Monday, November 18, 2024
Novel

അസുരന്റെ മാത്രം: ഭാഗം 30

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


മുൻപിൽ നിൽക്കുന്ന ആളെ കണ്ടു അവളുടെ മുഖത്തു പല ഭാവങ്ങൾ മിന്നി മറഞ്ഞു

“എന്താടോ ആദ്യം ആയാണോ എന്നെ കാണുന്നത് എന്താ ഇങ്ങനെ നോക്കുന്നത്. വിശ്വാസം വരുന്നില്ലേ ഞാൻ ഇവുടെ ഇരുന്നോട്ടെ”

അനു സമ്മതം പോലെ തലയാട്ടി അവളപ്പോഴും അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നീക്കുക ആണു

“ഡോ താൻ ഇതേതു ലോകത്താണ്”ചോദ്യം കേട്ട് അവളൊന്നു ഞെട്ടി പതിയെ ഒന്ന് ചിരിച്ചു

“എന്താടോ ഇപ്പോഴും വിശ്വാസം ആവണില്ലേ”

“ഏയ് അങ്ങനൊന്നുല്ലാ”അവൾ വിക്കി വിക്കി പറഞ്ഞു

“സർ എന്താ ഇവിടെ”

“താൻ ഇവിടെ ഒറ്റക്കിരിക്കണേ കണ്ടപ്പോൾ വന്നു എന്നെ ഉള്ളു താൻ കരയായിരുന്നില്ലേ”

“ഏയ് അല്ല കണ്ണിൽ എന്ധോ”

“ഞാൻ തന്നെ പഠിപ്പിക്കുന്ന സർ ആണു വെറുതെ കള്ളം പറയേണ്ട”കിഷോർ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഇയാൾ എന്താ കരുതിയെ ഇയാളെ കോളേജിൽ വെച്ചാണ് ഞാൻ ആദ്യം ആയി കാണുന്നതെന്നോ ഇയാള് ജനിച്ചപ്പോൾ തൊട്ട് ഇയാളെ എനിക്കറിയാം”

അവൾ വിശ്വാസം വരാതെ കിഷോറിനെ നോക്കി

“ഡോ നീ ഓർക്കുന്നുണ്ടോ ഒരു കിച്ചുവിനെ എങ്ങിനെ ഓർക്കാനാണല്ലേ ചെറുപ്പത്തിലേ ആ നാട്ടിന്നു പോന്നതല്ലേ ഞാൻ ആനന്ദിന്റെ വിവാഹത്തിന് വന്നിട്ടുണ്ടാരുന്നു ഇയാളെ ഞാൻ കണ്ടിരുന്നു”

എങ്ങിനെ ഞാൻ കണ്ടില്ലലോ”

“താൻ ഓർക്കുന്നുണ്ടോ വരുൺ എന്നു പറയുന്ന ആളുമായി താൻ കൂട്ടി ഇടിച്ചത്”

“ആഹ് ഓർക്കുന്നുണ്ട്”

“അപ്പോൾ അവിടെ ഞാനും ഉണ്ടായിരുന്നു”

അവൻ അന്ധം വിട്ട് കിഷോറിനെ നോക്കി

“വാ അടക്ക് ഈച്ച കേറി പോകും പെണ്ണേ”

“എന്നിട്ട് ഞാൻ എന്താ കാണാഞ്ഞെ”

“ആഹ് ഇയാള് വലിയ ആലോചനയിൽ ആയിരുന്നല്ലോ പിന്നെ എങ്ങനാ എന്നെ കാണുന്നത്”അവൾ പതിയെ ചിരിച്ചു

“ആട്ടെ ഇതെന്താ തന്റെ കൈയിൽ ഒരു കെട്ട് “കിഷോർ അതു ചോദിച്ചതും അവളിൽ ഒരു ഞെട്ടൽ ഉണ്ടായി അവൾ ഒന്നും മിണ്ടാതെ താഴേക്കും നോക്കിയിരുന്നു

“എന്നോട് അച്ചു എല്ലാം പറഞ്ഞു സാരില്ല എല്ലാം ശെരിയാകും”അത്രയും പറഞ്ഞു കിഷോർ എണീറ്റു നടന്നു

“ഡോ തന്നോട് ദേഷ്യ പെട്ടതും വഴക്കുണ്ടാക്കിയതും തന്നെ മാത്രം എല്ലാകാര്യം ഏൽപ്പിക്കുന്നതും തന്നോട് പ്രേതെകിച്ചു ദേഷ്യം ഒന്നും ഉണ്ടായിട്ടല്ലട്ടോ. പിന്നെ എന്തു പ്രശ്നം വന്നാലും എന്നോട് പറയാട്ടോ സിധുവിനെ പോലെയോ അച്ചുവിനെ പോലെയോ ഓക്കെ എന്നെ കണ്ണാട്ടോ പിന്നെ ഇങ്ങനെ കരയേണ്ട അതു തനിക്കൊട്ടും ചേരില്ല ആ പഴയ കുറുമ്പി തന്നെയാ നല്ലത് അതാ ഇയാക്ക് ചേരുന്ന വേഷവും”അവൾ അതിശയത്തോടെ കിഷോർ പോകുന്നതും നോക്കി നിന്നു അപ്പോഴേക്കും ഹരി അങ്ങോട്ടേക്ക് ഓടിയെത്തി

“ഡി നിന്നെ ആ സാധനം വറുത്തെടുത്തോ”ഹരിയുടെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു. പിന്നെ കിഷോറിനെ നോക്കി അവൻ കുറെ അങ്ങ് നടന്നതിന് ശേഷം തിരിഞ്ഞു അവളെ കണ്ണടച്ചു കൊണ്ട് ചിരിച്ചു അവളും ഒന്ന് ചിരിച്ചു

✴️✳️✴️✳️✴️✳️✴️✳️✴️✳️✴️✳️✴️✳️✴️

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഒരിക്കൽ പോലും ഉണ്ണി അനുവിന്റെ മുൻപിൽ ചെന്നില്ല പക്ഷേ അവൾ അവനെ കാണാൻ ശ്രെമിച്ചിരുന്നു അപ്പോഴും എല്ലാവരും ഉണ്ണിയിൽ നിന്നും അകലം പാലിച്ചിരുന്നു അതവന് താങ്ങാവുന്നതിലും അപ്പുറം ആണെകിൽ പോലും അവൻ പതിയെ അതിനോട് പൊരുത്ത പെട്ടിരുന്നു

ഓരോ ദിവസം ചെല്ലും തോറും ഉണ്ണിയുടെ ഓപ്പറേഷൻ സാധ്യതയും കുറഞ്ഞു കൊണ്ടിരുന്നു പക്ഷേ അപ്പോളേക്കും അനു ഹൃദയം പൊടിയുന്ന വേദനയിലും അവരുടെ എല്ലാവരുടെയും പഴയ കുറുമ്പി പെണ്ണായി മാറിയിരുന്നു

പുറത്തു കാളിങ് ബെൽ കേട്ട് ലക്ഷ്മി വന്നു വാതിൽ തുറന്നു

“ആഹാ ആരൊക്കെയാ ഇതു കേറിവാ”രാധയും ചന്ദ്രനും ഗായുവും അച്ചുവും കൂടെ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി

“എന്താ ലക്ഷ്മി നിങ്ങളാരും ഇപ്പോൾ അങ്ങോട്ടേക്ക് വരാത്തത്”രാധ കണ്ണുതുടച്ചു കൊണ്ട് ചോദിച്ചു

“ഒന്നുല്ല ഏട്ടത്തി വെറുതെ എന്തിനാ ഉണ്ണി മോനു ദേഷ്യം പിടിപ്പിക്കുന്നെ”

“ഇതെന്താ രാധേ വിഷമവും പരിഭവവും പറയാനാണോ ഇങ്ങോട്ടേക്കു വന്നത് അഭിയും അനുവും എവിടെ”

“മോൻ എപ്പോഴും അവക്കോപ്പാവ ഇപ്പൊ രണ്ടും മുകളിൽ ഉണ്ട്”

താഴെയുള്ള ഒച്ച കേട്ട് അവർ താഴേക്ക് ഓടിയെത്തി ഗായുവും രാധയും ഓടി വന്നു അനുവിനെ ചുറ്റി പിടിച്ചു

“എന്റെ മോളാകെ കോലം കേട്ടു പോയല്ലോ എന്താടാ ഇങ്ങനെ പിന്നെ നീ എന്താ അങ്ങോട്ടേക്ക് വരാതെ ഉണ്ണി ചെയിത തെറ്റിന് എന്നെ കൂടെ ശിക്ഷിക്കണോ”

“എന്റെ രാധ കുട്ടി ആര് ആരെ ശിക്ഷിച്ചെന്ന. എന്റെ എക്സാം ഇങ്ങു വരാറായി അതിന്റെ തിരക്കയോണ്ടല്ലേ”

“എന്റെ രാധേ നീ ഇങ്ങനെ എണ്ണി പെറുക്കാതെ എന്റെ മോളുടെ മുഖം കണ്ടാലറിയാം അവൾ ഹാപ്പി ആണെന്ന് അല്ലേ ചക്കരെ”ചന്ദ്രൻ അവളുടെ തലയിൽ തലോടി ചോദിച്ചു

“അങ്ങിനെ പറഞ്ഞു കൊടുക്ക് ചന്ദ്രൻ അച്ഛാ”

“ചന്ദ്ര മോനിപ്പോ വിജയന്റെ മോളുമായുള്ള വിവാഹത്തെ പറ്റി പറയുന്നുണ്ടോ”രാജൻ ഇടയ്ക്കു കയറി ചോദിച്ചു

“ഇല്ലാ അന്ന് പറഞ്ഞതിന് ശേഷം ഇതുവരെ മിണ്ടിട്ടില്ല എന്തിനേറെ അങ്ങനൊരു സംഭവമേ നടന്നിട്ടില്ലാത്ത രീതിയിലാ അവന്റെ ഭാവം”

“അല്ലേലും ആ വിവാഹം വേണ്ട എന്റെ മോളായിട്ടും ഉണ്ണിയുടെ ഭാര്യ ആയിട്ടും എന്റെ മനസ്സിൽ ഈയൊരു മുഖം മാത്രമേ ഉള്ളു”അനുവിന്റെ താടിയിൽ പിടിച്ചു പറഞ്ഞു

“വേറൊരു വിവാഹം ആണു നടക്കുന്നതെങ്കിൽ അവൻ പിന്നെ എന്റെ മകനായിരിക്കില്ല”രാധ ദേഷ്യത്തോടെ പറഞ്ഞു അപ്പോഴേക്കും അനു രാധയുടെ വാ പൊത്തി

“എന്താ രാധാകുട്ടി ഈൗ പറയുന്നേ ഉണ്ണിയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തിയാൽ മാത്രമേ ഞാൻ രാധാകുട്ടിയുടെ മോളാകത്തൊള്ളോ എന്നെ പെറ്റത് ലക്ഷ്മി അമ്മ ആണെങ്കിലും എന്നെ വളർത്തിയതും ഇത്രേം ആക്കിയതും എന്റെ രാധമ്മ അല്ലേ പിന്നെ ഉണ്ണിയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തിയില്ലെങ്കിലും ഞാൻ ഹാപ്പിയാ ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയതിൽ”അവൾ മുഖത്തു ക്രിത്രിമ പുഞ്ചിരി വരുത്തി പറഞ്ഞു

“ആ പിന്നെ ഇന്നത്തെ ഉച്ചയൂണും അത്താഴവും എല്ലാം കഴിഞ്ഞിട്ട് പോയ മതി അമ്മമാരും ഏടത്തിയും ഓക്കെ അടുക്കളക്ക് പൊക്കോ ഞാൻ പിന്നെ അതിന്റെ പടി ചവിട്ടാതോണ്ട് ഒരു കുഴപ്പോമില്ല”
പക്ഷേ ഉണ്ണിയെ കുറിച്ചോർത്തപ്പോൾ അവളുടെ ചങ്കു പൊടിഞ്ഞു പക്ഷേ അവളതു പുറത്തു കാട്ടിയില്ല അവളുടെ വാക്കുകൾ കേട്ട് അവിടെ നിന്നവരുടെ എല്ലാവരുടെയും മനസ് നിറഞ്ഞിരുന്നു

കിച്ചണിൽ പോവാൻ തുടങ്ങിയാ അവരെ അനു വിളിച്ചു

“അതേ വയ്യികുനേരത്തെ ചായക്ക് എന്റെ ഏറ്റവും പ്രിയ പെട്ട ഉണ്ണിയപ്പം വേണം കേട്ടലോ”

“കെട്ടടി പെണെ”അവരുടെ മുഖത്തെ പുഞ്ചിരി കണ്ടതും അവളുടെ മനസും നിറഞ്ഞിരുന്നു മരണ വേദനയിലും അവക്ക് അവരുടെ മുഖത്തെ ഈൗ തെളിച്ചം മതിയായിരുന്നു ആശ്വാസം ആയി ചന്ദ്രനും രാജനും പുറത്തേക്ക് നടന്നു

അനു ഓടി റൂമിലേക്ക് പോയി കട്ടിലിൽ വീണു പൊട്ടി കരഞ്ഞു

“അനു മോളേ”അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു പുറകൊട്ട് നോക്കി അഭിയേയും അച്ചുവിനെയും കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു

“ആരോട നിന്റെ ഈൗ നാടകം കാണിക്കുന്നേ നിന്റെ നാടകം ഓക്കെ താഴെ ഉള്ളവരുടെ അടുത്തു മതി ഞങ്ങളുടെ അടുത്തു വേണ്ട ”
അഭി അതും പറഞ്ഞു അവളുടെ അടുത്തേക്ക് നടന്നു വന്നു കൂടെ അച്ചുവും

“ഞങ്ങൾക്ക് മനസിലാകും നിന്റെ ഇപ്പോഴുള്ള അവസ്ഥ “അച്ചു അതു പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അഭിയും അച്ചുവും അവളെ അവരിലേക്ക് ചേർത്തു പിടിച്ചു അവർ അവളുടെ തലയിൽ തലോടി എത്ര നേരം അങ്ങിനെ പോയെന്നറിയില്ല അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന ഓരോ തുള്ളി കണ്ണുനീരും അവരുടെ ഞെഞ്ചിനെയും ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26

അസുരന്റെ മാത്രം: ഭാഗം 27

അസുരന്റെ മാത്രം: ഭാഗം 28

അസുരന്റെ മാത്രം: ഭാഗം 29