Saturday, April 27, 2024
Novel

ആകാശഗംഗ : ഭാഗം 8

Spread the love

നോവൽ
എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

“നാൻ നാളെ കാലേ നാട്ടുക്ക് പോവെ.. പൊണ്ടാട്ടിക്ക് ലീവ് കെടക്കമാട്ടെ.. നാൻ അങ്കെ ഇരുന്നാൽ അമ്മാവുക്ക് ഒരു ഹെൽപ്..” ശിവ പറഞ്ഞു

“ലീവ് കൊടുത്തോ? ” അഞ്ചു ചോദിച്ചു

“ലീവ് നാൻ മോർണിംഗിലെ കൊടുത്താച്ഛ് ”

“എന്നിട്ട് സാർ ഒന്നും പറഞ്ഞില്ലേ? ” ബിബിൻ ചോദിച്ചു

“അതുതാ എനക്ക് തെരിയാതെ..നാൻ ലീവ് ചോദിച്ചപ്പോൾ എതിര് ഒന്നും പേസതെ ഓക്കേ സൊള്ളിയാച് ”

“ങേ… അപ്പൊ ഇന്ന് കാക്ക മലന്നു പറക്കും.. അല്ലെങ്കിൽ ഇടി വെട്ടി മഴ ഉണ്ടാകും… ” സ്നേഹ പറഞ്ഞു

“അതെന്താ ” ഗംഗ ചോദിച്ചു

“എന്താന്നോ.. ലോക അത്ഭുതം അല്ലേ ഇപ്പൊ നടന്നേ.. സാധാരണ ലീവ് ചോദിക്കുമ്പോൾ നൂറു ചോദ്യങ്ങൾ ചോദിക്കും…”സ്നേഹ പറഞ്ഞു

“ലീവ് എത്ര ദിവസത്തേക്കാണ് കൊടുത്തേ? ഉണ്ണി ചോദിച്ചു

“ഇപ്പോ 1 വീക്ക്‌ കിട്ടിയാച് .. സിറ്റുവേഷൻ മോശമായ ഒരു 1 വീക്ക്‌ കൂടെ എക്സ്ടെന്റ് സെയ്യും… ”

“ആഹാ.. അണ്ണൻ എന്തായാലും 1 വീക്ക്‌ രക്ഷപെട്ടു.. ” ബിബിൻ പറഞ്ഞു..

ശിവ ചിരിച്ചു

🔹🔹🔹🔹🔹

“ഗംഗ ” ഉണ്ണി വിളിച്ചു

ഫയൽ നോക്കികൊണ്ടിരിക്കേ ഗംഗ ചോദിച്ചു

“എന്താ ഉണ്ണിയേട്ടാ ”

“എനിക്ക് ഗംഗയോട് ഒരു കാര്യം പറയാൻ ഉണ്ട് ”

“അതിനെന്താ പറഞ്ഞോളൂ.. ”

“അത്.. അത് ”

“എന്തിനാ ചേട്ടാ മുഖാവര… എന്താണെങ്കിലും പറഞ്ഞോളൂ ”

“തനിക്ക് തിരക്ക് ഉണ്ടോ ”

“ഇല്ല ”

“എന്നാൽ അൽപ്പം മാറി നിന്ന് നമ്മുക്ക് സംസാരിക്കാം ”

“അത്ര രഹസ്യം ആണോ.. ഓക്കേ ”

അവർ ഇരുവരും ഒഴിഞ്ഞ സഥലത്തേക്ക് മാറി നിന്നു

“ഗംഗ.. ഞാൻ പറയുന്ന കാര്യം താൻ എങ്ങനെ എടുക്കും എന്ന് അറിയില്ല..”

“ചേട്ടാ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ കാര്യം പറ ”

“അത്.. പിന്നെ.. എനിക്ക് ഗംഗയെ ഇഷ്ട്ടം ആണ്.. തന്നെ കണ്ട നിമിഷം മുതൽ എന്തോ അറിയില്ല.. തന്നോട് വല്ലാത്ത ഒരു അടുപ്പം ഫീൽ ചെയുന്നു… ”

ഗംഗ ഒന്ന് ഞെട്ടി..

“ആയ്യോ എന്തൊക്കെയാ ഉണ്ണിയേട്ടാ ഈ പറയുന്നേ.. ഞാൻ അങ്ങനെ ഒന്നും… ” പറഞ്ഞു തീരുന്നതിനു മുൻപേ ഉണ്ണി പറഞ്ഞു

“എന്നേ കണ്ടിട്ടില്ല എന്നതാകും പറഞ്ഞു വരുന്നേ.. താൻ ഉടനെ ഒരു മറുപടി പറയണ്ട.. നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി.. ”

“ഉണ്ണിയേട്ടാ… ഞാൻ ഇപ്പോൾ ഒരു റിലേഷൻഷിപ്പിനെ കുറിച്ചൊന്നും ആലോചിക്കാൻ ഉള്ള ഒരു മാനസിക അവസ്ഥയിൽ അല്ല..എനിക്ക് എന്റേതായ ധാരാളം പ്രോബ്ലെംസ്‌ ഉണ്ട്… അതിലേക്ക് ഉണ്ണിയേട്ടനെ കൊണ്ട് വരാൻ എനിക്ക് താല്പര്യം ഇല്ല.. എന്റെ നല്ല സുഹൃത്തായിട്ടാണ് ഞാൻ ചേട്ടനെ കണ്ടിട്ടുള്ളു… ഇനിയും അങ്ങനെ തന്നെ കാണാനാണ് എനിക്ക് ഇഷ്ട്ടം.. അതിനിടയിലേക്ക് ചേട്ടൻ പ്രേമം ഒന്നും കൊണ്ടിടല്ലേ… ”

“തന്റെ പ്രശ്നം എന്തായാലും എന്നോട് പറ.. തനിക്കു വേറെ ആരെയെങ്കിലും ഇഷ്ട്ടം ആണോ.. ”

“അങ്ങനെ ആരോടും ഇഷ്ട്ടം ഒന്നും ഇല്ല.. പക്ഷേ ഇപ്പോൾ എനിക്ക് അതിൽ ഒന്നും താല്പര്യം ഇല്ല.. അതുകൊണ്ട് ഉണ്ണിയേട്ടൻ ആ കാര്യം വിട്ടേക്ക്.. ”

“അപ്പോൾ തന്റെ മറുപടി നോ എന്നാണോ ”

“അതേ… നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കും.. ” ഗംഗ ചിരിച്ചു.

“ഓക്കേ.. ഞാൻ പറഞ്ഞ കാര്യം താൻ കളഞ്ഞേക്ക്.. എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ തന്നോട് തുറന്നു പറഞ്ഞു… തനിക്കു ഇഷ്ട്ടം അല്ലെങ്കിൽ വേണ്ട.. വിട്ടേക്ക്.. തന്റെ ഇഷ്ട്ടം പോലെ തന്നെ ആകട്ടെ.. ഫ്രണ്ട്‌സ്… ” ഉണ്ണി ഗംഗയ്ക്ക് നേരെ കൈ നീട്ടി… അവളും ഉണ്ണിയ്ക്ക് കൈ കൊടുത്തു..

🔸🔹🔸🔹🔸🔹🔸🔹🔸

“മായേച്ചി.. കഴിഞ്ഞില്ലേ.. വേഗം വാ സമയം പോകും.. ” ഗംഗ പറഞ്ഞു

“ദാ വരുന്നു പെണ്ണേ.. കണ്ടോടി സ്നേഹ… വന്ന സമയത്തെ ആളെ അല്ല ഗംഗ ഇപ്പൊ..” മായ പറഞ്ഞു

“അതേ അതേ.. നമ്മൾ അവളെ ഇങ്ങനെ മാറ്റി എടുത്തതല്ലേ.. ” സ്നേഹ ഗംഗയുടെ തോളിൽ കൈയിട്ടു കവിളിൽ നുള്ളി..

“അതൊക്കെ കൊള്ളാം.. ഗംഗ ഇനി എന്നന്നോ ഇനി നാഗവല്ലി ആകുന്നേ… ” ദീപ്തി മേലോട്ട് നോക്കി പറഞ്ഞു.

“അതാരാ നാഗവല്ലി ” ഗംഗ ചോദിച്ചു..

“ഈ കാലത്തതും ഇങ്ങനെ ഉള്ള കൊച്ചുങ്ങൾ ഉണ്ടോ.. ഗംഗ ഒരു സിനിമ പോലും കണ്ടിട്ടില്ലേ ” സ്നേഹ ചോദിച്ചു
ഇല്ല എന്ന് അവൾ തലയാട്ടി..

“സാരമില്ല….ഇന്ന് ഷോപ്പിംഗ് ബഡ്ജറ്റിൽ ഗംഗയ്ക്ക് ഒരു മൊബൈൽ കൂടെ ചേർക്കാം” ദീപ്തി പറഞ്ഞു

“എന്റെ പേഴ്‌സ് കാലി ആകുന്ന കാര്യം മാത്രമേ ദീപ്തിയുടെ വായിൽ വരു അല്ലേ ” ഗംഗ പറഞ്ഞു

“എന്റെ കൊച്ചേ ഫോൺ ഇല്ലാതെ ഇന്നത്തെ കാലത്തു ജീവിക്കാൻ പറ്റില്ല.. ” സ്നേഹ പറഞ്ഞു

“വാ മതി ഡയലോഗ് അടിച്ചത്.. ഇപ്പൊ തന്നെ ലേറ്റ് ആയി.. കട അടയ്ക്കുന്നതിന് മുൻപ് അങ്ങ് ചെല്ലണം.. മറ്റന്നാൾ ഗംഗയ്ക്ക് ഇന്റർവ്യൂ പാനലിൽ ഇരിക്കാൻ ഉള്ളതല്ലേ.. അപ്പോൾ ഗംഗയെ കണ്ട് വരുന്നവർ കണ്ണ് തള്ളണം… ” ദീപ്തി പറഞ്ഞു

“ഭഗവാനെ… വരുന്നവരെ കണ്ട് എന്റെ കണ്ണ് തള്ളാതിരുന്നാൽ മതി എന്ന ഞാൻ പ്രാർഥിക്കുന്നേ ” ഗംഗ നെഞ്ചിൽ കൈ വച്ച് പറഞ്ഞു

അത് കേട്ട് ബാക്കി ഉള്ളവർ ചിരിച്ചു..

〰️〰️〰️〰️〰️〰️〰️

ആദ്യo അവർ വലിയ ഒരു ടെക്‌സ്റ്റൈൽ ഷോപ്പിൽ കയറി.. സാരികൾ ഓരോന്ന് നോക്കി… ഗംഗ അവിടെ ഒരു നോക്കു കുത്തി പോലെ നിന്ന് അവർ എടുക്കുന്ന സാരികൾ നോക്കി നിന്നു.. ഒരാൾക്ക് ഇഷ്ട്ടപ്പെട്ടാൽ ബാക്കി രണ്ടു പേരും കൂടെ അതിൽ കുറ്റം കണ്ട് പിടിച്ചു അടുത്ത സാരി എടുക്കും.. ഏകദേശം രണ്ട് മണിക്കൂർ ഇതേ പ്രോസസ്സ് തുടർന്നു.. ഒടുവിൽ മൂന്ന് പേർക്കും ഒരു പോലെ ഇഷ്ട്ടപെട്ട ഒരു സാരി സെലക്ട്‌ ചെയ്തു.. പീച് കളറിൽ ലൈറ്റ് ബോർഡറും ചെറിയ സ്റ്റോൺ വർക്കും ഉള്ള സാരി ഗംഗയ്ക്ക് മാറാൻ കൊടുത്തു..

“എന്റെ പൊന്നോ എപ്പോഴെങ്കിലും ഒന്ന് സെലക്ട്‌ ചെയ്തല്ലോ… സമാധാനം.. ഞാൻ വിചാരിച്ചു നമ്മൾ ഇന്ന് ഈ കടയിൽ ആണ് കിടക്കുന്നെന്ന്.. ” ഗംഗ പറഞ്ഞു

“മതി മോളു കൌണ്ടർ അടിച്ചേ.. പോയി ഇട്ട് നോക്ക്.. ” സ്നേഹ പറഞ്ഞു

കുറച്ചു സമയം കഴിഞ്ഞു ഗംഗ സാരിയും ഉടുത്തു പുറത്തേക്കു വന്നു… എല്ലാവരുടെയും കണ്ണ് ഗംഗയിൽ തന്നെ തറഞ്ഞു നിന്നു.. ഉടനെ മൂന്ന് പേരും ഗംഗയുടെ അടുത്ത് വന്നു..

“നമ്മുടെ സെലെക്ഷൻ സൂപ്പർ അല്ലേ ” ദീപ്തി പറഞ്ഞു

“അതേ അതേ.. ഈ കോലത്തിൽ ആകാശ് സാർ കണ്ടാൽ ഗംഗയെ അപ്പൊ കെട്ടും ” മായ പറഞ്ഞു

അത് കേട്ട് ഗംഗയും ബാക്കിയുള്ളവരും കണ്ണ് തള്ളി മായയെ നോക്കി..
മായ ഒന്ന് ഇളിച്ചു കാണിചിട്ട് പറഞ്ഞു

“അത് ഞാൻ ചുമ്മാ ഒരു പഞ്ചിനു പറഞ്ഞതാ”

“എന്നാലും ഇത് ഇത്തിരി കൂടിയ പഞ്ച് ആയി പോയി ” ദീപ്തി പറഞ്ഞു

“ചേച്ചി എനിക്ക് എന്തോ വല്ലാത്ത പോലെ എല്ലാവരും എന്നേ ഒരു മാതിരി രീതിയിൽ നോക്കുന്നു ” ഗംഗ പറഞ്ഞു

“അയ്യോ അത്കാണാൻ കൊള്ളാവുന്നത് കൊണ്ട് നോക്കുന്നതാ… വായിനോട്ടം.. എന്തായാലും ഗംഗ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വാ..” സ്നേഹ പറഞ്ഞു

ബില്ലും പേ ചെയ്തു അവർ നേരെ പോയത് മൊബൈൽ ഷോപ്പിലേക്കാണ്.. കുറേ തിരച്ചിൽ അവിടെയും നടത്തി ഒടുവിൽ ഒരു ഐ ഫോൺ തന്നെ എടുത്തു..

എല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും വൈകുന്നേരം ആയി..

“എന്നാൽ വാ നമുക്ക് ഇനി ഒരു മൂവി കൂടി കണ്ടിട്ട് പോകാം.. ” ദീപ്തി പറഞ്ഞു.

“ഞാൻ അങ്ങോട്ട്‌ പറയാൻ തുടങ്ങുവായിരുന്നു.. വാ ലുലുവിൽ പോകാം.. എനിക്ക് തല വേദന തുടങ്ങി..കോഫി കുടിച്ചു അവിടെ തന്നെ ഷോയ്ക്ക് കയറാം ” മായ പറഞ്ഞു

“അപ്പൊ ഇത് നിങ്ങളുടെ സ്ഥിരo പരിപാടി ആണ് അല്ലേ ” ഗംഗ പറഞ്ഞു..

“എന്റെ കുഞ്ഞേ ജോലിക്കിടയിൽ അല്പം സമാധാനം കിട്ടുന്നത് ഇതുപോലെ ഉള്ള ഔട്ടിങ്ങിൽ ആണ്.. സാധാരണ അവന്മാരും കാണാറുള്ളതാ.. “മായ പറഞ്ഞു

ലുലുവിൽ കയറി സ്നേഹ ആദ്യo ഓടിയത് ടികെറ്റ് കൊണ്ടെറിലേക്കാണ്.. അവിടെ ഒടുക്കത്തെ ക്യുവും..
ബാക്കി ഉള്ളവർ കഴിക്കാൻ ഉള്ളത് ഓർഡർ ചെയ്തു സ്നേഹയെ വെയിറ്റ് ചെയ്തു..

ഒടുവിൽ സ്നേഹയും അവരോടൊപ്പം ജോയിൻ ചെയ്തു..

“ഞാൻ ബിൽ പേ ചെയ്തിട്ട് വരാം ” മായ പറഞ്ഞു

“ചേച്ചി അവിടെ ഇരുന്നേ ഞാൻ പോകാം.. എനിക്ക് വേണ്ടി കുറേ കഷ്ട്ടപെട്ടില്ലേ.. അതുകൊണ്ട് ഇതും എന്റെ വക.. ” അതും പറഞ്ഞൂ ഗംഗ ബിൽ പേ ചെയ്യാൻ പോയി.
ബിൽ കൗണ്ടറിൽ എത്തിയ ഗംഗ പൈസ കൊടുത്തു..

“അയ്യോ മാഡം ചേഞ്ച്‌ ഇല്ല.. കാർഡ് തന്നാൽ… ”

ഗംഗ എടിഎം കാർഡ് കൊടുത്തു.. പിൻ അടിച്ചു കൊടുത്ത് ബില്ലിന് വേണ്ടി വെയിറ്റ് ചെയുമ്പോൾ ഒരു പരിചയ ശബ്ദം കാതിൽ വന്നു പതിച്ചു…

“ഹലോ.. ഇവിടെ മെനു കാർഡ് ഇല്ലേ ”

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ ഗംഗ ഒരു നിമിഷം സ്തംഭിച്ചു പോയി..

“വിഷ്ണു ”

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7