Monday, April 29, 2024
Novel

ഒറ്റയാൻ : ഭാഗം 9

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“നീ ഇഷ്ടപ്പെടണ്ട വസു.എനിക്ക് ഇഷ്ടമാണ് എനിക്കതുമതി”

ഒറ്റയാൻ പറഞ്ഞത് കേട്ടു എനിക്ക് സങ്കടം വന്നു. എങ്കിലും ഞാൻ കരഞ്ഞില്ല.

“എനിക്ക് നിന്നോടൊരു കാര്യം കൂടി പറയാനുണ്ട്”

ഒറ്റയാന്റെ ഇതുവരെയുള്ള 8 പാർട്ടുകളുടെ ലിങ്കുകൾ..

എന്താണെന്ന ഭാവത്തിൽ ഒറ്റയാന്റെ മുഖത്തേക്ക് ഞാൻ നോക്കി…

“ഞാനാരാണെന്നോ എന്താണെന്നോ നിനക്കറിയില്ല.അതുപോലെ ആയാൽ മതിയിനി മുമ്പോട്ടും”

“നിങ്ങളെന്താണ് പറഞ്ഞു വരുന്നതെന്ന് ഒന്ന് തെളിച്ചു പറയൂ”

“നിനക്ക് ഏറിയാൽ പ്രായം പതിനെട്ടെയുളളൂ.ക്യാരക്റ്ററിനു ഒട്ടും മെച്ചൂരിറ്റിയില്ല.ഒരുമാതിരി കയറൂരി വിട്ടിരിക്കുന്ന പശുവിനെപ്പോലെയാണ്.എനിക്ക് ചെയ്ത് തീർക്കാൻ ബാക്കിയുണ്ട്.അതിനിടയിൽ പ്രേമിക്കാനൊന്നും ടൈമില്ല”

രുദ്രന്റെ വാക്കുകൾ എന്റെ നെഞ്ചിലേക്ക് തീമഴ കോരിയിടുകയാണ് ചെയ്തത്.കണ്ണുകൾ അരുവിയായി ഒഴുകി….

“എനിക്കറിയാം എനിക്കൊട്ടും മെച്ച്യൂരിറ്റിയില്ലെന്ന്.പക്ഷേ ഒന്നുണ്ട് എന്റെ ഉളളിൽ.നിങ്ങളോടുളള അടങ്ങാത്ത സ്നേഹം. അതെന്റെ മാനം കാത്തതിലും നിങ്ങളിലുളള എന്റെ വിശ്വാസവുമാണ്”

“വസൂ..എനിക്ക് പ്രായം ഇരുപത്തിയെട്ട് കഴിഞ്ഞു. നല്ല പ്രായത്തിൽ വിവാഹം കഴിക്കേണ്ട സമയം അതിക്രമിച്ചു. ഇനിയൊരു വിവാഹം എന്റെ ലൈഫിൽ ഉണ്ടാവുകയുമില്ല”

“എനിക്ക് സ്നേഹിക്കാമല്ലോ.അതിനു ആരുടെയും ഒൗദാര്യം എനിക്ക് ആവശ്യമില്ല.”

“ഞാൻ പറയുന്നതൊന്ന് നീ മനസിലാക്കൂ”

“എനിക്കൊന്നും അറിയേണ്ട..”

പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് ഓടിപ്പോയി.അമ്മ കണ്ടിരുന്നു എന്റെ കരച്ചിലും ഓട്ടവുമെല്ലാം…..

മുറിയിൽ വന്ന് ഞാൻ കിടന്നു.ഒറ്റയാന്റെ ഓരോ വാക്കുകളും എന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയിരുന്നു…

“നീ മെച്ച്യൂരിറ്റി ഇല്ലാത്തവളാണ്”

അതങ്ങനെ എന്റെ മനസ്സിൽ തറഞ്ഞു നിൽക്കയാണ് .പറഞ്ഞു മനസ്സിലാക്കി തരേണ്ടവർ ഒന്നും പറഞ്ഞു തന്നട്ടില്ല.തെറ്റും ശരിയും ചിലപ്പോൾ മനസ്സിലാക്കാൻ പ്രയാസമാണ്. പക്ഷേ ഒറ്റയാനോടുളള എന്റെ പ്രണയം ആത്മാർത്ഥമാണ്..

“മോളേ എന്തിനാ കരയുന്നത്.”

തല ഉയർത്തി നോക്കുമ്പോൾ അമ്മയാണ്.

“ഒന്നുമില്ല..എന്റെ ജന്മം ഭൂമിക്കൊരു ഭാരമാണെന്നൊരു തോന്നൽ”

“ഏഹ്…അമ്മയൊന്ന് ഞെട്ടി..

” നീയെന്താ പറഞ്ഞത്”

“എന്താമ്മേ ഞാൻ പറഞ്ഞത് ശരിയല്ലേ.ആർക്കും വേണ്ടാത്ത കുറച്ചു ജന്മങ്ങളീ ഭൂമിയിലുണ്ട്.മണ്ണിനു ഭാരമായി മറ്റു ചിലർക്ക് വേദനയായിട്ടും”

ഒന്നും മിണ്ടാതെ അമ്മ പോയി.അമ്മക്ക് മനസ്സിലായി കാണും ഞാൻ പറഞ്ഞത് ശരിയാണെന്ന്….

പിന്നീട് ഞാൻ എപ്പോഴും ഒറ്റയാനിൽ നിന്ന് ഒരകലം പാലിച്ചു തുടങ്ങി. പഴയത് പോലെ മിണ്ടാനും പറയാനുമൊന്നും ഞാൻ ചെന്നില്ല.എന്റെ ലോകവുമായി ഞാൻ കൂട്ടുകൂടി….

വീട്ടിൽ എന്തെങ്കിലും ജോലി നോക്കി ഞാൻ കഴിഞ്ഞു കൂടി. എനിക്ക് തന്നെ വെറുപ്പായി തോന്നി…

വിഷമം സഹിക്കാൻ കഴിയാത്ത അവസരങ്ങളിൽ ഞാൻ ചിലങ്കകെട്ടി നൃത്തമാടി.നൃത്തക്ലാസും മുടങ്ങിയിരിക്കുന്നു…

രണ്ടു ദിവസം മെല്ലെ കടന്നു പോയി. ഒരുദിവസം വൈകുന്നേരം എന്നെ മറന്ന് ഞാൻ നൃത്തം ചവിട്ടുകയാണ്.സ്വയം മറന്നങ്ങനെ നടനമാടി….

ഇടക്കെപ്പഴൊ പരിസരബോധം വന്ന ഞാൻ മുഖമുയർത്തി.വാതിലിൽ നിറഞ്ഞ് എന്നെ നോക്കി ഒറ്റയാൻ നിൽക്കുന്നു…

പെട്ടെന്ന് ഞാൻ എന്റെ മുറിയിലേക്ക് പോകാനൊരുങ്ങി.

“വസൂ നിൽക്ക്…”

ഞാൻ മുഖം തിരിക്കാതെ ചോദിച്ചു..

“എന്തിന്”

“എനിക്ക് സംസാരിക്കാനുണ്ട്”

“എനിക്ക് താല്പര്യമില്ലെങ്കിലോ”

“അത് വരണമല്ലോ”

ഒറ്റയാൻ പറഞ്ഞത് ഗൗനിക്കാതെ ഞാൻ മുറിയിലേക്ക് കയറി.അമ്മ വെളിയിലേക്ക് എവിടെയോ പോയിരുന്നു…

ഞാൻ മുറിയിൽ കയറിയ ഉടനെ ഒറ്റയാനും മുറിയിലെത്തി…

“വസൂ..നിനക്ക് എന്താ പറ്റീത്”

അടയാളങ്ങനെ ചോദിച്ചിട്ടും ഞാൻ തല കുനിച്ചു നിന്നു…

“ഞാൻ മെച്ച്യൂരിറ്റിയില്ലാത്തവളാണ്”

“വസൂ” ഒറ്റയാന്റെ ശബ്ദം മാറി…

“നൃത്തം അസ്സലായിട്ടുണ്ട്.നാളെ മുതൽ വീണ്ടും ക്ലാസിനു പോകണം ”

“ആഗ്രഹമുണ്ട് പോകണമെന്ന്. പഠിക്കാൻ എന്റെ കയ്യിൽ പണമില്ല.കോളേജിലും ഞാൻ പോകുന്നില്ല”

“പണം അതെത്ര ആയാലും ഞാൻ മുടക്കും.നിനക്ക് കഴിയുന്നത്ര പഠിക്കണം”

“നിങ്ങളുടെ പണം കൊണ്ടെനിക്ക് പഠിക്കേണ്ടങ്കിലോ.ഒരുത്തന്റെ ചിലവിൽ കഴിഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയട്ടില്ല”

“വസൂ നീയിങ്ങനെയൊന്നും പറയരുത്. എന്റെ നെഞ്ചിലാ എല്ലാം കൊളളുന്നത്.നിനക്ക് അവകാശപ്പെട്ടതാണ് ഞാൻ തരുന്നത്”

“അവകാശമോ ഒൗദാര്യമോ അധികാരം കാണിക്കലോ”

മൂർച്ചയുള്ള സ്വരത്തിൽ ഞാൻ തിരക്കി…

“എങ്ങനെ ആയാലും വേണ്ടില്ല”

തിരികെ വന്ന മറുപടിക്കും നല്ല കാഠിന്യം…

“എങ്കിൽ നിങ്ങൾ തന്നെ പറയൂ..ഞാൻ ആർക്കുവേണ്ടി ഇതെല്ലാം പഠിക്കണം”

“എനിക്ക് വേണ്ടി”

“ങേ..” ഞാൻ ഞെട്ടിപ്പോയി. ഒറ്റയാൻ തന്നെയാണോ ഇതു പറയുന്നത്…

എനിക്ക് വിശ്വാസം വന്നില്ല…

“നിങ്ങളെന്താ പറഞ്ഞത്”

“എനിക്ക് വേണ്ടി പഠിക്കണമെന്ന്”

പിന്നെയെനിക്ക് എന്നെ നിയന്തിക്കാനായില്ല.ഞാൻ ഓടിച്ചെന്ന് ഒറ്റയാന്റെ മാറിലേക്ക് വീണു…

സങ്കടങ്ങളെല്ലാം ഒറ്റയാനിലേക്ക് പരിഭവമായി ഒഴുക്കി.അകറ്റി നിർത്തിയതിനും എല്ലാത്തിനും ആലിംഗനത്തിലൂടെ ഒറ്റയാൻ ആശ്വസിപ്പിച്ചു….

എത്ര നേരമങ്ങെനെ നിന്നുവെന്ന് അറിയില്ല.ഒറ്റയാൻ തന്നെയാണ് മൗനം ഭഞ്ജിച്ചതും…

“നിനക്ക് കഴിയാവുന്ന അത്രയും പഠിക്കണം.നിന്നെ കാത്തിരിക്കുന്നത് പുതിയൊരു ലോകമാണ്”

“അതെന്താണ്…” ഒറ്റയാന്റെ വിരിമാറിൽ നിന്ന് ഞാൻ മെല്ലെ അടർന്നു മാറി….

“അതെന്താണെന്ന് ഒന്ന് പറയൂ”

“അതറിയാൻ നീ സമയമായിട്ടില്ല…സമയം ആകുമ്പോൾ എല്ലാം ഞാൻ പറഞ്ഞു തരാം”..

” മം”

“എങ്കിൽ നീയെനിക്കൊരു വാക്ക് തരണം”

“എന്താണ് ”

“പഠിത്തം പൂർത്തിയാകും വരെ പ്രണയമെന്ന് പറഞ്ഞു എന്റെ പിന്നാലെ നടക്കരുത്.നിന്റെ ലക്ഷ്യം മാത്രം പൂർത്തീകരിക്കുക.”

എനിക്ക് ഒന്നും ആലോചിക്കാനില്ല.ഒറ്റയാൻ നീട്ടിയ കൈകളിൽ ഞാനെന്റെ കൈവെച്ച് സത്യം ചെയ്തു…

“ഞാനാണേ സത്യം എന്തുതന്നെ രഹസ്യമായാലും എനിക്ക് അറിയണമെന്നില്ല.പറയുന്നതെല്ലാം അനുസരിക്കാം.നിനക്ക് ഞാൻ സ്വന്തമാകുമെങ്കിൽ”

“തീർച്ചയായും”

ഒറ്റയാനും എനിക്ക് വാക്ക് തന്നു..

“എന്നാലും ഇടക്കിടെയിത്തിരി റൊമാന്റിക് വേണം. ആരും കാണാതെ”

ഞാൻ കുസ‌ൃതിയോടെ നോക്കി.ഒറ്റയാനും ചെറുതായിട്ട് റൊമാന്റിക് മൂഡ് വരുന്നുണ്ട്…

“എനിക്കൊരു ചായ ഇട്ടു തരുവോ”

“അതിനെന്താ ഇപ്പോൾ റെഡിയാക്കാം”

അടുക്കളയിൽ ചെന്ന് ചായയിട്ട് കൊണ്ട് വന്ന് ഒരുഗ്ലാസ് ഒറ്റയാനും ഒരെണ്ണം ഞാനും എടുത്തു…

ചായ രുചിച്ചു കൊണ്ട് ഞാൻ ഇടക്കിടെ ഒറ്റയാനെ നോക്കി..

“പിന്നെ മറ്റൊന്ന്..”

“എന്ത്”

“തത്ക്കാലം അമ്മയും ജോസേട്ടനുമൊന്നും അറിയേണണ്ടാ..രഹസ്യങ്ങൾ രഹസ്യങ്ങളായിരിക്കട്ടെ

‘”ഇല്ല..ഞാനായിട്ട് ഒന്നും പറയുന്നില്ല”

‘അതേ നിങ്ങളിന്നു പോകണ്ടാ”

“അയ്യോ അത് പറ്റില്ല.എനിക്ക് പോയേ തീരൂ”

“പ്ലീസ് അങ്ങനെ പറയരുത്. എന്റെയൊരു ആഗ്രഹമല്ലേ ഒന്ന് സാധിച്ചു തന്നൂടെ പ്ലീസ്”

ഒടുവിൽ കെഞ്ചി കെഞ്ചി കലിപ്പനെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചു….

അമ്മ വരുമ്പോൾ ഞങ്ങൾ ഹാളിൽ സംസാരിക്കുകയായിരുന്നു….

“ആഹാ മോനെപ്പോളെത്തി..”

“കുറച്ചു നേരമായി.വസൂന്റെ കത്തിയും കേട്ടിരുന്നു….”

അമ്മ ചിരിച്ചിട്ട് അവിടെ ഇരുന്നു..

“ശരി ഞാൻ വൈകുന്നേരത്തെ ഭക്ഷണം തയ്യാറാക്കട്ടെ”

എല്ലാം കഴിഞ്ഞിട്ട് ഞാൻ ചെന്ന് കുളിച്ചു.ജോസേട്ടനും നേരത്തെ വന്നു.കളിചിരിയുമായി എല്ലാവരും കുറെ സമയം ചിലവിട്ടു…

ഭക്ഷണം കഴിഞ്ഞു അമ്മയും ജോസേട്ടനും കൂടി കുറച്ചു സമയം ഇരുന്നിട്ട് കിടക്കാനായി പോയി.ഞാനും ഒറ്റയാനും മാത്രമായി ഹാളിൽ…

അയാളുടെ മുഖത്തേക്ക് നോക്കി അങ്ങനെ ഇരിക്കാൻ എനിക്ക് കൊതി തോന്നി…

“നമുക്ക് ഒരുരാത്രി യാത്ര പോയാലോ..ആരുമറിയാതെ”

“ഒറ്റയാന്റെ അടുത്ത് ഞാൻ കൊതികൊണ്ട് ചോദിച്ചു പോയി…

ഭാഗ്യം ഒറ്റയാൻ എതിരൊന്നും പറഞ്ഞില്ല.എല്ലാവരും ഉറങ്ങിക്കഴിഞ്ഞെന്നു ഉറപ്പു വരുത്തി പതിയെ ഞങ്ങൾ അവിടെ നിന്ന് മുങ്ങി..

എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രയായി അത് മാറി.ഇഷ്ടപ്പെട്ടവന്റെ ബൈക്കിനു പിന്നിൽ അവനെയും കെട്ടിപ്പിച്ചിടിച്ചു കൊണ്ടൊരു യാത്ര…

ഇനിയൊരിക്കലും ഒരു ആഗ്രഹവും ലക്ഷ്യം പൂർത്തിയാകാതെ ഒറ്റയാനോട് ആവശ്യപ്പെടില്ലെന്ന് ഞാൻ തീരുമാനിച്ചു…

വെളുപ്പിനെ ഞങ്ങൾ വീട്ടിലെത്തി. രണ്ടു പേരും ഹാപ്പി ആയിരുന്നു. അഞ്ചുമണിയാകാൻ സമയം കുറവായതിനാൽ ഞങ്ങൾ ഉറങ്ങിയില്ല…

കാപ്പി കുടി കഴിഞ്ഞു ഞാൻ ഫ്രഷായിട്ട് വന്നു.ചുരീദാർ എടുത്തു ധരിച്ച് നൃത്ത ക്ലാസിനു പോകാനൊരുങ്ങി…

ഒറ്റയാൻ എന്നെ കൊണ്ട് ചെന്ന് വിട്ടു.ടീച്ചർക്ക് കൊടുക്കാനുള്ള കുടിശ്ശിക ഒറ്റയാൻ തീർത്തു…

പാവം ന‌ൃത്തക്ലാസ് കഴിയുന്നത് വരെ പാവം അവിടെ നിന്നു..അതുകഴിഞ്ഞു പിന്നെയും വീട്ടിലേക്ക്…

അങ്ങനെ ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണു. ഒറ്റയാൻ ഇപ്പോൾ ആളാകെ മാറി.അത്യാവശ്യം ചിരിക്കുകയും റൊമാന്റിക് ആവുകയുമൊക്കെ ചെയ്യും…

അങ്ങനെ ഞാൻ കോളേജിൽ പോകാനുള്ള ദിവസം അടുത്തു.കുറച്ചു കൂടി ദൂരെയുള്ള നഗരത്തിലെ കോളേജിൽ ഡിഗ്രി കംപ്ലീറ്റ് ചെയ്യാനെന്ന് പറഞ്ഞു.അതിനായിട്ട് പ്രശസ്തമായൊരു കോളേജിൽ എനിക്ക് സീറ്റും പറഞ്ഞു ഉറപ്പിച്ചിരുന്നു എന്റെ ഒറ്റയാൻ…

വീട്ടിൽ അറിയിച്ചപ്പോൾ അമ്മയും ജോസേട്ടനും എന്റെ നല്ലഭാവിയെ കരുതി സമ്മതിച്ചു…

അടുത്ത ദിവസം പുതിയ കോളേജിൽ അഡ്മിഷൻ എടുത്തു. ലോക്കൽ ഗാർഡിയനായി ഒറ്റയാന്റെ പേരുംവെച്ചു.. “രുദ്രപ്രതാപ്”

കോളേജ് ഹോസ്റ്റലിൽ താമസിക്കാനെ കഴിയൂ.ആഴ്ചയിൽ വീട്ടിൽ വന്നു പോകാം…

അങ്ങനെ വീട്ടിൽ നിന്ന് നഗരത്തിലെ കോളേജിൽ പോകണ്ട ദിവസമെത്തി.അമ്പലത്തിൽ പോയിട്ട് വന്ന് ഞാൻ അമ്മയുടെയും ജോസേട്ടന്റെയും അനുഗ്രഹം വാങ്ങി …

ഒറ്റയാൻ വാഗണറുമായി വന്നിട്ട് ഉണ്ടായിരുന്നു. ഒന്നര മണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ നഗരത്തിലെ കോളേജിൽ എത്തി.അമ്മയും ജോസേട്ടനും കൂടി വാഗണറിൽ വീട്ടിലേക്ക് മടങ്ങി..

ഫസ്റ്റ് ഡേ ഉച്ചവരെയുളളൂ…ഒറ്റയാൾ അതിനു മുമ്പ് എത്താമെന്ന് പറഞ്ഞു….

ഒറ്റയാൻ വാങ്ങി നൽകിയ വില കൂടിയ ഡ്രസ്സിലും ആഭരണങ്ങളിലും ഞാനൊരു രാജകുമാരിയെപ്പോലെ തിളങ്ങി.ഇപ്പോളെന്നെ കണ്ടാൽ വലിയൊരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെപ്പോലെയുണ്ട്.

അന്ന് കോളേജിലെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഞാനായിരുന്നു….

ഉച്ചക്ക് മുമ്പ് ഞാൻ ക്ലാസിൽ നിന്ന് ഇറങ്ങി.അപരിചിതരായ ക്ലാസ്സ് മേറ്റുമായി പെട്ടെന്ന് ഇണങ്ങുവാൻ എനിക്ക് കഴിഞ്ഞില്ല….

ഒറ്റയാനെ കാത്തു നിന്ന എന്റെ അടുത്ത് മൊരടൻ എത്തിയത് യമഹയിൽ ആയിരുന്നില്ല ബുളളറ്റിലാണ്…

അതും അടിപൊളി ലുക്കിൽ…ഒപ്പം എനിക്കായിട്ടൊരു സമ്മാനവും ഒറ്റയാൻ നൽകി..

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8