Sunday, November 24, 2024
Novel

ശ്രീശൈലം : ഭാഗം 13

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

“ഹലോ”

മനസും ശരീരവും കുളിരുകോരി ആ സ്വരം എന്നിലേക്ക് ആഴ്ന്നിറങ്ങി.

“ശ്രീക്കുട്ടി”

സന്തോഷത്താൽ ഞാൻ പൊട്ടിക്കരഞ്ഞു. എന്റെ കരിച്ചിൽ കേട്ട് ശ്രീ പേടിച്ചു പോയി.

“എന്ത് പറ്റിയെടീ ശൈലീ..നീയെന്തിനാ കരയുന്നത്”

കുറച്ചു നേരത്തേക്കൊന്നും മിണ്ടാതെ ഞാൻ കരഞ്ഞു കൊണ്ടിരുന്നു.എന്റെ കരച്ചിൽ കഴിയും വരെ അവൾ ഒന്നും മിണ്ടിയില്ല .പതിയെ ഞാൻ മാനസിക നിലയിലേക്ക് തിരിച്ച് വന്നു.

“എവിടായിരുന്നെടീ ഇത്രയും ദിവസം. ഞാനനുഭവിച്ച ടെൻഷൻ എത്രയെന്ന് നിനക്കറിയോ”

ഞാൻ ഓരോന്നും എണ്ണിപ്പറഞ്ഞു വീണ്ടും തേങ്ങി.

“സോറിയെടീ വിളിക്കണമെന്ന് കരുതിയതാണ് തിരക്കിൽ പെട്ടുപോയി.”

“ഒന്ന് വിളിക്കുക കൂടി ചെയ്യാമല്ലോ”

“വീണ്ടും സോറി മോളേ..എന്റെ ഫോൺ മിസായി.പുതിയ ഒരെണ്ണം വാങ്ങേണ്ടി വന്നു”

“അങ്കിളിന്റെ ഫോണോ”

“അത് സ്വിച്ച് ഓഫായിരുന്നു”

“എന്തുപറ്റി”

ഞാൻ ആകാംഷയോടെ ചോദിച്ചു.

“ഡീ ഞങ്ങൾ പപ്പയുടെ തറവാട്ടിലേക്കാണു വന്നത്.എന്നോടൊന്നും ആൾ പറഞ്ഞിരുന്നില്ല.ഒരു സർപ്രൈസ് ആകെട്ടെന്ന് ആയിരുന്നു ഞാൻ ചോദിച്ചപ്പോൾ പപ്പയുടെ മറുപടി. ഇവിടെ തറവാട്ടിലെ കാവിലെ പൂജയായിരുന്നു.അതിൽ പങ്കെടുക്കാനാണു വന്നത്.തിങ്കളാഴ്ച ഞാനെത്തും.നീയെവിടാ ഇപ്പോൾ”

“ഞാൻ വീട്ടിലാണ്”

“പിന്നെ എന്തുണ്ടെടീ വിശേഷം”

കൂടുതൽ പറയാൻ എനിക്ക് പറയാൻ കഴിഞ്ഞില്ല.

“ഞാൻ പിന്നെ വിളിക്കാടീ”

ഞാൻ ഫോൺ കട്ടു ചെയ്തു. ശ്രീ സുരക്ഷിതയാണെന്ന് അറിഞ്ഞതും എനിക്ക് സമാധാനമായി.ജീവൻ സാറിന്റെ ഫോണിൽ ആ നിമിഷം ഞാൻ വിളിച്ചു.

“സർ…”

“എന്തുപറ്റി ശൈലി വളരെ സന്തോഷത്തിലാണല്ലോ”

ശ്രീ വിളിച്ചതും പറഞ്ഞതും സാറിനോട് പറഞ്ഞു.

“ഹാവൂ..തനിക്ക് സമാധാനമായല്ലോ”

“മം”

ഞങ്ങൾ പിന്നെയും കുറച്ചു നേരം കൂട സംസാരിച്ചു.ജീവൻ സാറിനോട് സംസരിച്ചു സമയം പോയത് അറിഞ്ഞില്ല.

“ദേ മണിക്കൂറൊന്നായി തനിക്ക് ഉറങ്ങണ്ടേ”

ഫോൺ വിളിയുടെ ഇടയിൽ സാറ് ഓർമ്മിപ്പിച്ചു.

“സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല. ഇനി നാളെ വിളിക്കാം‌.ഗുഡ് നൈറ്റ്”

“ഓക്കേ ഡോ ഗുഡ് നൈറ്റ്”

മനസില്ലാ മനസോടെ ഞാൻ ഫോൺ വെച്ചു.ഇന്നെങ്കിലും സമാദാനമായി ഒന്നുറങ്ങണം.എന്നു കരുതി ഞാൻ കിടന്നു.പക്ഷേ എനിക്ക് പെട്ടെന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.മനസിൽ നിറയെ ജീവൻ സാറ് ആയിരുന്നു. ഇടക്കെപ്പഴോ മധുരസ്വപ്നം കണ്ടു ഞാൻ ഉറങ്ങിപ്പോയി.രാവിലെ അമ്മയുടെ വിളി കേട്ടാണു ഉറക്കം ഉണർന്നത്.

“ഡീ ശൈലി..എഴുന്നേറ്റേ”

കണ്ണുമിഴിച്ചു നോക്കുമ്പോൾ അമ്മ മുന്നിൽ നിൽക്കുന്നു.

“പ്ലീസ് അമ്മേ ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടേ”

“വേണ്ടാ വേഗം എഴുന്നേറ്റേ.നിന്നെ പെണ്ണുകാണാൻ ഒരുകൂട്ടർ വരുന്നുണ്ട്”

“ങേ.. ഷോക്കേറ്റതു പോലെ ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു. അമ്മയുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി.

” അമ്മ എന്താ പറഞ്ഞത്.”

“മലയാളം. എന്താ മനസിലായില്ലേ”

എനിക്ക് ശരിക്കും ദേഷ്യം വന്നു.

“എനിക്ക് ഇപ്പോൾ കല്യാണം വേണ്ടെന്ന് നേരത്തെ പറഞ്ഞതല്ലേ”

“ഒരെണ്ണം മുടങ്ങിയെന്ന് കരുതി വേറൊന്ന് വേണ്ടാാന്ന് വെക്കണോ.മര്യാദക്ക് എഴുന്നേറ്റു ഒരുങ്ങിക്കോ”

അമ്മ ഭീക്ഷണിപ്പെടുത്തിയട്ട് മുറിവിട്ടിറങ്ങി.ഞാൻ തളർച്ചയോടെ കിടക്കയിലേക്ക് ഇരുന്നു.ഒന്ന് കഴിയുമ്പോൾ അടുത്ത എന്തെങ്കിലും കുരിശ് ഉടനെ വന്നോളും.എന്ത് വന്നാലും ഇനിയൊരു കല്യാണത്തിനു സമ്മതിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു.

കുറെ കഴിഞ്ഞും കാണാതിരുന്നിട്ടാകാം അമ്മ വീണ്ടും മുറിയിലേക്ക് കയറി വന്നു.കയ്യിൽ ചട്ടുകം കൂടി കണ്ടപ്പോൾ ഞാൻ പിടഞ്ഞെഴുന്നേറ്റു.

“മര്യാദക്ക് ഒരുങ്ങിക്കോണം കേട്ടോടീ സായിപല്ലവി”

അമ്മയെന്നെയൊന്ന് ട്രോളീട്ട് വീണ്ടും മുറിവിട്ടിറങ്ങി‌.ഇനിയിരുന്നാൽ നല്ല തല്ല് കിട്ടുമെന്ന് ഉറപ്പുളളതിനാൽ മനസില്ലാ മനസോടെ കുളിച്ചു റെഡിയായി.

മുറിവിട്ടു താഴേക്ക് വരുമ്പോൾ എല്ലാം ഒരുങ്ങി നിൽക്കുന്നു.ഞാൻ അത്ഭുതപ്പെട്ടു. പെണ്ണ് കാണാൻ വരുന്നത് എന്നെയല്ലേ എല്ലാവരും കൂടിയെന്തിനാ ഒരുങ്ങി നിൽക്കുന്നത്.

ഞാൻ ഏട്ടനെ സൂക്ഷിച്ചു നോക്കി. ആൾ ചിരിയടക്കാൻ പാടുപെടുന്നുണ്ട്.അച്ഛന്റെയും അമ്മയുടെയും മുഖത്ത് കളളച്ചിരിയുണ്ട്.ഞാനറിയാതെ ഇവിടെയൊരു നാടകം നടക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പായി.

“മോനേ ഇറങ്ങാം”

അമ്മ പറഞ്ഞതും ഞാൻ ഞെട്ടി.ഇവരെന്തിനുളള പുറപ്പാടാണ്.

“ഇറങ്ങിയേക്കാം”

ഏട്ടൻ ഇറങ്ങിയതിന്റെ പിന്നാലെ ഞാൻ ഓടിച്ചെന്നു.

“എന്താ ഏട്ടാ എല്ലാവരും കൂടി എന്നെ ഒളിപ്പിക്കുന്നത്”

“നിന്നെ പെണ്ണ് കാണാൻ കൊണ്ട് പോകുന്നു.”

“അതിനു ഇങ്ങോട്ടല്ലെ വരണ്ടത്”

ഞാൻ ചോദിച്ചു.

“ഒരു വെറൈറ്റി ആകട്ടെയെന്ന് കരുതി നമ്മൾ ചെറുക്കന്റെ വീട്ടിലേക്ക് പോകുന്നു.”

ഏട്ടന്റെ മറുപടി എന്നെ ശരിക്കും അമ്പരപ്പിച്ചു.

“ഏട്ടൻ എന്തെക്കയാ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല”

‘അതൊക്കെ അവിടെ ചെന്ന് മനസിലാക്കിയാൽ മതി്”

പിന്നാലെ വന്ന അമ്മ അങ്ങനെ പറഞ്ഞതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല.എല്ലാവരും കാറിൽ കയറിയതും ഏട്ടനത് സ്റ്റാർട്ട് ചെയ്തു. കുറെ ദൂരം കാറ് ഓടി.എനിക്ക് പരിചയമുള്ള സ്ഥലം വിട്ട് കാറ് മുന്നോട്ട് കുതിച്ചു.അപരിചിതമായ സ്ഥല കാഴ്ചകൾ ഞാൻ നോക്കി കൊണ്ടിരുന്നു.

മനസാകെ കലങ്ങി മറിഞ്ഞ് കിടക്കുകയാണ്. ജീവൻ സാറിനെ ഇഷ്ടമാണെന്ന് ഇപ്പോൾ വീട്ടിൽ പറഞ്ഞാൽ ഒച്ചപ്പാട് ഉറപ്പാണ്.പക്ഷേ പറയാതിരിക്കാനും കഴിയില്ല.ഏതായാലും ഇതൊന്ന് കഴിയട്ടെ…

വണ്ടി നാട്ടിൻ പുറത്തെ വഴികളിലൂടെ ഓടി അപരചിതമായൊരു പഴയ തറവാടിനു മുന്നിലെത്തി. എല്ലാവരും കാറിൽ നിന്നിറങ്ങി.ഞാൻ പകച്ച് ചുറ്റിനും നോക്കി.

“വാടീ ഇങ്ങോട്ട്”

അമ്മ എന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു. അപ്പോൾ അകത്ത് നിന്ന് പ്രായം ചെന്നൊരു മുത്തശ്ശൻ അങ്ങോട്ട് വന്നു.

“ഞങ്ങൾ താമസിച്ചില്ലല്ലോ”

“ഇല്ല വാ കയറി വന്നാട്ടേ”

പല്ലില്ലാത്ത മോണകാട്ടി അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. വന്നത് വന്നു ബാക്കി കൂടി അറിയട്ടെയെന്ന് കരുതി അവർക്ക് പിന്നാലെ അകത്ത് കയറിയതും ഞാൻ വല്ലാതായി.

അവിടെ കുറെ ആൾക്കാർ ഹാളിൽ വട്ടം കൂടിയിരുപ്പുണ്ട്.അതിലൊരു പരിചിതമായ മുഖത്തിൽ എന്റെ കണ്ണുടക്കി.

“അങ്കിൾ… ശ്രീയുടെ പപ്പ”

“എന്താ ശൈലി മോൾ ഞെട്ടുന്നത് തീരെ പ്രതീക്ഷിച്ചില്ല അല്ലേ”

“അങ്കിൾ.. എനിക്ക് എന്താണ് പറയണ്ടതെന്ന് അറിയില്ലായിരുന്നു.”

“എല്ലാവരും ഇരിക്ക് എന്നിട്ട് സംസാരിക്കാം..”

ഞങ്ങൾ ഇരുന്നു.എന്റെ കണ്ണുകൾ ശ്രീയെ തേടിക്കൊണ്ടിരുന്നു.

“സമയമാകുമ്പോൾ അവളെത്തും”

അങ്കിൾ പറഞ്ഞു…

എല്ലാവരും കുറച്ചു നേരം സംസാരിച്ച് ഇരുന്നു.

“നമുക്ക് ഇനി ചായ കുടിച്ചാലോ”

“ശരി..മോളേ വിളിക്ക്”

അങ്കിളിനു മറുപടിയായി അച്ഛൻ പറഞ്ഞു.

“മോളേ ശ്രീക്കുട്ടി ചായ എടുക്ക്”

കുറച്ചു കഴിഞ്ഞപ്പോൾ സാരിയൊക്കെ ഉടുത്ത് സുന്ദരിയായി ശ്രീ വരുന്നു.ഞാൻ കണ്ണുകൾ മിഴിച്ചു നോക്കി.

“ആദ്യം ചെറുക്കനു കൊടുക്ക്”

ഞാൻ അമ്പരന്നു ഇരിക്കേ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു അവൾ ഏട്ടനു ചായ കൊടുത്തു. അതിനു ശേഷം എനിക്കും അച്ഛനും അമ്മക്കും തന്നു.

“ഏട്ടനെ പെണ്ണുകാണിക്കാൻ വന്നതായിരുന്നില്ലേ അത് ശരി..നീയും ഒന്നും പറഞ്ഞില്ലല്ലോ ശ്രീ.എല്ലാത്തിനെയും ശരിയാക്കി തരാം”

സങ്കടവും ദേഷ്യവും സന്തോഷവും നിറഞ്ഞ സമ്മിശ്ര സ്വരത്തിൽ ഞാൻ പറഞ്ഞു. അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു

“എല്ലാവരും കൂടി അറിഞ്ഞുകൊണ്ട് എന്നെ പറ്റിക്കുക ആയിരുന്നല്ലേ”

“നീയും ഞങ്ങളെ കളിപ്പിക്കുക ആയിരുന്നില്ലേ അതിനുള്ള ശിക്ഷ കൂടി തരുന്നുണ്ട്”

അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു.ഈശ്വരാ ജീവൻ സാറിനെ കുറിച്ച് ഇവർ അറിഞ്ഞോ…

ഞാൻ ഭയന്ന് അങ്ങനെ ഇരിക്കുമ്പോഴാണു ഹാളിലേക്ക് ഒരു ചെറുപ്പക്കാരൻ കയറി വന്നത്.ആൾക്ക് ജീവൻ സാറിന്റെ മുഖം ആയിരുന്നു.

ഞാൻ സ്വപ്നം കാണുകയാണോ ഹേയ് അല്ല ഇത് ജീവൻ സാറ് തന്നെ..ഞാനാകെ കിളി പോയ അവസ്ഥയിലായി.

“എന്തുപറയണം എന്ത് ചെയ്യണം ഒന്നും പറയാൻ കഴിയാത്ത അവസ്ഥ..

സന്തോഷമാണോ സങ്കടമാണോ എന്താണ് എനിക്ക് അറിയില്ല.എല്ലാവരും എന്നെ പറ്റിച്ചതോർത്ത് ഞാൻ പൊട്ടിക്കരഞ്ഞു. അതുകണ്ട് എല്ലാവരും സ്തംഭിച്ചിരുന്നു…

(തുടരും)

NB:- നെക്സ്റ്റ് പാർട്ടിൽ കഥ അവസാനിക്കുന്നു..

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

ശ്രീശൈലം : ഭാഗം 5

ശ്രീശൈലം : ഭാഗം 6

ശ്രീശൈലം : ഭാഗം 7

ശ്രീശൈലം : ഭാഗം 8

ശ്രീശൈലം : ഭാഗം 9

ശ്രീശൈലം : ഭാഗം 10

ശ്രീശൈലം : ഭാഗം 11

ശ്രീശൈലം : ഭാഗം 12