Friday, April 12, 2024
Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 4

Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

അരുണേട്ടാ എനിക്ക് എന്തോ പേടി തോന്നുന്നു… നീ എന്തിനാ പേടിക്കുന്നെ.. നിനക്ക് സത്യങ്ങൾ ഒന്നും അറിയാതെ അല്ലെ മൊഴി കൊടുത്തേ.. പിന്നെ അവൻ ഒന്നും നിന്നെ ഓർമ പോലും കാണില്ല.. അല്ല ഏട്ടാ.. അയാൾ എന്നെ നോക്കിയതാ.. ആ നോട്ടം ഇപ്പോളും മനസ്സിൽ നിന്നും മായുന്നില്ല… നീ അത് തന്നെ ഓർത്ത് ഇരുന്നിട്ട ഗൗരി.. അവൻ ഏതോ വലിയ വീട്ടിലെ ആണെന്ന് അല്ലെ നീ പറഞ്ഞത്..

ആ അവൻ നിന്നോട് പ്രതികാരം ചെയ്യാൻ വരുകയല്ലേ.. അരുൺ അവളെ ആശ്വസിപ്പിക്കുമ്പോളും ഗൗരിയുടെ മനസ്സിൽ രുദ്രിനെ വീണ്ടും കാണും എന്ന് തന്നെ ആയിരുന്നു.. എങ്കിലും അരുണിനോട് സംസാരിച്ചു അവൾ രുദ്രിനെ കുറിച്ച് മറന്നു പോയി.. അവരുടെ സന്തോഷനിമിഷങ്ങളിൽ അവൾ അരുണിനെ മാത്രം മനസ്സിൽ ഓർത്തു… ദിവസങ്ങൾ കടന്നു പോയി.. അതിനിടയിൽ രുദ്ര്‌ അവളെ തേടി വരുമെന്ന് അവൾ ഭയന്നിരുന്നു.. എന്നാൽ അവനെ കുറിച്ച് ഒരു വിവരവും അവൾക്ക് കിട്ടിയില്ല..

അത് കൊണ്ടു തന്നെ അവൾ അവനെ മറന്നു തുടങ്ങിയിരുന്നു.. അവളുടെ ലോകം അരുണിൽ മാത്രം ആയിരുന്നു.. ഒഴിവ് സമയങ്ങളിൽ ഉള്ള അവരുടെ കണ്ടു മുട്ടലുകളും ഫോണിലൂടെ ഉള്ള സംസാരവും എല്ലാം അവർ അടുക്കാൻ കാരണം ആയി.. വിവാഹത്തിന് വേണ്ടി ദിവസങ്ങൾ എണ്ണി അവർ കാത്തിരുന്നു.. വിവാഹത്തിന് ഒരു മാസം മാത്രം ആയപ്പോൾ ആയിരുന്നു ഗൗരിക്ക് പരീക്ഷ..

അത് കൊണ്ടു തന്നെ അരുണും കുറച്ചു തിരക്കിൽ ആയിരുന്നു.. രാത്രി കുറച്ചു നേരം മാത്രം ആയിരുന്നു സംസാരം.. പിന്നെ അവളോട്‌ പഠിക്കാൻ പറഞ്ഞു അവൻ ഫോൺ വെക്കും.. അവന്റെ കരുതലും സ്നേഹവും എല്ലാം കൊണ്ടും അവളുടെ മനസ്സിൽ അരുൺ ഒരു വലിയ പ്രണയമരമായി വളർന്നു തുടങ്ങിയിരുന്നു.. അവസാന പരീക്ഷ കഴിഞ്ഞു അരുൺ ഗൗരിയോട് ഒരുമിച്ചു പോകാം എന്ന് പറഞ്ഞിരുന്നു..

അത് പ്രകാരം അവൾ സ്വതിയോടും ശ്രേയയോടും യാത്ര പറഞ്ഞു കോളേജ് പടിക്കൽ കാത്തു നിൽക്കുകയായിരുന്നു.. അപ്പോൾ ആണ് എതിർവശത്തിലൂടെ ഒരു സ്ത്രീ പേടിച്ചു ഓടുന്നത് അവൾ കണ്ടത്.. ആ സ്ത്രീ പേടിയോടെ നോക്കുന്ന ഭാഗത്തേക്ക് ഗൗരി നോക്കുമ്പോൾ അവിടെ രണ്ടു ചെറുപ്പക്കാർ അവളെ കാമം നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്നത് കണ്ടു.. അവർ സഹായമെന്നോണം ഗൗരിയെ നോക്കി.. അവരുടെ അവസ്ഥ മനസ്സിലാക്കി ഗൗരി റോഡ് ക്രോസ്സ് ചെയ്തു അവരുടെ അടുത്ത് പോയി..

അവർ നന്നായി പേടിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി.. എന്താ ചേച്ചി.. മോളെ.. ഞാൻ ആ കടയിൽ വന്നത് ആണ്.. അപ്പോൾ ആണ് അവന്മാർ എന്നെ ഓരോന്ന് പറഞ്ഞു പുറകിൽ കൂടിയത്.. ഞാൻ പേടിച്ചു ഓടി വന്നത് ആണ്.. അവര് എന്റെ പുറകിൽ തന്നെ ഉണ്ട്.. ചേച്ചി പേടിക്കല്ലേ.. ഗൗരി ഫോൺ എടുത്തു അരുണിനെ വിളിച്ചു.. പക്ഷെ അവൻ ഫോൺ എടുത്തില്ല.. അവൾ എന്ത് ചെയ്യും എന്നറിയാതെ അവരെ സമദനിപ്പിച്ചു.. മോള് എന്റെ കൂടെ ഒന്നു വരുമോ.. അയ്യോ ചേച്ചി ഞാൻ എങ്ങനെ..

നമുക്ക് ഓട്ടോ പിടിച്ചു പോകാം.. മോള് അതിൽ തന്നെ തിരിച്ചു പൊന്നോ.. ഞാൻ ഒറ്റയ്ക്ക് പോയാൽ അവര് പുറകിൽ വരുമോ എന്നൊരു പേടി.. ആ സ്ത്രീയുടെ നിസ്സഹായ അവസ്ഥ കണ്ടു ഗൗരി എന്ത് ചെയ്യും എന്നറിയാതെ കുഴഞ്ഞു.. അവസാനം അവർ കരച്ചിലിന്റെ വക്കിൽ അവളോട്‌ യാചിച്ചു.. അവൾ സമ്മതിച്ചു അവരോടൊപ്പം ഓട്ടോ പിടിച്ചു അവൾ കയറി.. വണ്ടിയിൽ കയറിയിട്ടും ഗൗരി ഒരുപാട് പ്രാവശ്യം അരുണിനെ വിളിച്ചെങ്കിലും കിട്ടിയില്ല.. അവൾ നിരാശയോടെ ഇരുന്നു..

എവിടെ ആണ് ചേച്ചി വീട്.. ഇവിടെ അടുത്ത് തന്നെ ആണ് മോളെ.. അവൾ ചിരിച്ചു കൊണ്ടു തല ആട്ടി.. അപ്പോൾ ആണ് അവൾ ആ സ്ത്രീയുടെ കയ്യിൽ ഉള്ള തുണി മുറുകെ പിടിച്ചത് കണ്ടത്.. അവൾ സംശയത്തോടെ അതിലേക്ക് നോക്കി.. ഇതെന്താ ചേച്ചി.. തുണി.. അവൾ പറഞ്ഞു തീരും മുന്നേ ആ സ്ത്രീ ആ തുണി അവളുടെ മൂക്കിൽ വച്ചു.. അവൾ എതിർക്കും മുന്നേ അവളുടെ കണ്ണിൽ ഇരുട്ട് കയറി..ബോധം നഷ്ട്ടപ്പെട്ടു അവൾ സൈഡിലേക്ക് ചരിഞ്ഞു..അബോധാവസ്ഥയിലേക്ക് പോകും മുൻപ് അവർ ഫോണിലൂടെ പറഞ്ഞത് ഗൗരി കേട്ടിരുന്നു..

അവളെ കൊണ്ടു ഞാൻ ഇപ്പൊ എത്തും.. മുഖത്തു വീഴുന്ന വെള്ളത്തുള്ളിയുടെ തണുപ്പ് തട്ടിയപ്പോൾ ആണ് ഗൗരി മിഴികൾ തുറന്നത്.. അവൾ കണ്ണുകൾ വലിച്ചു തുറന്നു.. കാഴച്ച മറയുന്നത് പോലെ തോന്നി അവൾ മിഴിച്ചു നോക്കി കൊണ്ടേ ഇരുന്നു.. ഒടുവിൽ മനസ്സിലൂടെ കുറച്ചു മുന്പേ സംഭവിച്ചത് എല്ലാം കടന്നു പോയതും അവൾ ഞെട്ടലോടെ എഴുനേറ്റു ഇരുന്നു.. ചുറ്റും നോക്കി.. ഒരു മുറിയിൽ തന്നെ അടചിട്ടിരിക്കുന്നു.. എവിടെ ആണെന്ന് പോലും അറിയില്ല..

അവൾ എഴുനേറ്റു മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു.. പക്ഷെ അത് പുറത്തേക്ക് ലോക്ക് ആയിരുന്നു.. ഗൗരി കരഞ്ഞു കൊണ്ടു ചുറ്റും നോക്കി.. അവൾ ഫോൺ തിരഞ്ഞു.. പക്ഷെ അവളുടെ ബാഗും ഫോണും ഒന്നും അവിടെ ഉണ്ടായിരുന്നില്ല.. അവൾ സങ്കടത്തോടെ നിലത്തേക്ക് ഊർന്ന് ഇറങ്ങി.. ആ മുറിയിലൂടെ കണ്ണോടിച്ചു കൊണ്ടു അവൾ ഒച്ചയില്ലാതെ കരഞ്ഞു.. അത് ഒരു ഹോട്ടൽ മുറി ആണെന്ന് അവൾക്കു മനസിലായി.. അവൾ വേഗം ജനൽ തുറന്നു പുറത്തേക് നോക്കി.. അവൾ കൂക്കി വിളിച്ചു..

പക്ഷെ താഴെ ആരും ഇല്ലായിരുന്നു.. കാട് പിടിച്ചു കിടക്കുന്ന സ്ഥലം ആയിരുന്നു.. എന്ത് ചെയ്യണം എന്നറിയാതെ അവൾ കുഴഞ്ഞു.. ഗായത്രി ആ സ്ത്രീയുടെ കൂടെ പോരാൻ തോന്നിയ നിമിഷത്തെ പഴിച്ചു.. ഒപ്പം അരുൺ ഫോൺ എടുക്കാത്തതിൽ ദേഷ്യവും തോന്നി.. അവൾ കാൽ മുട്ടിൽ മുഖം വച്ചു കരഞ്ഞു.. കരഞ്ഞു കരഞ്ഞു അവൾ തളർന്നു പോയി.. കുറച്ചു കഴിഞ്ഞു വാതിലിൽ ശക്തിയായി മുട്ടുന്നത് കെട്ട് ആണ് ഗൗരി ഉണർന്നത്.. അവൾ പേടിയോടെ വാതിലിൽ നോക്കി..

പുറത്തു നിന്നും വാതിലിൽ അടിക്കുന്ന ശബ്ദം ആയിരുന്നു.. അവൾ വാതിൽ തുറക്കാൻ പോവുകയാണെന്ന തിരിച്ചറിവിൽ പേടിയോടെ നീങ്ങി ഇരുന്നു.. വാതിൽ തുറക്കേടാ.. പുറത്തു നിന്ന് കേട്ടതും ഗൗരി വാതിലിലെ കുറ്റിയിലേക്ക് നോക്കി.. അത് അകത്തു നിന്ന് ലോക്ക് ആയിരുന്നു.. അവൾ ഞെട്ടലോടെ ചുറ്റും നോക്കി.. മുറിയിൽ ഇരുണ്ട വെളിച്ചം ആയിരുന്നു.. രാത്രി ആയെന്നു അവൾക്കു മനസ്സിലായി.. അവൾ തപ്പി തപ്പി പിടിച്ചു ലൈറ്റ് ഇട്ടു.. അവളുടെ കണ്ണുകൾ മുറിയിൽ ഓടി നടക്കുമ്പോൾ ആണ് കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ഒരാളെ അവൾ കണ്ടത്..

അവൾ തളർച്ചയോടെ പുറകിലെക്ക് നീങ്ങി.. വാതിൽ തുറക്കാൻ ആണ് പറഞ്ഞത്.. ഇനി ചവിട്ടി പൊളിക്കണോ.. പുറത്തു നിന്നും ശബ്ദം രൂക്ഷമായതോടെ അവൾ നിന്ന് വിയർത്തു.. കൈകൾക്ക് വിറയൽ തോന്നി..അയാളുടെ പുറം ഭാഗം ആയിരുന്നു അവൾക്ക് കാണാൻ കഴിഞ്ഞത്.. അവൾ പതിയെ നടന്നു വാതിൽ കുറ്റി എടുത്തു.. മുന്നിൽ നിൽക്കുന്ന പോലിസിനെ കണ്ടു അവൾ ഞെട്ടി വിറച്ചു.. അവളെ കണ്ടതും അയാൾ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി.. എവിടെ ഡി നിന്റെ കൂട്ടാളി.. സർ.. എനിക്ക് ഒന്നും അറിയില്ല..

എന്നെ ഒരു.. ഛീ നിർത്തേടി നിന്റെ കുമ്പസാരം.. മര്യാദക്ക് വന്നു ജീപ്പിൽ കയറിയാൽ നിനക്ക് കൊള്ളാം.. ഗായത്രി കരഞ്ഞു കൊണ്ടു അയാളോട് കൈകൾ കൂപ്പി.. പക്ഷെ അയാൾ അവളെ കേൾക്കാൻ തയ്യാർ ആയില്ല.. അയാൾ അകത്തു വന്നു കട്ടിലിൽ കിടക്കുന്ന ആളെ നോക്കി അവളെയും നോക്കി.. അറിയാതെ വന്നിട്ട് ആണോ ഡി ഇവൻ ഇങ്ങനെ കിടക്കുന്നെ.. രണ്ടും കൂടെ ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് ഇപ്പൊ പുണ്യവതി ആവാൻ നോക്കുന്നോ.. ഗൗരിയുടെ കണ്ണുകൾ ഒഴുകി കൊണ്ടേ ഇരുന്നു..

ആ പോലിസുകാരൻ കട്ടിലിൽ കിടക്കുന്ന ആളെ തട്ടി വിളിച്ചു.. ഉറക്കത്തിൽ നിന്നും ഉണർത്തിയ ദേഷ്യത്തോടെ അവൻ എഴുനേറ്റു ഇരുന്നു.. അവൻ തിരിഞ്ഞു നോക്കിയതും അയാളെ കണ്ടു ഗൗരി ഞെട്ടി.. രുദ്ര്… അവളുടെ നാവുകൾ മന്ത്രിച്ചു.. രുദ്ര് അവളെ നോക്കി ചിരിച്ചു.. അന്ന് ചിരിച്ച അതെ ചിരി.. അവൾ അവനെ തന്നെ നോക്കി നിന്ന്.. നീ കുറച്ചു ദിവസം ആയിട്ടല്ലേ ഉള്ളു ഡാ ഇറങ്ങിയിട്ട്.. അപ്പോളേക്കും ഇതും തുടങ്ങിയോ.. എന്റെ സാറെ ഇത് സാർ വിചാരിക്കുന്ന പോലെ ഒന്നും അല്ല..

ഞാൻ കേട്ടാൻ പോകുന്ന കുട്ടിയ.. പിന്നെ കേട്ടാൻ പോകുന്ന ആളെ കൊണ്ട് വരാൻ പറ്റിയ സ്ഥലം ഇതല്ലേ.. സാറെ.. എന്നോട് ഉള്ള കലിപ്പ് വച്ചു ഇത് കാണണ്ട.. എഴുന്നേൽക്കഡാ നീ.. നിന്നെ ഒക്കെ എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയാം.. അയാൾ അവനെ ഷർട്ടിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.. അവനെ ഗൗരിയുടെ അടുത്ത് നിർത്തി.. ഗൗരി തല താഴ്ത്തി കണ്ണീർ വാർത്തു.. രുദ്ര് ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ടു ഗൗരിയെ നോക്കി.. രുദ്ര് തന്നോട് പ്രതികാരം വീട്ടിയതാനെന്നു അവൾക്ക് മനസിലായി..

രണ്ടിനെയും പിടിച്ചു വണ്ടിയിൽ കയറ്റു.. അതേയ് ഞങ്ങൾക്ക് കയറാൻ അറിയാം.. രുദ്ര് പറഞ്ഞു കൊണ്ടു ഗൗരിയുടെ കയ്യിൽ പിടിച്ചു.. ഗൗരി അവന്റെ കൈ തട്ടി എറിഞ്ഞു.. അവൻ ചിരിച്ചു കൊണ്ടു മുന്നിൽ നടന്നു.. ഗൗരി അപമാനം കൊണ്ടു തല കുനിച്ചു അവർക്ക് പുറകിൽ.. ജീപ്പിൽ രുദ്രിന്റെ എതിര്വശത്തു ഇരുന്നു ഗൗരി അവനെ രൂക്ഷമായി നോക്കി.. അപ്പോളും അവന്റെ മുഖത്തു ആ ചിരി ഉണ്ടായിരുന്നു.. അവൾ കരഞ്ഞില്ല.. ഇനി കരഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവൾക്കു മനസിലായിരുന്നു..

സ്റ്റേഷനിൽ രുദ്ര്ന്റെ അടുത്ത് അവളെ നിർത്തി.. അവൾ അവനിൽ നിന്നും വിട്ടു നിന്ന്.. എങ്ങോട്ടാ ഈ മാറി നിക്കുന്നെ.. ഈ മാറ്റം കുറച്ചു മുന്നേ ആയിരുന്നു എങ്കിൽ അനാശാസത്തിനു പിടിക്കുമോ.. ഒരു വനിതാ പോലിസ് ഗൗരിയോട് ചോദിച്ചതും ഗൗരിക്ക് സങ്കടവും ദേഷ്യവും വന്നു.. ഞാൻ ഒരു അനാശാസവും ചെയ്തിട്ടില്ല.. വെറുതെ ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ.. എങ്ങോട്ടാ ഡി നീ പുണ്യാളത്തി ആവുന്നേ.. പിന്നെ നിന്നെ പിടിച്ചത് പള്ളിയിൽ നിന്ന് അല്ല.. ഹോട്ടലിൽ നിന്ന..

അതും അന്യ പുരുഷന്റെ കൂടെ.. ഏയ്‌ മേടം അങ്ങനെ പറയല്ലേ.. ഞാൻ ഇവൾക്ക് അന്യ പുരുഷൻ അല്ല.. ഇവളെ കേട്ടാൻ പോകുന്ന ആളാണ്.. രുദ്ര് അത് പറഞ്ഞതും ഗൗരി അവനെ നോക്കി.. അവൻ ചിരിച്ചു കൊണ്ടു മീശ പിരിച്ചു അവളെ നോക്കി.. എന്നാ പിന്നെ നിനക്ക് കെട്ടിയിട്ടു പോരായിരുന്നോ ഡാ.. അത് പിന്നെ കൗതുകം ലേശം കൂടി പോയി.. ഗൗരി വെറുപ്പോടെ മുഖം തിരിച്ചു.. രുദ്ര് അവളെ മനഃപൂർവം കുടുക്കിയത് ആണെന്ന് അവൾക്ക് മനസ്സിലായി..

അവൾക്കു നാണക്കേട്കൊണ്ടും സങ്കടം കൊണ്ടും ആകെ മരവിച്ച അവസ്ഥ ആയിരുന്നു.. ഇത് ബോണസ് ആയി കണ്ടാൽ മതി.. വരാൻ പോകുന്ന പണികൾക്ക് മുന്നേ ഉള്ള ബോണസ്.. രുദ്ര് അവളുടെ കാതോരം പറഞ്ഞു.. അവൾ അവനെ കണ്ണുകൾ നിറച്ചു നോക്കി.. അവളുടെ നോട്ടത്തിൽ അവൻ ഒന്നു പതറി.. ഒരു പാവം പെണ്ണിനെ പിച്ചി ചീന്തിയവന് നീതി വാങ്ങി കൊടുത്തില്ലേ നീ..

നീയും അറിയണം മാനം പോകുമ്പോൾ ഉള്ള വേദന.. അവന്റെ വാക്കുകൾ കെട്ട് അവൾ തളർന്നു.. അറിയാതെ ചെയ്ത ഒരു തെറ്റിന്റെ പേരിൽ തന്റെ ജീവിതം തന്നെ രുദ്ര് നശിപ്പിച്ചു.. അവളുടെ ഉള്ളിൽ അവനോടു വെറുപ് തോന്നി.. ഒപ്പം അടങ്ങാത്ത ദേഷ്യവും..പക്ഷെ അവന്റെ ചുണ്ടിൽ അപ്പോളും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. അവൾ കാണാതെ ഒളിപ്പിച്ചു വച്ചൊരു പുഞ്ചിരി.. (തുടരും)

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…