Friday, November 22, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 27

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

എന്താണ് വസു അറിയാൻ പാടില്ലാത്ത ഇത്ര വല്ല്യ രഹസ്യം? അത് ചോദിച്ചു വസു മഹിയുടെ അരികിൽ ചെന്നിരുന്നതും അടുത്തിരുന്ന അവന്റെ ഫോൺ റിങ് ചെയ്തു. മഹിയെ ഒന്ന് നോക്കികൊണ്ട് വസു ഫോണെടുത്തു സ്പീക്കർ ഓൺ ചെയ്തു. മറുപുറത്ത് നിന്നും അനുപമ പറഞ്ഞ കാര്യം കേട്ട് വസുവിന്റെ കയ്യിൽ നിന്നും ഫോൺ ഊർന്ന് താഴെ വീണു… മഹി ഫോൺ എടുത്തുകൊണ്ട് ചെവിയോട് ചേർത്തു വെച്ചു. ഹാ ശരി…

അത്രയും പറഞ്ഞവൻ വസുവിനെ നോക്കി.. നേരത്തെ നിന്ന അതേ നിൽപ്പിലാണ് അവളിപ്പോഴും… കണ്ണുകൾ ചാലിട്ടൊഴുകുന്നുണ്ട്… ചുണ്ടുകൾ സങ്കടഭാരത്താൽ കടിച്ചു പിടിച്ചാണ് നിൽക്കുന്നത്. കുറച്ചു നേരം അതേ നിൽപ് തുടർന്നു… നിക്കി… എനിക്ക് കാണണം… പഴയ ബന്ധത്തിന്റെ പേരിലല്ല… പകരം… വേണ്ട വസു അത് ശരിയാവില്ല.. നിക്കി പറഞ്ഞു.. എന്നാൽ അവനെ മുഴുവൻ പറയാനനുവദിക്കാതെ വസു മുറിവിട്ട് പുറത്തേക്ക് പോയി.. മുറിയിലെത്തി വേഗം തന്റെ പേഴ്സും ഫോണുമെടുത്തു.. പുറത്തേക്ക് നടന്നു..

സുജയോട് ആശുപത്രി വരെ പോകുവാണെന്ന് മാത്രം പറഞ്ഞവൾ ഇറങ്ങി. പാറുവും മറ്റുള്ളവരും എത്തുമ്പോഴേക്കും അവൾ സിറ്റി ഹോസ്പിറ്റലിൽ എത്തിചേർന്നു. റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയോട് വിവരങ്ങൾ തിരക്കി. അതേ… വൺ മിസ്റ്റർ അനന്ത് പദ്മനാഭ്? വസു ചോദിച്ചതും റിസപ്ഷനിൽ ഇരിക്കുന്ന ആൾ തല പൊക്കി അവളെ നോക്കി. ഏത്.. ആ ആക്സിഡന്റ് കേസ് ആണോ? ആ അതേ… രാവിലെ കൊണ്ടുവന്നതാണ്.. വസു പറഞ്ഞു.. ഓകെ… സെക്കന്റ് ഫ്ലോറിൽ ആണ്… ഐ സി യൂ വിൽ..

അയാളുടെ മറുപടി വന്നതും.. ഓക്കേ താങ്ക്സ്… അത്രയും പറഞ്ഞു വസു അങ്ങോട്ടേക്ക് ധൃതിയിൽ കുതിച്ചു. എടൊ ഇപ്പോൾ പോയത് ദേവ് ഡോക്ടറുടെ ഭാര്യയല്ലേ.. അങ്ങോട്ടേക്ക് വന്ന അറ്റൻഡർ ചോദിച്ചു.. അറിയില്ല.. പക്ഷേ അവര് തിരക്കിയത് ആ ആക്സിഡന്റ് കേസ് ആണല്ലോ.. ആ കൊച്ചിന്റെ മുഖത്തെ വിഷമോം ഭാവോം ഒക്കെ കണ്ടപ്പോൾ ഞാൻ ധരിച്ചു ആ പയ്യന്റെ ഭാര്യയാവും എന്ന്. റിസെപ്ഷനിസ്റ് പറഞ്ഞു. ഹാ എന്തായാലും ഞാൻ ദേവ് ഡോക്ടറുടെ അങ്ങോട്ടേക്കാണ്.. ഞാൻ ഒന്ന് ചോദിക്കട്ടെ.. അത്രയും പറഞ്ഞയാൾ നടന്നു നീങ്ങി..

നീണ്ട വരാന്തയിലൂടെ അങ്ങേയറ്റത്ത് കാണുന്ന ഐ സി യു വിലേക്ക് ഉറ്റുനോക്കി വസു നിന്നു. ഓടി അങ്ങോട്ടേക്ക് എത്താൻ പക്ഷേ കാലുകൾ ചലിക്കുന്നില്ല.. ഐ സി യു വിനു തൊട്ടടുത്തുള്ള കസേരയിൽ കരഞ്ഞു തളർന്നിരിക്കുന്നു മിഥുനയെയും ആനിയെയും വസു കണ്ടു.. കാലുകൾ തളരുന്നത് പോലെ തോന്നി.. അത് വഴി പോകുന്ന നേഴ്സ്മാർ പറഞ്ഞത് കാതിൽ കേട്ടുകൊണ്ടിരുന്നു. പാവം ആ പെങ്കൊച്ച്… കല്യാണം കഴിഞ്ഞധിക നാളായിട്ടില്ലെന്ന കേട്ടത്..

വന്നപ്പോൾ തൊട്ട് ഒന്നും കഴിക്കാതെയും കുടിക്കാതെയും താലിയും കയ്യിൽ പിടിച്ചു ആ ഇരിപ്പ് തുടങ്ങിയതാണ്.. സ്നേഹിച്ചു കല്യാണം കഴിച്ചതാത്രെ.. എല്ലാം വിധി.. വസു മിഥുനയെ തന്നെ ഉറ്റു നോക്കി കൊണ്ടവിടെ നിന്നു. പാറി പറന്ന മുടിയിഴകളും കണ്ണുനീർ പെയ്തുകൊണ്ടിരിക്കുന്ന മിഴികളും.. വരൾച്ച ബാധിച്ച ചുണ്ടുകൾ.. ആരോ കുപ്പി വെള്ളം നീട്ടിയപ്പോൾ നിർവികാരമായി അതിലേക്ക് നോക്കി പിന്നെ വീണ്ടും മാറിൽ പതിഞ്ഞു കിടക്കുന്ന താലി കയ്യിലെടുത്തു എന്തോ ഓർമയിൽ പുഞ്ചിരിക്കുന്നു..

കയ്യിൽ മുറുകെ പിടിച്ചു പ്രാർത്ഥിക്കുന്നു.. അറിയാതെ തന്നെ വസുവും തന്റെ താലി കയ്യിലെടുത്തു… അതിലേക്ക് തന്നെ നോക്കിയതും.. തന്റെ തൊട്ടരികിൽ നിഷ്കളങ്കമായി കിടന്നുറങ്ങിയ ഒരു മുഖം മനസിലേക്കോടി എത്തി.. കൈകളിൽ തണുപ്പനുഭവപ്പെട്ട് കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ കണ്ടു.. തന്നെ മാത്രം നോക്കി നിൽക്കുന്ന കണ്ണനെ.. ഞാൻ… എനിക്ക് അറിഞ്ഞപ്പോൾ വരാതിരിക്കാൻ കഴിഞ്ഞില്ല… പിന്നെ മിഥുനയെ ചൂണ്ടി കൊണ്ടു പറഞ്ഞു…

മറ്റൊരാവകാശിയുണ്ടെന്ന് ഇടയ്ക്കിടെ മറന്നു പോകുവാണ്.. വേണമെന്ന് വച്ചിട്ടല്ല… പക്ഷേ എന്തോ പറ്റുന്നില്ല.. തന്റെ കയ്യിൽ പിടിമുറുക്കി കരയുന്ന ഏകദേശം ഇരുപത്തി രണ്ടോളം വയസ്സുള്ള ഒരു സാധാരണ പെൺകുട്ടി.. കരഞ്ഞു കരഞ്ഞു കണ്മഷിയെല്ലാം പടർന്നിരിക്കുന്നു.. കരച്ചിലാക്കം കൂടുമ്പോൾ ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുന്നു.. നോട്ടമത്രയും ഐ സി യൂ വിന്റെ വാതിലിലും അതിന്റെ തൊട്ട് അടുത്തിരിക്കുന്ന മിഥുനയിലുമാണ്.. നിങ്ങൾ എന്തൊരു ഭാഗ്യവാനാണ് അനന്തൻ…

കണ്ണന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു.. നിങ്ങൾ അറിഞ്ഞിട്ടും അറിയുന്നില്ലെന്ന് നടിച്ചപ്രണയവും… മറു വശത്തു നിങ്ങളെ പ്രാണനായി കാണുന്ന നിങ്ങളുടെ ആത്മാവിന്റെ അവകാശിയും … നിങ്ങളുടെ തിരിച്ചു വരവിനായി ഞാനും പ്രാർത്ഥിക്കുന്നു… വസുവിനെ ചേർത്തു പിടിച്ചു കണ്ണൻ മിഥുനയെ നോക്കി… തന്റേടിയായ തന്റെ കൂട്ടുകാരി… ഇന്ന് ആ തന്റേടമൊക്കെ എവിടെ പോയി.. അനന്തനോടുള്ള പ്രണയത്തിൽ കുത്തിയൊലിച്ചു പോയിരിക്കുന്നു…

തന്റെ കയ്യിലൊരു ഭാരമനുഭവപെട്ടപ്പോഴാണ് കണ്ണൻ വസുവിനെ ശ്രദ്ധിക്കുന്നത്.. തന്നോട് ചാരി നിന്ന് ഒരു കൈ തലയിലായി അമർത്തി പിടിച്ചിരിക്കുന്നു.. എന്താ മോളെ… എന്താ പറ്റിയെ? ആകുലതയോടെ അവളെ നോക്കിയവൻ ചോദിച്ചു. തല പൊട്ടിപിളരുന്നത് പോലെ തോന്നുവാണ് നന്തൂട്ടാ… അവൻ അവളെ കൂടുതൽ തന്നോട് ചേർത്തു നിർത്തി. കണ്ണ് തുറന്ന് നോക്കിയ വസു കാണുന്നത് തൊട്ടടുത്ത് തന്നെ നോക്കി നിൽക്കുന്ന കണ്ണനെയാണ്..

ധൃതിയിൽ എഴുന്നേൽക്കാൻ നോക്കിയതും കണ്ടു കയ്യിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്രിപ്.. ഒന്ന് തലകറങ്ങിയതാണ്… ഭക്ഷണമൊക്കെ തോന്നുമ്പോലെ അല്ലേ?? കണ്ണൻ പറഞ്ഞു.. നന്ദന്? നന്ദന് എങ്ങനുണ്ട്? വസു കണ്ണനോട് ചോദിച്ചു.. അവളുടെ ചോദ്യം കേട്ടതും അവൻ അവളുടെ കയ്യിൽ നിന്നും സൂക്ഷിച്ചു നീഡിൽ ഊരി മാറ്റി.. മരുന്ന് വെച്ചു.. തിരികെ പോകാനാഞ്ഞ കണ്ണൻ അവളെ നോക്കാതെ തന്നെ ചോദിച്ചു.. നിനക്ക്… നിനക്ക് കാണണോ…

നിന്റെ.. നിന്റെ നന്ദനെ… മുറിഞ്ഞു പോയ വാക്കുകൾ തുന്നി ചേർത്തവൻ ചോദിച്ചു.. മെ ഐ കം ഇൻ സർ..? പുറത്തു നിന്നു ശബ്‌ദം കേട്ടതും അവൻ ഓക്കേ പറഞ്ഞു.. അകത്തേക്ക് വന്ന നേഴ്സിനോട് പറഞ്ഞു. ആ ഇരിക്കുന്ന ആൾക്ക് കൊടുത്തേക്ക്… അത്രയും പറഞ്ഞവൻ പുറത്തേക്ക് നടന്നു… അവൻ പുറത്തേക്കിറങ്ങിയതും നേഴ്സ് അവൾക്ക് നേരെ ഒരു പൊതി നീട്ടി.. ഇതിട്ടിട്ട് വേണം ഐ സി യൂ വിൽ കയറാൻ.. അതും വാങ്ങി ഒരു പുഞ്ചിരി തിരികെ നൽകി വസു..

കണ്ണനോടൊപ്പം ഐ സി യു വിന്റെ മുന്നിലെത്തിയപ്പോൾ കണ്ടു തല താഴ്ത്തി തന്റെ താലിയിൽ മാത്രം പിടിമുറുക്കിയിരിക്കുന്ന മിഥുനയെ.. സ്വയം മറ്റാർക്കും കേൾക്കാതിരിക്കാൻ പാകത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.. അവളെയൊന്ന് നോക്കിയതിനു ശേഷം വസു കണ്ണനൊപ്പം ഐ സി യൂ വിലേക്ക് കയറി… യന്ത്രങ്ങൾക്കിടയിൽ കിടക്കുന്ന അനന്തനെ കണ്ടതും കണ്ണുകൾ ഇറുകെയടച്ചു….. അടഞ്ഞ കണ്ണുകൾക്കിടയിലും തെളിഞ്ഞത് തന്റെ താലിയിൽ പിടിമുറുക്കി ഇരിക്കുന്ന മറ്റൊരു പെൺകുട്ടിയുടെ മുഖമായിരുന്നു.

അകത്തേക്കുള്ള ഡോർ തുറക്കാനാഞ്ഞ കണ്ണന്റെ കയ്യിൽ പിടിമുറുക്കി കൊണ്ട് വസു പറഞ്ഞു.. എനിക്ക് കാണണ്ട… ദൂരെ നിന്നു കാണാനുള്ള അവകാശമേ അന്നും ഇന്നും എന്നും എനിക്ക് വിധിച്ചിട്ടുള്ളു.. മിഥുന ചേച്ചി… ചേച്ചിക്കാണ് അതിനുള്ള അവകാശം… ആ ഹൃദയത്തിന്റെയും ഈ മുറിയുടെയും അകത്തേക്കുള്ള അവകാശം… .. ആ പാവം എന്നേക്കാൾ വേദനയനുഭവിക്കുന്നുണ്ട്.. മറ്റൊരാളുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ മാത്രം ദുഷ്ടയല്ല വസിഷ്ഠ.. അത്രയും പറഞ്ഞു കൊണ്ട് തന്റെ നെഞ്ചിൽ കൈ ചേർത്തു..

പിന്നെ പതിയെ പുറത്തേക്കിറങ്ങി… കുറച്ചു നേരം കൂടെ അവിടെ നിന്നതിനു ശേഷമാണ് കണ്ണൻ തന്റെ ക്യാബിനിലേക്ക് വന്നത്… കാണിച്ചോ? കണ്ണനോട് വസു തിരക്കി… ഹാ… കണ്ണ്തുറന്നു.. കുഴപ്പമൊന്നുമില്ല.. ഒരു മാസം റസ്റ്റ് വേണ്ടിവരും.. നിനക്ക് കാണണോ.. ഇപ്പോൾ തടസമൊന്നുമില്ല.. വേണ്ടാ… വീട്ടിലേക്ക് പോകാം… എനിക്ക് ഒന്ന് രണ്ട് ആളുകളെ നോക്കാനുണ്ട്.. നീ കുറച്ചു നേരം ഇവിടെ ഇരിക്ക്.. കണ്ണൻ പുറത്തേക്ക് പോയതും വസു ഐ സി യു വിന്റെ വരാന്തയിൽ പോയി നിന്നു..

കുറച്ചു മുൻപ് കണ്ട മിഥുനയിൽ നിന്നും വല്ല്യ മാറ്റമൊന്നും ഇല്ലെങ്കിലും… എല്ലാവരോടും സംസാരിക്കുന്നൊക്കെ ഉണ്ട്.. മെല്ലെ ചിരിക്കാനും ശ്രമിക്കുന്നുണ്ട്.. മിഥുനയിൽ തങ്ങി നിന്ന ചിരി മെല്ലെ വസുവിലേക്കും വ്യാപിച്ചു.. വീണ്ടും ഐ സി യു വിന്റെ വാതിലിലേക്ക് ഒന്ന് നോക്കിയ ശേഷം അവൾ തിരികെ നടന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഫ്രാക്ചർ മാത്രമുള്ളു… നന്നായി റസ്റ്റ് എടുത്താൽ ഒരു മാസം കൊണ്ട് ഓക്കേ ആകും.. കാറിലെ നിശബ്ദതയെ ഭേദിച്ചു കണ്ണൻ സംസാരിച്ചു തുടങ്ങി.. മൂളിയതല്ലാതെ വസു ഉത്തരമൊന്നും പറഞ്ഞില്ല…

ആക്സിഡന്റ് എങ്ങനെയാ നടന്നേ… അറിയില്ല… അത്രയും പറഞ്ഞവൻ വണ്ടി നേരെ ബീച്ച് സൈഡിൽ കൊണ്ടു നിർത്തി.. കടലോരം ചേർന്ന് വണ്ടി നിന്നത് കണ്ടതും വസു അവിശ്വസനീയതയോടെ കണ്ണനെ നോക്കി… എന്നാൽ അവളുടെ നോട്ടത്തെ അവഗണിച്ചു കൊണ്ടവൻ ഇറങ്ങി അടുത്ത് കണ്ട ബെഞ്ചിൽ ഇരുന്നു.. വസു മെല്ലെ ഇറങ്ങി കടലിലേക്ക് നോക്കിയങ്ങനെ നിന്നു… കുറെ നേരം നോക്കി നിന്നതും ആകുലതകളെല്ലാം തന്നെ വിട്ട് അകലുന്നത് പോലെ തോന്നി.. തിരകൾ പാദത്തെ ചുംബിച്ചു നീങ്ങിക്കൊണ്ടിരുന്നു… സിഷ്ഠാ…. നീ കടല് കണ്ടിട്ടില്ലേ…

ഏറെ നേരം തിരകൾ നോക്കി ഇരുന്നിട്ടുണ്ടോ.. കടലിന്റെ പ്രണയലേഖനങ്ങളാണ് ഈ തിരകളത്രയും… സ്നേഹം കൂടുമ്പോൾ ഭ്രാന്തു പിടിക്കുമ്പോൾ ക്രോധം ശമിക്കാതെ വരുമ്പോൾ പ്രക്ഷുബ്‌ധമായി വീശിയടിക്കുന്ന തിരകൾ പോലും കടലിന്റെ വന്യമായ സ്നേഹമാണ് പ്രണയമാണ്.. നന്ദാ… മറക്കാൻ ഈ ജന്മം കഴിയില്ല… പക്ഷേ… നന്ദൂട്ടന് ഞാൻ കാരണം ഒരുപാട്.. ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്.. അന്നും ഇന്നും… എങ്ങോട്ടെങ്കിലും പോണം… ഹരിയും ഇച്ഛനും സുഖമായി ഇരിക്കുന്നത് കണ്ടിട്ട് വേണം…

ഞാൻ കൂടെ നിന്നാൽ ഇനിയും ഒരുപാട് ഒരുപാട് വിഷമിക്കും… അത് വേണ്ട… തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന കണ്ണനെ… അവനെ നോക്കികൊണ്ട് മെല്ലെ അവന്റെ അരികിൽ ചെന്നിരുന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിലേക്ക് തിരികെ എത്തിയപ്പോൾ കണ്ടു അവളെ കാത്തെന്ന പോലെ നിൽക്കുന്ന അവളുടെ വീട്ടുകാരും കൂട്ടുകാരും… എത്ര നേരമായി മക്കളെ കാത്തിരിക്കുന്നു.. ഉച്ചക്ക് ഉണ്ണാനോ വന്നില്ല.. ഒരുമിച്ചു ചായ എങ്കിലും കഴിക്കാമെന്ന് വച്ചു..

സുജയുടെ വാക്കുകൾ കേട്ടതും ഉത്തരമെന്നോണം കണ്ണൻ പറഞ്ഞു കുറച്ചു തിരക്കായിരുന്നു അമ്മേ… അത്രയും പറഞ്ഞവൻ മുകളിലേക്ക് കയറി പോയി.. എന്ത് പറ്റി വസൂ … നിനക്ക് വയ്യേ. വസുവിന്റെ കവിളിൽ തഴുകി കൊണ്ട് സുമ ചോദിച്ചു.. കുഴപ്പമില്ല അമ്മേ… ഞാൻ അങ്ങോട്ടേക്ക് ചെല്ലട്ടെ.. ആ വേഗം മാറ്റി വരൂ… കുറച്ചു കഴിഞ്ഞു ക്ഷേത്രത്തിൽ പോകാം.. സുജ പറഞ്ഞു.. എന്തായാലും മഹിയും പാറുവും നിക്കിയും നാളെ പോയാൽ മതി നമുക്കിന്ന് എല്ലാര്ക്കും ഇവിടെ കൂടാം..

അത്രയും പറഞ്ഞു കൊണ്ട് മാധവും ജയനും പുറത്തേക്കിറങ്ങി… എന്തായാലും അവര് രണ്ടുപേരും മാത്രം ഇപ്പോൾ ക്ഷേത്രത്തിൽ പൊയ്ക്കോട്ടേ… തനിച്ചു വിട്ടാൽ പരസ്പരം മനസിലാക്കികോളും.. സുമയും സുജയും അകത്തേക്ക് കയറിയപ്പോൾ ഹരി പറഞ്ഞു… എല്ലാവരും അതിനോട് അനുകൂലിച്ചെന്ന പോലെ തലയാട്ടി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ശ്രീ കോവിലിനു മുന്നിൽ നിന്നു പ്രാർത്ഥിക്കുന്ന കണ്ണനെ ഒന്ന് നോക്കി വസു അർച്ചന കഴിപ്പിച്ച ചീട്ട് തൃപ്പടിയിൽ വച്ചു കൂടെ ദക്ഷിണയും..

കണ്ണടച്ച് ഭഗവാന്റെ മുന്നിൽ തന്റെ വിഷമങ്ങൾ ഇറക്കി വെച്ചു.. പ്രദക്ഷിണം ചെയ്തു കണ്ണനും അവളുടെ അരികിൽ ചെന്ന് നിന്നു.. അനന്ത് പദ്മനാഭ്… പൂരം നക്ഷത്രം.. മൃത്യുംജയ പുഷ്‌പാഞ്‌ജലി.. തിരുമേനിയുടെ മുന്നിൽ പ്രസാദത്തിനായി കൈനീട്ടി നിൽക്കുന്ന വസുവിനെ കണ്ടതും കണ്ണൻ തിരിഞ്ഞു നടക്കാനൊരുങ്ങി.. എന്നാൽ വസു അവന്റെ കയ്യിൽ പിടിച്ചു നിർത്തി.. ചെമ്പകം പൂക്കും… കാത്തിരിക്കാം…

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 20

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 22

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 23

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 24

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 25

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 26