Thursday, December 19, 2024
Novel

അസുരന്റെ മാത്രം: ഭാഗം 34

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


വരുണിന്റെ അമ്മ പറയുന്നത് കേട്ട് അനു ഞെട്ടി അവർക്കട്ടു നോക്കി

“എന്താ മോളേ മിണ്ടാതെ”

“ആന്റി എന്നോട് ഷെമിക്കണം എനിക്കതിനു കഴിയില്ല”അനുവിന്റെ വാക്കുകൾ ശ്രീദേവിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി

“അതെന്താ മോളേ അവൻ മോളേ പൊന്നു പോലെ നോക്കും”

“ശെരിയായിരിക്കാം പക്ഷേ കഴുത്തിൽ താലിയോ നെറ്റിയിൽ സിന്ദൂരമോ ഇല്ലന്നെ ഉള്ളു മനസുകൊണ്ട് ഞാൻ മറ്റൊരാളുടെ ഭാര്യ ആണു ചെറുപ്പം തൊട്ടേ വീട്ടുകാർ എല്ലാവരും വാക്കുകളാൽ പറഞ്ഞുറപ്പിച്ചതാ ഉണ്ണിയേട്ടനുമായി എന്റെ വിവാഹം ചെറുപ്പത്തിലേ അവർ പറയുന്നത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു പക്ഷേ പക്ഷേ വളർന്നപ്പോൾ ആ മോഹങ്ങളും വളർന്നു അതു പ്രെണയമായി ഇനി എത്ര ജന്മങ്ങൾ ഉണ്ടെകിലും ഞാൻ ഉണ്ണിയേട്ടന്റെ മാത്രം ആണു എന്നെങ്കിലും ഉണ്ണിയേട്ടൻ എന്റെ അടുക്കലേക്കു വരും ഉറപ്പാ” അവൾ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു ശേഷം ശ്രീദേവിയെ നോക്കി അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു

“സ്നേഹിക്കുന്നവരുടെ മനസ് എനിക്ക് മനസിലാകും കാരണം എന്റെയും വരുണിന്റെ അച്ഛന്റെയും വിവാഹം പ്രെണയവിവാഹം ആയിരുന്നു മോളേ ഈൗ അമ്മ ഒരിക്കിലും നിര്ബന്ധിക്കില്ല മോളു ഉണ്ണിക്കുള്ളതാ”

“ആഹാ രണ്ടു പേരും ഇവിടെ കഥ പറഞ്ഞിരിക്ക വാ ദീപാരാധനയ്ക്കു സമയായി”വരുൺ അതും പറഞ്ഞു അവരുടെ അടുക്കലേക്കു വന്നു

“ശ്രീദേവി അവന്റെ കൈയിൽ നിന്നും എണ്ണയും വാങ്ങി മുൻപോട്ട് നടന്നു”

“വരുണേട്ടാ”അനു പതിയെ വിളിച്ചു വരുൺ തിരിഞ്ഞു നോക്കി

“അമ്മ തന്നോടെല്ലാം പറഞ്ഞു അല്ലേ എനിക്കറിയാം നീ എന്താ ചോദിക്കാൻ വരുന്നതെന്ന് ഇയാള് വിവാഹത്തിന് സമ്മതിക്കാത്തത് നന്നായി ഇയാളെ ഞാൻ കെട്ടിയാലും നിന്നെ അനുവായി സ്നേഹിക്കാനോ കാണണോ എന്തിനു ഒന്ന് സ്പർശിക്കാൻ പോലും കഴിയില്ല നിന്നെ വേണി ആയി മാത്രേ കാണാൻ കഴിയു”വരുൺ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു ശേഷം മുൻപോട്ട് നടന്നു കുറച്ചു മുൻപോട്ട് നടന്ന ശേഷം അവൻ തിരിഞ്ഞു അനുവിനെ നോക്കി

“താൻ പറഞ്ഞ പോലെ മാളുവിന്റെ മരണം ഞാൻ അന്വേഷിച്ചു അതിന്റെ ലാസ്റ്റ് സ്റ്റേജിൽ എത്തി അധികം വയ്ക്കാതെ ആരാ കൊലയാളി എന്നു എല്ലാവരും അറിയും ഇപ്പോൾ ഒന്ന് മാത്രം പറയാം മാളുവിന്റെ മരണം അവൾ അറിയാതെ കുളത്തിൽ വീണതല്ല അതൊരു കൊലപാതകം ആണ്”വരുണിന്റെ വാക്കുകൾ അനുവിന്റെ ചെവിയിൽ വീണ്ടും മുഴങ്ങി കേട്ടു

“ആ…. ആര് എന്തിനു”

“അതൊക്കെ രണ്ടു ദിവസത്തിനുള്ളിൽ എല്ലാവരും അറിയും ഇപ്പൊ താൻ വാ ദീപാരാധനക്കുള്ള മണി മുഴങ്ങി”വരുൺ അതും പറഞ്ഞു മുൻപോട്ട് നടന്നു മരവിച്ച ശരീരവുമായു പുറകെ അനുവും പക്ഷേ ഇവർ പറയുന്നത് കേട്ട് ഉണ്ണിയും അവിടെ നിൽപ്പുണ്ടാരുന്നു അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു പക്ഷേ അതിലും ഇരട്ടി വേദനയായി അനുവിന്റെ മുഖവും അവന്റെ മനസ്സിൽ തെളിഞ്ഞു

!!അവളെന്തിനാ ഇത്രയും എന്നെ സ്നേഹിക്കുന്നെ എത്ര അകറ്റാൻ നോക്കിട്ടും അവക്കെങ്ങനെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത് മാളു മരിച്ചത് സ്വഭാവികം അല്ലെകിൽ പിന്നെ ആര്!!അവന്റെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ കടന്നു പോയി

ഉണ്ണി ആ അമ്പലനടയിൽ നിറകണ്ണുകളോടെ നിന്നു അതുപോലെ തന്നെ ആയിരുന്നു അണുവിന്റെയും അവസ്ഥ

ദീപാരാധനയ്ക്കു ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങി തുടങ്ങി

“അതേ ഡാ വരുണെ നാളകഴിഞ്ഞു അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികമാ അടുത്ത കുറച്ച ബന്ധുക്കൾ മാത്രേ ഷേണിക്കുന്നുള്ളു നീയും അമ്മയും വരണം മറക്കരുത്”

“ശെരിഡാ വരും അതേ അതവിടെ നിക്കട്ടെ നീ അച്ഛനാവാൻ പോകുന്നതിന്റെ ചിലവെവിടെ”

“അതും അന്ന് തീരത്തേക്കാം പോരേ”

“ആ എന്നാ ഓകെ അന്ന് കാണാം വാ അമ്മേ”

“പോട്ടെ മോളേ മോക്ക് നല്ലതേ വരൂ”ശ്രീദേവി അനുവിന്റെ തലയിൽ തലോടി പറഞ്ഞു അവൾ ശെരി എന്ന രീതിയിൽ തലയാട്ടി

ഉണ്ണി അകലെനിന്നും അനുവിനെ തന്നെ നോക്കി നിൽപ്പുണ്ടാരുന്നു

💝💝💝💝💝💝💝💝💝💝💝💝💝💝💝

പിന്നീടങ്ങോട്ട് ഡ്രസ്സ്‌ എടുക്കലും പരിപാടിയും ഓക്കെ ആയി രണ്ടു ദിവസത്തിനുള്ളിൽ എല്ലാം തീർത്തു എല്ലാരും കാത്തിരുന്ന രാധയുടെയും ചന്ദ്രന്റെയും വിവാഹ വാർഷികമെത്തി എല്ലാരും അതിന്റെ സന്ദോഷത്തിൽ ആയിരുന്നു അനുവും ബാക്കിയുള്ളവരും നേരത്തെ തന്നെ എത്തിയിരുന്നു അനു എല്ലായിടത്തും ഓടി നടന്നു ഡെക്കറേഷനും എല്ലാം അനുവിന്റെ വക ആയിരുന്നു അഭിയും അച്ചുവും അനുവിനെ തന്നെ നോക്കിയിരുന്നു അവളുടെ മാറ്റം എല്ലാവരെയും അമ്പരിപ്പിച്ചു ഇവക്കിതെന്തു പറ്റി എന്ന ചിന്തയിൽ ആയിരുന്നു അവർ

“ഒരുത്തരവാദിത്തോ ഇല്ലാണ്ട് ഇങ്ങനെ നടന്നാൽ മതിയല്ലോ മടിയൻ മാരു ഓടി നടക്കാൻ ഞാൻ ഉണ്ടല്ലോ വല്ലോ പണിം പൊയി ചെയ്യൂ മടിയൻ മാരെ”അനു അച്ചുവിനോടും അഭിയോടും പറഞ്ഞു അവർ വായും പൊളിച്ചവളെ നോക്കി പ്രെവീണയും സുഭദ്രയും ബാലനും അവിടെ എത്തിയിരുന്നു അധികം ആരെയും വിളിച്ചിരുന്നില്ല അപ്പോഴേക്കും മുകളിൽ നിന്നും റെഡി ആയി ചന്ദ്രനും രാധയും ഇറങ്ങി വന്നു അവരെ നോക്കിക്കൊണ്ട് എല്ലാവരും ഇരുന്നു

“ഓഹ് രണ്ടാളേം കണ്ട ഇപ്പൊ കല്യാണം കഴിഞ്ഞതന്നെ പറയു എന്താ ഭംഗി”അനു അവരെ കളിയാക്കി എല്ലാരും ചിരിച്ചു

“ഡി കുറുമ്പി”അതും പറഞ്ഞു ചന്ദ്രൻ അവളുടെ ചെവിയിൽ പിടിച്ചു

“അയ്യോ അച്ഛാ വിടു വേദനിക്കണു വിടച്ച”അനു കെഞ്ചി അവളുടെ മുഖം കണ്ടപ്പോൾ ചന്ദ്രനു വിഷമായി അയാൾ അവളുടെ ചെവിയിൽ നിന്നു പിവിട്ടു

“എന്റെ പൊന്നൂസിന് വേദനിച്ചോ”ചന്ദ്രൻ അവളെ ചേർത്തു പിടിച്ചു ചോദിച്ചു അവൾ അതേ എന്നു തലയാട്ടി

“അതു നന്നായി ചന്ദ്രൻ അച്ഛാ ഇവക്കൊരെണ്ണത്തിന്റെ കുറവുണ്ടാരുന്നു”അഭി അവളെ നോക്കി പറഞ്ഞു അവൾ അവനെ തറപ്പിച്ചൊന്നു നോക്കി പിന്നെ അവിടൊരു കൂട്ട ചിരി ആയിരുന്നു ഉണ്ണി ഇതെല്ലാം കണ്ടു കൊണ്ട് അകലെ മാറി നിന്നു

“അതേ കേക്ക് മുറിക്കാൻ ടൈം ആയി എല്ലാരും വരൂ”രാജൻ കേക്ക് കൊണ്ടേ വെച്ചു പറഞ്ഞു എല്ലാരും കേക്കിന് അടുത്തേക്ക് നടന്നു റെഡ്‌വെൽവെറ്റിന്റെ ഹാർട്ട്‌ ഷേപ്പ് കേക്കായിരുന്നു ചന്ദ്രനും രാധയും ഒന്നിച്ചു കേക്ക് മുറിച്ചു പരസ്പരം വായിൽ വെച്ചു കൊടുത്തു എല്ലാരും കൈകൾ അടിച്ചു പിന്നീടവിടം ഒരു ഉത്സവ പ്രീതിഥി ആയിരുന്നു എല്ലാരും ചിരിച്ചും കളിച്ചും അവിടെ ഒരു സ്വർഗം ആയി ഉണ്ണി ഇതെല്ലാം കണ്ടു കൊണ്ട് അകലെ മാറി നിന്നു അപ്പോഴാണ് പ്രെവീണ അതു ശ്രെദ്ധിക്കുന്നതു അവൾ അവനടുത്തേക്ക് നടന്നു

“എന്താ ഇവിടെ ഒറ്റയ്ക്ക് നിക്കുന്നെ അങ്ങോട്ട് വന്നൂടെ”

“വരാം”

“എന്തിനാ എല്ലാരിലും നിന്നും ഇങ്ങനെ അകന്നു നിക്കുന്നെ പറഞ്ഞൂടെ എല്ലാവരോടും”

“വേണ്ട അതറിഞ്ഞാൽ ഇവിടുത്തെ സന്തോഷം എല്ലാം തകരും അതു വേണ്ട ”

അവരുടെ അടുത്തേക്ക് ഗായു കേക്കു ആയി വന്നു പ്രെവീണ അതെടുക്കാൻ തുടങ്ങിയതും വായും പൊത്തി പിടിച്ചവൻ വാഷ്‌ബേയ്‌സന്റെ അടുത്തേക്കോടി പുറകെ ഗായും എല്ലാരും അതു കണ്ടിരുന്നു

“എന്താ പ്രെവീ എന്തുണ്ടായെ”ഗായു പുറം തടകി ചോദിച്ചു അവൾ മറുപടി പറയാതെ നിന്നു പരുങ്ങി അവിടേക്ക് എല്ലാരും നടന്നു വന്നിരുന്നു

“നിന്നോടല്ലേ ചോദിച്ചേ”അച്ചുവിന്റെ ശബ്ദം ഉയർന്നു

“ഒന്നുമില്ലെട്ട”

“ഒന്നുമില്ലല്ലേ”അച്ചുവിന്റെ കൈ പ്രെവീയുടെ കവിളിൽ പതിഞ്ഞു എല്ലാവരും ഞെട്ടി അച്ചുവിനെ നോക്കി

“പറയെടി നിന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിച്ചു തുടങ്ങിനു”അച്ചു അലറി എല്ലാവരും ഞെട്ടി അവനെ നോക്കി

“ആനന്ദേ”ബാലൻ ദേഷ്യം കൊണ്ട് വിറച്ചു വിളിച്ചു

“മാമൻ എന്നോട് ഷെമിക്കണം ഞാൻ പറഞ്ഞത് സത്യം ആണു ഇവൾ പ്രേഗ്നെന്റ് ആണ് അന്ന് ഗായു തലകറങ്ങി വീണപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോയ അന്ന് ഇവളും അവിടെ വന്നിരുന്നു ഡോക്ടറെ കണ്ടു പുറത്തേക്ക് ഇറങ്ങുന്ന ഇവളെ അനു കണ്ടിരുന്നു ഇവൾ കണ്ടിരുന്ന ഡോക്ടറിൽ നിന്നും ആണു ഇതറിഞ്ഞത്”

“സത്യം ആണോടി അച്ചുമോന് പറഞ്ഞത്”ബാലൻ പ്രേവേയോട് ചോദിച്ചു അവൾ അതേ എന്നു തലയാട്ടി ബാലന്റെ കൈകൾ അവളുടെ കവിളിൽ മാറി മാറി പതിച്ചു

“ആരാഡി പാറയെഡി എരണം കെട്ടവളേ”അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ട് ബാലന്റെ ദേഷ്യം ഇരട്ടിച്ചു അയാൾ വീണ്ടും അടിക്കാനായി കൈ ഉയർത്തിയതും സുഭദ്ര മുൻപിൽ കയറി നിന്നു

“മറെഡി ഇവളെ ഇന്ന് ഞാൻ കൊല്ലും”

“എന്റെ കൊച്ചിനെ ഇനി തല്ലാൻ ഞാൻ സമ്മതിക്കില്ല”

“പിന്നെ തന്ത ഇല്ലാത്ത കുട്ടിനെ ഇവൾ ചുമക്കുന്നത് ഞാൻ കാണണോ അതിലും ബേധം കൂട്ട ആത്മഹത്യാ ആണ്”

“അതിനാരു പറഞ്ഞു ഇവളുടെ വയറ്റിൽ കിടക്കുന്ന കുട്ടിക്ക് അച്ഛൻ ഇല്ലെന്നു”സുഭദ്ര പറയുന്നത് കേട്ട് എല്ലാരും ഞെട്ടി അവളെ നോക്കി

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26

അസുരന്റെ മാത്രം: ഭാഗം 27

അസുരന്റെ മാത്രം: ഭാഗം 28

അസുരന്റെ മാത്രം: ഭാഗം 29

അസുരന്റെ മാത്രം: ഭാഗം 30

അസുരന്റെ മാത്രം: ഭാഗം 31

അസുരന്റെ മാത്രം: ഭാഗം 32

അസുരന്റെ മാത്രം: ഭാഗം 33