Friday, November 22, 2024
Novel

അനു : ഭാഗം 33

എഴുത്തുകാരി: അപർണ രാജൻ

ഒന്ന് രണ്ടു ദിവസം കഴിഞ്ഞതും അനു തന്റെ കൈയിലെയും കാലിലെയും തലയിലെയും ഒക്കെ കെട്ടഴിച്ചു കളഞ്ഞു . ഉണങ്ങിയിടത്തോളം മതി …… ബാക്കി ഉണങ്ങിയില്ലെങ്കിലും കുഴപ്പമില്ല . വിശ്വ തിരികെ ജോലിക്ക് കയറി തുടങ്ങിയത് കൊണ്ട് തന്നെ രാവിലെയും രാത്രിയും ഒഴിച്ചാൽ അവർ തമ്മിൽ വേറെ കൂടി കാഴ്ചകൾ ഒന്നും തന്നെയില്ല . കാണുമ്പോഴോക്കെ വിശ്വ എന്തെങ്കിലും ഒക്കെ പറഞ്ഞു അനുവിനോട്‌ അടുക്കാൻ ശ്രമിക്കുമെങ്കിലും അവന്റെ ഉദ്ദേശം മനസ്സിലായത് കൊണ്ടോ , അതോ പണ്ടേ വിശ്വയെ അത്ര കാര്യമല്ലാത്തത് കൊണ്ടോ എന്തോ അനു അവനെ തിരിഞ്ഞു പോലും നോക്കാറില്ല .

“അളിയാ ……. എന്തെങ്കിലും ഒരു വഴി പറഞ്ഞു താടാ ……. ” വിശ്വയുടെ ദയനീയത നിറഞ്ഞ സ്വരം കേട്ടതും , മഹി തിരിഞ്ഞു തന്റെ അടുത്തിരിക്കുന്ന ശബരിയെ നോക്കി . നിന്റെ കൈയിൽ വല്ല ഐഡിയ ഉണ്ടോടാ ??? എന്ന ഭാവത്തിലുള്ള മഹിയുടെ നോട്ടം കണ്ടതും ശബരി തന്റെ കൈ മലർത്തി കാണിച്ചു . “എടാ ……. ശ്രീയെ പോലെ ആരെങ്കിലും ആയിരുന്നെങ്കിൽ വല്ല സിമ്പിൾ ഐഡിയ ഒക്കെ നോക്കാമായിരുന്നു ……. ഇതിപ്പോ gender bend ആയി വന്നതിനെ ഒക്കെ എന്ത് ഐഡിയ പറഞ്ഞു തരാനാണു ????? ” “ടാ ….. വേണ്ട , വേണ്ട ….. ” ചുമൽ രണ്ടും കൂട്ടി കൊണ്ട് ശബരി പറഞ്ഞതും മഹി താക്കീതെന്നപ്പോലെ അവനെ നോക്കി . “എന്ത്യേ , എന്നെ നോക്കുന്നത് ???? ഞാൻ ഒള്ള കാര്യമാണ് പറഞ്ഞത് …….

അവളാ കൊച്ചിന്റെ കൈ സൈലെൻസറിൽ വച്ചാ പൊളിച്ചത് ……. ഏതെങ്കിലും ഒരു പെണ്ണ് അങ്ങനെ ചെയ്യോടാ ???? ” ശബരിയുടെ ചോദ്യം കേട്ടതും മഹി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി . ശരിയാണ് , ഒരുവിധം ആരും തന്നെ അങ്ങനെ ഒന്നും ചെയ്യില്ല . അതും തന്റെ അനിയത്തിയെ ….. ശബരി പറയുന്നത് കേട്ടതും വിശ്വയ്ക്ക് കലശലായ ദേഷ്യം വന്നു . ” അവള് ആവിശ്യമില്ലാതെ , അങ്ങനെ ചെയ്യില്ല …… ” ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷം അടക്കി വച്ചു കൊണ്ട് വിശ്വ പറഞ്ഞത് കേട്ട് മഹിയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു . എന്നാൽ വിശ്വ പറയുന്നത് കേട്ട് , ശബരിക്ക് പുച്ഛമാണ് തോന്നിയത് .

“എന്തോ ???? എങ്ങനെ ???? ഇതാരാ ഈ പറയുന്നത് ???? ഇന്നലെ വരെ നീ അവളെ കുറ്റം പറഞ്ഞു കൊണ്ട് നടന്നതല്ലേടാ ??? ” “പറഞ്ഞിട്ടുണ്ടാകും …… അത് അന്ന് നീ ഒക്കെ അവളെ കാണുന്ന അതെ കണ്ണിലൂടെ നോക്കിയപ്പോൾ …. ഇപ്പോൾ ഞാൻ അവളെ കുറച്ചു കൂടി അടുത്തറിഞ്ഞു ……. അറിഞ്ഞിടത്തോളം എനിക്ക് മനസ്സിലായത് , കാര്യമല്ലാത്ത കാര്യത്തിനൊന്നും അവൾ ആരെയും തല്ലാറില്ലയെന്നാണ് ……. ” വിശ്വയുടെ വാക്കുകൾ കേട്ടതും ശബരി മഹിയെ നോക്കി . അളിയോ ,,,, ചെക്കന് തലയ്ക്ക് പിടിച്ചുവെന്ന് തോന്നുന്നു കേട്ടോ …. എന്ന രീതിയിലുള്ള ശബരിയുടെ ചിരി കണ്ടതും മഹിയും അത് ശരിയാണ് എന്ന രീതിയിൽ തലയാട്ടി .

“അഹ് ……. വിശ്വ പിന്നെ നീ വല്ല വളഞ്ഞ വഴിയിലൂടെ സെറ്റാക്കി എടുക്കാമെന്നാണ് വിചാരിക്കുന്നതെങ്കിൽ , നിന്റെ സേഫ്റ്റിക്ക് വേണ്ടി ഞാൻ പറയാണ് മോനെ …. അവൾ ട്രിപിൾ K ആണ് കേട്ടോ …… ” “എന്തോന്ന് ??? ” വിശ്വയുടെയും ശബരിയുടെയും ശബ്ദം ഒരേ സമയം പുറത്തേക്ക് ഗമിച്ചു . “കളരി , കരാട്ടെ , കുങ് ഫു …….. ” വിശ്വയുടെ കൈ നേരെ പോയത് തന്റെ നെഞ്ചിലേക്കാണ് . എന്റെ ഗുരുവായൂരപ്പാ ….. ഇതിപ്പോ കൈച്ചിട്ട് ഇറക്കാനും , മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ ആയി പോയല്ലോ ???? മഹി പറഞ്ഞു കേട്ടതും ശബരിയിരുന്നു ചിരിക്കാൻ തുടങ്ങി . ഇതിലും വലിയ പണി ഇനി അവനു കിട്ടാനില്ല ….

“എന്തായാലും എന്റെ മോനെ …… നീ അവളെ ധൈര്യമായിട്ട് നോക്കിക്കോ , ഞാൻ ഇവിടെ നിനക്ക് വേണ്ടി ഒരു റീത്തുo വാങ്ങി വച്ചു കാത്തിരിക്കാം ……. കേട്ടോ ” പൊട്ടി ചിരിച്ചു കൊണ്ട് ശബരി പറഞ്ഞതും , വിശ്വ ദേഷ്യത്തിൽ തന്റെ പല്ലിറുമി . “ഒന്ന് മിണ്ടാതെ ഇരിക്കടാ …… ” വയറും പൊത്തി പിടിച്ചു കൊണ്ട് ചിരിക്കാൻ പെടാപ്പാടു പെടുന്ന ശബരിയുടെ തലയ്ക്കിട്ടൊരു കൊട്ട് കൊട്ടിക്കൊണ്ട് മഹി തിരിഞ്ഞു വിശ്വയെ നോക്കി . “ആ നാറി അങ്ങനെ പലതും പറയും …… നീ അത് കേൾക്കാൻ നിൽക്കണ്ട ….. നീ ആദ്യo അവളോട് നിന്റെ ഇഷ്ടം പറ ……. എന്നിട്ട് അവളുടെ മറുപടി കേൾക്കു .., ബാക്കി എന്നിട്ട് നോക്കാം ……. ” മഹി പറഞ്ഞത് കേട്ടതും വിശ്വ സമ്മതമെന്ന രീതിയിൽ മൂളി . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഗൗരിയെ മാധവിയുടെ ഒപ്പം നടക്കാൻ പറഞ്ഞയച്ചിട്ട് , അവരെയും നോക്കി വരാന്തയിൽ ഇരുന്നപ്പോഴാണ് അനുവിന്റെ ഫോൺ ശബ്ദിച്ചത് . ധീരജ് കാളിംഗ് ..

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30

അനു : ഭാഗം 31

അനു : ഭാഗം 32