Thursday, June 13, 2024
Novel

അറിയാതെ ഒന്നും പറയാതെ – ഭാഗം 21

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

Thank you for reading this post, don't forget to subscribe!

അവൻ ഉണ്ണിലക്ഷ്മിയെ പിടുത്തമിട്ടു.
” പറയെടി….സിദ്ധാർഥിന് എന്താണ് സംഭവിച്ചത്…അവൻ നിന്നോട് എന്ത് തെറ്റാണ് ചെയ്‌ത്…”

അറിയാതെ….
ഒന്നും
…പറയാതെ…

#ഭാഗം_21

അരവിന്ദനെ പിന്നിലേക്ക് തള്ളിമാറ്റിക്കൊണ്ടായിരുന്നു ഹരി അവരെ ആഞ്ഞു ചവിട്ടിയത്…മുന്നോട്ട് ആഞ്ഞ മൃദുല ഹരിയുടെ കാലിൽ പിടുത്തമിട്ടിരുന്നു അപ്പോഴേക്കും.

ഹരിക്ക് നിലതെറ്റി പോയി അലറിവിളിച് അരവിന്ദന്റെ കയ്യിൽ നിന്നും പിടിവിട്ട് പടിക്കെട്ടിൽ നിന്നും അയാൾ വെള്ളത്തിലേക്ക് മറിഞ്ഞു. മൃദുല അയാളെയും കൊണ്ട് വെള്ളത്തിലേക്ക് താണുപോയി.

വീണിടത്ത് നിന്നും അരവിന്ദൻ ചാടിയെഴുന്നേറ്റു…

” ഹരിയെട്ടാ….!!!” അവൻ അലറിക്കരഞ്ഞു…

അവന്റെ ശബ്ദം കുളത്തിലെ ജലപ്പരപ്പിൽ മാറ്റൊലികൊണ്ടു. വീശിയടിച്ച കാറ്റ് അതേറ്റു വിളിച്ചു. വലിയ ഓളങ്ങളുയർത്തി കുളത്തിലെ ജലം ഇളകിമറിഞ്ഞു.

” ഹരിയെട്ടാ….” അരവിന്ദൻ അലറിവിളിച്ചു വെള്ളത്തിലേക്ക് എടുത്ത ചാടി….!!!

വെള്ളത്തിലെ ഇരുട്ടിൽ അരവിന്ദന് ഒന്നും കാണാൻ സാധിച്ചില്ല. ശ്വാസം മുട്ടിയപ്പോൾ അവൻ വെള്ളത്തിനു മേലേക്ക് പൊന്തിവന്നു അണച്ചു. ചുറ്റും നോക്കി അലറിവിളിച്ചു ശ്വാസമെടുത്ത് വീണ്ടും മുങ്ങി.

ഒന്നുരണ്ടു തവണ അതാവർത്തിച്ചു.

ഹരിയുടെ കാലിൽ പിടിച്ചു വലിച്ചുകൊണ്ട് മൃദുല വെള്ളതിനടിയിലേക്ക് താണുപോയി… അയാൾക്ക് ശ്വാസം മുട്ടി പിടയുന്നുണ്ടായിരുന്നു. മറ്റേ കാലുകൊണ്ട് അയാൾ മൃദുലയുടെ കയ്യിൽ ആഞ്ഞു ചവിട്ടുന്നുണ്ടായിയുന്നു. അതൊക്കെയും പാഴ് ശ്രമമായി പോയി. വെള്ളത്തിനു മേലേക്ക് പതച്ചു പൊങ്ങാനൊരു ശ്രമം നടത്തിനോക്കി അയാൾ. പക്ഷെ അവർ ഉടുമ്പ് പിടിക്കുന്നതുപോലെ അയാളുടെ കാലുകളിൽ മുറുക്കിപിടിച്ചിരുന്നു.

ഹരിക്ക് നന്നേ ശ്വാസം മുട്ടി..വെള്ളം കുടിക്കുവാൻ തുടങ്ങി. അയാൾക്ക് തന്റെ ശക്തിയൊക്കെ ചോർന്നു പോകുന്നതുപോലെ തോന്നി. മരണത്തിന്റെ നിമിഷങ്ങളാണിതെന്ന് അയാൾക്ക് ബോധ്യമായി.

അരവിന്ദൻ മുങ്ങാകുഴിയിട്ട് കുളത്തിന്റെ അടിത്തട്ടിലേക്ക് ചെന്നു. ഇരുട്ടു കാരണം എവിടെയും ഹരിയെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

ആ നിമിഷം വെള്ളത്തിലേക്ക് ഒരു നേർത്ത പ്രകാശം അരിച്ചിറങ്ങി വന്നു കണ്ണുകൾ തുറന്നു നോക്കിയപ്പോൾ മുന്നിൽ ഹരിയുടെ കാലുകളിൽ തൂങ്ങിയിരിക്കുന്ന മൃദുലയെ കണ്ടു , അവരുടെ ശിരസിലേക്ക് കാലമർത്തി അടിയിലേക്ക് ചവിട്ടിത്താഴ്ത്തി അവൻ മേലേക്ക് കുതിച്ചു.

പെട്ടന്നുള്ള അക്രമണത്തിൽ മൃദുലയുടെ പിടി വിട്ടുപോയി…ഹരി സ്വതന്ത്രനായി.. കൈകൾ ആഞ്ഞുതുഴഞ്ഞു പ്രാണരക്ഷാർത്തം അയാൾ മേലേക്ക് കുതിച്ചു…

ഭ്രാന്തെടുത്ത് ചുറ്റിയടിച്ചിരുന്ന കാറ്റ് പതിയെ ശാന്തമാവാൻ തുടങ്ങിയിരുന്നു.

മൃദുലയെ കുളത്തിനടിയിലേക്ക് ചവിട്ട് താഴ്ത്തി പുറകെ അരവിന്ദനും മേലേക്ക് തുഴഞ്ഞു..

മൃദുല ഒന്നു പിടഞ്ഞു മുകളിലേക്ക് കുതിക്കാൻ നോക്കി…പക്ഷെ അവരുടെ കാലുകൾ വെള്ളത്തിനടിയിലെ ചെളിയിലേക് പൂണ്ട് പോയിരുന്നു. ശ്വാസം കിട്ടാതെ അവർ പിടഞ്ഞു.

വെള്ളത്തിനു മീതേക്ക് മുഖമുയർത്തി ഹരിശങ്കർ ദീർഘമായി ശ്വാസമെടുത്തു… അതു സാധിക്കാതെ കുഴഞ്ഞു കൽപ്പടവിലേക്ക് കമഴ്ന്നു വീണു…

അരവിന്ദൻ വെള്ളത്തിനു മീതെ പതച്ചു വന്ന് ചുറ്റും നോക്കി…ഇരുട്ടിൽ അവനു ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല… ഇത്തിരി മുൻപ് വെള്ളത്തിനടിയിലേക്ക് വന്ന വെളിച്ചം ഒരു നൂലുപോലെ വെള്ളത്തിനു മീതെക്കൂടി അകന്നകന്നു നേർത്തു വെള്ളത്തിലേക് ലയിച്ചു പോയി…അവൻ കണ്ണിലേക്കൊഴുകിയിറങ്ങിയ വെള്ളം കൈപ്പത്തികൊണ്ട വടിച്ചു കളഞ്ഞു. വായിൽ നിറഞ്ഞ വെള്ളം തുപ്പിക്കളഞ്ഞു അവൻ അലറിവിളിച്ചു ചുറ്റും നോക്കി…ചുറ്റിലും ഇരുട്ടുമാത്രം..!!

” ഹരിയെട്ടാ….!!!” അവന്റെ ശബ്ദം ഇരുട്ടിന്റെ നിശബ്ദതയിൽ പൊന്തക്കാടുകളിൽ തട്ടി കുളത്തിൽ കിടന്നു ചുറ്റിത്തിരിഞ്ഞു.

” അരവിന്ദാ….ഹരീ…” ശ്രീകാന്തിന്റെ ശബ്ദം വയലിലൂടെ ഒഴുകിയെത്തി…

” ശ്രീയേട്ടാ….ഇവിടെയാണ്…. ഓടിവായോ……” അരവിന്ദന് അലറിവിളിച്ചു. പെട്ടന്ന് ആൾക്കാർ ഓടിയടുക്കുന്ന ഒച്ച കേൾക്കാൻതുടങ്ങി. അരവിന്ദൻ പടവിൽ വളർന്നുതൂങ്ങുന്ന കാട്ടുപൊന്തയിൽ പിടിച്ച വെള്ളത്തിൽ നിന്നും വലിഞ്ഞു പടവിലേക്ക് കയറി.

” ടാ.. സതിഷേ….ലൈറ്റ് ഇഡ്രാ….” ശ്രീകാന്തിന്റെ അലർച്ച അവിടമാകെ മുഴങ്ങി …രണ്ടു മൂന്നു നിമിഷങ്ങൾക്കകം കുളക്കരയിൽ സൂര്യനുദിച്ചപോലെ വെളിച്ചം പരന്നു. അരവിന്ദൻ കണ്ണുകളിറുക്കിയടച്ചു വലിച്ചു തുറന്നു.

” അരവിന്ദാ…മോനെ…” ശ്രീകാന്ത് അലറിവിളിച്ചു പടവുകൾ ചാടിയിറങ്ങി അരവിന്ദന്റെ അരികിലേക്ക് പാഞ്ഞു. ഓടിവന്നവരൊക്കെ പടവിലേക്ക് ചാടിയിറങ്ങാൻ തുടങ്ങി. …

” അരവിന്ദാ…ഹരിയെവിടെ മോനെ….” അയാളവനെ വട്ടം പിടിച്ചു ചുറ്റും നോക്കി…

“ശ്രീയേട്ടാ….ന്റെ ഏട്ടൻ….ന്റെ മഹാദേവാ…” അരവിന്ദൻ ശ്രീകാന്തിനെ തള്ളിമാറ്റി ചാടിയെഴുന്നേറ്റു.

” അണ്ണോ…. ശ്രീകാന്ത് അണ്ണോ…ദേ നോക്കിയേ…ഹരിച്ചേട്ടൻ ദേ ഇവിടുണ്ടട്ടോ…” ആരോ വിളിച്ചു പറഞ്ഞു…

ശ്രീയും ഹരിയും ആൾക്കാരേ വകഞ്ഞുമാറ്റി ഓടിച്ചെന്നു. പടവിന്റെ അങ്ങേ അറ്റത്തു ഇടിഞ്ഞു പൊളിഞ്ഞ കല്ലുകൾക്ക് മീതെ കമഴ്ന്നു കിടക്കുന്ന ഹരി.

” ഹരീ….” ….”ന്റെ ഹരിയെട്ടാ…”
അരവിന്ദനും ശ്രീകാന്തും അവന്റെ അരികിലേക്ക് മുട്ടുകുത്തി.

എല്ലാവരും കൂടി ഹരിയെ താങ്ങിയെടുത്ത് കരയിലേക്ക് കയറി. അയാൾക്ക് അനക്കമുണ്ടായിരുന്നില്ല. പട്ടാളക്കാരിൽ ഒരാൾ ഹരിക്കരുകിലേക്ക് മുട്ടുകുത്തിയിരുന്ന പൾസ് പിടിച്ചു നോക്കി. പിന്നെ വയറിൽ ആഞ്ഞു ഞെക്കി.

ഒരെക്കിളോടെ ഹരി ഛർദ്ദിച്ചു….

” ഹേയ്…ഇയാൾക്ക് ജീവനുണ്ട്….പെട്ടന്ന് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യണം…പൾസ് വളരെ വീക്കാണ്…” സഹ്യാദ്രിയെനോക്കി അദ്ദേഹം പറഞ്ഞു…

” ക്യുക്ക് ….ടേക്ക് ഹിം..കമോണ്…” കൂടെ വന്നവർക്ക് നിർദേശം കൊടുത്തുകൊണ്ട് മേജർ മുൻപേഓടി. ആരൊക്കെയോ ഹരിയെ എടുത്തുകൊണ്ട് ഓടി.

ശ്രീ അരവിന്ദനെയും കൊണ്ട് പിന്നാലെ പാഞ്ഞു. പെട്ടന്ന് ഓർമ വന്നതുപോലെ അയാൾ തിരിഞ്ഞു.

” അരവിന്ദാ …മൃദുല ഇവിടെ…” ഓടാൻ തുടങ്ങിയവരെല്ലാം ഞടുങ്ങി തിരിഞ്ഞു.

” അവർ ഹരിയേട്ടനേം വലിച്ചുകൊണ്ടാണ് ശ്രീയേട്ടാ വെള്ളത്തിൽ ചാടിയത്…” അരവിന്ദൻ പറഞ്ഞു.

” ന്റെ മഹാദേവാ…..ടാ പിള്ളാരെ…. ഒരാളുടെ കുളത്തിൽ പോയിട്ടുണ്ടെടാ…ചാടിക്കോടാ…” ശ്രീകാന്ത് വിളിച്ചു പറഞ്ഞതും നാട്ടുകാരിൽ ചിലർ വെള്ളത്തിലേക്ക് ചാടി…

“സർ…ഹരിയെ ഹോസ്പിറ്റലിൽ എത്തിക്കണം….” അരവിന്ദനെയും കൂട്ടി ഹരിയെയും കൊണ്ട് കുറച്ചു പേർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

കുളത്തിന്റെ കരയിൽ ആ രാത്രിയിലും ജനങ്ങൾ തടിച്ചു കൂടി. ആരുടെയോ കൂടെ കുളക്കരയിലേക്ക് ഇന്ദുവും ഓടിപ്പാഞ്ഞെത്തി. അരവിന്ദനെയോ ഹരിശങ്കറേയോ ആൾക്കൂട്ടത്തിൽ എവിടെയും കാണാനില്ലായിരുന്നു. അവൾ വെപ്രാളത്തോടെ ആളുകൾക്കിടയിലൂടെ നുഴഞ്ഞുകയറി ചുറ്റും നോക്കി.

വെള്ളത്തിലൂടെ തലങ്ങും വിലങ്ങും ആൾക്കാർ നീന്തുന്നു… മുങ്ങുന്നു… പൊങ്ങുന്നു…ന്തൊക്കയോ വിളിച്ചുപറയുന്നു…ആകെ ബഹളമയം…

എസ് ഐ ടെ അരികിൽ അക്ഷമനായി ശ്രീകാന്ത് നിൽക്കുന്നു. അവൾ അങ്ങോട്ടോടി.

” ശ്രീയേട്ടാ… ന്താ..പറ്റിയ്യേ… അരവിന്ദൻ ഇവിടെ…ഹരിയേട്ടൻ എവിടെ… ” അവൾ ശ്രീയുടെ ദേഹത്തേക്ക് അള്ളിപ്പിടിച്ചു …

” ഒന്നുല്ല്യ…മോളെ…ഒന്നുല്ല്യാ….അവരെ ഹോസ്പിറ്റലിൽ കൊണ്ടോയി…ന്താ പറ്റിയെന്നു അറിയില്ല….”

” പിന്നെ ന്താ ഇതൊക്കെ…” അവൾ കുളത്തിലേക്ക് കൈ ചൂണ്ടി.

” മോളെ…മൃദുല….അവർ അതിനടിയിൽ ഉണ്ട്…ന്താന്നും… ങ്ങനെയാന്നും ഒന്നും നിക്കറിയില്ല്യാ….നമുക്ക് നോക്കാം..ആദ്യം അവരെ ഒന്നു കിട്ടട്ടെ….” അയാൾ ഇന്ദുവിനോട് അടക്കിയ ശബ്ദത്തിൽ പറഞ്ഞു.

‘ ന്റെ മഹാദേവാ ജീവനോടെ കിട്ടണെ…ന്റെ പിള്ളേർക്ക് ഒന്നും വരുത്തല്ലേ…’ അയാൾ നെഞ്ചിൽ തിരുമി വെള്ളത്തിലേക്ക് മിഴിനട്ടു.

ഇന്ദുവിന് അപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലായത്…. അവൾ വല്ലാത്തൊരു അങ്കലാപ്പോടെ ശ്രീകാന്തിന്റെ അരുകിൽ നീറിപ്പിടഞ്ഞു നിന്നു.

നേരം കടന്നു പൊയ്ക്കൊണ്ടിരുന്നു…

” അണ്ണോ…കിട്ടി…കിട്ടി…ദേ ഇവിടെയൊണ്ടേ…” ആരോ വെള്ളത്തിൽ നിന്നും ഉയർന്നു വന്നു പറഞ്ഞു.

” വലിച്ചെടുക്കടോ….” എസ് ഐ വിളിച്ചു പറഞ്ഞു. പൊലീസുകരിൽ ഒന്നുരണ്ടു പേര് വെള്ളത്തിലേക് ഇറങ്ങി നിന്നു…

രണ്ടു മൂന്നു പേര് കൂടി മൃദുലയുടെ മുടിയിൽ പിടിച്ചു വലിച്ചു കരയിലേക്കടുപ്പിച്ചു. ശ്രീകാന്ത് എസ് ഐ യുടെ ഒപ്പം പടവിലേക്കിറങ്ങി ചെന്നു.

അവരുടെ മുട്ടുമുതൽ പാദം വരെ ചെളിയിൽ പുതഞ്ഞിരുന്നു. സരിതലപ്പ് കഴുത്തിലൂടെ ചുറ്റി വിരലുകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു.

എസ് ഐ അവരുടെ അടുത്തേക്കിരുന്നു. ഒരു പോലീസുകാരൻ അവരുടെ പൾസ് പിടിച്ചു നോക്കി… ശേഷം എസ് ഐയുടെ മുഖത്തേക്ക് മുഖമുയർത്തി നോക്കി.

അവർ തമ്മിൽ അർത്ഥഗര്ഭമായി നോക്കി തലയിളക്കി. പിന്നെ ശ്രീകാന്തിന്റെ നേരെ മുഖമടുപ്പിച്ചു, ‘ ഹോപ്പ് ഇല്ലെടാ…കേട്ടോ… പെട്ടന്ന് നമുക്ക് ഇവിടെ നിന്നും കൊണ്ടുപോകാം, അല്ലേൽ ചിലപ്പോ പണിയാകും ‘ ശ്രീകാന്തിന്റെ ചെവിയിൽ മന്ത്രിച്ചു.

ശ്രീ ഞടുങ്ങിപ്പോയി. ഇമ ചിമ്മി അവൻ ഇന്ദുവിനെ നോക്കി. താടിചലിപ്പിച്ച് അവളെ അടുത്തേക്ക് വിളിച്ചു കാര്യം പറഞ്ഞു.

എസ് ഐ പെട്ടന്ന് നിർദേശം കൊടുത്ത് മൃദുലയെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

ഇന്ദു തിരികെ വീട്ടിലെത്തി. അവളാകെ
ഞെരിപിരി കൊണ്ട് ഉമ്മറത്തുകൂടി ഇടംവലം നടന്നു. അടച്ചിട്ട മുറിയിൽ നിന്നും അപ്പോഴും ഉണ്ണിലക്ഷ്മിയുടെ അലർച്ച കേൾക്കാമായിരുന്നു. അവശേഷിച്ചിരുന്ന നാട്ടുകാരിൽ ചിലരൊക്കെ വരാന്തയിലും മുറ്റത്തുമൊക്കെയായി നിന്നു അടക്കം പറയുന്നുണ്ടായിരുന്നു.

ഇന്ദുവിനെ ആർക്കും അറിയില്ലായിരുന്നു അതിനാൽ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാനോ, അഭിപ്രായം പറയാനോ ആരും ധൈര്യപ്പെട്ടില്ല, കൂടാതെ സൈനീക വാഹനങ്ങളും സൈനീകരും പോലീസും പിന്നെയും അവശേഷിച്ചിട്ടുണ്ടായിരുന്നു ആ മുറ്റത്ത്.

ഹോസ്പിറ്റലിലേക്ക് പോലീസിന്റെ സന്ദേശം എത്തിയിരുന്നതുകൊണ്ട് അവിടെ എല്ലാ സജ്ജീകരണങ്ങളും റെഡി ആയിരുന്നു. വാഹനത്തിൽ നിന്നും പുറത്തേക്കിറക്കിയ ഹരിശങ്കറേയും കൊണ്ട് സ്‌ട്രചർ കാഷ്വലിറ്റി ലക്ഷ്യമാക്കി പാഞ്ഞു അതിനു പിന്നാലെ അരവിന്ദനും ഒന്നു രണ്ടു പോലീസുകാരും ഏതാനും നാട്ടുകാരും മേജർ സഹ്യാദ്രിയും ഉണ്ടായിരുന്നു.

അവർക്ക് മുന്നിൽ വാതിലടഞ്ഞു.

മിനിട്ടുകൾക്കകം വാതിൽ തുറന്നു ഹരിയേം കൊണ്ട് ഐ സി യു ലക്ഷ്യമാക്കി ഡോക്ടർസും നഴ്സ് സും അടങ്ങുന്ന സംഘം ഒന്നും മിണ്ടാതെ തിടുക്കത്തിൽ അവരുടെ മുന്നിലൂടെ പാഞ്ഞു പോയി. അരവിന്ദൻ ചാടിയെഴുന്നേറ്റു പിന്നാലെ ഓടി….

അവന്റെ മുന്നിൽ വീണ്ടും വാതിലടഞ്ഞു.

അപ്പോഴാണ് മൃദുലയെ കൊണ്ട് ശ്രീയും എസ് ഐയും മറ്റും എത്തുന്നത്. അവരെ കൊണ്ടുവന്ന പാടെ ഐ സി യുവിലക്ക് കയറ്റി.

നേരം കടന്നുപോക്കൊണ്ടേയിരുന്നു. സഹ്യാദ്രി കയ്യുയർത്തി വാച്ചിൽ നോക്കി.

സമയം വെളുപ്പിന് നാലുമണി.

ഐ സി യുവിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തു വന്നു. അരവിന്ദനും ശ്രീയും മേജർ സഹ്യാദ്രിയും എസ് ഐയും എഴുന്നേറ്റ് വതിൽക്കലേക്ക് ചെന്നു.

” ഡോക്ടർ…ഹരിശങ്കറിന്…” മേജർ ഡോക്ടറുടെ മുഖത്തേക്ക് നോക്കി. അദ്ദേഹം എല്ലാവരെയും ഒന്നു നോക്കി.

” ഹി സ് ഓൾ റൈറ്…ബട്ട്… ദാറ്റ് ലേഡി….മൃദുല…ഐ മ് സോറി…അവരെ ഞങ്ങൾക്ക് രക്ഷിക്കാനായില്ല…” ശ്രീകാന്ത് നെഞ്ചിൽ കൈയമർത്തി, അരവിന്ദന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…മേജർ അവനെയും അവൻ മേജറേയും നോക്കി. അവരുടെ കണ്ണുകൾ മൗനമായി സംസാരിച്ചു.

” ഡോക്ടർ ഞങ്ങൾക്ക് ഹരിയെ ഒന്നു കാണാൻ സാധിക്കുമോ…” മേജർ പിന്നെയും ഡോക്ടറെ നോക്കി.

” യ്‌സ്..യ്‌സ്…ബട്ട് അധികം സംസാരിപ്പിക്കണ്ട…ബ്രീതിങ് പ്റബ്ലം ഉണ്ടാവും അയാൾക്ക്…ഓക്കേ..?” പറഞ്ഞിട്ട് ഡോക്ടർ നടന്നു പോയി.

അരവിന്ദനും മേജരും അകത്തേക്ക് ചെന്നു. ഓക്സിജൻ മാസ്‌ക് മുഖത്തുവച്ചു നീണ്ടുനിവർന്ന ഹരി കിടക്കുന്നു. അരവിന്ദന് മെല്ലെ അയാളുടെ കൈക്ക് മേലേക്ക് കൈയമർത്തി . ഹരി മേലേ മിഴികൾ ചലിപ്പിച്ചു..പിന്നെ സാവധാനം തുറന്നു. നിഴൽ പോലെ അരവിന്ദനെ മുന്നിൽ കണ്ട് പുഞ്ചിരിച്ചു. അരവിന്ദന്റെ നെഞ്ചു കലങ്ങി പോയി അയാളുടെ കിടപ്പ് കണ്ട്.

” ഏട്ടാ …” ഒരു വിങ്ങലോടെ അവൻ മുഖം താഴ്ത്തി.

” അവർ ചത്തോടാ….” ഹരിയുടെ ചുണ്ടിൽ നിന്നും ക്ഷീണിച്ച വാക്കുകൾ ഉതിർന്നു വീണു.

“മ്മ്..ഏട്ടാ..” ചുണ്ട് കടിച്ചുപിടിച്ചു ഒരു വിങ്ങലോടെ അരവിന്ദൻ തലയാട്ടി. ഒരു പുഞ്ചിരിയോടെ ഹരി കണ്ണുകളടച്ചു. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇരു ചെന്നിയിലൂടെ ഒലിച്ചിറങ്ങി.

പുറത്തു ശ്രീകാന്ത് കൂട്ടിലടച്ച വെരുകിനെ പോലെ ആയിരുന്നു. മൃദുല മരിച്ചിരിക്കുന്നു…..!! അതായത് ഹരി ഒരു കൊലപാതകി ആയിരിക്കുന്നു…..!!! അവന്റെ ഹൃദയം പിടച്ചുകൊണ്ടേയിരുന്നു.

എസ് ഐയെ കൂട്ടിക്കൊണ്ട് ശ്രീ പുറത്തേക്ക് നടന്നു.

ആ സമയം കുന്നത്തു്കാവിൽ അരവിന്ദന്റെ മുത്തച്ഛൻ ഉണ്ണിക്കുട്ടന്റെ കയ്യിലേക്ക് വിളക്ക് എടുത്തു കൊടുത്തു. കാവിനു വലം വെച്ച്… നാഗത്താൻമാരെ പ്രീതിപ്പെടുത്തി ഉണ്ണി വിളക്കുമായി പുറത്തേക്കിറങ്ങി… എങ്ങുനിന്നെന്നറിയാതൊരു ഇളം തെന്നൽ ഉണ്ണിക്കുട്ടനെ തൊട്ടുതലോടി കാവിനുള്ളിലേക്ക് കയറിപ്പോയി. തൃപ്പടിയോട്ടെ മണ്ണിന്റെ മണം ഉണ്ണിക്കരുകിൽ നിന്ന ഗോമതിയും ചാരുവും അമൃതയും മുത്തച്ഛനും പെട്ടന്ന് തിരിച്ചറിഞ്ഞു….

” മേളം തുടങ്ങട്ടെ…” മുത്തച്ഛൻ തിരിഞ്ഞു മേളക്കാരോട് ആജ്ഞാപിച്ചു.

ആ മേളക്കരുടെ കൂടെ ഇടക്കാട്ട് മാരാർ ഇല്ലായിരുന്നു. അമ്പലത്തിലെ ഓഫീസ് മുറിയിൽ പോലീസുകാരുടെ ഇടയിൽ പേടിച്ചു വിറച്ചിരിക്കികയായിരുന്നു അയാളപ്പോൾ.

ഗേറ്റ് കടന്നു മുറ്റത്തേക്ക് വന്നു നിന്നു വാഹനത്തിൽ നിന്നും മേജർ സഹ്യാദ്രി പുറത്തേക്കിറങ്ങി പൂമുഖത്തേക്ക് കയറിച്ചെന്നു. ഇന്ദു ഓടിയിറങ്ങി അദേഹത്തിനടുത്തേക്ക് ചെന്നു. മുറ്റത്തു കിടന്നിരുന്ന മറ്റൊരു വാഹനത്തിനുള്ളിൽ പൊതുവാൾ പുറത്തേക്ക് നോക്കിയിരിപ്പുണ്ടായിരുന്നു.

” സർ…ഹരിയേട്ടനും മൃദുലക്കും…?” ഇന്ദു അയാളുടെ മുഖത്തേക്ക് നോക്കി.

“ഹരി സ് ഓൾ റൈറ്…ബട്ട് മൃദുല…” അദ്ദേഹം ഇരുവശത്തേക്കും തലവെട്ടിച്ചു.

” സർ..!!” ഇന്ദു ഞടുങ്ങി പോയി.

അരവിന്ദനും ഹരിയും ഇനി കൊലപാതകത്തിനു അകത്താകുമോ… ‘ന്റെ മഹാദേവാ…’ ഇന്ദു കുഴഞ്ഞു തറയിലേക്ക് വീണു.

മുഖത്തേക്ക് ശക്തിയിൽ വെള്ളം വീണു ഞെട്ടി കണ്ണുകൾ തുറന്നു ഇന്ദു. പെട്ടന്നവൾക്ക് സ്ഥലകാല ബോധം വന്നു. ചുറ്റുമൊന്നു നോക്കിയിട്ട് ചാടിയെഴുന്നേറ്റ് പുറത്തേക്കോടി.

മേജർ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് പൂമുഖത്തു ഉണ്ടായിരുന്നു. അവളോടി ചെല്ലുന്നകണ്ട അദ്ദേഹം ഫോണ് കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടു.

” സർ…” അയാളുടെ മുന്നിൽ നിന്നവൾ കിതച്ചു.

” മിത്ര, ആർ യു ഓക്കേ..?” അവളുടെ ചുമലിൽ പിടിച്ചയാൾ ചോദിച്ചു. അവൾ തലയാട്ടി.

ശേഷം,

മുറി തുറന്നു അലറിവിളിക്കുന്ന ഉണ്ണിലക്ഷ്മിയെ ഒരുവിധം വണ്ടിയിൽ കയറ്റി പൊതുവാളുമായി മിത്രയും മേജരും മറ്റ് സൈനീകരും അടങ്ങുന്ന സംഘം ഹോസ്പിറ്റലിലേക്ക് തിരിച്ചു. മേലെവീടിന്റെ മുൻവാതിലും പിൻവാതിലും തുറന്നു മലർന്നു കിടന്നു. അതിനു കവലെന്നോണം നാട്ടുകാരിൽ ആരൊക്കെയോ ആരും ആവശ്യപ്പെടാതെ തന്നെ വരാന്തയിൽ അവിടിവിടയി കാത്തിരുന്നു.

ഒരുമണിക്കൂറിനുള്ളിൽ അവർ ഹോസ്പിറ്റലിൽ എത്തി. ബ്രിഗേഡിയറെ മൃദുലയെ കാണിച്ചു. അയാളാകെ തകർന്നു പോയിരുന്നു.

ഉണ്ണിലക്ഷ്മി അപ്പോഴും വയലന്റായിരുന്നു. ഇൻജക്ഷൻ കൊടുത്ത അവളെ മയക്കികിടത്തിയതിനു ശേഷം തൽക്കാലത്തേക്ക് പൊതുവാളിനെ അറസ്റ് രേഖപ്പെടുത്തി ടൌൺ സ്റ്റേഷനിൽ സൂക്ഷിച്ചു.

നാലു സൈനീകരെയും അയാൾക്ക് സെക്യൂരിറ്റി നിർത്തി മേജർ തിരിച്ചു ഹോസ്പിറ്റലിൽ എത്തി.

അരവിന്ദനും ശ്രീയും ഇന്ദുവും ഐ സി യുവിനു വെളിയിൽ ഹരിക്ക് നോർമ്മലാകുന്നതും കാത്തിരുന്നു.

നേരം വെളുത്തു വന്നു. ഏഴുമണിയോടെ ശ്രീയെയും അരവിന്ദനെയും ഇന്ദുവിനെയും കൂട്ടി മേജർ ഡോക്ടറുടെ മുറിയിലേക്ക് ചെന്നു.

മൃദുലയുടെ പോസ്റ്റുമോർട്ടം നടപടികൾക്ക് പൊതുവാൾ സമ്മതപത്രം സൈൻ ചെയ്തു നൽകിയിരുന്നു.

” ഡോക്ടർ..” വാതിൽക്കൽ തട്ടിക്കൊണ്ട് മേജർ വിളിച്ചു.

” ഹാ.. വരൂ…വരൂ… ഞാൻ നോക്കിയിരിക്കുകയായിരുന്നു…”

അവരകത്തേക്കു ചെന്നു ഡോക്ടർ ചൂണ്ടിയ കസേരയിൽ എല്ലാവരും ഇരുന്നു. വിശദമായി അവർ സംസാരിച്ചു.

” അപ്പൊ, എട്ടുമണിയോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാം, അവിടുന്നു 11.30 ഓടെ ഒക്കെ കഴിഞ്ഞു കിട്ടും. ഞാൻ എസ് ഐയെ വിളിച്ചിട്ടുണ്ട്..അദ്ദേഹം ഇപ്പോ വരും. ” ഡോക്ടർ പറഞ്ഞു , അവർ കേട്ടിരുന്നു.

അഞ്ചു മിനിറ്റിനകം എസ് ഐ വന്നു. എല്ലാവരും കൂടി സംസാരിച്ചതിന് ശേഷം എട്ടുമണിയോടെ മൃദുലയുടെ ബോഡിയുമായി എസ് ഐയും സംഘവും മെഡിക്കൽ കോളേജിലേക്ക് പോയി.

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു…

എല്ലാവരും അക്ഷമരായിരുന്നു…

ഉച്ചയോടെ ഹരിയെ റൂമിലേക്ക് മാറ്റി. അരവിന്ദനും ഇന്ദുവും ശ്രീയും മേജറും ഹരിയുടെ മുറിയിൽ ഉണ്ടായിരുന്നു.

സമയം ഓടിപ്പോകൊണ്ടിരുന്നു…

ശ്രീ പലതവണ എസ് ഐയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അയാളുടെ മനസ് കലുഷിതമായിരുന്നു.

ഹരിയും അരവിന്ദനും കല്ലിച്ച മുഖഭാവത്തോടെ ഇരിപ്പുണ്ടായിരുന്നു. ഇന്ദു ഇടക്കിടക്ക് കരയുകയും വിങ്ങുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. മേജർ ഇടക്കിടെ ഫോണിൽ സംസാരിച്ചുകൊണ്ട പുറത്തേക്ക് പോകുകയും തിരിച്ചു വരികയും ചെയ്തു.

സമയം മൂന്നുമണി…

ഇന്ദുവിന്റെ ഫോണ് ശബ്ദിച്ചു.
മറുതലക്കൽ ചാരു ആയിരുന്നു. അവൾ സംസാരിച്ചു ഫോണ് വച്ചു . എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.

” അമ്പലത്തിൽ കൊടിയേറി… ഏട്ടാ…” അവൾ മെല്ലെ പറഞ്ഞു. ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അരവിന്ദൻ ഹരിയെ നോക്കി. ഹരിയവന്റെ കൈപിടിച്ചമർത്തി.

ശ്രീയുടെ മുഖം മൂടിക്കെട്ടി നിന്നു. ഹരി മെല്ലെ അവന്റെ തോളിൽ പിടിച്ചു.

” ശ്രീ…ന്താടാ..” ശ്രീയവന്റെ കൈകൾ രോഷത്തോടെ തട്ടിമാറ്റി. പിന്നെ എല്ലാം മറന്ന് പൊട്ടിത്തെറിച്ചു .

” എന്നെ വിഡ്ഢിയാക്കി നീ ഒറ്റക്ക് ന്തൊക്കെയാ ഈ കാട്ടിക്കൂട്ടിയിരിക്കുന്നത്…ബോധമില്ലേ നിനക്ക്…ആരെയെങ്കിലും ഓർത്തോ നീ… നിന്റെ കുഞ്ഞിനെയെങ്കിലും….” ഹരിയൊന്നു പുഞ്ചിരിച്ചു…

” ന്റെ മോന് അവന്റെ കൊച്ചു ഉണ്ടെടാ.. പിന്നെ നീ ഇല്ലേ…ബാക്കി എല്ലാരും ഇല്ലേ… ഒക്കെ ആലോചിച്ചു തന്നെയാരുന്നെടാ അതിനിടയിൽ ദേ.. ഇവൻ വന്നു കേറിയപ്പോ ഞാനൊന്നു ഭയന്നു പോയി…പിന്നെ ഉണർണപ്പോ ഇവനെ കണ്ടു..
സമാധാനമായി…” കണ്ണു തുടച്ചു അയാൾ തുടർന്നു…

“ഇനിയൊരിക്കലും ന്റെ കുട്ടികൾ ഭയന്നു ജീവിക്കല്ലു…അതിനുവേണ്ടി ഈ ഹരി ..ന്തും ചെയ്യും….”

” ടാ… ഇതിപ്പോ …ന്തായി തീരുമെന്ന് എനിക്കൊരു രൂപവും ഇല്ല.” ശ്രീ വിഷമത്തോടെ പറഞ്ഞു . ഇതെല്ലാം കേട്ടിരുന്ന മേജർ സഹ്യാദ്രി ശിവ് റാം ഗൂഢമായൊരു പുഞ്ചിരിയോടെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോ ചാരുവും അമൃതയും ഗോമതിയും ഉണ്ണിക്കുട്ടനും അമ്മുട്ടിയുമായി അവിടേക്ക് ഓടിക്കിതച്ചു വന്നു.

വല്യവായിലേ നിലവിളിച്ചുകൊണ്ട അവർ ഹരിക്ക് ചുറ്റുമിരുന്നു. ഗോമതി കരഞ്ഞു തളർന്നു… ഉണ്ണിക്കുട്ടൻ ഹരിയുടെ അരികിൽ കയറി അയാളെ കെട്ടിപ്പിടിച്ചു കിടന്നു. അമൃത ഇന്ദുവിനെ ചുറ്റിപ്പിടിച്ചു നിന്നു.

ചാരു ശ്രീകാന്തിനെയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.

” ശ്രീയേട്ടാ..മൃദുലയുടെ…?”

” അറിയില്ല..ചാരു എങ്ങാനായി തീരുമെന്ന്.. ഒക്കെ ആ എസ് ഐ വന്നെങ്കിലേ അറിയൂ….ഞാൻ വിളിച്ചിട്ട് ഒരാളും ഫോണ് എടുക്കുന്നില്ല. ഇവിടുന്ന് പോകാൻ ഹരിയൊട്ട് സമ്മതിക്കുന്നുമില്ല…”

” ഏട്ടാ…അവരുടെ മരണം…അരവിന്ദനും ഹരിയേട്ടനും കുഴപ്പം ആകുവോ…”

” അറിയില്ലടി.. നി എന്നെ ഇങ്ങനെ ആധി പിടിപ്പിക്കല്ലേ…”

സമയം കടന്നു പോയി. എല്ലാവരും വിഷണരായിരുന്നു. അരവിന്ദനും ഹരിയും ഒഴിച്ച്.

പെട്ടന്ന് വാതിൽ തുറക്കപ്പെട്ടു. എല്ലാവരും ഞെട്ടിത്തിരിഞ്ഞു വാതിൽക്കലേക്ക് നോക്കി. വാതിൽ തുറന്നു ടൌൺ എസ് ഐ അകത്തേക്ക് കയറി.

(തുടരും…)

അടുത്ത ഒരു ഭാഗത്തോടെ ‘അറിയാതെ….. ഒന്നും…പറയാതെ’ അവസാനിക്കുകയാണ്. അരവിന്ദന്റെ സ്നേഹം ഇന്ദു അറിയുന്നിടത്തു കഥ നിർത്തണം എന്നരീതിയിൽ ആയിരുന്നു എഴുതിത്തുടങ്ങിയത്‌…എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും കണ്ടാണ് ഇത്രയും വിശദമായി എഴുതിയത്. എനിക്ക് തന്ന സ്നേഹത്തിനും സപ്പോർട്ടിനും വളരെയധികം നന്ദിയും സ്നേഹവും അറിയിക്കുന്നു. അരവിന്ദനെയും ഇന്ദുമിത്രയെയും ഉൾക്കൊണ്ടതിനും സ്നേഹിക്കുന്നതിനും ഒരായിരം നന്ദി….❤️❤️❤️😍😍😍– സ്നേഹത്തോടെ ദീപ ജയദേവൻ.

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 14

അറിയാതെ ഒന്നും പറയാതെ – ഭാഗം 15

അറിയാതെ ഒന്നും പറയാതെ – ഭാഗം 16

അറിയാതെ ഒന്നും പറയാതെ – ഭാഗം 17

അറിയാതെ ഒന്നും പറയാതെ – ഭാഗം 18

അറിയാതെ ഒന്നും പറയാതെ – ഭാഗം 19

അറിയാതെ ഒന്നും പറയാതെ – ഭാഗം 20