Wednesday, January 22, 2025
Novel

അഗ്നി : ഭാഗം 14

എഴുത്തുകാരി: വാസുകി വസു


കുറച്ചു നേരം ഞാനും ടെസയും കൂടി അടിപൊളി യൊരു ഉറക്കം നടത്തി.എഴുന്നേറ്റു വന്നത് ഉച്ചസമയം ആകാറായി.ബ്രഷ് ചെയ്തു കുളിയും പാസാക്കി ഞങ്ങൾ ഹാളിൽ വരുമ്പോൾ ചെകുത്താനെ അവിടെങ്ങും കണ്ടില്ല…

“വയറ് കത്തണ് വല്ലാത്ത വിശപ്പ്”

ഞാനും ടെസയും കൂടി കിച്ചണിൽ ചെന്നപ്പോൾ നല്ല അടിപൊളി കറിയുടെ മണം മൂക്കിലടിച്ചു.കൊതിയോടെ ഞങ്ങൾ മൂക്കുവിടർത്തി…

“നിങ്ങൾക്കുളള ഭക്ഷണം റെഡിയാണ്”

കിച്ചണിലേ ചേട്ടൻ ഞങ്ങളുടെ വിശപ്പ് ഇരട്ടിയാക്കി…

“എന്താണ് ചേട്ടാ മെനു”

“പുട്ടും ബീഫ് കറിയും പിന്നെ ഊണുമുണ്ട്”

“എനിക്ക് പുട്ടും ബീഫും മതി.”

ടെസക്കും എന്റെ ചോയ്സ് തന്നെ..

“കുഞ്ഞുങ്ങൾ ചെന്ന് അവിടെ ഇരുന്നോ ഞാനെടുത്തിട്ട് വരാം”

“സാരമില്ല ചേട്ടാ ഞങ്ങൾ എടുത്തോളാം”

“എന്റെ കുഞ്ഞുങ്ങളെ സാർ എന്നെ വഴക്കു പറയും.എന്റെ ജോലി കളയിക്കരുത്”

“സോറി ചേട്ടാ”

ഞങ്ങൾ ക്ഷമ ചോദിച്ചിട്ട് ഡൈനിങ് ടേബിളിൽ വന്നിരുന്നു…

ഞങ്ങൾക്ക് മുമ്പിൽ പുട്ടും ബീഫ് കറിയും നിരന്നു…

“ആവശ്യത്തിന് കഴിച്ചോളൂ”

ചേട്ടന്റെ പ്രോൽസാഹനം കൂടി ആയപ്പോൾ ഞങ്ങൾ ഫുഡ് അകത്താക്കി…നല്ല മയമുളള പുട്ടും രുചിയുളള ബീഫ് കറിയും..ആഹാ എന്താ സ്വാദ്…

“കുടിക്കാൻ ചായ,കോഫി”

“കോഫി മതി”

ഭക്ഷണം കഴിച്ചു കഴിഞ്ഞു വന്നപ്പോൾ കോഫിയും റെഡി…അതും കിടിലൻ..

“ചേട്ടാ കിടു ഫുഡയിരുന്നു”

ഞാനും ടെസയും ചേട്ടനെ പ്രശംസിച്ചു…

“ചെകുത്താൻ എവിടെ”

“ചെകുത്താനോ അതാരാ…”

ചേട്ടന്റെ മുഖത്തെ അമ്പരപ്പു കണ്ടു ഞാനും ടെസയും മുഖാമുഖം നോക്കി…

“ഇവിടത്തെ സാറ്”

“തീർത്ഥവ് സാറ് വെളിയിലേക്ക് പോയല്ലോ”

“ങേ.. തീർത്ഥവോ ”

ഞാനും ടെസയും അമ്പരന്നു ഒരുമിച്ച് ചോദിച്ചു. അപ്പോഴാണ് പുളളിക്ക് അബ്ദ്ധം പിണഞ്ഞത് മനസ്സിലായത്…

“അയ്യോ കുഞ്ഞുങ്ങളെ എന്നെ ചതിക്കരുത്. എനിക്കൊന്നും അറിഞ്ഞു കൂടാ”

ചേട്ടൻ എസ്കേപ്പ് ആയതോടെ ഞാനും ടെസയും തിരികെ മുറിയിലെത്തി…

“നല്ല കിടു നെയിം അല്ലേടീ അഗ്നി”

“ഓ..അത്ര കിടുവൊന്നുമല്ല”

ഞാൻ മുഖം വീർപ്പിച്ചു..

“എനിക്കിഷ്ടമായി”

“എന്ത്”

ഞാൻ ടെസയുടെ മുഖത്ത് നോക്കി…

“നെയിമും ആളെയും”

“ദേ ഞാൻ കൊല്ലും നിന്നെ”

കൃതിമ ദേഷ്യത്തോടെ ഞാൻ കൈവീശി.എന്നിട്ട് പിണങ്ങിയിരുന്നു….

ടെസ വന്നെന്റെ മുഖം തിരിച്ച് പിടിച്ചു…

“ന്റെ പൊന്നേ ഞാനൊരു തമാശ പറഞ്ഞതാടീ.എനിക്ക് അറിയാം ചെകുത്താനെ നിനക്ക് ഇഷ്ടമാണെന്ന്. അല്ലെങ്കിലും എന്റെ ആൽബിച്ചായനെ വിട്ടൊരു കളിയുമില്ല”

ടെസയുടെ വീട്ടിലെ ഫാമിലി ഫ്രണ്ടായ ബെന്നിച്ചന്റെ മകനാണ് ആൽബി.ആൽബിയും ടെസയും തമ്മിൽ മുടിഞ്ഞ പ്രണയമാണ്.രണ്ടു പേരുടെയും വീട്ടിൽ വിവരം അറിഞ്ഞതോടെ മിന്നുകെട്ട് പഠിത്തം കഴിഞ്ഞാൽ ഉടനെയുണ്ട്….

“നിനക്ക് സങ്കടമായോ”

“ഇല്ലെടീ..നിന്റെ കുസൃതി കാണാനല്ലെ ഞാൻ മുഖം വീർപ്പിച്ചത്”

ടെസ ആളൊരു കുറുമ്പിയാണ്.അതുകൂട്ട് സ്നേഹവുമുണ്ട്..എന്റെ പ്രിയപ്പെട്ട ചങ്കത്തിക്ക്…

ഉച്ചകഴിഞ്ഞു ചെകുത്താനെത്തുമ്പോൾ ഞങ്ങൾ ടിവിക്ക് മുന്നിലാണ്….

ഞങ്ങളെ കണ്ടിട്ട് ഒന്നു ചിരിച്ചു അയാൾ മുറിയിലേക്ക് കയറി… തിരികെ വരുമ്പോൾ വില കൂടിയ രണ്ടു ലേറ്റസ്റ്റ് മൊബൈൽ കയ്യിലുണ്ട്…

“നിങ്ങളുടെ മൊബൈലിനായിട്ട് ഞാൻ തൃശൂരെ വീട് മുഴുവനും അരിച്ചു പെറുക്കിയട്ടും കിട്ടിയില്ല.രണ്ടു മൊബൈൽ പുതിയത് വാങ്ങിയട്ടുണ്ട്.കണക്ഷനും എടുത്തിട്ടുണ്ട്”

അയാൾ മൊബൈൽ ഞങ്ങൾക്ക് നേരെ നീട്ടി….

“ചാർജ്ജിലിട്ടേക്ക്”

ടെസ മൊബൈൽ ചാർജ്ജിലിടാൻ ഒരുങ്ങി…

“ടെസ….” ചെകുത്താൻ വിളിച്ചു

ഞങ്ങൾ രണ്ടു പേരുടെയും ശ്രദ്ധ അയാളിലാണ്…

“നീ വീട്ടിലേക്ക് ഒന്ന് വിളിച്ചു പറഞ്ഞേക്ക് ഫോൺ മിസായെന്നും പുതിയത് വാങ്ങിയെന്നും.ഇല്ലെങ്കിൽ അവർ വിവരമറിയാതെ ചിലപ്പോൾ തിരക്കാൻ സാദ്ധ്യതയുണ്ട്”

അയാൾ പറഞ്ഞത് ശരിയാണ്.ചിലപ്പോൾ തിരക്കി വരാനും സാധ്യതയുണ്ട്..

ടെസ ഉടനെ വീട്ടിലേക്ക് വിളിച്ചു വിവരം ധരിപ്പിച്ചു. അതോടെ പകുതി ആശ്വാസമായി….

“നിങ്ങൾ സർപ്രൈസ് എന്താണെന്ന് പറഞ്ഞില്ല”

ഞാൻ ആകാംഷയോടെ ചോദിച്ചു…

“നീയൊന്ന് അടങ്ങെടീ പെണ്ണേ..പെണ്ണിന്റെ ഉടലും ആണിന്റെ തന്റേടവും..ഇനിയും വേണോടി നിനക്ക് സർപ്രൈസ്”

ചെകുത്താൻ അർത്ഥം വെച്ചു നോക്കിയതോടെ ഞാൻ മുഖം കുനിച്ചു.അയാൾ അകത്തേക്ക് പോയതോടെ ടെസയെന്റെ കവിളിലൊരു കുത്തു തന്നു…

“എന്തുവാടി ഞാനറിയാത്തൊരു സർപ്രൈസ്..”

ടെസയുടെ ചോദ്യത്തിൽ കൂർത്തമുന ഉണ്ടായിരുന്നു…

“ഒന്നൂല്ലെടീ”

“അത് വെറുതെ”

ടെസ വീണ്ടും വീണ്ടും കുത്തി ചോദിച്ചതോടെ അവസാനം എനിക്ക് എല്ലാം തുറന്നു പറയേണ്ടി വന്നു…

“അതുശരി കളളിപ്പൂച്ച ആൾ കൊളളാലൊ.എന്തായാലും ചെകുത്താൻ നിനക്ക് നന്നായി ചേരുമെടീ..ചെകുത്താനും അഗ്നിയും സൂപ്പറാ”

“ഡീ ഡീ മതി കളിയാക്കിയത്”

“കളിയാക്കിയതല്ലെടീ.നിനക്ക് സങ്കടമായിരുന്നില്ലേ .അച്ഛനെയും അമ്മയെയും കൂടപ്പിറപ്പിനെയും കിട്ടുമ്പോഴും ആരുമില്ലെന്ന സങ്കടം ചെകുത്താനിലൂടെ നിനക്ക് മാറിക്കിട്ടും.നന്മയുളള മനുഷ്യനാടീ.നിന്നോടൊരുപാട് സ്നേഹമുണ്ട് .ഇല്ലെങ്കിൽ ഇത്രയും റിസ്ക്കെടുത്ത് നിന്നെ അയാൾ സംരക്ഷിക്കില്ലായിരുന്നു…”

ടെസ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നാതിരുന്നില്ല.അല്ലെങ്കിൽ ചെകുത്താൻ ഇത്രയും റിസ്ക്കെടുത്ത് എന്നെ സഹായിക്കില്ല….

എന്റെ അച്ഛനെയും അമ്മയെയും കണ്ടെത്താൻ ചെകുത്താന്റെ സഹായം എനിക്ക് കൂടിയേ തീരൂ…

സമയം മെല്ലെ കടന്നു പൊയ്ക്കൊണ്ടിരുന്നു…സന്ധ്യമയങ്ങി രാത്രിയായി…

സമയം ഏകദേശം എട്ടുമണി കഴിഞ്ഞതോടെ ഏതോ വാഹനം ബംഗ്ലാവിന്റെ പുറത്ത് വന്നു നിൽക്കുന്നതും ആരെക്കയൊ അകത്ത് വരുന്നതും ഞങ്ങൾ അറിയുന്നുണ്ടായിരുന്നു…

കുറച്ചു കഴിഞ്ഞു വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു ടെസ കതക് തുറന്നു…

“ചെകുത്താൻ വാതിക്കൽ നിൽക്കുന്നു”

“അഗ്നി സാത്താനെ കുറിച്ചുള്ള ഡീറ്റെയിൽസ് മുഴുവനും കിട്ടി കഴിഞ്ഞു. ക്ലൈമാക്സിലേക്ക് കുറച്ചു സമയം മാത്രം”

ഞാനും ടെസയും അത്ഭുതത്തോടെ ചെകുത്താനെ നോക്കി…

“പിന്നെ ദീപക്കിനെയും ടീമിനെയും പൊക്കിയട്ടുണ്ട്. ശത്രുക്കളെ എന്തു ചെയ്യണമെന്ന് നിനക്ക് തീരുമാനിക്കാം”

“എനിക്ക് ആലോചിക്കാൻ ഒന്നുമില്ല”

എന്റെ മറുപടി പെട്ടന്നായിരുന്നു…

“എന്തുവേണം നീ പറയ്”

“കൊല്ലണം…എല്ലാത്തിനെയും”

ഞാൻ പല്ലുകൾ ഞെരിച്ചു…

“ആരും അറിയരുത്.. തെളിവുകൾ ഉണ്ടാകരുത്‌.ദുഷ്ടന്മാരെ കൊന്നതിനു ഇരുമ്പഴിക്കുള്ളിൽ പോകാനും പാടില്ല നിയമത്തെ വളച്ചൊടിച്ച് അവന്മാർ രക്ഷപ്പെടാൻ അവസരം നൽകരുത്”

“അഗ്നി നീയെന്താടി ഉദ്ദേശിക്കുന്നത്”

ടെസയെന്റെ ചുമലിൽ കൈവെച്ചു….

“ചിതാഭസ്മം പോലും കിട്ടരുത് അവന്റെയൊന്നും വീട്ടുകാർക്ക്. അത്രക്കും നീചമായ പ്രവർത്തിയാണ് എന്റെ ഗംഗയോടും നിത്യയോടും അവർ ചെയ്തത്”

ഞാൻ വിങ്ങിപ്പൊട്ടിയതോടെ ചെകുത്താനും ടെസയും വല്ലാതെയായി….

“അതേ ചെകുത്താൻ.. ദുഷ്ടന്മാരെ കൊന്നതിനു ജീവിതം നശിപ്പിക്കാനും പറ്റില്ല.അവന്റെയൊക്കെ അന്ത്യം ഞങ്ങൾക്ക് നേരിട്ട് ആസ്വദിക്കണം”

ടെസയുടെ സ്വരത്തിലും കടുപ്പം ഉണ്ടായിരുന്നു…

“അതത്ര എളുപ്പമല്ല അഗ്നി”

“ചെകുത്താൻ.. ഞാൻ അഗ്നിയാണ്.ഭസ്മമാക്കാൻ കഴിയുമെങ്കിൽ അതില്ലാതാക്കാനും എനിക്ക് അറിയാം.വഴിയൊക്കെ ഞാൻ പറഞ്ഞു തരാം”

ഞാൻ ക്രൂരമായി ചിരിച്ചു….

“അതിനു മുമ്പേ എനിക്കെന്റെ അച്ഛനെയും അമ്മയെയും കണ്ടെത്താൻ സഹായിക്കണം”

“അതിനാടീ നമ്മൾ ഇപ്പോൾ പോകുന്നത്. ഞാനും നീയും ടെസയും കൂടി പോകുന്നത്.രണ്ടു പേരും ഒരുങ്ങി വാ”

ചെകുത്താൻ പറഞ്ഞതോടെ ഞാനും ടെസയും കൂടി അതിനുള്ള തയ്യാറെടുപ്പിലായി…

ഫേവറിറ്റ് ഡ്രസ് തന്നെ ഞങ്ങൾ ധരിച്ചു..

ബ്ലാക്ക് കളർ ജീൻസും ബ്ലാക്ക് ടി ബനിയനും…

മൂന്നുപേരും കൂടി പുറത്ത് കിടന്ന ഡിസയറിൽ കയറി.. ഞങ്ങൾ പിന്നിലെ സീറ്റിലും മുൻ വശത്ത് ഡ്രൈവിംഗ് സീറ്റിൽ ചെകുത്താനും ഇടത് വശത്ത് ചെകുത്താന്റെ അനുയായിയും….

ഡിസയറിൽ ഏകദേശം ഞങ്ങൾ രണ്ടു മണിക്കൂർ സഞ്ചരിച്ച് അപരിചിതമായൊരു വീട്ടിലെത്തി… ഡിസയറിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി. ബെൽ അടിച്ചതോടെ ഒരാൾ വന്ന് കതക് തുറന്നു…

“വരണം സർ”

അയാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു…

“നിനക്കുളള സർപ്രൈസ് ആ മുറിയിലുണ്ട്”

ചെകുത്താൻ വിരൽ ചൂണ്ടിയ മുറിയിലേക്ക് ഞാനും ടെസയും കൂടി ചങ്കിടിപ്പോടെ നടന്നു…

മുറിക്കുളളിൽ പുറം തിരിഞ്ഞു നിൽക്കുന്നു…

ഞങ്ങൾ മുരടനക്കിയട്ടും അദ്ദേഹം തിരിഞ്ഞു നോക്കിയില്ല…

“ചെല്ലെടീ അദ്ദേഹത്തിന് മുന്നിലേക്ക്”

പിന്നിൽ നിന്ന് ചെകുത്താന്റെ ശബ്ദം…

ഞാനും ടെസയും കൂടി അദ്ദേഹത്തിന്റെ മുമ്പിൽ ചെന്നു.മുഖമുയർത്തി നോക്കിയതും ഞങ്ങൾ ഞെട്ടിപ്പോയി…

വിശ്വസിക്കാൻ കഴിഞ്ഞില്ല…..

“പപ്പാ”…

അലറിക്കരഞ്ഞു കൊണ്ട് ഞാൻ പപ്പയെ കെട്ടിപ്പിടിച്ചു..

(തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9

അഗ്നി : ഭാഗം 10

അഗ്നി : ഭാഗം 11

അഗ്നി : ഭാഗം 12

അഗ്നി : ഭാഗം 13