Sunday, December 22, 2024
Novel

അഖിലൻ : ഭാഗം 19

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


ഫോൺ കട്ട് ആയത് എപ്പോൾ ആണെന്ന് അറിയില്ല.. രാവിലെ നോക്കുമ്പോൾ അത് ഓഫ്‌ ആയിരുന്നു. ഫോൺ ചാർജിൽ ഇട്ടിട്ട് ആണ് കുളിക്കാൻ കയറിയത്. ഇറങ്ങി വരുമ്പോൾ പതിനാലു മിസ്ഡ് കാൾ.

നോക്കണ്ട.. നിന്റെ സാർ തന്നെയാ..എങ്ങനെ നടന്ന മനുഷ്യനാ.. നീ അങ്ങേരെ ഒരു പ്രേമരോഗി ആക്കി മാറ്റിയല്ലോ പെണ്ണേ..

പോടീ ഒന്ന്… താ.. ഞാൻ വിളിച്ചു നോക്കട്ടെ.

എന്റെ കാൾന് വെയിറ്റ് ചെയ്തു ഇരുന്നത് പോലെ ആദ്യത്തെ ബെല്ലിൽ തന്നെ കാൾ അറ്റൻഡ് ആയി.

ഡോ താഴേക്കു വാ..

കാൾ കട്ട് ആയി. ഞാൻ താഴെ ഇറങ്ങി ചെന്നപ്പോൾ ആരെയും കാണാൻ ഇല്ല. ഇതെവിടെ പോയി.. ഗേറ്റ് കടന്നു പുറത്തേക്കു ഇറങ്ങിയപ്പോൾ സാറിന്റെ കാർ കുറച്ചു അപ്പുറത്ത് മാറ്റി നിർത്തിയിട്ടിരിക്കുന്നത് കണ്ടു.

ദാ ഇത് തരാൻ വന്നത്ആ … ഇന്ന് ഇത് ഉടുത്തു കൊണ്ട് വന്നാൽ മതി.

ഇതോ… എല്ലാവരും ഇന്ന് സെറ്റ് സാരി അല്ലെ.. ഞാൻ ഇതും ഉടുത്തു ചെന്നാൽ അവരെന്നെ ശെരിയാക്കും.

അതൊന്നും പറഞ്ഞാൽ പറ്റില്ല… തന്നെ ആ വേഷത്തിൽ കണ്ടു കൊതി മാറിയില്ലഡോ… പ്ലീസ്..

പിന്നെ ഒരിക്കൽ ആവട്ടെ… ഇന്ന് എല്ലാവരും ഡ്രസ്സ്‌ കോഡ് ഒക്കെ പറഞ്ഞു സെറ്റ് ആക്കിട്ട് ഞാൻ മാത്രം തെറ്റിച്ചാൽ മോശം അല്ലെ…
ഞാൻ വേറെ ഒരു ദിവസം ഉടുക്കാംട്ടോ..

അപ്പൊ നിനക്ക് ഇത് വേണ്ട… ഓക്കേ.. ഞാൻ ഇത് വേറെ ആർക്കെങ്കിലും കൊടുത്തോളാം.
പറച്ചിലും കവർ എടുത്തു പിൻ സീറ്റിലേക്ക് എറിയുകയും ഒരുമിച്ചു ആയിരുന്നു.

താ… ഞാൻ ഉടുത്തോളാം.

വേണ്ട.. ഞാൻ വേറെ ആർക്കെങ്കിലും കൊടുത്തോളാം.. നീ പോടീ.

നീ പോടാ.. ഞാൻ പോവാ.. ആർക്കാണ്ന്ന് വച്ചാൽ കൊണ്ട് കൊടുക്ക്

ഞാൻ തിരിഞ്ഞു പോരാൻ ഒരുങ്ങിയപ്പോൾ സാർ കാറിൽ നിന്ന് ഇറങ്ങി വന്നു.

പോവല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതാ ദാ..

എനിക്ക് വേണ്ട.

വേണ്ടേ..

ഹാ.. വേണ്ട. ആർക്കോ കൊടുക്കുംന്ന് പറഞ്ഞില്ലേ.. കൊടുത്തോ.. എനിക്ക് വേണ്ട.

തമാശ കള പെണ്ണെ.. ദാ പിടിക്ക്.

സാർ കവർ എന്റെ കൈയിൽ പിടിപ്പിച്ചു.

ക്ക് വേണ്ടാന്നേ..
കവർ തിരിച്ചു സാറിനെ തന്നെ ഏല്പിച്ചു ഞാൻ തിരിഞ്ഞു നടന്നു . ചുമ്മാ ഒന്ന് കളിപ്പിക്കണംന്നേ കരുതിയുള്ളൂ.. പക്ഷേ ആള് സീരിയസ് ആയെന്ന് പുറകിൽ കാർ സ്റ്റാർട്ട്‌ ചെയുന്ന സൗണ്ട് കേട്ടപ്പോൾ ആണ് മനസിലായത്. ഞാൻ ഓടി ചെല്ലുമ്പോഴേക്കും കാർ വളവ് തിരിഞ്ഞു പോയിരുന്നു.

മൂക്കിന് തുമ്പിലാ ദേഷ്യം… ഇന്നത്തെക്ക് ഉള്ളത് ആയി.. ഇനി ഇതെങ്ങനെ തീർക്കും എന്റെ ഈശ്വരാ.

പെട്ടന്ന് തന്നെ റെഡി ആയി വഴക്ക് ആയത് കൊണ്ട് ദുഷ്ടൻ എന്നെ കയറ്റാതെയാണ് പോയത്. പുറകിലെ ഗ്രൗണ്ട് വട്ടം കയറിയാണ് കോളേജിൽ എത്തിയത്. ചെന്നു കയറിയതും എല്ലാവരും കൂടെ ഓടി വന്നു. പൂക്കളം വരക്കാം എന്ന് ഏറ്റിരുന്നത് ഞാൻ ആയിരുന്നു.

ഒരുപാട് ലേറ്റ് ആയി.. കൃഷ്ണേന്ദു.. ഇപ്പോൾ വരച്ചു തുടങ്ങിയാലേ സമയത്ത് തീർക്കാൻ പറ്റു… പെട്ടന്ന് ആവട്ടെ.

എല്ലാവരും ദൃതി കൂട്ടിയത് കൊണ്ട് സാറിനെ കാണാൻ പിന്നെ പോകാംഎന്ന് തീരുമാനിച്ചു. അല്ലെങ്കിലും തിരക്ക് ഒക്കെ കഴിഞ്ഞിട്ട് പോകുന്നത് ആണ് നല്ലത്.ക്ലാസിൽ കയറിയപ്പോഴേ പൂക്കളുടെ സുഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. പെൺകുട്ടികൾ എല്ലാവരും ഒരേ പോലുള്ള സെറ്റ് സാരിയും ആൺകുട്ടികൾ അതേ കളർ ഷർട്ടും കസവു മുണ്ടും ആയിരുന്നു വേഷം. ചോക്ക് എടുത്തു നടുവിൽ നൂല് കെട്ടി ആവശ്യമുള്ള വലുപ്പത്തിൽ വൃത്തം വരച്ചു തന്നിരിക്കുന്ന ഡിസൈൻ പകർത്തി വരച്ചു. അപ്പോഴേക്കും മറ്റുള്ളവർ പൂവ് ഒരുക്കി തുടങ്ങിയിരുന്നു.പൂക്കളം സെറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ സാർ ക്ലാസിലേക്ക് കയറി വന്നു.

എന്തായി… സമയം തീരാറായി.. പെട്ടന്ന് ആവട്ടെ.

എന്നെ കണ്ടിട്ടേ ഇല്ലെന്നത് പോലെ ആണ് നിൽപ്. കാര്യമായി പൂവിടുന്നതിൽ അഭിപ്രായം പറഞ്ഞു കൊണ്ടിരിക്കുകയാണ്..

നല്ല ഡിസൈൻ… ആരു വരച്ചത് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട്.

കണ്ടാൽ കടിച്ചു കീറാൻ നിൽക്കുന്ന ഡ്രാക്കുള യുടെ പെട്ടന്നുള്ള മാറ്റങ്ങളിൽ ക്ലാസ് മുഴുവൻ സന്തോഷത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ സാറിനോട് ധൈര്യമായി സംസാരിക്കാൻ എല്ലാവർക്കും താല്പര്യവും ആയിരുന്നു.

അത് നന്ദുവാ സാർ വരച്ചത്…

ദാ ആ.. അവിടെ.. ഒരു വളവ് ഉണ്ട്.. ഒന്ന് മാറ്റി വരയ്ക്കശ്വിൻ..ഇങ്ങനതെ ചെറിയ മിസ്റ്റേക്ക് മതി പ്രൈസ് ഇല്ലാണ്ട് ആവാൻ.

ഹ്മ്മ്.. ഞാൻ വരച്ചെന്ന് പറഞ്ഞത് കൊണ്ട് ആണ് ആ പറച്ചില്. ദുഷ്ടൻ.. ശെരിയാക്കി തരാം ഞാൻ.

സാറു തന്നെ ഒരരിക് മായ്ച്ചു വരച്ചു. ഞാൻ വരച്ചതിന് മീതെ വരച്ചെന്ന് പറയുന്നത് ആവും ശെരി. ഞാനും നോക്കാൻ പോയില്ല.ചുമ്മാ തമാശ കാണിച്ചത് ആണെന്ന് അറിയാലോ.. പിന്നെ പിണങ്ങണ്ട കാര്യം ഉണ്ടോ.
എന്നെ കാണിക്കാനായി എല്ലാവരോടും ഭയങ്കര തമാശയൊക്കെ പറഞ്ഞു നടക്കുകയാണ്, അങ്ങനെ നടക്കട്ടെ.. ഞാൻ നോക്കുന്നില്ലന്നറിയുമ്പോൾ തന്നെ നിർത്തിക്കോളും.ഒളികണ്ണിട്ട് എന്നെ നോക്കുന്നത് ഒക്കെ ഞാനും കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ജനലരികിലേക്ക് തിരിഞ്ഞ് ആണ് ഇരുന്നത്.

ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ…

തിരിഞ്ഞു നോക്കിയപ്പോൾ സാറിന്റെ കമന്റ് കേട്ട് പുളകം കൊണ്ടു നിൽക്കുന്നു ജ്യോതി. സാർ എനിക്ക് തന്ന സെയിം കളർ സാരിയിൽ..
ഇത്… ഇത് ഇവൾക്ക് എങ്ങനെ..

“നിനക്ക് വേണ്ടേൽ ഞാൻ വേറെ ആർക്കെങ്കിലും കൊടുത്തോളാം. ” സാറിന്റെ വാക്കുകൾ ഓർമ്മ വന്നു.ഇത് സാർ അവൾക് കൊടുത്തത് ആവോ ഇനി. ഓർക്കാൻ കൂടി വയ്യ.. കൈ കാലുകൾ തളരുന്നതു പോലെ തോന്നി. ഞാൻ ഡെസ്കിൽ അമർത്തി പിടിച്ചു.

എങ്ങനെ ഉണ്ട്… സാറിന്റെ സെലെക്ഷൻ ആണ്.
ജ്യോതി സന്തോഷത്തോടെ കുറച്ചു, അഹങ്കാരത്തോടെ എന്റെ അടുത്ത് വന്നു.

നന്നായിട്ടുണ്ട്..
അവളെ നോക്കാതെയാണ് പറഞ്ഞത്. ഒന്നലറി കരയാൻ തോന്നി. പക്ഷേ എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു എന്റെതു. നെഞ്ചിൽ വല്ലാത്ത ഭാരം. സാർ പോയി കഴിഞ്ഞപ്പോൾ ഞാൻ വെയ്റ്റിംഗ് ഹാളിലേക്ക് പോയി.അവിടെയും തിരക്ക് ആയിരുന്നു. ഒന്ന് കരഞ്ഞില്ലെങ്കിൽ നെഞ്ച് പൊട്ടി പോകുമെന്ന് തോന്നി. പക്ഷേ എല്ലാവരുടെയും മുന്നിൽ കരയാൻ പറ്റില്ലല്ലോ. തിരിച്ചു ഇറങ്ങി വരും വഴി കണ്ടു കാറിനു അരികിൽ സാർ നിൽക്കുന്നു.

എന്താടി കരഞ്ഞു കഴിഞ്ഞോ..

താഴേക്കു നോക്കി നിന്നതേ ഉള്ളു. കാണണ്ട എനിക്ക്.

ഇന്നാ പോയി ഉടുത്തിട്ട് വാ.

എനിക്ക് നേരെ നീട്ടിയ കവറിലേക്ക് ഞാൻ അത്ഭുതത്തോടെ നോക്കി.

നിന്റെ സാരി തന്നെയാ.. അവൾക് കൊടുത്തിട്ടൊന്നും ഇല്ല. അത് വേറെ… ഇത് വേറെ.

സന്തോഷത്തോടെ കവർ വാങ്ങി തുറന്നു നോക്കി. അതെന്റെ സാരി തന്നെയായിരുന്നു.
ചില്ലി റെഡ്. അവളുടെതിന് കുറച്ചു നിറം കുറയും.

അപ്പോൾ അവൾ പറഞ്ഞതോ..

അത് സത്യാ… ഞാനാ പറഞ്ഞത് അത് എടുത്തോളാൻ.. പ്രവിക്ക് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ അവളെ കണ്ടു.. ഏതാ നല്ലത്ന്നു ചോദിച്ചപ്പോൾ അതാണ്ന്നു ഞാനും പറഞ്ഞു. അത്രേ ഉള്ളു.

ഹ്മ്മ്… ഞാൻ വിശ്വസിച്ചു..
പിന്നെ… ഏട്ടന് ഡ്രസ്സ്‌ എടുക്കാൻ എന്തിനാ സാരി സെക്ഷനിൽ പോയേ.. ഹ്മ്മ്…. എന്തിനാ…

അറിയണോടി നിനക്ക്..
കൈ ചുരുട്ടി കൊണ്ട് സാർ ഒരടി മുന്നോട്ടു വച്ചതും ഞാൻ സ്റ്റെപ് കയറി ഓടി. പറയാൻ പറ്റില്ല ചിലപ്പോൾ കോളേജ് ആണെന്ന് നോക്കാതെ ഒരെണ്ണം തന്നെന്നിരിക്കും.സെറ്റ് സാരി മാറ്റി ഞാൻ സാർ തന്ന സാരി ഉടുത്തു. തലയിൽ ചൂടാൻ മുല്ലപൂവും കവറിൽ ഉണ്ടായിരുന്നു.

കൊള്ളാം.. അവളെക്കാൾ സുന്ദരി ആയിട്ടുണ്ട്. സ്വയം തൃപ്തിയായ ശേഷമാണ് ഞാൻ ക്ലാസിലേക്ക് ചെന്നത്.

നിനക്ക് എവിടുന്നാ പുതിയ സാരി..
ജ്യോതി സംശയത്തോടെ ഓടി വന്നു.

ഇത് ഗിഫ്റ്റ് ആണ് മോളെ… ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ എനിക്ക് തന്ന ഗിഫ്റ്റ്.

ന്നു വച്ചാൽ സാർ തന്നതു ആണെന്ന്. അല്ലേ.. ഇത് ഞാൻ വിശ്വസിക്കണമായിരിക്കും.

വേണ്ട… നീ വിശ്വസിക്കണ്ട. പക്ഷേ അതാണ് സത്യം.

ഓഹ് പിന്നേ… അവൾ എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.
ശെരിയാക്കി തരാം മോളെ… ഇപ്പോൾ നീ ചിരിക്ക്.. കുറച്ചു കൂടി കഴിയട്ടെ.. അപ്പോൾ ഈ ചിരി ഒക്കെ ഇല്ലാണ്ട് ആവും. അന്ന് നിന്റെ മുഖം എനിക്കൊന്നു കാണണം. ആ സമയം ഓർത്തപ്പോ തന്നെ വല്ലാത്തൊരു സന്തോഷം.

അവൾ അതൊക്കെ പറയും.. നിങ്ങൾ വാ..

അവൾ കൂട്ടുകാരികളെയും കൂട്ടി സ്റ്റാളിട്ടിരിക്കുന്നിടതേക്ക് പോയി.. എല്ലാ തവണയും ഓരോ ഡിപ്പാർട്മെന്റ് വക സ്റ്റാൾ ഉണ്ടാകാറുണ്ട്. സ്വന്തമായി ഉണ്ടാക്കിയ എന്ത് ഐറ്റംസ് വേണമെങ്കിലും നമുക്ക് അവിടെ വിൽക്കാം. ഞങളുടെ ക്ലാസ്സിൽ നിന്നുള്ള അങ്ങോട്ടുള്ള കുറച്ചു സാധനങ്ങളുമായി അശ്വിന് ഒപ്പം ഞാനും അവിടേക്കു പോയി.

കൃഷ്ണേ..നോക്ക്… ജ്യോതി സാറിനെ തീറ്റിച്ചു വളക്കാൻ നോക്കുന്നു.
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ജ്യോതി എന്തൊക്കെയോ എടുത്തു സാറിനെ കൊണ്ട് കഴിപ്പിക്കുന്നുണ്ട്. ആള് ഒരു മടിയും കൂടാതെ എല്ലാം കഴിക്കുന്നുംഉണ്ട്.

ഇങ്ങനെ ആണേൽ സ്റ്റാളിൽ വച്ചിരിക്കുന്ന ഭക്ഷണം മുഴുവൻ അവളു സാറിനെ കൊണ്ട് തീറ്റിക്കുമല്ലോ.

ഹ്മ്മ്.. നടക്കട്ടെ.. എവിടെ വരെ പോവുന്നു അറിയാലോ.

നിനക്ക് ഒരു കുഴപ്പവുമില്ലേ.. അവൻ അത്ഭുതത്തോടെ എന്നെ നോക്കി.

ഇല്ലാ… അതൊക്കെ ഞാൻ കാണാൻ വേണ്ടി കാണിക്കുന്നതല്ലേ…

ആണെന്ന് നിനക്ക് എന്താ ഉറപ്പ്.
സാർ ഇഷ്ടത്തോടെ ചെയുന്നത് ആണെങ്കിലോ.

ഇല്ലെടാ… സാർ മനഃപൂർവം എന്നെ കാണിക്കാൻ ചെയ്യുന്നതാ… സംശയം ഉണ്ടോ നിനക്ക്.

യസ്.. തെളിയിക്കാമോ.
അവന്റെ വെല്ലുവിളി ഞാൻ ഏറ്റെടുത്തു.

ഞാൻ റെഡി.. പക്ഷേ നീ കൂടെ നിൽക്കണം.

അവൾക്കിട്ട് ഒരു പണി കൊടുക്കാൻ കിട്ടിയ അവസരം അല്ലേ.. ഞാൻ റെഡി അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങൾ സാധനങ്ങൾ എല്ലാം നിരത്തി വച്ചു. ജ്യോതി കൊടുത്ത തണ്ണീർ മത്തൻ ജ്യൂസ്‌ കഴിക്കുകയാണ് സാർ. ഞാൻ കേൾക്കാൻ വേണ്ടി ജ്യോതിയെ നന്നായി പുകഴ്തുന്നുമുണ്ട്.
ഞാൻ കണ്ണ് കൊണ്ട് അശ്വിനോട് തുടങ്ങിക്കോളാൻ പറഞ്ഞു.

കൃഷ്ണേ… നിനക്ക് വേണോ.

ഒരു കഷ്ണം പൈനാപ്പിൾ എടുത്തു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു.

വേണം.. പക്ഷേ എന്റെ കൈ കൊള്ളില്ല.. കൈയിൽ മാവ് ആണല്ലോ.

പരിപ്പ് വട ഉണ്ടാക്കാൻ ഉള്ള പരിപ്പ് കുഴച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

സാരമില്ലടി… ഞാൻ വായിൽ വച്ചു തരാം.

അവൻ ഒരു കഷ്ണവുമായി എന്റെ അടുത്തേക്ക് വന്നു.

വാ തുറക്ക്…

അശ്വിൻ…
പെട്ടന്ന് ആയിരുന്നു സാർ വിളിച്ചത്.

എന്താ സാർ.. അവൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.

നതിങ്..

ഹ്മ്മ്… ഇന്നാടി നീ കഴിക്ക്.
അവൻ പിന്നേയും എന്റെ നേരെ തിരിഞ്ഞപ്പോൾ സാർ ഗ്ലാസ്ൽ മുറുകെ പിടിക്കുന്നത് ഞാൻ കണ്ടു.

സാറിന് കുറച്ചു കൂടി വേണോ..

ജ്യോതി ക്ക് അവിടെ പണി ഒന്നുമില്ലേ… തന്നെ കഴിക്കാൻ എനിക്ക് അറിയാം.. താൻ പോ.

എന്നോടുള്ള ദേഷ്യം അവളോട്‌ ആണ് തീർത്തത്. പെട്ടന്ന് ഉള്ള മാറ്റത്തിൽ അവളൊന്നു പേടിച്ചു. സാറിന്റെ നോട്ടം ഞങ്ങൾക്ക് നേരെ ആണെന്നു മനസിലായപ്പോൾ അവളുടെ മുഖതു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. എന്നെ നോക്കി കലിതുള്ളി കൊണ്ട് ആണ് അവൾ അവിടെ നിന്ന് പോയത്. എല്ലാം കണ്ടു അശ്വിൻ പതുക്കെ
“നീ വേണേൽ പിന്നെ കഴിച്ചോ… ഞാൻ മുകളിൽ പോയിട്ട് ഇപ്പോൾ വരാം” എന്നും പറഞ്ഞു ഒറ്റ മുങ്ങൽ. സ്റ്റാളിൽ ഞാൻ ഒറ്റക്ക് ആയി.

നോക്കി പേടിപ്പിക്കണ്ട…. എന്നെ കാണിക്കാൻ അവളുടെ മുന്നിൽ പോയി നിന്ന് കൊടുത്തില്ലേ… അതിന് ഞങ്ങൾ ചെറിയൊരു പണി ഒപ്പിച്ചു. അത്രേ ഉള്ളു.

ഹ്മ്മ്… അവനെ ഇങ്ങു വിളിക്ക്.

ഞാൻ അശ്വിനെ വിളിച്ചു താഴേക്കു വരാൻ പറഞ്ഞു.

അവനു അറിയോ നമ്മുടെ കാര്യം..

ഹ്മ്മ്.. അറിയാലോ… അവനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.

ഹ്മ്മ്. അവൻ നിന്നെ എന്താ വിളിച്ചേ.. കൃഷ്ണേന്നോ.

അതെ.. അതിന് ന്താ.. അശ്വിൻ എന്നെ എപ്പോഴും അങ്ങനെയാണ് വിളിക്കാറു.
എല്ലാവരും നന്ദുവെന്ന് വിളിക്കുമ്പോൾ അവൻ മാത്രം കൃഷ്ണേന്നു വിളിക്കും. എപ്പോഴും ഒരു സ്പെഷ്യൽ കെയർ കിട്ടാറുണ്ട് അവന്റെ അടുത്തന്നു. അത് എന്ന് മുതൽ ആണെന്ന് ചോദിച്ചാൽ… സാർ എന്നെയും അവനെയും പുറത്ത് ആക്കിയില്ലേ… അന്ന് മുതൽ.

എന്നാ ഇനി അത് വേണ്ട.. കേട്ടല്ലോ.

എന്ത്..

ആ വിളി.

കുശുമ്പ് ഉണ്ടല്ലേ..

ഹ്മ്മ്… കുറച്ചു .. നിനക്ക് അങ്ങനെ വിളിക്കണംന്നു തോന്നുമ്പോ എന്നോട് പറഞ്ഞാൽ മതി.. ഞാൻ വിളിക്കാം.

ഹേയ്… അതിനൊരു ഗുമ്മില്ല…അവൻ വിളിച്ചാലേ അതിനൊരു സുഖം ഉള്ളു. അല്ലെ അശ്വിൻ..

ഞങളുടെ സംഭാഷണം എന്താണ്ന്നു പോലും അറിയാതെ കയറി വന്ന അവൻ അന്തം വിട്ടു നിൽക്കുകയാണ്. ഞാൻ അവനോട് എല്ലാം പറഞ്ഞു.

ഡാ .. സാറിന് നിന്നോട് അസൂയ ആണെഡാ.

എന്റെ സാറേ .. എനിക്ക് ഇവളെന്റെ കൂടെ പിറപ്പാ .. ഇനി സാർ എന്നാ പറഞ്ഞാലും ഞാൻ അവളെ അങ്ങനെയെ വിളിക്കു.

ഓഹ്… അപ്പൊ നിങ്ങൾ ചങ്കും കരളും ആയി… ഈ ചങ്കും കരളും ഇനി എന്ത് ചെയ്യും .. പത്തു ദിവസം പിരിഞ്ഞു ഇരിക്കണല്ലോ..

സാർ പറഞ്ഞപ്പോൾ ആണ് ഞാനും അതോർത്തതു.. ഇനി പത്തു ദിവസം കാണാൻ പോലും പറ്റില്ല.. അതിന്റെ ദുഃഖം സാറിന്റെ മുഖത്തുമുണ്ടായിരുന്നു

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16

അഖിലൻ : ഭാഗം 17

അഖിലൻ : ഭാഗം 18