടി കത്തു വാങ്ങി. ഫ്രം അഡ്രെസ്സ് ഒന്നുല്ല അതിൽ. കുറച്ചു ശങ്കിച്ചാണ് മോൾക്ക് തരുന്നേ. മോൾക്കുള്ളതാണോ ഒന്ന് നോക്കു. എന്റെ അഡ്രെസ്സ് കറക്റ്റ് ആണ് അങ്കിൾ. ആരാണാവോ നോക്കട്ടെ. അപ്പോൾ ശരി മോളെ ഞാൻ നടക്കട്ടെ…

അയാൾ യാത്ര പറഞ്ഞു പോയതും. അവൾ പുറത്തെഴുതിയിരിക്കുന്ന അവളുടെ പേരിലൂടെ വിരലോടിച്ചു. നേരെ തന്റെ മുറിയിലെത്തി. ആ കത്ത് അവളുടെ നെഞ്ചോട് ചേർത്തു വെച്ചു. അതിവേഗത്തിൽ മിടിച്ചുകൊണ്ടിരുന്ന ഹൃദയം ശാന്തമായതും അവൾ എഴുത്തു പൊട്ടിച്ചു വായിച്ചു. ഇനി കുറിപ്പുകളിലൂടെ വാക്കുകളിലൂടെ നമ്മൾ കാണില്ല സിഷ്ഠ. നന്ദൻ ഒരു മിഥ്യയാണെന്ന് കരുതുക. ബന്ധങ്ങൾ ബന്ധനങ്ങളാക്കി കീറിമുറിക്കാത്തൊരു കാലം വിദൂരമല്ല… ബന്ധനങ്ങളില്ലാത്തൊരു ലോകത്ത് നിന്റെ നന്ദൻ നിനക്കായി കാത്തിരിക്കും…. എന്റെ മാത്രം…..

അവസാനമായി കുറിച്ച പൂവിന്റെ പേരു കണ്ടതും അവളൊന്ന് അത്ഭുതപ്പെട്ടു. ഇതെന്താണ് ഈ പൂവിന്റെ പേര്. മുറിയിലേക്ക് കയറി വരുന്ന ഹരി കാണുന്നത് പേപ്പർ കയ്യിലെടുത്തിരിക്കുന്ന വാസുവിനെയാണ്. വസൂ… നിന്റെ ഫോൺ എവിടെ? ദേഷ്യത്തോടെ തന്നെ ആണ് ഹരിയത് ചോദിച്ചത്.. എന്താ.. എന്തുണ്ടായി ഹരി.. ഈ സമയത്തിവിടെ.. വസു അമ്പരപ്പോടെ ചോദിച്ചു. അവള് മാത്രമല്ല ഞങ്ങളും ഉണ്ട്… അകത്തേക്ക് കയറി കൊണ്ട് മഹിയും നിക്കിയും പാറുവും പറഞ്ഞു. അല്ലാ നിന്റെ ഫോൺ എവിടെ വസു.. എത്രനേരമായി വിളിക്കുന്നു? മഹി ചോദിച്ചു. ഞാൻ താഴെ പോയപ്പോൾ ഇവിടെ എവിടെയോ വച്ചിരുന്നു.

അവൾ എഴുന്നേറ്റ് തന്റെ ടേബിളിൽ നോക്കി. ഫോൺ കിട്ടിയതും കയ്യിലെടുത്തു നോക്കിയപ്പോൾ കണ്ടു പത്തിരുപത് മിസ്ഡ് കാൾസ്. ഇവര് നാലു പേരും മാറി മാറി വിളിച്ചിരിക്കുന്നു. അത് കണ്ടതും ആദ്യമൊന്ന് അമ്പരന്നെങ്കിലും വസു പറഞ്ഞു എന്ത് പറ്റി.. നിങ്ങളെല്ലാവരും വരുന്നെന്ന് പറയാൻ വിളിച്ചതാണോ? ചിരിയോടെ വസു ചോദിച്ചതും അവർ തിരിച്ചൊന്നും മറുപടി പറയാതെ മുറിയിലേക്ക് കയറി ഡോർ അടച്ചു അകത്തു നിന്നും കുറ്റിയിട്ടു. വസൂ… നിന്റെ ഫോൺ ഇങ്ങോട്ട് താ.. നിക്കി അതും പറഞ്ഞവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.

വാട്സ്ആപ്പ് ഓപ്പൺ ചെയ്തു ഫോൺ അവളുടെ കയ്യിൽ കൊടുത്തു. ഗ്രൂപ്പ് മെസ്സേജുകളിലൂടെ വസുവിന്റെ കണ്ണുകളോടി കൊണ്ടിരുന്നു. പ്രത്യേകതരം ഒരു നിസ്സംഗഭാവം അവളുടെ മുഖത്ത് വന്നണയുന്നത് കാണെ ഹരി അവളുടെ ചുമലിൽ മെല്ലെ കൈവച്ചു. കണ്ണ്നീര് ഒഴുകി തുടങ്ങിയതും തന്റെ ഫോൺ ബെഡിലേക്ക് എറിഞ്ഞു കൊണ്ട് മുട്ടുകുത്തിയവൾ ഇരുന്നു. ഒന്നുറക്കെ കരയാനാകാതെ ഇരിക്കുന്ന വസുവിനെ കണ്ടതും ഹരിയും പാറുവും അവളെ കെട്ടിപിടിച്ചു. ഒന്ന് പൊട്ടികരയെങ്കിലും ചെയ്യെന്റെ വസു. ഹരി അവളോട് പറഞ്ഞു. മെല്ലെ മുഖമുയർത്തി ഒരു തരം നിർവികാരതയോടെ അവൾ അവരെ നോക്കി.

നിങ്ങള്… നിങ്ങളും വിശ്വസിക്കുന്നുണ്ടോ ഇത്? എന്റെ നന്ദൻ എന്നെ തനിച്ചാക്കുമെന്ന്? പറ ഹരി നിനക്കെല്ലാം അറിയുന്നതല്ലേ.. നീയെങ്കിലും പറ.. തന്റെ മുന്നിൽ ഇരിക്കുന്ന ഹരിയെ വട്ടം കെട്ടിപിടിച്ചവൾ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ വസു എല്ലാം.. ഏങ്ങി കരയുന്ന വസുവിനോട് അവളെ സമാധാനിപ്പിക്കാനെന്നവണ്ണം ഹരി പറഞ്ഞു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. വസു .. അവളുടെ നേർക്ക് ഫോൺ നീട്ടികൊണ്ട് മഹി കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു. അത് കേട്ടതും വസു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് ഭ്രാന്തുപിടിച്ചതു പോലെ തന്റെ കബോർഡ് ലക്ഷ്യമാക്കി നീങ്ങി.

അതിൽ നിന്നും അവൾക്കിത്ര നാളും കിട്ടിയ കുറിപ്പെല്ലാം വലിച്ചിട്ട് മഹിക്ക് നേരെ നീട്ടി.. നോക്ക്…. മഹി നോക്ക്…. എന്റെ നന്ദൻ എനിക്കെഴുതിയതാണ്.. എന്നെ തനിച്ചാക്കി എന്നെ ഉപേക്ഷിച്ച് പോകില്ലെന്ന് ഇതിലൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതിൽ…. അവളൊന്നേങ്ങി കൊണ്ട് നിലത്തിരുന്നു. തന്റെ ഹൃദയം നിലച്ചിരിക്കുന്നു.. തന്റെ പ്രണയം സത്യമല്ലേ? പിന്നെ…. പിന്നെ എന്തിനാണ് നന്ദാ.. എന്നെ പറ്റിച്ചത് മതി.. അവൾ പതം പറഞ്ഞു കൊണ്ടിരുന്നു. നിനക്ക്… നിനക്ക് കാണണോ? തെല്ലൊരു നേരത്തെ മൗനത്തിനു ശേഷം അവൾ നിക്കിയുടെ ചോദ്യത്തിന് ഉത്തരമെന്നവണ്ണം തലയാട്ടി.. ക്ലാസ്സിൽ എല്ലാവരും പോകുന്നുണ്ടോ എന്ന് ഒന്ന് അന്വേഷിക്കാം. പാറു പറഞ്ഞു.

വേണ്ട.. ഞാൻ ഇവിടത്തെ അമ്മയോടും ദേവേട്ടനോടും കാര്യം പറഞ്ഞു വരാം. നിനക്ക് വേണ്ടതൊക്കെ റെഡിയാക്കി വെച്ചോ. നമുക്ക് സുമയമ്മയെ എന്റെ വീട്ടിലാക്കാം.. അമ്മയോടും പറഞ്ഞിട്ട് പോകാം. പക്ഷെ നീ ഇങ്ങനെ മൂടിക്കെട്ടി താഴേക്കിറങ്ങേണ്ട. ചിരിച്ച മുഖത്തോടെ വന്നാൽ മതി. വെറുതെ സംശയം ഉണ്ടായി നിന്നെ കൂടെ വിടാതിരിക്കണ്ട. അത്രയും പറഞ്ഞു ഹരി താഴേക്ക് പോയതും. വാർബോർഡിൽ തപ്പി ഏതോ ഡ്രസ്സ് കയ്യിലെടുത്തു ബാത്ത്റൂമിലേക്ക് കയറി വസു. അവൾ ഫ്രഷായി ഇറങ്ങുമ്പോഴേക്കും പാറു അവൾക്ക് കൊണ്ടുപോകാനുള്ള ഡ്രസ്സ് ഏകദേശം ധാരണയിൽ റെഡിയാക്കി വെച്ചു.

അല്ലാ നിങ്ങൾ ഒന്നും എടുക്കിന്നില്ലേ ഡ്രസ്സ് ഒന്നും പാറു മഹിയോടും നിക്കിയോടും തിരക്കി. അത് പോകുന്ന വഴി മേടിക്കാം. എന്തായാലും കാറിൽ അല്ലേ പോകുന്നത്. മഹി പറഞ്ഞു. ഫോണിൽ നോട്ടിഫിക്കേഷൻ കണ്ടതും മഹി തുറന്ന് നോക്കി. നിക്കി അനുപമയാണ് ക്ലാസ്സിലെല്ലാവരും വൈകുന്നേരത്തേക്ക് ആണ് പോകുന്നത് എന്നാണ് പറയുന്നത്. മഹി പറഞ്ഞു. നമുക്ക് രാവിലെ എത്തുന്ന രീതിയിൽ പോയാൽ പോരെ? നിക്കി തിരക്കി. അതുവേണ്ട.. ഞാൻ എന്തായാലും നാട്ടിൽ പോകാനിരുന്നതാണ്. രാത്രി ലേറ്റ് ആയാലും കുഴപ്പമില്ല. എന്റെ വീട്ടിൽ പോകാം. അതാകുമ്പോൾ കുഴപ്പമൊന്നും ഉണ്ടാവില്ല. പാറു പറഞ്ഞു. അത് നല്ല ഐഡിയ തന്നെയാണ്.. മഹിയും അവളോട് യോജിച്ചു.

ഇത്ര നേരമായിട്ടും വസു ഇറങ്ങാത്തത് കണ്ട് പാറുവിനു പേടി വന്നു തുടങ്ങി. അവൾ നിക്കിയോടും മഹിയോടും സൂചിപ്പിച്ചു ഡോറിൽ മുട്ടി. അവസാനം ഗതിയില്ലാതെ ചവിട്ടി തുറക്കാൻ പുറപ്പെട്ടതും വസു വാതിൽ തുറന്ന്. നനഞ്ഞൊട്ടി നിൽക്കുന്ന വസുവിനെ കണ്ടതും മഹി വേഗം ഹാൻഡ്‌ലിൽ കണ്ട ടവൽ അവൾക്ക് എറിഞ്ഞുകൊടുത്തു നിക്കിയോടൊപ്പം പുറത്തേക്ക് നടന്നു. പാറു വസുവിന്റെ കൂടെ തന്നെ നിന്ന് തല തുവർത്തി ഡ്രസ്സ് എല്ലാം മാറാൻ സഹായിച്ചു. വസൂ… കരയരുതെന്ന് ഞാൻ പറയില്ല. പക്ഷെ തളരരുത്… തരണം ചെയ്തെ പറ്റു.. ജീവിതമാണ്.

നിർജീവമായൊരു പുഞ്ചിരി തിരികെ നൽകി വസു താഴേക്ക് നടന്നു. താഴെ സുജമ്മയും സുമയും അവളെ കാത്തെന്ന പോലെ മറ്റുള്ളവരുടെ കൂടെ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എന്തേ മോളെ വയ്യേ? അവളുടെ അടുത്തു വന്ന് നെറ്റിയിൽ തൊട്ട് സുമ ചോദിച്ചു.. മൈഗ്രേൻ ആണമ്മേ.. വസു വിഷമം കടിച്ചമർത്തി പറഞ്ഞൊപ്പിച്ചു. വയ്യെങ്കിൽ യാത്ര വേണ്ട മോളെ.. സുജ പറഞ്ഞു. അത് ഒന്നുറങ്ങിയാൽ മാറും. വസു പറഞ്ഞു. അമ്മ വിഷമിക്കണ്ട എന്റെ വീട്ടിലാണ് പോകുന്നത്. ഞങ്ങൾ നോക്കിക്കോളാം. പാറു പറഞ്ഞു. ഇച്ഛനോട് പറഞ്ഞോ? വസു ഹരിയോട് ചോദിച്ചു. ഹാ വിളിച്ചിരുന്നു.. എല്ലാം പറഞ്ഞിട്ടുണ്ട്.

പെട്ടന്നായത് കൊണ്ടല്ലേ. നമ്മൾ അറിഞ്ഞതും കുറച്ചു വൈകിയാണല്ലോ. സാരമില്ല. ദേവേട്ടൻ വരണത് വരെ അമ്മ നോക്കിക്കോളും സുമയമ്മയെ ഹരി പറഞ്ഞു. ശരി ഞങ്ങളിറങ്ങുന്നു. നിക്കിയും മഹിയും കാറിന്റെ മുന്നിലും മറ്റുള്ളവർ പിന്നിലുമായി കയറി. വണ്ടി മുന്നോട്ട് നീങ്ങിയതും വസു പൊട്ടി പൊട്ടി കരയാൻ തുടങ്ങി. കരഞ്ഞു മയങ്ങിയ വസു തന്റെ മുന്നിൽ അവസാനത്തെ വരി തെളിഞ്ഞു വന്നതും. കണ്ണുകൾ ഒന്നൂടെ ഇറുകെ അടച്ചു.. എന്നാൽ കണ്ണടച്ചാൽ മുൻപിൽ വീണ്ടും വീണ്ടും തെളിയുന്ന വരികൾ.. എന്റെ മാത്രം പാരിജാത പൂവേ… 💔 ചെമ്പകം പൂക്കും… കാത്തിരിക്കുക.. അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17