Sunday, December 22, 2024
Novel

അനു : ഭാഗം 28

നോവൽ
എഴുത്തുകാരി: അപർണ രാജൻ


തല്ലിയാൽ ഒന്നും അവൾക്ക് നോവില്ലന്ന് അറിയാം .

അതുകൊണ്ടാണ് അവളുടെ മുന്നിൽ വച്ചു രാഗയെ അനുവെന്ന് വിളിച്ചത് .

എന്നാൽ ഇപ്പോൾ അങ്ങനെ വിളിക്കണ്ടായിരുന്നു ….

അവൾക്ക് ഒത്തിരി വിഷമമായി കാണും .

കാണുമെന്നല്ല …….

അവൾക്ക് നല്ല പോലെ അത് കൊണ്ടു , അതാണ് അവസാനം മിസ്റ്റർ ശങ്കർ എന്ന് വിളിച്ചിട്ട് പോയത് ..

ഭയങ്കര ദേഷ്യത്തിലാണ് ആള് ഇവിടെ നിന്ന് പോയത് .

ഇനി ഇപ്പോൾ എന്തെങ്കിലും പറ്റിയിട്ടുണ്ടോന്ന് അറിയാൻ എന്താ ഒരു വഴി ???

ആ കുരുത്തം കെട്ടത് വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ ????

കുറഞ്ഞത് നൂറു തവണ ഞാൻ വിളിച്ചു .

റിങ് ചെയ്ത് കട്ടാവുന്നതല്ലാതെ അവൾ കാൾ എടുക്കുന്നില്ല .

ഒന്നുല്ലേലും അവൾക്ക് ആ കാൾ വരുന്നത് കട്ടെങ്കിലും ചെയ്തു വിടാമായിരുന്നു .

അങ്ങനെ ആണെങ്കിൽ ആ കുരുത്തം കെട്ടത് ജീവനോടെ ഉണ്ടല്ലോ എന്നെങ്കിലും ഓർത്തു എനിക്കിത്തിരി സമാധാനം കിട്ടിയേനെ …

അതെങ്ങനെയാണ് , വാശി അല്ലെ വാശി …

അനുവിനെ പറ്റി ഓർത്തു ശങ്കറിന് ഭ്രാന്ത് പിടിക്കാൻ തുടങ്ങി .

ഇങ്ങനെയും ഉണ്ടോ ഒരു വാശി????

പെണ്ണുങ്ങളായാൽ ഇത്ര വാശി പാടില്ല .

ഒരു പെൺകുട്ടിയാണ് തനിക്ക് കിട്ടിയതെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷിച്ചതാണ് .

സീതയുടെ അതെ സ്വഭാവമായിരിക്കുമല്ലോയെന്നു കരുതി .

എന്നാൽ ആ കുരുത്തം കെട്ടതിനെ ആദ്യമായി കൈയിൽ എടുത്തപ്പോഴെ മനസ്സിലായി അമ്മയുടെ സ്വഭാവമല്ല , മറിച്ചു അച്ഛന്റെ സ്വഭാവമാണ് കിട്ടിയതെന്ന് .

പിന്നെ , എന്റെ സ്വന്തം മോൾക്ക് എന്റെ സ്വഭാവം അല്ലാതെ വേറെ ആരുടെ സ്വഭാവം കിട്ടാനാണ് ???

എന്നും പറഞ്ഞു ഇങ്ങനെ ഉണ്ടോ വാശി ????

ഏത് നേരത്താണോ എന്തോ രാഗയെ കയറി അനുവെന്ന് വിളിക്കാൻ തോന്നിയത് ???

അങ്ങനെ ഒരു ബുദ്ധി തോന്നിയ നിമിഷത്തെ ഓർത്തു പഴിച്ചു കൊണ്ട് ശങ്കർ കിടക്കയിലേക്ക് വന്നിരുന്നു .

എന്റെ സീതെ …….

നീ ഇത് വല്ലോം അറിയുന്നുണ്ടോ ????

അതോ , ഇതെല്ലാം കണ്ടു നീ അവിടെ ഇരുന്നു ചിരിക്കുവാണോ ??????

ഭിത്തിയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന സീതയുടെ ചിത്രത്തിലേക്ക് നോക്കി കൊണ്ട് ശങ്കർ ഒന്ന് നിശ്വസിച്ചു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

മുടി മുഴുവനും അഴിഞ്ഞു കിടക്കുന്നത് കൊണ്ടു ഗൗരിക്കോ വിശ്വക്കോ അനുവിന്റെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല .

കറുത്ത ഷർട്ടും കറുത്ത ജീൻസും മുട്ടറ്റം വരെ അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയും കണ്ടപ്പോൾ തന്നെ വിശ്വക്ക് മനസ്സിലായി ഇപ്പോൾ നടന്നു പോയ കക്ഷി താൻ സ്വപ്നത്തിൽ പോലും കാണാൻ ആഗ്രഹിക്കാത്ത വ്യക്തി ആണെന്ന് .

. . . .

അല്ല ഇവൾ വല്ലോടത്തും വീണോ ????

ഞൊണ്ടി ഞൊണ്ടി നടക്കുന്നു ?????

മാധവിയുടെ നോട്ടവും വേച്ചു വേച്ചു നടന്നു വരുന്ന അനുവിലായിരുന്നു .

പോയ പോലെ അല്ലല്ലോ തന്റേടിയുടെ തിരിച്ചു വരവ് ????

മാത്രല്ല , കാലിന് എന്തോ പറ്റിയിട്ടുണ്ട് …

ആ നടത്തം കണ്ടാൽ അറിയാം ….

“കുട്ടി വൈകി ….. ”

“ചോറുണ്ടില്ലേ ????? ”

ഗൗരിയുടെ കുശലാന്വേഷണം കേൾക്കാൻ താല്പര്യമില്ലാത്ത രീതിയിൽ അനു ഇടയിൽ കയറി ചോദിച്ചതും , ഗൗരി കഴിച്ചുവെന്ന രീതിയിൽ തലയാട്ടി .

“മരുന്ന് കഴിച്ചില്ലേ ????? ”

“മാധവി ചേച്ചി എടുത്തു തന്നു…….. ”

“വയ്യായ്ക എന്തെങ്കിലും തോന്നിയോ ???? ”

ഗൗരിയുടെ കയ്യിൽ പിടിച്ചു പൾസ് നോക്കുന്നതിനിടയിൽ അനു ചോദിച്ചു .

“ഇന്നങ്ങനെ വയ്യായ്ക ഒന്നും തോന്നിയില്ല …….. ”

ഗൗരിയുടെ മറുപടി കിട്ടിയതും അനു കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ എഴുന്നേറ്റു .

എങ്ങനെ എങ്കിലും ഒന്ന് മുറിയിൽ എത്തിയാൽ മതി .

തലയ്ക്കു എന്തോ ഭാരം പോലെ തോന്നുന്നു ….

“കുട്ടി ഇന്ന് വൈകിയത് ….. ”

മുകളിലേക്ക് കയറി പോകുന്ന അനുവിനെ കണ്ടതും ഗൗരി പറയാൻ വന്നത് പാതിയിൽ നിർത്തി .

“എന്തൊരു അഹങ്കാരി ആണെന്ന് നോക്കിക്കേ ……. അവൾക്ക് ഒന്ന് തിരിഞ്ഞെങ്കിലും നോക്കാൻ പാടില്ലേ ????? ”

ഗൗരിയുടെ ചോദ്യം കേട്ടിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോകുന്ന അനുവിനെ കണ്ടു അമർഷത്തിൽ മാധവി പറഞ്ഞു .

“പോട്ടെ ചേച്ചി ,,, ഒത്തിരി ദൂരത്ത് ന്ന് വന്നതല്ലേ ക്ഷീണം കാണും …… ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ആരുടെയൊക്കെയോ പതിഞ്ഞ സംസാരം കേട്ടാണ് അനു കണ്ണുകൾ തുറക്കാൻ ശ്രമിച്ചത് .

എത്ര ശ്രമിച്ചിട്ടും കണ്ണുകൾ തുറക്കാൻ പറ്റുന്നില്ല .

വല്ലാത്ത ഭാരം പോലെ ……

ആരോ കയറി വരുന്ന പോലെ തോന്നിയതും അനു തന്റെ ചെവി കൂർപ്പിച്ചു .

അത്ര പരിചയമില്ലാത്ത ശബ്ദങ്ങളാണ് .

ഒരാൾ ആണാണ് , ഒന്ന് പെണ്ണും …

ചിരിച്ചു കൊണ്ടാണ് സംസാരം .

നല്ല കാറ്റ് ….

ചെറിയ തണുപ്പ് ….

മഹാദേവാ …….

ഒറ്റ കിടപ്പിന് ഞാൻ തട്ടി പോയോ ????

ഇത്ര പെട്ടെന്നൊ ?????

താൻ മരിച്ചു സ്വർഗത്തിലാണോ നരകത്തിലാണോ എത്തിയതെന്ന് വിചാരിച്ചു തല പുകച്ചു കൊണ്ടിരുന്നപ്പോഴാണ് , പരിചയമുള്ള ഒരു ഗന്ധം അനുവിന്റെ മൂക്കിലേക്ക് അരിച്ചു കയറിയത് .

ഈ മണം …….

ഇത് ……

ഇത് ഹോസ്പിറ്റൽ ആണോ ????

. . . . . . .

“അഹ് , കുട്ടി കണ്ണ് തുറന്നോ ???? ”

ഗ്ളൂക്കോസിന്റെ ബോട്ടിൽ മാറ്റി വച്ചു കൊണ്ടു തിരിഞ്ഞതും , കണ്ണ് തുറന്നു കിടക്കുന്ന അനുവിനെ കണ്ടു നഴ്സ് ചിരിച്ചു കൊണ്ടു ചോദിച്ചു .

“കുട്ടിയുടെ ഹസ്ബൻഡ് ഇവിടെ തന്നെ ഉണ്ടായിരുന്നു കേട്ടോ …….. ഒരു കാൾ വന്നപ്പോൾ എന്നെ ഇവിടെ ഇരുത്തി കൊണ്ടു പുറത്തേക്ക് പോയതാണ് …….. ”

അത്രയും നേരം വെറുതെ ജനലിലേക്ക് നോക്കി കിടക്കുകയായിരുന്ന അനു തന്റെ ഭർത്താവെന്ന് കേട്ടതും , ഞെട്ടി .

ഭർത്താവോ ????

എനിക്കോ ?????

ദൈവമേ ……..

ബോധം പോകുന്നത് വരെ പക്കാ സിംഗിൾ ആയിരുന്ന ഞാൻ ഇപ്പോൾ കണ്ണ് തുറന്നപ്പോഴേക്കും കല്യാണം കഴിഞ്ഞോ ????

ഇതെപ്പോ ???

ഇനി ഞാൻ വല്ല കോമയിൽ നിന്നാണോ കണ്ണ് തുറന്നത് ????

അങ്ങനെ ഒരു ചിന്ത വന്നതും , അനു വേഗം തന്നെ കിടക്കയിൽ നിന്നും എഴുന്നേറ്റു ചുറ്റും നോക്കി .

എവിടെ കലണ്ടർ ???

എവിടെ എന്റെ ഫോൺ ????

ഇതേത് വർഷം ?????

എനിക്കിപ്പോ അറിയണം ….

“അഹ് ……. ദേ ഹസ്ബൻഡ് വന്നല്ലോ ???? എങ്കിൽ ശരി ഞാൻ പോകട്ടെ കേട്ടോ …… ”

കണ്ണും മിഴിച്ചിരിക്കുന്ന അനുവിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ടു നഴ്സ് പുറത്തേക്ക് നടന്നപ്പോഴാണ് , അനുവിന് തന്റെ കെട്ടിയോനെന്നും പറഞ്ഞു ഇത്രയും നേരം തേരാ പാര നടന്ന മുതലിനെ ഒന്ന് കാണാൻ പറ്റിയത് .

തന്റെ അടുത്തേക്ക് നടന്നു വരുന്ന വിശ്വയെ കണ്ടതും അനു എഴുന്നേറ്റ അതെ വേഗത്തിൽ തിരികെ കിടന്നു .

ഇപ്പോൾ ടെക്‌നിക് പിടി കിട്ടി .

ബോധം പോയ എന്നെയും എടുത്തു ഹോസ്പിറ്റലിലേക്ക് വന്നപ്പോൾ ഭർത്താവാണെന്ന് പറഞ്ഞതാവും …..

അകത്തേക്ക് കയറി വരുന്ന തന്നെ കണ്ടിട്ടും കാണാത്ത പോലെ കിടക്കുന്ന അനുവിനെ കണ്ടു കൊണ്ടാണ് വിശ്വ കസേരയിൽ വന്നിരുന്നത് .

എന്ത് സാധനം ആണെന്ന് നോക്കിയേ ???

ബോധം പോയി ചാവാറായി കിടന്ന അവളെയും പൊക്കി എടുത്തു കൊണ്ടു ഹോസ്പിറ്റലിൽ കൊണ്ടു വന്നത് ഈ ഞാൻ ….

അവൾക്ക് വേണ്ട മരുന്നും മന്ത്രവും വാങ്ങി കൊണ്ടു വന്നത് ഞാൻ …..

എന്തിന് അവൾ ഇട്ടേക്കുന്ന ഡ്രസ്സ്‌ വരെ വാങ്ങി കൊണ്ടു വന്നത് ഞാൻ …..

എന്നിട്ടോ , എന്നെ കണ്ടതും മുഖം തിരിച്ചു കിടന്നേക്കുന്നു …

നന്ദി ഇല്ലാ …….

“താങ്ക്സ് ……… ”

വിശ്വയുടെ ഭാഗത്തു നിന്ന് അനക്കം ഒന്നും കേൾക്കാത്തത് കൊണ്ടാണ് അനു പതിയെ തല തിരിച്ചു നോക്കിയത് .

ഇനി പോലീസ്ക്കാരൻ മിണ്ടാതെയും പറയാതെയും എങ്ങാനും എഴുന്നേറ്റു പോയെങ്കിൽ ഞാൻ പറഞ്ഞ താങ്ക്സ് വെറുതെ വേസ്റ്റ് ആവില്ലേ ?????

എന്നെല്ലാം മനസ്സിൽ വിചാരിച്ചു തിരിഞ്ഞു നോക്കിയ അനു കണ്ടത് , തന്നെ തന്നെ കണ്ണും മിഴിച്ചു നോക്കി ഇരിക്കുന്ന വിശ്വയെയാണ് .

കേൾക്കാൻ പാടില്ലാത്ത എന്തോ താൻ ഇപ്പോൾ കേട്ടുവെന്ന ഭാവത്തിലുള്ള വിശ്വയുടെ നോട്ടം കണ്ടതും അനു കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ കിടന്നു .

അനുവിന്റെ ഒരു നന്ദി വാക്കിൽ തന്നെ വിശ്വയുടെ എല്ലാ കിളികളും നാട് വിട്ട് പോയിരുന്നു .

അപ്പോൾ നീലിയുടെ വായിൽ നിന്ന് നല്ല വാക്കുകളും വരും …

അറിഞ്ഞില്ല ……

ആരും പറഞ്ഞുമില്ല …..

പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടാണ് വിശ്വ ഫോൺ എടുത്തു നോക്കിയത് .

ശങ്കരൻ കാളിംഗ് എന്ന് കണ്ടതും വിശ്വ ഫോണെടുത്തു കൊണ്ടു പുറത്തേക്ക് നടന്നു .

“ഹലോ അങ്കിൾ …… താഴെ എത്തിയോ ????? എങ്കിൽ നേരെ കയറി വന്നേക്ക് ……. റൂം നമ്പർ 202 ……. അഹ് ശരി …….. ”

കാൾ കട്ടായതും വിശ്വ തിരികെ മുറിയിലേക്ക് നടന്നു .

നിർത്താതെയുള്ള ബെല്ലടി കേട്ടു കൊണ്ടാണ് മാധവി അമ്മായി അനുവിന്റെ മുറിയിലേക്ക് ചെന്നതും , ബോധം കെട്ടു കിടക്കുന്ന അനുവിനെ കണ്ടതും .

കിടക്കയിൽ പടർന്നു വന്ന ചോര കണ്ടതും പാവത്തിന്റെ ജീവൻ പോയിയെന്ന് തന്നെ പറയാം .

പിന്നെ ഒരു അലർച്ചയായിരുന്നു .

അമ്മായിയുടെ കരച്ചിൽ കേട്ടാണ് താൻ ഓടി ചെന്നത് .

ബോധം കെട്ടു കിടക്കുന്ന അനുവിനെ കണ്ടു ഒരു നിമിഷം താനും ഒന്ന് പേടിച്ചു പോയി .

കണ്ണടച്ചു കിടക്കുന്ന അനുവിനെ കണ്ടാണ് വിശ്വ അകത്തേക്ക് കയറിയത് .

ഉറങ്ങിയോ , അതോ ചുമ്മാ കണ്ണടച്ച് കിടക്കുന്നതാണോ ????

അനുവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി കൊണ്ടു വിശ്വ തിരികെ കസേരയിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോഴാണ് അനുവിന്റെ കൈയിലെ ടാറ്റൂ കണ്ണിൽ പെട്ടത് .

മുറിവ് കെട്ടി വച്ചിരിക്കുന്നത് കൊണ്ടു കുറച്ചു ഭാഗം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല .

എന്തോ പേരാണെന്ന് തോന്നുന്നു ….

ഇനി ഇവളുടെ കാമുകന്റെ പേര് വല്ലോം ആണോ ????

അനുവിന്റെ കൈയിലേക്ക് തന്നെ നോക്കി കൊണ്ടു ഇരുന്നപ്പോഴാണ് വിശ്വയ്ക്കു മുറിയിലേക്ക് ആരോ കടന്നു വരുന്ന പോലെ തോന്നിയത് .

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27