Thursday, November 21, 2024
Novel

നീരവം : ഭാഗം 22 – അവസാന ഭാഗം

എഴുത്തുകാരി: വാസുകി വസു


“ചേച്ചീ..

നീരവിന്റെ ദയനീയമായ നിലവിളി ജാനകിയുടെ കാതിൽ പതിച്ചു.മെല്ലെ തിരിഞ്ഞ് അവർ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

” നീയൊന്ന് ധൈര്യമായി ഇരിക്കെടാ അവൾക്കൊന്നും സംഭവിക്കില്ല.ഞാനില്ലേ കൂടെ”

നീരവിനോട് അങ്ങനെ പറഞ്ഞിട്ട് ജാനകി നീഹാരിയുടെ നേർക്ക് തിരിഞ്ഞു.

“നാളെ വരെ നന്നായി ആലോചിക്കാൻ സമയമുണ്ട് നീഹാരി.കുഞ്ഞിനെ മാത്രം നീ ഓർത്താൽ മതി.മറുപടി യെസ് എന്ന് ആയിരിക്കണം”

മദറിനോടും നീഹാരികയോടും കൂട്ടിക്കൊണ്ട് വരാൻ നാളെയെത്തുമെന്ന് പറഞ്ഞിട്ട് മീരയേ തേടി അവളുടെ നാട്ടിലേക്ക് അവർ യാത്രയായി. പാതിരാത്രി കഴിഞ്ഞു അവിടെ എത്തുമ്പോൾ. മീരയുടെ വീടിനു മുമ്പിൽ കുറച്ചു ആൾക്കൂട്ടവും ഉണ്ടായിരുന്നു.

“മേഡം”

കാറിൽ നിന്ന് ഇറങ്ങിയ ജാനകിയുടെ അരികിലേക്ക് പോലീസുകാർ ഓടിയെത്തി.

“നമുക്ക് ആദ്യം മീരയെ കണ്ടുപിടിക്കണം..അതുകഴിഞ്ഞു വേണം മീരയുടെ അമ്മയുടെ ബോഡി അടക്കിയ സ്ഥലം കണ്ടുപിടിക്കാൻ”

ജാനകി നീരജയെ അടുത്തേക്ക് വിളിച്ചു..

“അന്ന് രാത്രിയിൽ കണ്ടവരെ കുറിച്ച് ഒരു ഏകദേശ ധാരണ നൽകാൻ കഴിയുമോ? അവരെ തിരിച്ചറിയാനും കഴിയുമോ?”

ഏത് ഇരുട്ടിലും നീരജക്ക് ഭദ്രന്റെയും യതീന്ദ്രന്റെയും രൂപം തിരിച്ചറിയാൻ കഴിയുമായിരുന്നു.ലൈറ്റും പ്രകാശത്തിൽ അവരെ വ്യക്തമായി കണ്ടതാണ്.

“കഴിയും ചേച്ചി..എനിക്ക് അങ്ങനെ മറക്കാൻ കഴിയില്ല”

ജാനകി പോലീസുകാരെ അടുത്ത് വിളിച്ചു. നീരജ നൽകിയ അടയാളങ്ങൾ വെച്ചിട്ട് ആൾക്കാരോടെല്ലാം ഒന്ന് തിരക്കാനായി പറഞ്ഞു. അതിനു ഫലവും ലഭിച്ചു. അടയാളങ്ങൾ വെച്ച് അത് ഭദ്രനും യതീന്ദ്രനും ആണെന്ന് നാട്ടുകാർ പ്രൂഫ് ചെയ്തു. അല്ലാതെയും ചില കഥകൾ നാട്ടുകാർക്ക് പോലീസിനെ അറിയിക്കാൻ ഉണ്ടായിരുന്നു.

ഗൗരിയേയും മീരയേയും ഭദ്രൻ ഉപദ്രവിച്ചത് മുതൽ യതീന്ദ്രനുമായുളള വിവാഹത്തിനു നിർബന്ധിച്ചിരുന്ന കഥകൾ വരെ പറഞ്ഞു. മീരക്ക് പ്രായപൂർത്തിയാകുന്നത് വരെ അവർ കാത്തിരിക്കുകയായിരുന്നു..

കഥകൾ എല്ലാം അറിഞ്ഞശേഷം യതീന്ദ്രന്റെ ചില ഇടത്താവളങ്ങളും ജാനകി ചോദിച്ചറിഞ്ഞു.

“മേഡം ഏക്കർ കണക്കിനൊരു പുരയിടമുണ്ട് യതീന്ദ്രനു മിക്കവാറും അവിടെ കാണാനാകും സാദ്ധ്യത”

നാട്ടുകാരിലൊരാൾ നൽകിയ രഹസ്യ സൂചനയുടെ അടിസ്ഥാനത്തിൽ നാട്ടുകാരിൽ ചിലരെയു കൂട്ടി ജാനകിയും പോലീസുകാരും കുറ്റവാളികളെ തേടി യാത്രയായി. എന്തായാലും അവരുടെ യാത്ര വെറുതെ ആയിരുന്നില്ല. ഒളിസങ്കേതത്തിൽ ഭദ്രനും യതീന്ദ്രനുമൊപ്പം തടങ്കിലിലായ മീരയെ അവർ കണ്ടെത്തി. പോലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെട്ടു. നാട്ടുകാർ പിടികൂടി ശരിക്കും പെരുമാറിയതോടെ പോലീസുകാർ മനപ്പൂർവ്വം കണ്ണടച്ചു.

വസ്ത്രങ്ങൾ പിച്ചിചീന്തിയ നിലയിൽ മീരയെ കണ്ടു എല്ലാവരും ഞെട്ടി.നീരവ് ഓടിച്ചെന്നു തന്റെ കോട്ടൂരി അവളെ ധരിപ്പിച്ചു. ഒരു തേങ്ങലോടെ മീര നീരവിലേക്ക് ചാഞ്ഞു.

ഏട്ടനും പോലീസുകാരും വരാൻ കുറച്ചു കൂടി വൈകിയിരുന്നെങ്കിൽ…മീരക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല. കാലു പിടിച്ചു പറഞ്ഞതാണ് താൻ ഗർഭിണിയാണെന്ന്.എന്നിട്ടും അവർ തന്നെ.. അവൾ പൊട്ടിക്കരഞ്ഞു. നീരവ് മീരയെ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു.

“എന്തിനാണ് പെണ്ണേ എന്നെ തനിച്ചാക്കി വന്നത്.. അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്”

ഗദ്ഗദത്താൽ വിതുമ്പിയ അവന്റെ വാക്കുകൾ അവളുടെയുള്ളിൽ തുളച്ചു കയറി. മീര അറിയുകയായിരുന്നു അവനു തന്നോടുളള സ്നേഹത്തിന്റെ ആഴം.

“സോറീ ഏട്ടാ… എന്നോട് ക്ഷമിക്ക്..ഓരോന്നും ആക്ഷേപിച്ച് അമ്മയും നീരജും.എന്നിട്ടും പിടിച്ചു നിന്നു ഏട്ടാ.പക്ഷേ എന്റെ അമ്മ മരണപ്പെട്ടൂന്ന് അറിഞ്ഞപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.വയ്യാത്ത ഏട്ടനെ ഉപേക്ഷിച്ചു പോരേണ്ടി വന്നു.വീട്ടിൽ വന്ന് കയറും മുമ്പേ ഭദ്രനും യതീന്ദ്രനും കൂടി അവിടെ നിന്ന് ബലം പ്രയോഗിച്ച് ഇവിടേക്ക് കൊണ്ട് വന്നു.”

നടന്നതെല്ലാം അവൾ പറഞ്ഞത് വേദനയോടെ അവൻ കേട്ടു.ഒപ്പം മീര രക്ഷപ്പെട്ടതിന്റെ സന്തോഷവും ഉണ്ടായി.

“എനിക്ക് അസുഖമൊന്നും ഇല്ലായിരുന്നു മീരേ..എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി സ്വയം ഉൾവലിയുക ആയിരുന്നു”

മീരക്ക് നീരവ് പറഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൾ അവനെ ഉറ്റുനോക്കി. ഒപ്പം അതിലേറെ ആശ്വാസവും.

ഭദ്രനേയും യതീന്ദ്രനേയും പോലീസ് വിലങ്ങണിയിച്ചു ജീപ്പിൽ കൊണ്ടുചെന്ന് ഇരുത്തി..മീര അമ്മയുടെ ദുർവിധി ഓർത്ത് ഇടക്കിടെ കരഞ്ഞു കൊണ്ടിരുന്നു..

“നീരവ് നിങ്ങൾ കാറിൽ വീട്ടിലേക്ക് പൊയ്ക്കോളൂ.. ഞാൻ ഇവരെയും കൂട്ടി സ്റ്റേഷനിലേക്ക് പോവുകയാണ്”

ജാനകിയുടെ നിർദ്ദേശ പ്രകാരം നീരവും മാധവും കാറിന്റെ മുൻ സീറ്റിലും മീരയും നീരജയും പിന്നിലും കയറി.. നീരവാണ് കാറോടിച്ചത്..മീര നീരജയിലേക്ക് ചേർന്നിരുന്നു.ആശ്വസിപ്പിക്കും പോലെ നീരജ മീരയുടെ തോളിൽ കൈ ചേർത്തു പിടിച്ചു.

നീരവും കൂട്ടരും മടങ്ങിയതോടെ ജാനകിയും പോലീസുകാരും കുറ്റവാളികളെയും കൂട്ടി സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.. അടിയേറ്റ് ഭ്രദ്രനും യതീന്ദ്രനും തളർന്നിരുന്നു.സ്റ്റേഷനിൽ ചെന്ന് അവരെ ലോക്കപ്പ് ചെയ്തു. കുടിക്കാൻ ഒരുതുള്ളി വെള്ളം പോലും അവർക്ക് കൊടുത്തു പോയേക്കരുതെന്ന് പോലീസുകാർക്ക് നിർദ്ദേശം നൽകി. തെളിവെടുപ്പ് പകൽ നടത്താൻ ജാനകി തീരുമാനിച്ചു..

അടുത്ത ദിവസം പകൽ കുറ്റവാളികളെയും കൂട്ടി ഗൗരിയെ അടക്കം ചെയ്തിരുന്ന മുറിയുടെ അടിത്തറ മാന്തിയെടുത്തു.അതൊക്കെ എടുത്തു അവർ പരിശോധനക്ക് അയച്ചു.ജനക്കൂട്ടത്തെ നിയന്തിക്കാൻ പോലീസുകാർ പ്രയാസപ്പെട്ടു..

നീരവു മീരയോടൊപ്പം തന്നെ നിന്നു.ഈ അവസ്ഥയിൽ അവനോളം വലിയൊരു ആശ്വാസം അവൾക്ക് വേറെയില്ല.നീരജയും മാധവുമെല്ലാം അവൾ സങ്കടപ്പെടാതിരിക്കാൻ ശ്രമിച്ചു.

ഈ സമയത്ത് നീഹാരികയെ കൂട്ടിക്കൊണ്ട് വന്നാൽ ശരിയാകില്ലെന്ന് കരുതി അതിനായി മറ്റൊരു ദിവസം തിരഞ്ഞെടുത്തു. ഭദ്രനെയും യതീന്ദ്രനെയും കോടതി റിമാൻഡ് ചെയ്തു.

കുറച്ചു ദിവസങ്ങൾ പതിയെ കടന്നു പോയി.. മീര അമ്മയുടെ മരണത്തിന്റെ ഷോക്കിൽ നിന്നും പതിയെ മുക്തയാകുവാൻ തുടങ്ങി. ഹോസ്പിറ്റൽ നിന്ന് മീനമ്മയും നീരജും മടങ്ങിയെത്തിയെങ്കിലും അവരവരുടെ മുറികളിൽ നിന്നും ഇറങ്ങുവാൻ കുറ്റബോധം അവരെ സമ്മതിച്ചില്ല.

നല്ലൊരു ദിവസം നോക്കി നീരവും മാധവും ജാനകിയും കൂടി നീഹാരികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

“മോളേ അമ്മ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് നിന്നെ..എല്ലാം എന്റെ മോന്റെ സ്വാർത്ഥ ലാഭങ്ങൾക്കായിരുന്നു”

“സാരമില്ല അമ്മേ..എങ്കിലും അമ്മ എന്നോട് കരുണ കാണിച്ചല്ലോ..അനാഥയായ എന്നെ സംരക്ഷിക്കാൻ ശ്രമിച്ചു. അത്രയും മതി അമ്മയുടെ പാപഭാരം തീരാൻ”

തനിക്ക് മുമ്പിൽ വിങ്ങിപ്പൊട്ടിയ മീനമ്മയെ നീഹാരിക കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. പക്ഷേ നീരജിന് മാപ്പ് നൽകാൻ അവൾ തയ്യാറായില്ല.

“കുഞ്ഞിന് അതിന്റെ അച്ഛനെ വേണം. അതിനാൽ മാത്രമാണ് ഞാൻ വന്നത്.അല്ലാതെ നിങ്ങളുടെ ഭാര്യ ചമഞ്ഞ് കെട്ടിലമ്മയായി വാഴാനല്ല”

എല്ലാവർക്കും മുമ്പിൽ നീരജിന്റെ തൊലിയുരിഞ്ഞത് പോലെയായി.അവനാകെ നാണം കെട്ടു.

“ചേച്ചി ക്ഷമിച്ചു കൂടെ നീരജിനോട്..ചെയ്തു കൂട്ടിയ തെറ്റുകൾ അറിവില്ലായ്മ ആയിട്ട് കരുതിക്കൂടെ”

എല്ലാം കണ്ടും കേട്ടും നിന്ന മീര അവളുടെ അടുത്തെത്തി ചോദിച്ചു.. നീഹാരികയുടെ മുഖം പെട്ടെന്ന് വിടർന്നു..മീരജയെ തെല്ലൊരു കൗതുകത്തോടെ നോക്കി.മടക്ക യാത്രയിൽ നീരജ മീരയെക്കുറിച്ച് അവളോട് സൂചിപ്പിച്ചിരുന്നു..

“പ്രായത്താൽ എന്നോട് ഒരുപാട് ഇളയതാണെങ്കിലും ജീവിതാനുഭത്താൽ നീ സമ്പന്നയാണ്.നീരവേട്ടനെ പോലെ ഒരാളെ ലഭിക്കാൻ പുണ്യം ചെയ്യണം.അതിൽ നീ ഭാഗ്യവതിയാണ്.പക്ഷേ നീരജിനെ പോലൊരു നീചന്റെ ഭാര്യയാകുന്നതിനേക്കാൾ നല്ലത് ആത്മഹത്യയാണ്”

അഭിമാനം മുറിപ്പെട്ടവളാണ് നീഹാരി..ഒരിക്കലും അവൾക്ക് നീരജിനോട് ക്ഷമിക്കാൻ കഴിയില്ലെന്നാണു സത്യം..

“മീര ഒരിക്കലും ഭയപ്പെടേണ്ട..നീരജിന്റെ ഭാര്യ ആയില്ലെങ്കിലും ഒരിക്കലും നിങ്ങളുടെ ജീവിതത്തിനൊരു തടസ്സമായി ഞാൻ വരില്ല.ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ എന്നേ ഉപേക്ഷിച്ചവളാണ് ഞാൻ ..മോഹങ്ങളും.കുഞ്ഞിനായിട്ട് മാത്രമാണ് ഞാനിന്ന് ജീവിക്കുന്നത്”

“അയ്യോ ചേച്ചി ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല”

മീര അബദ്ധം പിണഞ്ഞത് പോലെയായി.സംസാരിക്കേണ്ടിയില്ലെന്ന് തോന്നിപ്പോയി.

“അതേ എന്നെ ചേച്ചീന്ന് വിളിക്കണ്ടാ..എനിക്കാ അതിന്റെ അവകാശം”

നീഹാരിക മനോഹരമായി പുഞ്ചിരിച്ചു… അതോടെ മീരക്ക് ആശ്വാസം തോന്നി.

“മോളേ…”

മീനമ്മയുടെ ദയനീയമായ നിലവിളി മീരയുടെ കാതിലേക്ക് വീണു.. താൻ ഇവിടെ വന്ന് കയറിയപ്പോൾ സ്നേഹമായി പെരുമാറിയതാണ്.ഇടക്കെപ്പഴോ ആളാകെ മാറിയിരുന്നു”

“അമ്മ എന്നോട് ക്ഷമ ചോദിക്കാന്‍ നിൽക്കേണ്ടാ..എന്റെ അമ്മ ആയിട്ട് കരുതീയട്ടെയുള്ളൂ..കഴിയുമെങ്കിൽ കുറച്ചു സ്നേഹം കൂടി എനിക്ക് നൽകിയാൽ മതി”

“എന്റെ പൊന്നുമോളേ”

വലിയൊരു നിലവിളിയോടെ മീനമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.മീരയുടെ കണ്ണുകളും ഈറനണിഞ്ഞു.മൗനങ്ങൾ കഥ പറയുന്ന ചില നിമിഷങ്ങൾ കടന്നു പോയി. അവൾ നീരജിന്റെ അടുത്തെത്തി.

“നിന്നോടെനിക്ക് നന്ദി മാത്രമേയുള്ളു.. എന്നെ ഒഴിവാക്കാൻ ആണെങ്കിലും എന്റെ അമ്മയുടെ മരണവാർത്ത എന്നെ അറിയിക്കാൻ മനസ് കാണിച്ചു. പക്ഷേ മറ്റൊരു പെൺകുട്ടിയോട് ചെയ്ത തെറ്റിന് അവൾ തന്നെ നിനക്ക് ശിക്ഷ വിധിച്ചു കഴിഞ്ഞു.. അതിനിടയിൽ ഞാനും കൂടി ശപിച്ചാൽ നിനക്ക് താങ്ങാൻ കഴിയൂല്ല.കാമം ശപിക്കാനുളള ഉപകരണമല്ല പെണ്ണെന്നത്..അവളുടെ മാനത്തിന് അത്രയേറെ വിലയുണ്ട്.അത് പവിത്രമാണ്.എത്ര മ്യൂല്യമുളളത് കൊണ്ട് അളന്നാലും പെണ്ണിന് മാനം തന്നെയാണ് വിലപിടിപ്പുളളത്”

മീരയിൽ നിന്നും അടർന്നു വീണ വാക്കുകൾ ഓരോന്നും നീരജിനെ പൊള്ളിച്ചു.ഉമിത്തീയിൽ എരിയുന്ന അവസ്ഥയിലാണ് അവൻ..ജീവനോടെ കൊല്ലുന്നതിനെക്കാൾ പരിതാപകരം..

“മോളേ നീഹാരി നീരജിന്റെ ഭാര്യയാകുവാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ടാ…നീര (കൊച്ചുമകൾ) നീരവത്തിലെ മാധവ വർമ്മയുടെ കടിഞ്ഞൂൽ പേ രക്കുട്ടിയാണ്..എന്റെ മകളായി നിനക്കിവിടെ താമസിക്കാം”

മാധവ് പറയുന്നത് കേട്ട് നീഹാരികയുടെ മനസ്സ് നിറഞ്ഞു.ഒപ്പം കണ്ണുകളും ..അവൾക്ക് സന്തോഷമായി…

കുറച്ചു മാസങ്ങൾ കഴിഞ്ഞതോടെ മീരയും നീരവും നിയമപ്രകാരം വിവാഹിതരായി.നീരജയുടെയും ഗഗന്റെയും പ്രണയത്തിനു വിരാമം ഇട്ട് എക്സാം കഴിഞ്ഞു വിവാഹം നടത്താമെന്ന് നീരവ് അനിയത്തിക്ക് ഉറപ്പ് നൽകി..അതോടെ അവളും ഹാപ്പിയായി..

.നീര എളുപ്പത്തിൽ എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറി.മീരയോട് ആയിരുന്നു അവൾക്ക് കൂടുതൽ അടുപ്പവും.

“മീരേച്ചി കുഞ്ഞിനെ ഇങ്ങ് തന്നേക്ക്”

നീരവിന്റെയും മീരയുടെയും വിവാഹം കഴിഞ്ഞ രാത്രിയാണ്..കുഞ്ഞ് അവരുടെ മുറിയിൽ കളിച്ചു കൊണ്ട് ഇരുന്നപ്പോൾ ഉറങ്ങിപ്പോയി..നീഹാരിക അവളെ എടുക്കാനായി വന്നതാണ്..

“നീരമോൾ ഇവിടെ കിടന്ന് ഉറങ്ങിക്കോട്ടേ നീഹാരി..”

“രാത്രിയിൽ നിങ്ങൾക്കൊരു ബുദ്ധിമുട്ടാകും”

“എന്റെയും കൂടി മോളാണ് നീരമോള്..ഞാൻ പ്രസവിച്ചില്ലെന്നെയുള്ളൂ…”

നീഹാരികയുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു… കുഞ്ഞിനെ എടുക്കാതെ അവൾ മടങ്ങിപ്പോയി.. മീര ചെന്ന് വാതിൽ അടച്ചു..നീരവ് നീട്ടിയ കൈകളിൽ കൊച്ചു കുഞ്ഞിനെയെന്ന പോലെ കുറുകി നിന്നു.

“നീ ചെയ്തതാണ് മീരേ ശരി..നീര നമ്മുടെ ആദ്യത്തെ മോളാണ്.. ഇനിയും പിറക്കുന്നത് നമ്മുടെ രണ്ടാമത്തെ കുഞ്ഞും”

“മ്മ്.. നാണത്താൽ അവൾ മൂളി..

” എന്നോട് ഇത്രയും സ്നേഹം ഉണ്ടായിട്ടും എന്തേ ഏട്ടാ എന്നെ അകറ്റി നിർത്തിയത്..അഭിനയം നിർത്തി എല്ലാം പറയാമായിരുന്നില്ലേ”

കുറച്ചു സമയം മൗനമായി ഇരുന്നിട്ട് നീരവ് അവളുടെ മുഖത്ത് ചുണ്ടുകൾ അമർത്തി ചുംബിച്ചു… എന്നിട്ട് കാതരമായി പറഞ്ഞു..

“ഇഷ്ടം തന്നെ ആയിരുന്നു… എല്ലാം തുറന്നു പറയണമെന്ന് കരുതി ഇരുന്നതാണ്..പക്ഷേ ഇങ്ങനെ പ്രണയിക്കുന്നതാണൊരു സുഖമെന്ന് തോന്നി”

“ഓഹോ..അതിനാണോ ദുഷ്ടാ ബലമായി എന്നെ കീഴടക്കിയത്”

അങ്ങനെ പറഞ്ഞിട്ട് അവൾ നാണത്താൽ കുനിഞ്ഞിരുന്നു..നീരവ് പതിയെ അവളുടെ മുഖം പിടിച്ചു ഉയർത്തി..

“നഷ്ടപ്പെട്ട് പോയാലോന്ന് കരുതി വിലപ്പെട്ടയീ നിധി….അതാണ് അങ്ങനെയൊക്കെ ചെയ്തത്”

“അയ്യേ ഈ ഏട്ടനൊരു നാണവും ഇല്ലല്ലോ”

പുഞ്ചിരിയോടെ നാണത്താൽ പൂത്തുലഞ്ഞ മുഖം മീര അവന്റെ നെഞ്ചിനുള്ളിൽ ഒളിപ്പിച്ചു… നീരവ് കുസൃതിയോടെ അവളുടെ വയറിൽ തലോടി..

“ഇപ്പോൾ ഒരു മോളായി..അടുത്തത് മോൻ മതി”

“മോനാണെന്ന് ഏട്ടൻ തീരുമാനിച്ചോ”

“മോനായാലും മോളയാലും ആപത്തൊന്നും കൂടാതെ ദൈവം രണ്ടാളെയും ഇങ്ങ് തന്നാൽ മതി…

നീരവിന്റെ വാക്കുകൾ മീരയുടെ മനസ്സ് നിറച്ചു..അവൾ അവന്റെ തോളിൽ തല ചായ്ച്ചു…

” ഈ രാത്രി അവസാനിക്കാതിരുന്നാൽ ഏട്ടന്റെ കൂടെ ഇങ്ങനെ ചേർന്നിരിക്കാമായിരുന്നു…

മനസ്സാൽ മീര അങ്ങനെ ആഗ്രഹിച്ചു പോയി..ഇനിയും അവനെ നഷ്ടപ്പെടാതിരിക്കാനായി നീരവിനെ അവളാഞ്ഞ് പുൽകി….

#ശുഭം

വായനക്കാരുടെ ആഗ്രഹം പോലെ മീരയെ നീരവിനു നൽകി..പക്ഷേ നീഹാരിക നീരജിനോട് ക്ഷമിക്കാൻ തയ്യാറായിരുന്നില്ല.. അനിയന്റെ സ്ഥനമുളളവനാണ് നീരജ് ..അവളുടെ സമ്മതമില്ലാതെ മാനം കവർന്നവൻ..ഒരുപക്ഷേ എന്നെങ്കിലും ഒരിക്കൽ അവൾ അവനോട് ക്ഷമിക്കുമെന്ന് പ്രത്യാശിക്കാം….

(അവസാനിച്ചു)

നീരവിനേയും മീരയേയും നീഹാരികയേയും സ്നേഹിച്ചവരോട് ഒരുപാട് സ്നേഹം… കഥയുടെ ക്ലൈമാക്സ് ആദ്യം മുതൽ ഇങ്ങനെ തന്നെ ആയിരുന്നു മനസ്സിൽ…

കഥ ഇഷ്ടം ആയെങ്കിൽ ഇത്രയും പാർട്ടുകൾ എഴുതിയ എനിക്കായിട്ടൊരു വരി കുറിക്കുക..ഒരു തുടർക്കഥ പൂർത്തിയാക്കാൻ ഒരുപാട് എഫോർട്ട് ഉണ്ട്.. പറ്റുമെങ്കിൽ സ്റ്റിക്കർ കമന്റ്,നൈസ്,സൂപ്പർ എന്നിവ ഒഴിവാക്കുക…🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

സ്നേഹപൂർവ്വം

©വാസുകി വസു

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13

നീരവം : ഭാഗം 14

നീരവം : ഭാഗം 15

നീരവം : ഭാഗം 16

നീരവം : ഭാഗം 17

നീരവം : ഭാഗം 18

നീരവം : ഭാഗം 19

നീരവം : ഭാഗം 20

നീരവം : ഭാഗം 21