Sunday, December 22, 2024
Novel

ആകാശഗംഗ : ഭാഗം 25 – അവസാനിച്ചു

എഴുത്തുകാരി: ജാൻസി

“ഗൗതം…….. ” ആ പരിചിത ശബ്ദം കേട്ട് ആകാശ് ഞെട്ടി തിരിഞ്ഞു നോക്കി.. “മഹിമ ” ആകാശ് ഞെട്ടലോടെ തിരിച്ചറിഞ്ഞു.. ബാക്കിയുള്ളവരും നടന്ന സംഭവത്തിൽ പകച്ചു നിൽക്കുകയായിരുന്നു.. ആകാശിന്റെ മുന്നിലൂടെ അവനെ ശ്രദ്ധിക്കാതെ ഓടി പോകുന്ന മഹിമയെ ആകാശ് അതിശയത്തോടെ നോക്കി.. ഭാസ്കരും ഒരിക്കലും വിചാരിച്ചില്ല തന്റെ കൈ കൊണ്ട് സ്വന്തം മകനെ കൊല്ലുമെന്ന്.. അയാൾ വേഗം ഗൗതമിന്റെ അടുത്തേക്ക് ഓടാൻ തുടങ്ങിയതും പോലീസ് ഭാസ്കരേയും ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്തു പുറത്തേക്കു കൊണ്ട് പോയി.. മഹിമ ഗൗതമിനെ മടിയിലേക്ക് കിടത്തി.. ഗൗതം കണ്ണ് തുറക്ക്…എനിക്ക് വേണ്ടി.. പ്ലീസ് ഗൗതം…. കണ്ണ് തുറക്ക് ഗൗതം ” മഹിമ ഗൗതമിനെ വിളിച്ചു.. പെട്ടെന്ന് ഗൗതമിന്റെ പതിഞ്ഞ സ്വരം മഹിമയുടെ കാതിൽ പതിഞ്ഞു.. അവൾ വെപ്രാളപ്പെട്ട് ഗൗതമിന്റെ ദേഹത്തിലൂടെ വിരലുകൾ ഒടിച്ചു… “ഇല്ല ഗൗതം നിനക്ക് ഒന്നും സംഭവിക്കില്ല..

ഞാൻ സമ്മതിക്കില്ല. എനിക്ക് വേണം ഗൗതം നിന്നെ..മാധവൻ അങ്കിൾ ഗൗതമിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം… “മഹിമ പറഞ്ഞു.. എല്ലാവരും ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. ഗൗതമിനെ icu വിലേക്ക് കയറ്റി… എന്നാൽ അവിടെ നിന്ന് മാറി നിൽക്കുന്ന ആകാശ് മഹിമയെ കണ്ട മരവിപ്പിലാണ് എന്ന് മനസിലാക്കിയ ഗംഗ ആകാശിന്റെ അടുത്തേക്ക് ചെന്നു.. “നന്ദേട്ടാ.. ” ആകാശ് മുഖം ഉയർത്തി നോക്കി. ആ കണ്ണുകൾ കരയാതെ കരയുന്നു എന്ന് ഗംഗയ്ക്ക് മനസിലായി. “നന്ദേട്ടാ.. എനിക്ക് അറിയാം ഏട്ടന്റെ മനസ്സിൽ എന്താണ് ഇപ്പൊ നടക്കുന്നത് എന്ന്.. മഹിമ ഗൗതമിന്റെ ഭാര്യ ആണ്. നന്ദേട്ടൻ വിചാരിക്കുന്ന പോലെ മഹിമ ഏട്ടനെ ഒരിക്കലും ചതിച്ചിട്ടില്ല.. ” ആകാശ് ഗംഗയുടെ വാക്കുകൾ കേട്ട് ഞെട്ടി “അതേ നന്ദേട്ടാ.. മഹിമ നന്ദേട്ടനെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചതാണ്..

നന്ദേട്ടൻ ജീവനോടെ ഇരിക്കാൻ വേണ്ടി ” ഗംഗ പറഞ്ഞു “എനിക്ക് അപകടം….??? എന്ത് അപകടം??? ” ആകാശ് ചോദിച്ചു ഗംഗ ആകാശിനോട് മഹിമ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആകാശ് തളർന്നു പോയി.. “ഗംഗ… അവൾ എനിക്ക് വേണ്ടി… ” ആകാശിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. ഗംഗ ആകാശിന്റെ അടുത്തേക്ക് വന്നിരുന്നു.. “അതേ നന്ദേട്ടാ… ഏട്ടനെ സഹായിക്കാൻ ആണ് ഗൗതം വന്നത്.. മഹിമ പറഞ്ഞിട്ട് ” ഗംഗ പറഞ്ഞു “മോനെ നന്ദു.. ഗംഗയുടെ പേരിൽ ഉള്ള സ്ഥലം വാങ്ങിട്ടു അവളെ കൊണ്ട് തന്നെ നിന്നെ ബ്ലാക്ക് മെയിൽ ചെയ്തു നമ്മുടെ പണവും തട്ടി എടുക്കാൻ ആയിരുന്നു ഭാസ്കരന്റെ ഉദ്ദേശം.. ” എല്ലാം കേട്ട് കൊണ്ട് മാറി നിന്ന മാധവൻ പറഞ്ഞു “നമ്മുടെ പണമോ.. എന്തിനു.. ” ആകാശ് ചോദിച്ചു “അതാണ് അവന്റെ സ്‌ട്രേറ്റേജി…

അവൻ ഇടക്ക് വച്ചു നമ്മുടെ കമ്പനിയും ആയി ചെറിയ ഒരു ഡീൽ ഉണ്ടായിരുന്നു.. പക്ഷേ എനിക്ക് അവനിൽ എന്തോ സംശയം തോന്നി ഞാൻ ആ ഡീൽ ക്യാൻസൽ ചെയ്തു.. അത്‌ ഭാസ്കറിന് അത്ര ഇഷ്ടപ്പെട്ടില്ല.. അപ്പോഴാണ് ഗൗതം എന്നെ കാണാൻ വന്നത്.. ഭാസ്കറിന്റെ ഉദ്ദേശം എന്താണ് എന്ന് അവൻ പറഞ്ഞത്.. അവൻ ഉദ്ദേശിച്ചത് നടന്നില്ലെങ്കിൽ പിന്നെ അവന്റെ ലക്ഷ്യം അവരിൽ നിന്ന് അത്‌ തട്ടിയെടുക്കുക.. ഗൗതം എന്നെ സഹായിക്കാം എന്ന് ഏറ്റിരുന്നു.. പക്ഷേ മഹിമ അവന്റെ വൈഫ്‌ ആണ് എന്ന് കുറച്ചു ദിവസം മുൻപാണ് എന്നോട് അവൻ പറഞ്ഞത്. ഞാനും ശരിക്കും ഞെട്ടി.. നിന്നോട് പറയണം എന്ന് വിചാരിച്ചു നിങ്ങളുടെ റൂമിൽ വന്നപ്പോൾ ആണ് നിങ്ങളുടെ സംസാരം കേൾക്കാൻ ഇടയായി…

ഗംഗയെ നിനക്ക് അക്‌സെപ്റ് ചെയ്യാൻ കുറച്ചു ടൈം വേണം എന്ന് പറഞ്ഞത് കേട്ടപ്പോൾ എന്തോ ഞാൻ പറയാൻ വന്ന കാര്യം പറയുന്നത് ശരി അല്ല എന്ന് തോന്നി.. ” മാധവൻ പറഞ്ഞു ആകാശ് എല്ലാം കേട്ട് നിർവികാരത്തോടെ ഇരുന്നു.. അവന്റെ മനസ്സിൽ പിന്നെയും പല ചിന്തകൾ ഉരുണ്ടു കൂടി.. “മോളെ ഗംഗേ… നന്ദു കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കട്ടെ.. മോളു വാ മഹിമയുടെ അടുത്ത് ചെല്ല് ” മാധവൻ പറഞ്ഞു.. ഗംഗ ആകാശിനെ നോക്കി… അവൻ തല കുനിച്ചു ഇരുന്നു.. ഗംഗ ഒന്നും മിണ്ടാതെ മാധവന് ഒപ്പം പോകുന്നത് ആകാശ് നോക്കി ഇരുന്നു.. ആകാശ് അവന്റെ കണ്ണുകൾ ഇറുക്കി അടച്ചു… പക്ഷേ അവന്റെ മുന്നിൽ തെളിഞ്ഞ രൂപം ചിരിച്ചു കൊണ്ട് നിൽക്കുന്ന ഗംഗയുടെ ആയിരുന്നു… അവൻ പൊടുന്നനെ കണ്ണുകൾ തുറന്നു.. വീണ്ടും കണ്ണുകൾ അടച്ചു..അപ്പോഴും അവനു മഹിമയുടെ മുഖം കാണാൻ സാധിച്ചില്ല.. താൻ ഇത്രയും നാൾ തേടി നടന്ന ഉത്തരം കിട്ടിയ സന്തോഷത്തിൽ അവൻ icu വിനു അടുത്തേക്ക് നടന്നു

✨️✨️✨️✨️✨️✨️✨️ ഡോക്ടർ പുറത്തേക്കു വന്നു.. മഹിമ ആധിയോടെ ഡോക്ടറോട് ചോദിച്ചു “ഡോക്ടർ ഗൗതം ” “ഡോണ്ട് വറി… ഗൗതം അപകടനില തരണം ചെയ്തു.. നെഞ്ചിൽ ആണ് വെടികൊണ്ടത്.. തക്ക സമയത്തു ഇവിടെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു.ഫോർട്ടിയേറ്റ് ഹവർ ഒബ്സെർവഷനിൽ ആയിരിക്കും ഗൗതം.. എന്നിട്ട് മാത്രമേ കറക്റ്റ് റിസൾട്ട്‌ പറയാൻ സാധിക്കൂ.. ” ഡോക്ടർ പറഞ്ഞു മഹിമ ഗൗതമിന് ജീവൻ തിരിച്ചു കിട്ടിയെന്ന് അറിഞ്ഞപ്പോൾ ആശ്വാസം ആയി… അവളുടെ ശ്വാസം നേരെ വീണു.. സത്യത്തിൽ അപ്പോഴാണ് മഹിമ ആകാശിനെ കാണുന്നത്.. ഹോസ്പിറ്റലിലേക്ക് മാധവന്റെ വണ്ടിയിൽ ആണ് വന്നത്.. ആകാശും ഗംഗയും അവരുടെ കാറിലും. അതുകൊണ്ട് മഹിമ ആകാശിനെ ശ്രദ്ധിച്ചില്ല.. ആകാശിനെ ഫേസ് ചെയ്യാൻ മഹിമയ്ക്ക് എന്തോ കുറ്റബോധം തടയുന്ന പോലെ തോന്നി.. അവൾ അവനു ചെറിയ പുഞ്ചിരി കൊടുത്തു.. ആകാശും അതേ അവസ്ഥയിൽ ആയിരുന്നു.. അവനും ചെറു ചിരി മഹിമയ്ക്ക് നൽകി.. എന്നാൽ ഇവരെ വീക്ഷിച്ചു കൊണ്ട് നിന്ന ഗംഗയ്ക്ക് .. അവർ രണ്ടു പേർക്കും പരസ്പരം സംസാരിക്കാൻ എന്തൊക്കെയോ ഉള്ളപോലെ തോന്നി.. അവർക്ക് അതിനുള്ള അവസരം ഒരുക്കാൻ ആയി ഗംഗ കാത്തിരുന്നു.

💞💞💞💞💞💞 ഒരാഴ്ചയ്ക്ക് ശേഷം ഗൗതമിനെ റൂമിലേക്ക് മാറ്റി. ചെറിയ വേദന ഉണ്ടങ്കിലും മറ്റ് കുഴപ്പം ഒന്നും ഇല്ല ഡോക്ടർ പറഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസം ആയി. മഹിമ ഗൗതമിന്റെ അടുത്ത് വന്നിരുന്നു. അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി.. അവൾക്ക് പറയാൻ വാക്കുകൾ കിട്ടാതെ തൊണ്ടയിൽ കുടുങ്ങി.. ഗൗതമിന്റെ കൈ പിടിച്ചു ഉയർത്തി നെഞ്ചോടു ചേർത്തു.. “എന്താടോ … താൻ പേടിച്ചു പോയോ.. ” ഗൗതം ചെറിയ ചിരിയോടെ ചോദിച്ചു മഹിമ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.. “അതെന്താ? ” ഗൗതം കുസൃതി ചിരിയോടെ ചോദിച്ചു.. “എനിക്ക് ഈ ലോകത്ത് ഗൗതം മാത്രമേ ഉള്ളു.. ഐ ലവ് യൂ ഗൗതം.. ഐ ലവ് യൂ സോ മച്ച്.. ഗൗതം ഇല്ലെങ്കിൽ ഈ ലോകത്ത് ഞാൻ ഒറ്റയ്ക്ക് ആയി പോകും…” മഹിമയുടെ കരച്ചിലിന്റെ ശബ്ദം ഉയർന്നു.. “അയ്യേ.. താൻ ഇത്രേ ഉള്ളോ.. ഞാൻ ചുമ്മാ ചോദിച്ചത് അല്ലെ. തന്നെ ഒറ്റയ്ക്ക് ആക്കി എനിക്ക് അങ്ങനെ അങ്ങ് പോകാൻ പറ്റുമോ.. ലവ് യൂ ടൂ… ”

ഗൗതം പറഞ്ഞു പെട്ടന്ന് ആരോ കതക് തുറക്കുന്ന ശബ്ദം കേട്ട് മഹിമ പെട്ടെന്ന് കണ്ണുകൾ തുടച്ചു കസേരയിൽ നിന്ന് എഴുന്നേറ്റു.. ആകാശും ഗംഗയും അവർക്ക് കഴിക്കാൻ ഉള്ള ആഹാരവും ആയി വന്നു. “ഹലോ ഗൗതം… ഹൌ യു ഫീൽ നൗ? ” ആകാശ് ചോദിച്ചു “ബെറ്റർ.. “ഗൗതം പറഞ്ഞു എന്നാൽ ആകാശ് മഹിമയുടെ മുഖത്തു നോക്കുന്നില്ല എന്ന് ഗംഗയ്ക്ക് മനസ്സിൽ ആയി.. അവന് മഹിമയെ ഫേസ് ചെയ്യാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി..ആകാശ് പുറത്തേക്കു പോയി..മഹിമയും ആകാശ് പോകുന്നത് നോക്കി നിന്നു.. ഗംഗ മഹിമയുടെ തോളിൽ കൈ വച്ചു ആകാശിനോട് സംസാരിക്കു എന്ന അർത്ഥത്തിൽ തലയാട്ടി.. മഹിമ ഗൗതമിനെ നോക്കി.. അവനും സമ്മതം അറിയിച്ചു.

〰️〰️〰️〰️〰️〰️〰️〰️ ആകാശ് വിസിറ്റേഴ്സ് ഹാളിൽ ഇരുന്ന് മാഗസിൻ നോക്കുകയായിരുന്നു .മഹിമ ആകാശിന്റെ അടുത്തേക്ക് ചെന്നു .. “ആകാശ് ” മഹിമ വിളിച്ചു .ആകാശ് തല ഉയർത്തി നോക്കി .. “എനിക്ക് ആകാശിനോട് അൽപ്പം സംസാരിക്കണം ..നമുക്ക് അങ്ങോട്ടു മാറി നിന്ന് സംസാരിക്കാം ” മഹിമ പറഞ്ഞു .ആകാശ് മഹിമയോടൊപ്പം ആളൊഴിഞ്ഞ സ്ഥലത്തേക്ക് ചെന്നു ..ഇരുവരുടെയും മൗനത്തിനോടുവിൽ ആകാശ് ചോദിച്ചു “തനിക്കു സുഖം അല്ലേ…താൻ ഹാപ്പി അല്ലേ ?” മഹിമ ചെറുചിരിയോടെ പറഞ്ഞു . “തീർച്ചയായും …എന്നെ അറിഞ്ഞു എന്നോടൊപ്പം നിൽക്കുന്ന അളിനോടൊപ്പം ഞാൻ എന്നും ഹാപ്പി ആണ് ..” “സോറി മഹിമ ഞാൻ ..സത്യത്തിൽ ..” ആകാശ് പറയുന്നതിടയിൽ മഹിമ പറഞ്ഞു “ഞാൻ അല്ലെ ആകാശ് സോറി പറയേണ്ടത് ..ഒത്തിരി സങ്കടപ്പെടുത്തില്ലേ ഞാൻ .ഒരിക്കലും വേദനപ്പിക്കില്ല എന്ന് വാക്ക് തന്നിട്ട് ഞാൻ ആകാശിനെ ഒരുപാട് വേദനിപ്പിച്ചില്ലേ ..അപ്പോൾ ഞാൻ അല്ലേ സോറി പറയേണ്ടത് .” മഹിമ പറഞ്ഞു .

“എന്തുകൊണ്ട് നീ അങ്ങനെ പറഞ്ഞു എന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചില്ല ..നിന്നെ മനസിലാക്കാൻ എനിക്ക് കഴിയാതെ പോയി ..നിന്റെ ജീവനേക്കാൾ നീ എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് അന്ന് അങ്ങനെ പറഞ്ഞത് എന്ന് ഗംഗ എന്നോട് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഇല്ലാതായി പോയി .” ആകാശ് പറഞ്ഞു “ഗംഗ എന്നോട് പറഞ്ഞിരുന്നു …ആകാശിന്റെ ഉള്ളിൽ ഇപ്പോഴും എനിക്ക് ചതിച്ചവൾ എന്ന സ്ഥാനം കൊടുത്തിട്ടില്ല എന്ന് …ഇപ്പോഴും ആകാശിന്റെ ഉള്ളിൽ എന്നോട് സ്നേഹം ഉണ്ട് എന്ന് .” മഹിമ പറഞ്ഞു “തീർച്ചയായും എനിക്ക് നിന്നോട് സ്നേഹം ഉണ്ട് ..പക്ഷേ ഇപ്പോൾ നിന്നോട് ഉള്ള സ്നേഹത്തേക്കാൾ പതിനായിരം മടങ്ങ് സ്നേഹം ഗംഗയോട് ഉണ്ട് ..

ഒരിക്കലും ഞാൻ വിശ്വസിചിരുന്നില്ല നീ എന്നെ ചതിക്കും എന്ന് ..പെട്ടന്ന് ഒരു ദിവസം അങ്ങനെ പറഞ്ഞപ്പോൾ എനിക്കു അത്‌ ഉൾകൊള്ളാൻ സാധിച്ചില്ല ..പക്ഷേ ഇപ്പോൾ എനിക്ക് മനസിലായി ..എന്റെ ഉള്ളിലെ തുടിപ്പ് ഒരാൾക്ക് വേണ്ടി മാത്രം ഉള്ളതാണ് …അവിടെ മറ്റാർക്കും സ്ഥാനം ഇല്ല ..താൻ ഹാപ്പി ആണ് എന്ന് അറിഞ്ഞപ്പോൾ എന്തോ ഒരു സമാധാനം .” ആകാശ് പറഞ്ഞു “ഗൗതമിനെ ഞാൻ കല്യാണം കഴിച്ചത് പൂർണ മനസോടെ അല്ലായിരുന്നു ..പക്ഷേ ഇപ്പോൾ ഗൗതം ആണ് എന്റെ ലോകം ..അല്ലെങ്കിൽ ആ ലോകത്തിൽ ജീവിക്കാൻ എനിക്ക് ഇഷ്ട്ടം ..” “നമ്മൾ രണ്ടുപേരും നമ്മുടെ ലോകത്തിൽ ഹാപ്പി ആണ് ..അല്ലെ ” ആകാശ് ചോദിച്ചു “അതേ ..നമ്മുടെ പ്രണയത്തിനു ഇനി മുതൽ നമുക്ക് മറ്റൊരു തലം നൽകി മുന്നോട്ടു പോകാം ” മഹിമ പറഞ്ഞു ആകാശ് പറഞ്ഞു .. “അതേ ..ഇനിമുതൽ നമ്മൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കും ..ഗൗതമും ഗംഗയും പോലെ ” ആകാശ് പഞ്ചാരിച്ചു ..മഹിമയും ആകാശും പരസ്പരം കൈ കൊടുത്തു ..റൂമിലേക്ക് പോയി .

💢💢💢💢💢 ഇതേ സമയം ഗംഗ ഗൗതമിന് വെള്ളം എടുത്തു കൊടുക്കുന്ന വഴി ചോദിച്ചു “ഗൗതമേട്ടന് എന്നോട് ആദ്യമേ പറയാമായിരുന്നില്ലേ ആരായിരുന്നു എന്ന് ” “ഒരു പക്ഷേ ഞാൻ ആരായിരുന്നു എന്ന് പറഞ്ഞാൽ തന്റെ റിയാക്ഷൻ എങ്ങനെ ആയിരിക്കും എന്ന് അറിയില്ലല്ലോ ..തന്റെ അച്ഛനെയും അമ്മയെയും കൊന്ന വില്ലന്റെ മകൻ അല്ലേ ഞാൻ ..” ഗൗതം ചിരിച്ചു “എനിക്ക് അന്നും ഇന്നും ഏട്ടനോട് ദേഷ്യം തോന്നിട്ടില്ല ..എന്നെ വിട്ടു അവർ പോയപ്പോൾ ഞാൻ ആദ്യo കാണാൻ ആഗ്രഹിച്ചത് ഏട്ടന്റെ മുഖം ആയിരുന്നു ..പക്ഷേ ..” ഗംഗയ്ക്ക് അത്‌ പറയാൻ സാധിച്ചില്ല “അറിയാമാടോ ..എന്റെ അച്ഛൻ തന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാൻ സാധിക്കാത്ത തെറ്റാണ് ..അച്ഛന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു ..” ഗൗതം പറഞ്ഞു “ഹേയ് ..ഏട്ടൻ ക്ഷമ എന്നോട് പറഞ്ഞാൽ അത് എനിക്ക് നാണക്കേടാണ് ..” ഗംഗ പറഞ്ഞു “തന്നെ കാണാൻ പലതവണ ശ്രമിച്ചതാണ് ..

അന്നത്തെ വയസ്കാരന് എത്രമാത്രം സാധിക്കും എന്ന് തനിക്കു ഊഹിക്കാമല്ലോ ..ഒരു പക്ഷേ ഞാൻ തന്നെ സഹായിക്കും എന്ന് മുന്നേ അച്ഛൻ മനസിലാക്കിയത് കൊണ്ടാകും അവിടെ നിന്നും ബോംബെയിലേക്ക് എന്നെ പറിച്ചു നട്ടത് ..പക്ഷേ അപ്പോഴും എന്റെ മനസ്സിൽ തന്നെ എന്നെങ്കിലും ഒരിക്കൽ കാണണം എന്ന് ഉണ്ടായിരുന്നു ..” ഗൗതം പറഞ്ഞു “ഞാനും ആഗ്രഹിച്ചിരുന്നു എന്റെ കൂട്ടുകാരനെ ഒന്ന് കാണാൻ ..പക്ഷേ സതീശന്റെ വീട്ടിൽ ചെന്നപ്പോൾ ..അവിടുത്തെ സാഹചര്യം …പതിയെ ഞാൻ എല്ലാം മറന്നു .മനപ്പൂഅല്ലായിരുന്നു ” ഗംഗ പറഞ്ഞു “എനിക്ക് അറിയാമാടോ ..താൻ ഇപ്പോ ഹാപ്പി അല്ലെ ..അത് മതി എനിക്ക് ..ഇനി എന്റെ കാളികൂട്ടുകാരിയെ എന്നും കാണാമല്ലോ ..തനിക്കു എന്തെങ്കിലും വിഷമം ഉണ്ടങ്കിൽ ഒന്ന് വിളിച്ചാൽ മതി ..ഒരു വിളിപ്പുറത്തിനു അപ്പുറം ഞാൻ ഉണ്ടാകും ..” ഗൗതം പറഞ്ഞു “ആദ്യo ഇവിടുന്ന് എഴുന്നേൽക്കാൻ നോക്ക് എന്നിട്ട് മതി രക്ഷിക്കൽ ..” ഗംഗ കളിയാക്കി പറഞ്ഞു അപ്പോഴേക്കും ആകാശും മഹിമയും റൂമിൽ എത്തി ..

അവർ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മാധവനും ഗൗരിയും രാധയും അവിടേക്ക് വന്നു . “അപ്പോൾ നിങ്ങൾ എല്ലാവരും പരസ്പരം പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഞങ്ങൾ പറയുന്ന ഡീൽ നിങ്ങൾ നാലു പേരും അംഗീകരിക്കണം .”മാധവൻ പറഞ്ഞത് കേട്ട് അവർ നാലു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി . “നിങ്ങളുടെ വിവാഹം ഒരിക്കൽ കൂടി നടത്താൻ ഞങ്ങൾ തീരുമാനിച്ചു ..” മാധവൻ പറഞ്ഞത് കേട്ട് അവരെല്ലാം ഞെട്ടി .. ഒരു വട്ടം കൂടെ വിവാഹം നടത്തനോ ..എന്തിനു” ആകാശ് ചോദിച്ചു “നിങ്ങൾ പരസ്പരം വിവാഹിതരായപ്പോൾ പരസ്പര സമ്മതം ഇല്ലാതെ ആണ് വിവാഹത്തിന് നിന്നത് ..എന്നാൽ ഇപ്പോൾ നിങ്ങൾക്ക് പരസ്പരം അറിയാം ആര് ആർക്ക് വേണ്ടിയാണു സ്നേഹിക്കുന്നത് എന്ന് ..അത് തന്നെ ആണ് വിവാഹത്തിന്റെ ലക്ഷ്യവും ..

പൂർണ സമ്മതത്തോടെ നടക്കാത്ത വിവാഹം വെറും ഒരു കെട്ട് കാഴ്ച പോലെ ആണ് ..അതുകൊണ്ട് പരസ്പരം സ്നേഹിക്കാൻ മനസിലാക്കാൻ തുടങ്ങിയ ഈ നിമിഷം മുതൽ ആണ് നിങ്ങളുടെ യഥാർത്ഥ ജീവിതം തുടങ്ങുന്നത് .”മാധവൻ പറഞ്ഞു “ഞങ്ങൾ മുഹൂർത്തം എല്ലാം കുറിച്ചു ..അടുത്ത മാസം ആണ് മുഹൂർത്തം .അപ്പോഴേക്കും ഗൗതമും ഒക്കെ ആകും എന്നാണ് ഡോക്ടർ പറഞ്ഞത് ” ഗൗരി പറഞ്ഞു “നിങ്ങൾക്ക് എതിര് അഭിപ്രായം ഒന്നും ഇല്ലല്ലോ അല്ലെ ” രാധ ചോദിച്ചു നാലു പേരുടെയും മുഖത്തു നാണം കലർന്ന ചിരി വിടർന്നു “അവരുടെ ചിരി കണ്ടാൽ അറിയില്ലേ അവർക്ക് ഡബിൾ ഓക്കേ ആണ് എന്ന് ” മാധവൻ പറഞ്ഞു ✨️✨️✨️✨️✨️✨️✨️✨️ ദിവസങ്ങളും ആഴ്ചകളും പെട്ടന്ന് കൊഴിഞ്ഞു പോയി..വിവാഹ ദിവസം എത്തി.. കമ്പനി സ്റ്റാഫുകളെ എല്ലാം വിളിച്ചു.. വീണ്ടും എല്ലാവരും പരസ്പരം ഒത്തുകൂടി.. ഗംഗ മഹിമയ്ക്ക് ഓരോരുത്തരെ പരിചയപ്പെടുത്തി കൊടുത്തു.. ഒരിക്കൽ കൂടി കല്യാണപെണ്ണായി അണിഞ്ഞു ഒരുങ്ങിയപ്പോൾ ഇരുവരുടെയും മനസ്സിൽ സന്തോഷത്തിന്റെയും പേടിയുടെയും തിരകൾ അലയടിച്ചു. രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി.

മുഹൂർത്ത സമയം ആയപ്പോൾ രണ്ടുപേരും കതിര്മടപത്തിലേക്ക് നടന്നു.. സ്വന്തം പാതിയെ ഇരുവരും മതിമറന്നു നോക്കി നിന്നു. ഹേമന്തും ജെറിനും അവരുടെ ചെവിയിൽ പറഞ്ഞു “ആ വാ അടച്ചു പിടിക്കട ഈച്ച കേറി പോകും. ” അപ്പോഴാണ് രണ്ടു പേർക്കും അവർ എവിടെ ആണ് എന്ന് ബോധം വന്നത്. അവർ പരസ്പരം പുഞ്ചിരിച്ചു. മഹിമയും ഗംഗയും ഗൗതമിന്റെയും ആകാശിന്റെയും ഇടത് വശത്തു ഇരുന്നു. നാദാസ്വരം ഉയർന്നു. ഗൗതം മഹിമയുടെയും ആകാശ് ഗംഗയുടെയും കഴുത്തിൽ താലി ചാർത്തി.. സിന്ദൂരം തൊട്ടു. അഗ്നി സാക്ഷി ആയി പരിശുദ്ധ സ്നേഹത്തിനു തുടക്കം കുറിച്ചു.

💞💞💞💞💞💞💞💞 മഹിമ പാലുമായി ഗൗതമിന്റെ അടുത്തേക്ക് വന്നു.. പാൽ ഗ്ലാസ്‌ ഗൗതമിന് നേരെ നീട്ടി. അവന് അത് വാങ്ങി മഹിമയെ അടുത്തേക്ക് പിടിച്ചിരുത്തി. മഹിമ ഹൃദയതാളം തെറ്റുന്ന പോലെ തോന്നി.. ഗൗതം പറഞ്ഞു “മഹിമ.. ഇത്രയും നാൾ നമ്മൾ ജീവിച്ചത് മറ്റുള്ളവർക്ക് വേണ്ടിയാണു.. ഇനി ഉള്ള ജന്മം നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം…. നമ്മുടെ മാത്രം ലോകത്ത്.. അവിടെ നമ്മുടെ പാസ്റ്റ് ഇല്ല..ഈ നിമിഷം മുതൽ നീ എന്റെ മാത്രം ആണ്… എന്റെ മാത്രം സ്വന്തം.. “ഗൗതം പറഞ്ഞു. “ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും.” ഗൗതമിന്റെ കൈ മഹിമ അവളുടെ നെഞ്ചിൽ വച്ചു പറഞ്ഞു “ഇനി ഈ നെഞ്ചിൽ ഗൗതം മാത്രമേ ഉണ്ടാകു.. മരണം വരെ “മഹിമ പറഞ്ഞു ഗൗതം ചിരിച്ചു പകുതി കുടിച്ച പാൽ ഗ്ലാസ്‌ മഹിമയ്ക്ക് നേരെ നീട്ടി. അവൾ നാണത്തോടെ പാല് വാങ്ങി കുടിച്ചു. ഇരുവരും കാട്ടിലേക്ക് കിടന്നു..

❣️❣️❣️❣️❣️❣️❣️ “നന്ദേട്ടാ പാല് കുടിക്കുമോ?” ഗംഗ ചോദിച്ചു “അതെന്താടോ അങ്ങനെ ചോദിച്ചേ… ” അല്ല ഇതിനു മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു പാല് ഞാൻ കുടിക്കില്ല എനിക്ക് ഇഷ്ട്ടം അല്ല എന്ന് അതുകൊണ്ട് ചോദിച്ചതാ ” ഗംഗ കല്ലചിരിയോടെ പറഞ്ഞു “ഓഹോ പകരം വീട്ടുവനല്ലേ… ” ആകാശ് കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.. ഗംഗ പാൽ ഗ്ലാസ്‌ മേശ പുറത്തു വച്ചു ഓടാൻ തുടങ്ങി..ഒടുവിൽ ഗംഗ ഓടി ക്ഷീണിച്ചു ജനൽ കമ്പിയിൽ പിടിച്ചു നിന്നു കിതച്ചു.. പെട്ടന്ന് ഗംഗയുടെ പുറകിലൂടെ ആകാശിന്റെ കൈകൾ വയറിൽ ചുറ്റി പിടിച്ചു.. ആകാശിന്റെ ചൂട് ശ്വാസം ഗംഗയുടെ കഴുത്തിന്റെ പിൻഭാഗത്തു വന്നു പതിച്ചു.. അവൾ കമ്പിയിലെ പിടി ഒന്നുകൂടി മുറുക്കി. ആകാശ് ഗംഗയുടെ തോളിൽ തല വച്ചു പറഞ്ഞു.. “I love you dear…. i love you so much ” ഗംഗയുടെ കണ്ണുകൾ നിറഞ്ഞു..

ആകാശ് ഗംഗയെ തന്റെ നേർക്ക് നിർത്തി.. താടിയിൽ പിടിച്ചു ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു “ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല.. ” ഗംഗയുടെ കൈ ആകാശ് അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു പറഞ്ഞു.. “ഇനി ഈ ഇടനെഞ്ചിൽ ഒരാൾക്ക് മാത്രമേ സ്ഥാനം ഉള്ളു മരണം വരെ അത് അങ്ങനെ തന്നെ ആയിരിക്കും. ” ഗംഗയുടെ സിന്ദൂരത്തിൽ ആകാശ് മുത്തി.. അവൾ കണ്ണുകൾ അടച്ചു.. ആകാശ് തന്റെ കൈകളിൽ ഗംഗയെ എടുത്തു.. രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം കോർത്തു. അവൻ പതിയെ അവളെ കട്ടിലിലേക്ക് കിടത്തി. നെറ്റിയിൽ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. പതിയെ അവളുടെ ആധരങ്ങൾ നുണഞ്ഞു.. ഉമിനീരുകൾ പരസ്പരം കലർന്നു.. രാത്രിയുടെ യാമങ്ങളിൽ ഇരു ജോടികളും ഒന്നായി.. പ്രഭാത സൂര്യൻ ഉദിക്കുമ്പോൾ അവർ അവരുടെ പുതിയ ജീവിതത്തിലേക്ക് ചേക്കേറാൻ ഒരുങ്ങി കഴിഞ്ഞിരുന്നു..

(ശുഭം 😊)

എന്ത് എങ്ങനെ പറയണം എന്ന് അറിയില്ല.. വാക്കുകൾ കുറഞ്ഞു പോകും.. നിങ്ങൾ എനിക്ക് തന്ന സ്നേഹത്തിനു 💐💐💐 ആകാശ ഗംഗ എന്ന കഥയെയും കഥാപാത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച എന്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ സ്നേഹം..

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12

ആകാശഗംഗ : ഭാഗം 13

ആകാശഗംഗ : ഭാഗം 14

ആകാശഗംഗ : ഭാഗം 15

ആകാശഗംഗ : ഭാഗം 16

ആകാശഗംഗ : ഭാഗം 17

ആകാശഗംഗ : ഭാഗം 18

ആകാശഗംഗ : ഭാഗം 19

ആകാശഗംഗ : ഭാഗം 20

ആകാശഗംഗ : ഭാഗം 21

ആകാശഗംഗ : ഭാഗം 22

ആകാശഗംഗ : ഭാഗം 23

ആകാശഗംഗ : ഭാഗം 24