Sunday, December 22, 2024
Novel

അസുരന്റെ മാത്രം: ഭാഗം 14

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അവന്റെ അധരങ്ങൾ അവളുടെ വയറിൽ ചേർത്തു അവൾ ഒന്ന് പുളഞ്ഞു അപ്പോഴേക്കും അവളുടെ ഉറക്കം കെടുത്താൻ എന്ന വണ്ണം ആ ദുഃസ്വപ്നം അവളെ തേടി വീണ്ടും എത്തി അവൾ ഞെട്ടി കണ്ണു തുറന്നു അപ്പോൾ അവൾ തന്റെ വയറിൽ മുഖം ചേർത്തു കുനിഞ്ഞിരിക്കുന്ന ഉണ്ണിയെ കണ്ടതും കറാനായി വാ തുറന്നു ഉണ്ണി അവളുടെ വാ പൊത്തി പിടിച്ചു

“കാറണ്ട പെണ്ണേ ഇതു ഞാനാ”
ഉണ്ണിയെ കണ്ട അവളുടെ കണ്ണുകൾ വിടർന്നു

“താൻ എന്താ ഈൗ സമയത്തു എന്റെ റൂമിൽ”അനു കലിപ്പ് മൂഡ് ഓൺ ആക്കി കട്ടിലിൽ നിന്നും ചാടി എണീറ്റു ചോദിച്ചു

“നിന്റെ റൂമൊ ഇതു ഞങ്ങളുടെ വിട് എനിക്കിഷ്ടം ഉള്ളപ്പോഴൊക്കെ ഇവിടം വഴി എല്ലാം ചാടി ഇറങ്ങി നടക്കും”

ഉണ്ണി അതും പറഞ്ഞു അവളെ അവനിലേക്ക്‌ വലിച്ചടിപ്പിച്ചു അവളിൽ ഒരു വിറയൽ കടന്ന് പോയി

അവൾ ആ റൂമിലെ തണുപ്പിലും നിന്നു വിയർക്കാൻ തുടങ്ങി അവന്റെ കണ്ണുകൾ അവളുടെ കഴുത്തിൽ ഉള്ള മറുകിൽ ഉടക്കി അവൻ പതിയെ താഴ്ന്നു ആ മറുകിൽ ചുണ്ട് ചേർത്തു അവിടുത്തെ വിയർപ്പു തുള്ളികൾ അവന്റെ ചുണ്ടിനാൽ ഒപ്പി എടുത്തു
അവളുടെ ശരീരം നിന്നു വിറക്കാൻ തുടങ്ങി അവളുടെ ശരീരത്തിന്റെ ഭാരം കുറയുന്ന പോലെ തോന്നി അവൾ ഒരു അപ്പൂപ്പൻതാടി പോലെ ആ മുറിക്കുള്ളിൽ പറന്നു നടക്കുന്ന പോലെ തോന്നി

അവൾ കണ്ണുകൾ അടച്ചു മുഖം താഴ്ത്തി ഉണ്ണി അനുവിന്റെ മുഖം പിടിച്ചുയർത്തി

“മുഖത്തു നോക്കടി ഉണ്ടകണ്ണി”

അവൻ പതിയെ അവളുടെ കാതോരം പറഞ്ഞു അവൾ പതിയെ മുഖം ഉയർത്തി ഉണ്ണിയെ നോക്കി അവന്റെ പ്രേവർത്തിയെ എന്തു കൊണ്ടോ അവൾക്ക് എതിർക്കാൻ തോന്നിയില്ല പതിയെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ മൃദുവായി കവർന്നെടുത്തു പതിയെ കോരി എടുത്തു കട്ടിലിൽ കിടത്തി അവളുടെ മുടി രണ്ടുവശത്തേക്കും മാറ്റി പെട്ടെന്ന് അവന്റെ കണ്ണുകൾ അവളുടെ നെറ്റിയിൽ ഉള്ള മുറിവിൽ ഉടക്കി കഴിഞ്ഞ കാര്യങ്ങൾ അവന്റെ മനസിലേക്ക് ഓടി എത്തി കുറച്ചു നേരമായിട്ടും അനക്കം ഒന്നും കാണാത്തതു കൊണ്ട് അവൾ കണ്ണു തുറന്നു നോക്കി അവന്റെ പെട്ടെന്നുള്ള ഭാവ മാറ്റം കണ്ടു അവൾ പേടിച്ചു അവൻ അവളിൽ നിന്നും അടർന്നു മാറി അവൾ കട്ടിലിൽ നിന്നും ചാടി എണിറ്റു ഉണ്ണി അവളെ ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ അവളിൽ നിന്നും നടന്നകന്നു അവൻ പോകുന്നതും നോക്കികൊണ്ട് അവൾ നിന്നു

“ഇല്ലാ അവളല്ല മാളൂനെ പിന്നെന്തിനാണ് ആ മുഖത്തെ പാട് കാണുമ്പോൾ എനിക്ക് എന്റെ തന്നെ നിയന്ത്രണം നഷ്ട്ടകുന്നത്”ഉണ്ണി അവന്റെ മനസിനോടായി ചോദിച്ചു
അനുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല

***********************
പിറ്റേദിവസം അനു ഉണർന്നതു താമസിച്ചായിരുന്നു അവൾ ഫ്രഷ് ആയി താഴേക്കു ചെന്നു തലേദിവസതെ കാര്യങ്ങൾ ഓർത്തപ്പോൾ ഉണ്ണിക്കു മുഖം കൊടുക്കാൻ അനുവിന് എന്ധോ പ്രേയാസം തോന്നി

“ആഹാ മോളുണർന്നോ”
അനു രാധയെ നോക്കി ഒന്ന് ചിരിച്ചു

“അമ്മേ ഗായുവും ഏടത്തിയും അച്ചു ഏട്ടനും എവിടെ”

“അവർ അമ്പലത്തിൽ പോയല്ലോ മോളേ”

“അയ്യോ എന്നെ കൂടി വിളിക്കാൻ പാടില്ലാരുന്നോ”

“അച്ചു പറഞ്ഞതാ മോളേ വിളിക്കാം എന്നു ഞാനാ പറഞ്ഞത് മോളുറങ്ങണേല് ഉറങ്ങിക്കോട്ടെ എന്നു”

“ശോ കഷ്ട്ടായല്ലോ”

“സാരില്ലട്ടോ നമുക്കെല്ലാവർക്കും പിന്നൊരിക്കൽ പോവാം ഇപ്പൊ എന്റെ കുട്ടി ഈൗ ചായ കുടി”

“അല്ല കല്യാണത്തിന് വന്നവർ ഓക്കെ എവിടെ”

“അവരെല്ലാരും രാവിലെ തന്നേ പോയല്ലോ”
അപ്പോഴും അനുവിന്റെ കണ്ണുകൾ ഉണ്ണിയെ തേടുന്ന തിരക്കിൽ ആയിരുന്നു

അപ്പോഴാണ് കോളിങ്‌ബെൽ മുഴങ്ങുന്നത്

“മോളിവിടെ ഇരിക്കു ഞാൻ പോയി നോക്കിട്ട് വരാം”

രാധ പോയതും അനു കിച്ചൻസ്ലാബിൽ കേറി ഇരുന്നു ഉണ്ണി അപ്പത്തിന്റെ പാത്രം എടുത്തു മടിയിൽ വെച്ചു കഴിപ്പ് തുടങ്ങി

രാധ പോയി വാതിൽ തുറന്നു

“ആഹാ വരുൺ മോനോ കേറി വാ “രാധ വരുണിനെ അകത്തേക്ക് കയറ്റി

“എവിടെമ്മേ എല്ലാവരും ചന്ദ്രേട്ടൻ പുറത്തേക്കു പോയി അവർ അമ്പലത്തിലേക്കും മോനെന്താ പെട്ടെന്നു”

“എനിക്ക് ഇങ്ങോട്ടേക്കു സ്ഥലം മാറ്റം കിട്ടി ഇന്നലത്തെ തിരക്ക് കാരണം പറയാൻ വീട്ടു പോയി”അത്രയും പറഞ്ഞു വരുൺ അകത്തേക്ക് നടന്നു കിച്ചണിലെ ഒച്ച കേട്ട് അങ്ങോട്ടേക്ക് നോക്കി

കൈ നിറയെ ഉണ്ണി അപ്പം പിടിച്ചിട്ടുണ്ട് വായിലും കുറെ ഉണ്ട് അതിനിടയിൽ ചായ എടുക്കാൻ പെടാപ്പാടിലാണ് നമ്മുടേ അനു രാധ അനുവിനെ വിളിക്കാൻ തുടങ്ങിയതും വരുൺ വേണ്ട എന്നു കട്ടി ഒച്ച ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് നടന്നു ചായ എടുത്തു അവളുടെ വായയോട് വരുൺ അടിപ്പിച്ചു അവൾ ആരാന്നു പോലും നോക്കാതെ അതു കുടിച്ചു കൊണ്ടിരിന്നു ശേഷം വരും കപ്പ്‌ താഴെ വെച്ചു അവളുടെ കൈയിൽ നിന്നും ഒരു ഉണ്ണിഅപ്പം എടുക്കാൻ തുടങ്ങി അനു കാറി കൊണ്ട് വരുണിന്റെ കൈയിൽ കേറി കടിച്ചു അതു കണ്ടു രാധ ഓടി വന്നു അനുവിനെ പിടിച്ചു മാറ്റി

“രാധമ്മേ എന്റെ ഉണ്ണി അപ്പം”

“ഡീ പോത്തേ അതാരുന്നു നീ ആദ്യം നോക്ക്”

“എനിക്ക് നോക്കൊന്നും വേണ്ട എന്റെ ഉണ്ണിയപ്പം തട്ടി പറിക്കാൻ ഉള്ള ധൈര്യം അഭിഏട്ടനല്ലാണ്ട് വേറാർക്കുമില്ല”

“ഓഹോ എന്ന എന്റെ പൊന്നു മോളു തല തിരിച്ചൊന്നു നോക്കിയേ”അതും പറഞ്ഞു രാധ അവളുടെ തല പിടിച്ചു തിരിച്ചു അവിടെ നിക്കുന്ന ആളെ കണ്ടു അനുവിന്റെ മുഖത്തു ചമ്മലും നാണക്കേടും എല്ലാം വ്യക്ത മായിരുന്നു വരുൺ കയ്യും തിരുമികൊണ്ട് നിൽപ്പാണ് യൂണിഫോംമിൽ ആയിരുന്നു അവക്ക് എന്തു പറയണം എന്നറിയാണ്ട് പകച്ചു നിൽപ്പാണ്

“എന്റെ പെണ്ണേ എന്തര് കടിയാടി കടിച്ചത് നിന്റെ പല്ല് വെല്ലോം പട്ടീടേം പല്ലണോ”

“എന്റെ ഉണ്ണി അപ്പം എടുക്കാൻ ആരാ പറഞ്ഞത് അതുകൊണ്ടല്ലേ ഞാൻ കടിച്ചെ”അനു ചെറു ചമ്മലോടെ പറഞ്ഞു

“ഈൗ ഉണ്ണിഅപ്പം ഇത്രത്തോളം പ്രശ്ന കാരൻ ആണെന്ന് ഞാൻ ഇന്നാ അറിഞ്ഞത് എന്റെ ജന്മത്തിനി ഈൗ സാധനം ഞാൻ കൈ കൊണ്ട് തൊടുകേല”വരുൺ കൈ തിരുമി കൊണ്ട് പറഞ്ഞു രാധ അവരുടെ പറച്ചിൽ കേട്ട് നിന്നു ചിരിച്ചു അപ്പോഴേക്കും അമ്പലത്തിൽ പോയവർ എല്ലാരും എത്തി കിച്ചണിലെ ചിരി കേട്ട് എല്ലാരും അങ്ങോട്ടേക്ക് വന്നു

“ഇതെന്താ ഇവിടെ ഇത്ര വലിയ ചിരിയും ബഹളവും”അച്ചു അതു ചോദിച്ചതും എല്ലാരും ചിരി തുടങ്ങി
അനു നിന്നു കഥകളി തുടങ്ങി രാധയോടും വരുണിനോടും പറയരുതെന്ന് ആംഗ്യ ഭാഷയിൽ പറയാൻ തുടങ്ങി അവർ രണ്ട്‌ പേരും അതു ശ്രെദ്ധിക്കുന്നേ ഇല്ലാ

“എന്റെ അച്ചൂട്ടാ നമ്മുടേ വരുൺ മോൻ അനുന്റെ കയ്യിന്നു ഒരു ഉണ്ണിഅപ്പം എടുക്കാൻ നോക്കിതാ”രാധ അതു പറഞ്ഞതും അച്ചു വരുണിനെ പിടിച്ചു നോക്കാൻ തുടങ്ങി നെഞ്ചിൽ ചെവി വെച്ചും പൾസ് പിടിച്ചും ഓക്കെ നോക്കുന്നുണ്ട്

“ടാ അച്ചു നീ എന്തു നോക്ക”വരുൺ അവനെ പിടിച്ചു മാറ്റി ചോദിച്ചു

“ഓ ഒന്നുല്ലടാ നിനക്കിപ്പോഴും ജീവൻ ഉണ്ടോ അതോ ചത്തോ എന്നറിയാൻ നോക്കിതാ”
അതു പറഞ്ഞതും എല്ലാരും നിന്നു ച്ചിരിച്ചു

“അച്ചു എന്റെ കുട്ടിനെ കളിയാക്കാതെ”രാധ അതു പറഞ്ഞതും എല്ലാരും ചിരി കടിച്ചു പിടിച്ചു ഉണ്ണി അവിടെ നിക്കാതെ റൂമിലേക്ക്‌ പോയി

“ടാ വാ ഇനി ഇവിടെ നിക്കുന്നത് ആരോഗ്യത്തിനു ദോഷാ ഇന്ന് ജോയിൻ ചെയ്യണ്ട നീ ചിലപ്പോ മുറ്റത്തെ മണ്ണിൽ ഉറങ്ങേടി വരും”അതും പറഞ്ഞു അവർ പുറത്തേക്കു പോയി അനുവിന്റെ മുഖം ഇപ്പൊ പൊട്ടും എന്ന അവസ്ഥയിലും ആന്നു

“ടാ നീ ഒന്ന് വെയിറ്റ് ചെയ്യു ഞാൻ ഈൗ വേഷം മാറ്റിട്ടു വരാം”അതും പറഞ്ഞു അച്ചു മുകളിലേക്കു പോയി

“മോളേ ഗായു”

“ആഹ് എന്താമ്മേ”

“ആഹ് മോളേ അച്ചൂന് കൊണ്ടേ ചായ കൊടുക്ക്”അതും പറഞ്ഞു രാധ ഗായുവിന്റെ കൈയിൽ ചായ കൊടുത്തു ഗായു അതും വാങ്ങി റൂമിലേക്ക് പോയി

“മോളേ അനുട്ട ഈൗ ചായ വരുൺ മോനും ഉണ്ണിക്കും കൊണ്ടേ കൊടുക്കുമോ”

“ഇത്രേം നേരം എന്നെ കളിയാക്കുക അല്ലാരുന്നോ തന്നേ അങ്ങ് കൊണ്ടേ കൊടുക്ക് എനിക്കെങ്ങും വയ്യ”

“എന്റെ പൊന്നല്ലേ സോറി ചക്കരെ രാധമ്മ പാവല്ലേ കല്യാണത്തിന്റെ തിരക്കൊക്കെ ആയ കാരണം കാലൊന്നും വയ്യെടാ”

“ഓഹ് ഇനി വയ്യഴികയുടെ കെട്ടിറക്കേണ്ട ഇങ്ങു താ”അവൾ ചായയും വാങ്ങി നടന്നു നേരെ വരുണിനു അടുത്ത് ചെന്നു

“ദേ ചായ”അവൾ പറഞ്ഞു അവൻ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13