Friday, November 22, 2024
Novel

നീലാഞ്ജനം : ഭാഗം 19

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


വരന്റെ ഭാഗത്തുനിന്നും വന്നവരെ എല്ലാം അകത്തേക്ക് സ്വീകരിച്ച് ഇരുത്തി.

രാകേഷിന്റെ കണ്ണുകൾ ഉണ്ണിമോളെ തിരഞ്ഞു.

പക്ഷേ അപ്പോഴേക്കും ചടങ്ങുകൾ തുടങ്ങിയതിനാൽ അവന് ഉണ്ണിമോളെ കാണാനായില്ല.

വിവാഹം കഴിഞ്ഞതിനു ശേഷമാണ് അവന് അവളെ കാണാൻ ആയത്.

ഇരുകുടുംബങ്ങളും ഒന്നിച്ചുള്ള ഫോട്ടോ
എടുക്കാൻ സമയം ആയപ്പോൾ എല്ലാവരും ഫോട്ടോയ്ക്കായി നിന്നു.

ശ്രീകാന്ത് ഉണ്ണിമോളുടെ കയ്യിൽ നിന്നും വിടാതെ അവളെയും തന്റെ ഒപ്പം നിർത്തി.

ഫോട്ടോയെടുത്ത് കഴിഞ്ഞതും രാകേഷ് ഉണ്ണിമോളുടെ അടുത്തേക്ക് വേഗം വന്നു.

ഒപ്പം തന്റെ ഏട്ടന് ഉണ്ണിമോളെ കാണിച്ചു കൊടുക്കാനും മറന്നില്ല.

രാകേഷിന്റെ ചേട്ടൻ മഹേഷിന്റെ അടുത്തേക്ക് ശ്രീകാന്ത്‌ ചെന്നു.

ഉണ്ണി മോളെ അവർക്ക് പരിചയപ്പെടുത്തി.

രാകേഷിന് അത്ഭുതമായിരുന്നു. ചേട്ടത്തിയുടെ സഹോദരിയാണ് ഉണ്ണിമോൾ എന്നത്.

അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ചേട്ടത്തിയുടെ വീട്ടിൽ രണ്ട് മൂന്ന് തവണ പോയിരിക്കുന്നു.

അപ്പോൾ ഏട്ടത്തിയുടെ വീട്ടുകാർ ആണല്ലേ ഉണ്ണിമോളെ എടുത്തു വളർത്തിയത്.

വിവാഹം കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുകയാണ് മഹേഷും ശ്രീക്കുട്ടിയും.

രാകേഷ് ഉണ്ണിമോളുടെ അടുത്തേക്ക് വന്നു.

അപ്പോൾ ഇറങ്ങട്ടെ.വൈകിട്ട് വിരുന്നിനു വരില്ലേ.

ഉണ്ണിമോൾ വരുമെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു.

മഹേഷും ശ്രീക്കുട്ടിയും കയറിയ കാർ ഓടിച്ചത് രാകേഷ് ആയിരുന്നു.

ശ്രീക്കുട്ടി വലിയ സന്തോഷത്തിലായിരുന്നു. സ്വപ്നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള ബന്ധമാണ് കിട്ടിയിരിക്കുന്നത്.

ഒരുപക്ഷേ മനുവിന് ഒപ്പം എത്തില്ലെങ്കിലും
ആരും മോശം എന്നുപറയില്ല

അവൾക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി.

അപ്പോഴാണ് രാകേഷിന്റെ ചോദ്യം വന്നത്.

ഉണ്ണിമോൾ ചേട്ടത്തിയുടെ സിസ്റ്റർ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു കേട്ടോ.

ഉണ്ണി മോളെ എനിക്ക് നന്നായി അറിയാം.

ഞങ്ങളുടെ കോളേജിലാണ് പഠിക്കുന്നത്.

ശ്രീക്കുട്ടിക്ക് ആകെ ദേഷ്യം തോന്നി. എവിടെ ചെന്നാലും ഒരു ഉണ്ണിമോൾ.

അവളുടെ മുഖത്തിൽ നിന്നും ഉണ്ണി മോളോട് ഉള്ള ഇഷ്ടക്കേട് വ്യക്തമായി തെളിഞ്ഞിരുന്നു.

അത് ശ്രദ്ധിച്ച മഹേഷ് ശ്രീകുട്ടിയോട് ആയി തിരക്കി.

എന്താ ശ്രീ മുഖം വല്ലാതെ ഇരിക്കുന്നത്.

അവൾ പെട്ടെന്ന് മുഖം അമർത്തി തുടച്ചു ഒന്നുമില്ല ചെറിയ തലവേദന പോലെ.

മഹേഷിന്റെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു.

ആ പുഞ്ചിരി പതിയെ രാകേഷിലേക്കും
പടർന്നു.

വൈകിട്ട് വിരുന്നിനെത്തിയപ്പോൾ മഹേഷ് ഉണ്ണി മോളോട് ആയി പറഞ്ഞു.

ഇനിമുതൽ മോൾക്ക് ഇവിടെനിന്ന് കോളേജിൽ പോകാമല്ലോ.

ഹോസ്റ്റലിൽ നൽകേണ്ട കാര്യം എന്താ.

ഇവിടെ അടുത്തല്ലേ കോളേജ്. രാകേഷും അവിടെത്തന്നെ അല്ലേ.

ശ്രീക്കുട്ടി ദേഷ്യത്തോടെ ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി.

അതു മനസ്സിലാക്കിയ വണ്ണം ഉണ്ണിമോൾ പെട്ടെന്ന് പറഞ്ഞു. അതൊന്നും വേണ്ട
ഏട്ടാ ഞാൻ ഹോസ്റ്റലിൽ തന്നെ നിന്നോളാം.

വിവാഹം പ്രമാണിച്ച് വന്ന ബന്ധുക്കളെല്ലാം മടങ്ങി പോയിരുന്നു.

മഹേഷും രാകേഷും തനിയെയാണ് വീട്ടിൽ താമസമെങ്കിലും വെളിയിൽ നിന്ന് അവർ ആഹാരം വാങ്ങാറില്ലായിരുന്നു.

രാവിലെ തന്നെ രണ്ടാളും ഒരുമിച്ച് കിച്ചണിൽ കയറും. അത്യാവശ്യം നന്നായി ഭക്ഷണം പാകം ചെയ്യാൻ മഹേഷിന് വശമുണ്ടായിരുന്നു.

മഹേഷ് രാവിലെ ഉണരുമ്പോൾ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നുണ്ടായിരുന്നു ശ്രീക്കുട്ടി.

അവൻ അവളുടെ മുഖത്തേക്ക് നോക്കി.
നിനക്ക് കുറച്ചു കുറുമ്പ് കൂടുതലാ അല്ലേ.

അവൻ അവളെ ഉണർത്താതെ എഴുന്നേറ്റ് വാഷ് റൂമിലേക്ക് കയറി.

കിച്ചണിലേക്ക് ചെല്ലുമ്പോൾ രാകേഷ് ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

ഏട്ടത്തി എഴുന്നേറ്റില്ലേ ഏട്ടാ.

ഇല്ല..

രാകേഷിന്റെ കയ്യിൽ നിന്നും ചായ വാങ്ങി ഊതി കുടിച്ചു കൊണ്ട് അവൻ സ്ലാബിലേക്ക് കയറിയിരുന്നു.

രണ്ടാളും കൂടി ബ്രേക്ഫാസ്റ്റ് റെഡിയാക്കി.

രാകേഷ് പ്ലേറ്റിലേക്ക് എല്ലാം പകർന്നു ഡൈനിംഗ് ടേബിളിലേക്ക് കൊണ്ടുവെച്ചു.

എടാ ഞാൻ ഇപ്പോൾ വരാം അവൾ എഴുന്നേറ്റോന്ന് നോക്കട്ടെ.

മഹേഷ് മുകളിലേക്ക് ചെല്ലുമ്പോൾ ശ്രീക്കുട്ടി ഉറക്കം വിട്ട് എഴുന്നേറ്റിട്ട് ഉണ്ടായിരുന്നില്ല.

ഇവൾ എന്റെ കൈക്ക് പണി ഉണ്ടാക്കും എന്നാ തോന്നുന്നത്.

അവൻ അവളെ തട്ടിവിളിച്ചു. ശ്രീക്കുട്ടി കണ്ണുതിരുമ്മി കൊണ്ട് ചാടിയെഴുന്നേറ്റു.

കുറച്ചുനേരം കഴിഞ്ഞതിനു ശേഷമാണ് താൻ എവിടെയാണെന്ന് അവൾക്ക് ഓർമ്മവന്നത്.

അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.

മഹേഷ് അവളുടെ മുഖത്തേക്ക് നോക്കി. സമയം എത്രയായെന്നറിയാമോ. 10 മണി കഴിഞ്ഞു.

സോറി മഹിയേട്ടാ ഞാൻ ഇപ്പോൾ ഫ്രഷ് ആയി വരാം.

വേഗം വാ നന്നായി വിശക്കുന്നുണ്ട്.

അവൻ പുഞ്ചിരിയോടെ വെളിയിലേക്ക് നടന്നു.

ശ്രീക്കുട്ടി റെഡിയായി താഴേക്ക് വരുമ്പോൾ രാകേഷ് മൂന്നാൾക്കും ഉള്ള പ്ലേറ്റിൽ ആഹാരം എടുത്തു വച്ചിരുന്നു.

ഗുഡ്മോണിങ് ഏടത്തി.

ശ്രീക്കുട്ടിയും ഒരു ചിരിയോടെ അവനെ വിഷ് ചെയ്തു.

മൂന്നാളും കൂടി ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു.

മഹേഷ് എല്ലാവരുടെയും പ്ലേറ്റും എടുത്തുകൊണ്ട് കിച്ചണിലേക്ക് നടന്നു.

ബാക്കി പ്ലേറ്റുകളും എടുത്തുകൊണ്ട് രാകേഷും ശ്രീക്കുട്ടിയും കിച്ചണിലേക്ക് ചെന്നു.

പിന്നെ ഉച്ചക്കുള്ള ആഹാരം റെഡിയാക്കുന്ന തിരക്കിലായിരുന്നു.

കറിക്ക് അരിയാനുള്ളത് എടുത്ത് ശ്രീക്കുട്ടിയുടെ കൈയിലേക്ക് മഹേഷ് കൊടുത്തു.

അതുമായി എന്തു ചെയ്യണമെന്ന് അറിയാതെ നിന്ന് അവളുടെ അടുത്തേക്ക് രാകേഷ് ചെന്നു.

അവളുടെ കയ്യിൽ നിന്നും അത് വാങ്ങി അവൻ വേഗം കട്ട് ചെയ്യാൻ തുടങ്ങി.

മഹേഷ് അവളോട് ആയി ചോദിച്ചു.

തനിക്ക് ആഹാരം ഒന്നും ഉണ്ടാക്കാൻ അറിയില്ലേ.

ഇല്ല മഹിഏട്ടാ. എനിക്ക് അതിന്റെ ഒന്നും ആവശ്യം വന്നിട്ടില്ല. അവിടെ ചേച്ചിമാരും
അമ്മയും ഉണ്ണി മോളും ഒക്കെയായിരുന്നു എല്ലാം ചെയ്തിരുന്നത്.

ഇവിടെ അതൊന്നും പറ്റില്ല കേട്ടോ. ഇനി മുതൽ താൻ വേണം എല്ലാം ചെയ്യാൻ.
ഒക്കെ കണ്ടു പഠിച്ചോളൂ.

അവൾ ഒന്നും മിണ്ടാതെ രാകേഷ് കറിക്ക് അരിയുന്നതും നോക്കി നിന്നു.

പിറ്റേന്ന് മഹേഷും ശ്രീക്കുട്ടിയും കൂടി ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് പോയി.

അവരെ കാത്ത് അവിടെ എല്ലാവരും ഉണ്ടായിരുന്നു.

മഹേഷ് അവിടെ എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്.

അന്നൊരു ദിവസം അവിടെ നിന്നിട്ട് പിറ്റേന്നാണ് അവര് തിരികെ പോകാനായി
ഇറങ്ങിയത്.

ഉണ്ണി മോൾ പിറ്റേന്ന് പോകുമെന്ന് അറിഞ്ഞതുകൊണ്ട് മഹേഷിന്റെ നിർബന്ധപ്രകാരം ഉണ്ണി മോളെയും അവരുടെ കൂടെ കൊണ്ടുപോയി.

ശ്രീക്കുട്ടിക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല.

എങ്കിലും മഹേഷിനോട് എതിരു പറയാൻ പറ്റാത്തത് കൊണ്ട് അവൾ ഒന്നും മിണ്ടാതെ നിന്നു.

മഹേഷിന്റെയും ശ്രീക്കുട്ടിയുടെയും കൂടെ ഉണ്ണിമോളെയും കണ്ട് രാകേഷിന്റെ കണ്ണുകൾ വിടർന്നു.

അവന് അത്യധികം സന്തോഷം തോന്നി.

രാത്രി എല്ലാവരും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ മഹേഷ് വീണ്ടും ഉണ്ണിമോളോട് ചോദിച്ചു.

മോൾക്ക് ഇവിടെനിന്ന് കോളേജിൽ പോയാൽ പോരേ.

എന്നാൽ അവൾ പെട്ടെന്ന് തന്നെ അതിന് മറുപടി പറഞ്ഞു.

അയ്യോ അതൊന്നും വേണ്ട ഏട്ടാ.
എനിക്ക് ഹോസ്റ്റലിൽ നിൽക്കണം എന്ന് പറഞ്ഞതുകൊണ്ടാണ് ശ്രീയേട്ടൻ ഇവിടെ അഡ്മിഷൻ എടുത്തു തന്നത്.

പിറ്റേന്ന് വെളുപ്പിന് 5 മണിക്ക് തന്നെ ഉണ്ണിമോൾ ഉണർന്നു.

അവൾ എഴുന്നേറ്റ് താഴേക്ക് ചെല്ലുമ്പോൾ മഹേഷും രാകേഷും കിച്ചണിൽ പണി തുടങ്ങിയിരുന്നു.

അവളുടെ കണ്ണുകൾ ശ്രീക്കുട്ടിയെ തിരഞ്ഞു.

അപ്പോഴാണ് തിരിഞ്ഞുനോക്കിയ മഹേഷ് ഉണ്ണിമോളെ കണ്ടത്.

മോൾ എഴുന്നേറ്റോ കുറച്ചുനേരം കൂടെ കിടന്നു കൂടായിരുന്നോ.

ഞാൻ എന്നും ഈ സമയത്ത് എഴുന്നേൽക്കും ഏട്ടാ.

ആണോ എന്നാൽ മോളുടെ ഏട്ടത്തി നേരെ തിരിച്ച് ആണല്ലോ. അവൻ ചെറു ചിരിയോടെ പറഞ്ഞു.

ഉണ്ണിമോൾ വേഗംഅവരുടെ അരികിലേക്ക് ചെന്നു.

രണ്ടാളുടെയും കൂടെ നിന്ന് അവർ പെട്ടെന്ന് തന്നെ എല്ലാം റെഡിയാക്കി.

ചുറുചുറുക്കോടെ വേഗത്തിൽ എല്ലാം ചെയ്യുന്ന അവളെ രാകേഷ് അത്ഭുതത്തോടെ നോക്കി നിന്നു.

ആറുമണി കഴിയാറായപ്പോഴാണ് ശ്രീക്കുട്ടി ഉണർന്ന് എഴുന്നേറ്റത്.

താഴേക്ക് ചെല്ലുമ്പോൾ തന്നെ കേട്ടു അടുക്കളയിൽ നിന്നും സംസാരവും പൊട്ടിച്ചിരികളും.

വാതിൽക്കൽ നിൽക്കുന്ന ശ്രീകുട്ടിയെ കണ്ട മഹേഷ് ചോദിച്ചു ആഹാ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റോ.

തന്നെ പോലെ അല്ല കേട്ടോ തന്റെ അനുജത്തി. രാവിലെ എഴുന്നേൽക്കുകയും ചെയ്തു ഞങ്ങളുടെ കൂടെ ഫുഡ് എല്ലാം റെഡി ആക്കുകയും ചെയ്തു.

അവളുടെ തലയിൽ ഒരു കിഴുക്കു കൊടുത്തു കൊണ്ട് അവൻ മുകളിലേക്ക് കയറി.

ഒപ്പം തന്നെ രാകേഷും റെഡി ആവാൻ ആയി മുകളിലേക്ക് പോയി.

ശ്രീക്കുട്ടി ഉണ്ണിമോളുടെ അരികിലേക്ക് പാഞ്ഞുവന്നു.

നീ എന്റെ ഭർത്താവിനെ കയ്യിലെടുക്കാൻ ആണോഡി ഇവിടെ വന്ന് നിൽക്കുന്നത്.

അവൾ രോഷത്തോടെ ചോദിച്ചു.

ഉണ്ണിമോൾ ദേഷ്യത്തോടെ ശ്രീക്കുട്ടിയുടെ മുഖത്തേക്ക് നോക്കി.

അനാവശ്യം പറയരുത്.

നിനക്ക് കാണിക്കാം അല്ലേ..

ഞാനെന്തു കാണിച്ചുവെന്നാ.

എന്ത് ബന്ധത്തിന്റെ പേരിൽ ആടി നീ ഇവരുടെ അടുത്ത് വന്ന് ഇങ്ങനെ കൊഞ്ചി കുഴയുന്നത്.

കയ്യും കാലും കാണിച്ച് ഇവിടെ അങ്ങ് കൂടാൻ വേണ്ടിയാണോ.

ശ്രീക്കുട്ടി…

മഹേഷിന്റെ വിളിയോടൊപ്പം കവിളിൽ ഒരു മരവിപ്പ് പോലെ തോന്നി ശ്രീക്കുട്ടിക്ക്.

ദേഷ്യം കൊണ്ട് വിറച്ചു ചുവന്ന മുഖവുമായി നിൽക്കുന്ന മഹിയെ കണ്ട് ശ്രീക്കുട്ടി ഭയന്നു.

നീ ഇത്രക്ക് തരംതാഴ്ന്നവളായിരുന്നോ.

മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക്.

ഇനിമേലിൽ നിന്റെ വായിൽ നിന്നും ഇത്തരം സംസാരം വീണേക്കരുത് മനസ്സിലായോ.

അവൾ നിറകണ്ണുകളോടെ മഹേഷിനെ നോക്കി.

വേഗം കഴിക്കാനുള്ളത് എടുത്തു വെക്ക്.

അവൻ ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി.

മോൾ പോയി റെഡി ആയിട്ടു വാ രാകേഷിന്റെ കൂടെ പോയാൽ മതി.

അവൾ മുറിയിലേക്ക് പോയി. അവൾക്ക് ആകെ വിഷമം തോന്നി. താൻ കാരണം ചേച്ചിക്ക് അടി കിട്ടിയിരിക്കുന്നു.

ഇനി ഇത് അമ്മ അറിഞ്ഞാൽ അതുമതി.

അവൾക്ക് ഓർക്കുന്തോറും സങ്കടം അധികരിച്ചു വന്നു.

മഹിയുടെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

അവൾ വേഗം ഡ്രസ്സ് മാറി ബാഗുമായി താഴേക്ക് ചെന്നു.

ശ്രീക്കുട്ടി അവളുടെ മുഖത്തേക്ക് അറിയാതെ പോലും ഒന്നും നോക്കിയില്ല.

ഭക്ഷണം കഴിച്ച് രാകേഷിന്റെ ഒപ്പം ഇറങ്ങുമ്പോൾ ഉണ്ണിമോൾ ശ്രീക്കുട്ടിയെ നോക്കി.

മുഖം വെട്ടിച്ച് അകത്തേക്ക് കയറിപ്പോകുന്ന അവളെ കണ്ടപ്പോൾ ഉണ്ണിമോളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

രാകേഷും ഉണ്ണിമോളും ഇറങ്ങിയപ്പോൾ മഹേഷ്‌ ശ്രീക്കുട്ടിയുടെ അരികിലേക്ക് വന്നു.

താൻ ഇത്രയും ചീപ്പ് ആണെന്ന് ഞാൻ അറിഞ്ഞില്ല.

ഇത് ആദ്യത്തെ പ്രാവശ്യം ആയതുകൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു ഇനിയും അതുണ്ടാവില്ല.

എനിക്ക് വേണ്ടത് എന്നെ അനുസരിച്ച് ജീവിക്കുന്ന ഒരു ഭാര്യയെ ആണ്.

സ്വഭാവം മാറ്റിയാൽ നിനക്ക് കൊള്ളാം.

അവൻ വേഗം വെളിയിലേക്ക് നടന്നു.

വേഗം കാറിൽ കയറി ഡോർ വലിച്ചടച്ചു.

ശ്രീക്കുട്ടിക്ക് ആകെ കലി വരുന്നുണ്ടായിരുന്നു.

വൈകിട്ട് മഹേഷ് വരുമ്പോൾ ടിവിയുടെ മുൻപിലാണ് ശ്രീക്കുട്ടി.

അവനെകണ്ട് അവൾ വേഗം അവിടെനിന്നും എഴുന്നേറ്റു.

എന്നാൽ അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൻ മുകളിലേക്ക് കയറിപ്പോയി.

ഫ്രഷ് ആയി ഇറങ്ങിവന്ന അവൻ
ഡൈനിങ് ടേബിളിൽ ഇരുന്ന ചായ എടുത്തു കപ്പിലേക്ക് ഒഴിച്ചു.

ചായയും കുടിച്ചു കൊണ്ട് കിച്ചണിലേക്ക് നോക്കിയ അവൻ കണ്ടത് സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കഴുകി വയ്ക്കുന്ന രാകേഷിനെ ആണ്.

അവൻ തിരിഞ്ഞ് ശ്രീക്കുട്ടിയെ നോക്കി.

ടിവിയിൽ മുഴുകിയിരിക്കുകയാണ്.

അവൻ ഒന്നും മിണ്ടാതെ കിച്ചണിലേക്ക് ചെന്നു.

രാകേഷിന്റെ അടുത്ത് ചെന്ന് ചോദിച്ചു
നീ ഇന്ന് നേരത്തെ എത്തിയോ.

അവൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി.

എത്തി ഏട്ടാ…

കുറെ നേരം ആയിട്ടും മഹേഷിന്റെ അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് രാകേഷ് തിരിഞ്ഞ് ഏട്ടനെ നോക്കി.

കാര്യമായ എന്തോ ആലോചനയിലാണ്.

എന്താ ഏട്ടാ ഇത്ര ആലോചന.

നമുക്ക് തെറ്റ് പറ്റിയോ എന്നൊരു സംശയം. മഹേഷ് ഒരു നെടുവീർപ്പോടെ പറഞ്ഞു.

ഈ വിവാഹം വേണ്ടിയിരുന്നില്ല.

രാകേഷ് ഞെട്ടലോടെ ഏട്ടന്റെ മുഖത്തേക്ക് നോക്കി. അവൻ അതിലും ഞെട്ടിയത് കണ്ണുനിറച്ച് വാതിൽക്കൽ നിൽക്കുന്ന ശ്രീക്കുട്ടിയെ കണ്ടിട്ട് ആയിരുന്നു.

രാകേഷിന്റെ മുഖഭാവം മാറിയത് കണ്ട് വാതിലിലേക്ക് നോക്കിയ മഹേഷ് കണ്ടത് കണ്ണു നിറച്ചു നിൽകുന്ന ശ്രീക്കുട്ടിയെ ആണ്.

അവൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി.

പിന്നീടങ്ങോട്ട് മഹേഷിന്റെ ഭാഗത്തുനിന്നും ഒരു നോട്ടം പോലും ശ്രീക്കുട്ടിക്ക് ഉണ്ടായില്ല.

ഒരുവേള അവൾ ആ താലിയിൽ മുറുകെ പിടിച്ചു.

രാകേഷും കാണുന്നുണ്ടായിരുന്നു ഏട്ടന്റെ മൗനം.

കാര്യങ്ങൾ കൈവിട്ടു പോകുന്നതായി അവന് തോന്നി.

ഉണ്ണി മോളെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു.

എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് അവൻ അവളോട് പറഞ്ഞു.

അന്ന് വൈകിട്ട് രാകേഷിന്റെ കൂടെ ഉണ്ണി മോളും ശ്രീക്കുട്ടിയുടെ അടുത്തേക്ക് പോയി.

ശ്രീക്കുട്ടിയുടെ മുഖം കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു അവൾ അനുഭവിക്കുന്ന വിഷമം.

അവരെ തനിയെ സംസാരിക്കാൻ വിട്ടുകൊണ്ട് രാകേഷ് വെളിയിലേക്ക് പോയി.

ശ്രീക്കുട്ടിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ഉണ്ണിമോൾ ഇരുന്നു.

പെട്ടെന്നാണ് ഉണ്ണിമോളെ അമ്പരപ്പിച്ചുകൊണ്ട് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ശ്രീക്കുട്ടി അവളുടെ തോളിലേക്ക് വീണു കരഞ്ഞത്.

അതുകണ്ട് അവൾക്ക് ആകെ വിഷമം തോന്നി.

മഹേഷിന്റെ അവഗണന അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആണെന്ന് ഉണ്ണി മോൾക്ക് മനസ്സിലായി.

അവർ തമ്മിലുള്ള പിണക്കം മാറ്റാൻ അവൾ കുറച്ചു ദിവസം അവിടെ നിൽക്കാം എന്ന് ശ്രീക്കുട്ടിക്ക് വാക്കുകൊടുത്തു.

പിന്നെ ശ്രീകാന്തിനെ വിളിച്ച് അവിടെ നിൽക്കാൻ ഉള്ള അനുവാദവും വാങ്ങി.

വൈകിട്ട് മഹേഷ് വരുമ്പോൾ പതിവില്ലാത്ത സംസാരവും പൊട്ടിച്ചിരിയും കേട്ട് അത്ഭുതത്തോടെ അവൻ അകത്തേക്ക് കയറി.

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14

നീലാഞ്ജനം: ഭാഗം 15

നീലാഞ്ജനം: ഭാഗം 16

നീലാഞ്ജനം: ഭാഗം 17

നീലാഞ്ജനം: ഭാഗം 18