Monday, November 18, 2024
Novel

ആകാശഗംഗ : ഭാഗം 24

എഴുത്തുകാരി: ജാൻസി

ഇരുട്ടിൽ നിന്നും കുറേ ഗുണ്ടകളുടെ നടുവിൽ ആയി നടന്നു വരുന്ന ഗംഗ കണ്ണ് തുറന്നു നോക്കി… സതീശൻ ഓടി ചെന്നു അയാൾക്ക് ഇരിക്കാൻ ഉള്ള ഇരിപ്പടം ഗംഗയ്ക്ക് മുന്നിലായി ഒരുക്കി.. അവൾ പൊടുന്നനെ തന്റെ നേർക്ക് വരുന്ന ആളെ തിരിച്ചു അറിഞ്ഞു . “ബാല ഭാസ്കർ ” ചെറു ചിരിയോടെ ബാലഭാസ്കർ ഗംഗയുടെ മുന്നിൽ വന്നിരുന്നു.. ഗംഗയ്ക്ക് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ്മ വന്നു.. അവളുടെ ഭയം മാറി കണ്ണുകൾ ദേഷ്യം കൊണ്ട് വിറച്ചു.. കൈകൾ കസേരയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു “നിനക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും ജീവൻ എടുത്തിട്ടും മതിയായില്ലേ..ഞങ്ങളുടെ അധ്വാനം എല്ലാം തട്ടി എടുത്തിട്ടും മതിയായില്ലേ.. ഇനി എന്താ നിനക്ക് വേണ്ടേ.. അന്ന് എന്റെ ജീവൻ എന്തിനാ നീ ബാക്കി വച്ചത്.. എന്നെയും കൊല്ലമായിരുന്നില്ലേ ” “മോളെ ലക്ഷ്മി… അടങ്ങു അടങ്ങു..

നിനക്ക് എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് എന്ന് അറിയാം.. സാരമില്ല… നിന്നെ കൊണ്ട് എന്റെ ഒരു ചെറിയ കാര്യം സാധിക്കാൻ ഉണ്ട്. അത് കഴിഞ്ഞാൽ നിന്നെ നിന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് അയക്കാം… ധൃതി കൂട്ടണ്ട.. ടൈം ഉണ്ട്.. അല്ലേ സതീശാ ” ഭാസ്കർ ചോദിച്ചു സതീശൻ അതിനു ചിരിച്ചു.. ഗംഗ സംശയത്തോടെ സതീശനെയും ഭാസ്കറിനെയും മാറി മാറി നോക്കി.. “നിനക്ക് ഒത്തിരി സംശയങ്ങൾ ഉണ്ടാകും അല്ലേ.. സാരമില്ല.. നിന്റെ എല്ലാ സംശയവും ഞാൻ തീർത്തു തരാം. ” ബാലഭാസ്കർ പറഞ്ഞു.. ഗംഗ അപ്പോഴും അവളുടെ കൈകൾ മോചിപ്പിക്കാൻ ശ്രമിച്ചു നോക്കി.. “ഒരു കഥ സൊല്ലട്ടുമാ.. ” ഭാസ്കർ ഗംഗേ നോക്കി പറഞ്ഞു … അവൾ അയാളുടെ മുഖത്തേക്ക് നോക്കി.. അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു ഒരു സിഗരറ്റ് കത്തിച്ചു പറയാൻ തുടങ്ങി. “ഒരിടത്തു ഒരു സൽസ്വാഭാവി ആയിരുന്ന മനുഷ്യൻ ഉണ്ടായിരുന്നു..അയാൾ ഒരു വലിയ ധാനശീലൻ ആയിരുന്നു… തൊടുന്നതെല്ലാം പൊന്നാക്കുന്നവൻ.

അവനു എന്തിനും ഏതിനും കൂട്ടായിട്ട് അവന്റെ ഭാര്യയും. എന്നാൽ ഒരിക്കൽ കമ്പനിയിൽ വലിയ ഒരു ഡീൽ വന്നു.. അവരുടെ എല്ലാ ആവിശ്യത്തിനും നിഴലായി കൂടെ നിന്ന ഞാൻ ആ ഡീൽ കമ്പനിക്ക് നേടി കൊടുത്തു.. എന്റെ മാത്രം എഫോർട് കൊണ്ട്.. പക്ഷേ അവൻ അത്‌ അവന്റെ ക്രെഡിറ്റ്‌ ആക്കി മാറ്റി.. കഷ്ട്ടപെട്ട എനിക്ക് പുല്ല്‌ വില.. ഞാൻ കഷ്ട്ടപെട്ടാൽ അതിന്റെ ബെനിഫിറ്റ് എനിക്ക് കിട്ടണം.. അത്‌ എനിക്ക് നിർബന്ധം ഉള്ള കാര്യം ആണ്..ഞാൻ കഷ്ട്ടപ്പെട്ടു നേടിയ ഡീൽ അവൻ ഓസിനു എടുത്തെങ്കിൽ അവൻ കഷ്ട്ടപ്പെട്ടു നേടിയത് ഞാനും അങ്ങ് ഓസ്സിന് എടുത്തു.. പക്ഷേ ആ ബുദ്ധിമാൻ പ്രോപ്പർട്ടിയുടെ ഭൂരിഭാഗം അവന്റെ പൊന്നോമന മോളുടെ പേരിൽ എഴുതി വച്ചിരിക്കുന്നു എന്ന് അവസാന ശ്വാസം നഷ്ട്ടപെടുന്നതിനു മുൻപാണ് അവൻ എന്നോട് പറഞ്ഞത്.. ഞാൻ അന്വേഷണം നടത്തിയപ്പോൾ നിനക്ക് പ്രായപൂർത്തി ആകുമ്പോൾ മാത്രമേ ആ പ്രോപ്പർട്ടി മറ്റൊരാൾക്ക് കൈ മാറ്റo ചെയ്യാൻ സാധിക്കു എന്ന് അറിഞ്ഞത്..

നീ എന്റെ കൺ മുന്നിൽ തന്നെ വളരണം.. അതിനാണ് എന്റെ ആളുകളിൽ ഒരാളായ സതീശനെ നിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്.. അച്ഛനും അമ്മയും ഇല്ലാത്ത പെൺകുട്ടിയെ.. അതും അസ്ഥിക്കു വകയില്ലാതെ നിൽക്കുന്ന നിന്നെ ബന്ധുക്കൾ നോക്കില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.. അതുകൊണ്ടാണ് എന്റെ ബിനാമി ആയ സതീശനെ ഞാൻ കൊണ്ടു വന്നത്.. നീ സ്വത്തിന് അവകാശി ആയ പ്രായം ആയപ്പോൾ നിന്റെ ഒപ്പ് വാങ്ങണം എന്ന് വിചാരിച്ചതാണ്.. പക്ഷേ അപ്പോൾ ഓരോന്ന് തടസങ്ങൾ വന്നു വന്നു അത്‌ നീണ്ടു പോയി.. ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു.. നീ എവിടെ പോയി മറഞ്ഞാലും എന്റെ കണ്ണ് വെട്ടിച്ചു രക്ഷപെടാൻ ആകില്ല നിനക്ക്. ” ബാലഭാസ്കർ പറഞ്ഞു ഗംഗയുടെ പേരിൽ അവളുടെ അച്ഛൻ സ്വത്തുകൾ എഴുതി വച്ചിട്ടുണ്ട് എന്നത് അവൾ ആദ്യമായിട്ടാണ് അറിയുന്നത്.. “എന്റെ അച്ഛന്റെ അവസാന വിയർപ്പ് തുള്ളിയാണ് അത്.. ഞാൻ ഒരിക്കലും നിനക്ക് അത്‌ വിട്ടു തരില്ല..

എന്റെ കൊക്കിനു ജീവൻ ഉണ്ടകിൽ നിന്റെ ആഗ്രഹം നടക്കില്ല. ” ഗംഗ പറഞ്ഞു ഭാസ്കർ കൈയിൽ ഇരുന്ന സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞു ഗംഗയുടെ അടുത്തേക്ക് വന്നു.. “ദേഹോപ്പദ്രവം ഞാൻ ഇഷ്ടപ്പെടുന്നില്ല.. എന്നെ അതിനു പ്രേരിപ്പിക്കുന്നത് നിനക്ക് അത്ര നല്ലതായിരിക്കില്ല.. അതുകൊണ്ട് മോളു വെറുതെ സമയം കളയാതെ ആ പേപ്പറിലോട്ട് സൈൻ ചെയ്തേ.. ” ഭാസ്കർ പറഞ്ഞു “ഇല്ലടാ… എന്റെ അച്ഛനെയും അമ്മയെയും സ്വത്തിന് വേണ്ടി കൊന്നുകളഞ്ഞവനാണ് നീ.. നീ എന്നെ കൊന്നാലും ഞാൻ നിനക്ക് അത് വിട്ടു തരില്ല.. ” ഗംഗ പറഞ്ഞു “എന്നെ കൊണ്ട് അതിക്രമം കാണിച്ചേ നീ സൈൻ ചെയ്യു എന്ന് ഉണ്ടങ്കിൽ… നിനക്ക് ഞാൻ ഒരാളെ കാണിച്ചു തരാം.. ” ബാലഭാസ്കർ വിഷ്ണുവിനെ കണ്ണ് കാണിച്ചു. അവൻ പോയി രാധയെ കൊണ്ട് വന്നു.. കൈകൾ കൂട്ടി കെട്ടി കണ്ണുകൾ മൂടി തന്റെ മുന്നിൽ ജീവനോടെ നിൽക്കുന്ന രാധമ്മേ കണ്ടപ്പോൾ ഗംഗയ്ക്കു സന്തോഷം ആയി.

അവൾ ഉറക്കെ വിളിച്ചു. “രാധമ്മേ ” ശബ്ദം കേട്ട ദിശയിലേക്ക് അവർ ചെവി കൂർപ്പിച്ചു ഗംഗയാണ് എന്ന് മനസിലാക്കി.. “മോളെ.. ” ബാലഭാസ്കർ പതിയെ രാധയുടെ അടുത്ത് വന്നു കണ്ണിലെ കെട്ട് അഴിച്ചു. അവർ കണ്ണ് ചിമ്മി ഗംഗയെ നോക്കി.. ഗംഗയുടെ അവസ്ഥ കണ്ടു മുന്നോട്ടു പോകാൻ തുടങ്ങിയതും ഭാസ്കർ അവരുടെ മുടിയിൽ കയറി പിടിച്ചു.തലയുടെ അടുത്തേക്ക് തോക്ക് ചൂണ്ടി “അമ്മേ…. എന്റെ അമ്മേ ഒന്നും ചെയ്യരുത്.. പ്ലീസ്.. ” ഗംഗ പറഞ്ഞു “ഇല്ല…ഒന്നും ചെയ്യില്ല.. അതിനു പകരം നീ ആ മുന്നിൽ ഇരിക്കുന്ന പേപ്പറിൽ സൈൻ ചെയ്യു. എന്നാൽ ഇവരെ വെറുതെ വിടാം.. “ഭാസ്കർ പറഞ്ഞു “ഞ… ഞാൻ ചെയ്യാം.. അമ്മേ ഒന്നും ചെയ്യരുത് ” ഗംഗയുടെ കൈയിലെ കെട്ടുകൾ അഴിച്ചു കൊടുത്തു. അവൾ പേപ്പറിൽ സൈൻ ചെയ്യാൻ തുടങ്ങിയതും അവിടെ വീപ്പകൾ ചടപട എന്ന് താഴേക്കു വീണു… ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരും ഞെട്ടലോടെ നോക്കി.. തന്റെ നേർക്ക് നടന്നു വരുന്ന രൂപത്തെ ഗംഗ പെട്ടെന്ന് തിരിച്ചറിഞ്ഞു… “നന്ദേട്ടൻ ” അപ്പോഴേക്കും ഭാസ്കറിന്റെ ഗുണ്ടകൾ ആകാശിന്റെ അടുത്തേക്ക് പാഞ്ഞു.. അവൻ തന്റെ നേരെ വന്നവരെയെല്ലാം ഇടിച്ചു തെറിപ്പിച്ചു.. ഇതേ സമയം മറ്റാരും കാണാതെ ഭാസ്കർ ഇരുട്ടിലേക്ക് മറഞ്ഞു നിന്നു..

വിഷ്ണുവും സതീശനും ആകാശിനെ അടിക്കാൻ ആയി അവിടെ കിടന്ന കമ്പി വടി എടുത്തു ആകാശിന്റെ അടുത്തേക്ക് പാഞ്ഞു.. അത് കണ്ട ഗംഗ ആകാശിനെ വിളിച്ചു.. മറ്റ് ഗുണ്ടകളെ നേരിട്ട് കൊണ്ട് ഇരുന്ന ആകാശ് ഗംഗയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി.. തന്റെ നേർക്ക് പാഞ്ഞു വരുന്ന വടിയിൽ നിന്നും ആകാശ് തന്ത്രപൂർവ്വം ഒഴിഞ്ഞു വിഷ്ണുവിന്റെ കൈയിൽ ഉള്ള വടി അവന്റെ കൈയിൽ ആക്കി.. വിഷ്ണുവിന്റെ പുറകേ ഓടി വന്ന സതീശന്റെ തല നോക്കി ആഞ്ഞു വീശി… അപ്പ്രതീക്ഷ അടി ആയത് കൊണ്ട് സതീശൻ ബോധം കേട്ട് നിലത്തേക്ക് വീണു.. അത് കണ്ട വിഷ്ണു ആകാശിന്റെ അടുത്തേക്ക് അലറി കൊണ്ട് ഓടി വന്നു. ആകാശ് കുനിഞ്ഞു കൈയിൽ ഉണ്ടായിരുന്ന വടി വിഷ്ണുവിന്റെ കാല് ലക്ഷ്യമാക്കി എറിഞ്ഞു.. കമ്പി വന്ന് കാലിന്റെ മർമ്മസ്ഥാനത്ത് തട്ടിയത് കൊണ്ട് എഴുന്നേക്കാൻ ആകാതെ വിഷ്‌ണു വേദന കൊണ്ട് നിലത്തിരുന്നു പുളഞ്ഞു.. കമ്പി താഴെ ഇട്ട് ആകാശ് ഓടി ചെന്നു ഗംഗയുടെ കൈകലുകളിൽ കെട്ടിയിരുന്ന കെട്ടുകൾ അഴിച്ചതും ഗംഗ ആകാശിനെ കെട്ടിപിടിച്ചു. ആകാശും അവളെ തന്നോട് ചേർത്ത് മുറുകെ പിടിച്ചു കണ്ണുകൾ അടച്ചു..

ഇതേ സമയം ആകാശ് താഴേക്കു ഇട്ട കമ്പി വിഷ്ണു ശബ്ദം ഉണ്ടാക്കാതെ ഏന്തി വലിഞ്ഞു എടുത്തു പതിയെ എഴുന്നേറ്റു ആകാശിന്റെ അടുത്തേക്ക് വേച്ചു വേച്ചു നടന്നു.. ഇത് കണ്ട രാധ അലറി “മോനെ ” അവർ കണ്ണുകൾ അടച്ചു.. കുറച്ചു കഴിഞ്ഞു അനക്കം ഒന്നും കേൾക്കുന്നില്ല എന്ന് അറിഞ്ഞതും അവർ കണ്ണ് തുറന്നു നോക്കി. ആകാശിനെ അടിക്കാൻ ആഞ്ഞ വിഷ്ണുവിന്റെ കൈയിൽ ഗൗതം പിടുത്തം ഇട്ടിരിക്കുന്നു.. ഗൗതം ഉടനെ വിഷ്ണുവിന്റെ കൈ പിടിച്ചു തിരിച്ചു കാലിന്റെ മർമ്മം നോക്കി ചവിട്ടി.. ഇരുട്ടിന്റെ മറവിൽ നിന്ന ബാലഭാസ്കരും ഗൗതമിനെ കണ്ടു ഞെട്ടി. “ഗൗതം.. ഇവിടെ… ” ബാലഭാസ്കർ പറഞ്ഞു “സോറി ആകാശ് ഞാൻ വരാൻ അൽപ്പം ലേറ്റ് ആയി.. കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു.. ” ഗൗതം പറഞ്ഞു ഗംഗ ഓടി രാധയുടെ അടുത്തേക്ക് എത്തി.. “അമ്മേ.. ” അവൾ അവരെ കെട്ടിപിടിച്ചു.. “എന്റെ മോളെ.. ” രാധയും കരഞ്ഞു.. പെട്ടന്ന് പുറകിൽ നിന്ന് കൈ കൊട്ട് കേട്ട് എല്ലാവരും അങ്ങോട്ട്‌ നോക്കി “ഭേഷ്… അപ്പോൾ ഇവരുടെ ഒക്കെ പിന്നിൽ എന്റെ പൊന്നോമന പുത്രൻ ആയിരുന്നു അല്ലെ രക്ഷകൻ… ഫന്റാസ്റ്റിക്..

“ബാലഭാസ്കർ പറഞ്ഞു.. ഭാസ്കറിന്റെ വാക്കുകൾ ഗംഗയിൽ ഞെട്ടൽ ഉണ്ടാക്കി.. അവൾ ഗൗതമിനെ അതിശത്തോടെ നോക്കി.. “ഗൗതമേട്ടൻ ” ഗംഗ പറഞ്ഞു “നീ എന്ന് മുതലാണ് എന്റെ ശത്രു പക്ഷത്തു ആയത്.. ” ഭാസ്കർ ചോദിച്ചു “ഞാൻ പണ്ടേ നിങ്ങളുടെ ശത്രു പക്ഷത്താണ്.. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ തട്ടി എടുത്തു ജീവിതത്തിൽ വിജയം കണ്ടെത്തുന്ന ആളാണ് നിങ്ങൾ നിങ്ങൾ എന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ നിങ്ങളെ എന്റെ അച്ഛന്റെ സ്ഥാനത്തു കണ്ടിട്ടില്ല.. എന്റെ കളിക്കുട്ടുകാരിയായിരുന്ന ഗംഗയുടെയും എന്റെ ഭാര്യയുടെയും അച്ഛനെ കൊന്നപ്പോൾ ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ് നിങ്ങളുടെ അവസാനം ഞാൻ തീരുമാനിക്കും എന്ന്.. ” ഗൗതം പറഞ്ഞു അപ്പോഴേക്കും പോലീസും മാധവനും അവിടെ എത്തി.. “ഓഹോ.. നീ എന്നെക്കാൾ ഫാസ്റ്റ് ആണല്ലോ.. അതെനിക്ക് ഇഷ്ട്ടം ആയി..

പക്ഷേ ഈ ബാലഭാസ്കർ എന്താണോ ആഗ്രഹിച്ചത് അതേ നടക്കു.. അതിൽ എനിക്ക് തടസം ആയി എന്റെ മകൻ ആണെങ്കിലും ഈ ഭാസ്കറിന് അത് ഒരു വിഷയം അല്ല.. ” അതും പറഞ്ഞു ഭാസ്കർ ഗംഗയുടെ നേരെ വെടിവച്ചു.. പക്ഷേ താഴേക്കു വീണത് ഗൗതം ആയിരുന്നു.. ഗംഗയുടെ നേരെ തോക്ക് ചൂണ്ടിയ അതേസമയം ഗൗതം ഗംഗയുടെ മുന്നിലേക്ക് എടുത്തു ചാടി ഗംഗയെ തള്ളി മാറ്റിയതും ഗൗതമിന് വെടിയേറ്റു നിലത്തു വീണു. “ഗൗതം…….. ” ആ പരിചിത ശബ്ദം കേട്ട് ആകാശ് ഞെട്ടി തിരിഞ്ഞു നോക്കി.. “മഹിമ ”

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12

ആകാശഗംഗ : ഭാഗം 13

ആകാശഗംഗ : ഭാഗം 14

ആകാശഗംഗ : ഭാഗം 15

ആകാശഗംഗ : ഭാഗം 16

ആകാശഗംഗ : ഭാഗം 17

ആകാശഗംഗ : ഭാഗം 18

ആകാശഗംഗ : ഭാഗം 19

ആകാശഗംഗ : ഭാഗം 20

ആകാശഗംഗ : ഭാഗം 21

ആകാശഗംഗ : ഭാഗം 22

ആകാശഗംഗ : ഭാഗം 23