Wednesday, January 22, 2025
Novel

അസുരന്റെ മാത്രം: ഭാഗം 15

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


“അവൾ വിളിച്ചിട്ടും വരുൺ കേൾക്കാത്ത മാതിരി ഇരുന്നു
:ഇങ്ങേർക്കിനി ചെവികേക്കില്ലേ:

“അതേ ഇയാക്ക് ചെവി കേൾക്കില്ലേ ദേ ചായ എന്നു”അവൾ അല്പം ഉച്ച ഉയർത്തി പറഞ്ഞു
“ഓ എന്തര് ഒച്ചയ നിനക്കിത്തിരി പതിയെ ചോദിച്ചൂടെ”വരുൺ അവളെ നോക്കി ചോദിച്ചു

“അതേ എത്ര തവണ പറഞ്ഞു താൻ കേക്കാതെ എന്റെ കുഴപ്പം ആണോ”അവൾ ചായ ടീപ്പോയുടെ പുറത്തു വെച്ചിട്ട് മുകളിലേക്കു കയറി പോയി അതു കണ്ടപ്പോൾ അവന്റെ മുഖത്തു ചെറു പുഞ്ചിരി വിടർന്നു

അവൾ ഉണ്ണിയുടെ റൂമിൽ ചെന്നപ്പോൾ ഉണ്ണി ഡ്രസ്സ്‌ മാറുക ആയിരുന്നു അവന്റെ വിരിഞ്ഞ നെഞ്ചും ഒത്ത പൊക്കവും ജിം പോയി ഉരുട്ടി എടുത്ത ബോഡിയും പിന്നെ ഒത്ത മീശയും താടിയും എല്ലാം കണ്ടു അനു വായും പൊളിച്ചു നിന്നു

“എന്റെ ദേവ്യേ ഇങ്ങേർക്ക് ഇത്ര ഭംഗി ഉണ്ടാരുന്നോ”അവൾ ആരോടെന്നില്ലാതെ ചോദിച്ചു പെട്ടെന്നു എന്ധോ ഓർത്ത പോലെ അനു സാധാരണ നിലയിലേക്ക് വന്നു

“ഡോ ദേ ചായ”

“നിയോ അമ്മ എവിടെ”

“അമ്മക്ക് വയ്യ അതോണ്ട് എന്നോട് കൊണ്ടേ കൊടുക്കാൻ പറഞ്ഞു”

“നീ എനിക്ക് വേണ്ടി ഒന്നും കൊണ്ട് വരേണ്ട”
അവൻ ആവിശ്യത്തിൽ കൂടുതൽ പുച്ഛം വാരി വിതറി പറഞ്ഞു അനുവിന് അതത്ര രസിച്ചില്ല

“ഡോ രാത്രി ആരും കാണാതെ പെൺപിള്ളേരുടെ റൂമിൽ കേറി വരാം അവളെ കേറി പിടിക്കാം അവളെ ഉമ്മ വെക്കാം അവള് കൊണ്ട് വന്ന ചായ മാത്രം കുടിക്കേണ്ടല്ലേ”
അതു പറഞ്ഞപ്പോൾ അനുവിന്റെ ശബ്ദം കുറച്ചു ഉയർന്നു പോയി ഉണ്ണി ഓടി വന്നു അവളുടെ ഇടുപ്പിലൂടെ ചുറ്റി വാ പൊത്തി പിടിച്ചു

“എന്റെ പെണ്ണേ ഒന്ന് പതുക്കെ പറ അപ്പുറെ എല്ലാരും ഉണ്ട് ഇങ്ങനെ നാണോം മാനോം ഇല്ലാത്ത ഒരെണ്ണം”

അവൾ ഉണ്ണിയുടെ കൈയിൽ ഒരു കടി വെച്ചു കൊടുത്തു

“ആ ഡീ നിനക്ക് വല്ല ഭ്രാന്തു ഉണ്ടോ”

അവൻ കൈ വലിച്ചു ചോദിച്ചു അവൾ മിണ്ടാതെ നിന്നു

“ആ ഏതായാലും കൊണ്ട് വന്നതല്ലേ ഇങ്ങു താ”അവൻ കപ്പിന് നേരെ കൈ നീട്ടി

“അയ്യോ ചായ വേണല്ലേ”ചായ അവനും നേരെ നീട്ടി അവൻ അതു വാങ്ങാൻ വന്നതും അവൾ അതു കുടിച്ചു

“ആഹാ നല്ല മധുരോം ടെസ്റ്റ്‌ എല്ലാം ഉണ്ട് ഇനിയെ ഇയാള് കമ്മേടെ കയ്യിന്നു വാങ്ങി കുടിച്ച മതിട്ടോ”

അനു അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിതും ഉണ്ണി അവളെ ഇടുപ്പിലൂടെ ചുറ്റി അവന്റെ നഗ്നമായ നെഞ്ചിലേക്ക് ചേർത്തു നിർത്തി

“എന്റെ ചായ മുഴുവനും കുടിച്ചിട്ട് അങ്ങ് പോയാലോ നല്ല മധുരം ഉണ്ടെന്നല്ലേ പറഞ്ഞത് അതു ഞാൻ കൂടി ഒന്ന് അറിയട്ടെ”

അതും പറഞ്ഞു അവളുടെ കൈയിലെ കപ്പ്‌ വാങ്ങി അവൻ താഴെ വെച്ചു അവൾ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി അവൻ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനു മുകളിൽ പറ്റി പിടിച്ച ചായയുടെ തുള്ളിയിൽ അമർന്നു അവൾ ഒന്ന് വിറച്ചു

അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി ചേർന്നു അവൾ ശ്വസം കിട്ടാതെ പിടഞ്ഞു അവൻ അതു കാര്യമാക്കുന്നെ ഇല്ലാ അവളുടെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടേ ഇരുന്നു

അവളുടെ ചുണ്ട് പൊട്ടി ചോരയുടെ രസം അവന്റെ ഉമിനീരിൽ കലർന്നു അവളുടെ നഖങ്ങൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി അവൾ അവന്റെ കൈയിൽ കിടന്നു പിടച്ചു

അവൻ അവളിൽ നിന്നും അടർന്നു മാറി അവൾ താഴേക്കു തളർന്നിരുന്നു അവളുടെ അവസ്ഥ കണ്ടപ്പോൾ സങ്കടവും ഒപ്പം ഒരു പുഞ്ചിരിയും അവന്റെ മുഖത്തു കടന്ന് പോയി അവൻ അവളുടെ മുൻപിൽ മുട്ട് കുത്തി ഇരുന്നു

“നല്ല മധുരം ഉണ്ട് കേട്ടോ”
അവൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു അവൾ അവനെ ദേഷ്യത്താൽ നോക്കി എന്നിട്ട് നിലത്തു നിന്നു എണീറ്റു കപ്പുമായി തിരിഞ്ഞു അവരുടെ കട്ടായം എല്ലാം കണ്ടു കൊണ്ട് ഉള്ള കിളി മൊത്തം പറന്നു പോയി ഗായു നിൽപ്പുണ്ടാരുന്നു അവളെ കണ്ടു എന്തു ചെയ്യണം എന്നറിയാതെ രണ്ടു പേരും പകച്ചു നിന്നു അനു ഒന്നും മിണ്ടാതെ പതിയെ അവിടുന്ന് വലിഞ്ഞു അവൾ താഴേക്ക് ഓടി രാധയുടെ അടുത്തെത്തി

“മോളേ ചായ അവനും കൊടുത്തോ”
രാധയുടെ ചോദ്യത്തിന് മറുപടി കിട്ടാതായപ്പോ രാധ ഒന്ന് കൂടെ വിളിച്ചു

“മോളേ”

“ആഹ് എന്താമ്മേ”

“അപ്പൊ ഞാൻ ചോദിച്ചേ കേട്ടില്ലേ”

“അമ്മ എന്താ ചോദിച്ചേ കേട്ടില്ല”

“ആഹാ നല്ല ആളാ നീ ചായ അവനും കൊടുത്തോ എന്ന ചോദിച്ചേ”

“ഞാൻ കൊടുത്തതാ അമ്മേ ചൂടില്ലാന്നു പറഞ്ഞു ഉണ്ണി ഏട്ടൻ അതു വാഷ്‌ബെയ്സണിൽ ഒഴിച്ച്”അനു ഒരു കള്ള ചിരിയോടെ പറഞ്ഞു

“മോളുടെ ചുണ്ടിനെന്തു പറ്റി വീങ്ങി ഇരിക്കുന്നലോ”

“ഏയ് അതു ഡോർനട്ടു ഒന്ന് ഇടിച്ചു”അവൾ രാധയുടെ മുഖതിനെട്ടു നോക്കാതെ മറുപടി കൊടുത്തു

“അയ്യോ എങ്ങിനെ ശ്രെദ്ധിക്കേണ്ടേ മോളേ”

“അമ്മേ ചായ “ഉണ്ണി കിച്ചണിലേക്കു വന്നു ചോദിച്ചു

“ചായ തീർന്നല്ലോ”

“അതെന്തമ്മേ എനിക്ക് കിട്ടിയില്ലലോ”

“ആഹാ നിനക്കുള്ള ചായ ആ കൊച്ചിന്റെ കൈയിൽ കൊടുത്തു വിട്ടതല്ലേ ചൂടില്ലാന്നു പറഞ്ഞു അതു കൊണ്ടേ കളയുമ്പോ ഓർക്കണം”

ഉണ്ണി അനുവിനെ രൂക്ഷമായി ഒന്ന് നോക്കി അനു ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നും പറഞ്ഞു എങ്ങോട്ടോ നോക്കി ഇരുന്നു

“ഇനീപ്പോ നീ കുടിക്കേണ്ട”

അപ്പോഴേക്കും പോയ കിളികളെ എല്ലാം തിരിച്ചു കൂട്ടിൽ പിടിച്ചിട്ടു കൊണ്ട് ഗായുവും അങ്ങോട്ടേക്ക് വന്നു

എല്ലാവരും ഒന്നിച്ചു ആണ് ഭക്ഷണം കഴിക്കാൻ ഇരുന്നത് അവരുടൊപ്പം വരുണും ഉണ്ടാരുന്നു

“അല്ല നിങ്ങൾ എന്ന തറവാട്ടിൽ പോകുന്നെ ”
രാധ അച്ചുവിനോടും ഗായുവിനോടും ആയി ചോദിച്ചു

“നാളെ പോവാം എന്നോർത്തിട്ട അമ്മേ ”

അനു ഇതൊന്നും ശ്രെദ്ധിക്കുന്നില്ലാതെ ഭക്ഷണം കഴിപ്പാണ്

“ഡി കാന്താരി നീ വരണുണ്ടോ “അനുവിനോട് അച്ചു ചോദിച്ചു

“ഞാൻ ഞാൻ ഇല്ലാ നിങ്ങള് പോയിട്ട് വാ”

“അതെന്താ അനുട്ട”

“ഏയ് അമ്മ വിടില്ലാരിക്കും”

“അതോർത്തു നീ ടെൻഷൻ ആവേണ്ട ലക്ഷ്മി അമ്മയെ ഞാൻ സമ്മതിപ്പിച്ചോളാം”

“ഞാനും വരാനുണ്ട്”ഉണ്ണി ചാടി പറഞ്ഞു

“നീ ഇല്ലാന്നല്ലേ പറഞ്ഞേ പിന്നെന്ത ഇപ്പൊ ഒരു മനം മാറ്റം”

“എന്റെ അച്ഛമ്മയെ കാണാൻ എനിക്കും പൊക്കുടേ”അതും പറഞ്ഞു ഉണ്ണി എണിറ്റു പോയി പക്ഷേ ഇതൊന്നും അനു ശ്രെദ്ധിക്കുന്നേ ഇല്ലാ

:മം പോണം മാളുവിന്‌ എന്താ പറ്റിയത് എന്നു അറിയാൻ ഇതിലും നല്ലൊരു അവസരം കിട്ടില്ല:അനു മനസ്സിൽ പറഞ്ഞു

“മോളേ എന്താ ആലോജിക്കുന്നെ കഴിക്ക്”

“മതി അമ്മേ”അത്രയും പറഞ്ഞു അവൾ എണീറ്റു

പക്ഷേ ഇതെല്ലാം വരുൺ ശ്രെദ്ധിക്കുന്നുണ്ടാരുന്നു അവന്റെ ഉള്ളിലെ പോലീസ് ഉണർന്നു പല സംശയങ്ങൾ അവന്റെ ഉള്ളിലൂടെ കടന്ന് പോയി

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14