Sunday, December 22, 2024
Novel

അനു : ഭാഗം 10

നോവൽ
എഴുത്തുകാരി: അപർണ രാജൻ


മഹിയേട്ടനോ ?? !!

മഹിതെന്ന് കേട്ടതും അനു ഒന്ന് ഞെട്ടി .

മഹിയേട്ടൻ ഇവിടെ , എന്നെ കാണാൻ …….

സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞു .

തന്നെ കാണാൻ ഇവിടെ വന്നുവെന്ന് ……

അപ്പോൾ തന്നോട് ദേഷ്യമൊന്നും ഇല്ലന്ന് അല്ലെ അർത്ഥം ……

അങ്ങനെ ഒരു അർത്ഥം കൂടി വന്നതും അവളുടെ മുഖത്തെ ഞെട്ടൽ പതിയെ മാഞ്ഞു .

അനുവിന്റെ മുഖത്തെ പുഞ്ചിരി കണ്ടതും ഷാന കരണിനെ നോക്കി , പറയണോയെന്ന രീതിയിൽ .

ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാ , എന്തായാലും അവള് അറിയും ..

അപ്പോൾ പിന്നെ ആദ്യമേ പറഞ്ഞില്ലാന്നു പറഞ്ഞു ഇടി കൊള്ളുന്നതിലും ഭേദം ഇതാണ് .

കരൺ മനസ്സിൽ പറഞ്ഞു കൊണ്ട് അനുവിന്റെ നേരെ തിരിഞ്ഞു .

“ഹലോ , ഇങ്ങനെ ചിരിക്കല്ലേ ……. മെയിൻ കാര്യം കൂടി കേട്ടിട്ട് എന്റെ മോള് ചിരിക്ക് ……. ”

സരൂ പറഞ്ഞത് കേട്ട് എന്താ കാര്യംമെന്ന രീതിയിൽ അനു മൂവരെയും നോക്കി .

“നീ കണ്ടിട്ടുണ്ട് നിന്റെ ഏട്ടനെ …….. ”

ഷാന പറഞ്ഞതും അനുവിന്റെ നെറ്റി ചുളിഞ്ഞു .

ങേ !!!

നേരിട്ട് കണ്ടിട്ടുണ്ടെന്നോ ???

എപ്പോ ?????

” മാൾ ……. that blue shirt …… ”

അവളുടെ മുഖത്തേക്ക് തന്നെ മിഴിച്ചു നോക്കി കൊണ്ട് കരൺ പറഞ്ഞതും അനു ഞെട്ടി .

ദേവ്യേ !!!!!!

ഏത് ആ blue ഷർട്ടോ ???

എന്ന ഭാവത്തിൽ ഞെട്ടി തരിച്ചു നിൽക്കുന്ന അനുവിനെ നോക്കി ഷാനയും കരണും ഒരേ പോലെ കണ്ണ് ചിമ്മി കാണിച്ചു .

അതെ നീ ഉദേശിച്ച ബ്ലൂ ഷർട്ട് തന്നെയാണ് , നിന്റെ ആങ്ങള ……

ഞഞ്ഞായി ……..

ഇതിലും വല്യ ട്വിസ്റ്റ്‌ ഇനി എന്റെ ജീവിതത്തിൽ വേറെ വരാനില്ല ……

“സത്യം തന്നെയാണല്ലോടി ഈ പറയുന്നേ ??? ”

ഒന്നും കൂടി ഉറപ്പു വരുത്താനെന്നപ്പോലെയുള്ള അനുവിന്റെ ചോദ്യം കേട്ടതും മൂന്നും ഒപ്പത്തിനൊപ്പം തലയാട്ടി .

അടിപൊളി !!!

ഇതാ പറയുന്നത് വരാൻ ഉള്ളത് വഴി തങ്ങില്ലന്ന് .

“എന്നിട്ട് ഇപ്പോഴാണോടി പുല്ലേ നിനക്കൊക്കെ പറയാൻ ഓർമ കിട്ടിയത് ?? ”

അത്രയും നേരം ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിന്നിട്ട് , പെട്ടെന്ന് ചീറി കൊണ്ട് വരുന്ന അനുവിനെ കണ്ട് ഇവള് നന്നാവില്ലടി എന്ന ഭാവത്തിൽ സരൂ കരണിനെ നോക്കി .

“ആഹാ അത് കൊള്ളാലോ ??? മോള് മൂന്ന് ദിവസം ഫയങ്കര ബിസി അല്ലായിരുന്നോ ??? പോലീസ് സ്റ്റേഷനിൽ കയറുന്നു ഇറങ്ങുന്നു , വീണ്ടും കയറുന്നു ഇറങ്ങുന്നു …….. ആ തിരക്കിന്റെ ഒക്കെ ഇടയിൽ അടിയങ്ങൾ ഇത് പറയാൻ വിട്ട് പോയി ….. ലേലു അല്ലു ……. ”

തന്റെ മുന്നിൽ താണ് തൊഴുതു നിൽക്കുന്ന ഷാനയെ കണ്ട് അനുവിന് ചൊറിഞ്ഞു കയറി .

ശവി !!!!!

“ഓ മതി ഊതിയത് ……. ”

മുഖം വെട്ടിച്ചു കൊണ്ട് അനു മുറിയിലേക്ക് കയറി പോയതും എന്തോ ഓർത്തെന്നപ്പോലെ പെട്ടെന്ന് തന്നെ തിരികെ വന്നു .

“മ്മ് എന്ത്യേ ??? ”

മുഖം വീർപ്പിച്ചു മുറിയിലേക്ക് പോയ അനു തിരികെ വരുന്നത് കണ്ടതും കരൺ അവളെ നോക്കി പുരികം പൊക്കി കൊണ്ട് ചോദിച്ചു .

“അല്ല , ഏട്ടൻ ഇവിടെ വന്നിട്ട് അപ്പൊ തന്നെ പോയോ , അതോ , എന്നെ കാണാൻ കുറെ നേരം ഇവിടെ ഇരുന്നോ ???? ”

തലയും ചൊറിഞ്ഞു കൊണ്ട് ചോദിക്കണോ വേണ്ടയോയെന്ന രീതിയിൽ കീഴ്പ്പോട്ട് നോക്കി നിൽക്കുന്ന അനുവിനെ കണ്ട് സരൂവിനും കരണിനും ഷാനയ്ക്കും ചിരി വന്നു .

അപൂർവ്വങ്ങളിൽ അപൂർവ്വമായി കാണാൻ പറ്റുന്ന ഒരു പ്രതിഭാസമാണ് അനുവിന്റെ തല കുമ്പിടൽ ….

കാണ്ടാമൃഗത്തിനെ വെല്ലുന്ന തൊലി കട്ടിയായത് കൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ മരുഭൂമിയിൽ മഴപ്പോലെയാണ് .

“Almost half and hour …….. ”

കരൺ പറഞ്ഞതും അനുവിന്റെ മുഖം തെളിഞ്ഞു .

അപ്പോ ചെക്കന് പണ്ടത്തെ പിണക്കമൊന്നും ഇല്ല .

ഒന്നങ്ങ് ആഞ്ഞു പിടിച്ചാൽ കൈയിലിരിക്കും …..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഉറക്കം വരുന്നെന്നു കള്ളം പറഞ്ഞാണ് അവന്മാരുടെ ഇടയിൽ നിന്ന് മഹി മുറിയിലേക്ക് വന്നത് .

എന്തോ അവന് തന്റെ നെഞ്ച് വല്ലാതെ വിങ്ങുന്നപ്പോലെ തോന്നി .

കണ്ണടയ്ക്കുമ്പോഴൊക്കെ ഒരഞ്ചു വയസ്സുക്കാരി പെൺകുട്ടിയുടെ മുഖം അവന്റെ മുന്നിൽ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു .

നീല ഉടുപ്പുമിട്ട് , കുഞ്ഞി നീളൻ മുടി രണ്ടു വശത്തായി കെട്ടി വച്ചു കൊണ്ട് , നീളത്തിൽ കണ്ണുകൾ എഴുതി കൊണ്ട് , ചെറിയ കുഞ്ഞി കമ്മലും , കഴുത്തിലൊരു ഏലസും ഇട്ടു കൊണ്ട് , എപ്പോഴും ചിരിച്ചു കൊണ്ട് തുള്ളി ചാടി നടക്കുന്ന ഒരു പൊടി കുപ്പി .

പത്തു വയസ്സുവരെ അമ്മയുടെയും അച്ഛന്റെയും ജോലി തിരക്കിൽ പെട്ട് ഒറ്റയ്ക്ക് ഒരു വീട്ടിൽ വീർപ്പു മുട്ടി കഴിഞ്ഞ മഹിക്ക് ഒരു കൂട്ടായി വന്നതായിരുന്നു കിങ്ങിണി .

ശുഭയെക്കാൾ കൂടുതൽ മഹി അടുത്തത് അവന്റെ കുഞ്ഞി പെങ്ങളോടായിരുന്നു .

രാവിലെ സ്കൂളിലേക്ക് പോകുന്നതിന് മുന്പും , സ്കൂൾ വിട്ട് വന്നു കഴിഞ്ഞാലും എല്ലാം അവൻ അവളുടെ ഒപ്പമായിരുന്നു സമയം ചിലവഴിച്ചിരുന്നത് .

ഒറ്റപെടലിൽ നിന്നും ഒപ്പം കൂട്ടിന് ഒരാളെങ്കിലും ഉണ്ടല്ലോയെന്ന അവന്റെ ആശ്വാസം കെട്ടടങ്ങാൻ അധികം നാളൊന്നും വേണ്ടി വന്നില്ല .

ചെറിയ ഒരു പനിയുടെ രൂപത്തിൽ വന്നു അവളെയും കൊണ്ട് പോയപ്പോൾ ശുഭയെക്കാൾ കൂടുതൽ അത് തളർത്തിയത് മഹിയെയായിരുന്നു .

ഇരുട്ട് നിറഞ്ഞ മുറിയിൽ ഒറ്റയ്ക്ക് കുറെ നാളുകൾ …..

ആരോടും മിണ്ടാതെ , ഒന്നും പറയാതെ ഒരു മുറിയിൽ തന്നെ അടച്ചിരിക്കുന്നത് കണ്ട് ശുഭ തന്നെയാണ് അവനെയും കൊണ്ട് സ്വന്തം തറവാട്ടിലേക്ക് പോയത് .

അവിടെ വച്ചാണ് അവൻ ആദ്യമായി അനുവിനെ കാണുന്നത് .

അവന്റെ കിങ്ങിണിയെ പോലെ തന്നെ കളി ചിരിയുമായി തുള്ളി ചാടി നടക്കുന്ന ഒരു മൂന്ന് വയസ്സുക്കാരി .

ആദ്യത്തെ പരിചയക്കുറവ് മാറ്റി എടുക്കാൻ മഹിക്ക് അധികം ദിവസമൊന്നും വേണ്ടി വന്നില്ല .

ആദ്യമൊക്കെ മഹിയെ കണ്ടതും ഓടി ഒളിച്ച അനുവിന് പിന്നെ മഹി ഇല്ലാതെ വയ്യെന്നായി .

പാടത്തു പോകാനും കളിക്കാനും തല്ല് കൂടാനും കടയിൽ പോകാനും ഒക്കെ പിന്നെ അനുവിന് മഹി മതിയെന്നായി .

മഹിക്കും അതുപോലെ തന്നെയായിരുന്നു .

എല്ലാവരും അവളെ അനുവെന്ന് വിളിച്ചപ്പോൾ മഹി മാത്രമായിരുന്നു അവളെ കിങ്ങിണിയെന്ന് വിളിച്ചത് .

അത്രയ്ക്കും ഇഷ്ടമായിരുന്നു അവന് അവളെ , ഒരുപക്ഷെ അവന്റെ സ്വന്തം പെങ്ങളെക്കാൾ കൂടുതൽ ….

എന്നാൽ അതിനൊന്നും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല .

അനുവിന് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു സീതയുടെ മരണം .

സീതയുടെ ഓർമകൾ ഉള്ളിടത്തേക്ക് പോകാൻ മടി ഉള്ളത് കൊണ്ടോ എന്തോ പിന്നീട് അനു സീതയുടെ വീട്ടിലേക്ക് പോയിട്ടില്ല .

ആരെയും കാണാൻ ശ്രമിച്ചതുമില്ല ….

മുഴുവൻ നേരവും അവൾ ശങ്കറിന്റെ ഒപ്പം സമയം ചിലവഴിച്ചു .

“ഇത്രേ ഉള്ളോ കാര്യം ??? ”

എല്ലാം കേട്ട് കഴിഞ്ഞതും വിശ്വ ചോദിച്ചത് കേട്ട് മഹി എന്ത്യേ കഥ ഇഷ്ടമായില്ലേയെന്ന രീതിയിൽ ഒന്ന് നോക്കി .

“എടാ , എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അങ്ങനെ ഒക്കെ നടന്നെന്ന് പറഞ്ഞു നീ അത് ഇപ്പോഴും മനസ്സിലിട്ടോണ്ട് നടക്കാ …….. ”

“അതന്നെ …….. ആ കൊച്ച് അങ്ങനെ ഒന്നും വിചാരിച്ചാവില്ല അങ്ങനെ ചെയ്തത് ……. ”

വിശ്വയെ പിന്താങ്ങി കൊണ്ട് ശബരി കൂടി പറഞ്ഞതും കൊള്ളാലോയെന്ന ഭാവത്തിൽ മഹി രണ്ടു പേരെയും നോക്കി .

“നീ ഒക്കെ എന്റെ ഫ്രണ്ട്സ് ആണോ അതോ അവളുടെയോ ??? ”

കൈകൾ രണ്ടും നെഞ്ചിൽ പിണച്ചു വച്ചു കൊണ്ട് ഗൗരവത്തിലുള്ള മഹിയുടെ ചോദ്യം കേട്ടതും വിശ്വയും ശബരിയും മുഖത്തോട് മുഖം നോക്കി .

“എടാ , ഞങ്ങൾ നിന്റെ ഫ്രണ്ട്സ് ഒക്കെ തന്നെയാ ……. ബട്ട്‌ നീയും കൂടി ആലോചിച്ചു നോക്ക് ……. കിങ്ങിണി പോയപ്പോൾ നിനക്ക് എത്ര മാത്രം വിഷമമുണ്ടായി ????? നിനക്ക് അത് അത്ര മാത്രം ഫീലായെങ്കിൽ അവൾക്ക് നഷ്ടപ്പെട്ടത് അവളുടെ അമ്മയാണ് അതും അവൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ ……… നീ എന്താ അതിനെ പറ്റി ചിന്തിച്ചില്ലെ ??? ”

വിശ്വയുടെ ചോദ്യം കേട്ടതും മഹി ഒന്നും മിണ്ടാതെ മുന്നിലിരിക്കുന്ന ഗ്ലാസ്സിലേക്ക് നോക്കിയിരുന്നു .

“ഗ്ലാസ്സിലേക്ക് നോക്കി ഇരിക്കാതെ ഉത്തരം പറയടാ …… ”

അവന്റെ തോളത്ത് തട്ടി കൊണ്ട് വിശ്വ ചോദിച്ചതും മഹി ഇല്ലയെന്ന് ചുമലനക്കി കാണിച്ചു .

“അഹ് , കൊള്ളാം …… അതൊന്നും ചിന്തിക്കാതെ നേരെ പെട്ടിയും കിടക്കയുമെടുത്തു വീട്ടിൽ പോയിട്ട് , വെറുതെ ഈഗോ അടിച്ചിരുന്ന നേരം നിനക്ക് കുറച്ചു ദിവസം കൂടി വെയിറ്റ് ചെയ്യാമെന്ന ഫുദ്ധി തോന്നിയായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ പെങ്ങളെ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ലോകത്തിലെ ആദ്യത്തെ ആങ്ങളയെന്ന ലേബൽ ഒഴിവാക്കാമായിരുന്നു …….. ”

പുച്ഛം കലർന്ന സ്വരത്തിൽ ശബരി പറഞ്ഞതും മഹി അവനെ നോക്കി കണ്ണുരുട്ടി .

“ങാ …… എന്നെ നോക്കി കണ്ണുരുട്ടിയിട്ട് നോ കാര്യം ……. ഞാൻ ഒള്ള കാര്യമാ പറഞ്ഞത് ……. വാശി പുറത്തു ഓരോന്നും ചെയ്തു വച്ചിട്ട് ……. ”

മഹിയെ നോക്കി ചുണ്ട് കോട്ടി കാണിച്ചു കൊണ്ട് ശബരി അടുക്കളയിലേക്ക് പോയി .

“ഇവനെ ഇന്ന് ഞാൻ ……. ”

ശബരി പോയ വഴിയെ എണീക്കാൻ തുനിഞ്ഞ മഹിയെ വിശ്വ കസേരയിലേക്ക് തന്നെ പിടിച്ചിരുത്തി .

“അവനെ തല്ലാൻ ഒന്നും പോവണ്ട …… ഞാനും അവന്റെ ഒപ്പമാ …….. ”

വിശ്വ അവന്റെ അടുത്തേക്ക് ഇരുന്നുക്കൊണ്ട് പറഞ്ഞു .

“മ്മ് …….. സമ്മതിച്ചു , എന്റെ ഭാഗത്തു തന്നെയാ തെറ്റ് ……. ”

നെറ്റി തടവി കൊണ്ട് മഹി പറഞ്ഞതും വിശ്വ തലയാട്ടി ചിരിച്ചു .

അപ്പോൾ മോന് ചെയ്ത കുറ്റം ഒക്കെ സമ്മതിച്ചു തരാനും അറിയാം .

സാധാരണ ഇങ്ങനെ നടക്കാറില്ല .

ചത്താലും താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറഞ്ഞു നടക്കുന്ന മുതലാണ് .

ഇത്ര പെട്ടെന്ന് കുറ്റം സമ്മതിച്ച സ്ഥിതിക്ക് അവന് അവളെ അത്ര ഇഷ്ടമാവണം ….

മ്മ്ഹ് …….

“അവളുടെ നമ്പർ ഉണ്ടെങ്കിൽ എടുത്തു വിളിക്ക് ……. ”

പിണക്കം വച്ചു കൊണ്ടിരിക്കുന്നത് നല്ലതല്ലയെന്ന രീതിയിൽ വിശ്വ പറഞ്ഞതും മഹി ഇല്ലന്ന രീതിയിൽ തലയാട്ടി .

“ഓ ഈഗോയും കെട്ടിപിടിച്ചോണ്ട് ഇരിക്കാതെ പോയി വിളിക്കട കോപ്പേ !!!!! ”

മഹിയുടെ ഫോണെടുത്ത് അവന്റെ കൈയിലേക്ക് എറിഞ്ഞു കൊണ്ട് വിശ്വ അലറി .

“എന്റേൽ നമ്പറില്ലടാ **%&** !!!!!! ”

മഹിയുടെ അലർച്ച കേട്ട് അടുക്കളയിൽ നിന്ന ശബരിക്ക് ചിരി വരുന്നുണ്ടായിരുന്നു .

രണ്ടും കൊള്ളാം …..

ഒരേ നുകത്തിൽ കെട്ടി തൂക്കാൻ പറ്റിയ ഐറ്റംസ് ……

മനസ്സിൽ പറഞ്ഞു കൊണ്ടവൻ ഫ്രിഡ്ജ് തുറന്നു ഒരാപ്പിളെടുത്ത് കടിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു .

നിനക്കങ്കിൽ നേരത്തെ പറഞ്ഞു കൂടായിരുന്നോടാ പുല്ലേയെന്ന രീതിയിലുള്ള വിശ്വയുടെ നോട്ടം കണ്ടതും മഹി തല ചൊറിഞ്ഞു കൊണ്ട് സീലിംഗ് ഫാനിലേക്ക് നോക്കി നിന്നു .

“വിശ്വടെ കൈയിൽ നമ്പർ ഇണ്ടാവുലോ , ഇല്ലേടാ ??? ”

ആപ്പിളും കടിച്ചു കൊണ്ട് വന്ന ശബരിയുടെ ചോദ്യം കേട്ട് വിശ്വ എപ്പോ എന്ന ഭാവത്തിൽ ശബരിയെ നോക്കി .

“ഇണ്ടോടാ ???? ”

മഹിയുടെ കനത്തിലുള്ള ചോദ്യം കേട്ടതും നിനക്ക് ഞാൻ വച്ചിട്ടുണ്ടടാ തെണ്ടിയെന്ന രീതിയിൽ ശബരിയെ ഒന്ന് നോക്കി കൊണ്ട് വിശ്വ മഹിയെ നോക്കി .

“ഒണ്ടാർന്ന് , പിന്നെ കളഞ്ഞു ……. എനിക്കെന്തിനാ അവക്കടെ നമ്പർ ……. ”

മുഖമൊന്ന് പുച്ഛത്തിൽ വെട്ടിച്ചു കൊണ്ട് വിശ്വ പറഞ്ഞതും മഹി അവനെ ഒന്ന് ഇരുത്തി തലയാട്ടി .

ഇല്ലെങ്കിൽ നിനക്ക് കൊള്ളാമെന്ന ഭാവത്തിലുള്ള മഹിയുടെ നിൽപ്പ് കണ്ടപ്പോഴാണ് , വിശ്വയുടെ വക കടിച്ചു കീറാൻ പാകത്തിനുള്ള നോട്ടത്തിന്റെ അർത്ഥമവന് മനസ്സിലായത് .

ഈൗ …..

ഒരബദ്ധം ആർക്കും പറ്റുമല്ലോ ലെ ????

“നമ്പർ ഇല്ലെങ്കിൽ നീ അവളുടെ അച്ഛനെ വിളിച്ചു ചോദിക്ക് ……. ”

വിശ്വയുടെ നോട്ടത്തെ അവഗണിച്ചു കൊണ്ട് ശബരി മഹിയെ നോക്കി പറഞ്ഞു .

“ശെടാ …… ഇതിപ്പോ എനിക്കില്ലാത്ത ദൃതിയാണല്ലോ നിങ്ങൾക്ക് ???? ”

ഓരോരോ ഓപ്ഷനുകളായി മുന്നിലേക്ക് നീട്ടി കൊണ്ട് നിൽക്കുന്ന വിശ്വയെയും ശബരിയെയും മാറി മാറി നോക്കി കൊണ്ട് മഹി ചോദിച്ചതും ശബരി വിശ്വയെ നോക്കി , വിശ്വ ശബരിയെയും .

നിനക്ക് വല്ല ദുരുദ്ദേശം ഉണ്ടോടാ ???

ശബരിയുടെ നോട്ടം കണ്ട് വിശ്വ കണ്ണും കൊണ്ട് ചോദിച്ചു .

ഏയ് …..

എനിക്കില്ല , അവന്റെ പെങ്ങള് എന്റേം പെങ്ങളല്ലേ ????

ശബരി തിരിച്ചു കണ്ണും കൊണ്ട് കാണിച്ചതും വിശ്വ തല കുലുക്കി .

“അല്ല , അപ്പോൾ നീ അവളോട് മിണ്ടാൻ ഒന്നും പോകുന്നില്ലേ ?? ”

കസേരയിലേക്ക് ഇരുന്നു കൊണ്ട് ശബരി ചോദിച്ചതും ഉണ്ടെന്ന രീതിയിൽ മഹി തലയാട്ടി .

“നമ്പർ ഇല്ലാതെ എങ്ങനെ സംസാരിക്കാനാ ???? ”

ശബരിയുടെ ചോദ്യം കേട്ടതും മഹി അവനെ കണ്ണും മിഴിച്ചു നോക്കി .

ഇവനൊക്കെ എങ്ങനെ ഡോക്ടറായോ എന്തോ ???

“എടാ പൊട്ടാ ……. ഞാൻ നാളെ അവരുടെ ഫ്ലാറ്റിലേക്ക് പോകുന്നുണ്ട്ന്ന് …….. ഫോണിൽ കൂടി മാത്രമല്ലല്ലോ , നേരിട്ടും സംസാരിക്കാലോ ???? ”

ശബരിയുടെ തലയിൽ കിഴുക്കി കൊണ്ട് മഹി പറഞ്ഞതും ഓ അങ്ങനെയെന്ന രീതിയിൽ തലയും തിരുമി കൊണ്ട് ശബരി തലയാട്ടി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാവിലെ തന്നെ അടുക്കളയിൽ നിന്ന് അടി കൂടുന്ന ഷാനയുടെയും കരണിന്റെയും ഒച്ച ഒച്ചിനേക്കാൾ വേഗത്തിൽ അനുവിന്റെ കാതിൽ പതിച്ചപ്പോളാണ് അനു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് .

ഈ പെണ്ണുങ്ങള് മനുഷ്യനെ മര്യാദക്ക് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലല്ലോ ????

നാശം !!!

തന്റെ ഉറക്കം കളഞ്ഞ ഷാനയെയും കരണിനെയും മനസ്സിൽ ചീത്ത പറഞ്ഞു കൊണ്ട് അനു ഹാളിലേക്ക് നടന്നു .

രാവിലെ തന്നെ കൈയിലൊരു ചായ കപ്പും പിടിച്ചു കൊണ്ട് സരൂ സോഫയിൽ ഇരുന്നു ഹണ്ണി ബണ്ണി കാണുന്നുണ്ട് .

കൊച്ച് പുള്ളയാണെന്നാ വിചാരം ……

പത്തിരുപ്പത്താറ് വയസായി , എന്നിട്ടും ഇരുന്നു കാണുന്നത് കണ്ടില്ലേ ???

ഹണ്ണി ബണ്ണി ……..

“ഇന്ന് എന്താ പ്രശ്നം ??? ”

അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കി കൊണ്ട് അനു സരൂവിന്റെ അടുത്തു വന്നിരുന്നു .

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കുളിക്കാതെ എന്റെ അടുത്ത് വന്നിരിക്കരുതെന്ന് ……. ”

തന്റെ അടുത്തിരിക്കുന്ന അനുവിനെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് സരൂ സോഫയുടെ ഒരറ്റത്തേക്ക് നീങ്ങിയിരുന്നു .

ആഹാ അത് കൊള്ളാലോ ???

തന്റെ അടുത്ത് നിന്നും മാറി ഇരിക്കുന്ന സരൂവിനെ നോക്കി ഗൂഡമായി ചിരിച്ചു കൊണ്ട് അനു അവളുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്നിരുന്നു .

“പോയി കുളിക്കടി ശവി !!!!!! നാറീട്ട് വയ്യ ….. ”

അനുവിന്റെ അടുത്ത് നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് സരൂ പറഞ്ഞതും അനു അവളുടെ കൈയിൽ പിടിച്ചു സോഫയിലേക്ക് വലിച്ചിട്ടു , അവളുടെ കവിളത്ത് ഒരുമ്മ കൊടുത്തു .

കൊടുത്തു കഴിഞ്ഞതും അവൾ വേഗം തന്നെ സോഫയിൽ നിന്നുമെഴുന്നേറ്റ് അകത്തേക്ക് ചിരിച്ചു കൊണ്ട് ഓടി .

“എടി അലവലാതി !!!!! നിന്നോട് ഞാൻ പറഞ്ഞില്ലേ എന്നെ കുളിക്കാതെ തൊടരുത് ന്ന് …….. എന്നിട്ട് നീ എന്നെ ഉമ്മ വച്ചുലെ ???? ”

ഹാളിൽ നിന്ന് കേട്ട സരൂവിന്റെ അലർച്ച കേട്ട് അനുവിന് ചിരി പൊട്ടി .

“അത് അറിഞ്ഞോണ്ട് അല്ലെടി മുത്തേ , ഞാൻ നിനക്ക് കെട്ടി പിടിച്ചൊരു ഉമ്മ തന്നത് ……. ”

വാതിലിന്റെ വിടവിൽ കൂടി തലയിട്ട് കളിയായി അനു പറഞ്ഞതും സരൂ അവളെ കത്തുന്ന ഒരു നോട്ടം നോക്കി .

“കൈയിൽ റിമോട്ടായി പോയി ……… ഇല്ലായിരുന്നെങ്കിൽ ഇന്ന് നിന്റെ ബോഡി ഞാൻ തെക്കോട്ടു എടുപ്പിച്ചേനെ ……. ”

പുകയുന്ന അഗ്നിപർവ്വതം കണക്കെ ഹാളിൽ നിൽക്കുന്ന സരൂവിന് ഒരു ഫ്ലയിങ് കിസ്സ് കൂടി കൊടുത്തു കൊണ്ട് അനു കുളിക്കാൻ വേണ്ടി കയറി .

ഹാളിലെ തന്നെ കോമൺ ബാത്‌റൂമിലേക്ക് കയറി പോകുന്ന അനുവിനെ ചിറഞ്ഞു നോക്കി കൊണ്ടിരുന്നപ്പോഴാണ് സരൂ കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

I’m in love with the shape of you
We push and pull like a magnet do
Although my heart is falling too
I’m in love with your body …….

ബാത്‌റൂമിൽ നിന്ന് കാറി കൂവുന്ന അനുവിനെ കണ്ട് സരൂ ദയനീയമായി തന്റെ മുന്നിൽ സോഫയിലായി ഇരിക്കുന്ന മഹിയെയും വിശ്വയെയും ശബരിയെയും നോക്കി .

“അവള് എപ്പോഴും ഇങ്ങനെയാ …… പാട്ട് പാടിയെ കുളിക്കൂ ……. ”

വരാത്ത ചിരി വരുത്തി കൊണ്ട് ഷാന പറഞ്ഞതും തികട്ടി വരുന്ന ചിരി അടക്കി പിടിച്ചു കൊണ്ട് മൂന്നും ഒരേ പോലെ തലയാട്ടി .

“അതിന്റ അടുത്ത് ഒന്ന് വോളിയം കുറയ്ക്കാൻ പറയടി !!!!!! ”

അടുക്കളയിലേക്ക് ചെന്നതും ഷാന ജ്യൂസ്‌ ഉണ്ടാക്കി കൊണ്ടിരിക്കുന്ന കരണിനോട് അലറി .

“എടി ഷാനെ …….. ”

ബാത്‌റൂമിൽ നിന്ന് അനുവിന്റെ വിളി കേട്ടതും ഷാന ഞെട്ടി കരണിനെ നോക്കി .

ഹാളിൽ ശബരിയോടും മഹിയോടും ഒക്കെ സംസാരിച്ചു നിന്ന സരൂവും ഒന്ന് ഞെട്ടി .

പടച്ചോനെ !!!!!!

അവള് ഡ്രസ്സ്‌ ഒക്കെ എടുത്തോണ്ടാവാണെ കുളിക്കാൻ കയറിയത് .

ഇനി ബാത്‌റൂമിൽ നിന്ന് അതെടുത്തു താ , ഇതെടുത്തു താ എന്നൊക്കെ പറയാനാണെങ്കിൽ ഇന്ന് ഞാൻ ഓൾടെ മയ്യത്തെടുക്കും .

“വേഗം അവളുടെ അടുത്തേക്ക് ചെല്ലടി …….. ഇല്ലേൽ ഇപ്പോൾ തന്നെ അവള് അവിടെ കിടന്നു തൊള്ള തൊറക്കാൻ തുടങ്ങും …… ”

കരണിനെ പുറത്തേക്ക് തളളി കൊണ്ട് ഷാന പറഞ്ഞതും ബാത്‌റൂമിന്റെ വാതിൽ തുറന്നു അനു പുറത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു .

പുറത്തേക്ക് ഇറങ്ങിയതും അനു നോക്കിയപ്പോൾ കണ്ടത് അടുക്കളപ്പടിയിൽ കണ്ണും തളളി നിൽക്കുന്ന കരണിനെ കണ്ട് അനുവിന് ദേഷ്യം വന്നു .

“നിന്നെ ഒക്കെ ഞാൻ എത്ര നേരം വിളിച്ചെടി നാറികളെ , ഒന്ന് വിളി കേട്ടുടെ ???? ”

പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന അനുവിനെ കണ്ടതും ഷാന സ്വയം തലയിൽ കൊട്ടി .

നശിപ്പിച്ചു !!!!!

എടി ഇങ്ങോട്ട് വരല്ലേ , ദേ അവിടെ ആ പോലീസ്ക്കാരനും നിന്റെ ചേട്ടനും ഒക്കെ വന്നിട്ടുണ്ട് ….

ഇങ്ങോട്ട് വരല്ലേ ……

അടുക്കളയിൽ നിന്ന് കൈയും കാലും കൊണ്ട് അനുവിനെ വിളിക്കാൻ ശ്രമിക്കുന്ന ഷാനയെ കണ്ട് അനു കരണിനെ നോക്കി .

കരണും ഏകദേശം രമണനാണോ അതോ മരണനാണോയെന്നറിയാത്ത അവസ്ഥയിലാണ് .

ഇതുങ്ങൾക്കൊക്കെ എന്നാ പറ്റിയോ എന്തോ ???

“കണ്ണും മിഴിച്ചു നിൽക്കാതെ ആ വീറ്റ് ക്രീം എവിടെയാന്ന് പറ …….. അല്ലെങ്കിൽ ആ റേസർ എങ്കിലും ഒന്ന് പറ …… ദേ എന്റെ കൈയും കാലും കണ്ടോ ??? ”

മുന്നിൽ നിൽക്കുന്ന കരണിനെ തന്റെ കൈയും കാലും പൊക്കി കാണിച്ചു കൊണ്ട് അനു പറഞ്ഞതും ഹാളിൽ നിന്ന സരൂ ചിരിക്കണോ കരയണോ എന്നറിയാതെ മഹിയെ നോക്കി .

അവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല .

ഇതിപ്പോ ഇവിടെ തന്നെ ഇരിക്കണോ അതോ എഴുന്നേറ്റ് ഓടണോ എന്ന ഭാവത്തിൽ വിശ്വ ശബരിയെയും മഹിയെയും നോക്കി .

“Just go inside ……. ഞാൻ എടുത്തോണ്ട് വരാം ……. ”

ഒരു ഷർട്ടും തോർത്തും മാത്രം ഇട്ടോണ്ട് തലയിൽ മുഴുവൻ ഷാംപൂവും ഇട്ട് നിൽക്കുന്ന അനുവിനെ അകത്തേക്ക് തളളി മാറ്റാൻ ശ്രമിച്ചു കൊണ്ട് കരൺ പറഞ്ഞു .

“താങ്ക്യൂ താങ്ക്യൂ …… ”

കരണിനെ നോക്കി നന്നായി തന്നെ ഒന്നിളിച്ചു കാണിച്ചു കൊണ്ട് തിരികെ ബാത്‌റൂമിലേക്ക് തിരിഞ്ഞ അനു ഭിത്തിയിൽ വച്ചിരിക്കുന്ന കണ്ണാടിയിലെ കാഴ്ച കണ്ട് തറഞ്ഞു പോയി .

മഹാദേവാ ……

ഒന്നെന്നെ കൊന്ന് തരോ ????

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9