Thursday, January 23, 2025
Novel

ആകാശഗംഗ : ഭാഗം 22

എഴുത്തുകാരി: ജാൻസി

എല്ലാം അറിഞ്ഞു കഴിഞ്ഞു ഗംഗയുടെ ഉള്ളിൽ എന്തോ ഒരു സമാധാനം അനുഭവപ്പെട്ടു..’
‘ മഹിമ.. ഇനി നന്ദേട്ടന്റെ ജീവിതത്തിൽ അടഞ്ഞ അധ്യായം ആണ്.. ഇനി എനിക്ക് മാത്രം സ്വന്തം ആണ്.. ഇത്രയും നാൾ താൻ നന്ദേട്ടനെ അങ്ങനെ തന്നെയാണ് കണ്ടിട്ടുള്ളത്.. പക്ഷേ ഇന്ന് മഹിമ കൂടെ അങ്ങനെ പറഞ്ഞപ്പോൾ എന്തോ പുതിയ ഒരു ഊർജം കൈ വന്ന പോലെ.. ‘ ഗംഗ ചിന്തിച്ചു..

റൂമിൽ എത്തിയതൊന്നും അവൾ അറിഞ്ഞില്ല.. സ്വപ്നലോകത്തു ആയിരുന്നു താൻ ഇത് വരെ എന്ന് ആകാശിന്റെ വിളി വന്നപ്പോഴാണ് മനസ്സിൽ ആയതു..

“എന്താടോ പതിവില്ലാതെ വലിയ സന്തോഷം?” ആകാശ് ചോദിച്ചു

“അതേ… എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം ഇന്നാണ്.. ” ഗംഗ പറഞ്ഞു

“അതെന്താ.. തനിക്കു അത്രക്ക് സന്തോഷം തന്ന കാര്യം ഞാനും കൂടെ ഒന്ന് അറിയട്ടെ ” ആകാശ് പറഞ്ഞു

“അയ്യടാ.. അത് സർപ്രൈസ്.. ” അതും പറഞ്ഞു ഗംഗ ബാത്‌റൂമിൽ പോയി..

“ഇവൾക്ക് ഇത് എന്തുപറ്റി.. എന്താ സർപ്രൈസ് ” ആകാശ് ചിന്തിച്ചു..

കുളിച്ചു ഫ്രഷ് ആയി സിന്ദൂരം തൊട്ട് പുഞ്ചിരിച്ചു നിൽക്കുന്ന ഗംഗയെ ആകാശ് കണ്ണ് ചിമ്മാതെ നോക്കി നിന്നു..

“ഹലോ മാഷേ.. എന്താ ഇങ്ങനെ നോക്കുന്നേ… കണ്ടിട്ടില്ലാത്ത പോലെ ” ഗംഗ ചോദിച്ചു

അത് കേട്ടതും ആകാശ് ചമ്മൽ മറച്ചു വച്ചു പറഞ്ഞു

“നിന്നെ ആര് നോക്കി… ഞാൻ നീ പറഞ്ഞ സർപ്രൈസ് ആലോചിച്ചതാ.. ” ആകാശ് പറഞ്ഞു

“ഓഹോ.. എന്നാൽ ആയിക്കോട്ടെ.. ഞാൻ ചോദിച്ച ചോദ്യം ഇങ്ങു തിരിച്ചു എടുത്തു.. ” ഗംഗ ചിറി കോട്ടി പുറത്തേക്കു പോയി.. ആകാശ് ഗംഗ പോകുന്നത് കണ്ട് പുഞ്ചിരിച്ചു..

“എനിക്ക് എന്താ പറ്റിയെ… ഗംഗയുടെ സാമിപ്യം ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു.. അവളുടെ സംസാരം ചിരി.. എല്ലാം ഞാൻ ആസ്വദിച്ചു തുടങ്ങിയോ.. അപ്പോൾ.. എനിക്ക് ഗംഗയോട് പ്രണയം ആണോ.. മഹിമ.. അവളെ ഞാൻ മറന്നു തുടങ്ങിയോ.. ഇല്ല… എനിക്ക് ഒരിക്കലും സാധിക്കില്ല.. പിന്നെ എന്താണ് ഗംഗയോട് ഇതുവരെ തോന്നാത്ത ഒരു ഇഷ്ട്ടം ഇപ്പോൾ ഉള്ളത് പോലെ തോന്നുന്നത് ” ആകാശിന്റെ ചിന്തകൾ കാടു കയറി… ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ചു ആകാശ് ധർമ്മ സങ്കടത്തിൽ ആയി..

———

“മഹിമ . നീ ഗംഗയോട് എല്ലാം പറഞ്ഞോ.. ” ഗൗതം ചോദിച്ചു

“ഇല്ല.. പറയാൻ തുടങ്ങിയപ്പോഴേക്കും ഗൗതം അവിടെ എത്തി. ”

“അത് നന്നായി.. ഞാൻ ആരാണ് എന്ന് അറിഞ്ഞാൽ ഒരു പക്ഷേ അവളുടെ പ്രതികരണം എങ്ങനെ ആകും എന്ന് അറിയാൻ പറ്റില്ല ” ഗൗതം പറഞ്ഞു

“എന്നാലും ആ മനുഷ്യൻ എന്താ ഇങ്ങനെ.. ഒരാൾക്ക് പണത്തിനോടും സ്വത്തിനോടും ഇത്ര ആർത്തി കാണുമോ ” മഹിമ ചോദിച്ചു..

“എന്റെ അച്ഛൻ പണ്ട് മുതൽക്കേ ഇങ്ങനെ തന്നെയാണ്..” ഗൗതം പറഞ്ഞു

“ഗംഗയ്ക്ക് ഗൗതമിനെ മനസിലായില്ല എന്ന് തോന്നുന്നു ” മഹിമ പറഞ്ഞു

“ഹ്മ്മ്.. അങ്ങനെ ഓർക്കാൻ പറ്റിയ സാഹചര്യം അല്ലായിരുന്നല്ലോ അവളുടെ… ഒരു കണക്കിന് അവൾ ഞാൻ ആരാണ് എന്ന് അറിയാതെ ഇരിക്കുന്നതാണ് നല്ലത്.. തന്റെ അനുഭവം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് അവളുടെ മുഖം ആണ്.. എന്റെ കളിക്കൂട്ടുകാരിയായ ഗംഗയുടെ ” ഗൗതം പറഞ്ഞു

“ഞങ്ങൾ രണ്ട് പേരും ഒരേ തൂവൽ പക്ഷികൾ ആണ് അല്ലേ ഗൗതം ” മഹിമ ചോദിച്ചു.

അതിനു മറുപടി ആയി ഗൗതം പുഞ്ചിരിച്ചു..

“ഇനി അവളുടെ ആകാശിന്റെയും ജീവിതത്തിൽ നഷ്ട്ടങ്ങൾ ഉണ്ടാവാൻ ഞാൻ അനുവദിക്കില്ല.. നിനക്കും.. ” അത് പറയുമ്പോൾ ഗൗതമിന്റെ തൊണ്ട ഇടറി..

“ഗൗതം… ഞാൻ… ” മഹിമ പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. ഗൗതം അവളെ ചേർത്ത് പിടിച്ചു.. മഹിമ ഗൗതമിന്റെ തോളിലേക്ക് തല വച്ചു..

〰️〰️〰️〰️〰️〰️〰️

ആകാശ് പതിയെ ഗംഗയുടെ തോളിൽ കൈ ഇട്ടു ഉന്തി ഉന്തി നടക്കാൻ തുടങ്ങി.. പല തവണ വീഴാൻ പോയ ആകാശിനെ ഗംഗ താങ്ങി.. ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തു.. അപ്പോഴെല്ലാം ആകാശ് അവനെ സ്വയം മറന്നു പോയിരുന്നു..

ആകാശിന്റെ സ്വഭാവത്തിൽ നാൾക്ക് നാൾക്ക് വ്യത്യാസം വന്നു.. അത്‌ മാധവനിലും ഗൗരിയിലും സന്തോഷം നൽകി..

🔸🔸🔸🔸

ഗംഗ അവളുടെ ബാഗിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി പറഞ്ഞു

“എന്റെ ജീവിതത്തിലെ സന്തോഷ നാളുകൾ കാണാൻ നിങ്ങൾ ഈ ലോകത്ത് ഇല്ലല്ലോ.. ” അവൾ ഫോട്ടോയും ആയി ബാൽക്കണിയിലേക്ക് ചെന്നു ആകാശത്തിലേക്ക് നോക്കി..

“എനിക്കറിയാം.. നിങ്ങളുടെ ശരീരം മാത്രമേ എന്റെ കൂടെ ഇല്ലാതുള്ളു.. നിങ്ങളുടെ അനുഗ്രഹവും ആത്മാവും എന്റെ കൂടെ തന്നെ ഉണ്ട്. ” ഗംഗയുടെ കണ്ണുകൾ നിറഞ്ഞു.. ഒരു ഇളം കാറ്റ് അവളെ തഴുകി പോയി..

അവളുടെ തോളിൽ രണ്ട് കൈകൾ വന്നു വീണു.. ഗംഗ നോക്കിയപ്പോൾ ആകാശ് ചിരിച്ചു കൊണ്ട് തന്റെ പുറകിൽ നിൽക്കുന്നു.. എന്നാൽ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവന്റെ ഹൃദയത്തിലും ചെറിയ നോവ് പടരുന്നത് അവൻ അറിഞ്ഞു..

“എന്ത് പറ്റി.. താൻ കരഞ്ഞോ ” ആകാശ് ചോദിച്ചു

“അത്‌.. ഞാൻ.. എനിക്ക് അച്ഛനെയും അമ്മയെയും ഓർത്തപ്പോൾ.. “ഗംഗ തലകുനിച്ചു പറഞ്ഞു..

ആകാശ് അവളുടെ താടിയിൽ പിടിച്ചു ഉയർത്തി അവളുടെ നെറ്റിയിൽ മുത്തം നൽകി.. ഗംഗ തന്റെ രണ്ടു കണ്ണുകളും ഇറുക്കി അടച്ചു… ആകാശിനെ കെട്ടിപിടിച്ചു.. ആകാശും അവളെ ഇറുകെ കെട്ടിപിടിച്ചു..

“നമുക്ക് ഒന്ന് പുറത്തു പോയിട്ട് വരാം..”

ആകാശ് ഗംഗയെ തന്റെ കരവാലയത്തിനുള്ളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് പറഞ്ഞു..

———

ഫോർട്ട്‌ കൊച്ചിയുടെ walkway യിലൂടെ ഇരുവരും നടന്നു. സന്ധ്യ മങ്ങിയ നേരം സ്ട്രീറ്റ് ലൈറ്റ്റിന്റെ അരണ്ട വെളിച്ചത്തിൽ കടൽകാറ്റ് കൊണ്ട് പാറി നടക്കുന്ന മുടികളെ ഒതുക്കി വയ്ക്കുന്ന ഗംഗയെ ആകാശ് നോക്കി.. അരണ്ട വെളിച്ചതിലും തിളങ്ങുന്ന കൃഷ്ണമണി..തന്നോട് എന്തൊക്കെയോ പറയാതെ പറയുന്നു എന്ന് ആകാശിന് തോന്നി..

“ഗംഗ.. തനിക്കു എന്നോട് ദേഷ്യം ഉണ്ടോ? ” ആകാശ് ചോദിച്ചു

“ഇല്ല.. എനിക്ക് നന്ദേട്ടനോട് ഒരു ദേഷ്യവും ഇല്ല.. ഞാൻ ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് എന്ന് പറയുന്നത് എന്ന് അറിയുമോ.. ” ഗംഗ ചിരിച്ചു കൊണ്ട് പറഞ്ഞു

“തന്റെ ഉള്ളിൽ എന്തെങ്കിലും സങ്കടം ഉണ്ടോ.” ആകാശ് ചോദിച്ചു

“ഉണ്ട്… ഞാൻ നന്ദേട്ടന്റെ ജീവിതത്തിൽ വന്നത് കൊണ്ടാണല്ലോ ആ വിഷ്ണുവും കൂട്ടരും ഏട്ടനെ കൊല്ലാൻ നോക്കിയത് ” ഗംഗ പറഞ്ഞു…

തന്റെ ഉള്ളിലുള്ള കാര്യം ഗംഗയോട് എങ്ങനെ അവതരിപ്പിക്കും എന്ന ആശയകുഴപ്പത്തിലാണ് ആകാശ് ഓരോ ചുവടുകളും വക്കുന്നത്.

“നന്ദേട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ? ” ഗംഗ സംശയത്തോടെ ചോദിച്ചു

“അത്‌..പിന്നെ.. എനിക്ക്.. ” ആകാശിന്റെ ഫോൺ റിങ് ചെയ്തു

“ഹലോ അച്ഛാ.. ”

“നിങ്ങൾ ഇപ്പോൾ എവിടാ ” മാധവൻ ചോദിച്ചു

“ഫോർട്ട്‌ കൊച്ചിയിൽ ഉണ്ട്.. ”

“എന്നാൽ വീട്ടിലോട്ട് വാ.. ഒരാൾ കാണാൻ വന്നിട്ടുണ്ട് ” മാധവൻ പറഞ്ഞു

“ഒക്കെ അച്ഛാ.. ഞങ്ങൾ പുറപ്പെട്ടു കഴിഞ്ഞു.

“ആരോ വീട്ടിൽ വന്നിട്ടുണ്ട്.. വേഗം ചെല്ലാൻ പറഞ്ഞു വാ പോകാം “ആകാശ് പറഞ്ഞു

“നന്ദേട്ടൻ എന്ത് പറയാനാ വന്നത് ” ഗംഗ ആഗ്രഹത്തോടെ ചോദിച്ചു.. താൻ നന്ദേട്ടന്റെ നാവിൽ നിന്ന് കേൾക്കാൻ കൊതിച്ചു..

“അത്‌.. ഞാൻ മറന്നു പോയി.. ഓർക്കുമ്പോൾ പറയാം.. ” അത്രയും പറഞ്ഞു ആകാശ് സീറ്റിലേക്ക് ഇരുന്നു.. ഗംഗയും നിരാശയോടെ കൂടെ കയറി..

💫💫💫💫💫

കോർഡോർ കഴിഞ്ഞു ഗംഗ നോക്കിയപ്പോൾ കണ്ട കാഴ്ച മാധവനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ഗൗതമിനെ ആണ്.. ഗംഗയുടെ കാലുകളുടെ ചലനശേഷി കുറഞ്ഞു.. ആകാശ് മാധവന്റെ അടുത്തേക്ക് ചെന്നു.. ഗൗതം ഗംഗയെ നോക്കി പുഞ്ചിരിച്ചു.
ഗംഗയുടെ കണ്ണുകൾ മഹിമയെ നോക്കി നടന്നു.. അത് മനസിലാക്കിയ ഗൗതം ഗംഗയെ കൊണ്ടുവന്നില്ല എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു.

“മോനെ നന്ദു ഇത് ഗൗതം.. നിനക്ക് വയ്യാതെ കിടന്നപ്പോൾ ഞാൻ കമ്പനി വർക്കുകൾ ഏൽപ്പിച്ചത് ഗൗതമിനെ ആയിരുന്നു.. ” മാധവൻ പറഞ്ഞു

ആകാശ് ഗൗതമിന് കൈ കൊടുത്തു..

“അച്ഛന് എങ്ങനെ അറിയാം ഗൗതമിനെ. ” ആകാശ് ചോദിച്ചു

“ഞാൻ കമ്പനി നോക്കി നടത്തുന്ന സമയത്ത് എന്റെ പെന്റിങ് വർക്ക്‌ ഒക്കെ നോക്കുന്നത് ബാലൻ ആയിരുന്നു.. ഇപ്പോൾ അവനുമായി ഞാൻ അത്ര രസത്തിൽ അല്ല.. അപ്പോഴാണ് ഗൗതമിനെ പറ്റി ഗോവിന്ദൻ പറഞ്ഞത്.. അച്ഛനെ പോലെ അല്ല മകൻ എന്ന് മനസ്സിൽ ആക്കിയപ്പോൾ എന്റെ വർക്സ് എല്ലാം ഞാൻ ഇവനെ ആണ് ഏൽപ്പിക്കുക.. “മാധവൻ പറഞ്ഞു.

“നൈസ് ടു മീറ്റ് യൂ ” ആകാശ് ഗൗതമിനെ നോക്കി പറഞ്ഞു

“ഇത്‌ ഗംഗ.. എന്റെ വൈഫ്‌ ആണ് ” ആകാശ് പറഞ്ഞു
ഗൗതം ഗംഗയ്ക്ക് നേരെ കൈ നീട്ടി. ഗംഗ ആകാശിനെ നോക്കി.. അവൻ കൈ കൊടുക്കാൻ കണ്ണ് കാണിച്ചു.. ഗംഗ ഗൗതമിന് കൈ കൊടുത്തു.
കുറേ നേരം അവർ സംസാരിച്ചിരുന്നു.. ആ സമയം ഗംഗ റൂമിൽ പോയി ബെഡിൽ ഇരുന്നു..

“ഇപ്പോൾ ഈ ഗൗതം ഇവിടെ എങ്ങനെ വന്നു.. മഹിമയുടെയും ഗൗതമിന്റെയും ട്രാപ് ആണോ ഇത്… ഒന്നും മനസിലാകുന്നില്ലല്ലോ..” ഗംഗ ചിന്തിച്ചു

അപ്പോഴേക്കും ആകാശ് റൂമിൽ വന്നു.. ഡ്രസ്സ്‌ മാറുന്നതിനടിയിൽ പറഞ്ഞു

“ഗംഗ നാളെ എനിക്ക് എമർജൻസി മീറ്റിംഗ് ഉണ്ട്.. ഫോൺ കുറച്ചു സമയം ഓഫ്‌ ആയിരിക്കും.. ” ഗംഗ തലയാട്ടി

▪️▪️▪️▪️

ആകാശ് മീറ്റിംഗിന് പോകാൻ ഇറങ്ങി..
ഗംഗ ചോദിച്ചു

“ഞാനും കൂടെ വന്നോട്ടെ ”

“അതെന്താടോ പതിവില്ലാതെ ഒരു വരക്കം ”

“അത്‌ കുറേ നാളായില്ലെ കമ്പനിയിൽ വന്നിട്ട്.. എല്ലാവരെയും കാണാൻ തോന്നുന്നു”

“പിന്നെ ഒരു ദിവസം ആകട്ടെ… ഇന്ന് ഞാൻ അൽപ്പം തിരക്കിലായിരിക്കും.. ഒക്കെ ബൈ ” ആകാശ് പോകുന്നതും നോക്കി ഗംഗ നിന്നു

വൈകുന്നേരം ആയപ്പോൾ ഗംഗയുടെ ഫോണിൽ കാൾ വന്നു..

“ഹലോ ഗംഗ അല്ലേ ”

“അതേ.. ”

“നിങ്ങളുടെ അമ്മ രാധ മരിച്ചു.. അറ്റാക്ക് ആയിരുന്നു “അതുകേട്ടതും ഗംഗ ഷോക്ക് ആയി. ബെഡിലേക്ക് ഇരുന്നു..

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12

ആകാശഗംഗ : ഭാഗം 13

ആകാശഗംഗ : ഭാഗം 14

ആകാശഗംഗ : ഭാഗം 15

ആകാശഗംഗ : ഭാഗം 16

ആകാശഗംഗ : ഭാഗം 17

ആകാശഗംഗ : ഭാഗം 18

ആകാശഗംഗ : ഭാഗം 19

ആകാശഗംഗ : ഭാഗം 20

ആകാശഗംഗ : ഭാഗം 21