Sunday, January 5, 2025
Novel

മനം പോലെ മംഗല്യം : ഭാഗം 18

എഴുത്തുകാരി: ജാൻസി

ദേവ് അവന്റെ മൊബൈൽ ഓൺ ആക്കി… അതിൽ തെളിഞ്ഞ മുഖത്തിന് ശിവയുടെ മുഖത്തിന്റെ ഛായ ആയിരുന്നു…. ദേവിന്റെ മുഖത്തു പുഞ്ചിരി വിടർന്നു…. അപ്പോഴേക്കും ഫോൺ ചെയ്തു കഴിഞ്ഞു ശിവയും എത്തി… ദേവ് മൊബൈൽ ഓഫ് ചെയ്തു… “വീട്ടിൽ നിന്നാ അച്ഛൻ ഇവിടെ എന്തോ ആവിശ്യത്തിന് വരുന്നുണ്ട്… അതുകൊണ്ട് അച്ഛന്റെ കൂടെ വന്നാൽ മതിയെന്ന്.. ” ശിവ പറഞ്ഞു… “എന്നിട്ട് വിളിച്ചോ അച്ഛനെ ” “ആഹാ അച്ഛൻ അര മണിക്കൂറിനുള്ളിൽ എത്തും എന്ന് പറഞ്ഞു..

അല്ല ചേട്ടൻ എന്തോ പറയാൻ വന്നായിരുന്നല്ലോ.. എന്താ” “അതോ അത്..” ദേവ് നെറ്റിയിൽ കൈ ഉരസി ആലോചിക്കുന്നപോലെ കാണിച്ചു.. “അത് ” “അത്.. എന്റെ ക്ലാസ്സിലെ ഒരു പയ്യന് നിന്നോട് മുടിഞ്ഞ പ്രേമം ” ദേവ് ശിവയുടെ മുഖത്തു നോക്കാത്തെ കോഫി കുടിച്ചു.. “എന്നോടോ “ശിവ അത്ഭുതത്തോടെ ചോദിച്ചു.. “അതെ… നിന്നോട് തന്നെ ” “ആരാ ആള് ” ശിവയുടെ അത്ഭുതം ആകാംഷയായി “അത് ഞാൻ പറയില്ല.. നീ കണ്ടുപിടിക്കു ” “ഹേ ഞാനോ.. !!! ഞാൻ എങ്ങനെയാ കണ്ടുപിടിക്കുന്നേ എനിക്ക് ആരാണ് ആള് എന്ന് അറിയില്ലല്ലോ ” ശിവ പറഞ്ഞു “അതൊക്കെ നീ കണ്ടുപിടിക്കു.. ഞാൻ പറയാൻ ഉള്ള കാര്യം പറഞ്ഞു ”

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ശിവ ചോദിച്ചു “അല്ല എന്നെ അങ്ങനെ ഒരാൾക്ക് ഇഷ്ട്ടം ഉണ്ടകിൽ അത് എന്നോട് നേരിട്ട് പറഞ്ഞു കൂടെ എന്തിനാ ഒളിച്ചിരിക്കുന്നേ ” “ആര് ഒളിച്ചു… അവൻ അവന്റെ ഇഷ്ട്ടം പറയാൻ വന്നപ്പോൾ നീ അത് പറയാൻ സമ്മതിച്ചില്ല …അതുകൊണ്ട് ഇനി നീ കണ്ടുപിടിക്കു ആരാണ് എന്ന് ” ദേവ് പറഞ്ഞു.. ശിവയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ ദേവ് ഉള്ളിൽ ചിരിച്ചു… ‘ഇനി എന്റെ പൊന്നു മോളു വന്ന് എന്നോട് ഇഷ്ട്ടം പറ.. ഞാൻ പറയാൻ വന്നപ്പോൾ സമ്മതിച്ചില്ലല്ലോ…. 😉’ ദേവ് ഉള്ളിൽ പറഞ്ഞു.

“എന്നാലും ആരാണ്… എന്റെ മുന്നിൽ വന്നിട്ട് ഞാൻ അവഗണിച്ചേ “ശിവ താടിക്കു കൈ കൊടുത്തു.. “കണ്ടുപിടിക്കു.. ആളെ കണ്ടുപിടിച്ചാൽ എന്റെ വക ഒരു സമ്മാനം തരും “ദേവ് പറഞ്ഞു… “ഓ പിന്നെ എനിക്ക് വേറെ പണി ഉണ്ട്… കണ്ടു പിടിക്കാൻ പോകുന്നു… വേണമെങ്കിൽ ഇങ്ങോട്ടു വന്ന് പറയട്ടേ ” “എന്നാൽ നീ കണ്ടുപിടിക്കണ്ട..അവൻ എന്താലും ഇനി പറയാനും വരില്ല ” “ഉം, വേണ്ട “അവൾ ചിറി കോട്ടി.. ദേവ് ചിരിച്ചു.. അപ്പോഴേക്കും ഹരി കാറുമായി വന്നു ശിവ ദേവിനെ ഒന്ന് കൂടെ തിരിഞ്ഞു നോക്കി.. അവൻ ചിരിച്ചു..

ശിവ പോയി കഴിഞ്ഞപ്പോൾ ദേവ് വീണ്ടും മൊബൈൽ എടുത്തു “ശിവാനി… നീ കണ്ടുപിടിക്കും എനിക്ക് ഉറപ്പുണ്ട്… നിനക്ക് വേണ്ടി മീട്ടുന്ന എന്റെ ഹൃദയത്തിന്റെ താളം നീ കേൾക്കാതിരിക്കില്ല… ഞാൻ കാത്തിരിക്കും എന്നെ എന്റെ ഹൃദയത്തെ നീ തിരിച്ചറിയുന്ന നാൾ വരെ “😍😍😍 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ശിവയുടെ ആലോചന സ്ഥലത്തേക്ക് അവൾ ചെന്നു… വേറെ എങ്ങും അല്ല ബാൽക്കണി..🙂 “എന്നാലും ആരായിരിക്കും എന്നെ ഇഷ്ട്ടപ്പെടുന്ന ആ b. Com കാരൻ…. അങ്ങനെ ഒരാൾ എപ്പോഴാ എന്റെ മുന്നിൽ വന്നേ….

എന്നിട്ടു ഞാൻ അറിഞ്ഞില്ലേ… അതെന്താ… ശേ…. മിസ് ആയല്ലോ… 😔 ഇനി എങ്ങനെ കണ്ടുപിടിക്കും… ഒരു ഗ്ലു പോലും ഇല്ലല്ലോ… ” അവൾ കണ്ണുകൾ പതിയെ അടച്ചു.. പല മുഖങ്ങളെ മനസ്സിൽ ഓർത്തു… ഒടുവിൽ തെളിഞ്ഞു വന്ന മുഖം ദേവിന്റെ ആയിരുന്നു.. അവൾ പൊടുന്നനെ കണ്ണ് തുറന്നു… ‘ഇനി ദേവേട്ടൻ ആകുമോ ആ b.കോം കാരൻ.. ഹേയ് അങ്ങനെ വരാൻ വഴിയില്ല… പിന്നെ ആരാകും? “ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ സ്വയം ചോദിച്ചു ചോദിച്ചു ശിവ ഇപ്പോഴോ ഉറക്കത്തിലേക്കു വീണു…

പിറ്റേന്ന് ദേവ് പറഞ്ഞ കാര്യങ്ങൾ ശിവ തനുവിനോടും മരിയയോടും പറഞ്ഞു… അവരുടെ മുഖത്തും അതിശയവും ആരാ എന്ന ചോദ്യ ഭാവങ്ങൾ….. “ഡി വേറെ ഒന്നും പറഞ്ഞില്ലേ ആ ചേട്ടൻ ” തനു ചോദിച്ചു “ഇല്ലാടി… 3rd ഇയർ b. കോം ആണ് കക്ഷി ” ശിവ പറഞ്ഞു “B. Com എന്ന് പറഞ്ഞു നമ്മൾ എങ്ങനെയാ ആളെ കണ്ടുപിടിക്കും? മരിയ ചോദിച്ചു.. “ഹ്മ്മ് ഒരു വഴി ഉണ്ട്.. ഞാൻ ഒന്ന് അന്വേഷിക്കട്ടേ ” തനു പറഞ്ഞു “അതിനു നീ ആരോട് അന്വേഷിക്കും ” മരിയ ചോദിച്ചു “അതൊക്കെ ഉണ്ട് മോളെ… ഈ cid തനുവിനോട കളി ” “എന്നാലും പ്ളീസ് പറ മോളെ… എന്താ നിന്റെ പ്ലാൻ ” ശിവ കെഞ്ചി “ഡി നിങ്ങൾക്ക് ഓർമ്മയുണ്ടോ അന്ന് വെൽക്കം ഡേയ്ക്ക് എന്റെ കൂടെ പെർഫോം ചെയ്ത അമ്മായിയമ്മയെ ” “പിന്നെ മറക്കാൻ പറ്റുമോ…

അമ്മാതിരി expression അല്ലായിരുന്നോ ആ ചേച്ചിയുടെ മുഖത്തു ” മരിയ പറഞ്ഞു.. “ആ സംഭവത്തിന് ശേഷം ഞാനും ആ ചേച്ചിയും നല്ല കൂട്ടായി… എവിടെയെങ്കിലും വച്ചു കണ്ടാൽ വന്ന് സംസാരിക്കും ” “അത് ഓക്കേ…. ആ ചേച്ചിയും നമ്മുടെ കാര്യവും ആയി എന്താ ബന്ധം ” ശിവ ചോദിച്ചു… “വലിയ ബന്ധം ഒന്നും ഇല്ലെങ്കിലും ചെറിയ ഒരു ലൂപ്പ് ഹോൾ കിട്ടുമായിരിക്കും എന്ന വിശ്വാസം…. കാരണം ആ ചേച്ചി ദേവ് ചേട്ടന്റെ ക്ലാസ്മേറ്റ.. അന്ന് ഞാൻ അതിഥിയെ പറ്റി അറിഞ്ഞതും ആ ചേച്ചയിൽ നിന്ന.. ”

“ഹ്മ്മ്.. അപ്പോൾ എന്താ മോളുടെ പ്ലാൻ ” മരിയ ചോദിച്ചു “ആദ്യo ഞാൻ dev ചേട്ടന്റെ best ഫ്രണ്ട്‌സ് ആരൊക്കെ അന്ന് അറിയാം… എന്നിട്ടു നമ്മുക്കു അവരെ ഫോളോ ചെയ്താൽ മതിയല്ലോ… ” “ഇതൊക്കെ വല്ലതും നടക്കുവോ ” മരിയ ചോദിച്ചു “ഇതു നടന്നില്ലെങ്കിൽ അടുത്ത പ്ലാൻ B” തനു പറഞ്ഞു. “ഇനി പ്ലാൻ ബി എന്താ ” ശിവ ചോദിച്ചു.. “അത് പിന്നെ പറയാം.. ഇപ്പൊ plan a വല്ലതും നടക്കുമോന്നു നോക്കട്ടെ.. ” അതും പറഞ്ഞു തനു പോയി…. കുറച്ചു കഴിഞ്ഞു തനു റിസൾട്ട് ആയി വന്നു..

പക്ഷേ തനുവിന്റെ മുഖം മ്ലാനമായിരുന്നു അതിൽ നിന്നും അവർക്കു മനസിലായി പ്ലാൻ a ചീറ്റി… “എന്തായാടി പോയ കാര്യം ” ശിവാ തിരക്കി “ഇല്ലടി പ്ലാൻ a ഫ്ലോപ്പ്… “തനു പറഞ്ഞു “എന്നാലും ആ ചേച്ചി എന്താ പറഞ്ഞേ ” മരിയ ചോദിച്ചു “ദേവിന് 2ചങ്ക്‌സ് ഉണ്ട്… പക്ഷേ അവർ രണ്ടുപേരും 2 വർഷത്തിന് മുൻപേ booked ആണ്… ” തനു പറഞ്ഞു “ഇനി ചിലപ്പോൾ ദേവ് ചേട്ടൻ തന്നെ ആകുമോ ആ ആള് ” മരിയ ചോദിച്ചു.. ശിവയും അവളെ നോക്കി.. “നിലവിൽ സാധ്യത കുറവാണു കാരണം.. അഥിതി ദേവിന്റെ പുറകെ ഉണ്ട്…

ദേവ് ചേട്ടൻ അവളെ ഇഷ്ട്ടം ആണെന്ന് ഒന്നും പറഞ്ഞിട്ടില്ല… ബട്ട് അവർ തമ്മിൽ നല്ല അടുപ്പമാണ്…പിന്നെ ആ ചേട്ടന്റെ സ്വഭാവം വച്ച് നേരിട്ട് വന്നു ഇഷ്ട്ടം ആണെന്ന് പറയുന്ന പ്രകൃതമാ… അതും അല്ല ആ ചേട്ടന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പോസറ്റീവ് response നമ്മുക്ക് കിട്ടീട്ടില്ലല്ലോ… അതുകൊണ്ട് കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കിയാൽ ദേവ് ചേട്ടനും അല്ല ” തനു പറഞ്ഞു… “എന്താ ഇവിടെ ഒരു ഗൂഢാലോചന “വരുൺ ചോദിച്ചു… “അത് പിന്നെ ഞങ്ങൾ ശിവ… ” തനു മരിയയെ കണ്ണു കൊണ്ട് വിലക്കി “എന്താ ശിവക്ക് ”

വരുൺ ചോദിച്ചു “ശിവക്ക് ഒന്നും ഇല്ല… അവളുടെ പാട്ടു പ്രാക്റ്റീസ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നതാ ” മരിയ പറഞ്ഞു.. ഇതൊക്കെ അവിടെ നടക്കുമ്പോൾ ശിവയുടെ കണ്ണുകൾ കോളേജിനു ചുറ്റും ആരെയോ അന്വേഷിച്ചു ഓടി നടന്നു.. ഒടുവിൽ അവൾ തേടിയ മുഖം അങ്ങ് ദൂരെ തൂണിൽ ചാരി കൈയും കെട്ടി നിൽക്കുന്നു… ആരെയോ വെയിറ്റ് ചെയ്യുകയായിരുന്നു… അപ്പോൾ ദേവിന്റെ അടുത്തേക്ക് അഥിതി വന്നു.. അവർ തമ്മിൽ സംസാരിക്കുന്നതു കണ്ടപ്പോൾ ശിവയുടെ ഉള്ളിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം രൂപപ്പെടുന്നത് അവൾ അറിഞ്ഞു…

അത് വേദനയോ, അസൂയയോ സ്വാർത്ഥതയോ സ്നേഹമോ… അറിയില്ല… ഒന്ന് അവൾ മനസിലാക്കി അഥിതി ദേവും ആയി സംസാരിക്കുന്നതു ശിവക്ക് ഇഷ്ട്ടപ്പെടുന്നില്ല.. അത് എന്തുകൊണ്ടാണ്… ഇനി ഈ വികാരത്തെയാണോ പ്രേമം, സ്നേഹം എന്ന്‌ ഒക്കെ പറയുന്നത്… “ഡി, നീ ഏതു ലോകത്താ.. “തനു തട്ടി വിളിച്ചപ്പോഴാണ് ശിവ ചിന്തകൾക്ക് വിരാമം ഇട്ടതു.. തനു ശിവ നോക്കി നിന്ന സ്ഥലത്തേക്ക് നോക്കി.. “നീ എന്താടി അങ്ങോട്ട് വായിനോക്കി നിന്നെ… “തനു ചോദിച്ചു “അത് അവിടെ ദേവും അഥിതിയും “ശിവ പറഞ്ഞു തനു പിന്നെയും അങ്ങോട്ടു നോക്കി പക്ഷെ അവിടെ ആരെയും കണ്ടില്ല.. “എവിടെ….

അവിടെങ്ങും ആരും ഇല്ല… നിനക്ക് തോന്നിയത “തനു അവളെ വിളിച്ചുകൊണ്ടു പോയി… പോകുന്ന വഴിയിൽ അവൾ ഒന്നുകൂടെ അവിടേക്കു നോക്കാൻ മറന്നില്ല… ഇതേ സമയം അവൾ പോകുന്നതും നോക്കി അഥിതി ഭിത്തിയുടെ മറവിൽ നിന്നും ചിരിച്ചു… 😬😬😬😬😬😬😬😬😬😬😬😬😬😬😬 അവർ മൂന്ന് പേരും കൂടി പുസ്തകം റിട്ടേൺ ചെയ്യാൻ ഉണ്ടന്ന് പറഞ്ഞു ലൈബ്രറിയിൽ പോയി… പ്ലാൻ ബി discuss ചെയ്തു.. “ഡി, എന്താ നെക്സ്റ്റ് പ്ലാൻ “മരിയ ചോദിച്ചു.. “ഡി അത് കുറച്ചു ചീപ്പ് ആണ് ” തനു പറഞ്ഞു “ചീപ്പ് ആണെങ്കിലും റിച്ചാണെകിലും നീ പറ ” മരിയ പറഞ്ഞു “വേറെ ഒന്നും അല്ല…

നമ്മൾ 3പേരും കൂടെ b.com 3rd ഇയർ ക്ലാസ്സിന്റെ മുൻപിൽ കൂടെ ചുമ്മാ ഒന്ന് രണ്ടു വട്ടം സർക്കീട്ടു അടിക്കണം….അതിൽ നിന്നെ ഇഷ്ട്ടപെടുന്നവൻ ഉണ്ടകിൽ ഉറപ്പായും നോക്കും ” “ഹേയ് അതെങ്ങനെ ശരിയാകും…. നമ്മൾ നടന്നു പോകുമ്പോൾ ആ ക്ലാസ്സിൽ ഇരിക്കുന്ന എല്ലാ ബോയ്സും നമ്മളെ നോക്കത്തില്ലേ… അപ്പൊ അതിൽ നിന്നു എങ്ങനെ കണ്ടുപിടിക്കാനാ ” ശിവ ചോദിച്ചു.. “എടി അതിനല്ലേ ഞങ്ങളും നിന്റെ കൂടെ വരുന്നേ.. നീ ചുമ്മാ നേരെ നോക്കി അങ്ങ് നടന്നാൽ മതി…. ഞാനും മരിയയും അവരുടെ ക്ലാസ്സിലേക്ക് അറിയാത്ത രീതിയിൽ നോക്കാം… “തനു പറഞ്ഞു “ഒക്കെ… അത് ഞാൻ ചെയ്തോളാം..

പക്ഷേ ആളെ എങ്ങനെ തിരിച്ചറിയും…. ” ശിവ ചോദിച്ചു “ഡി ഈ ആണുങ്ങൾ ചില സമയങ്ങളിൽ നമ്മളെ പോലെ നിഷ്ക്കു ആകും 😁🤪.. നമ്മൾ അപ്രതീഷിതമായിട്ടാണല്ലോ അങ്ങോട്ടേക്ക് പോകുന്നത്..പെട്ടന്ന് നിന്നെ കാണുമ്പോൾ നിന്നെ ഇഷ്ട്ടപെടുന്ന ആളുടെ മുഖത്തു മറ്റുള്ളവരുടെ മുഖത്തു ഇല്ലാത്ത എന്തെങ്കിലും ഒരു expression തെളിയും…. ചിലപ്പോൾ നിന്നെ കണ്ട ഞെട്ടൽ, സന്തോഷം, ആകാംഷ.. അങ്ങനെ എന്തെകിലും ഒന്ന്… അത് വച്ച് നമ്മുക്ക് ആളെ ഐഡന്റിഫൈ ചെയാം…

എങ്ങനെ ഉണ്ട് ഐഡിയ ” തനു ചോദിച്ചു… “ഐഡിയ ഒക്കെ കൊള്ളാം… എന്നാലും നീ ഇതു എങ്ങനെ ഒക്കെ ഒപ്പിക്കുന്നു എന്റെ തനു ” മരിയക്ക് അത്ഭുതം… “ഡി.. കണ്ടറിവിനേക്കാൾ വലിയ സത്യമാണ് സിനിമ എന്ന ലോകം ” തനു പറഞ്ഞു.. “എന്നാൽ നമ്മുക്ക് നാളെ തന്നെ ഈ പ്ലാൻ നടപ്പാക്കാം..എന്തേ… “മരിയ അതും പറഞ്ഞു അവർക്കു നേരെ കൈ നീട്ടി…. ബാക്കി രണ്ടുപേരും അവളുടെ കൈയിൽ കൈ വച്ച് deal ഉറപ്പിച്ചു….

ലാസ്‌റ് hour ശിവ മാത്‍സ് ഡിപ്പാർട്മെന്റിൽ നിന്നും സ്റ്റെപ് ഇറങ്ങി വരുന്ന വഴി അഥിതി അവളുടെ മുന്നിൽ തടസമായി വന്നു നിന്നു… “ഹ്മ്മ് എന്താ “ശിവ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.. “നീ ദേവിന്റെ ജോഡി സിങ്ങർ ആണെന്ന് കേട്ടു.. ശരിയാണോ? ” “അതെ.. കേട്ടത് ശരിയാണ്.. എന്തെ അതിനു ചേച്ചിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.. ” ശിവ ചോദിച്ചു… “ഉണ്ടകിൽ നീ അത് മാറ്റി തരുമോ ” അഥിതി ചോദിച്ചു.. “പിന്നെന്താ… തീർച്ചയായും… ” ശിവ പറഞ്ഞു “എന്നാൽ ഒന്നു മാറ്റടി ” അഥിതി ചൂടായി.. “ചേച്ചി വഴിയിൽ നിന്ന് മാറിക്കെ.. എനിക്ക് ക്ലാസ്സിൽ പോകണം ” ശിവ ഒഴിയാൻ നോക്കി..

“നീ മാറ്റിത്തരാം എന്നല്ലേ പറഞ്ഞെ… അതുകൊണ്ടു നീ മാറ്റി തന്നിട്ട് പോയ മതി… ” ശിവ പിന്നെയും ഒഴിയാൻ നോക്കി.. അഥിതി അവളുടെ ഇടത്തെ കൈയിൽ പിടിച്ചു… “മാറ്റടി…. എനിക്ക് നീയും ദേവും തമ്മിൽ സംസാരിക്കുന്നതിൽ പ്രോബ്ലം ഉണ്ട്… അത് നീ മാറ്റി തന്നിട്ട് പോയ മതി.. ” അഥിതി പറഞ്ഞു തീർന്നതും ശിവയുടെ കൈകൾ അഥിതിയുടെ മുഖത്തു പതിഞ്ഞു.. ഒപ്പം last hour തീർന്നതിന്റെ ബെല്ലും മുഴങ്ങി… അഥിതി അവളുടെ അടികൊണ്ട കവിൾ രണ്ടു കൈകൾ കൊണ്ടും പൊത്തി പിടിച്ചു… “ഡീ ” അഥിതി അലറി.. “ശ് ശ് ശ്… “ശിവ ചൂണ്ടു വിരൽ ചുണ്ടിൽ വച്ച് മിണ്ടരുത് എന്ന് ശബ്ദം ഉണ്ടാക്കി

“ഇതു നീ എന്റെ കൈയിൽ നിന്ന് ഇരന്നു വാങ്ങിയതാ… അന്ന് നീ ആസിഡ് എന്റെ മുഖത്തു ഒഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒന്നു ഭയന്നു എന്നത് ശരിയാ… പക്ഷേ അന്ന് അതിനു എനിക്ക് പകരം തരാൻ പറ്റിയില്ല… അതിന്റെ കടം വീട്ടി എന്ന് വിചാരിച്ചാൽ മതി.. പിന്നെ ഇതു ചെന്നു കംപ്ലൈന്റ്റ് ഒന്നും ചെയ്യണ്ട… ചെയ്താൽ ചേച്ചിക്കാണ് അതിന്റെ നാണക്കേട്…. ഒരു ജൂനിയർ സീനിയോറിനെ തല്ലി എന്ന് പറഞ്ഞാൽ… പിന്നെ ചേച്ചിക്ക് കോളേജിൽ മുഖം ഉയർത്തി നടക്കാൻ പറ്റില്ല… ”

അതും പറഞ്ഞു ശിവ അഥിതിയുടെ തോളിൽ കൈ വച്ച് ഒന്നു തട്ടിയിട്ടു കണ്ണടച്ച് കാണിച്ചു… അപ്പോഴും അഥിതി അടികൊണ്ട കവിളിൽ കൈ പൊത്തി പിടിച്ചു നിൽക്കുവായിരുന്നു.. രണ്ടു ചുവട് മുന്നോട്ടു ഇറങ്ങിയ ശിവ പുറകോട്ടു വന്നിട്ട് അഥിതിയുടെ ചെവിയിൽ പറഞ്ഞു… “ഞാൻ ഇപ്പൊ തന്ന ഈ ടോസിന് പകരം എനിക്ക് തിരിച്ചു ഡോസ് തരാൻ വല്ല ഉദ്ദേശം ഉണ്ടങ്കിൽ… you are welcome…. ഞാൻ ഇവിടെ ഒക്കെ തന്നെ കാണും…😉 അപ്പൊ ശരി…. എന്നാൽ… ഞാൻ അങ്ങിട്ടു….. ” അതും പറഞ്ഞു ശിവ സ്ലോ മോഷനിൽ പടികൾ ഇറങ്ങി പോയി… അവൾ പോകുന്നതും നോക്കി അഥിതി പല്ലുകൾ ഞെരിച്ചു….

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11

മനം പോലെ മംഗല്യം : ഭാഗം 12

മനം പോലെ മംഗല്യം : ഭാഗം 13

മനം പോലെ മംഗല്യം : ഭാഗം 14

മനം പോലെ മംഗല്യം : ഭാഗം 15

മനം പോലെ മംഗല്യം : ഭാഗം 16

മനം പോലെ മംഗല്യം : ഭാഗം 17