Saturday, April 20, 2024
Novel

ആകാശഗംഗ : ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

ഗംഗ വാതിൽ തുറന്നതും ഒരു കറുത്ത സ്ത്രീ രൂപം അകത്തേക്കു കടന്ന് വന്നു..

“ഹേയ്… ആരാ.. നിങ്ങൾ ഇതു എങ്ങോട്ടാ കേറി പോകുന്നേ ” ഗംഗ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

ആ കറുത്ത രൂപം ഗംഗയുടെ നേരെ തിരിഞ്ഞു നിന്നു.. എന്നിട്ട് തലയിൽ ഇട്ടിരുന്ന കറുത്ത ഷാൾ എടുത്തു മാറ്റി.. ഗംഗയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ നേർക്ക് കൈ നീട്ടി..

“ഹെലോ ഗംഗ.. i am your roomate deepthi.. ദേ ആ കാണുന്ന റൂമിലാണ് ഞാൻ താമസിക്കുന്നത്..” ഗംഗയും ദീപ്തിക്ക് കൈ കൊടുത്തു.

“പക്ഷേ ഇങ്ങനെ ഒരാൾ ഉണ്ടെന്നു ഇവിടെ വന്നവർ ആരും പറഞ്ഞില്ലല്ലോ.. ” ഗംഗ ചോദിച്ചു..

“അതോ.. ഇന്നലെ ആണ് ഞാൻ അറിഞ്ഞേ എന്റെ റൂം ഷെയർ ചെയ്യാൻ ഒരാൾ കൂടെ എത്തിട്ടുണ്ടന്നു… അപ്പോൾ ഞാൻ അവരോടു പറഞ്ഞു എന്നെ പറ്റി ഗംഗയോട് പറയണ്ട.. ഇയാൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് അതുകൊണ്ടാണ് അവർ ആരും ഒന്നും എന്നെ പറ്റി പറയാഞ്ഞത് ” ദീപ്തി ചിരിച്ചു..

“എന്നാൽ ഞാൻ കുടിക്കാൻ എടുക്കാം ” ഗംഗ ഡ്രിങ്ക്സ് എടുക്കാൻ പോകാൻ വേണ്ടി തിരിഞ്ഞതും ദീപ്തി തടഞ്ഞു..

“ഇപ്പൊ ഒന്നും വേണ്ട ഗംഗ… ഞാൻ പോയി ഒന്ന് ഫ്രഷ് ആകട്ടെ.. എന്നിട്ട് നമ്മുക്ക് ശരിയ്ക്ക് ഒന്ന് പരിചയപ്പെടാം ” ദീപ്തി പുഞ്ചിരിച്ചു കൊണ്ട് ബാഗും എടുത്തു റൂമിലേക്ക് പോയി..

ഗംഗ കഴിക്കാൻ ഉള്ള ഫുഡ്‌ റെഡി ആക്കിയപ്പോഴേക്കും ദീപ്തി ഫ്രഷ് ആയി ഹാളിൽ എത്തിയിരുന്നു.

“ആഹാ.. എന്റെ ജോലി എളുപ്പം ആയല്ലോ.. താൻ എല്ലാം റെഡി ആക്കിയോ.. ”

“ചേച്ചിയുടെ രീതി എങ്ങനെ ആണ് എന്ന് എനിക്ക് അറിയില്ല… അത്കൊണ്ട് ”

“ഓ എനിക്ക് അങ്ങനെ പ്രത്യേകിച്ചു രീതി ഒന്നും ഇല്ല.. എല്ലാം കഴിക്കും. കമ്പനിയിലെ ജോലി എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ഒരു നേരം ആകും.. റൂമിൽ വന്നു കഴിഞ്ഞാൽ എല്ലാം ഒരു ആക്കിക്കൂട്ടാണ്‌..”

“ഇനി ചേച്ചിയുടെ കൂടെ ഞാനും ഉണ്ട്.. ആക്കിക്കൂട്ടാൻ ” ഗംഗ ചിരിച്ചു കൊണ്ട് പറഞ്ഞു

“എടോ താൻ എന്നെ ചേച്ചി എന്ന് വിളിക്കണ്ട.. ദീപ്തി എന്ന് വിളിച്ചാൽ മതി. ”

“എന്നാൽ വാ കഴിക്കാം ” ഗംഗ പറഞ്ഞു.

കഴിച്ചു കൊണ്ടിരുന്നപ്പോൾ ദീപ്തി ചോദിച്ചു

“എവിടാ വീട്..? ”

“കല്ലിയൂർ ”

“ആരൊക്കെ ഉണ്ട് വീട്ടിൽ? ”

പെട്ടന്ന് ഗംഗയുടെ മുഖം മ്ലാനമായി.. അവൾ മറുപടി പറയാതെ പാത്രത്തിലേക്ക് നോക്കി ഇരുന്നു.

“എന്തുപറ്റി.. എന്തെങ്കിലും വിഷമം ഉണ്ടോ.. ”

“ഹേയ് ഒന്നും ഇല്ല.. ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചാൽ.. ഇപ്പൊ ആരും ഇല്ല.. എന്റെ അച്ഛനും അമ്മയും ആക്‌സിഡന്റിൽ മരിച്ചു..”
ഗംഗയുടെ ശബ്ദം ഇടറി.. അത് മനസിലാക്കിയ ദീപ്തി പെട്ടന്ന് വിഷയം മാറ്റി.

“തനിക്കു നല്ല കൈ പുണ്യം ആണല്ലോ ഗംഗ.. ഇനി എനിക്ക് എന്നും നല്ല ഹോമിലി ഫുഡ്‌ കഴിക്കാം. ”

അതിനു മറുപടി ആയി അവൾ മങ്ങിയ ചിരി നൽകി. പിന്നീട് ദീപ്തി ആ വിഷയം സംസാരിക്കാൻ മുതിർന്നില്ല.. ഫുഡ്‌ കഴിച്ചു എഴുന്നേറ്റു.. കിച്ചൺ ക്ലീൻ ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ദീപ്തി പറഞ്ഞു

“നാളെ 8 മണിക്ക് കമ്പനി വണ്ടി വരും. ഇവിടുന്നു അര മണിക്കൂർ ഉണ്ട് കമ്പനി വരെ യാത്ര.. അപ്പോൾ നാളെ കാണാം… താൻ റെഡി ആയി നിൽക്കണം.. ഗുഡ് നൈറ്റ്‌. ”

“ഗുഡ് നൈറ്റ്‌ ”

❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗംഗയും ദീപ്തിയും ഒരുങ്ങി താഴെ ചെന്നപ്പോഴേക്കും എല്ലാവരും അവിടെ എത്തി കഴിഞ്ഞു.. വണ്ടിയിൽ കയറി ഇരുന്നപ്പോൾ ഗംഗ ദീപ്തി പറഞ്ഞ കാര്യം ഓർത്തു…

“ആകാശ് സാർ വലിയ കർക്കശകാരനാണു.. തനി മുരടൻ.. ദേഷ്യം വന്നാൽ പിന്നെ പറയണ്ട.. എന്തൊക്കെ സാധങ്ങൾ ആണ് താഴേക്കും ആകാശത്തേക്കും പറക്കുന്നത് എന്ന് ദൈവത്തിനു മാത്രം അറിയാം.. അതുകൊണ്ടു ഗംഗ ഒന്ന് സൂക്ഷിച്ചോ… ”

പെട്ടന്ന് അഞ്ചു ഗംഗയെ തോളിൽ തട്ടി വിളിച്ചു.. ഗംഗ ഒന്ന് ഞെട്ടി എങ്കിലും പുറത്തു കാണിക്കാതെ ചോദിച്ചു.

“എന്താ അഞ്ചു? ”

“താൻ എന്താ ഇത്ര ആലോചന… എപ്പോഴും ഇങ്ങനെ ആണോ ” അതും പറഞ്ഞു അഞ്ചു ഗംഗയുടെ അടുത്ത് വന്നിരുന്നു.

“എങ്ങനെ ”

“അല്ല ഈ സ്വപ്നം കാണൽ ”

ഗംഗ പുഞ്ചിരിച്ചു..

“ഇന്നലെ ഇങ്ങനെ ഉണ്ടായിരുന്നു ദീപ്തിയുടെ എൻട്രി ” അഞ്ചു ചിരിച്ചു കൊണ്ട് ചോദിച്ചു

“സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു പോയി.. അതും രാത്രിയിൽ ഇടാൻ പറ്റിയ ഡ്രസ്സ്‌ കളറും.. ” ഗംഗ പറഞ്ഞു.
അതു കേട്ട് അഞ്ചു പൊട്ടി ചിരിച്ചു..

“എന്താ അഞ്ചു “”

“അല്ല ദീപ്തി പറഞ്ഞിരുന്നു ഗംഗയ്ക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്ന്.. അവൾ ഡോറിന്റെ മുൻപിൽ നിന്നു ഞങ്ങൾക്ക് അവളുടെ കോലം സെൽഫി അയച്ചു തന്നായിരുന്നു.. “അഞ്ചു ഫോണിൽ ഫോട്ടോ കാണിച്ചു കൊടുത്തു.. അത് കണ്ട് ഗംഗയ്ക്കും ചിരി വന്നു..

📍📍📍📍📍📍📍📍📍

ബസ് കമ്പനി കോമ്പൗണ്ടിൽ എത്തി.. ഓരോരുത്തരും ബസിൽ നിന്ന് ഇറങ്ങി.. ഗംഗ ചുറ്റും കണ്ണോടിച്ചു… വിശാലമായ ഹരിത വർണ്ണത്തിൽ നിറഞ്ഞു നിൽക്കുന്ന പ്ലോട്ട്.. അതിനു ഒത്ത നടുക്കായി ഒരു 3 നില കെട്ടിടം ചുറ്റും ഗ്ലാസ്സുകൾ മൂടിരിക്കുന്നു..

ഗംഗ മറ്റുള്ളവർക്കൊപ്പം നടന്നു… ഇതുവരെ ഇല്ലാത്ത ഒരു ഭയം അവളിൽ പടർന്നു പിടിച്ചു.. അവൾ പെട്ടന്ന് അടുത്ത് നിന്നാ മായയുടെ കൈയിൽ മുറുക്കി പിടിച്ചു..

“എന്ത് പറ്റി ഗംഗ? ”

“മായേച്ചി എനിക്ക് എന്തോ ഒരു പേടി തോന്നുന്നു ”

“എന്തിനു? ”

“അറിയില്ല… ആദ്യമായിട്ടാണ് ഞാൻ ഇതുപോലെ ഒരു കമ്പനിയിൽ ജോലിക്ക് വരുന്നേ… ”

“ആദ്യമല്ലേ.. അതിന്റെതാ… താൻ ടെൻഷൻ അടിക്കാതെ വാടോ.. ഞങ്ങൾ എല്ലാവരും ഇല്ലേ ഇവിടെ.. കൂൾ ആയി പോയി ജോയിൻ ചെയ്യടോ.. all the best. ” മായ ഗംഗയെ ആകാശിന്റെ ക്യാബിനിലേക്ക് തള്ളി വിട്ടു.

🔸🔹🔸🔹🔸🔹🔸🔹🔸🔹

ഇതേ സമയം ആകാശ് ഫോണിൽ ആരോടോ ബിസിനസ് ഡിസ്ക്കഷൻ നടത്തുകയായിരുന്നു.
ഗംഗ ക്യാബിൻ ഡോറിനു മുന്നിൽ എത്തി..
മുകളിലേക്ക് നോക്കി പ്രാർഥിച്ചു ഡോർ തുറന്നു..

“May i come in sir ”

ആകാശ് ഫോൺ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മുഖം ഉയർത്തി അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു..
ഗംഗ കസേരയുടെ അടുത്ത് വന്നതും ആകാശ് കാൾ കട്ട്‌ ചെയ്തു. ഗംഗയെ നോക്കി.

“Take your seat… ”
അവൾ കസേരയിൽ ഇരുന്നു.. ആകാശ് പറഞ്ഞു തുടങ്ങി..

“okay ganga…..here the vacancies available now are for Assistant Post and Accountant post..I think.. You have to do both of these jobs for the time being.. do you have any problem” (നിലവിൽ ഇവിടെ ഒഴിവ് ഉള്ളത് അസിസ്റ്റന്റ് പോസ്റ്റും അക്കൗണ്ടന്റ് പോസ്റ്റും ആണ്. തല്ക്കാലം ഗംഗാ ഈ രണ്ടു ജോലിയും ചെയ്യണം.. അതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ )

ഗംഗ ഒന്ന് ആലോചിച്ചതിനു ശേഷം പറഞ്ഞു..

“No sir.. i have no problem ”

“Okay ഗംഗ…. From today, Ganga is the employee of this company.. തന്റെ ജോലിയെ കുറിച്ചു വിജേഷ് പറഞ്ഞു തരും.. ok now you can come with me ”

ആകാശ് ഗംഗയും ആയി ഓഫീസ് സ്റ്റാഫ് ക്യാബിനിൽ എത്തി.. എല്ലാവർക്കും ഗംഗയെ പരിചയപ്പെടുത്തി.

“Hello everyone…meet ganga lakshmi . She is the new employee in our company. From now on, Ganga will start working as an അക്കൗണ്ടന്റ് for our company… welcome ganga ” എല്ലാവരും കൈയടിയോടെ കൂടെ ഗംഗയെ വെൽക്കം ചെയ്തു..

ശേഷം ആകാശ് പറഞ്ഞ പ്രകാരം വിജു ഗംഗയ്ക്ക് അവളുടെ ജോലിയെ കുറിച്ച് കൊടുത്തു.

“ഗംഗയ്ക്ക് ഒരു ഏകദേശ ധാരണ കിട്ടി കാണുമല്ലോ.. അല്ലേ ” വിജു ചോദിച്ചു

ഗംഗ അതേ എന്ന് അർഥത്തിൽ തലയാട്ടി.

“ആകാശ് സാറിന്റെ ഓഫീസ് റൂമിനടുത്തു കാണുന്ന ക്യാബിൻ ആണ് ഗംഗയുടെ ” അവർ ക്യാബിനു അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ വിജുവിന്‌ കാൾ വന്നു..

“എന്നാൽ ഗംഗ അങ്ങോട്ട്‌ പൊക്കൊളു. എനിക്ക് ഒരു കാൾ ഉണ്ട് ” വിജു പറഞ്ഞു

അവൾക്ക് വരാൻ ഇരിക്കുന്ന അപകടം അറിയാതെ വിജു പറഞ്ഞ ക്യാബിനിലേക്ക് നടന്നു..

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4