Tuesday, April 23, 2024
Novel

ആകാശഗംഗ : ഭാഗം 23

Spread the love

എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

അവൾ വേഗം ഓടി ഗൗരിയുടെ അടുത്തു വന്നു പറഞ്ഞു.. “അമ്മേ എന്റെ രാധാമ്മ മരിച്ചു..” അവൾ ആയിച്ചു കൊണ്ട് പറഞ്ഞു “മോള് എങ്ങനെ അറിഞ്ഞു ” ഗൗരി ചോദിച്ചു “എനിക്ക് ഇപ്പോൾ ഒരു കാൾ വന്നു “ഗംഗ പറഞ്ഞു “ആരാ? ” ഗൗരി ചോദിച്ചു “അത്‌ ഞാൻ ചോദിച്ചില്ല.. ഞാൻ അവിടെ അവരെ ഒന്ന് പോയിട്ട് വരാം “ഗംഗ പറഞ്ഞു “മോള് ഒറ്റയ്ക്ക്.. എങനെ.. ആകാശിനെ വിളിച്ചു പറഞ്ഞോ ” ഗൗരി ചോദിച്ചു “വിളിച്ചായിരുന്നു… ഫോൺ സ്വിച്ച് ഓഫ്‌ ആണ്.. ഏതോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു ” ഗംഗ പറഞ്ഞു “ഞാൻ മാധവേട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ.. എന്തായാലും മോളു അങ്ങ് വരെ ഒറ്റയ്ക്ക് പോകണ്ട ” ഗൗരി പറഞ്ഞു ഗൗരി മാധവനെ വിളിച്ചിട്ടും കിട്ടിയില്ല.. “അവർ ആരെങ്കിലും വന്നിട്ട് പോകാം “ഗൗരി പറഞ്ഞു “എനിക്ക് വേണ്ടി അവർ ആരും വെയിറ്റ് ചെയ്യില്ല അമ്മേ….

ഞാൻ ട്രെയിനിൽ പോകാം.. റെയിൽവേ സ്റ്റേഷൻ വരെ പോയാൽ പോരെ ഡ്രൈവർ ഇല്ലേ… ഞാൻ തനിയെ പോയിക്കോളാം അമ്മേ.. കുഴപ്പം ഒന്നും ഉണ്ടാകില്ല.. എന്നെ ഇതുവരെ സംരക്ഷിച്ചത് ആ അമ്മയാണ് …. അവരെ അവസാനം ആയി കണ്ടില്ലെങ്കിൽ ഞാൻ ആ അമ്മയോടു ചെയുന്ന തെറ്റാകും അത്‌. ” ഗംഗ പറഞ്ഞു “എന്നാൽ ഞാനും വരാം മോളുടെ കൂടെ ” ഗൗരി പറഞ്ഞു “വേണ്ട അമ്മേ… ഞാൻ തന്നെ പോയിക്കൊള്ളാം ” ഗംഗ പറഞ്ഞു “മോള് ഒന്നുകൂടി നന്ദുവിനെ ഒന്നു വിളിച്ചു നോക്ക് ” ഗൗരി പറഞ്ഞു “ഇല്ലമ്മേ ഇപ്പോഴും സ്വിച് ഓഫ്‌ ആണ്..ഞാൻ പോയിക്കോളാം അമ്മേ.. അച്ഛനും നന്ദേട്ടനും വരുമ്പോൾ പറഞ്ഞാൽ മതി.. ” അതു പറഞ്ഞു ഗംഗ കാറിൽ കയറി പോയി. —– ഇതേ സമയം ആകാശ് മീറ്റിംഗ് കഴിഞ്ഞു ഇറങ്ങി ഫോൺ ഓൺ ആക്കിയപ്പോൾ ഗംഗയുടെ മിസ്സ്ഡ് കാൾ കണ്ടു ആകാശ് തിരിച്ചു വിളിച്ചു.

എന്നാൽ ഫോൺ നോട് റീച്ബിൾ എന്ന് കാണിച്ചു.. “സാർ ലാസ്റ്റ് ഫയൽ ചെക്ക് ചെയ്തില്ല.. സാർ വന്നിരുന്നെങ്കിൽ.. ” ഒരു സ്റ്റാഫ്‌ വന്നു പറഞ്ഞു.. ആകാശ് ഫോൺ ടേബിളിൽ വച്ചിട്ട് ഫയൽ ചെക്ക് ചെയ്യാൻ പോയി.. ആകാശ് പോയതും ഗംഗ ആകാശിനെ കാൾ ചെയ്തു. ഫോൺ ഫുൾ റിങ് ചെയ്തു കട്ട് ആയി. ▪️▪️▪️▪️▪️ ഗംഗ രാധയുമായി ഉള്ള ഓരോ കാര്യങ്ങൾ ആലോചിച്ചു കണ്ണടച്ചു കിടന്നു.. തന്നെ ആ ദുഷ്ടൻമാരുടെ കൈയിൽ നിന്ന് രക്ഷിച്ചതും തനിക്കു വേണ്ടി സതീശന്റെ കൈയിൽ നിന്നും തല്ല് വാങ്ങി കൂട്ടിയതും..അങ്ങനെ ഓരോന്ന് ആലോചിച്ചു ഗംഗയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. പെട്ടന്ന് കാർ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നപ്പോൾ ഗംഗ കണ്ണ് തുറന്നു നോക്കി.. “എന്ത് പറ്റി അങ്കിൾ.. ” ഗംഗ ഡ്രൈവറോട് ചോദിച്ചു “അറിയില്ല മോളെ ഏതോ മരം ആണ് തോന്നുന്നു റോഡിനു കുറുകെ കിടക്കുന്നത്.. മഴയും കാറ്റും അല്ലായിരുന്നോ.. അതുകൊണ്ട് ഏതെങ്കിലും മരം കടപ്പുഴുകി വീണതായിരിക്കും.

ഞാൻ പോയി നോക്കിട്ട് വരാം ” അതു പറഞ്ഞു ഡ്രൈവർ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.. ഗംഗ ഫോൺ എടുത്തു വീണ്ടും ആകാശിനെ വിളിച്ചു.. ഫുൾ ബെൽ അടിച്ചു കട്ട്‌ ആയി.. ഗംഗ കുറേ നേരം നോക്കി നിന്നു.. മരം നോക്കാൻ പോയ ആളെ കാണാഞ്ഞു ഗംഗ പുറത്തേക്കു ഇറങ്ങി.. അവൾ മരത്തിനു അടുത്തേക്ക് നടന്നു.. അവിടെ എത്തി അവൾ ഡ്രൈവറെ വിളിച്ചു നോക്കി. എന്നാൽ യാതൊരു അനക്കവും ഇല്ലായിരുന്നു. ചുറ്റും കുറ്റകുരിരുട്ട്… നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല.. ചെറിയ മിന്നൽ ആകാശത്തു വെട്ടം വിതറി പോയി.. ഗംഗയുടെ ഉള്ളിൽ ചെറിയ പേടി തോന്നി.. അവൾ മൊബൈൽ ലൈറ്റ് ഓൺ ആക്കി ഡ്രൈവറെ വിളിച്ചു.. പെട്ടന്ന് അവളുടെ കാലിൽ എന്തൊ തട്ടി..

ഗംഗ നോക്കിയപ്പോൾ ഡ്രൈവർ ധരിച്ചിരുന്ന തൊപ്പി താഴെ കിടക്കുന്നു.. ഗംഗയുടെ ഭയം ഇരട്ടിച്ചു.. അവൻ ഡ്രൈവറെ തപ്പി അവിടെ എല്ലാം നടന്നു. കുറച്ചു മാറി ചോരയിൽ കുളിച്ചു കിടക്കുന്ന ഡ്രൈവറെ കണ്ടു അവൾ ഞെട്ടി.. തിരിഞ്ഞു ഓടാൻ തുടങ്ങിയതും ആരോ പുറകിൽ കൂടി വന്നു അവളുടെ മൂക്കിൽ ക്ളോരൊഫോം ഉള്ള തുണി കൊണ്ട് മൂടി.. ഗംഗയുടെ കണ്ണുകൾ പതിയെ അടഞ്ഞു.. കൈയിൽ ഉണ്ടായിരുന്ന മൊബൈൽ താഴെ വീണു. 💥💥💥💥💥💥 ഇതേ സമയം മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയ ആകാശ് കാറിന്റെ ഡോർ തുറന്നതും പോക്കറ്റിൽ മൊബൈൽ തപ്പി നോക്കി കാണാഞ്ഞിട്ട് തിരിച്ചു ഓഫീസിലേക്ക് പോയി.. ഫോൺ എടുത്തു ചെക്ക് ചെയ്തപ്പോൾ ഗംഗയുടെ കുറേ മിസ്സ്‌ കാൾ കിടക്കുന്നത് കണ്ട് ആകാശ് തിരിച്ചു വിളിച്ചു.. എന്നാൽ ഫോൺ തറയിൽ കിടന്നു റിങ് ചെയ്തു കട്ട്‌ ആയി.

അപ്പോൾ തന്നെ ഗൗരിയും ആകാശിനെ വിളിച്ചു.. “മോനെ നന്ദു.. നിന്നെ ഗംഗ വിളിച്ചായിരുന്നോ” “ആഹാ..അവളുടെ കുറേ മിസ്സ്ഡ് കാൾ കണ്ട് തിരിച്ചു വിളിച്ചു.. ബട്ട്‌ അവൾ ഫോൺ എടുക്കുന്നില്ല.. എന്താ കാര്യം ” ഗൗരി നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു.. “ഗംഗ ട്രെയിനിൽ കയറിട്ടു വിളികാം എന്നാ പറഞ്ഞത്.. പക്ഷേ ഇതുവരെ വിളിച്ചില്ല.. എപ്പോഴേ വിളിക്കണ്ട സമയം കഴിഞ്ഞു.. മോളെ കൊണ്ടാക്കാൻ പോയ കാറും തിരിച്ചു വന്നില്ല. എനിക്ക് എന്തോ പേടി ആകുന്നു മോനെ ” ഗൗരി പറഞ്ഞു “അമ്മ സമാധാനമായിട്ട് ഇരിക്ക്. ഞാൻ ഒന്ന് അന്വേഷിക്കട്ടെ. ” ആകാശ് ഫോൺ കട്ട്‌ ചെയ്തു.. ആകാശ് കാർ എടുക്കാൻ തുടങ്ങിയതും ഗൗതം കാറിന്റെ അടുത്തേക്ക് വരുന്നത് കണ്ടു ആകാശ് കാറിൽ നിന്നും ഇറങ്ങി.

“ഗൗതം എന്താ ഇവിടെ..” ആകാശ് ചോദിച്ചു “ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണ്.. എന്തേ തന്റെ മുഖത്തു ഒരു ടെൻഷൻ ” ഗൗതം ചോദിച്ചു “അത്‌ ഗംഗയുടെ അമ്മ മരിച്ചു എന്ന് അറിഞ്ഞു ഒരു കാൾ വന്നു.. അവൾ അവരെ കാണാൻ പോകാൻ വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങി.. ഇപ്പോൾ അവളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. ” ആകാശ് പറഞ്ഞു “വാട്ട്‌…. അവൾ എങ്ങനെ പോയി ” “ട്രെയിനിൽ പോകുവാണ് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.. ” ആകാശ് പറഞ്ഞു “താൻ ബേജാറാവണ്ട.. നമുക്ക് അന്വേഷിക്കാം.. താൻ റെയിൽവേ സ്റ്റേഷനിലേക്ക് പോ…ഞാൻ പോലീസിൽ ഇൻഫോം ചെയ്യാം ” ആകാശും ഗൗതംമും അവരവരുടെ കാറിൽ കയറി ഗംഗയെ തിരിഞ്ഞു രണ്ടു വഴിയിൽ പോയി..

💦💦💦💦💦 ആകാശ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ അവരുടെ കാർ വഴിയിൽ കിടക്കുന്നത് കണ്ടു അവൻ ഓടി അവിടേക്ക് ചെന്നു.. എന്നാൽ കാർ മാത്രമേ കാണാൻ സാധിച്ചോളൂ.. അവൻ അവിടെ എല്ലാം ഓടി നടന്നു നോക്കി.. ഗംഗയെ ഫോൺ വിളിച്ചു.. ഫോൺ ബെൽ കേട്ട സ്ഥലത്തു ചെന്നപ്പോൾ മൊബൈൽ തറയിൽ കിടക്കുന്നത് കണ്ടു വേഗം ചെന്നു എടുത്തു.. തലയുർത്തി നോക്കിയതും ചോരയിൽ കുളിച്ചു മരവിച്ചു കിടക്കുന്ന ഡ്രൈവറെ ആണ്.. ആകാശ് അയാളുടെ അടുത്തേക്ക് ചെന്നു വിളിച്ചു നോക്കി.. മൂക്കിൽ കൈ വച്ചു നോക്കി മരിച്ചു എന്ന് മനസിലാക്കി.. ആകാശ് അവിടെ എല്ലാം ഗംഗ എന്ന പേര് വിളിച്ചു ഓടി നടന്നു.. “ആകാശിന്റെ ഫോൺ റിങ് ചെയ്തു.. അവൻ ഫോൺ എടുത്തു

“ഹലോ.. നന്ദു.. എവിടാ നീ ഇപ്പൊ..വിവരം വല്ലതും കിട്ടിയോ മോളെ പറ്റി ” മാധവൻ ചോദിച്ചു “ഇല്ല അച്ഛാ.. ഗംഗയുടെ മൊബൈൽ കിട്ടി.. അവൾക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്. “ഗൗരി പറഞ്ഞു ഗംഗയെ ആരോ ഫോൺ വിളിച്ചു പറഞ്ഞതാണ് എന്ന്.. നീ അവൾക്ക് ലാസ്റ്റ് വന്ന നമ്പർ നോക്കിട്ട് എനിക്ക് മേസ്സേജ് ചെയ്യ്.. “മാധവൻ പറഞ്ഞു “ഓക്കേ അച്ഛാ ” ആകാശ് ഫോൺ കട്ട്‌ ചെയ്തു. ഗംഗയുടെ ഫോണിൽ കാൾ ലിസ്റ്റ് ചെക്ക് ചെയ്തു. അവസാനം വന്ന നമ്പർ മാധവന് മെസ്സേജ് ചെയ്തു.. 💢💢💢💢💢 “ഹലോ മഹിമ.. ഗംഗ മിസ്സിംഗ്‌ ആണ്.. ” ഗൗതം പറഞ്ഞു “ഗൗതം… എന്താ ഈ പറയുന്നത്… ആരാ ഇത് ചെയ്തത്… ആ മനുഷ്യൻ ആണോ ” മഹിമ ചോദിച്ചു “അതേ.. ഗംഗയെ കൊണ്ട് പോയ ലൊക്കേഷൻ ട്രേസ് ചെയ്തു.. ആ പഴയ ഗോഡൗൺ ആണ്.. പക്ഷേ നീ അവിടെ ഇപ്പോൾ വരണ്ട…. ഓക്കേ ” ഗൗതം പറഞ്ഞു “ഇല്ല ഗൗതം.. ഞാനും വരുന്നു അവിടെ..

ഗംഗയെ നമുക്ക് എങ്ങനെയും രക്ഷിക്കണം ” മഹിമ പറഞ്ഞു “അതേ.. അതിനു നീ ഇപ്പോൾ അവിടെ വരണ്ട.. അത് അപകടം ആണ്.. ഗംഗയ്ക്ക് ഒന്നും സംഭവിക്കില്ല.. ഞാൻ പറഞ്ഞല്ലോ. “ഗൗതം പറഞ്ഞു “എന്നാലും ഗൗതം… ഹലോ… ഹലോ… ” മറുവശത്തു ഫോൺ കട്ട്‌ ആയി.മഹിമ വണ്ടിയുടെ ചാവിയും എടുത്തു ഗൗതം പറഞ്ഞ സ്ഥലത്തേക്ക് പോയി. ഗൗതം ആകാശിനും മാധവനും ഗംഗ ഉള്ള ലൊക്കേഷൻ മീസ്സേജ് ചെയ്തു.. ✨️✨️✨️✨️✨️✨️✨️ ഗംഗ അവളുടെ കണ്ണുകൾ പതിയെ തുറന്നു.. ചുറ്റും മങ്ങിയ വെളിച്ചം.. ആളുകൾ ചുറ്റും ഉണ്ടങ്കിലും ആരുടെയും മുഖം വ്യക്തം അല്ലായിരുന്നു.. ഗംഗ അവളുടെ കൈ അനക്കാൻ നോക്കിയപ്പോൾ ആണ് മനസിലായത് തന്റെ കൈ കാലുകൾ കസേരയും ആയി കൂട്ടി കെട്ടിരിക്കുന്നു എന്ന്.. അവൾ കൈയിലെ കെട്ട് അഴിക്കാൻ നോക്കി..എന്നാൽ ശ്രമം പരാജയം ആയിരുന്നു.. പെട്ടന്ന് അവളുടെ അടുത്തേക്ക് ഒരു കല്പെരുമാറ്റം വരുന്നത് കേട്ട് ഗംഗ സൂക്ഷിച്ചു നോക്കി..

ആ രൂപം അവൾ ഇരിക്കുന്ന കസേരയുടെ ഇരുവശത്തേക്കും കൈ കുത്തി അവളുടെ അടുത്തേക്ക് കുനിഞ്ഞു.. “എന്താ ഗംഗ എന്നെ മനസ്സിൽ ആയോ.. ഓർമ ഉണ്ടോ ഈ മുഖം ” ഗംഗ അയാളുടെ മുഖത്തേക്ക് നോക്കി. “സതീശൻ ” ഗംഗ പറഞ്ഞു “ആഹാ അപ്പോൾ നീ എന്നെ മറന്നിട്ടില്ല അല്ലേ…മിടുക്കി.. ” “എന്റെ രാധാമ്മ എവിടെ.. ” ഗംഗ ചോദിച്ചു “അവളു മരിച്ചു… അവളെ കാണാൻ അല്ലേ നീ ഇറങ്ങിയത്… പിന്നെ എന്നോട് ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയാൻ ” സതീശൻ ഒരു കള്ളചിരിയോടെ പറഞ്ഞു. “ഇല്ല.. ഞാൻ ഇത് വിശ്വസിക്കില്ല.. നിങ്ങൾക്ക് എന്നെ കിട്ടാൻ വേണ്ടി ഒരുക്കിയ ഒരു കെണി ആണ് ” ഗംഗ പറഞ്ഞു “ആഹാ.. ആളു അങ്ങ് സ്മാർട്ട്‌ ആയല്ലോ.. എന്നാൽ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു.

അവൾ മരിച്ചിട്ടില്ല… പക്ഷേ ഏതാനും മിനിറ്റുകൾ കഴിയുമ്പോൾ നിന്റെ മുന്നിൽ വച്ചു തന്നെ അവളെ ഞാൻ പരലോകത്തിലേക്കു പറഞ്ഞു വിടും.. കൂടെ നിന്നെയും.. ” സതീശൻ ചിരിച്ചു “അച്ഛാ… ബോസ്സ് വരുന്നതിനു മുൻപ് എനിക്ക് ഇവളോട് തീർക്കാൻ കുറച്ചു കടം ബാക്കി ഉണ്ട്.. അത്‌ അങ്ങ് തീർത്തിട്ട് ആ തള്ളേ കൊണ്ട് വരാം ” വിഷ്ണു പറഞ്ഞു അവൻ ഗംഗയുടെ അടുത്തേക്ക് വന്നു.. അവളുടെ താടിയിൽ പിടിച്ചു ഉയർത്തി.. “അന്ന് ഞാൻ ഇന്റർവ്യൂവിൽ ഇരുന്നപ്പോൾ നീ എന്നോട് ഒരു ചോദ്യം ചോദിച്ചു.. ഞാൻ എങ്ങനെ ആയിരിക്കും സ്ത്രീകളോട് പെരുമാറുന്നത് എന്ന്.. അന്ന് എനിക്ക് മറുപടി പറയാൻ പറ്റിയില്ല.

ഇന്ന് നിനക്ക് ഞാൻ അതിന്റെ മറുപടി കൃത്യമായി തരും… വിശദമായി തന്നെ… ” അത്രയും പറഞ്ഞു അവൻ അവന്റെ മുഖം ഗംഗയുടെ മുഖത്തിനടുത്തേക്ക് കൊണ്ട് വന്നു..അവൾ അറപ്പോടെ മുഖം തിരിച്ചു.. മദ്യത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിൽ തുളച്ചു കയറി.. ഗംഗ കുതറി മാറാൻ നോക്കി.. കാലും കൈയും കെട്ടിയിട്ടിരിക്കുന്ന താൻ എങ്ങനെ ഈ ചെകുത്താന്റെ കൈയിൽ രക്ഷപെടാൻ.. എന്റെ അവസാനം ആണ്… എല്ലാം കഴിഞ്ഞു. ഗംഗ കണ്ണുകൾ ഇറുക്കി അടച്ചു.. കണ്ണിൽ നിന്ന് കണ്ണീർ ധാരാധരയായി ഒഴുകി. വിഷ്ണു വഷളൻ പുഞ്ചിരിയോടെ ഗംഗയുടെ മുഖത്തിനടുത് എടുത്തിയതും ആരുടെയോ കാൽപെരുമാറ്റം കേട്ട് നോക്കി.. ഇരുട്ടിൽ നിന്നും കുറേ ഗുണ്ടകളുടെ നടുവിൽ ആയി നടന്നു വരുന്ന ഗംഗ കണ്ണ് തുറന്നു നോക്കി… സതീശൻ ഓടി ചെന്നു അയാൾക്ക് ഇരിക്കാൻ ഉള്ള ഇരിപ്പടം ഗംഗയ്ക്ക് മുന്നിലായി ഒരുക്കി.. അവൾ പൊടുന്നനെ തന്റെ നേർക്ക് വരുന്ന ആളെ തിരിച്ചു അറിഞ്ഞു . “ബാല ഭാസ്കർ ”

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12

ആകാശഗംഗ : ഭാഗം 13

ആകാശഗംഗ : ഭാഗം 14

ആകാശഗംഗ : ഭാഗം 15

ആകാശഗംഗ : ഭാഗം 16

ആകാശഗംഗ : ഭാഗം 17

ആകാശഗംഗ : ഭാഗം 18

ആകാശഗംഗ : ഭാഗം 19

ആകാശഗംഗ : ഭാഗം 20

ആകാശഗംഗ : ഭാഗം 21

ആകാശഗംഗ : ഭാഗം 22