Friday, April 12, 2024
Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 1

Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

 “”തുളസികതിർ നുള്ളി എടുത്തു കണ്ണനൊരു മാലയ്ക്കായ്… പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താനായ്…. “” അമ്പലത്തിൽ നിന്നും ഉയരുന്ന ഭക്തി നിറഞ്ഞ ഗാനം ചെവിയിൽ പതിഞ്ഞതും ഗൗരി എഴുനേറ്റു.. കൈകൾ കൂപ്പി ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു.. പിന്നെ ഒരോട്ടം ആയിരുന്നു.. തറവാടിന്റെ കുളത്തിൽ മുങ്ങി കുളിച്ചു വരുന്ന അവളെ സീത വഴക്ക് പറഞ്ഞു.. നിന്നോട് എത്ര പറഞ്ഞത് ആണ് ഗൗരി.. അവിടെ ആരും കുളിക്കാറില്ല.. അവിടെ കുളിച്ചാലെ ഒരു ഉണർവ് കിട്ടു അമ്മ..

സീത കൊടുത്ത പാത്രത്തിലെ ദോശയും ചമ്മന്തിയും കഴിച്ചു അവൾ അകത്തേക്ക് ഓടി.. സമയം വൈകും എന്നോർത്ത് അവൾ വേഗം റെഡി ആയി ഇറങ്ങി.. ഞാൻ ഇറങ്ങുവാ അമ്മ.. അടുക്കളയിൽ നോക്കി പറഞ്ഞു കൊണ്ടു അവൾ ഉമ്മറത്തു പത്രം വായിച്ചു ഇരിക്കുന്ന വിനയന്റെ തോളിൽ കയ്യിട്ടു.. പോയിട്ട് വരാം അച്ഛാ.. ഇന്ന് എന്താ നേരെത്തെ.. സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്.. എക്സാം ആയില്ലേ.. അവൾ വേഗം നടന്നു റോഡിൽ എത്തി.. അതിലൂടെ പോയ ഒരു ഓട്ടോയിൽ കയറി അവൾ കോളേജിൽ എത്തി..

കയ്യിലെ വാച്ചിലേക്ക് നോക്കി അവൾ ക്ലാസ്സ്‌ ലക്ഷ്യം വച്ചു ഓടി.. അരുൺ സാറിന്റെ ശബ്ദം ദൂരെ നിന്ന് കേട്ടതും അവൾ ഒന്നു നിന്നു.. പിന്നെ പതിയെ നടന്നു വാതിൽക്കൽ നിന്നു.. അവളെ കണ്ടതും അരുണിന്റെ മുഖം ഒന്നു തെളിഞ്ഞു.. അവളും അത് കണ്ടിരുന്നു.. മെ ഐ കമിങ് സർ. യസ്.. കമിങ്.. ഗൗരി അവളുടെ സ്ഥലത്തു പോയി ഇരുന്നതും ഇരുപുറത്തു നിന്നും രണ്ടെണ്ണം ചെവി തിന്നാൻ തുടങ്ങി.. എന്റെ സ്വാതി ഇത്രയും നേരം ഒരാളുടെ മുഖം എങ്ങനെ ആയിരുന്നു.. ഇപ്പൊ നോക്ക്.. അത് തന്നെയ ശ്രേയ ഞാനും നോക്കുന്നെ..ഗൗരി കൂട്ടി വന്നപ്പോൾ ഉള്ള തെളിച്ചം നോക്ക്..

ഗൗരി അവരെ രണ്ടു പേരെയും ദേഷ്യത്തിൽ നോക്കി.. പിന്നെ അവർ മൂന്നു പേരും ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി.. അരുണിന്റെ നോട്ടം ഗൗരിയിൽ ആണെന്ന് ആ ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും അറിയാമായിരുന്നു.. അപ്പൊ നാളെയും ഈ നേരത്ത് വരണം.. എക്സാം കഴിയും വരെ.. അരുൺ അത് പറഞ്ഞു പുറത്തു പോയി..പോകൂ മുന്നേ ഇടം കണ്ണാലെ ഗൗരിയെ ഒന്നു നോക്കാനും മറന്നില്ല.. എല്ലാവരും തലയ്ക്കു കൈ കൊടുത്തു.. ഇങ്ങേർക്ക് ഇവളെ കാണാൻ വേണ്ടി ആണ് ഈ സ്പെഷ്യൽ ക്ലാസ്സ്‌.. അല്ലതെ ഇപ്പൊ എന്താ എടുത്തത്.. ഈ പോഷൻ നേരെത്തെ എടുത്തത് അല്ലെ.. അത് തന്നെയ ഞാനും നോക്കുന്നെ.. നിങ്ങൾ ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ..

വെറുതെ സാറിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ.. ഇല്ലാത്തത് ഒന്നും അല്ല.. നീ നോക്കിക്കോ.. സർ വരും ഒരു പ്രപ്പോസലുമായി.. സ്വാതി അങ്ങനെ പറഞ്ഞതും ഗൗരി ഞെട്ടി.. അങ്ങനെ സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു..അവൾക്കും പലപ്പോഴും അരുണിന്റെ പെരുമാറ്റത്തിൽ നിന്നും ഇഷ്ടം ഉള്ളത് ആയി തോന്നിയിരുന്നു.. ഇഷ്ടം ഇല്ലാത്തത് കൊണ്ടു അല്ല.. എങ്കിലും അങ്ങനെ വേണ്ട എന്നാണ് അവളുടെ മനസ്സ് പറഞ്ഞത്.. അവസാനതെ അവർ കട്ട് ചെയ്തു സ്വാതിയും ശ്രേയയും കോളേജിൽ നിന്നും ഇറങ്ങി.. എത്ര വിളിച്ചിട്ടും ഗൗരി വന്നില്ല.. അത് കൊണ്ടു അവൾ ഒറ്റയ്ക്ക് ആണ് ബസ്റ്റോപ്പിൽ നിന്നത്..

ബസ് കാത്തു നിൽക്കുമ്പോൾ ആണ് അവളുടെ മുന്നിലൂടെ ഒരാൾ ഓടി പോയത്.. ഗൗരി അയാൾ ഓടുന്നത് കണ്ടു നോക്കുമ്പോൾ ആണ് അയാൾക്ക് ചുറ്റും കുറെ ആളുകൾ വളഞ്ഞത് കണ്ടത്.. ഒപ്പം അവരുടെ ചുറ്റും നാട്ടുകാരും വളഞ്ഞിരുന്നു.. എന്തോ പന്തി കേട് തോന്നിയ ഗൗരി വേഗം അവിടെ നിന്നും പോകാൻ വേണ്ടി ഓട്ടോ വിളിച്ചു.. പക്ഷെ ഒരാളും വന്നില്ല.. എന്ത് ചെയ്യും എന്നോർത്ത് നിൽക്കുമ്പോൾ ആണ് ഒരു അലർച്ച കേട്ടതു.. ഗൗരി ആ ഭാഗത്തേക്ക് നോക്കുമ്പോൾ ഒരാൾ നേരെത്തെ ഓടിയ അയാളെ വെട്ടുന്നു.. രക്തം ഒഴുകി ഒലിച്ചു അയാൾ നിലത്തു കിടന്നു പിടയുന്നു.. ആ കാഴ്ച കണ്ടു ഗായത്രി ഞെട്ടി വിറച്ചു.. അവിടെ കൂടിയവർ എല്ലാം ഓരോ ഭാഗത്തേക്ക് പോയി..

അയാളുടെ ആളുകൾ മാത്രം ആയിരുന്നു അപ്പൊ അവിടെ..ഗൗരി പേടിയോടെ ബസ്റ്റോപ്പിൽ കയറി നിന്നു.. അവൾ നോക്കുമ്പോൾ അവർ എല്ലാം ജീപ്പിൽ കയറി പോയിരുന്നു.. നിലത്തു വീണു ജീവന് വേണ്ടി പിടയുന്ന അയാളെ ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ കൊണ്ടു പോയി.. കൈകാലുകൾക്ക് വിറയൽ തോന്നിയ ഗൗരി വേഗം തന്നെ അവിടെ നിന്നും നടന്നു.. വഴിയിൽ വച്ചു കിട്ടിയ ബസ്സിൽ അവൾ വീട്ടിൽ വന്നു.. വീട്ടിൽ എത്തിയിട്ടും അവൾക്ക് ആ ഞെട്ടൽ മാറിയില്ല.. ആ വെട്ടുന്നവന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു കണ്ടു.. അവൾ സീതയോടും വിനയനോടും എല്ലാം പറഞ്ഞു..

അവർ അവളെ ആശ്വസിപ്പിച്ചു.. എങ്കിലും അവളുടെ ഉള്ളിൽ ആ ദൃശ്യം ഉറച്ചിരുന്നു.. കുഞ്ഞേച്ചി.. മേശയിൽ തല വച്ചു കിടക്കുന്ന ഗൗരിയുടെ അടുത്തേക് അപ്പു ഓടി വന്നു.. അവനെ കണ്ടു ചിരിച്ചു കൊണ്ടു ഗൗരി എഴുനേറ്റു.. അവന്റെ കൂടെ കളിചിരിയിൽ മുഴുകി ഗൗരി എല്ലാം മറന്നു പോയിരുന്നു.. ഇത് ഗൗരി.. സീതയുടെയും വിനയന്റെയും രണ്ടു മക്കളിൽ മൂത്തത്.. രണ്ടമത്തെ അഭിനവ് എന്ന അപ്പു.. ഗൗരി ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ്.. അപ്പു അഞ്ചാംക്ലാസ്സിലും.. വൈകുന്നേരം സന്ധ്യക്ക് വിലക്ക് വച്ചു പ്രാർത്ഥിക്കുമ്പോൾ ആണ് ഉമ്മറത്തു പോലിസ് ജീപ്പ് വന്നു നിന്നത്.. ഗൗരി പേടിച്ചു കൊണ്ടു പുറകിലേക്ക് നീങ്ങി..

അതിൽ നിന്നും ഇറങ്ങിയ പോലീസുകാരൻ വിനയനോട് എന്തോ പറഞ്ഞു.. അയാൾ തല ആട്ടി അകത്തു വന്നു.. മോളെ എസ് ഐക്ക് ഒന്നു കാണണം എന്ന്.. മോള് റെഡി ആയി വാ.. എന്നെയോ.. എന്താ അച്ഛാ.. അറിയില്ല.. നമുക്ക് പോയി നോക്കാം.. അവളുടെ ഉള്ളിൽ കണ്ണിൽ തെളിഞ്ഞ സംഭവം മിന്നി മഞ്ഞു.. അതിനെ കുറിച്ച് ആണെങ്കിൽ എന്ത് പറയാൻ ആണ്.. തനിക്ക് അവരെ ഒന്നും അറിയില്ല.. ഗൗരി ഓരോന്ന് ചിന്തിച്ചു കൊണ്ടേ ഇരുന്നു.. സീതയോട് പേടിക്കണ്ട എന്ന് പറഞ്ഞു വിനയനും ഗൗരിയും ഇറങ്ങി.. അപ്പുവും സീതയും അവർ പോകുന്നത് പേടിയോടെ നോക്കി നിന്നു..

ഗൗരിയുടെ മനസ്സ് അസ്വസ്ഥം ആയിരുന്നു.. അവൾ വിനയന്റെ കയ്യിൽ മുറുക്കെ പിടിച്ചു. Mഅയാൾ ഒന്നും ഇല്ല എന്ന് പറഞ്ഞു അവളെ സമദനിപ്പിച്ചു..സ്റ്റേഷനിൽ എത്തി ഗൗരിയും വിനയനും അകത്തു കയറി.. അവർ വന്നത് അറിഞ്ഞു അകത്തെ മുറിയിൽ നിന്നും എസ് ഐ പുറത്തു വന്നു.. നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് വച്ചാൽ ഇന്ന് ഒരു കൊലപാതക ശ്രമം ഉണ്ടായി.. നമ്മുടെ ടൗണിൽ.. അതും പട്ടാ പകൽ.. അത് പറഞ്ഞതും ഗൗരി തളർന്നു പോയി.. അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.. അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടു എസ് ഐ അവളുടെ അടുത്ത് വന്നു..

മോള് ആരാണെന്നു ഒന്നു കാണിച്ചു തന്നാൽ മതി.. എ… എനിക്ക്… അറിയില്ല സർ.. മോൾക്ക് ആളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമോ.. അവൾ വിനയനെ നോക്കി.. അയാൾ പറയാൻ വേണ്ടി ആംഗ്യ കാണിച്ചു.. അത് കണ്ടു ഗൗരി അതെ എന്ന് തല ആട്ടി.. എസ് ഐ ഒരു കോൺസ്റ്റബിളിനെ വിളിച്ചു എന്തോ പറഞ്ഞു.. ആ നിമിഷം എല്ലാം ഗൗരി നിന്ന് വിയർക്കുകയായിരുന്നു.. കുറച്ചു കഴിഞ്ഞു കോൺസ്റ്റബിൾ ലോക്കപ്പ് തുറന്നതും അകത്തു നിന്നും രണ്ടു മൂന്നു പേര് പുറത്തു വന്നു.. ഗൗരി അവരെ പേടിയോടെ നോക്കി.. പക്ഷെ അവരെ ഒന്നും ഗൗരി കണ്ടിട്ടില്ലയിരുന്നു..

അവൾ ആശ്വാസത്തിൽ എസ് ഐയെ നോക്കി അല്ല എന്ന് തല ആട്ടാൻ തുടങ്ങിയതും ലോക്കപ്പിൽ നിന്നും ഇറങ്ങിയ മൂന്നാമനെ കണ്ടു ഗൗരി ഞെട്ടി.. അവനെ കണ്ടതും കയ്യിൽ വടി വാളുമായി നിൽക്കുന്ന ആ രൂപം അവളുടെ മനസ്സിൽ തെളിഞ്ഞു.. അവൾ പേടിയോടെ വിനയന്റെ പുറകിലേക്ക് നീങ്ങി.. അവൻ പുറത്തു വന്നതും എസ് ഐ ഗൗരിയെ നോക്കി.. ഗൗരിയുടെ പരുങ്ങൽ കണ്ടു അയാൾക്ക് ഏകദേശം കാര്യങ്ങൾ ഊഹിച്ചു.. പറ മോളെ.. ഇവരിൽ ആരായിരുന്നു.. എസ് ഐ ചോദിച്ചതും ഗൗരി പേടിയോടെ ആ മുഖത്തേക്ക് ഒന്നു കൂടെ നോക്കി.. അവൻ താഴെ നോക്കി നിൽക്കുകയായിരുന്നു.. പറയു.. എസ് ഐ പറഞ്ഞതും ഗൗരി അവനു നേരെ കൈ ചൂണ്ടി..

അവളുടെ വിരലുകൾക്ക് നേരെ എല്ലാവരുടെയും നോട്ടം എത്തിയതും അവൻ മുഖമുയർത്തി അവളെ നോക്കി.. വിറയ്ക്കുന്ന വിരലുകൾ തനിക്ക് നേരെ നീട്ടിയ അവളെ നോക്കി അവൻ ഒന്നു ചിരിച്ചു.. അവന്റെ ചിരിയിൽ പേടിച്ചു പോയ ഗൗരി വേഗം നോട്ടം പിൻവലിച്ചു.. ഇനി മോള് പൊയ്ക്കോ.. ഇതിന്റ പേരിൽ ഒരു പ്രശ്നം ഉണ്ടാവില്ല.. വിനയൻ അയാളോട് നന്ദി പറഞ്ഞു ഗൗരിയുടെ കൈ പിടിച്ചു നടന്നു.. തിരിഞ്ഞു നടക്കുമ്പോൾ ഗൗരി അവനെ ഒന്നു. കൂടെ നോക്കി.. അപ്പോളും അവന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു.. കമ്പിയിൽ രണ്ടു കൈ കൊണ്ടും പിടിച്ചു അവൻ അവളെ ഇമ വെട്ടാതെ നോക്കി.. കണ്ണിൽ നിന്നും അവൾ മായും വരെ… (തുടരും)